പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് 21 ഡ്രൈവർമാർ പിടിയിലായി. ഇന്ന് രാവിലെ അഞ്ചു മുതൽ എട്ടു വരെ നടത്തിയ സ്പെഷൽ ഡ്രൈവിലാണ് ഇവർ കുടുങ്ങിയത്.
സംസ്ഥാനത്തൊട്ടാകെ 4504 സ്കൂൾ ബസുകളാണു പരിശോധിച്ചത്. ഇതിൽ പാലക്കാട്, മലപ്പുറം ജില്ലകളിലാണു കൂടുതൽ കേസ് എടുത്തത്. അഞ്ച് വീതം. കോട്ടയത്ത് മൂന്നു കേസും കണ്ണൂരിൽ രണ്ട് കേസും രജിസ്റ്റർ ചെയ്തു.
തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, ഇടുക്കി, കൊച്ചി സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും കണ്ടെത്തി. മദ്യപിച്ചു വാഹനമോടിക്കുന്നത് റോഡ് അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുവെന്നും വാഹന പരിശോധന തുടർ ദിവസങ്ങളിലും ഉണ്ടാകുമെന്നും ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ അറിയിച്ചു.
Tags : DrunkAndDrive Driving Vehicles Intoxicated Drivers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash