പാട്രിക് സ്റ്റുവര്‍ട്ട്
ലോസ് ആഞ്ചലസ്: എക്സ്-മെന്‍ സിനിമകളില്‍ പ്രഫസര്‍ ചാള്‍സ് സേവ്യറിന്റെ വേഷം ചെയ്ത് ആഗോളതലത്തില്‍ ശ്രദ്ധേയനായ ബ്രിട്ടീഷ് നടന് പാട്രിക് സ്റ്റുവര്‍ട്ട് (86) അന്തരിച്ചു.
ആല്‍സ്ഹൈമേഴ്സ് രോഗത്തിനു ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരത്തിലുള്ള വസതിയിലായിരുന്നു.
ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷെയറില്‍ ജനിച്ച സ്റ്റുവര്‍ട്ട് നാടകത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഷേക്സ്പിയര് നാടകങ്ങളിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മുന്‍നിര നടനായി. തുടര്‍ന്ന് അമേരിക്കയിലെ ഹോളിവുഡ് സിനിമാ ഇന്ഡസ്ട്രിയിലേക്കു ചേക്കേറുകയായിരുന്നു.
ഹോളിവുഡില്‍ സൂപ്പര്‍ ഹീറോ തരംഗം സൃഷ്ടിച്ച എക്സ്-മെന്‍ സിനിമകളിലെ വേഷവും സ്റ്റാര്‍ ട്രെക്ക് സിനിമ പരമ്പരകളിലെ ക്യാപ്റ്റന്‍ ജീന്‍ ലൂക്ക് പിക്കാര്‍ഡിന്റെ വേഷവും സ്റ്റുവർട്ടിന് ആഗോള അംഗീകാരം നേടിക്കൊടുത്തു.
2010ല്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി നൈറ്റ്ഹുഡ് പദവി നൽകി ആദരിച്ചു.
Tags : PatrickStewart Actor BritishActor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash