എൻ.സൺദേവ് , കിരൺ ശങ്കർ
തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ചരീതിയിൽ ഭരണഭാഷാമാറ്റപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച വകുപ്പിനും ജില്ലയ്ക്കും ഭരണഭാഷാപുരസ്കാരവും ഉദ്യോഗസ്ഥർക്ക് ഭരണഭാഷാസേവനപുരസ്കാരവും പ്രഖ്യാപിച്ചു.
നാഷണൽ എംപ്ലോയ്മെന്റ് സർവീസസ് മികച്ച വകുപ്പായി തിരഞ്ഞെടുത്തു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
തൃശൂരാണ് മികച്ച ജില്ല. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഭരണഭാഷാ ഗ്രന്ഥരചനാപുരസ്കാരം വിഭാഗത്തിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി എൻ.സൺദേവ് ഒന്നാം സ്ഥാനവും തിരുവനന്തപുരം ഓൾസെയിന്റ്സ് കോളജ് മലയാളവിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. സി. ഉദയകല രണ്ടാം സ്ഥാനവും നേടി.
Tags : LanguageAwards Announced OfficialLanguage Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash