Kerala
കണ്ണൂര്‍: ശമ്പളപരിഷ്കരണ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ ടിഎ ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടല്‍ വേണമെന്ന് കണ്ണൂരിൽ നടന്ന കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷന് (കെജിഡിഎ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
റവന്യുവകുപ്പിലെ 22ഓളം ഡ്രൈവര്‍ തസ്തികകള്‍ നിര്‍ത്തലാക്കിയ നടപടി പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും സമ്മേളനം തീരുമാനിച്ചു.
പ്രതിനിധി സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റംഗം വി. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മന്ത്രി സണ്ണി ജോസഫ് വിശിഷ്ടാതിഥിയായിരുന്നു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
ഭാരവാഹികൾ: പി.കെ. ബിജു-പ്രസിഡന്റ്, കെ. കൃഷ്ണകുമാർ-ജനറൽ സെക്രട്ടറി, എസ്.എസ്. രാജേഷ്, ബഷീർ വി. മുഹമ്മദ്, കെ. ജയരാജ്-വൈസ് പ്രസിഡന്റുമാർ, സി.ഉണ്ണികൃഷ്ണന്, ഒ.അശോകന്, പി.ആർ. ജിബി-സെക്രട്ടറിമാര്‍, ടി. സതീഷ് കുമാര്‍-ട്രഷറര്‍.
Kerala
ഇടുക്കി: വണ്ടിപ്പെരിയാറിൽ വിനോദ സഞ്ചാരികളെ മർദിച്ച ജീപ്പ് ഡ്രൈവർമാർ അറസ്റ്റിൽ. കുമളി സ്വദേശികളായ കലേഷ്, കാർത്തിക് എന്നിവരാണ് അറസ്റ്റിൽ. സംഘം ചേർന്നുള്ള മർദനത്തിൽ പരിക്കേറ്റ വിനോദസഞ്ചാരികൾ ചികിത്സയിലാണ്
കഴിഞ്ഞ ശനിയാഴ്ചയാണ് തൃശൂരിൽ നിന്ന് 27 പേരടങ്ങിയ സംഘം ഓഫ് റോഡ് റൈഡിംഗിനായി ബൈക്കുകളിൽ വണ്ടിപ്പെരിയാറിലെത്തിയത്. സത്രത്തിന് സമീപം വ്യൂ പോയിന്റിലേയ്ക്ക് പോകുന്നതിനിടെ ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാർ എതിർപ്പുമായെത്തി. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി.
പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കി സഞ്ചാരികൾ താമസ സ്ഥലത്തേക്ക് മടങ്ങി. എന്നാൽ രാത്രി സംഘം ചേർന്ന് എത്തിയ ജീപ്പ് ഡ്രൈവർമാർ റിസോർട്ട് ഉടമയോട് സഞ്ചാരികളെ ഇറക്കിവിടാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിന് തയാറാകാതെ വന്നതോടെ ജീപ്പ് ഡ്രൈവർമാരുടെ സംഘം അതിക്രമം തുടങ്ങി. മർദനത്തിൽ തൃശൂർ സ്വദേശി അനീഷിന്റെ ഇടതു കൈ ഒടിഞ്ഞു. മലപ്പുറം സ്വദേശി സൂഫിയാന്റെ കാലിന് പരിക്കേറ്റു. ഇവരുടെ വാഹനങ്ങളും ആക്രമിച്ച് നശിപ്പിച്ചു. സംഘത്തിലെ കൂടുതൽ പ്രതികൾക്കായി വണ്ടിപ്പെരിയാർ പൊലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
District News
പാലാ: സിവില്‍ സ്റ്റേഷന് ഭാഗത്തെ നാൽക്കവലയിൽ ദിശാബോര്ഡില്ലാത്തത് യാത്രക്കാരെ വട്ടംചുറ്റിക്കുന്നു. രാത്രി കാലങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. പകൽ വഴിചോദിച്ച് പോകാമെന്നിരിക്കേ രാത്രിയിൽ പലപ്പോഴും റോഡിൽ ആളുണ്ടാകാറില്ല. നാൽക്കവലയിൽ സ്ഥാപിച്ചിരുന്ന ബോർഡ് വാഹനമിടിച്ച് തകർന്നിട്ട് രണ്ടു മാസമായെങ്കിലും പുനഃസ്ഥാപിച്ചിട്ടില്ല.
കോട്ടയം റൂട്ടിൽനിന്ന് അരുണാപുരം ബൈപാസിലൂടെ പുത്തന്‍പള്ളിക്കുന്ന് വലിയ ഇറക്കം വഴി വരുന്ന വാഹനങ്ങളും തൊടുപുഴ, ഉഴവൂര്‍, രാമപുരം എന്നീ റോഡുകളില്‍നിന്നു വരുന്ന വാഹനങ്ങളും നാൽക്കവലയിൽ എത്തിയാണ് തിരിഞ്ഞു പോകുന്നത്. ഇവിടെ അടിയന്തരമായി റൗണ്ടാനയും ദിശബോര്ഡും നിർമിക്കണമെന്ന് പൗരാവകാശ സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജോയി കളരിക്കല്‍ അധ്യക്ഷത വഹിച്ചു. സിറിയക് ജയിംസ്, ടി.കെ. ശശിധരന്, എ.സി. മനോജ്, കെ.എസ്. അജി, പി.കെ. ജയമോന് എന്നിവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: ഡ്രൈവര്‍മാരുടെ സംഘടനയായ സാരഥിയുടെ സ്ഥാപകദിനാഘോഷവും ഡ്രൈവര്‍മാരുടെ സംഗമവും നടത്തി. അങ്കമാലി കരയാംപറമ്പില്‍ പ്രവര്‍ത്തിക്കുന്ന സാരഥിയുടെ സംസ്ഥാന ഓഫീസിന്റെ നേതൃത്വത്തിലാണു സ്ഥാപകദിനാചരണം നടത്തിയത്.
സംസ്ഥാന ഡയറക്ടര്‍ ഫാ. ബെന്നി തോമസ് ഉദ്ഘാടനം ചെയ്തു. സ്ഥാപകഡയറക്ടര്‍ ഫാ. വര്‍ഗീസ് കരിപ്പേരി, സ്ഥാപകരിലൊരാളും മുന്‍ സംസ്ഥാന ഡയറക്ടറുമായ ഫാ. ഡോ. സെബാസ്റ്റ്യന്‍ തേയ്ക്കാനത്ത്, സംസ്ഥാന സെക്രട്ടറി സിസ്റ്റര്‍ മോളി പുല്ലൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഓട്ടോ, ടാക്സി ഡ്രൈവര്‍മാരുടെ സമഗ്ര ക്ഷേമത്തിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കി 2000ലാണ് സാരഥി ആരംഭിച്ചത്. ‘കാഴ്ചപ്പാട് മാറിയാല്‍ കഷ്ടപ്പാട് മാറും’ എന്ന ആപ്തവാക്യവുമായി തുടങ്ങിയ സാരഥിക്ക് ഇന്നു കേരളം മുഴുവന്‍ ശാഖകളുണ്ട്.
കരയാംപറമ്പ് സെന്റ് ജോസഫ് പള്ളി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഡ്രൈവര്‍മാര്‍ക്കായി തയാറാക്കിയ ഡൂറൈഡ് എന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷന്റെ അവതരണം ഉണ്ടായിരുന്നു.