ബഹ്റാം വക്കീൽ, നോയൽ ടാറ്റ
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയിൽ സ്ഥാപനമായ ട്രെന്റ് ലിമിറ്റഡിന്റെ ചെയർമാൻ, ഡയറക്ടർ സ്ഥാനങ്ങളിൽനിന്ന് നോയൽ ടാറ്റ നവംബർ 11ന് പടിയിറങ്ങും.
ഇന്ത്യയിലെ മുൻനിരയിലുള്ള കോർപറേറ്റ് നിയമസ്ഥാപനമായ എഇസഡ്ബി & പാർട്ണേഴ്സ് സഹസ്ഥാപകൻ ബഹ്റാം വക്കീലിനെ കന്പനിയുടെ പുതിയ ചെയർമാനായി കന്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിയമിച്ചു. നവംബർ 12ന് ചുമതലയേൽക്കും.
ട്രെന്റിൽ 29 വർഷം നീണ്ട നോയൽ ടാറ്റയുടെ ഭരണ നേതൃത്വത്തിനാണ് ഇതോടെ അവസാനമാകുന്നത്. 1997 മുതൽ ടാറ്റ ട്രെന്റിന്റെ ഭാഗമാണ്. കന്പനിക്കു നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്ത് 12 മുതൽ ചെയർമാൻ എമരിറ്റസ് സ്ഥാനം ഏറ്റെടുക്കുമെന്ന് റെഗുലേറ്ററി ഫയലിംഗിൽ ട്രെന്റ് അറിയിച്ചു.
Tags : TataGroup BahramVakil Business NoelTata TrentLimited