Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Actor

ടൊ​വീ​നോയുടെ പേ​രി​ൽ വ്യാ​ജ ഇ​മെ​യി​ൽ; മു​ന്ന​റി​യി​പ്പു​മാ​യി ന​ട​ൻ

ത​ന്‍റെ പേ​രി​ൽ വ്യാ​ജ ഇ​മെ​യി​ൽ ഐ​ഡി ഉ​ണ്ടാ​ക്കി ആ​ളു​ക​ൾ​ക്ക് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​തി​നെ​തി​രെ ന​ട​ൻ ടൊ​വീ​നോ തോ​മ​സ്.

താ​നാ​ണെ​ന്ന പേ​രി​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച് ഇ​ത്ത​ര​ക്കാ​ർ ത​ട്ടി​പ്പ് ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. 

[email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ നി​ന്നാ​ണ് ടൊ​വീ​നോ​യു​ടെ പേ​രി​ലു​ള്ള വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത്.

ഈ ​ഇ​മെ​യി​ൽ വി​ലാ​സ​വു​മാ​യി ത​നി​ക്ക് യാ​തൊ​രു ത​ര​ത്തി​ലു​ള്ള ബ​ന്ധ​വു​മി​ല്ലെ​ന്നും ത​ന്‍റെ പേ​രി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ടൊ​വി​നോ അ​റി​യി​ച്ചു.

ടൊ​വീ​നോ പ​ങ്കു​വ​ച്ച കു​റി​പ്പ്

‘‘പ്ര​ധാ​ന​പ്പെ​ട്ട അ​റി​യി​പ്പ് - വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് 

എ​ന്‍റെ പേ​ര് വ്യാ​ജ​മാ​യി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് ചി​ല വ്യ​ക്തി​ക​ൾ വി​വി​ധ ആ​ളു​ക​ളി​ലേ​ക്ക് ഇ​മെ​യി​ലു​ക​ൾ അ​യ​ക്കു​ന്ന​താ​യി എ​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. താ​ഴെ പ​റ​യു​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ നി​ന്നാ​ണ് ഈ ​സ​ന്ദേ​ശ​ങ്ങ​ൾ വ​രു​ന്ന​ത്: [email protected]

ഈ ​ഇ​മെ​യി​ൽ വി​ലാ​സ​വു​മാ​യി എ​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും, എ​ന്‍റെ പേ​രി​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കാ​ൻ ഞാ​ൻ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

ഈ ​ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ നി​ന്ന് വ​രു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യോ, വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ക​യോ, അ​തി​ലു​ള്ള ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യു​ക​യോ, പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ക​യോ ചെ​യ്യ​രു​തെ​ന്ന് ഏ​വ​രോ​ടും അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

ഈ ​ഇ​മെ​യി​ലി​ൽ നി​ന്ന് സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ, ദ​യ​വാ​യി അ​ത് സ്പാം/​ഫി​ഷിം​ഗ് (Spam/Phishing) ആ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത് ഉ​ട​ൻ ത​ന്നെ ഡി​ലീ​റ്റ് ചെ​യ്യു​ക. മ​റ്റാ​രും ഈ ​വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന് ഇ​ര​യാ​കാ​തി​രി​ക്കാ​ൻ ഈ ​വി​വ​രം ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള മ​റ്റു​ള്ള​വ​രു​മാ​യും പ​ങ്കു​വ​യ്ക്കു​ക.

എ​ന്‍റെ പേ​രി​ൽ വ​രു​ന്ന ഏ​തൊ​രു സ​ന്ദേ​ശ​വും പ്ര​തി​ക​രി​ക്കു​ന്ന​തി​ന് മു​ൻ​പ് അ​തി​ന്‍റെ ഉ​റ​വി​ടം പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ക. നി​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി.’’

Movies

എ​ത്തി​പ്പി​ടി​ക്കാ​ൻ ക​ഴി​യാ​ത്ത ഉ​യ​ര​മി​ല്ല, അ​ന്നു ഞാ​ൻ സം​ശ​യി​ച്ചു നി​ന്നെ​ങ്കി​ൽ ഇ​ന്ന് ഞാ​നെ​ന്ന ന​ട​നെ ആ​രും കാ​ണി​ല്ലാ​യി​രു​ന്നു; നി​വി​ൻ പോ​ളി

അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ഒ​ട്ടേ​റെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​രാ​ണ് പെ​ൺ​കു​ട്ടി​ക​ളെ​ന്നും എ​ന്നാ​ൽ അ​വ​ർ​ക്ക് ചാ​ടി​ക്ക​ട​ക്കാ​ൻ പ​റ്റാ​ത്ത ത​ട​സ​ങ്ങ​ളി​ല്ലെ​ന്നും നി​വി​ൻ പോ​ളി.

നി​വി​ന്‍റെ വാ​ക്കു​ക​ളെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ എ​തി​രേ​റ്റ​ത്. കൊ​ച്ചി സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ൽ ത​ന്‍റെ പു​തി​യ ചി​ത്രം ബ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റി​ന്‍റെ പ്ര​മോ​ഷ​നാ​യെ​ത്തി​യ​താ​യി​രു​ന്നു താ​രം.

''മ​ല​ർ​വാ​ടി ആ​ർ​ട്‌​സ് ക്ല​ബി​നാ​യു​ള്ള ഓ​ഡി​ഷ​ന് മു​മ്പ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കി​ട​ക്കു​മ്പോ​ൾ, പൗ​ലോ കൊ​യ്‌​ലോ​യു​ടെ ‘ദി ​ആ​ൽ​ക്ക​മി​സ്റ്റ്’ എ​ന്ന നോ​വ​ൽ വാ​യി​ച്ച​താ​ണ് ത​ന്‍റെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച​തെ​ന്ന് നി​വി​ൻ പോ​ളി ഓ​ർ​ത്തെ​ടു​ത്തു.

ആ​ൽ​ക്ക​മി​സ്റ്റ് എ​ന്ന പു​സ്ത​കം എ​ന്നെ സ്വാ​ധീ​നി​ച്ചു. ഓ​ഡി​ഷ​ന് പോ​ക​ണോ, സി​നി​മ​യി​ൽ പ​രി​ച​യ​ക്കാ​രി​ല്ല​ല്ലോ, പോ​വേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ എ​ന്നൊ​ക്കെ ആ​ലോ​ചി​ച്ച് സ്വ​യം സം​ശ​യി​ച്ചു​നി​ന്ന സ​മ​യ​ത്ത് എ​നി​ക്ക് ധൈ​ര്യം ത​ന്ന​ത് ആ ​പു​സ്ത​ക​മാ​ണ്.

ഞാ​ൻ ര​ണ്ടും ക​ൽ​പി​ച്ച് ഓ​ഡി​ഷ​ന് പോ​യി ധൈ​ര്യ​ത്തോ​ടെ പ​ങ്കെ​ടു​ത്തു. ഞാ​ൻ ആ​ദ്യ​മാ​യി വി​നീ​തി​നെ കാ​ണു​ന്ന​ത് അ​വി​ടെ​വെ​ച്ചാ​ണ്. കാ​മ​റ​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തും ആ​ദ്യ​മാ​യി ആ​യി​രു​ന്നു. ഞാ​ൻ എ​ന്തോ ചെ​യ്തു. എ​ന്നെ സെ​ല​ക്ട് ചെ​യ്തു. എ​നി​ക്ക് ആ ​സി​നി​മ ല​ഭി​ച്ചു. അ​തു​കൊ​ണ്ട് എ​നി​ക്ക് ഇ​വി​ടെ വ​ന്ന് നി​ൽ​ക്കാ​ൻ സാ​ധി​ക്കു​ന്നു. നി​വി​ൻ പോ​ളി പ​റ​ഞ്ഞു.

സ്‌​റ്റേ​ജി​ൽ ക​യ​റാ​ൻ പേ​ടി​യു​ള്ള ഞാ​ൻ എ​ന്തു​കൊ​ണ്ടാ​ണ് ഓ​ഡി​ഷ​ന് പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത് എ​ന്ന് ഞാ​ൻ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി ആ​ലോ​ചി​ച്ചു. ആ​ൽ​ക്ക​മി​സ്റ്റി​ൽ യാ​ത്ര ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ന്നി​ട​ത്താ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ജീ​വി​തം മാ​റു​ന്ന​ത്. ആ ​യാ​ത്ര എ​വി​ടെ എ​ത്തും എ​ന്ന് അ​യാ​ൾ​ക്ക് അ​റി​യി​ല്ല.

അ​ന്ന് ഒ​ഡി​ഷ​നി​ൽ ഞാ​ൻ പ​ങ്കെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തു​കൊ​ണ്ടാ​ണ് ഇ​ന്നി​വി​ടെ നി​ൽ​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ സ്‌​നേ​ഹം എ​നി​ക്ക് ല​ഭി​ക്കു​ന്ന​ത്. അ​ന്ന് ഞാ​ൻ എ​ടു​ത്ത പ​ങ്കെ​ടു​ക്ക​ണം എ​ന്ന തീ​രു​മാ​നം ആ​ണ് ഇ​വി​ടെ എ​ത്തി​ച്ച​ത്.

സ്‌​റ്റേ​ജി​ൽ ക​യ​റാ​ൻ പേ​ടി​യു​ള്ള ഞാ​ൻ എ​ന്തു​കൊ​ണ്ടാ​ണ് ഓ​ഡി​ഷ​ന് പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത് എ​ന്ന് ഞാ​ൻ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി ആ​ലോ​ചി​ച്ചു. ആ​ൽ​ക്ക​മി​സ്റ്റി​ൽ യാ​ത്ര ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ന്നി​ട​ത്താ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ജീ​വി​തം മാ​റു​ന്ന​ത്. ആ ​യാ​ത്ര എ​വി​ടെ എ​ത്തും എ​ന്ന് അ​യാ​ൾ​ക്ക് അ​റി​യി​ല്ല.

അ​ന്ന് ഒ​ഡി​ഷ​നി​ൽ ഞാ​ൻ പ​ങ്കെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തു​കൊ​ണ്ടാ​ണ് ഇ​ന്നി​വി​ടെ നി​ൽ​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ സ്‌​നേ​ഹം എ​നി​ക്ക് ല​ഭി​ക്കു​ന്ന​ത്. അ​ന്ന് ഞാ​ൻ എ​ടു​ത്ത പ​ങ്കെ​ടു​ക്ക​ണം എ​ന്ന തീ​രു​മാ​നം ആ​ണ് ഇ​വി​ടെ എ​ത്തി​ച്ച​ത്.

ജീ​വി​ത​ത്തി​ൽ പ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ വ​രും. സ്വ​യം സം​ശ​യി​ക്കും. പേ​ടി തോ​ന്നും. പ​ങ്കെ​ടു​ത്താ​ൽ ക​ളി​യാ​ക്കു​മോ, ട്രോ​ളു​മോ എ​ന്നെ​ല്ലാം സ്വ​യം സം​ശ​യി​ക്കും.

അ​ങ്ങ​നെ സം​ശ​യ​മു​ണ്ടാ​വു​മ്പോ​ൾ നി​ങ്ങ​ൾ ഒ​രു തീ​രു​മാ​നം എ​ടു​ക്ക​ണം, പ​ങ്കെ​ടു​ക്കു​ക. അ​ത് നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​ക്കു​ക വ​ള​രെ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ്. എ​ന്‍റെ ജീ​വി​ത​ത്തി​ൽ​നി​ന്ന് ഞാ​ൻ പ​ഠി​ച്ച കാ​ര്യ​മാ​ണ് അ​ത്.

ഒ​രു ക്ലാ​സി​ലെ മി​ക​ച്ച വി​ദ്യാ​ർ​ഥി​ക്ക് മി​ക​ച്ച അ​ധ്യാ​പ​ക​ർ ആ​വു​ന്ന​തി​ന് ഒ​പ്പം ത​ന്നെ, ആ ​ക്ലാ​സി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും മി​ക​ച്ച ഗു​രു​ക്ക​ന്മാ​രാ​കാ​ൻ നി​ങ്ങ​ൾ​ക്ക് സാ​ധി​ക്ക​ണം. മു​മ്പോ​ട്ടു​വ​രാ​ൻ ധൈ​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് പി​ന്തു​ണ​യും പ്ര​ചോ​ദ​ന​വും ന​ൽ​കാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യ​ണം.

ഒ​രു വ്യ​ക്തി​യു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച നി​മി​ഷ​ങ്ങ​ൾ കോ​ളേ​ജ് ലൈ​ഫി​ലേ​താ​ണ്. വ​ള​രെ മി​ക​ച്ചൊ​രു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നി​ങ്ങ​ൾ ക​ട​ന്നു​പോ​വു​ന്ന​ത്.

ജീ​വി​ത​ത്തി​ൽ എ​വി​ടേ​ക്കെ​ങ്കി​ലും തി​രി​ച്ചു​പോ​ക​ണം എ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് കോ​ളേ​ജ് കാ​ല​ഘ​ട്ട​മാ​ണ്. ഒ​രി​ക്ക​ലും തി​രി​ച്ചു​കി​ട്ടാ​ത്ത സ​മ​യ​മാ​ണ് കോ​ളേ​ജ് കാ​ല​ഘ​ട്ടം. കോ​ളേ​ജ് കാ​ല​ഘ​ട്ടം അ​ടി​പൊ​ളി​യാ​യി, സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ക.

അ​റി​ഞ്ഞോ അ​റി​യാ​തെ​യോ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന​വ​രാ​ണ് പെ​ൺ​കു​ട്ടി​ക​ൾ. ചി​ല കാ​ര്യ​ങ്ങ​ൾ ചെ​യ്യ​രു​ത്, ചി​ല​യി​ട​ങ്ങ​ളി​ൽ പോ​വാ​ൻ പാ​ടി​ല്ല, ചി​ല വ​സ്ത്ര​ങ്ങ​ൾ ഇ​ടാ​ൻ പാ​ടി​ല്ല, നേ​ര​ത്തെ വീ​ട്ടി​ൽ ക​യ​റ​ണം. അ​റി​ഞ്ഞോ അ​റി​യാ​തെ​യോ വീ​ട്ടി​ൽ​നി​ന്നും കോ​ളേ​ജി​ൽ​നി​ന്നും താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ളി​ൽ​നി​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ട്.

നി​ങ്ങ​ൾ​ക്ക് ഓ​ടി​യെ​ത്താ​ൻ ക​ഴി​യാ​ത്ത ഒ​രു അ​ക​ല​വു​മി​ല്ല, നി​ങ്ങ​ൾ​ക്ക് എ​ത്തി​പ്പെ​ടാ​ൻ പ​റ്റാ​ത്ത ഒ​രു ഉ​യ​ര​വു​മി​ല്ല, ചാ​ടി​ക്ക​ട​ക്കാ​ൻ പ​റ്റാ​ത്ത ത​ട​സ​ങ്ങ​ളു​മി​ല്ല. നി​ങ്ങ​ളു​ടെ ജീ​വി​തം ആ​സ്വ​ദി​ക്കു​ക. സ​മാ​ധാ​ന​ത്തി​ന് വേ​ണ്ടി ജോ​ലി ചെ​യ്യു​ക. നി​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ത്തി​നും സ്വ​പ്‌​ന​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക. ആ​രും ഒ​ന്നും നി​ങ്ങ​ളെ ചെ​യ്യാ​ൻ പോ​വു​ന്നി​ല്ല. ധൈ​ര്യ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​വു​ക''. നി​വി​ൻ പ​റ​ഞ്ഞു.

National

ന​ട​ൻ പ്ര​കാ​ശ് രാ​ജ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്ത്

ബം​ഗ​ളൂ​രു: ന​ട​ൻ പ്ര​കാ​ശ് രാ​ജ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്ത്. ബം​ഗ​ളൂ​രു​വി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട 65 ല​ക്ഷം പേ​രി​ൽ ഒ​രാ​ൾ താ​നാ​ണെ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച്‌ താ​രം വ്യ​ക്ത​മാ​ക്കി.

പൗ​ര​ന്മാ​ർ​ക്ക് വോ​ട്ട് അ​വ​കാ​ശം നി​ഷേ​ധി​ക്കാ​നു​ള്ള നി​ങ്ങ​ളു​ടെ അ​ധി​കാ​രം നി​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞു. വോ​ട്ട​വ​കാ​ശം തി​രി​കെ ല​ഭി​ക്കാ​ൻ ഏ​തൊ​ക്കെ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് പോ​കേ​ണ്ട​തെ​ന്ന് ത​നി​ക്ക് അ​റി​യാ​മെ​ന്നും പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞു.

Movies

ക​ഴി​ഞ്ഞ ഒ​ൻ​പ​തു വ​ർ​ഷം എ​ന്‍റെ പേ​രി​ൽ ആ ​ന​ല്ല മ​നു​ഷ്യ​നെ​യും ബ​ലി​യാ​ടാ​ക്കി: ദി​ലീ​പ്

ആ​ലു​വ​യി​ലെ അ​ൻ​വ​ർ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​തി​ൽ ഡോ. ​സി.​എം. ഹൈ​ദ​രാ​ലി​ക്ക് ആ​ശം​സ​ക​ളു​മാ​യി ന​ട​ൻ ദി​ലീ​പ്.

കേ​സി​ന്‍റെ പേ​രി​ൽ ത​ന്നെ ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള ചി​ല പോ​ലീ​സു​കാ​രു​ടെ ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ൽ ഡോ​ക്ട​റെ​യും വേ​ട്ട​യാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ഒ​ടു​വി​ൽ സ​ത്യം ജ​യി​ച്ച​തു​പോ​ലെ​യാ​ണ് ഒ​ൻ​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ആ​ശു​പ​ത്രി ഡോ​ക്ട​റു​ടെ കൈ​ക​ളി​ൽ തി​രി​കെ​യെ​ത്തി​യ​തെ​ന്നും ദി​ലീ​പ് പ​റ​ഞ്ഞു.

ആ​ലു​വ​യി​ൽ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച അ​ൻ​വ​ർ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യു​ടെ​യും പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ​യും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് താ​നും ഡോ​ക്ട​റും നേ​രി​ട്ട പ്ര​യാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് ദി​ലീ​പ് പ​റ​ഞ്ഞ​ത്.

‘‘ഒ​രേ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഞാ​നും ഡോ​ക്ട​റും ജീ​വി​ത​ത്തി​ൽ ഓ​രോ പ്ര​യാ​സ​ക​ര​മാ​യ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​യ്ക്കൊ​ണ്ടി​രു​ന്ന​ത്. എ​ന്‍റെ വി​ഷ​യ​ങ്ങ​ളി​ൽ എ​ന്നെ ഒ​റ്റ​പ്പെ​ടു​ത്തി ഒ​രു ദ്വീ​പി​ലെ​ന്ന​പോ​ലെ ആ​ക്കാ​നും, എ​നി​ക്ക് ഒ​രാ​ളു​ടെ പി​ന്തു​ണ​യോ സ​ഹാ​യ​മോ ഇ​ല്ലാ​തി​രി​ക്കാ​നും വേ​ണ്ടി കു​റ​ച്ച് പൊ​ലീ​സു​കാ​ർ ചേ​ർ​ന്ന് പ​ല കാ​ര്യ​ങ്ങ​ളും ചെ​യ്ത് കൂ​ട്ടി​യ​പ്പോ​ൾ, പാ​വം ഡോ​ക്ട​റെ​യും പി​ടി​ച്ച് ബ​ലി​യാ​ടാ​ക്കു​ക​യും വ​ള​രെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തു.

എ​ന്‍റെ ചെ​റു​പ്പ​കാ​ലം മു​ത​ൽ, അ​താ​യ​ത് ഓ​ർ​മ​വ​ച്ച കാ​ലം തൊ​ട്ട്, ഏ​ക​ദേ​ശം 50 വ​ർ​ഷ​ത്തി​ലേ​റെ​യാ​യു​ള്ള പ​രി​ച​യ​മു​ണ്ട് ഡോ​ക്ട​റു​മാ​യി.  ഞാ​ൻ ക​ണ്ടി​ട്ടു​ള്ള ഡോ​ക്ട​ർ എ​ന്ന് പ​റ​യു​ന്ന​ത് സി.​എം. ഹൈ​ദ​രാ​ലി ഡോ​ക്ട​റാ​ണ്. ഇ​വി​ടെ​യി​രി​ക്കു​ന്ന കു​റേ​പേ​ർ​ക്കൊ​ക്കെ അ​റി​യാം, അ​ന്ന് ചെ​റി​യൊ​രു വീ​ട്ടി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ​ത്തെ ക്ലി​നി​ക്.

അ​തി​നു​ശേ​ഷം ഡോ​ക്ട​റു​ടെ ക​ഠി​ന​പ്ര​യ​ത്നം കൊ​ണ്ടാ​ണ് ആ​ലു​വ​ക്കാ​ർ​ക്ക് ന​ല്ലൊ​രു ആ​ശു​പ​ത്രി ല​ഭി​ക്കു​ന്ന​ത്.  ഞാ​നൊ​ക്കെ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത് കേ​ട്ടി​ട്ടു​ണ്ട്; പു​റ​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ 1000 രൂ​പ​യാ​കു​മെ​ങ്കി​ൽ, ഹൈ​ദ​രാ​ലി ഡോ​ക്ട​റു​ടെ അ​ടു​ത്ത് വ​ന്നാ​ൽ 90 രൂ​പ​യ്ക്കോ നൂ​റ്റി​ചി​ല്ലാ​നം രൂ​പ​യ്ക്കോ മ​രു​ന്ന് വാ​ങ്ങി​ച്ച് പെ​ട്ടെ​ന്ന് സു​ഖ​പ്പെ​ടും. എ​ല്ലാ​വ​രെ​യും പെ​ട്ടെ​ന്ന് സൗ​ഖ്യ​മാ​ക്കു​ന്ന അ​ത്ര​യും കൈ​പ്പു​ണ്യ​മു​ള്ള ഡോ​ക്ട​റാ​ണ് സി.​എം. ഹൈ​ദ​രാ​ലി എ​ന്ന് ആ​ലു​വ​ക്കാ​ർ​ക്ക് മു​ഴു​വ​ൻ അ​റി​യാം. ഡോ​ക്ട​റെ​യൊ​ന്ന് കാ​ണ​ണ​മെ​ങ്കി​ൽ അ​ത്ര​യും തി​ര​ക്കാ​യി​രു​ന്നു ആ ​ആ​ശു​പ​ത്രി​യി​ൽ.  

ന​മ്മ​ളെ​ല്ലാ​വ​രും പ​റ​ഞ്ഞ​തു​പോ​ലെ ത​ന്നെ, അ​ദ്ദേ​ഹ​ത്തി​ന് ചെ​റി​യൊ​രു സ​മ​യ​ദോ​ഷം സം​ഭ​വി​ച്ചു. അ​തി​ന്‍റെ​യി​ട​യി​ലാ​ണ് ഒ​ൻ​പ​ത് വ​ർ​ഷ​ക്കാ​ലം ഈ ​ആ​ശു​പ​ത്രി അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ നി​ന്ന് വി​ട്ടു​പോ​വു​ക​യും പി​ന്നീ​ട് കേ​സും കൂ​ട്ട​വു​മൊ​ക്കെ​യാ​യി തി​രി​കെ ല​ഭി​ക്കു​ക​യും ചെ​യ്ത​ത്.

അ​ദ്ദേ​ഹം ക​ഷ്ട​പ്പെ​ട്ടു​ണ്ടാ​ക്കി​യെ​ടു​ത്ത, അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യ​ർ​പ്പി​ന്‍റെ​യും പ്ര​യ​ത്ന​ത്തി​ന്‍റെ​യും ഫ​ല​മാ​ണ് ഈ ​ആ​ശു​പ​ത്രി. മാ​ത്ര​മ​ല്ല, ആ​ലു​വ​ക്കാ​ർ​ക്കും സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്കു​മൊ​ക്കെ വ​ലി​യൊ​രു ആ​ശ്വാ​സ​കേ​ന്ദ്ര​മാ​യി​രു​ന്നു അ​ൻ​വ​ർ മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ.

നേ​ര​ത്തെ പ​റ​ഞ്ഞ​തു​പോ​ലെ, ഒ​രേ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഞാ​നും ഡോ​ക്ട​റും ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യ​ത്. എ​ന്നെ സ​ഹാ​യി​ക്കു​ന്ന​തി​ൽ നി​ന്ന് ആ​ളു​ക​ളെ ത​ട​യാ​ൻ പൊ​ലീ​സു​കാ​ർ നോ​ക്കി​യ​പ്പോ​ൾ, പാ​വം ഡോ​ക്ട​റെ​യും ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു.

എ​നി​ക്ക​തി​ൽ വ​ലി​യ സ​ങ്ക​ട​മു​ണ്ടാ​യി​രു​ന്നു. കാ​ര​ണം, എ​ന്‍റെ പേ​രി​ൽ ആ ​ന​ല്ല മ​നു​ഷ്യ​ൻ എ​ത്ര​ത്തോ​ളം ബ​ലി​യാ​ടാ​യി! വെ​റു​തെ വാ​യി​ൽ തോ​ന്നി​യ​ത് ആ​രോ​പി​ക്കു​ക, ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക... ന​മു​ക്കൊ​ന്നും പ​റ​യാ​നും പ​റ്റി​ല്ല. കൈ​യും കാ​ലും കെ​ട്ടി​യി​ട്ടി​ട്ട് അ​ടി​ക്കു​ക എ​ന്ന് പ​റ​യു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ഒ​ൻ​പ​ത് വ​ർ​ഷ​ക്കാ​ലം.

ഈ ​കാ​ല​യ​ള​വി​ൽ ഡോ​ക്ട​ർ എ​ന്നെ വി​ളി​ച്ച് ഇ​ട​യ്ക്കി​ടെ ചോ​ദി​ക്കും, ‘ദി​ലീ​പി​ന്‍റെ കേ​സ് എ​ന്താ​യി?’ എ​ന്ന്. അ​ടു​ത്ത ആ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വെ​ച്ചു എ​ന്ന് ഞാ​ൻ പ​റ​യു​മ്പോ​ൾ, ‘ദൈ​വ​മേ, അ​പ്പോ​ൾ എ​ന്റെ കേ​സും മാ​റ്റു​മോ?’ എ​ന്ന് ഡോ​ക്ട​ർ വി​ഷ​മ​ത്തോ​ടെ ചോ​ദി​ക്കും.

ഓ​രോ ത​വ​ണ ചോ​ദി​ക്കു​മ്പോ​ഴും ഞാ​ൻ പ​റ​യും, ‘ചി​ല​പ്പോ​ൾ അ​ടു​ത്ത ആ​ഴ്ച​ത്തേ​ക്ക് മാ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ട്’ എ​ന്ന്. കോ​ട​തി ന​ട​പ​ടി​ക​ളി​ൽ എ​ന്‍റെ​യും ഡോ​ക്ട​റു​ടെ​യും കാ​ര്യ​ങ്ങ​ൾ ഒ​രേ​പോ​ലെ​യാ​ണ് പൊ​യ്ക്കൊ​ണ്ടി​രു​ന്ന​ത്. വി​ഷ​മ​ങ്ങ​ൾ വ​ന്ന​പ്പോ​ൾ ഡോ​ക്ട​ർ​ക്ക് ഹാ​ർ​ട്ട് സ​ർ​ജ​റി​യാ​യി, ആ​ശു​പ​ത്രി​യി​ലാ​യി. വ​ർ​ഷ​ങ്ങ​ളോ​ളം കീ​ഴ്കോ​ട​തി​യി​ലും മേ​ൽ​കോ​ട​തി​യി​ലു​മൊ​ക്കെ​യാ​യി കേ​സ് നീ​ണ്ടു​പോ​യി. അ​തോ​ടൊ​പ്പം ത​ന്നെ എ​ന്‍റെ കേ​സും മു​ന്നോ​ട്ട് പോ​യി​ക്കൊ​ണ്ടി​രു​ന്നു.

ഒ​ടു​വി​ൽ സ​ത്യം ജ​യി​ച്ചു എ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ, ഡോ​ക്ട​ർ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശു​പ​ത്രി തി​രി​കെ ല​ഭി​ച്ചു. കേ​സ് നീ​ണ്ടു​പോ​യ​പ്പോ​ൾ, മ​ന​സ്സ് മ​ടു​ത്ത് അ​ദ്ദേ​ഹം ഇ​ത് ഉ​പേ​ക്ഷി​ച്ചു ക​ള​യു​മോ എ​ന്ന് എ​നി​ക്ക് ഭ​യ​മു​ണ്ടാ​യി​രു​ന്നു.

ആ​ലു​വ​യി​ൽ ഒ​രു​പാ​ട് ചാ​രി​റ്റി ചെ​യ്യു​ന്ന ആ​ളു​ക​ളു​ണ്ട്. അ​തി​ൽ എ​ടു​ത്തു​പ​റ​യേ​ണ്ട ഒ​രാ​ളാ​ണ് ഡോ​ക്ട​ർ സി.​എം. ഹൈ​ദ​രാ​ലി. 2009-ൽ ​എ​ന്‍റെ അ​ച്ഛ​ന്‍റെ പേ​രി​ൽ ഒ​രു ട്ര​സ്റ്റ് തു​ട​ങ്ങാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ശൈ​ലി ത​ന്നെ​യാ​ണ്. നാ​ട്ടി​ലും തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലു​മൊ​ക്കെ​യാ​യി ഡോ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ടാ​യ്മ​ക​ൾ ഉ​ണ്ടാ​ക്കു​ക​യും ഒ​രു​പാ​ട് പേ​ർ​ക്ക് വീ​ടു​ക​ൾ വെ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ ​സ​മ​യ​ത്ത് ഡോ​ക്ട​റും, ഡോ​ക്ട​ർ ടോ​ണി ഫെ​ർ​ണാ​ണ്ട​സും, റെ​ഡ് ക്രോ​സും, സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജു​മൊ​ക്കെ ചേ​ർ​ന്ന് 90 ഓ​ളം വീ​ടു​ക​ൾ വ​ച്ചു​ന​ൽ​കി. എ​ന്‍റേ​താ​യ ഒ​രു വി​ഹി​തം ന​ൽ​കി ഞാ​നും അ​തി​ന്‍റെ ഭാ​ഗ​മാ​യി.

പി​ന്നീ​ട് ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ 1000 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​തും എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്തു​ത​ന്ന​തും റെ​ഡ് ക്രോ​സും ഡോ​ക്ട​ർ സി.​എം. ഹൈ​ദ​രാ​ലി​യു​മാ​യി​രു​ന്നു. ജി.​പി. ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അ​തി​നെ പി​ന്തു​ണ​ച്ചു​പോ​ന്നു. ആ ​പ​ദ്ധ​തി​യി​ലൂ​ടെ 11 വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ സ​മ​യ​ത്താ​ണ് എ​നി​ക്ക് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. ന​മ്മ​ൾ ആ​ർ​ക്കെ​ങ്കി​ലും എ​ന്തെ​ങ്കി​ലും സ​ഹാ​യം ചെ​യ്താ​ൽ, ഉ​ട​നെ അ​ത് 'മ​റ്റ​യാ​ൾ​ക്ക് കാ​ശ് കൊ​ടു​ത്ത​താ​ണ്' എ​ന്ന് പ​റ​ഞ്ഞ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ പൊ​ലീ​സു​കാ​ർ കു​റ്റ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി. അ​തോ​ടു​കൂ​ടി ആ ​ട്ര​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു. 

പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന ഒ​രു​പാ​ട് കു​ട്ടി​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വു​ക​ൾ ന​മ്മ​ൾ ഏ​റ്റെ​ടു​ത്തി​രു​ന്നു. ആ​ർ.​സി.​സി., മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ൽ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ഒ​രു​പാ​ട് നി​ർ​ദ്ധ​ന രോ​ഗി​ക​ളു​ടെ ബി​ല്ലു​ക​ൾ സെ​റ്റി​ൽ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ആ ​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം താ​ൽ​ക്കാ​ലി​ക​മാ​യി ഫ്രീ​സ് ചെ​യ്യേ​ണ്ടി​വ​ന്നു. 

ഇ​ത്ര​യും പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യി​ലും, ആ​ശു​പ​ത്രി അ​ട​ഞ്ഞു​കി​ട​ന്ന​പ്പോ​ഴും, പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് വ​ഴി ഒ​രു രൂ​പ പോ​ലും വാ​ങ്ങാ​തെ ഡോ​ക്ട​ർ ഒ​രു​പാ​ട് പേ​രെ ശു​ശ്രൂ​ഷി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ ​ന​ന്മ​യാ​ണ് ഇ​ന്ന് ന​മു​ക്ക് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള ഒ​രു ദി​വ​സം സ​മ്മാ​നി​ച്ച​ത്. കാ​ര​ണം, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​പ​നം വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ്.

മു​മ്പ് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം കൈ​പ്പു​ണ്യ​മു​ള്ള മി​ക​ച്ചൊ​രു കൂ​ട്ടം ഡോ​ക്ട​ർ​മാ​രു​ണ്ടാ​യി​രു​ന്നു. ആ​ശു​പ​ത്രി അ​ട​ച്ച​പ്പോ​ൾ അ​വ​രൊ​ക്കെ മ​റ്റ് ഹോ​സ്പി​റ്റ​ലു​ക​ളി​ലേ​ക്ക് മാ​റി.

എ​ങ്കി​ലും അ​വ​രി​ൽ ചി​ല​ർ എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു, ‘എ​ന്നെ​ങ്കി​ലും ഹൈ​ദ​രാ​ലി ഡോ​ക്ട​ർ ആ ​ഹോ​സ്പി​റ്റ​ൽ വീ​ണ്ടും തു​റ​ക്കു​ക​യാ​ണെ​ങ്കി​ൽ ഞ​ങ്ങ​ൾ തീ​ർ​ച്ച​യാ​യും തി​രി​ച്ചു​വ​രും’ എ​ന്ന്. എ​ന്താ​യാ​ലും ആ​ലു​വ​ക്കാ​ർ​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​നം വീ​ണ്ടും ല​ഭ്യ​മാ​കാ​ൻ പോ​കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് ദീ​ർ​ഘാ​യു​സും ആ​യു​രാ​രോ​ഗ്യ സൗ​ഭാ​ഗ്യ​ങ്ങ​ളും നേ​രു​ന്നു.’’– ദി​ലീ​പി​ന്‍റെ വാ​ക്കു​ക​ൾ.

Movies

പ്ര​ണ​യ​നാ​യ​ക​ന്‍ മോ​ഹ​ന് എ​ന്തു സം​ഭ​വി​ച്ചു?

‘നീ​ല പൊ​ന്മാ​നേ...​എ​ന്‍റെ നീ​ല പൊ​ന്മാ​നേ...’1974​ല്‍ പു​റ​ത്തി​റ​ങ്ങി​യ നെ​ല്ല് എ​ന്ന സി​നി​മ​യി​ല്‍ നാ​യ​ക​നാ​യ ആ​ദി​വാ​സി യു​വാ​വ് മ​ല്ല​ന്‍ പാ​ടു​ന്ന ഗാ​ന​മാ​ണ് ഇ​ത്. ന​ട​ന്‍ മോ​ഹ​ന്‍ പാ​ടു​ന്ന പാ​ട്ട് എ​ന്ന് തി​രു​ത്തി പ​റ​യേ​ണ്ടി വ​രും. കാ​ര​ണം അ​ത്ര സ്വാ​ഭാ​വി​ക​മാ​ണ് ആ ​രം​ഗ​ത്തെ മോ​ഹ​ന്‍റെ അ​ഭി​ന​യം.

ത​ല​യി​ലൊ​രു കെ​ട്ടും, ഒ​റ്റ​മു​ണ്ടു​മാ​ണ് വേ​ഷം. വ​യ​ലാ​ര്‍-​സ​ലി​ല്‍ ചൗ​ധ​രി മാ​ന്ത്രി​ക​ത​യി​ല്‍ പി​റ​ന്ന ഗാ​ന​ത്തി​ന്‍റെ ച​ര​ണ​ത്തി​ലെ ’തേ​ന്‍​വ​രി​ക്ക കാ​ട്ടി​ലെ, വെ​ണ്‍ തേ​ക്ക് പൂ​ക്കും കാ​ട്ടി​ലെ..’​എ​ന്ന വ​രി​ക​ള്‍ കാ​ട്ടി​ലൂ​ടെ ന​ട​ന്നാ​ണ് നാ​യ​ക​ന്‍ പാ​ടു​ന്ന​ത്. ഹൃ​ദ​യം നി​റ​യെ നാ​യി​ക​യാ​യ മാ​ല​യാ​ണ്. (ജ​യ​ഭാ​ര​തി).

കാ​ട്ടി​ലെ​വി​ടെ​യോ മാ​ല​യു​ണ്ട്. മ​ല്ല​നു മ​റു​പ​ടി​യാ​യി അ​വ​ള്‍ പാ​ടു​ന്നു​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ‘കൊ​ച്ചു പീ​ലി ച​ങ്ങാ​ലീ നി​ന്‍റെ പാ​ട്ട് ഞാ​ന്‍ കേ​ട്ടു മ​ന​സേ താ​ള​മാ​കൂ നീ....! ’​എ​ന്നു പാ​ടി പാ​ടി മ​ല്ല​ന്‍ ന​ട​ക്കു​ന്ന​ത്.

പാ​ട്ടി​നൊ​ടു​വി​ല്‍ കാ​ട്ടി​നു​ള്ളി​ലേ​ക്കു മ​ല്ല​ന്‍ ന​ട​ന്നു മ​റ​യു​ക​യാ​ണ്. ആ ​സ​മ​യ​ത്ത് മ​ല്ല​ന്‍റെ തോ​ളു​ക​ളു​ടെ ച​ല​നം ബാ​ലു മ​ഹേ​ന്ദ്ര​യു​ടെ കാ​മ​റ ഒ​പ്പി​യെ​ടു​ക്കു​ന്നു​ണ്ട്. ശ​രി​ക്കൊ​രു കാ​മു​ക​ന്‍ അ​ല​സ​മാ​യി ന​ട​ന്നു​മ​റ​യു​ന്ന അ​നു​ഭ​വം മോ​ഹ​ന്‍റെ പി​ന്തി​രി​ഞ്ഞു​ള്ള ന​ട​പ്പി​ല്‍ പോ​ലു​മു​ണ്ട്. (സം​വി​ധാ​യ​ക​ന്‍ രാ​മു കാ​ര്യാ​ട്ടി​ന്‍റെ പ്ര​തി​ഭ മ​റ​ക്കു​ന്നി​ല്ല.) എ​ങ്കി​ലും ആ ​രം​ഗം ഇ​ത്ര​യ​ധി​കം മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​ല്‍ മോ​ഹ​ന്‍റെ സം​ഭാ​വ​ന​യും വ​ലു​താ​ണ്.

സൗ​ന്ദ​ര്യ​വും ആ​ഭി​ജാ​ത്യ​വും തു​ടി​ക്കു​ന്ന മു​ഖ​മാ​ണ് മോ​ഹ​ന്‍ ശ​ര്‍​മ​യ്ക്കെ​ങ്കി​ലും ഇ​തു​പോ​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​വേ​ഷ​ങ്ങ​ള്‍ അ​ഭ്ര​പാ​ളി​യി​ല്‍ പ​ല​ത​വ​ണ ജീ​വ​നു​ള്ള​താ​ക്കി​യി​ട്ടു​ണ്ട് ഈ ​ന​ട​ന്‍. 1979ല്‍ ​റി​ലീ​സാ​യ കാ​യ​ലും ക​യ​റും എ​ന്ന സി​നി​മ​യി​ല്‍ ക​യ​ര്‍​തൊ​ഴി​ലാ​ളി​യാ​യ രാ​ഘ​വ​നാ​യാ​ണ് മോ​ഹ​ന്‍ എ​ത്തു​ന്ന​ത്. ‘ചി​ത്തി​ര തോ​ണി​യി​ല്‍ അ​ക്ക​രെ പോ​കാ​ന്‍ എ​ത്തി​ടാ​മോ പെ​ണ്ണേ...!’​എ​ന്ന് തോ​ണി തു​ഴ​ഞ്ഞ് പാ​ടു​മ്പോ​ള്‍ ക​യ​ര്‍ തൊ​ഴി​ലാ​ളി​യു​ടെ അ​തേ മു​ഖം!

ഇ​വി​ടെ​യും ത​ല​യി​ല്‍ കെ​ട്ടും ക​ള്ളി​മു​ണ്ടു​മാ​ണ്. മ​ല്ല​നി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ബ​നി​യ​ന്‍ ധ​രി​ച്ചി​ട്ടു​ണ്ടെ​ന്നു മാ​ത്രം. പൂ​വ​ച്ച​ല്‍ ഖാ​ദ​ര്‍ -കെ.​വി. മ​ഹാ​ദേ​വ​ന്‍ കൂ​ട്ടു​കെ​ട്ടി​ല്‍ ജ​നി​ച്ച ചി​ത്തി​ര​തോ​ണി​യി​ല്‍.... മോ​ഹ​ന്‍ പാ​ടു​മ്പോ​ള്‍ മോ​ഹ​ന്‍റെ മു​ഖ​ത്ത് ജീ​വി​ത ര​തീ​ക്ഷ​യും ആ​ഹ്ലാ​ദ​വും അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഓ​ളം​വെ​ട്ടു​ന്ന​ത് കാ​ണാം.

കാ​മു​കി​യാ​യ ജാ​നു​വി​നെ (ഇ​വി​ടെ​യും ജ​യ​ഭാ​ര​തി ത​ന്നെ​യാ​ണ് നാ​യി​ക) ക്കു​റി​ച്ചു​ള്ള മ​ധു​ര​മാ​യ ഓ​ര്‍​മ​ക​ള്‍ രാ​ഘ​വ​ന്‍റെ ഹൃ​ദ​യ​ത്തി​ല്‍ തു​ടി​കൊ​ട്ടു​ന്ന​ത് പ്രേ​ക്ഷ​ക​ര്‍​ക്ക് തൊ​ട്ട​റി​യാം.

പ്ര​ണ​യ​തീ​ക്ഷ്ണ​ത മാ​ത്ര​മ​ല്ല വേ​ര്‍​പാ​ടി​ന്‍റെ നൊ​മ്പ​ര​വും എ​ടു​ത്ത​ണി​യാ​ന്‍ അ​നി​ത​ര സാ​ധാ​ര​ണ ക​ഴി​വു​ണ്ട് മോ​ഹ​ന്.

ഇ​തേ സി​നി​മ​യി​ലെ​ത​ന്നെ ‘ശ​ര​റാ​ന്ത​ല്‍ തി​രി​താ​ണു മു​കി​ലി​ന്‍ കു​ടി​ലി​ല്‍.... ’എ​ന്ന ഗാ​നം ശ്ര​ദ്ധി​ച്ചാ​ല്‍ മ​തി. നാ​ട​കീ​യ​ത ഒ​ട്ടും​ത​ന്നെ ഇ​ല്ലാ​തെ​യാ​ണ് പ്ര​ണ​യി​നി​യെ കാ​ണാ​ത്ത​തി​ന്‍റെ വി​ങ്ങ​ല്‍ മോ​ഹ​ന്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

എ​ത്ര മി​ക​ച്ച ന​ട​നാ​ണെ​ങ്കി​ലും പ്ര​ണ​യ​രം​ഗം അ​ഭി​ന​യി​ക്കു​മ്പോ​ള്‍ അ​ത് അ​ഭി​ന​യ​മാ​ണെ​ന്ന ചി​ന്ത എ​പ്പോ​ഴെ​ങ്കി​ലും പ്രേ​ക്ഷ​ക​ന് അ​നു​ഭ​വ​പ്പെ​ടാം. നാ​യി​ക​യെ മോ​ഹ​ന്‍ എ​ന്ന ന​ട​ന്‍ കെ​ട്ടി​പ്പു​ണ​രു​മ്പോ​ള്‍ അ​ത് സ​ത്യ​മാ​ണെ​ന്ന ഒ​രു തോ​ന്ന​ലാ​ണ് ഉ​ണ്ടാ​വു​ക. അ​തി​വൈ​കാ​രി​ക​ത​യാ​ണ് അ​തി​നു കാ​ര​ണം. കാ​യ​ലും ക​യ​റും എ​ന്ന ചി​ത്ര​ത്തി​ല്‍ നാ​യി​ക ജാ​നു (ജ​യ​ഭാ​ര​തി)​വി​നെ കാ​യ​ല്‍​ത്തീ​ര​ത്തു​വ​ച്ച് പു​ണ​രു​മ്പോ​ള്‍ പ്ര​ണ​യി​താ​ക്ക​ളു​ടെ മു​ന്നി​ല്‍ അ​ക​പ്പെ​ട്ട ഒ​ര​നു​ഭ​വ​മാ​ണ് പ്രേ​ക്ഷ​ക​ര്‍​ക്കു​ണ്ടാ​വു​ന്ന​ത്!

ഈ ​വൈ​കാ​രി​ക​ത ഏ​റ്റ​വും തീ​വ്ര​മാ​യി മാ​റു​ന്ന പ​ല സി​നി​മ​ക​ളു​മു​ണ്ട് . ച​ട്ട​ക്കാ​രി​യി​ല്‍ നാ​യി​ക (ല​ക്ഷ്മി)​യു​മൊ​ത്തു​ള്ള പ്ര​ണ​യ​നി​മി​ഷ​ങ്ങ​ള്‍ ഉ​ദാ​ഹ​ര​ണം. ജൂ​ലീ... എ​ന്ന് തു​ട​ങ്ങു​ന്ന വ​യ​ലാ​ര്‍-​ദേ​വ​രാ​ജ​ന്‍ ഗാ​ന​ത്തി​ലെ മോ​ഹ​നെ ഓ​ര്‍​മി​ച്ചാ​ല്‍ മ​തി. ച​ട്ട​ക്കാ​രി എ​ന്ന സി​നി​മ​യി​ല്‍​ത​ന്നെ ‘മ​ന്ദ​സ​മീ​ര​നി​ല്‍ ഒ​ഴു​കി ഒ​ഴു​കി എ​ത്തും... ’എ​ന്ന ഗാ​ന​രം​ഗ​വും ഏ​റെ ഇ​മോ​ഷ​ണ​ലാ​ണ്. ഇ​തു​കൊ​ണ്ടാ​വും പ്ര​ണ​യ​നാ​യ​ക​ന്‍ എ​ന്ന പേ​രി​ല്‍ ഇ​ന്നും മോ​ഹ​നെ പ​ല​രും വി​ശേ​ഷി​പ്പി​ക്കു​ന്ന​തും.

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യാ​യും കോ​ടീ​ശ്വ​ര​നാ​യും പ്ര​തി​നാ​യ​ക​നാ​യും ഗ​വ​ര്‍​ണ​റാ​യും എ​ല്ലാം മോ​ഹ​ന്‍ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും ദീ​ര്‍​ഘ​മാ​യ ഇ​ട​വേ​ള​ക​ള്‍ അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. 1972ല്‍ ​പി.​എ​ന്‍.​മേ​നോ​ന്‍ സം​വി​ധാ​നം ചെ​യ്ത പ​ണി​മു​ട​ക്ക് എ​ന്ന സി​നി​മ​യി​ല്‍ ന​ട​ന്‍ മ​ധു​വി​നൊ​പ്പം തു​ട​ക്കം കു​റി​ച്ചു മോ​ഹ​ന്‍. ടൊ​വി​നോ​യ്ക്കൊ​പ്പ​മു​ള്ള ഫൊ​റ​ന്‍​സി​ക്ക് (2020) എ​ന്ന ചി​ത്ര​മാ​ണ് ഒ​ടു​വി​ല്‍ അ​ഭി​ന​യി​ച്ച മ​ല​യാ​ള സി​നി​മ.

മ​ല​യാ​ളം, ത​മി​ഴ് ഉ​ള്‍​പ്പെ​ടെ വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ല്‍ നൂ​റോ​ളം നാ​യ​ക​ന്മാ​രെ അ​വ​ത​രി​പ്പി​ച്ചു. നി​ര്‍​മാ​താ​വാ​യും സം​വി​ധാ​യ​ക​നാ​യും ഗാ​യ​ക​നാ​യും തി​ര​ക്ക​ഥാ​കൃ​ത്താ​യും പേ​രെ​ടു​ത്തു. എ​ന്നാ​ല്‍ മോ​ഹ​ന​ക്കു​റി​ച്ച് ഇ​പ്പോ​ള്‍ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​വി​ശ്വ​സ​നീ​യ​മാ​ണ്. തി​രു​വ​ള്ളു​വ​ര്‍ ജി​ല്ല​യി​ലെ ന​ന്ദി​യ​മ്പാ​ക്ക​ത്തു​ള്ള വൃ​ദ്ധ​സേ​വാ​ശ്ര​മ​ത്തി​ല്‍ അ​ന്തേ​വാ​സി​യാ​ണ് മോ​ഹ​ന്‍. മാ​സം​തോ​റും വ​ലി​യ തു​ക മ​രു​ന്നി​നു വേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യി​ല്‍ ജീ​വി​തം ത​ള്ളി​നീ​ക്കു​ക​യാ​ണ്.

2012ല്‍ ​ഗ്രാ​മം എ​ന്ന സി​നി​മ നി​ര്‍​മി​ച്ച് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളി​ല്‍​പ്പെ​ട്ട് ചെ​ന്നൈ​യി​ലെ പൊ​യ്സ് ഗാ​ര്‍​ഡ​നി​ലെ വീ​ടു​വ​രെ വി​റ്റു​ക​ഴി​ഞ്ഞു. പ​രി​ക്ഷീ​ണ​നാ​ണ്. എ​ങ്കി​ലും മു​ഖ​ത്ത് എ​വി​ടെ​യോ പ​ഴ​യ കാ​മു​ക​ന്‍റെ മി​ന്ന​ലാ​ട്ട​മു​ണ്ട്. ശ​ബ്‌​ദ​ത്തി​ല്‍, ചി​രി​യി​ല്‍ എ​വി​ടെ​യോ പ​ഴ​യ മോ​ഹ​നു​ണ്ട്...

Kerala

കൈ​ക​ളി​ൽ ‘നാ​ട്ടാ​മൈ കു​ടും​ബം’എ​ന്ന് പ​ച്ച​കു​ത്ത​ണം: പ്ര​വ​ർ​ത്ത​ക​ർ​ക്ക് ശ​ര​ത്കു​മാ​റി​ന്‍റെ നി​ർ​ദേ​ശം

ചെ​​​​ന്നൈ: അ​​​​നു​​​​യാ​​​​യി​​​​ക​​​​ളും പാ​​​​ർ​​​​ട്ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും കൈ​​​​ക​​​​ളി​​​​ൽ ‘നാ​​​​ട്ടാ​​​​മൈ കു​​​​ടും​​​​ബം’എ​​​​ന്ന് പ​​​​ച്ച​​​​കു​​​​ത്ത​​​​ണ​​​​മെ​​​​ന്ന വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ ആ​​​​ഹ്വാ​​​​ന​​​​വു​​​​മാ​​​​യി ത​​​​മി​​​​ഴ് ന​​​​ട​​​​നും ബി​​​​ജെ​​​​പി നേ​​​​താ​​​​വു​​​​മാ​​​​യ ആ​​​​ർ. ശ​​​​ര​​​​ത്കു​​​​മാ​​​​ർ.

എ​​​​ഗ്‌​​​​മോ​​​​റി​​​​ലെ സ്വ​​​​കാ​​​​ര്യ ഹോ​​​​ട്ട​​​​ലി​​​​ൽ അ​​​​ണി​​​​ക​​​​ൾ​​​​ക്കാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഈ ​​​​ആ​​​​ശ​​​​യം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​ത്. കൈ​​​​യി​​​​ൽ ഈ ​​​​വാ​​​​ക്ക് പ​​​​ച്ച​​​​കു​​​​ത്തു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക് ത​​​​ന്നെ​​​​യൊ​​​​ന്നു നേ​​​​രി​​​​ൽ കാ​​​​ണാ​​​​നു​​​​ള്ള ‘ഗ്രീ​​​​ൻ കാ​​​​ർ​​​​ഡ് ’ആ​​​​യി ഇ​​​​തു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ത​​​​ന്‍റെ ക​​​​രി​​​​യ​​​​റി​​​​ലെ സൂ​​​​പ്പ​​​​ർ​​​​ഹി​​​​റ്റ് ചി​​​​ത്ര​​​​മാ​​​​യ ‘നാ​​​​ട്ടാ​​​​മൈ’യെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി​​​​യാ​​​​ണ് ഈ ​​​​പ​​​​രാ​​​​മ​​​​ർ​​​​ശം. പ​​​​ച്ച​​​​കു​​​​ത്തു​​​​ന്ന​​​​ത് സ്വ​​​​യം തോ​​​​ന്നി​​​​യ ആ​​​​ശ​​​​യ​​​​മാ​​​​ണെ​​​​ന്നും ആ​​​​രെ​​​​യും നി​​​​ർ​​​​ബ​​​​ന്ധി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് സ്വ​​​​ന്തം ഇ​​​​ഷ്‌​​​​ട​​​​പ്ര​​​​കാ​​​​രം ചെ​​​​യ്യാ​​​​വു​​​​ന്ന​​​​താ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി. സി​​​​നി​​​​മാ ഷൂ​​​​ട്ടിം​​​​ഗു​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​തോ​​​​ടെ സ്വ​​​​ന്തം കൈ​​​​യി​​​​ലും ഈ ​​​​വാ​​​​ക്ക് പ​​​​ച്ച​​​​കു​​​​ത്തു​​​​മെ​​​​ന്നും ശ​​​​ര​​​​ത്കു​​​​മാ​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ബി​​​​ജെ​​​​പി ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ശ​​​​ര​​​​ത്കു​​​​മാ​​​​ർ, താ​​​​ൻ ബി​​​​ജെ​​​​പി​​​​യി​​​​ൽ​​​​ത്ത​​​​ന്നെ ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കു​​​​മെ​​​​ന്നും പ​​​​ഴ​​​​യ പാ​​​​ർ​​​​ട്ടി​​​​യാ​​​​യ സ​​​​മ​​​​ത്വ മ​​​​ക്ക​​​​ൾ ക​​​​ക്ഷി പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കി​​​​ല്ലെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി.

സ​​​​മ​​​​ത്വ മ​​​​ക്ക​​​​ൾ ക​​​​ക്ഷി ബി​​​​ജെ​​​​പി​​​​യി​​​​ൽ ല​​​​യി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷ​​​​വും അ​​​​ണി​​​​ക​​​​ളെ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ചു​​​​നി​​​​ർ​​​​ത്താ​​​​നാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഇ​​​​ത്ത​​​​ര​​​​മൊ​​​​രു ആ​​​​ശ​​​​യം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഏ​​​​താ​​​​യാ​​​​ലും ശ​​​​ര​​​​ത്കു​​​​മാ​​​​റി​​​​ന്‍റെ ഈ ​​​​പ്ര​​​​ഖ്യാ​​​​പ​​​​നം ഇ​​​​പ്പോ​​​​ൾ ത​​​​മി​​​​ഴ്‌​​​​നാ​​​​ട് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ലും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും വ​​​​ൻ ച​​​​ർ​​​​ച്ച​​​​യാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

National

നടൻ പ്രദീപ് റാവത്തിന് അന്ത്യാഞ്ജലി

മും​​​​​​ബൈ: ബോ​​​ളി​​​വു​​​ഡ് താ​​​രം പ്ര​​​ദീ​​​പ് റാ​​​വ​​​ത്തി​​​ന് യാ​​​ത്രാ​​​മൊ​​​ഴി​​​യേ​​​കി സി​​​നി​​​മാ​​​ലോ​​​കം.

കാ​​​ൻ​​​സ​​​ർ രോ​​​ഗ​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് 74 കാ​​​ര​​​നാ​​​യ ന​​​ട​​​ൻ അ​​​ന്ത​​​രി​​​ച്ച​​​ത്. മും​​​ബൈ​​​യി​​​ലെ ഗൊ​​​​രേ​​​​ഗാ​​​​വി​​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന സം​​​സ്കാ​​​ര​​​ച്ചട​​​ങ്ങി​​​ൽ ഭാ​​​​​ര്യ ക​​​​​ല്യാ​​​​​ണി, മ​​​​​ക​​​​​ന്‍ വി​​​​​ക്ര​​​​​മാ​​​​​ദി​​​​​ത്യ എ​​​​​ന്നി​​​​​വ​​​​​ര്‍ക്കൊ​​​​​പ്പം അ​​​​​മീ​​​​​ര്‍ ഖാ​​​​​ന്‍ ഉ​​​​​ള്‍പ്പെ​​​​​ടെ ഒ​​​​​ട്ടേ​​​​​റെ താ​​​ര​​​ങ്ങ​​​ളും ച​​​ല​​​ച്ചി​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും പ​​​ങ്കെ​​​ടു​​​ത്തു.

മ​​​​​​ല​​​​​​യാ​​​​​​ള​​​​​​ത്തി​​​​​​ൽ മോ​​​​​​ഹ​​​​​​ന്‍ലാ​​​​​​ല്‍ ചി​​​​​​ത്ര​​​​​​മാ​​​​​​യ ചൈ​​​​​​ന ടൗ​​​​​​ണ്‍, ഇ​​​​​​തു പാ​​​​​​തി​​​​​​രാ​​​​​​മ​​​​​​ണ​​​​​​ല്‍, ക​​​​​​സി​​​​​​ന്‍സ്, ഒ​​​​​​രു ക​​​​​​ട​​​​​​ത്ത​​​​​​നാ​​​​​​ട​​​​​​ക​​​​​​ന്‍ ക​​​​​​ഥ തു​​​​​​ട​​​​​​ങ്ങി​​​യ ചിത്രങ്ങളിൽ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

ബോ​​​​​​ളി​​​​​​വു​​​​​​ഡ് സൂ​​​​​​പ്പ​​​​​​ർ​​​​​​ഹി​​​​​​റ്റു​​​​​​ക​​​​​​ളാ​​​​​​യ ല​​​​​​ഗാ​​​​​​ൻ, ഗ​​​​​​ജ​​​​​​നി തു​​​ട​​​ങ്ങി നാ​​​​​​നൂ​​​​​​റി​​​​​​ല​​​​​​ധി​​​​​​കം ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ ശ്ര​​​ദ്ധേ​​​യ​​​വേ​​​ഷ​​​ങ്ങ​​​ൾ ചെ​​​യ്തു. മ​​​​​​ഹാ​​​​​​ഭാ​​​​​​ര​​​​​​തം ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ ഒ​​​​​​ട്ടേ​​​​​​റെ ടെ​​​​​​ലി​​​​​​വി​​​​​​ഷ​​​​​​ൻ പ​​​​​​ര​​​​​​ന്പ​​​​​​ര​​​​​​ക​​​​​​ളി​​​​​​ലും വേ​​​​​​ഷ​​​​​​മി​​​​​​ട്ടി​​​​​​രു​​​​​​ന്നു.

Movies

ന​ട​ൻ മു​രു​ക​ൻ പ​ന​വി​ള അ​ഞ്ചു​പേ​ർ​ക്ക് പു​തു​ജീ​വ​നേ​കും

മ​സ്തി​ഷ്ക മ​ര​ണ​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച സീ​രി​യ​ൽ നാ​ട​ക ന​ട​നും ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്റ്റു​മാ​യ ശ്രീ​മു​രു​ക​ൻ (മു​രു​ക​ൻ പ​ന​വി​ള- 46) അ​ഞ്ചു​പേ​ർ​ക്ക് പു​തു ജീ​വ​നേ​കും.

ക​ര​ൾ, ഹൃ​ദ​യ​വാ​ൽ​വ്, ര​ണ്ട് നേ​ത്ര​പ​ട​ല​ങ്ങ​ൾ, ച​ർ​മം എ​ന്നി​വ​യാ​ണ് ദാ​നം ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം ചെ​മ്പ​ഴ​ന്തി ഉ​ളി​യാ​ഴ്ത്തു​റ പ​നം​വി​ള വീ​ട്ടി​ൽ ശ്രീ​മു​രു​ക​നെ ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ക​ര​ൾ തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക്കാ​ണ് ന​ൽ​കി​യ​ത്. ഹൃ​ദ​യ​വാ​ൽ​വ് ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലേ​ക്കും ര​ണ്ട് നേ​ത്ര​പ​ട​ല​ങ്ങ​ൾ റീ​ജി​യ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഒ​ഫ്ത്താ​ൽ​മോ​ള​ജി​യി​ലേ​ക്കും കൈ​മാ​റി.

ച​ർ​മം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ്കി​ൻ ബാ​ങ്കി​ലേ​ക്കും ന​ൽ​കി. തീ​രാ​വേ​ദ​ന​യ്ക്കി​ട​യി​ലും മാ​തൃ​കാ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത ശ്രീ​മു​രു​ക​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് ആ​രോ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ ആ​ദ​ര​വ് അ​റി​യി​ച്ചു. കു​ടും​ബ​ത്തിന്‍റെ വി​യോ​ഗ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൃ​ക്ക​ക​ളും ഹൃ​ദ​യ​വും ഉ​ൾ​പ്പെ​ടെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളും ദാ​നം ചെ​യ്യാ​ൻ കു​ടും​ബം പൂ​ർ​ണ്ണ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ വൃ​ക്ക​ക​ളി​ൽ ക്രി​യാ​റ്റി​നി​ന്റെ അ​ള​വ് കൂ​ടു​ത​ലാ​യി​രു​ന്ന​തി​നാ​ലും പ്ര​വ​ർ​ത്ത​ന കാ​ര്യ​ക്ഷ​മ​ത കു​റ​വാ​യി​രു​ന്ന​തി​നാ​ലും മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന് വൃ​ക്ക​ക​ൾ എ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് ഹൃ​ദ​യ​പേ​ശി​ക​ൾ​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ചി​രു​ന്ന​തി​നാ​ൽ ഹൃ​ദ​യ​വും എ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ൽ ഒ​രു പ​രി​പാ​ടി​യു​ടെ റി​ഹേ​ഴ്സ​ലി​നി​ടെ ര​ക്ത​സ​മ്മ​ർ​ദ്ദം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ജൂ​ലൈ 21ന് ​പു​ല​ർ​ച്ചെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ർ​ന്ന് അ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ജൂ​ലൈ 25ന് ​ഉ​ച്ച​യ്ക്ക് 2.25ന് ​മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​യ​വ​ദാ​ന​ത്തി​ന് ത​യ്യാ​റാ​യി. മി​മി​ക്രി, നാ​ട​ൻ പാ​ട്ട്, നൃ​ത്ത​നാ​ട​കം, സീ​രി​യ​ൽ, പ്രൊ​ഫ​ഷ​ണ​ൽ നാ​ട​കം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ത​ന്റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ക​ലാ​കാ​ര​നാ​ണ് മു​രു​ക​ൻ പ​ന​വി​ള. ജ​ന​പ്രി​യ സീ​രി​യ​ലാ​യ മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​വ് എ​ന്ന പ​ര​മ്പ​ര​യി​ലെ സി.​ഐ ജോ​സ​ഫ് എ​ന്ന ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം മ​മ​ത,ന​ട​ന, സം​ഘ​കേ​ളി, സ്വ​ദേ​ശാ​ഭി​മാ​നി, സാ​ഹി​തി, അ​ജ​ന്ത, ചി​റ​യി​ൻ​കീ​ഴ് അ​നു​ഗ്ര​ഹ, കൊ​ല്ലം സ​പ​ര്യ, കൊ​ല്ലം കാ​ളി​ദാ​സ ക​ലാ​കേ​ന്ദ്രം തു​ട​ങ്ങി​യ നാ​ട​ക സ​മി​തി​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ക​ലാ​മേ​ഖ​ല​യി​ലെ സം​ഭാ​വ​ന​ക​ൾ​ക്ക് നി​ര​വ​ധി പ്രാ​ദേ​ശി​ക പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. അ​ഞ്ജ​ലി മു​രു​ക​നാ​ണ് ഭാ​ര്യ. വൈ​ഗ, പ്ര​ഭ​ൻ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. പ​രേ​ത​നാ​യ പി. ​പ്ര​ഭാ​ക​ര​ൻ നാ​യ​രാ​ണ് പി​താ​വ്. മാ​താ​വ്: ഗി​രി​ജ കു​മാ​രി. പി.​അ​ജി​ത്ത് കു​മാ​റാ​ണ് സ​ഹോ​ദ​ര​ൻ.

Kerala

വിനായകനെ മൊഴിയെടുത്ത് വിട്ടയച്ചു; ഫോണ്‍ പിടിച്ചെടുത്തു

മാ​വേ​ലി​ക്ക​ര: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റുനൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി​യെ​യും മ​ക​ളെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ ന​ട​ന്‍ വി​നാ​യ​ക​നെ മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ത്തു വി​ട്ട​യ​ച്ചു.

വി​നാ​യ​ക​ന്‍റെ ഫോ​ൺ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പോ​സ്റ്റി​ട്ട സാ​ഹ​ച​ര്യം ഓ​ര്‍​മ​യി​ല്ല എ​ന്നാ​ണ് വി​നാ​യ​ക​ന്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നാ​ണ് വി​വ​രം. 2025 ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വി​നാ​യ​ക​നെ​തി​രേ മോ​ശം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ആ​രോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലി​ട്ട പോ​സ്റ്റ് അ​റുനൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വ് വി​നാ​യ​ക​ന് അ​യ​ച്ചുകൊ​ടു​ത്തി​രു​ന്നു.

വി​നാ​യ​ക​ന്‍ ഇ​തി​ന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ട് ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ല്‍ പോ​സ്റ്റ് ചെ​യ്ത​തോ​ടെ ന​ട​ന്‍റെ ആ​രാ​ധ​ക​ര്‍ അ​റു​നൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി​ക്കും മ​ക​ള്‍​ക്കു​മെ​തി​രേ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

ഇ​തേ​ത്തു​ട​ര്‍​ന്ന് അ​റു​നൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി പോ​ലീ​സി​ലും ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നി​ലും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് വി​നാ​യ​ക​നെ​തി​രേ കേ​സെ​ടു​ത്ത​ത്

Movies

പ്രാ​ണി​യു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​ജേ​ഷ് ശ​ർ​മ ആ​ശു​പ​ത്രി വി​ട്ടു

പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം ഫൗ​ജി​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പ്രാ​ണി​യു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​ശ​സ്ത ന​ട​ൻ രാ​ജേ​ഷ് ശ​ർ​മ ആ​ശു​പ​ത്രി വി​ട്ടു. കൊ​ൽ​ക്ക​ത്ത​യി​ലെ ധ​കൂ​രി​യ മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്ക് ശേ​ഷം മും​ബൈ​യി​ലെ വ​സ​തി​യി​ൽ തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സി​നി​മ​യു​ടെ സെ​റ്റി​ൽ തി​രി​ച്ചെ​ത്തും.

വെ​സ്റ്റേ​ൺ ഇ​ന്ത്യ സി​നി എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി.​എ​ൻ. തി​വാ​രി​യാ​ണ് ന​ട​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്. കൊ​ൽ​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​വാ​സ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം മും​ബൈ​യി​ൽ തി​രി​ച്ചെ​ത്തി.

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ചി​ല സ​ങ്കീ​ർ​ണ​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ബി.​എ​ൻ. തി​വാ​രി അ​റി​യി​ച്ചു.

ഹൈ​ദ​രാ​ബാ​ദി​ലെ രാ​മോ​ജി ഫി​ലിം സി​റ്റി​യി​ൽ ഫൗ​ജി​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ച്ചു​നി​ൽ​ക്കു​മ്പോ​ഴാ​ണ് രാ​ജേ​ഷ് ശ​ർ​മ​യ്ക്ക് പ്രാ​ണി​യു​ടെ ക​ടി​യേ​റ്റ​ത്.

തു​ട​ക്ക​ത്തി​ൽ ഇ​ത് നി​സ്സാ​ര​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞെ​ങ്കി​ലും കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​യ്ക്കി​ടെ അ​ദ്ദേ​ഹ​ത്തി​ന് ക​ടു​ത്ത പ​നി​യും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കൊ​ൽ​ക്ക​ത്ത​യി​ലെ​ത്തി​യ ഉ​ട​ൻ അ​ദ്ദേ​ഹ​ത്തെ ധ​കൂ​രി​യ മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​ജേ​ഷ് ശ​ർ​മ​യെ പ​ശ്ചി​മ ബം​ഗാ​ൾ കാ​യി​ക മ​ന്ത്രി ഇ​ന്ദ്ര​നീ​ൽ ഖാ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത് അ​ക്ഷ​യ് കു​മാ​ർ നാ​യ​ക​നാ​യ ഭൂ​ത് ബം​ഗ്ല എ​ന്ന ചി​ത്ര​ത്തി​ലാ​ണ് രാ​ജേ​ഷ് ശ​ർ​മ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.

Movies

എം​എ​ൽ​എ ആ​യ​തി​ൽ​പ്പി​ന്നെ അ​ങ്ങ​നെ​യൊ​ക്കെ ചോ​ദി​ക്കാ​ൻ പ​ഠി​ച്ചു: ര​മേ​ഷ് പി​ഷാ​ര​ടി  

 

സി​നി​മാ താ​ര​ത്തി​ൽ നി​ന്നും എം​എ​ൽ​എ ആ​യി മാ​റി​യ​തി​ന് പി​ന്നി​ലെ അ​നു​ഭ​വം പ​റ​ഞ്ഞ് ര​മേ​ശ് പി​ഷാ​ര​ടി. എം​എ​ൽ​എ ആ​കാ​നു​ള്ള തീ​രു​മാ​നം വേ​ണ്ടാ​യി​രു​ന്നു അ​ല്ലേ എ​ന്നു ചോ​ദി​ക്കു​ന്ന​വ​രു​ണ്ടെ​ന്നും എ​ന്നാ​ൽ ത​നി​ക്ക് അ​ത് അ​ങ്ങ​നെ​യ​ല്ലെ​ന്നും ര​മേ​ശ് പ​റ​യു​ന്നു.

"വ​ള​രെ സ​ജീ​വ​മാ​യി രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന സ​മ​യ​ത്താ​ണ് എം​എ​ൽ​എ​യാ​യി വ​രു​ന്ന​ത്. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ പ​ല കാ​ര്യ​ങ്ങ​ൾ​ക്കും ആ​ളു​ക​ൾ എ​ന്നെ വി​ളി​ക്കും. സ​ർ.. വ​ണ്ടി ഇ​ടി​ച്ച് ഒ​രു പ​ട്ടി ഇ​വി​ടെ ച​ത്ത് കി​ട​ക്കു​ന്നു​ണ്ട്, എം​എ​ൽ​എ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് പ​റ​യു​ന്ന​ത് മു​ത​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ള്‍ വ​രെ ആ​ളു​ക​ൾ വി​ളി​ക്കു​ക​യും പ​റ​യു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഇ​തി​ലെ​ല്ലാം ന​മ്മ​ളാ​ൽ ക​ഴി​യും​വി​ധം ഇ​ട​പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ല​രും എ​ന്നോ​ട് ചോ​ദി​ച്ചി​ട്ടു​ണ്ട് എം​എ​ൽ​എ ആ​കാ​നു​ള്ള​ത് എ​ന്നെ​ങ്കി​ലും ശ​രി​യാ​യ തീ​രു​മാ​ന​മാ​യി തോ​ന്നി​യി​ട്ടു​ണ്ടോ? ഇ​ങ്ങ​നെ മാ​റേ​ണ്ടെ​ന്ന് തോ​ന്നി​യി​ട്ടു​ണ്ടോ? എ​ന്നി​ങ്ങ​നെ. കാ​ര​ണം ഇ​തി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന ശ​ത്രു​ക്ക​ളു​ടെ എ​ണ്ണം  വ​ള​രെ കൂ​ടു​ത​ലാ​ണ്. ന​മ്മ​ൾ ആ​ക്ര​മി​ക്ക​പ്പെ​ടും, സൈ​ബ​റി​ട​ങ്ങ​ളി​ൽ കൂ​ടി​യോ അ​ല്ലാ​തെ​യോ എ​ങ്ങ​നെ​യാ​ണേ​ലും ആ​ക്ര​മി​ക്ക​പ്പെ​ടും.

ഇ​തൊ​ക്കെ ചേ​ർ​ത്ത് വ​യ്ക്കു​മ്പോ​ൾ ഈ ​തീ​രു​മാ​നം വേ​ണ്ടാ​യി​രു​ന്ന​ല്ലോ എ​ന്ന് ഒ​രാ​ള്‍ എ​ന്നോ​ട് ചോ​ദി​ച്ച​പ്പോ​ൾ ഞാ​ൻ ശ​രി​ക്കും ഒ​രു ദി​വ​സം അ​തി​നെ കു​റി​ച്ച് ആ​ലോ​ചി​ച്ചു. പ​ക്ഷേ, എ​നി​ക്ക് പി​ന്നീ​ട് മ​ന​സി​ലാ​യൊ​രു കാ​ര്യം, ക​ഴി​ഞ്ഞ ദി​വ​സം എ​ന്‍റെ ഓ​ഫി​സി​ൽ ന​ട​ന്ന ഒ​രു കാ​ര്യ​വു​മാ​യി ചേ​ർ​ത്ത് ഞാ​ൻ പ​റ​യാം.

ഏ​ക മ​ക​ൻ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട് പോ​യ, ജീ​വി​തം വാ​ർ​ധ​ക്യ​ത്തി​ലേ​ക്ക് ക​ട​ന്ന ഒ​രു ഭ​ർ​ത്താ​വും ഭാ​ര്യ​യും എ​ന്നെ കാ​ണാ​നാ​യി  വ​ന്നു. മ​ക​ൻ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ആ​റ് വ​ർ​ഷ​ത്തോ​ളം കോ​മ​യി​ലാ​യി​രു​ന്നു. എ​ല്ലാം ന​ൽ​കി പ​ണം മു​ട​ക്കി അ​വ​ർ ആ ​മ​ക​നെ ചി​കി​ത്സി​ച്ചെ​ങ്കി​ലും അ​വ​ൻ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വീ​ടു​വ​രെ ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ൾ. ഇ​വ​ർ ഈ ​വേ​ദ​ന എ​ന്നോ​ട് ഇ​ങ്ങ​നെ പ​റ​യു​ക​യാ​ണ്. ​ഞാ​ൻ പ​റ​ഞ്ഞു ന​മു​ക്കൊ​രു വീ​ടു വ​യ്ക്കാ​ൻ നോ​ക്കാം, വേ​ണ്ട​തൊ​ക്കെ ചെ​യ്യാം. പ​ക്ഷേ ഇ​വ​ർ​ക്ക് സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ല. സ്ഥ​ല​മു​ണ്ടേ​ൽ ന​മു​ക്ക് വി​വി​ധ പ​ദ്ധ​തി​ക​ളി​ലൊ​ക്കെ ഉ​ൾ​പ്പെ​ടു​ത്തി ചെ​യ്യാ​മാ​യി​രു​ന്നെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു. കു​ഴ​പ്പ​മി​ല്ല, ഞാ​ൻ എ​ന്‍റെ സൗ​ഹൃ​ദ​ങ്ങ​ൾ വ​ഴി നി​ങ്ങ​ൾ​ക്ക് ഒ​രു സ്ഥ​ലം മേ​ടി​ച്ചു ത​രാ​ൻ പ​റ്റു​മോ​യെ​ന്ന് നോ​ക്ക​ട്ടെ എ​ന്ന് പ​റ​ഞ്ഞു. 

ഈ ​സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഇ​വ​രു​ടെ നേ​രെ പു​റ​കി​ലാ​യി ഇ​രി​ക്കു​ന്ന​ത് എ​ന്നെ ക​ല്യാ​ണ​ത്തി​ന് ക്ഷ​ണി​ക്കാ​നാ​യി എ​ത്തി​യ കു​റ​ച്ചു​പേ​രാ​ണ്. അ​വ​രി​ല്‍ ഒ​രാ​ൾ പെ​ട്ടെ​ന്ന് പ​റ​യു​ക​യാ​ണ്, മ​ക​ന്‍റെ ക​ല്യാ​ണ​ത്തോ​ട് ചേ​ർ​ന്ന് ഇ​വ​ർ​ക്കൊ​രു മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം ഞാ​ൻ കൊ​ടു​ക്കാം എ​ന്ന്. ഇ​ത് കേ​ട്ട​തും ഈ ​ര​ണ്ട് പേ​ര്‍ ത​മ്മി​ൽ ഇ​ത് സ​ത്യ​മാ​ണോ അ​തോ നു​ണ​യാ​ണോ എ​ന്ന ഭാ​വ​ത്തി​ൽ ഇ​രി​ക്കു​ക​യാ​ണ്.

തു​ട​ര്‍​ന്ന് അ​വ​ർ ഇ​മോ​ഷ​ന​ലാ​കു​ന്നു, ക​ര​യു​ന്നു. ഈ ​നി​മി​ഷം സ്ക്രി​പ്റ്റ് എ​ഴു​തി ഷൂ​ട്ട് ചെ​യ്താ​ൽ കി​ട്ടു​ന്ന സു​ഖ​മ​ല്ല ഈ ​ജോ​ലി ചെ​യ്യു​മ്പോ​ൾ, ഇ​ത് കാ​ണു​മ്പോ​ൾ, അ​വി​ടെ ആ​യി​രി​ക്കു​മ്പോ​ൾ കി​ട്ടു​ന്ന സു​ഖം. ഇ​ത് മാ​ത്ര​മ​ല്ല ഞാ​ൻ പ​ല പ​രി​പാ​ടി​യ്ക്കും പോ​കു​മ്പോ​ള്‍, ഉ​ദാ​ഹ​ര​ണ​ത്തി​ന് സൈ​ക്കി​ൾ ക​ട ഉ​ദ്ഘാ​ട​ന​ത്തി​ന് പോ​കു​മ്പോ​ൾ ര​ണ്ട് സൈ​ക്കി​ൾ പി​ള്ളേ​ര്‍​ക്ക് കൊ​ടു​ക്കാ​മോ എ​ന്നും തു​ണി​ക്ക​ട​യി​ലെ ച​ട​ങ്ങി​ന് വി​ളി​ച്ചാ​ൽ ഓ​ണ​ത്തി​ന് ഒ​രു 250 സാ​രി കൊ​ടു​ക്കാ​ന്‍ പ​റ്റു​മോ എ​ന്നൊ​ക്കെ ഞാ​നി​പ്പോ​ൾ ചോ​ദി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തൊ​ക്കെ കി​ട്ടാ​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്. പി​ഷാ​ര​ടി പ​റ​ഞ്ഞു.

 

International

ജുറാസിക്ക് പാർക്ക് നടൻ സാം നീൽ അന്തരിച്ചു

വെ​​​ല്ലിം​​​ഗ്ട​​​ൺ: ​​​ജു​​​റാ​​​സി​​​ക്ക് പാ​​​ർ​​​ക് സി​​​നി​​​മ​​​ക​​​ളി​​​ൽ ഡൈ​​​നോ​​​സ​​​ർ ഗ​​​വേ​​​ഷ​​​ക​​​നാ​​​യ ഡോ. ​​​അ​​​ല​​​ൻ ഗ്രാ​​​ന്‍റ് എ​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​ത്തെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ന്യൂ​​​സി​​​ല​​​ൻ​​​ഡ് ന​​​ട​​​ൻ സാം ​​​നീ​​​ൽ (78) അ​​​ന്ത​​​രി​​​ച്ചു. അ​​​പ്ര​​​തീ​​​ക്ഷി​​​ത മ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു കു​​​ടും​​​ബം പ​​​റ​​​ഞ്ഞു.

ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തെ ചി​​​കി​​​ത്സ​​​യ്ക്കു​​​ശേ​​​ഷം ര​​​ക്താ​​​ർ​​​ബു​​​ദ​​​ത്തി​​​ൽ​​​നി​​​ന്നു മു​​​ക്ത​​​നാ​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം ഏ​​​പ്രി​​​ലി​​​ൽ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. അ​​​ർ​​​ബു​​​ദം മൂ​​​ല​​​മ​​​ല്ല മ​​​ര​​​ണ​​​മെ​​​ന്നു കു​​​ടും​​​ബം വ്യ​​​ക്ത​​​മാ​​​ക്കി.

പ​​​ല​​​ത​​​രം വേ​​​ഷ​​​ങ്ങ​​​ൾ ക​​​യ്യ​​​ട​​​ക്ക​​​ത്തോ​​​ടെ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ന​​​ട​​​നാ​​​യി​​​രു​​​ന്നു നീ​​​ൽ എ​​​ന്നാ​​​ണു വി​​​മ​​​ർ​​​ശ​​​ക​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്.

സ്കൂ​​​ൾ കാ​​​ല​​​ത്ത് നാ​​​ട​​​ക​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചാ​​​ണ് തു​​​ട​​​ക്കം. അ​​​ന്പ​​​തി​​​ല​​​ധി​​​കം സി​​​നി​​​മ​​​ക​​​ളി​​​ൽ വേ​​​ഷം ല​​​ഭി​​​ച്ചു. ദ ​​​പി​​​യാ​​​നോ (1993), ഈ​​​വി​​​ൾ ഏ​​​ഞ്ച​​​ൽ​​​സ് (1998), ദ ​​​ഹ​​​ണ്ട് ഫോ​​​ർ റെ​​​ഡ് ഒ​​​ക്‌​​​ടോ​​​ബ​​​ർ (1990) തു​​​ട​​​ങ്ങി​​​യ​​​വ പ്ര​​​ധാ​​​ന ഹോ​​​ളി​​​വു​​​ഡ് സി​​​നി​​​മ​​​ക​​​ളാ​​​ണ്.

Movies

ന​ന്ദ​ന​ത്തി​ലെ 'ഗു​രു​വാ​യൂ​ര​പ്പ​ന്' മാം​ഗ​ല്യം; 50-ാം വ​യ​സി​ൽ വി​വാ​ഹി​ത​നാ​യി ന​ട​ൻ അ​ര​വി​ന്ദ്

ന​ന്ദ​നം സി​നി​മ​യി​ൽ ബാ​ല​മ​ണി​ക്ക് തു​ണ​യാ​യ ആ ​ഗു​രു​വാ​യൂ​ര​പ്പ​നെ മ​ല​യാ​ളി​ക​ൾ മ​റ​ക്കാ​നി​ട​യി​ല്ല. ഇ​പ്പോ​ഴി​താ ആ ​വേ​ഷം അ​വ​ത​രി​പ്പി​ച്ച അ​ര​വി​ന്ദ് വി​വാ​ഹി​ത​നാ​യി​രി​ക്കു​ന്നു. ത​ന്‍റെ 50-ാം വ​യ​സി​ൽ.

സാ​ധ്വി ആ​ര്‍.​എ​സ് ആ​ണ് അ​ര​വി​ന്ദി​ന്‍റെ ഭാ​ര്യ. ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​ബ​ന്ധം പ്ര​ണ​യ​ത്തി​ലേ​ക്കും വി​വാ​ഹ​ത്തി​ലേ​ക്കും എ​ത്തു​ക​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം ആ​ദ്യ​മാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും വി​വാ​ഹ നി​ശ്ച​യം.

ബു​ധ​നാ​ഴ്ച മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പൂ​രി​ൽ വ​ച്ച് വ​ള​രെ ല​ളി​ത​മാ​യ രീ​തി​യി​ലാ​യി​രു​ന്നു വി​വാ​ഹം ന​ട​ന്ന​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഡ​ൽ​ഹി​യി​ൽ ആ​യി​രു​ന്നു അ​ര​വി​ന്ദി​ന്‍റെ ജ​ന​നം. മാ​താ​പി​താ​ക്ക​ൾ പ​ഞ്ചാ​ബി​ക​ളാ​യി​രു​ന്നു. ശേ​ഷം ഇ​വ​ർ ചെ​ന്നൈ​യി​ലേ​ക്ക് താ​മ​സം മാ​റി. കു​ട്ടി​ക്കാ​ലം മു​ത​ൽ ഡാ​ൻ​സി​നോ​ട് ത​ൽ​പ​ര​നാ​യി​രു​ന്ന അ​ര​വി​ന്ദ് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ട് ക​ഴി​ഞ്ഞു.

2002ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള ചി​ത്രം ന​ന്ദ​ന​ത്തി​ലൂ​ടെ​യാ​യി​രു​ന്നു സി​നി​മ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് ത​മി​ഴ് സി​നി​മ​യി​ലും സ​ജീ​വ​മാ​യ അ​ര​വി​ന്ദി​ന്‍റെ അ​വ​സാ​ന മ​ല​യാ​ള ചി​ത്രം ഗു​രു​വാ​യൂ​ര​മ്പ​ല ന​ട​യി​ൽ ആ​ണ്. നൃ​ത്ത സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​ണ് അ​ര​വി​ന്ദ്.

Kerala

ഭൂ​ട്ടാ​ൻ കാ​ർ ക​ട​ത്ത് കേ​സ്: ദു​ൽ​ഖ​ർ സ​ൽ​മാ​നെ ചോ​ദ്യം ചെ​യ്ത് ക​സ്റ്റം​സ്

കൊ​ച്ചി: ഭൂ​ട്ടാ​ൻ കാ​ർ ക​ട​ത്ത് കേ​സി​ൽ ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​നെ ചോ​ദ്യം ചെ​യ്ത് ക​സ്റ്റം​സ്. കൊ​ച്ചി ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ.

സം​ഭ​വ​ത്തി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നാ​ല് കാ​റു​ക​ൾ ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. കാ​ർ ക​ള്ള​ക്ക​ട​ത്തി​ലൂ​ടെ എ​ത്തി​ച്ച​താ​യി​രു​ന്നു എ​ന്ന​റി​യി​ല്ലെ​ന്ന് ദു​ൽ​ഖ​ർ മൊ​ഴി ന​ൽ​കി.

ഭൂ​ട്ടാ​നി​ൽ​നി​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി ആ​ഡം​ബ​ര കാ​റു​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​യ​ത് അ​ന്വേ​ഷി​ക്കു​ന്ന ‘ഓ​പ്പ​റേ​ഷ​ൻ നും​ഖോ​റി’​ന്റെ ഭാ​ഗ​മാ​യാ​ണ് കാ​റു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ദു​ൽ​ഖ​ർ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച തെ​ലു​ങ്കു ചി​ത്രം ‘ല​ക്കി ഭാ​സ്ക​ർ’ എ​ന്ന സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള നി​സാ​ൻ പ​ട്രോ​ള്‍ കാ​റും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

നേ​ര​ത്തെ, ദു​ൽ​ഖ​റി​ന്‍റെ പ​ക്ക​ൽ​നി​ന്ന് ലാ​ൻ​ഡ് റോ​വ​ർ ഡി​ഫ​ൻ​ഡ​ർ, ടൊ​യോ​ട്ട ലാ​ൻ​ഡ് ക്രൂ​സ​ർ, നി​സാ​ൻ പ​ട്രോ​ൾ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Movies

അ​വ​സാ​നം കേ​ര​ള​ത്തി​ലെ​ത്തി​യ​ത് ഒ​ന്ന​ര​മാ​സം മു​ൻ​പ്; പൂ​ർ​ണി​മ പ​ങ്കു​വ​ച്ച ആ ​ചി​ത്ര​ങ്ങ​ൾ ഇ​ന്ന് വേ​ദ​ന​യാ​യി മാ​റി​യ​പ്പോ​ൾ

ഒ​ന്ന​ര​മാ​സം മു​ൻ​പാ​ണ് സം​വി​ധാ​യ​ക​ൻ ഭാ​ഗ്യ​രാ​ജ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. പ്രി​യ​പ​ത്നി​യും ന​ടി​യു​മാ​യ പൂ​ർ​ണി​മ​യ്ക്കൊ​പ്പം അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി അ​തി​ര​പ്പ​ള്ളി​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം എ​ത്തി​യ​ത്

ഭാ​ഗ്യ​രാ​ജി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തോ​ടെ നൊ​മ്പ​ര ഓ​ർ​മ​ക​ളാ​കു​ക​യാ​ണ് ആ ​ചി​ത്ര​ങ്ങ​ൾ.

‘ചാ​ല​ക്കു​ടി​ക്ക് സ​മീ​പ​മു​ള്ള ശാ​ന്ത​വും മ​നോ​ഹ​ര​വു​മാ​യ അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ന് തൊ​ട്ട​ടു​ത്ത്, അ​തി​മ​നോ​ഹ​ര​മാ​യ മ​ര​ങ്ങ​ളും വ​ന​ങ്ങ​ളും ചു​റ്റും നി​റ​ഞ്ഞ കാ​സാ റി​യോ എ​ന്നൊ​രു റി​സോ​ർ​ട്ട് സ്ഥി​തി ചെ​യ്യു​ന്നു. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്ടി​ൽ തീ​ർ​ച്ച​യാ​യും ക​ണ്ടി​രി​ക്കേ​ണ്ട ഒ​രി​ട​മാ​ണി​ത്,’ എ​ന്നാ​യി​രു​ന്നു ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം പൂ​ർ​ണി​മ കു​റി​ച്ച​ത്. 
 
പൂ​ർ​ണി​മ​യ്ക്കൊ​പ്പം ചി​രി​ച്ചു​ല്ല​സി​ച്ച് നി​ൽ​ക്കു​ന്ന ഭാ​ഗ്യ​രാ​ജി​നെ ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു അ​ന്ത്യം. ദി​ലീ​പ് ചി​ത്ര​മാ​യ മി​സ്റ്റ​ർ മ​രു​മ​ക​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യാ​ള സി​നി​മ​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷം കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്.

National

ഒ​രേ സ​മ​യം ഒ​ന്നി​ല​ധി​കം വോ​ട്ട​ർ ഐ​ഡി​ക​ൾ; ന​ട​ൻ പ്ര​കാ​ശ് രാ​ജി​ന് അ​റ​സ്റ്റ് വാ​റ​ണ്ട്

ബം​ഗ​ളൂ​രു: ന​ട​ൻ പ്ര​കാ​ശ് രാ​ജി​ന് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച് ബം​ഗ​ളൂ​രു മ​ജി​സ്ട്രേ​റ്റ് കോ​ട​തി. ഒ​രേ സ​മ​യം ഒ​ന്നി​ല​ധി​കം വോ​ട്ട​ർ ഐ​ഡി​ക​ൾ കൈ​വ​ശം വ​ച്ചെ​ന്ന കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് വാ​റ​ണ്ട്.

കേ​സി​ൽ തു​ട​ർ​ച്ച​യാ​യി സ​മ​ൻ​സു​ക​ൾ അ​യ​ച്ചി​ട്ടും പ്ര​കാ​ശ് രാ​ജ് പ്ര​തി​ക​രി​ക്കു​ക​യോ കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ക​യോ ചെ​യ്തി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് കോ​ട​തി ന​ട​പ​ടി. ക​ർ​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന എ​ന്നീ നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം.

2019ൽ ​ബം​ഗ​ളൂ​രു​വി​ലെ ഹ​ല​സൂ​രു ഗേ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഭി​ഭാ​ഷ​ക​നാ​യ ദി​ലീ​പ് കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. എ​ന്നാ​ൽ ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ പ്ര​കാ​ശ് രാ​ജ് നി​ഷേ​ധി​ച്ചി​രു​ന്നു. താ​ൻ ത​മി​ഴ്‌​നാ​ട്ടി​ൽ മാ​ത്ര​മാ​ണ് വോ​ട്ട് ചെ​യ്യാ​റു​ള്ള​തെ​ന്ന് പ്ര​കാ​ശ് രാ​ജ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

Kerala

ന​ട​ൻ അ​ബു സ​ലിം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

കൊ​ച്ചി: ന​ട​ൻ അ​ബു സ​ലിം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. വ​ട​ക്ക​ൻ പ​റ​വൂ​ർ തു​രു​ത്തി​പ്പു​റം ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം ക​ല്‍​പ്പ​റ്റ​യി​ലേ​ക്ക് മ​ട​ങ്ങ​വെ​യാ​ണ് അ​പ​ക​ടം.

അ​ബു സ​ലിം സ​ഞ്ച​രി​ച്ച കാ​ർ എ​തി​രെ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി 8 മ​ണി​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. താ​ര​ത്തി​ന്‍റെ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് അ​ബു സ​ലി​മി​നൊ​പ്പം ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ കൂ​ടി കാ​റി​ലു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

 

 

Movies

ന​ട​ൻ രാ​ഘ​വ ലോ​റ​ൻ​സ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്

ത​മി​ഴ് ച​ല​ച്ചി​ത്ര ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ രാ​ഘ​വ ലോ​റ​ൻ​സ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‌​യു​മാ​യു​ള്ള സൗ​ഹൃ​ദ​മാ​ണ് ത​ന്നെ ഈ ​തീ​രു​മാ​ന​ത്തി​ലെ​ത്തി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ എ​ക്സി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ​ കുറി​ച്ചു​ള്ള വി​വ​രം അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്. തി​രു​ച്ചി​പ്പ​ള്ളി ഈ​സ്റ്റി​ലേ​ക്ക് രാ​ഘ​വ ലോ​റ​ൻ​സ് ടി​വി​കെ സ്ഥാ​നാ​ർ​ഥി​യാ​യി എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ.

താ​ൻ വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നി​ന്ന് സ​മൂ​ഹ​ത്തെ വ​ലി​യ രീ​തി​യി​ൽ സേ​വി​ക്കു​ക എ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. "നി​ങ്ങ​ളു​ടെ ക​ട​മ ആ​ത്മാ​ർ​ഥ​മാ​യി നി​റ​വേ​റ്റു​ക, പ്ര​ത്യൂ​പ​കാ​രം പ്ര​തീ​ക്ഷി​ക്ക​രു​ത്. എ​നി​ക്ക് നി​ങ്ങ​ളു​ടെ ഉ​പ​ദേ​ശ​വും മാ​ർ​ഗർ​നി​ർ​ദേ​ശ​വും ആ​വ​ശ്യ​മു​ണ്ട്. ഞാ​ൻ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മെ​ന്ന് ഒ​രി​ക്ക​ലും വി​ചാ​രി​ച്ചി​രു​ന്നി​ല്ല. പ​ണം സ​ന്പാ​തി​ക്കാ​നോ സ്ഥാ​ന​മാ​ന​ങ്ങ​ൾ നേ​ടാ​നോ ഉ​ദ്ദേ​ശ​വു​മി​ല്ലാ​യി​രു​ന്നു" അദ്ദേഹം പങ്കുവച്ചു.

ന​ട​ൻ, സം​വി​ധാ​യ​ക​ൻ, നി​ർ​മാ​താ​വ്, കൊ​റി​യോ​ഗ്രാ​ഫ​ർ എ​ന്നീ നി​ല​ക​ളി​ൽ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി രാ​ഘ​വ ലോ​റ​ൻ​സ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. ലോ​കേ​ഷ് ക​ന​ക രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ബെ​ൻ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Editorial

'ചി​രി​പ്പി​ച്ചു​കൊ​ന്ന​വ​നു' വി​ട​യേ​കി ചി​രി​ച്ചു​ മ​രി​ച്ച കേ​ര​ളം

ചാ​ർ​ലി ചാ​പ്ലി​ന്‍റെ ന​ർ​മ​ങ്ങ​ളി​ൽ ചി​ല​യി​ട​ത്ത് മു​ള്ളു​ക​ളു​ണ്ടാ​യി​രു​ന്നു; ചി​രി​ക്കു​ന്ന​തി​നി​ടെ പ്രേ​ക്ഷ​ക​ന്‍റെ ക​ണ്ണു​നി​റ​യാ​നും അ​ധി​കാ​രി​ക​ളോ​ടു​ള്ള രോ​ഷ​ത്താ​ൽ ഇ​ട​യ്ക്കു ചി​രി നി​ർ​ത്താ​നും അ​തി​ട​യാ​ക്കി. സ​ലിം കു​മാ​ർ പ​ക്ഷേ, ചി​രി​പ്പി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. ക​ര​യി​ക്കാ​നും രോ​ഷാ​കു​ല​രാ​ക്കാ​നും ക​റു​ത്ത ഫ​ലി​ത​ങ്ങ​ൾ പ​റ​യാ​നും അ​ദ്ദേ​ഹം മ​റ്റൊ​രു രം​ഗ​മോ മ​റ്റൊ​രു സി​നി​മ​യോ തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദാ​മി​ന്‍റെ മ​ക​ൻ അ​ബു​വും ക​റു​ത്ത ജൂ​ത​നു​മൊ​ക്കെ സ​ലിം​കു​മാ​റി​ന്‍റെ മ​റു​വ​ശ​മാ​യി​രു​ന്നു.

അ​ത്ത​റു ക​ച്ച​വ​ട​ക്കാ​ര​നാ​യ അ​ബു​വി​നെ​യും ക​റു​ത്ത ജൂ​ത​നാ​യ ആ​രോ​ൺ ഇ​ല്യാ​ഹു​വി​നെ​യും ചു​മ​ന്നു​കൊ​ണ്ട് എ​ത്ര​യോ കാ​ഴ്ച​ക്കാ​രാ​ണ് ക​ണ്ണു തു​ട​ച്ച് തി​യ​റ്റ​റി​നു പു​റ​ത്തേ​ക്കി​റ​ങ്ങി​റ​ങ്ങി​യി​ട്ടു​ള്ള​ത്. ട്രോ​ളു​ക​ളു​ടെ​യും ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ന്‍റെ​യും പൂ​ർ​ണ​ത​യ്ക്ക് ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​മാ​ശ​ക​ൾ സി​നി​മ​യ്ക്കു പു​റ​ത്തേ​ക്കു വ​ള​ർ​ന്ന് കേ​ര​ള​ത്തെ വ​ല​യം ചെ​യ്തി​ട്ടു​മു​ണ്ട്. ഒ​ടു​വി​ലി​താ ‘ചി​രി​പ്പി​ച്ചു കൊ​ന്ന​വ​ന്‍റെ’ മൃ​ത​ദേ​ഹ​ത്തി​നു മു​ന്നി​ൽ ‘ചി​രി​ച്ചു മ​രി​ച്ച’ കേ​ര​ളം ആ​ദ​ര​വോ​ടെ നി​ൽ​പ്പാ​യി. പ്രി​യ സ​ലിം​കു​മാ​ർ, ആ​ദ​രാ​ഞ്ജ​ലി​ക​ൾ!

ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ മ​രി​ക്കു​ന്പോ​ൾ ന​ട​ൻ സ​ലിം​കു​മാ​റി​ന് 56 വ​യ​സാ​യി​രു​ന്നു. എ​റ​ണാ​കു​ളം വ​ട​ക്ക​ൻ പ​റ​വൂ​രി​ലെ വീ​ടി​ന്‍റെ പേ​രു​പോ​ലും ചി​രി​യു​ടെ വി​ലാ​സ​മാ​യി; ലാ​ഫിം​ഗ് വി​ല്ല. പേ​രു കേ​ട്ടാ​ൽ മ​തം തി​രി​ച്ച​റി​യാ​തി​രി​ക്കാ​നാ​ണ് അ​ച്ഛ​ൻ ഗം​ഗാ​ധ​ര​ൻ ഇ​ള​യ മ​ക​ന് സ​ലിം എ​ന്നു പേ​രി​ട്ട​ത്. അ​ധ്യാ​പി​ക​യു​ടെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി കു​മാ​ർ എ​ന്നു​കൂ​ടി ചേ​ർ​ത്തെ​ങ്കി​ലും സ​ലി​മാ​ണോ കു​മാ​റാ​ണോ എ​ന്ന​തി​നു പ​ക​രം ന​ട​നാ​ണോ എ​ന്നു മാ​ത്ര​മാ​ണ് കേ​ര​ളം അ​ന്വേ​ഷി​ച്ച​ത്. മി​മി​ക്രി​യി​ലാ​യി​രു​ന്നു തു​ട​ക്കം. എം​ജി സ​ർ​വ​ക​ലാ ക​ലോ​ത്സ​വ​ത്തി​ൽ മൂ​ന്നു ത​വ​ണ തു​ട​ർ​ച്ച​യാ​യി ഒ​ന്നാം സ്ഥാ​നം നേ​ടി. കൊ​ച്ചി​ൻ ക​ലാ​ഭ​വ​നി​ലും സാ​ഗ​റി​ലും മി​ക​വ് തെ​ളി​യി​ച്ചു.

‘ഇ​ഷ്ട​മാ​ണ് നൂ​റു വ​ട്ടം’ ആ​ദ്യ സി​നി​മ​യാ​യി. 2000ൽ ​ഇ​റ​ങ്ങി​യ ‘തെ​ങ്കാ​ശി​പ്പ​ട്ട​ണം’ സൂ​പ്പ​ർ​ഹി​റ്റാ​യി. പി​ന്നീ​ട് സി​ഐ​ഡി മൂ​സ, മാ​യാ​വി, മീ​ശ​മാ​ധ​വ​ൻ... തു​ട​ങ്ങി മൂ​ന്നൂ​റോ​ളം ചി​ത്ര​ങ്ങ​ൾ! മൂ​ന്നു ത​മി​ഴ് സി​നി​മ​ക​ളി​ലും ഒ​രു ഒ​ഡി​യ സി​നി​മ​യി​ലും അ​ഭി​ന​യി​ച്ചു. പ​ക്ഷേ, പ്രേ​ക്ഷ​ക​നെ ചി​രി​ക്കാ​ൻ പോ​യി​ട്ട് ഇ​രു​ന്നി​ട​ത്തു​നി​ന്ന് അ​ന​ങ്ങാ​താ​ക്കി​ക്ക​ള​ഞ്ഞു, ‘ആ​ദാ​മി​ന്‍റെ മ​ക​ൻ അ​ബു’, ‘ക​റു​ത്ത ജൂ​ത​ൻ’ എ​ന്നീ സി​നി​മ​ക​ൾ. ആ​ദാ​മി​ന്‍റെ മ​ക​നി​ലെ അ​ഭി​ന​യ​ത്തി​ന് സ​ലിം കു​മാ​റി​നു മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന-​ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചു. ഹാ​സ്യ​ന​ട​നു​ള്ള​തു​ൾ​പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ വീ​ണ്ടും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി.

‘ക​റു​ത്ത ജൂ​ത​ൻ’ ഉ​ൾ​പ്പെ​ടെ നാ​ലു സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തു. മൂ​ന്നു പ​തി​റ്റാ​ണ്ട് മ​ല​യാ​ള​സി​നി​മ​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന സ​ലിം​കു​മാ​റി​ന്‍റെ ചി​രി ത​ന്നെ മ​ല​യാ​ളി​യെ ചി​രി​പ്പി​ക്കാ​ൻ പോ​ന്ന ത​മാ​ശ​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്കു പ​ക​ർ​ത്ത​പ്പെ​ട്ട രം​ഗ​ങ്ങ​ളും ഇ​നി​യും മ​ല​യാ​ളി​യെ വി​ടി​ല്ല.

സി​നി​മ​യി​ൽ​നി​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്കും അ​വി​ടെ​നി​ന്നു മ​ല​യാ‍​ളി​യു​ടെ ജീ​വി​ത​ത്തി​ലേ​ക്കും ഓ​ടി​ക്ക​യ​റി​യ നി​ര​വ​ധി സം​ഭാ​ഷ​ണ​ങ്ങ​ൾ സ​ലിം​കു​മാ​റി​നെ ഓ​ർ​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു. “കാ​ണാ​ന്‍ വ​ലി​യ ലു​ക്കി​ല്ലെ​ന്നേ​യു​ള്ളൂ ഭ​യ​ങ്ക​ര ബു​ദ്ധി​യാ”, “ഐ ​ആം ദ ​സോ​റി അ​ളി​യാ... ഐ ​ആം ദ ​സോ​റി”, “എ​നി​ക്ക് ഭ്രാ​ന്താ​യ​താ​ണോ അ​തോ നാ​ട്ടു​കാ​ര്‍​ക്ക് മൊ​ത്തം പ്രാ​ന്താ​യി പോ​യ​താ​ണോ”, “എ​ന്തി​നോ വേ​ണ്ടി തി​ള​യ്ക്കു​ന്ന സാ​മ്പാ​ര്‍”, “റേ​ഷ​ന്‍​ക​ട മ​റ​ന്ന് മ​ണ്ണെ​ണ്ണ വാ​ങ്ങ​ണോ” ... തു​ട​ങ്ങി​യ എ​ത്ര​യോ ഡ​യ​ലോ​ഗു​ക​ളാ​ണ് മ​ല​യാ​ളി എ​ടു​ത്തു പെ​രു​മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ചി​രി​പ്പി​ച്ച​തു മാ​ത്ര​മ​ല്ല, അ​വ​ഗ​ണി​ക്ക​പ്പെ​ട്ട മ​നു​ഷ്യ​രു​ടെ ചി​ന്ത​ക​ളെ ന​മ്മു​ടേ​താ​ക്കി മാ​റ്റി​യ​തി​ലും സ​ലിം​കു​മാ​ർ മി​ക​വ് കാ​ട്ടി. അ​ദ്ദേ​ഹംത​ന്നെ ര​ച​ന​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് അ​ഭി​ന​യി​ച്ച ‘ക​റു​ത്ത ജൂ​ത​ൻ’ പ​റ​യു​ന്നു​ണ്ട്: “ക​മ്യൂ​ണി​സ്റ്റാ​ണെ​ങ്കി​ല്‍ അ​വ​ന്‍ കാ​ള്‍ മാ​ർ​ക്സോ, ശാ​സ്ത്ര​ജ്ഞ​നാ​ണെ​ങ്കി​ല്‍ ഐൻ​സ്റ്റീ​നോ ആ​യി​രി​ക്കു​മെ​ങ്കി​ലും ക​റു​ത്ത ജൂ​ത​ന് ഇ​തൊ​ന്നും ബാ​ധ​ക​മാ​യി​രു​ന്നി​ല്ല. ച​രി​ത്ര​ത്തി​ലും ജീ​വി​ത​ത്തി​ലും ക​റു​ത്ത​വ​നെ​ന്നും ക​റു​ത്ത​വ​ന്‍ ത​ന്നെ​യാ​യി​രു​ന്നു. ഉ​യി​ർ​പ്പു​ക​ളി​ല്ലാ​ത്ത ക​ല്ല​റ​ക​ൾ തേ​ടി അ​ല​യു​ന്ന​വ​നാ​ണ് ക​റു​ത്ത ജൂ​ത​ൻ.”

ജാ​ഡ​യോ കാ​പ​ട്യ​മോ സ​ലിം​കു​മാ​റി​നി​ല്ലാ​യി​രു​ന്നു. ത​നൊ​രു കോ​ൺ​ഗ്ര​സു​കാ​ര​നാ​ണെ​ന്നു തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളും ത​മാ​ശ​ക​ൾ​ക്കൊ​പ്പം ചി​ന്ത​ക​ളും പ്ര​കാ​ശി​പ്പി​ച്ചു. “ആ​രോ എ​ഴു​തി​യ തി​ര​ക്ക​ഥ പോ​ലെ​യാ​ണ് ജീ​വി​തം. എ​ന്തൊ​ക്കെ അ​വാ​ർ​ഡ് വാ​ങ്ങി​യാ​ലും ശ​രി, ജീ​വി​തം ഒ​രു ഐ​സി​യു​വി​ൽ തീ​രാ​വു​ന്ന​തേ​യു​ള്ളൂ...” ഈ ​മ​നു​ഷ്യ​ൻ ചി​രി​പ്പി​ച്ചു കൊ​ല്ലു​ക മാ​ത്ര​മ​ല്ല, ജീ​വി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെ​ന്നു ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. വി​ട!

Kerala

മ​തം തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ നി​രീ​ശ്വ​ര​വാ​ദി​യാ​യ അ​ച്ഛ​ന്‍ ഇ​ട്ട പേ​ര്; മ​ല​യാ​ള​ത്തി​ന്‍റെ എ​ല്ലാ​മാ​യി മാ​റി​യ സ​ലിം കു​മാ​ർ

മ​ല​യാ​ള​ത്തി​ന്‍റെ പ്ര​യ ന​ട​ൻ സ​ലിം കു​മാ​ർ അ​ന്ത​രി​ച്ചു. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച രാ​ത്രി 10.43ന് ​അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

സ​ലിം കു​മാ​ർ എ​ന്ന പേ​രി​ന് പി​ന്നി​ലു​മു​ണ്ട് ഒ​രു ക​ഥ. ക്രി​സ്ത്യ​നെ​ന്നോ ഹി​ന്ദു​വെ​ന്നോ മു​സ്‌​ലി​മെ​ന്നോ ഒ​രു പേ​ര് കേ​ട്ട് അ​വ​ന് ഏ​താ​ണ് മ​ത​മെ​ന്ന് തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​ൻ ക​ണ്ടെ​ത്തി​യ പേ​രാ​ണ് സ​ലിം കു​മാ​ർ.

1969 ഒ​ക്ടോ​ബ​ർ പ​ത്തി​ന് വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ ഗം​ഗാ​ധ​ര​ന്‍റെ​യും കൗ​സ​ല്യ​യു​ടെ​യും ഇ​ള​യ മ​ക​നാ​യി ജ​നി​ച്ച​യാ​ൾ​ക്ക് എ​ന്താ​ണ് പേ​രി​ടേ​ണ്ടെ​തെ​ന്ന് അ​യാ​ൾ​ക്കു​റ​പ്പു​ണ്ടാ​യി​രു​ന്നു.

നി​രീ​ശ്വ​ര​വാ​ദി​യും സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വാ​യ സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ന്‍റെ അ​നു​യാ​യി​യു​മാ​യി​രു​ന്നു സ​ലിം കു​മാ​റി​ന്‍റെ അ​ച്ഛ​ൻ ഗം​ഗാ​ധ​ര​ൻ. ഇ​ള​യ മ​ക​ന് മ​ത​പ​ര​മാ​യ കൂ​ട്ടു​കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ദ്ദേ​ഹം ക​ണ്ടെ​ത്തി​യ പേ​രാ​ണ് സ​ലിം കു​മാ​ർ. ആ ​പേ​ര് പി​ന്നീ​ട് മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​പേ​രു​ക​ളി​ലൊ​ന്നാ​യി മാ​റി​യ​തും ച​രി​ത്രം.

ചി​റ്റാ​ട്ടു​ക​ര നോ​ർ​ത്ത് പ​റ​വൂ​രി​ലെ ഗ​വ​ൺ​മെ​ന്‍റ് ലോ​വ​ർ പ്രൈ​മ​റി സ്കൂ​ളി​ലാ​യി​രു​ന്നു സ​ലിം കു​മാ​റി​ന്‍റെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. നോ​ർ​ത്ത് പ​റ​വൂ​രി​ലെ ഗ​വ​ൺ​മെ​ന്‍റ് ബോ​യ്‌​സ് ഹൈ​സ്കൂ​ളി​ൽ നി​ന്നും പ​ത്താം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം മാ​ല്യ​ങ്ക​ര​യി​ലെ മൂ​ത്ത​കു​ന്നം ശ്രീ ​നാ​രാ​യ​ണ മം​ഗ​ലം കോ​ളേ​ജി​ൽ പ്രീ​ഡി​ഗ്രി​ക്ക് ചേ​ർ​ന്നു.

ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ഗാ​യ​ക​നാ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് മി​മി​ക്രി​യി​ലാ​ണ് എ​ത്തി​പ്പെ​ട്ട​ത്. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ളേ​ജി​ൽ നി​ന്ന് ബി​എ ബി​രു​ദം നേ​ടി​യ അ​ദ്ദേ​ഹം അ​വി​ടെ മൂ​ന്ന് ത​വ​ണ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും മി​ക​ച്ച മി​മി​ക്രി​ക്കാ​ര​നു​ള്ള കി​രീ​ടം നേ​ടി.

ക​ലാ​ഭ​വ​നി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നാ​ട​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. ഏ​ഷ്യാ​നെ​റ്റി​ലെ കോ​മ​ഡി പ്രോ​ഗ്രാ​മാ​യ കോ​മി​ക്കോ​ള​യി​ലും അ​ദ്ദേ​ഹം ഒ​രു അ​വ​താ​ര​ക​നാ​യി​രു​ന്നു. ഏ​ക​ദേ​ശം നാ​ല് വ​ർ​ഷ​ത്തോ​ളം കൊ​ച്ചി​യി​ലെ ആ​ര​തി തി​യ​റ്റ​റു​ക​ളി​ൽ അ​ദ്ദേ​ഹം പ്രൊ​ഫ​ഷ​ണ​ൽ നാ​ട​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി ചെ​യ്തു.

മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​മ്പ് ഏ​ഷ്യാ​നെ​റ്റി​ൽ സം​പ്രേ​ഷ​ണം ചെ​യ്ത കോ​മി​ക്കോ​ള എ​ന്ന കോ​മ​ഡി പ്രോ​ഗ്രാ​മി​ന്‍റെ അ​വ​താ​ര​ക​നാ​യി സ​ലിം കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

1997-ൽ ​സി​ദ്ദി​ഖ് ഷ​മീ​ർ സം​വി​ധാ​നം ചെ​യ്ത ഇ​ഷ്ട​മാ​ണ് നൂ​റു വ​ട്ടം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. നി​ര​വ​ധി സി​നി​മ​ക​ളി​ൽ ചെ​റി​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത ശേ​ഷം സി​ബി മ​ല​യി​ൽ ത​ന്‍റെ നീ ​വ​രു​വോ​ളം എ​ന്ന സി​നി​മ​യി​ൽ ന​ല്ലൊ​രു വേ​ഷം സ​ലിം കു​മാ​റി​ന് വാ​ഗ്ദാ​നം ചെ​യ്തു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യം ശ​രി​യ​ല്ലെ​ന്ന് പ​റ​ഞ്ഞ് പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ അ​ദ്ദേ​ഹ​ത്തെ ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് തി​രി​ച്ച​യ​ച്ചു. പി​ന്നീ​ട് ഇ​ന്ദ്ര​ൻ​സാ​ണ് ആ ​വേ​ഷം ചെ​യ്ത​ത്.

പി​ന്നീ​ട് 2000-ൽ ​പു​റ​ത്തി​റ​ങ്ങി​യ സ​ത്യ​മേ​വ ജ​യ​തേ എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. സ​ത്യ​മേ​വ ജ​യ​തേ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ൽ ആ​കൃ​ഷ്ട​നാ​യ സം​വി​ധാ​യ​ക​ൻ റാ​ഫി മെ​ക്കാ​ർ​ട്ടി​ൻ ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ തെ​ങ്കാ​ശി​പ്പ​ട്ട​ണം എ​ന്ന സി​നി​മ​യി​ൽ സ​ലി​മി​ന് ഒ​രു വേ​ഷം ന​ൽ​കി. അ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മാ ജീ​വി​ത​ത്തി​ലെ ഒ​രു പ്ര​ധാ​ന വ​ഴി​ത്തി​രി​വാ​യി​രു​ന്നു. 2000-ലെ ​ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടി​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്.

പി​ന്നീ​ട് ദി​ലീ​പി​നൊ​പ്പം പ​റ​ക്കും ത​ളി​ക​യി​ൽ പാ​ച​ക​ക്കാ​ര​നാ​യ കോ​ശി​യു​ടെ വേ​ഷ​വും 2002-ൽ ​പു​റ​ത്തി​റ​ങ്ങി​യ മീ​ശ മാ​ധ​വ​ൻ എ​ന്ന ക​ൾ​ട്ട് കോ​മ​ഡി സി​നി​മ​യി​ൽ അ​ഡ്വ​ക്കേ​റ്റ് മു​കു​ന്ദ​ൻ ഉ​ണ്ണി എ​ന്ന ക​ഥാ​പാ​ത്ര​വും അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു. ദി​ലീ​പി​നൊ​പ്പം ഹി​റ്റാ​യി സ​ലി​മി​ന്‍റെ ക​രി​യ​റും മു​ന്നോ​ട്ട് പോ​യി.

മ​ഴ​ത്തു​ള്ളി​ക്കി​ലു​ക്കം, കു​ഞ്ഞി​ക്കൂ​ന​ൻ, ക​ല്യാ​ണ​രാ​മ​ൻ അ​ങ്ങ​നെ ദി​ലീ​പും സ​ലി​മും ഒ​ന്നി​ച്ച ചി​ത്ര​ങ്ങ​ളെ​ല്ലാം ഹി​റ്റാ​യി​രു​ന്നു.

2003-ൽ ​ക്ലാ​സി​ക് ക​ൾ​ട്ട് സി​നി​മ​യാ​യ സി.​ഐ.​ഡി മൂ​സ​യി​ൽ ഒ​രു മാ​ന​സി​ക രോ​ഗി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത്. തി​ള​ക്ക​ത്തി​ൽ ഓ​മ​ന​ക്കു​ട്ട​ൻ, മോ​ഹ​ൻ​ലാ​ലി​നൊ​പ്പം കി​ളി​ച്ചു​ണ്ട​ൻ മാ​മ്പ​ഴ​ത്തി​ൽ ഉ​സ്മാ​ൻ, മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ച പ​ട്ടാ​ള​ത്തി​ൽ എ​സ്.​ഐ. ഗ​ബ്ബാ​ർ കേ​ശ​വ​ൻ എ​ന്നീ വേ​ഷ​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​യി​രു​ന്നു.

റൊ​മാ​ന്‍റി​ക്-​കോ​മ​ഡി ചി​ത്ര​മാ​യ പു​ലി​വാ​ൽ ക​ല്യാ​ണ​ത്തി​ലാ​ണ് സ​ലിം കു​മാ​ർ ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും അ​വി​സ്മ​ര​ണീ​യ​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. മ​ണ​വാ​ള​ന്‍റെ നി​സ​ഹാ​യ​മാ​യ മു​ഖം, ല​ജ്ജാ​ക​ര​മാ​യ പു​ഞ്ചി​രി, പൈ​പ്പ് വ​ലി​ക്കു​ന്ന ധ​നി​ക​ന്‍റെ അ​ഭി​ന​യം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ഭാ​വ​ങ്ങ​ൾ പി​ന്നീ​ട് കേ​ര​ള ട്രോ​ൾ സ​മൂ​ഹ​ത്തി​ൽ ഒ​രു ക​ൾ​ട്ട് ഫോ​ളോ​വേ​ഴ്‌​സി​നെ വ​ള​ർ​ത്തി​യെ​ടു​ത്തു. ഇ​ന്നും മീ​മു​ക​ളി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത് സ​ലി​മി​ന്‍റെ മു​ഖ​മാ​ണ്. അങ്ങനെ മലയാളസിനിമയ്ക്ക് ഒഴിവാക്കാനാകാത്ത എത്രയെത്ര വേഷങ്ങൾ. ഒടുവിൽ ദിലീപിന്‍റെ ഭഭബയിൽ അഡ്വ. മുകുന്ദനുണ്ണി എന്ന കാമിയോ വേഷമാണ് അദ്ദേഹം അവസാനമായി ചെയ്തത്.

-

Kerala

ആ ചിരിക്കാലം ഇനിയില്ല; ന​ട​ൻ സ​ലിം കു​മാ​ർ വി​ട​വാ​ങ്ങി

കൊ​ച്ചി: മ​ല​യാ​ള​ത്തി​ന്‍റെ പ്ര​യ ന​ട​ൻ സ​ലിം കു​മാ​ർ (56) അ​ന്ത​രി​ച്ചു. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച രാ​ത്രി 10.43ന് ​അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ സ​ലിം കു​മാ​ർ ദീ​ർ​ഘ​നാ​ളാ​യി അ​സു​ഖ ബാ​ധി​ത​നാ​യി​രു​ന്നു.

1969 ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​തി​ന് വ​ട​ക്ക​ന്‍ പ​റ​വൂ​രി​ലാ​ണ് സ​ലിം​കു​മാ​ര്‍ ജ​നി​ച്ച​ത്.​കൊ​ച്ചി​ന്‍ ക​ലാ​ഭ​വ​നി​ലും സാ​ഗ​റി​ലു​മെ​ല്ലാം സ​ജീ​വ​മാ​യി മി​മി​ക്രി അ​വ​ത​രി​പ്പി​ച്ചു. ഉ​റ്റ​സു​ഹൃ​ത്താ​യ നാ​ദി​ര്‍​ഷ​യാ​ണ് സ​ലിം​കു​മാ​റി​നെ സി​നി​മ​യി​ലേ​ക്ക് കൈ​പി​ടി​ച്ച് ക​യ​റ്റി​യ​ത്.1996​ൽ ഇ​ഷ്ട​മാ​ണ് നൂ​റു​വ​ട്ടം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു സ​ലിം കു​മാ​റി​ന്‍റെ അ​ര​ങ്ങേ​റ്റം.

മ​ല​യാ​ള സി​നി​മ​യി​ൽ ഹാ​സ്യ​വേ​ഷ​ങ്ങ​ളി​ൽ തി​ള​ങ്ങി​യ അ​ദ്ദേ​ഹം സ്വ​ഭാ​വ വേ​ഷ​ങ്ങ​ളി​ലും ത​ന്മ​യ​ത്വ​ത്തോ​ടെ​യു​ള്ള അ​ഭി​ന​യ മി​ക​വ് തെ​ളി​യി​ച്ചി​രു​ന്നു. ആ​ദാ​മി​ന്‍റെ മ​ക​ൻ അ​ബു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2010 ൽ ​മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ, സം​സ്ഥാ​ന പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​നാ​യി.

അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട് എ​ന്ന സി​നി​മ​യി​ലെ പ്ര​ക​ട​ന​ത്തി​ന് 2005 ലെ ​മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ട​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​ര​വും അ​യാ​ളും ഞാ​നും ത​മ്മി​ൽ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2013 ൽ ​മി​ക​ച്ച ഹാ​സ്യ​ന​ട​നു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചു. ക​റു​ത്ത ജൂ​ത​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ക​ഥാ​കൃ​ത്തി​നു​ള്ള 2016 ലെ ​സം​സ്ഥാ​ന പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി.

2013 ൽ ​മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന ടെ​ലി​വി​ഷ​ൻ അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി. ​ക​ല്യാ​ണ​രാ​മ​ൻ, സി​ഐ​ഡി മൂ​സ, മാ​യാ​വി, മീ​ശ മാ​ധ​വ​ൻ, തി​ള​ക്കം, തെ​ങ്കാ​ശി​പ്പ​ട്ട​ണം, പു​ലി​വാ​ൽ ക​ല്യാ​ണം, ച​തി​ക്കാ​ത്ത ച​ന്തു, ചെ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ മൂ​ന്നു​റോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് ത​മി​ഴ് സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു.

കം​പാ​ർ​ട്മെ​ന്‍റ്, ക​റു​ത്ത ജൂ​ത​ൻ, ദൈ​വ​മേ കൈ​തൊ​ഴാം കെ. ​കു​മാ​റാ​ക​ണം എ​ന്നീ സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തു. ന​ട​ൻ ച​ന്തു, ആ​രോ​മ​ൽ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Movies

സം​ഗീ​ത​സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ൻ വി​വാ​ഹി​ത​നാ​യി

സം​ഗീ​ത​സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വും ന​ട​നു​മാ​യ ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ൻ വി​വാ​ഹി​ത​നാ​യി. ശ്രീ​ജ വി​ജ​യ​നാ​ണ് വ​ധു. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ശ്രീ​ജ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് വി​വാ​ഹി​ത​നാ​യ വി​വ​രം ശ്രീ​ജി​ത്ത് ത​ന്നെ​യാ​ണ് പ​ങ്കു​വ​ച്ച​ത്.

"ന​മ്മ​ൾ ഒ​രി​ക്ക​ലും അ​പ​രി​ചി​ത​രാ​കേ​ണ്ട​വ​ര​ല്ലാ​യി​രു​ന്നു. ഇ​ന്ന്, ന​മ്മ​ൾ ഒ​ന്നി​ച്ച് ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ യാ​ത്ര​യ്ക്ക് തു​ട​ക്കം കു​റി​ക്കു​ക​യാ​ണ്. അ​തേ... എ​ന്‍റെ ജീ​വി​ത​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​യാ​യ ആ​ളോ​ടൊ​പ്പം സ​ന്തോ​ഷ​ക​ര​മാ​യ ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ലേ​ക്ക്... അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ത്ത തി​ക​ച്ചും ല​ളി​ത​വും സ്വ​കാ​ര്യ​വു​മാ​യ ച​ട​ങ്ങാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ വി​വാ​ഹ വാ​ർ​ത്ത​യാ​യി ഇ​തി​നെ ക​ണ​ക്കാ​ക്ക​ണ​മെ​ന്നും നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ത്ഥ​ന​യും അ​നു​ഗ്ര​ഹ​വും ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നും അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു'. ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ൻ കു​റി​ച്ചു.

പി. ​ജ​യ​ച​ന്ദ്ര​ന്‍റെ ശ​ബ്ദ​ത്തി​ൽ വ​ൻ​ഹി​റ്റാ​യി മാ​റി​യ പൊ​ടി​മീ​ശ മു​ള​യ്ക്ക​ണ കാ​ലം...(​പാ.​വ.) എ​ന്ന ഗാ​ന​മാ​ണ് ആ​ന​ന്ദി​നെ ഏ​റെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. പ്രേ​തം, പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ഞാ​ൻ മേ​രി​ക്കു​ട്ടി ​തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് സം​ഗീ​തം പ​ക​ർ​ന്ന​ത് ആ​ന​ന്ദ് മ​ധു​സൂ​ദ​ന​നാ​ണ്.

സൂ​ര​ജ് ടോം ​സം​വി​ധാ​നം ചെ​യ്ത വി​ശേ​ഷം ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ദ്ദേ​ഹം അ​ടു​ത്തി​ടെ നാ​യ​ക​നാ​യും അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, ഗാ​ന​ര​ച​ന, സം​ഗീ​തം എ​ന്നി​വ നി​ർ​വ​ഹി​ച്ച​തും ആ​ന​ന്ദ് ത​ന്നെ​യാ​യി​രു​ന്നു.

Movies

കോ​കി​ല​യു​ടെ മാ​ല എ​ട്ടു പ​വ​ന്‍റേ​ത്, വി​ല ഒ​ൻ​പ​തു​ല​ക്ഷം വ​രും: ബാ​ല

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഭാ​ര്യ​യു​ടെ ജ​ന്മ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ച് ന​ട​ൻ ബാ​ല. ത​ന്‍റെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​ക്ക​ൾ മു​ഴു​വ​ൻ കോ​കി​ല​യു​ടെ പേ​രി​ലേ​ക്ക് മാ​റ്റി​യെ​ഴു​തി​യെ​ന്ന വ​ലി​യ വെ​ളി​പ്പെ​ടു​ത്ത​ലും ബാ​ല പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ൽ ന​ട​ത്തി. ത​ന്‍റെ കൈ​യി​ൽ ഇ​പ്പോ​ൾ ഒ​ന്നു​മി​ല്ലെ​ന്നും താ​നി​പ്പോ​ൾ പാ​പ്പ​രാ​യി മാ​റി​യെ​ന്നും ബാ​ല പ​റ​യു​ന്നു.

പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി കോ​കി​ല​യ്ക്ക് ന​ൽ​കി​യ മാ​ല​യു​ടെ വി​ല​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച യൂ​ട്യൂ​ബ​ർ​മാ​രോ​ടാ​ണ് ബാ​ല സ്വ​ത്തു​വി​വ​ര​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച​ത്.

‘‘മാ​ല​യു​ടെ വി​ല​യൊ​ന്നും ആ​രും ചോ​ദി​ക്കേ​ണ്ട. ഞാ​ൻ എ​ന്‍റെ സ്വ​ത്തെ​ല്ലാം കോ​കി​ല​യ്ക് എ​ഴു​തി​ക്കൊ​ടു​ത്തു. എ​ന്‍റെ കൈ​യി​ൽ ഇ​പ്പോ​ൾ ഒ​ന്നു​മി​ല്ല, ഞാ​ൻ പാ​പ്പ​രാ​ണ്. വേ​ണ​മെ​ങ്കി​ൽ എ​ന്നെ ഇ​നി അ​റ​സ്റ്റ് ചെ​യ്ത് കൊ​ണ്ടു​പോ​കാം. വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കാ​ൻ പ​റ​ഞ്ഞാ​ൽ എ​നി​ക്ക് പോ​കേ​ണ്ടി വ​രും. ഒ​ന്നു​മി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ര​നാ​ണ് ഞാ​ൻ ഇ​പ്പോ​ൾ.’’ ബാ​ല വ്യ​ക്ത​മാ​ക്കി.

ഇ​ത്ര​യും​വ​ലി​യ സ്വ​ത്തു​ക്ക​ൾ ന​ൽ​കാ​ൻ മാ​ത്രം കോ​കി​ല ബാ​ല​യ്ക്ക് എ​ന്താ​ണ് ന​ൽ​കി​യ​തെ​ന്ന ചോ​ദ്യ​ത്തി​ന് "അ​വ​ൾ എ​ന്നെ പൂ​ർ​ണ​മാ​യി വി​ശ്വ​സി​ച്ചു" എ​ന്നാ​യി​രു​ന്നു ന​ട​ന്‍റെ മ​റു​പ​ടി.

ആ​ഘോ​ഷ​ത്തി​നി​ടെ കോ​കി​ല​യു​ടെ ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്ന മാ​ല​യെ​ക്കു​റി​ച്ചും ബാ​ല സം​സാ​രി​ച്ചു. ഏ​താ​ണ്ട് എ​ട്ട് പ​വ​നോ​ളം തൂ​ക്കം വ​രു​ന്ന ഈ ​സ്വ​ർ​ണ്ണ​മാ​ല​യ്ക്ക് ഒ​ൻ​പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ത​ന്‍റെ ക​ഴു​ത്തി​ലു​ള്ള മാ​ല സ്ഫ​ടി​കം കൊ​ണ്ടു​ണ്ടാ​ക്കി​യ​താ​ണെ​ന്നും അ​ത് കോ​കി​ല സ​മ്മാ​നി​ച്ച​താ​യ​തു​കൊ​ണ്ട് ത​ന്നെ അ​തി​ന് വി​ല​മ​തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ജി​ഹാ​ദി എ​ന്ന് വി​ളി​ച്ചി​ട്ടി​ല്ല, ഇ​ത് ഗൂ​ഢാ​ലോ​ച​ന; അ​ന്‍​സി​ബ​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച് ടി​നി ടോം

കൊ​ച്ചി: ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച് ടി​നി ടോം. ​ത​ന്റെ ഭാ​ഗ​ത്ത് നി​ന്നും മോ​ശ​മാ​യ ഒ​രു പ്ര​വ​ര്‍​ത്ത​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍ ടാ​ര്‍​ഗ​റ്റ​ഡ് ആ​ണെ​ന്നും ടി​നി ടോം ​മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. അ​ന്‍​സി​ബ ത​ന്‍റെ സ​ഹോ​ദ​രി​യെ പോ​ലെ​യാ​യി​രു​ന്നു​വെ​ന്നും ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ ത​ക​ര്‍​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണി​തെ​ന്നും ടി​നി ടോം ​പ​റ​ഞ്ഞു.

താ​ന്‍ അ​മ്മ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ല്‍ നി​ന്നും രാ​ജി വ​യ്ക്കാ​ന്‍ കാ​ര​ണം ടി​നി ടോം ​ആ​ണെ​ന്നാ​യി​രു​ന്നു അ​ന്‍​സി​ബ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. ത​ന്നെ ജി​ഹാ​ദി എ​ന്ന് വി​ളി​ച്ചു, മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തു​വെ​ന്ന് ആ​രോ​പി​ച്ചു, അ​വി​ഹി​ത ക​ഥ​ക​ള്‍ പ​ട​ച്ചു​വി​ട്ടു എ​ന്നൊ​ക്കെ​യാ​ണ് അ​ന്‍​സി​ബ​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍. ന​ടി രാ​ജി വ​ച്ച​തി​നെ കു​റി​ച്ച​ട​ക്കം പ​റ​ഞ്ഞാ​ണ് ടി​നി പ്ര​തി​ക​രി​ച്ച​ത്.

ഒ​രു മോ​ശ​മാ​യി​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​വും എ​ന്റ​ടു​ത്തു നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഫെ​ബ്രു​വ​രി 21ന് ​ആ​ണ് രാ​ജി​ക്ക​ത്ത് വ​ന്ന​ത്. ഫെ​ബ്രു​വ​രി 22ന് ​രാ​ജി വ​യ്ക്ക​രു​ത് ജ​ന​റ​ല്‍ മീ​റ്റിം​ഗ് വ​രെ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് മെ​യി​ല്‍ വ​ന്നു. മാ​ര്‍​ച്ച് ര​ണ്ടി​ന് ന​ട​ന്ന എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മീ​റ്റിം​ഗി​ല്‍ രാ​ജി വ​ച്ച​ത് പ​റ​ഞ്ഞി​ട്ടി​ല്ല. മെ​യ് 12ന് ​ആ​ണ് രാ​ജി വ​ച്ചെ​ന്ന് പ​റ​ഞ്ഞ​ല്ലോ എ​ന്ന് പ​റ​ഞ്ഞ​ത്.

സ്വ​ന്ത​മാ​യ തി​ര​ക്കു​ക​ള്‍ കാ​ര​ണ​മാ​ണ് രാ​ജി വ​ച്ച​ത് എ​ന്നാ​ണ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ വി​ളി​ച്ച​പ്പോ​ള്‍ പ​റ​ഞ്ഞ​ത്. ഇ​ന്ന് ഇ​വി​ടെ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ക്കു​മ്പോ​ഴാ​ണ് പെ​ട്ടെ​ന്ന് പൊ​ട്ടി​ത്തെ​റി പോ​ലെ ഇ​ത് വ​ന്ന​ത്. സ്‌​റ്റേ​ജ് ഷോ ​ന​ട​ക്കു​മ്പോ​ള്‍ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ചീ​ത്ത വി​ളി​ച്ചി​ട്ടു​ണ്ടാ​കും. അ​ല്ലാ​തെ വ്യ​ക്തി​പ​ര​മാ​യി ഒ​ന്നു​മി​ല്ല. ഞാ​ന്‍ ഇ​ങ്ങ​നെ വി​ളി​ച്ചു​വെ​ന്ന് വേ​റെ ആ​ള് പ​റ​ഞ്ഞു​വെ​ന്ന് പ​റ​ഞ്ഞു.

ഞാ​ന്‍ അ​ങ്ങ​നെ വി​ളി​ച്ചി​ട്ടി​ല്ല. എ​ന്‍റെ കൂ​ട്ടു​കാ​ര് മൊ​ത്തം മു​സ​ല്‍​മാ​ന്‍​മാ​രാ. പ​രാ​തി വ​ര​ണ്ട ആ​വ​ശ്യം എ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല. എ​ല്ലാം മൊ​ത്ത​ത്തി​ല്‍ കൂ​ട്ടി​കി​ഴി​ച്ച് നോ​ക്കി​യാ​ല്‍ നി​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​കും. ഈ ​പ​റ​യു​ന്ന​യാ​ള്‍ എ​ന്‍റെ സ​ഹോ​ദ​രി​യെ പോ​ലെ​യാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച​താ​ണ്.

ഞാ​ന്‍ അ​ങ്ങ​നെ വി​ളി​ച്ചു​വെ​ന്ന് പ​റ​യു​ന്ന​തി​ന് തെ​ളി​വ് വേ​ണം. മ​മ്മൂ​ക്ക​യാ​ണ് എ​ന്നെ സി​നി​മ​യി​ല്‍ കൊ​ണ്ടു​വ​ന്ന​ത്. ഞാ​ന്‍ മി​മി​ക്രി​ക്കാ​രാ​നാ അ​തി​ല്‍ ജാ​തി​യും മ​ത​വു​മി​ല്ല. അ​തൊ​ന്നും എ​നി​ക്ക​റി​യി​ല്ല. ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍ ടാ​ര്‍​ഗ​റ്റ​ഡ് ആ​ണ് എ​ന്ന് ടി​നി ടോം ​പ​റ​ഞ്ഞു.

National

കൊ​ല​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ, പ​രോ​ളി​ൽ ഇ​റ​ങ്ങി മു​ങ്ങി; ബോ​ളി​വു​ഡ് ന​ട​ൻ അ​റ​സ്റ്റി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: കൊ​ല​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി പ​രോ​ൾ ല​ഭി​ച്ച​തി​ന് ശേ​ഷം ഒ​ളി​വി​ൽ​പോ​യ ബോ​ളി​വു​ഡ് ന​ട​ൻ 12 വ​ർ​ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ൽ. ഹേ​മ​ന്ത് മോ​ദി(53) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഘീ​കാ​ന്ത മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു നി​ന്നാ​ണ് ഹേ​മ​ന്ത് മോ​ദി​യെ (ഹേ​മ​ന്ത് നാ​ഗി​ന്ദാ​സ് പു​രു​ഷോ​ത്തം​ദാ​സ്, വൈ​ഷ്ണ​വ്) അ​റ​സ്റ്റ് ചെ​യ്ത​ത്.

2014ൽ ​കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച 30 ദി​വ​സ​ത്തെ പ​രോ​ൾ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടും കീ​ഴ​ട​ങ്ങാ​തെ ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

2005ൽ ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രോ​ദ പ്ര​ദേ​ശ​ത്ത് ന​ട​ന്ന സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കൊ​ല​പാ​ത​ക​ക്കേ​സി​ലാ​ണ് ഹേ​മ​ന്ത് വൈ​ഷ്ണ​വ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. ബോം​ബെ പോ​ലീ​സ് ആ​ക്ടി​ലെ സെ​ക്ഷ​ൻ 135(1) നൊ​പ്പം ഐ​പി​സി 302, 324, 147, 148, 149, 120(ബി) ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

2005 ജൂ​ൺ 15 ന് ​രാ​ത്രി ആ​സാ​ദ് ചൗ​ക്കി​ന​ടു​ത്തു​ള്ള പാ​ർ​ശ്വ​നാ​ഥ് ടൗ​ൺ​ഷി​പ്പ് പ്ര​ദേ​ശ​ത്ത് ഭൂ​മി ത​ർ​ക്ക​ത്തെ​ച്ചൊ​ല്ലി ര​ണ്ട് ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ന​രേ​ന്ദ്ര (ന​ന്നോ യ​ശ്വ​ന്ത് കാം​ബ്ലെ) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

2008 ഓ​ഗ​സ്റ്റ് 27 ന് ​കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. മെ​ഹ്‌​സാ​ന ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹേ​മ​ന്ത് വൈ​ഷ്ണ​വി​ന് 2014 ജൂ​ലൈ 25 ന് ​ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി 30 ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ച​ത്.

പ​രോ​ൾ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടും ഹേ​മ​ന്ത് മോ​ദി തി​രി​ച്ചെ​ത്തി​യി​ല്ല. തു​ട​ർ​ന്ന് ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു.

ത​ഗ്സ് ഓ​ഫ് ഹി​ന്ദു​സ്ഥാ​ൻ, ജ​യേ​ഷ്ഭാ​യ് ജോ​ർ​ദാ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ലും വാ​ഗ്ലെ കി ​ദു​നി​യ പോ​ലു​ള്ള ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളി​ലും നാ​ട​ക​ങ്ങ​ളി​ലും ഇ​യാ​ൾ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​ഹ​മ്മ​ദാ​ബാ​ദ് ക്രൈം​ബ്രാ​ഞ്ചാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ടു​ത​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

 

 

Kerala

നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് സി​നി​മാ​താ​ര​മ​ട​ക്കം ര​ണ്ടു പേ​ർ മ​രി​ച്ചു

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വ​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. ക​ണ്ണ​വം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ൻ വ​ശ​ത്ത് ട​യ​ർ പ​ഞ്ച​ർ ക​ട ന​ട​ത്തു​ന്ന തൊ​ടീ​ക്ക​ളം കൂ​ട​ൽ എ​ള്ളു​ക​ണ്ടി വീ​ട്ടി​ൽ പു​തു​ക്കു​ടി സ​ജീ​ഷ് എ​ന്ന ബാ​ബു (52), ക​ണ്ണ​വം സ്വ​ദേ​ശി​യാ​യ ഇ​സ്മാ​യി​ൽ (52) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം പേ​രാ​വൂ​ർ ഭാ​ഗ​ത്തു​നി​ന്ന് എ​ത്തി​യ കാ​ർ ക​ണ്ണ​വം ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും ഇ​ടി​ച്ച ശേ​ഷം പോ​ലീ​സി​ന്‍റെ കാ​മ​റ പോ​സ്റ്റ് ഇ​ടി​ച്ച് ത​ക​ർ​ത്താ​ണ് നി​ന്ന​ത്. ഇ​രു​വ​രും സം​ഭ​വം സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഇ​സ്മാ​യി​ൽ നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ക​ണ്ണ​വ​ത്തെ പ​രേ​ത​രാ​യ അ​ബ്ദു​റ​ഹ്മാ​ൻ-​ആ​യി​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സാ​ജി​ത. മ​ക്ക​ൾ: മു​ഹ​മ്മ​ദ് റ​സ​ൽ, റാ​ഷി​ദ്. സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ അ​ബ്ബാ​സ്.

മ​ങ്ങാ​ട​ൻ വാ​സു-​ക​മ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് സ​ജീ​ഷ്. ഭാ​ര്യ: പ്ര​സീ​ത. മ​ക്ക​ൾ: അ​നു (വി​ദ്യാ​ർ​ഥി, ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജ്), ആ​രോ​മ​ൽ (വി​ദ്യാ​ർ​ഥി ചി​റ്റാ​രി​പ്പ​റ​മ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: ലെ​നീ​ഷ് (ഡ്രൈ​വ​ർ), ലെ​നി​ത.

സ​ജീ​ഷി​ന്‍റെ സം​സ്ക്കാ​രം ഉ​ച്ച​യ്‌​ക്ക് ഒ​ന്നി​ന് വ​ലി​യ വെ​ളി​ച്ചം ശാ​ന്തി വ​ന​ത്തി​ലും ഇ​സ്മ​യി​ലി​ന്‍റെ ക​ബ​റ​ട​ക്കം ക​ണ്ണ​വം വെ​ളു​മ്പ​ത്ത് മ​ഖാം ക​ബ​ർ​സ്ഥാ​നി​ലും ന​ട​ക്കും.

Movies

അ​വ​ർ​ക്ക് ആ​വ​ശ്യം എ​ന്‍റെ മ​ര​ണ​മാ​ണ്; സ്വ​യം മു​റി​വേ​ൽ​പ്പി​ച്ച കൈ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി ര​വി മോ​ഹ​ൻ  

വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ പേ​രി​ൽ താ​ൻ ക​ട​ന്നു പോ​കു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് ര​വി മോ​ഹ​ൻ. ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ചു​പോ​ലും താ​ന്‍ ചി​ന്തി​ച്ചു​തു​ട​ങ്ങി​യെ​ന്ന് സ്വ​യം മു​റി​വേ​ൽ​പ്പി​ച്ച കൈ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി ര​വി മോ​ഹ​ൻ വെ​ളി​പ്പെ​ടു​ത്തി.

ര​വി മോ​ഹ​ന്‍റെ വാ​ക്കു​ക​ൾ

‘ഒ​രാ​ളു​ടെ ജീ​വി​ത​ത്തി​ൽ ക​ഷ്ട​പ്പാ​ട് വ​രു​മ്പോ​ഴാ​ണ് ആ​രാ​ണ് ശ​രി​ക്കും അ​വ​ർ​ക്കൊ​പ്പം ഉ​ള്ള​തെ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് കെ​നി​ഷ എ​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് വ​ന്ന​ത്. അ​വ​ർ എ​ങ്ങ​നെ​യാ​ണ് വ​ള​ർ​ന്ന​ത് എ​ന്ന് അ​റി​യാ​മോ? അ​വ​ർ​ക്കെ​തി​രെ​യും സൈ​ബ​റാ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു.

ഒ​രു സ്ത്രീ ​എ​ന്നെ മ​ന​സ്സി​ലാ​ക്കി. അ​പ്പോ​ൾ അ​വ​ർ​ക്കെ​തി​രെ ആ​യി ആ​ക്ര​മ​ണം! ഞാ​ൻ ആ​ദ്യ​മാ​യി​ട്ടാ​ണോ സ്ത്രീ​ക​ളെ കാ​ണു​ന്ന​ത്? സു​ന്ദ​രി​ക​ളാ​യ സ്ത്രീ​ക​ൾ​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത് എ​ന്‍റെ ജോ​ലി​യാ​ണ്.

അ​പ്പോ​ഴൊ​ക്കെ അ​ന്വേ​ഷി​ക്കാ​ൻ ഓ​രോ​രു​ത്ത​രെ വി​ട്ടി​രു​ന്നി​ല്ലേ? എ​ന്നി​ട്ട് എ​ന്തെ​ങ്കി​ലും തെ​ളി​വ് കി​ട്ടി​യോ? ഇ​നി എ​ന്‍റെ തെ​ളി​വു​ക​ൾ വ​രും. ഓ​രോ ദി​വ​സ​വും വ​രും. അ​വ​ളു​ടെ കു​ടും​ബ​ത്തി​ൽ നി​ന്നു ത​ന്നെ വ​രും.

അ​വ​ളു​ടെ കു​ടും​ബ​ത്തി​ലെ ത​ന്നെ ചി​ല​ർ എ​ന്നോ​ടു പ​റ​ഞ്ഞു, അ​വ​ർ കാ​ര്യ​ങ്ങ​ൾ തു​റ​ന്നു പ​റ​യ​ട്ടെ എ​ന്ന്. അ​വ​രോ​ടൊ​ക്കെ ഞാ​ൻ ഇ​തു​വ​രെ വേ​ണ്ടെ​ന്നേ പ​റ​ഞ്ഞി​ട്ടു​ള്ളൂ. ഇ​തു ഞാ​ൻ കൈ​കാ​ര്യം ചെ​യ്യാ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ആ ​വീ​ട്ടി​ൽ പോ​യി ചോ​ദി​ക്ക്! എ​ന്തൊ​ക്കെ​യാ​ണ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് ആ ​വീ​ട്ടി​ലു​ള്ള​വ​ർ ത​ന്നെ പ​റ​യും. 

എ​ന്‍റെ അ​പ്പ​യും അ​മ്മ​യും എ​ന്‍റെ കാ​ലു പി​ടി​ച്ചു പ​റ​ഞ്ഞ​താ​ണ് ഈ ​കു​ടും​ബം വേ​ണ്ടെ​ന്ന്. അ​ന്ന് അ​വ​ർ പ​റ​ഞ്ഞ​ത് കേ​ട്ടി​ല്ല. ഇ​ന്ന് അ​വ​ർ പ​റ​ഞ്ഞ​തു പോ​ലെ ത​ന്നെ സം​ഭ​വി​ച്ചു. എ​ന്‍റെ അ​പ്പ​യും അ​മ്മ​യും പ​റ​ഞ്ഞി​ട്ട് ഞാ​ൻ ആ​ർ​തി​യെ ജോ​ലി​ക്ക് വി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

ഞാ​ൻ സ​മ്പാ​ദി​ക്കു​ന്നു​ണ്ട​ല്ലോ, പി​ന്നെ എ​ന്തി​നാ​ണ് ആ​ർ​തി ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് അ​വ​ർ ചോ​ദി​ച്ചു. അ​പ്പോ​ഴാ​ണ് ഞ​ങ്ങ​ൾ ആ ​വീ​ട് വി​ട്ട് പു​റ​ത്തേ​ക്ക് വ​ന്ന​ത്. അ​തി​നു​ശേ​ഷം ജോ​ലി​യു​ടെ കാ​ര്യം ആ​ർ​തി എ​ന്തു​കൊ​ണ്ട് ചോ​ദി​ച്ചി​ല്ല? ഫെ​മി​നി​സ്റ്റ് ആ​യി​രു​ന്നെ​ങ്കി​ൽ എ​ന്തു ചെ​യ്യ​ണം? ഞാ​ൻ ജോ​ലി​ക്കു പോ​കു​മെ​ന്ന് പ​റ​യ​ണ്ടേ? 

എ​നി​ക്കെ​തി​രെ ഇ​പ്പോ​ൾ ത​ന്നെ കു​റെ കേ​സു​ണ്ട്. എ​ന്നി​ട്ടും നി​ങ്ങ​ളോ​ട് എ​ല്ലാ​വ​രോ​ടും ഞാ​ൻ ചി​രി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്. എ​പ്പോ​ഴും ചി​രി​ച്ചാ​ണ് ഞാ​ൻ‍ സം​സാ​രി​ച്ചി​ട്ടു​ള്ള​ത്. എ​പ്പോ​ഴെ​ങ്കി​ലും ഞാ​ൻ സ​ങ്ക​ട​ത്തോ​ടെ ഇ​രി​ക്കു​ന്ന​ത് നി​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ടോ? കാ​ര​ണം, സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ഞാ​ൻ ജീ​വി​ച്ചി​രു​ന്ന​ത്. ഒ​രി​ത്തി​രി​യെ​ങ്കി​ലും സ്ന​ഹം എ​ന്നോ​ടു കാ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഇ​തു​പോ​ലെ​യൊ​ക്കെ എ​നി​ക്കു വ​ന്നു സം​സാ​രി​ക്കേ​ണ്ടി വ​രു​മോ?

എ​ന്തു​കൊ​ണ്ടാ​ണ് എ​ന്നെ സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത്? എ​ന്തു തെ​റ്റാ​ണ് ഞാ​ൻ ചെ​യ്ത​ത്? നി​യ​മ​പ​ര​മാ​യി ഞാ​നെ​ന്തെ​ങ്കി​ലും ചെ​യ്തോ? ഈ 45–ാം ​വ​യ​സ്സി​ൽ ഇ​തി​ന്‍റെ​യൊ​ക്കെ പി​ന്നാ​ലെ ഓ​ടേ​ണ്ടി വ​രു​ന്നു​വെ​ന്ന് ആ​ലോ​ചി​ക്കു​മ്പോ​ൾ സ​ഹി​ക്കു​ന്നി​ല്ല. 

എ​ന്‍റെ എ​ല്ലാം ഞാ​ൻ കൊ​ടു​ത്തു. അ​താ​ണ് ഞാ​ൻ ചെ​യ്ത വ​ലി​യ തെ​റ്റ്. എ​ന്‍റെ വി​ശ്വാ​സം, ജീ​വി​തം– എ​ല്ലാം കൊ​ടു​ത്തു. എ​ന്‍റെ പേ​രി​ൽ ഒ​രു അ​ക്കൗ​ണ്ട് പോ​ലും ഇ​ല്ല. എ​നി​ക്കു​ണ്ടാ​യി​രു​ന്ന​ത് ഒ​രു ജോ​യി​ന്‍റ് അ​ക്കൗ​ണ്ട് ആ​യി​രു​ന്നു, എ​ന്‍റെ മു​ൻ​ഭാ​ര്യ​യു​ടെ കൂ​ടെ! കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ൽ ഉ​ട​നെ കോ​ൾ വ​രും.

എ​ന്താ​ണ് ചെ​യ്ത​ത്, എ​ന്തി​നാ​ണ് അ​തു ചെ​യ്ത​ത് എ​ന്നു ചോ​ദി​ച്ച്! ഞാ​ന​ല്ലേ സ​മ്പാ​ദി​ക്കു​ന്ന​ത്. എ​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ലി​യ അ​ന്യാ​യം ആ​ണ് ന​ട​ന്ന​ത്. പ​റ​യാ​ൻ പോ​ലും ക​ഴി​യാ​ത്ത രീ​തി​യി​ൽ അ​ന്യാ​യം ന​ട​ന്നി​ട്ടു​ണ്ട്.

ഞാ​നി​പ്പോ​ൾ ജീ​വി​ച്ചി​രി​ക്കാ​ൻ പാ​ടി​ല്ല, അ​താ​ണ് അ​വ​രു​ടെ ആ​വ​ശ്യം. അ​തു ന​ട​ക്കും. പ​ക്ഷേ, എ​ന്നോ​ടു ചെ​യ്ത​വ​ർ​ക്കു​ള്ള​ത് കൊ​ടു​ത്തി​ട്ടേ ഞാ​ൻ പോ​കൂ. സ​ന്തോ​ഷ​മാ​യി ചി​രി​ച്ചു പോ​കും. അ​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. 

നോ​ക്കൂ (കൈ ​ത​ണ്ട ഉ​യ​ർ​ത്തി​ക്കാ​ട്ടി)... ഞാ​ൻ എ​ന്നെ​ത്ത​ന്നെ ഉ​പ​ദ്ര​വി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്‍റെ കു​ട്ടി​ക​ളെ കാ​ണാ​ൻ സ​മ്മ​തി​ക്കു​ന്നി​ല്ല. അ​ന്നു മു​ത​ൽ ഞാ​ൻ എ​ന്നെ​ത്ത​ന്നെ വേ​ദ​നി​പ്പി​ക്കാ​ൻ തു​ട​ങ്ങി. ഇ​തേ ന​ട​ക്കൂ. അ​താ​ണ് അ​വ​ർ​ക്കു വേ​ണ്ട​ത്.

ഞാ​ന​വ​ർ​ക്കു വേ​ണ്ടി എ​ല്ലാം ന​ൽ​കി. ഇ​നി​യി​ല്ല. അ​വ​രോ​ട് വ​രാ​ൻ പ​റ. എ​ല്ലാ തെ​ളി​വു​ക​ളും എ​ന്‍റെ കൈ​യി​ലു​ണ്ട്. ആ​രാ​ധ​ക​ർ ക്ഷ​മി​ക്ക​ണം. ഇ​നി​യെ​ന്ന് എ​ന്‍റെ​യൊ​രു സി​നി​മ വ​രു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ല. എ​ന്നെ​ക്കൊ​ണ്ട് ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യി​ല്ല. എ​ന്‍റെ ഇ​മേ​ജ് തി​രി​ച്ചു പി​ടി​ച്ച് ഞാ​ൻ തി​രി​കെ വ​രും. അ​ത് എ​ന്‍റെ കൈ​യി​ല​ല്ല, ദൈ​വ​ത്തി​ന്‍റെ കൈ​യി​ലാ​ണ്.’

Movies

വി​ല്ല​നും ഹാ​സ്യ​താ​ര​വു​മാ​യി തി​ള​ങ്ങി, ഏ​റ്റ​വു​മൊ​ടു​വി​ൽ ക്ഷേ​ത്ര​ക​മ്മി​റ്റി​ക്കാ​ര​നാ​യി മോ​ഹി​നി​യാ​ട്ട​ത്തി​ലും; വേ​ദ​ന​യാ​യി സ​ന്തോ​ഷ്  

ചെ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​സി​നി​മ​യി​ൽ ത​ന്‍റേ​താ​യ ഇ​ടം നേ​ടി ന​ട​നാ​യി​രു​ന്നു സ​ന്തോ​ഷ് കെ. ​നാ​യ​ർ.1982-​ൽ ഇ​ത് ഞ​ങ്ങ​ളു​ടെ ക​ഥ എ​ന്ന പി.​ജി. വി​ശ്വം​ഭ​ര​ൻ സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ച​ല​ച്ചി​ത്ര ലോ​ക​ത്തേ​യ്ക്കെ​ത്തി. 44 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ആ ​അ​ഭി​ന​യ ജീ​വി​തം പെ​ട്ടെ​ന്നൊ​രു യാ​ത്ര​യി​ൽ അ​വ​സാ​നി​ച്ചു.

2026 ഏ​പ്രി​ലി​ൽ പു​റ​ത്തി​റ​ങ്ങി​യ മോ​ഹി​നി​യാ​ട്ട​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​മാ​യി​രു​ന്നു സ​ന്തോ​ഷ് ഏ​റ്റ​വും ഒ​ടു​വി​ൽ ചെ​യ്ത​ത്. അ​തി​ലെ ക്ഷേ​ത്ര​ക​മ്മി​റ്റി​ക്കാ​ര​നാ​യി​ട്ടാ​യി​രു​ന്നു വേ​ഷം. വേ​ഷം ചെ​റു​താ​ണെ​ങ്കി​ലും നി​ർ​ണാ​യ​ക​മാ​യ ഒ​രു ക​ഥാ​പാ​ത്രം ത​ന്നെ​യാ​യി​രു​ന്നു അ​ത്.

അ​മ്പ​ല​ത്തി​ലെ കാ​ണി​ക്ക​യി​ൽ ന​ട​ത്തി​യ തി​രി​മ​റി ഒ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും പി​ന്നീ​ട് അ​തേ​തു​ട​ർ​ന്ന് അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന പ്ര​ശ്ന​ങ്ങ​ളു​മാ​ണ് സ​ന്തോ​ഷി​ന്‍റെ ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ച്ച​ത്. ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ സൂ​പ്പ​ർ ഹി​റ്റാ​യി ഇ​പ്പോ​ഴും പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന​തി​നി​ടി​യി​ലാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം.

തു​ട​ക്ക​കാ​ലം വി​ല്ല​ൻ വേ​ഷ​ങ്ങ​ളാ​യി​രു​ന്നു അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട​ത് ഹാ​സ്യ റോ​ളു​ക​ളി​ലേ​യ്ക്കും മാ​റി​യി​രു​ന്നു. ഇ​ത്ത​രം വേ​ഷ​ങ്ങ​ളേ ചെ​യ്യു​ക​യു​ള്ളൂ​വെ​ന്ന് യാ​തൊ​രു ശാ​ഠ്യ​വും സ​ന്തോ​ഷി​നി​ല്ലാ​യി​രു​ന്നു. ഏ​ത് സാ​ഹ​സി​ക രം​ഗ​ങ്ങ​ളും അ​നാ​യാ​സ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ചു​രു​ക്കം ചി​ല​രി​ലൊ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം.

നൂ​റി​ലേ​റെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച അ​ദ്ദേ​ഹം വി​ല്ല​നും ഹാ​സ്യ​താ​ര​വും പ്ര​തി​നാ​യ​ക​നും സ​ഹ​ന​ട​നും ഏ​താ​നും ചി​ത്ര​ങ്ങ​ളി​ൽ നാ​യ​ക​നാ​യും തി​ള​ങ്ങി.

മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി, സു​രേ​ഷ് ഗോ​പി, ര​തീ​ഷ്, ശ​ഹ്ക​ർ, ജ​യ​റാം, റ​ഹ്‌​മാ​ൻ, ബാ​ല​ച​ന്ദ്ര​മേ​നോ​ൻ എ​ന്നി​വ​രു​ടേ​യെ​ല്ലാം വി​ല്ല​ൻ ജോ​ഡി​യാ​യി സ​ന്തോ​ഷ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​തു ഞ​ങ്ങ​ളു​ടെ ക​ഥ​യി​ലൂ​ടെ തു​ട​ങ്ങി​യ സ​ന്തോ​ഷ്, തൊ​ട്ട​ടു​ത്ത വ​ർ​ഷം നാ​ണ​യം, പി​ൻ​നി​ലാ​വ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു.

ഏ​പ്രി​ൽ 18, ഇ​വി​ടെ തു​ട​ങ്ങു​ന്നു എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ വി​ല്ല​ൻ വേ​ഷ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ തി​ര​ക്കു​ള്ള ന​ട​നാ​യി. 1985-ൽ 18-​ഓ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. തൊ​ട്ട​ടു​ത്ത വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ യു​വ​ജ​നോ​ത്സ​വ​ത്തി​ലെ പോ​സി​റ്റീ​വ് റോ​ളും പി​ന്നീ​ട് വ​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ ജാ​ക്കി​യു​ടെ വ​ലം​കൈ​യാ​യ ലോ​റ​ൻ​സ് എ​ന്ന ക​ഥാ​പാ​ത്ര​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

എം​ജി കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് മോ​ഹ​ന്‍​ലാ​ല്‍, സ​ന്തോ​ഷി​ന​എ സീ​നി​യ​റാ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള കോ​ള​ജ് കാ​ല​ഘ​ട്ട​ത്തെ​ക്കു​റി​ച്ച് പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും സ​ന്തോ​ഷ് തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്.

‘‘ഞാ​നും ലാ​ലും ഒ​രേ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് എം​ജി കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന​ത്. ഞാ​ന്‍ ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ് ആ​യി​രു​ന്നു. മോ​ഹ​ന്‍​ലാ​ല്‍ കൊ​മേ​ഴ്‌​സ് ആ​യി​രു​ന്നു. പ്രീ​ഡി​ഗ്രി ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ചാ​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞി​ട്ട് വേ​ഗം എ​ൻ​ജി​നീ​യ​റാ​കാ​നു​ള്ള ത്വ​ര​യി​ല്‍ ഞാ​ന്‍ ചി​ന്മ​യ ക്ലാ​സി​ല്‍ പോ​യി ചേ​ര്‍​ന്നു.

ഒ​രു കൊ​ല്ലം ക​ഴി​ഞ്ഞ​പ്പോ​ള്‍ മ​ന​സി​ലാ​യി എ​നി​ക്ക് അ​ത് പ​റ്റി​ല്ല എ​ന്ന്. പി​ന്നെ തി​രി​ച്ച് വ​ന്ന് ബി​എ​സി​ക്ക് ചേ​ര്‍​ന്നു. അ​ങ്ങ​നെ വ​ന്ന​പ്പോ​ള്‍ ലാ​ല്‍ ഒ​രു വ​ര്‍​ഷം സീ​നി​യ​റാ​യി. ഞ​ങ്ങ​ള്‍ ഒ​രേ പ്രാ​യ​മാ​ണ്. നാ​ല​ഞ്ച് മാ​സ​ത്തി​ന്‍റെ വ്യ​ത്യാ​സ​മേ ഉ​ള്ളൂ. ഞാ​ന്‍ അ​വി​ടെ മാ​ഗ​സി​ന്‍ എ​ഡി​റ്റ​റൊ​ക്കെ ആ​യി​ട്ടു​ള്ള ആ​ളാ​യി​രു​ന്നു.

അ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ല്‍ കോ​ള​ജി​ല്‍ കു​ട്ടി ഹീ​റോ ക​ളി​ച്ച് ന​ട​ന്നു എ​ന്നൊ​ക്കെ പ​റ​യാം. ബു​ള്ള​റ്റി​ലൊ​ക്കെ ക​റ​ക്ക​വു​മൊ​ക്കെ ആ​യി​ട്ട് പോ​യി​രു​ന്നു. മോ​ഹ​ന്‍​ലാ​ല്‍ എ​സ്എ​ഫ്‌​ഐ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. എ​സ്എ​ഫ്‌​ഐ എ​ന്ന് പ​റ​യു​മ്പോ​ള്‍ ഇ​ന്ന​ത്തെ പോ​ലെ ത​ന്നെ അ​ന്നും അ​തി​ന്റേ​താ​യി​ട്ടു​ള്ള ടെ​റ​റൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു.

പ​ക്ഷേ ഞ​ങ്ങ​ളു​ടെ പാ​ര്‍​ട്ടി​യു​മാ​യി​ട്ട് അ​ധി​കം അ​ടി​യും പി​ടി​യും ന​ട​ന്നി​ട്ടി​ല്ല. ഞാ​ന്‍ ഡി​എ​സ്‌​യു ആ​യി​രു​ന്നു. അ​ന്ന് എ​ന്‍​എ​സ്എ​സി​ന്‍റെ ഒ​രു പാ​ര്‍​ട്ടി ഉ​ണ്ടാ​യി​രു​ന്നു എ​ന്‍​ഡി​പി. അ​തി​ന്‍റെ വി​ദ്യാ​ര്‍​ത്ഥി സം​ഘ​ട​ന​യാ​യി​രു​ന്നു ഡി​എ​സ് യു. ​എ​ബി​വി​പി​യ​ല്ല. എ​ല്ലാ​വ​രും പ​റ​യും ഞാ​ന്‍ എ​ബി​വി​പി​യാ​ണ് എ​ന്ന്.

എ​ബി​വി​പി അ​ന്നും ഉ​ണ്ട്. പ​ക്ഷേ അ​വ​ര്‍ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ല്‍​ക്കി​ല്ല. തി​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ല്‍​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഞാ​ന്‍ ഡി​എ​സ്‌​യു​വി​ല്‍ ആ​യ​ത്. ഞാ​ന്‍ സം​ഘ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു. ഞാ​ന്‍ ശാ​ഖ​യി​ലു​ണ്ടാ​യി​രു​ന്നു. ശി​ക്ഷ​ക്, മു​ഖ്യ​ശി​ക്ഷ​ക് ഒ​ക്കെ ആ​യി​രു​ന്നു. പി​ന്നീ​ട് സി​നി​മ​യി​ല്‍ എ​ത്തി.’’ സ​ന്തോ​ഷി​ന്‍റെ വാ​ക്കു​ക​ൾ.

Movies

എ​ന്‍റെ ജൂ​നി​യ​ർ, ന​ല്ല സു​ഹൃ​ത്തും സ​ഹോ​ദ​ര​നു​മാ​യി​രു​ന്നു: സ​ന്തോ​ഷി​ന്‍റെ വി​യോ​ഗ​ത്തി​ൽ വേ​ദ​ന​യോ​ടെ മോ​ഹ​ൻ​ലാ​ൽ

ന​ട​ൻ സ​ന്തോ​ഷി​ന്‍റെ വി​യോ​ഗ​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി മോ​ഹ​ൻ​ലാ​ൽ. വ്യ​ക്തി​പ​ര​മാ​യി ഒ​രു​പാ​ട് അ​ടു​പ്പ​മു​ള്ള പ്രി​യ​പ്പെ​ട്ട ആ​ളാ​യി​രു​ന്നു സ​ന്തോ​ഷെ​ന്നും പ​ണ്ടു മു​ത​ലേ ന​ല്ലൊ​രു സു​ഹൃ​ത്തും സ​ഹോ​ദ​ര​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം ത​നി​ക്കെ​ന്നും മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

ഏ​റെ വി​ഷ​മി​പ്പി​ക്കു​ന്ന ഒ​രു ദു:​ഖ​വാ​ര്‍​ത്ത​യാ​ണ്‌ ഇ​ന്ന് രാ​വി​ലെ കേ​ട്ട​ത്. വ്യ​ക്തി​പ​ര​മാ​യി ഒ​രു​പാ​ട് അ​ടു​പ്പ​മു​ള്ള പ്രി​യ​പ്പെ​ട്ട സ​ന്തോ​ഷ് ഒ​രു വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഈ ​ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞു. കോ​ളേ​ജി​ല്‍ എ​ന്‍റെ ജൂ​നി​യ​റാ​യി​രു​ന്നു സ​ന്തോ​ഷ്.

ആ ​കാ​ലം തൊ​ട്ടേ ന​ല്ലൊ​രു സു​ഹൃ​ത്തും സ​ഹോ​ദ​ര​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം എ​നി​ക്ക്. ഒ​ട്ട​ന​വ​ധി സി​നി​മ​ക​ളി​ല്‍ ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ചു പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ത​ല​യെ​ടു​പ്പു​ള്ള വ്യ​ക്തി​ത്വ​മാ​യി, ഏ​വ​രു​ടേ​യും സ്നേ​ഹം പി​ടി​ച്ചു​പ​റ്റി​യ ന​ല്ലൊ​രു മ​ന​സി​ന്‍റെ​യു​ട​മ. സ​ന്തോ​ഷി​ന്‍റെ അ​കാ​ല​ത്തി​ലു​ള്ള വേ​ര്‍​പാ​ടി​ല്‍ വേ​ദ​ന​യോ​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ൾ. മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

പ​ത്ത​നം​തി​ട്ട​യി​ൽ വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് സ​ന്തോ​ഷ് നാ​യ​രു​ടെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ട്. സ​ന്തോ​ഷ് നാ​യ​രും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ ശു​ഭ​ശ്രീ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ സ​ന്തോ​ഷി​നു ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

 

 

 

 

 

 

Movies

സ​ന്തോ​ഷി​ന്‍റെ വി​യോ​ഗം മ​ല​യാ​ള​സി​നി​മ​ലോ​കം കേ​ട്ട​ത് ഞെ​ട്ട​ലോ​ടെ; മോ​ഹി​നി​യാ​ട്ടം അ​വ​സാ​ന​ചി​ത്രം  

വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ന​ട​ൻ സ​ന്തോ​ഷ് കെ. ​നാ​യ​രു​ടെ വി​യോ​ഗം ഞെ​ട്ട​ലോ​ടെ​യാ​ണ് മ​ല​യാ​ളി​ക​ൾ കേ​ട്ടു​ണ​ർ​ന്ന​ത്. ഇ​ന്നു രാ​വി​ലെ ആ​റ​ര​യോ​ടെ പ​ത്ത​നം​തി​ട്ട ഏ​നാ​ത്തു വ​ച്ചു ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് സ​ന്തോ​ഷ് മ​രി​ച്ച​ത്.

സ​ന്തോ​ഷ് നാ​യ​ർ സ​ഞ്ച​രി​ച്ച കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ ശു​ഭ​ശ്രീ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

1982ൽ ​പു​റ​ത്തി​റ​ങ്ങി​യ ഇ​തു ഞ​ങ്ങ​ളു​ടെ ക​ഥ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സ​ന്തോ​ഷ് സി​നി​മാ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. തു​ട​ർ​ന്നി​ങ്ങോ​ട്ട് നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്തു.

സൈ​ജു കു​റു​പ്പ് നാ​യ​ക​നാ​യെ​ത്തി​യ സൂ​പ്പ​ർ ഹി​റ്റാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന ‘മോ​ഹി​നി​യാ​ട്ടം’ ആ​ണ് സ​ന്തോ​ഷ് ഏ​റ്റ​വും അ​വ​സാ​വ​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം.

1960 ന​വം​ബ​ർ 12ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സി.​എ​ൻ. കേ​ശ​വ​ൻ നാ​യ​രു​ടെ​യും പി. ​രാ​ജ​ല​ക്ഷ്മി അ​മ്മ​യു​ടെ​യും മ​ക​നാ​യാ​ണ് ജ​ന​നം. എം​ജി കോ​ള​ജി​ൽ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ജൂ​നി​യ​റാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്തെ പേ​ട്ട​യി​ലാ​ണ് അ​ദ്ദേ​ഹം വ​ള​ർ​ന്ന​ത്. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന മാ​താ​പി​താ​ക്ക​ൾ ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ എ​ത്യോ​പ്യ​യി​ലേ​ക്ക് പോ​യ​തി​നു​ശേ​ഷം സ​ന്തോ​ഷ് മു​ത്ത​ച്ഛ​നും മു​ത്ത​ശി​ക്കു​മൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.

അ​ഭി​ഭാ​ഷ​ക​രാ​യി​രു​ന്നു അ​വ​ർ. തി​രു​വ​ന​ന്ത​പു​ര​ത്തെ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് സന്തോഷ് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കിയത്. തി​രു​വ​ന​ന്ത​പു​രം മ​ഹാ​ത്മാ​ഗാ​ന്ധി കോ​ളേ​ജി​ൽ നി​ന്ന് ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി.

Movies

പി​ടി​ച്ചു നി​ൽ​ക്കാ​നാ​കു​ന്നി​ല്ല, ര​ണ്ട് ത​വ​ണ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു: വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സു​ബീ​ഷ് സു​ധി  

സി​നി​മ നി​ർ​മി​ച്ച് ക​ട​ക്കെ​ണി​യി​ലാ​യെ​ന്നും ഇ​നി​യും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കി​ല്ലെ​ന്നും ന​ട​ൻ സു​ബീ​ഷ് സു​ധി. ത​ന്‍റെ ഫോ​ണി​ലേ​യ്ക്ക് ഇ​പ്പോ​ൾ ക​ടം വാ​ങ്ങി​യ​വ​ർ പൈ​സ തി​രി​കെ ചോ​ദി​ക്കാ​ൻ വി​ളി​ക്കു​ന്ന​തേ​യു​ള്ളൂ​വെ​ന്നും സാ​മ്പ​ത്തി​ക​ബാ​ധ്യ​ത മൂ​ലം ര​ണ്ടു ത​വ​ണ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ വെ​ളി​പ്പെ​ടു​ത്തി.

സു​ബീ​ഷ് സു​ധി​യു​ടെ വാ​ക്കു​ക​ൾ
 
വ​ലി​യ സ്വ​പ്ന​ങ്ങ​ൾ​ക്ക് പു​റ​കെ പോ​യി ജീ​വി​തം മു​ന്നോ​ട്ട് പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ൽ ആ​ണ് ഇ​ങ്ങ​നെ ഒ​രു പോ​സ്റ്റ്‌ ഇ​ടു​ന്ന​ത്. ഒ​രു ജൂ​നി​യ​ർ ആ​ർ​ടി​സ്റ്റ് ആ​യി വ​ന്ന ഞാ​ൻ 80 ഓ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. ഒ​രു ഭാ​ര​ത സ​ർ​ക്കാ​ർ ഉ​ത്പ​ന്നം എ​ന്ന പ​ട​ത്തി​ൽ നാ​യ​ക​നാ​യി. ഞാ​നും എ​ന്‍റെ സു​ഹൃ​ത്തു​ക​ളും ചേ​ർ​ന്നാ​ണ് നി​ർ​മ്മി​ച്ച​ത്.

2024 മാ​ർ​ച്ച്‌ എ​ട്ടി​ന് പ്രേ​മ​ലു​വും മ​ഞ്ഞു​മ്മ​ൽ ബോ​യി​സും തി​യേ​റ്റ​ർ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന സ​മ​യം ആ​യി​രു​ന്നു. പി​ന്നെ നോ​മ്പ് മാ​സ​വും പ​രീ​ക്ഷ​യും ആ​യി​രു​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ​ഥ​യി​ലും പ​ടം ക​ണ്ട​വ​ർ ന​ല്ല അ​ഭി​പ്രാ​യം ആ​ണ് പ​റ​ഞ്ഞ​ത്. എ​ല്ലാം റി​വ്യൂ​വേ​ഴ്സും ന​ല്ല സി​നി​മ ആ​ണ് എ​ന്ന് പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ൾ 5 ൽ 4 ​സ്റ്റാ​ർ ത​ന്നു. എ​ന്‍റെ ഭാ​ഗ്യ​ക്കേ​ട് കൊ​ണ്ട് ആ ​സി​നി​മ സാ​മ്പ​ത്തി​ക​മാ​യി വി​ജ​യി​ച്ചി​ല്ല.

സി​നി​മ ഇ​റ​ങ്ങു​ന്ന​തി​നു മു​ന്നേ പ്ര​ശ്ന​ങ്ങ​ൾ ആ​യി​രു​ന്നു. ‘ഒ​രു ഭാ​ര​ത സ​ർ​ക്കാ​ർ ഉ​ത്പ​ന്നം’ സി​നി​മ​യു​ടെ പേ​രി​ൽ നി​ന്ന് ഭാ​ര​തം സെ​ൻ​സ​ർ ബോ​ർ​ഡ്‌ ക​ട്ട്‌ ചെ​യ്തു. റി​ലീ​സി​നു ര​ണ്ടു ദി​വ​സം മു​ന്നേ തി​ര​ക്ക​ഥ​കൃ​ത്തു നി​സാം​ക്ക മ​ര​ണ​പെ​ട്ടു. പി​ന്നേ ഈ ​സി​നി​മ വി​ൽ​ക്കാ​ൻ ബോം​ബ​യി​ൽ പോ​യി അ​വി​ടെ കു​റെ ഏ​ജ​ന്‍റു​മാ​ർ പൈ​സ വാ​ങ്ങി പ​റ്റി​ച്ചു എ​ന്ന​ല്ലാ​തെ ഒ​ന്നും ന​ട​ന്നി​ല്ല.

ഞാ​ൻ നേ​രാ​യ വ​ഴി​യി​ൽ പൈ​സ ഉ​ണ്ടാ​ക്കി ഈ ​സി​നി​മ​യു​ടെ ക​ടം വി​ട്ടാ​ൻ ഒ​രു​പാ​ടു ശ്ര​മി​ച്ചു. അ​തും ന​ട​ക്കാ​തെ പോ​യി ഞാ​ൻ വ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലൂ​ടെ ആ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.

എ​ന്‍റെ വീ​ട് ജ​പ്തി​യി​ൽ ആ​ണ്. സി​നി​മ​യ്ക്കു വേ​ണ്ടി ഫ​ണ്ട്‌ ത​ന്ന​വ​ർ എ​നി​ക്കു എ​തി​രെ കേ​സ് കൊ​ടു​ത്തു. അ​ത് വാ​റ​ണ്ട് ആ​യി. എ​ന്നെ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ജ​യി​ലി​ൽ ഇ​ടു​ന്ന അ​വ​സ്ഥ​യി​ൽ ആ​ണ്. ഇ​പ്പോ​ൾ എ​ന്‍റെ ഫോ​ണി​ലേ​ക്കു പൈ​സ കൊ​ടു​ക്കാ​നു​ള്ള​വ​രു​ടെ ഫോ​ൺ മാ​ത്ര​മേ വ​രാ​റു​ള്ളൂ. എ​ന്‍റെ ന​ല്ല കാ​ല​ത്ത് കൂ​ടെ ഉ​ണ്ടാ​യ​വ​ർ എ​ന്‍റെ ഫോ​ൺ പോ​ലും എ​ടു​ക്കാ​താ​യി. ഒ​രു ദി​വ​സം നാ​ൽ​പ​തോ​ളം കോ​ളു​ക​ൾ ആ​ണ് വ​രു​ന്ന​ത് ക​ട​ക്കാ​രു​ടേ​ത്.

പി​ടി​ച്ചു നി​ൽ​ക്കാ​നാ​വാ​തെ ര​ണ്ടു ത​വ​ണ ആ​ത്മ​ഹ​ത്യ​യ്ക്കു വ​രെ ശ്ര​മി​ച്ചു. എ​ന്നെ ദൈ​വ​ത്തി​നു പോ​ലും വേ​ണ്ട. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നു മു​ന്നേ ഞാ​ൻ ര​ണ്ടു മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് മെ​സേ​ജ് അ​യ​ച്ചി​രു​ന്നു.

അ​വ​രി​ൽ ആ​രോ കൊ​ച്ചി സി​റ്റി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​റെ അ​റി​യി​ക്കു​ക​യും എ​ന്നെ അ​വി​ടെ നി​ന്ന് വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ശ്വ​തി മാ​ഡം എ​ന്‍റെ അ​വ​സ്ഥ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ക​യും നി​ങ്ങ​ളെ ആ​രെ​ങ്കി​ലും സ​ഹാ​യി​ക്കാ​തി​രി​ക്കി​ല്ല ജീ​വി​ത​ത്തി​ൽ ധൈ​ര്യ​മാ​യി മു​ന്നോ​ട്ടു​പോ​കൂ എ​ന്നു പ​റ​ഞ്ഞ് എ​ന്നെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു.

ഈ ​ന​ല്ല സി​നി​മ തി​യ​റ്റ​റി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച സ​തീ​ഷേ​ട്ട​നും വ​ർ​ക്കി​ച്ച​നും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ ആ​ണ്. എ​ന്‍റെ പ​ട​ത്തി​ന്‍റെ പ്രൊ​ഡ്യൂ​സ​ർ​മാ​റും സ​മാ​ന അ​വ​സ്ഥ​യി​ൽ ആ​ണ്.

ഒ​രു അ​ടി​പോ​ലും മു​ന്നോ​ട്ട് പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ ആ​ണ്. എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യി​ല്ല, ആ​രെ​ങ്കി​ലും സ​ഹാ​യി​ക്കു​മോ എ​ന്ന​റി​യി​ല്ല, പ​ക്ഷേ പ്ര​തീ​ക്ഷ​യു​ണ്ട്. അ​തി​ജീ​വ​ന​ത്തി​ന്‍റെ വീ​ര ഇ​തി​ഹാ​സം ര​ചി​ച്ച കേ​ര​ള​മേ കൂ​ടെ ഉ​ണ്ടാ​ക​ണം. കൈ​വി​ട​രു​ത്, ക​നി​വ് ഉ​ണ്ടാ​ക​ണം.

Movies

60–ാം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ‘റെ​മോ’ ലു​ക്കി​ൽ വി​ക്രം; വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ത​ന്‍റെ 60-ാം ജ​ന്മ​ദി​ന​ത്തി​ൽ വീ​ണ്ടും റെ​മോ​യാ​യി വി​ക്രം. താ​രം പ​ങ്കു​വ​ച്ചൊ​രു വീ​ഡി​യോ ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ല​ട​ക്കം വൈ​റ​ലാ​ണ്. ഈ ​പ്രാ​യ​ത്തി​ലും എ​ന്തൊ​രു ലു​ക്കാ​ണെ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. മ​ക​ൻ ധ്രു​വ് ആ​ണ് വീ​ഡി​യോ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

റെ​മോ എ​ന്ന ക​മ​ന്‍റു​മാ​യി ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​നും വി​ക്ര​ത്തി​ന്‍റെ ഫീ​ഡി​ലെ​ത്തി. 

ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ‘വീ​ര ധീ​ര സൂ​ര​ൻ’ ആ​ണ് വി​ക്രം അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച സി​നി​മ. ബോ​ദി കെ. ​രാ​ജ്കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ന​ട​ന്റെ പു​തി​യ പ്രോ​ജ​ക്ട്.

Movies

ന​ട​ൻ അ​ർ​ജു​ൻ ദാ​സി​ന്‍റെ കാ​റി​ന്‍റെ ഡി​ക്കി​യി​ൽ നി​ന്നും ബാ​ഗ് നി​റ​യെ പ​ണം പി​ടി​ച്ചെ​ടു​ത്തു; പോ​ലീ​സി​നോ​ട് ത​ട്ടി​ക്ക​യ​റി താ​രം

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കാ​നി​രി​ക്കെ ത​മി​ഴ്നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​കു​ക​യാ​ണ്. ഇ​തി​നി​ടെ ത​മി​ഴ് ന​ട​ൻ അ​ർ​ജു​ൻ ദാ​സി​ന്‍റെ കാ​റി​ൽ നി​ന്ന് വ​ലി​യ​തോ​തി​ൽ പ​ണം പി​ടി​കൂ​ടു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു.

ചെ​ന്നൈ മം​ഗ​ളാ​പു​ര​ത്ത് വെ​ച്ച് ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ന​ട​ൻ പ​ണ​വു​മാ​യി കു​ടു​ങ്ങി​യെ​ന്നും പോ​ലീ​സു​കാ​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യെ​ന്നു​മാ​ണ് വീ​ഡി​യോ സൂ​ചി​പ്പി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന​യ്ക്കാ​യി കാ​റി​ന്‍റെ ഡി​ക്കി തു​റ​ന്ന പോ​ലീ​സു​കാ​ർ ക​ണ്ടെ​ത്തി​യ​ത് ബാ​ഗു​ക​ളി​ൽ നി​റ​യെ പ​ണ​മാ​ണ്. ഇ​തി​ന്‍റെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഷോ​ൻ റോ​ൾ​ഡ​ൻ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും വി​ഡി​യോ​യി​ലു​ണ്ട്. അ​ർ​ജു​നാ​ണ് കാ​ർ ഓ​ടി​ച്ച​ത്.

എ​ന്നാ​ൽ, ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​മാ​ണ്, നി​ങ്ങ​ൾ ആ​രാ​യാ​ലും കു​ഴ​പ്പ​മി​ല്ല, മു​ഖ്യ​മ​ന്ത്രി വ​ന്നാ​ലും പ​രി​ശോ​ധ​ന ക​ഴി​ഞ്ഞേ വി​ടൂ എ​ന്ന് പോ​ലീ​സ് ക​ർ​ശ​ന​മാ​യി പ​റ​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി. എ​ന്നാ​ൽ ഈ ​വീ​ഡി​യോ ഒ​രു ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ടു​ത്ത​താ​ണ്.

 

National

ചെ​ന്നൈ​യി​ൽ വി​ജ​യ്‌‌‌​യു​ടെ റോ​ഡ് ഷോ​ക​ൾ റ​ദ്ദാ​ക്കി; ആ​വ​ശ്യ​പ്പെ​ട്ട സ​മ​യം പോ​ലീ​സ് അ​നു​വ​ദി​ച്ചി​ല്ല

ചെ​ന്നൈ: ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌‌‌​യു​ടെ റോ​ഡ് ഷോ​ക​ൾ റ​ദ്ദാ​ക്കി. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നൈ​യി​ൽ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന റോ​ഡ് ഷോ​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. പ്ര​ചാ​ര​ണ​ത്തി​നാ​യി ആ​വ​ശ്യ​പ്പെ​ട്ട സ​മ​യം പോ​ലീ​സ് അ​നു​വ​ദി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ചെ​ന്നൈ​യി​ലെ ടി. ​ന​ഗ​ർ, വി​ല്ലി​വാ​ക്കം മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​ന്ന് വി​ജ​യ് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. വി​ല്ലി​വാ​ക്ക​ത്ത് രാ​വി​ലെ 11 മു​ത​ൽ ഒ​ന്നു വ​രെ​യും ടി. ​ന​ഗ​റി​ൽ ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് മു​ത​ൽ ആ​റ് വ​രെ​യു​മാ​ണ് അ​നു​മ​തി തേ​ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ട് ഇ​ട​ങ്ങ​ളി​ലും ഒ​രു മ​ണി​ക്കൂ​ർ വീ​തം മാ​ത്ര​മാ​ണ് പോ​ലീ​സ് അ​നു​മ​തി ന​ൽ​കി​യ​ത്. ഈ ​ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് കാ​ര്യ​ക്ഷ​മ​മാ​യ പ്ര​ചാ​ര​ണം സാ​ധ്യ​മ​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച പെ​ര​മ്പൂ​രി​ലും വ്യാ​ഴാ​ഴ്ച തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലും ശ​നി​യാ​ഴ്ച പു​തു​ച്ചേ​രി​യി​ലും വി​ജ​യ് വ​മ്പി​ച്ച റോ​ഡ് ഷോ​ക​ൾ ന​ട​ത്തി​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച ശേ​ഷം എ​ല്ലാ ദി​വ​സ​വും പൊ​തു​യോ​ഗ​ങ്ങ​ളും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കു​മെ​ന്ന് പാ​ർ​ട്ടി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

മ​റ്റ് പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ൾ ദി​വ​സം മൂ​ന്നും നാ​ലും യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ഴാ​ണ് വി​ജ​യി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ന്ന​ത്. ടി. ​ന​ഗ​റി​ൽ ബു​സി ആ​ന​ന്ദും വി​ല്ലി​വാ​ക്ക​ത്ത് ആ​ധ​വ് അ​ർ​ജു​ന​യു​മാ​ണ് ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

National

ഷൂ​ട്ടിം​ഗി​നി​ടെ ബം​ഗാ​ളി ന​ട​ൻ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു

ഭു​വ​നേ​ശ്വ​ർ: ഷൂ​ട്ടിം​ഗി​നി​ടെ ഒ​ഡീ​ഷ​യി​ൽ ക​ട​ലി​ൽ ബോ​ട്ട് മ​റി​ഞ്ഞ് ബം​ഗാ​ളി ന​ട​ൻ മ​രി​ച്ചു. പ്ര​മു​ഖ ബം​ഗാ​ളി ച​ല​ച്ചി​ത്ര-​സീ​രി​യ​ൽ ന​ട​നാ​യ രാ​ഹു​ൽ അ​രു​ണോ​ധ​യ് (42) ആ​ണു മ​രി​ച്ച​ത്. ദി​ഗ്ഗ​യ്ക്ക​ടു​ത്ത താ​ൽ​സാ​രി ബീ​ച്ചി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

ടി​വി സീ​രി​യ​ലി​ന്‍റെ ഷൂ​ട്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ബോ​ട്ടി​ൽ യാ​ത്ര ചെ​യ്തു ക​ട​ലി​ലേ​ക്കു ചാ​ടി​യ​പ്പോ​ൾ തി​ര​മാ​ല​ക​ളി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും ടെ​ക്‌​നീ​ഷ്യ​ന്മാ​രും ചേ​ർ​ന്നു ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

1983 ഒ​ക്‌​ടോ​ബ​ർ 16ന് ​കോ​ൽ​ക്ക​ത്ത​യി​ൽ ജ​നി​ച്ച രാ​ഹു​ൽ 2008ലെ ​ചി​രോ​ധി​നി തു​മി ജെ ​ആ​മാ​ർ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണു ശ്ര​ദ്ധേ​യ​നാ​യ​ത്. തു​ട​ർ​ന്ന് നി​ര​വ​ധി ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും ടി​വി സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചു. ആ​ദ്യ​സി​നി​മ​യി​ലെ സ​ഹ​താ​ര​മാ​യി​രു​ന്ന പ്രി​യ​ങ്ക സ​ർ​ക്കാ​ർ ആ​ണു ഭാ​ര്യ. ഒ​രു മ​ക​നു​ണ്ട്. 2017ൽ ​ദ​ന്പ​തി​ക​ൾ പി​രി​ഞ്ഞെ​ങ്കി​ലും 2021ൽ ​വീ​ണ്ടും ഒ​ന്നി​ച്ചു.

Movies

ക​ളി​യാ​ട്ട​ത്തി​ൽ ആ​ടി​ത്തി​മ​ർ​ത്തു, ര​ണ്ടാം വ​ര​വ് ഉ​ജ്വ​ല​മാ​ക്കി; നാ​ട​ക​ത്വം ഇ​ല്ലാ​തെ രാ​ജേ​ന്ദ്ര​ൻ അ​ഭി​ന​യി​ച്ചു തീ​ർ​ത്തു

ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ക​ളി​യാ​ട്ടം എ​ന്ന സി​നി​മ ക​ണ്ടി​റ​ങ്ങു​മ്പോ​ൾ മ​ന​സി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്ന് ഉ​ണ്ണി​ത്ത​മ്പു​രാ​ന്‍റേ​താ​യി​രു​ന്നു. ലാ​ലി​നൊ​പ്പം ക​ളി​യാ​ട്ട​ത്തി​ൽ ഉ​ണ്ണി​ത്ത​മ്പു​രാ​നെ അ​വ​ത​രി​പ്പി​ച്ച​ത് ഇ. ​എ. രാ​ജേ​ന്ദ്ര​ൻ എ​ന്ന ന​ട​നാ​യി​രു​ന്നു. ക​ളി​യാ​ട്ട​ത്തി​ൽ ആ​ടി​ത്തി​മ​ർ​ത്ത രാ​ജേ​ന്ദ്ര​ന് പി​ന്നെ മ​ല​യാ​ള സി​നി​മ​യു​ടെ ത​ട്ട​കം വി​ട്ട് ഇ​റ​ങ്ങി​പ്പോ​രേ​ണ്ടി വ​ന്നി​ല്ല.

സ​ത്യ​ത്തി​ൽ ഒ​രു ര​ണ്ടാം വ​ര​വാ​യി​രു​ന്നു മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ക​ളി​യാ​ട്ട​ത്തി​ലൂ​ടെ ജ​യ​രാ​ജ് ഒ​രു​ക്കി​യ​ത്. പൂ​നെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് പു​റ​ത്തു വ​ന്ന രാ​ജേ​ന്ദ്ര​ൻ, വി.​ആ​ർ. ഗോ​പി​നാ​ഥി​ന്‍റെ ഗ്രീ​ഷ്മം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് കു​റേ​ക്കാ​ലം ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ നി​ന്ന് മ​റ്റ് അ​വ​സ​ര​ങ്ങ​ളൊ​ന്നും ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​ല്ല.

നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു തി​രി​കെ​യെ​ത്തി​യ​ത് ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ക​ളി​യാ​ട്ട​ത്തി​ലൂ​ടെ​യാ​ണ്.. ഡ​യ​ലോ​ഗ് ഡെ​ലി​വ​റി​യി​ലെ വ്യ​ത്യ​സ്ത​ത​യാ​ണ് രാ​ജേ​ന്ദ്ര​നെ ക​ളി​യാ​ട്ട​ത്തി​ൽ പെ​ട്ടെ​ന്ന് ശ്ര​ദ്ധേ​യ​നാ​ക്കി​യ​ത്.

 

Kerala

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഇ.​എ. രാ​ജേ​ന്ദ്ര​ൻ അ​ന്ത​രി​ച്ചു

കൊ​ല്ലം: നാ​ട​ക-​സി​നി​മ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഇ.​എ. രാ​ജേ​ന്ദ്ര​ൻ(71) അ​ന്ത​രി​ച്ചു. പു​ല​ർ​ച്ചെ കൊ​ല്ലം പ​ട്ട​ത്താ​ന​ത്തെ വ​സ​തി​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം.

പു​ല​ർ​ച്ചെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​ണ് രാ​ജേ​ന്ദ്ര​ൻ. അ​സു​ഖ ബാ​ധി​ത​നാ​യി ഏ​റെ നാ​ളാ​യി ചി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച തൃ​ശൂ​ർ തൃ​ത്ത​ല്ലൂ​രി​ൽ. ഭാ​ര്യ: സ​ന്ധ്യ രാ​ജേ​ന്ദ്ര​ൻ. മ​ക​ൻ: ദി​വ്യ ദ​ർ​ശ​ൻ.

Kerala

അ​പ്ര​തീ​ക്ഷി​ത​മാ​യി മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ ക​ട​ന്നു​വ​രു​ന്നു; ഇ​വ​രെ അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്: ആരോഗ്യമന്ത്രിയെ പ​രി​ഹ​സി​ച്ച് ജോ​യ് മാ​ത്യു

കൊ​ച്ചി: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ പ​രി​ഹ​സി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് മാ​ത്യു. ക​ണ്ണൂ​രി​ൽ മ​ന്ത്രി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ലാ​ണ് ജോ​യ് മാ​ത്യു​വി​ന്‍റെ പ്ര​തി​ക​ര​ണം. കെ​എ​സ്‌​യു ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് വീ​ണാ ജോ​ർ​ജും സി​പി​എ​മ്മും പ​റ​യു​ന്ന​ത്. ഇ​തി​നെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് ജോ​യ് മാ​ത്യു ഫെ​യ്‌​സ്ബു​ക്കി​ൽ പോ​സ്റ്റി​ടു​ക​യാ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യ വേ​ദി​ക​ളി​ലൂ​ടെ മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ പെ​ട്ടെ​ന്ന് ക​ട​ന്നു​വ​രു​ന്ന​ത് നി​ല​വി​ലു​ള്ള​വ​ർ​ക്ക് വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തി​ഭ​ക​ളെ അം​ഗീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നാ​ണ് ജോ​യ് മാ​ത്യു കു​റി​ച്ച​ത്. മാ​റാ​ത്ത​ത് ഒ​ന്നു​മാ​ത്രം ക്യാ​മ​റ എ​ടു​ത്ത ദൃ​ശ്യ​ങ്ങ​ൾ എ​ന്ന് മാ​ർ​ക്സ്. എ​ന്നും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ​ക്കൊ​പ്പ​മെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

നാ​ട​കം വ​ള​ര​ട്ടെ എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് ജോ​യ് മാ​ത്യു പോ​സ്റ്റ് അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ഐ വ​ന്ന​തോ​ടെ അ​ഭി​നേ​താ​ക്ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യാ​ണെ​ന്നും എ​ങ്കി​ലും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളു​ടെ ക​ട​ന്ന് വ​ര​വ് സി​നി​മ​യ്ക്ക് കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും ജോ​യ് കു​റി​ച്ചി​ട്ടു​ണ്ട്.

ജോ​യ് മാ​ത്യു​വി​ന്‍റെ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം.

എ ​ഐ വ​ന്ന​തോ​ടെ
അ​ഭി​നേ​താ​ക്ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യാ​ണ്.
എ​ങ്കി​ലും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളു​ടെ ക​ട​ന്ന് വ​ര​വ് സി​നി​മ​യ്ക്ക്
കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യ വേ​ദി​ക​ളി​ലൂ​ടെ
മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ പെ​ട്ടെ​ന്ന് ക​ട​ന്നു​വ​രു​ന്ന​ത് നി​ല​വി​ലു​ള്ള​വ​ർ​ക്ക് വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു​ണ്ട് എ​ന്ന​ത് യാ​ഥാ​ർ​ത്ഥ്യ​മാ​ണ്. എ​ങ്കി​ലും പ്ര​തി​ഭ​ക​ളെ അം​ഗീ​ക​രി​ക്കേ​ണ്ട​താ​ണ്.
മാ​റാ​ത്ത​ത് ഒ​ന്നു​മാ​ത്രം ക്യാ​മ​റ എ​ടു​ത്ത ദൃ​ശ്യ​ങ്ങ​ൾ എ​ന്ന് മാ​ർ​ക്സ്
എ​ന്നും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ​ക്കൊ​പ്പം
നാ​ട​കം വ​ള​ര​ട്ടെ!

Kerala

ന​ട​ൻ സി​ദ്ദി​ഖി​ന് വി​ദേ​ശ​ത്ത് പോ​കാ​ൻ അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​കാ​തി​ക്ര​മ​കേ​സി​ൽ പ്ര​തി​യാ​യ ന​ട​ൻ സി​ദ്ദി​ഖി​ന് യു​എ​ഇ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി. ഇ​തു കൂ​ടാ​തെ പാ​സ്പോ​ർ​ട്ടും തി​രി​കെ ന​ൽ​കി. ഷാ​ർ​ജ​യി​ൽ ന​ട​ത്തു​ന്ന "രാ​ജ​കീ​യം’ എ​ന്ന സ്റ്റേ​ജ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണു കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്.

മാ​ർ​ച്ച് 31ന് ​പാ​സ്പോ​ർ​ട്ട് തി​രി​കെ കോ​ട​തി​യി​ൽ ന​ൽ​കു​വാ​നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. സു​പ്രീ​കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​മാ​ണു പ്ര​തി സി​ദ്ദി​ഖ് കോ​ട​തി​യി​ൽ പാ​സ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

ഈ ​ഉ​പാ​ധി​യി​ലാ​ണു കോ​ട​തി മാ​ർ​ച്ച് 31 വ​രെ പ്ര​തി​യു​ടെ ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​ള​വു ന​ൽ​കി​യ​ത്. 2016 ജ​നു​വ​രി 28ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ മ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ വി​ളി​ച്ചു വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു യു​വ ന​ടി​യു​ടെ പ​രാ​തി. കേ​സി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Kerala

ജയസൂര്യയുടെ 39 ലക്ഷത്തിന്‍റെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു

കൊച്ചി: സേവ് ബോക്‌സ് ആപ്പ് തട്ടിപ്പു കേസില്‍ നടന്‍ ജയസൂര്യയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡി. 39 ലക്ഷത്തിന്‍റെ സ്വത്തുകളാണ് ഇഡി മരവിപ്പിച്ചത്. ആപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്ന ജയസൂര്യയെ രണ്ടു തവണ കൊച്ചിയിലെ ഓഫീസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു.

തട്ടിപ്പിലൂടെ സേവ് ബോക്‌സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടിരുന്നു. ആപ്പുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ ഹാജരാക്കാന്‍ ജയസൂര്യയ്ക്കു സമയം അനുവദിച്ചിരുന്നു. നൂറോളം പേരില്‍നിന്നു കോടികള്‍ തട്ടിയ ആപ്പ് ഉടമയായ തൃശൂര്‍ സ്വദേശി സ്വാതിക് റഹീമിനെ 2023ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യ സരിത ജയസൂര്യയുടെയും പേരിലുളള അക്കൗണ്ടുകളിലേക്കു പല ഘട്ടങ്ങളായി ഈ സ്ഥാപനത്തില്‍നിന്നു വന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതു തട്ടിപ്പുമായി ബന്ധപ്പെട്ട പണമായതിനെത്തുടര്‍ന്നാണ് സ്വത്ത് മരവിപ്പിച്ചത്.

Kerala

മാ​ന്യ​ത​യോ​ടെ പ​റ​ഞ്ഞു​വി​ട​ണ​മാ​യി​രു​ന്നു; പ്രേം​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ന്‍ ചെ​യ​ര്‍​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ര്‍. ച​ല​ച്ചി​ത്ര ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കു​മ്പോ​ള്‍ കാ​ണി​ക്കേ​ണ്ട സാ​മാ​ന്യ മ​ര്യാ​ദ പോ​ലും ത​ന്നോ​ട് കാ​ണി​ച്ചി​ല്ല. മാ​ന്യ​ത​യോ​ടെ പ​റ​ഞ്ഞു​വി​ട​ണ​മാ​യി​രു​ന്നെ​ന്നും പ്രേം​കു​മാ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​മ​രം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ത് സ​ര്‍​ക്കാ​രി​ന് ദോ​ഷം ചെ​യ്യു​മെ​ന്ന് സ​ദു​ദ്ദേ​ശ​പ​ര​മാ​യി പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ന്നെ പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.- പ്രേം​കു​മാ​ര്‍ പ​റ​ഞ്ഞു.

"ഒ​ര​റി​യി​പ്പു​മി​ല്ലാ​തെ​യാ​ണ് ത​ന്നെ പു​റ​ത്താ​ക്കി​യ​ത്. പു​റ​ത്താ​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ വി​വേ​ച​നാ​ധി​കാ​ര​മാ​ണ്. അ​തി​ല്‍ അ​ഭി​പ്രാ​യം പ​റ​യാ​ന്‍ താ​ന്‍ ആ​ള​ല്ല. ഒ​രു സ്ഥാ​ന​ത്ത് കു​റ​ച്ചു​കാ​ല​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ അ​വി​ടെ ന​മു​ക്ക് ഒ​പ്പം നി​ന്ന് പ്ര​വ​ര്‍​ത്തി​ച്ച സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ണ്ട്. അ​വ​രോ​ട് ഒ​രു ന​ന്ദി പ​റ​യാ​നു​ള്ള അ​വ​സ​രം പോ​ലും ല​ഭി​ച്ചി​ല്ലെ​ന്ന​താ​ണ് വി​ഷ​മം'.

"മാ​ന്യ​മാ​യ യാ​ത്ര അ​യ​പ്പ് പോ​ലും ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ല. ന​മ്മു​ടെ വീ​ട്ടി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഒ​രാ​ളു​ണ്ട​ന്ന് ക​രു​തു​ക. നാ​ളെ മു​ത​ല്‍ അ​യാ​ള്‍ വ​രേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചാ​ല്‍ ന​മ്മ​ള്‍ ഇ​ന്നു​ത​ന്നെ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​യും. കൂ​ലി ബാ​ക്കി​യു​ണ്ടെ​ങ്കി​ല്‍ വാ​ങ്ങി​ച്ചോ​ണം. അ​ല്ലെ​ങ്കി​ല്‍ എ​ന്തെ​ങ്കി​ലും സാ​ധ​ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​ത് എ​ടു​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് സാ​മാ​ന്യ​മ​ര്യാ​ദ​യാ​ണ്. ആ ​ഒ​രു സാ​മാ​ന്യ മ​ര്യാ​ദ എ​ന്നോ​ട് കാ​ണി​ച്ചി​ല്ല. താ​ന്‍ പോ​യ​തി​ന് പി​ന്നാ​ലെ ന​ട​ന്ന സാ​സ്‌​കാ​രി​ക സം​ഗ​മ​ത്തി​ലേ​ക്ക് ത​ന്നെ ക്ഷ​ണി​ക്കാ​ന്‍ പോ​ലും സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ല'.

"ആ ​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് അ​ദ്ദേ​ഹം തു​ട​രു​ന്ന​ത് വി​ധേ​യ​ത്വ​മാ​ണോ, വി​നീ​ത​ത്വ​മാ​ണോ എ​ന്നൊ​ന്നും എ​നി​ക്കി​റി​യി​ല്ല. കോ​ള​ജി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു ഞാ​ന്‍. പി​എ ബ​ക്ക​ര്‍ കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് സ്ഥാ​പ​ക നേ​താ​വാ​യ പി. ​കൃ​ഷ്ണ​പി​ള്ളി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന സ​ഖാ​വ് എ​ന്ന സി​നി​മ​യി​ല്‍ ഞാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ഷം അ​വ​ത​രി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത വി​ശു​ദ്ധി, മ​നു​ഷ്യ​പ​ക്ഷ​ത്തു​നി​ല്‍​ക്കു​ന്ന നി​ല​പാ​ടു​ക​ളാ​ണ് എ​ന്നെ മാ​ര്‍​ക്‌​സി​സ​ത്തോ​ട് അ​ടു​പ്പി​ച്ച​ത്'.

"ക​ഴി​ഞ്ഞ 35 വ​ര്‍​ഷ​മാ​യി ക​മ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളു​മാ​യി ചേ​ര്‍​ന്നു​നി​ന്നാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്. അ​തി​നി​ടെ ത​ന്‍റെ ചി​ല ലേ​ഖ​ന​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധി​ക​രി​ച്ചു. അ​ങ്ങ​നെ​യി​രി​ക്കെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്‍​ബ​ന്ധ​ത്തെ തു​ട​ര്‍​ന്നാ​ണ് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ വൈ​സ് ചെ​യ​ര്‍​മാ​നാ​യി സ്ഥാ​ന​മേ​ല്‍​ക്കു​ന്ന​ത്'.

"ഒ​രു സി​നി​മ പോ​ലും ചെ​യ്യാ​തെ പൂ​ര്‍​ണ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​പ്പോ​ള്‍ എ​നി​ക്ക് ഓ​ണ​റേ​റി​യ​മാ​യി ല​ഭി​ച്ച​ത് 10000 രൂ​പ​യാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് സി​നി​മ ന​ട​ന്‍ എ​ന്ന നി​ല​യി​ല്‍ പ​രി​പാ​ടി​ക്ക് പോ​കു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന പ്ര​തി​ഫ​ലം കൊ​ണ്ടാ​ണ് ത​ന്‍റെ ജീ​വി​തം മു​ന്നോ​ട്ട് പോ​യ​ത്. അ​വി​ടെ നി​ന്ന് പ​റ​ഞ്ഞ് വി​ടു​മ്പോ​ള്‍ മാ​ന്യ​മാ​യി വേ​ണ​മെ​ന്ന ഒ​രു മ​നു​ഷ്യ​ന്‍റെ സാ​മാ​ന്യ പ്ര​തി​ക​ര​ണ​മാ​ണ് എ​ന്നി​ല്‍ നി​ന്ന് ഉ​ണ്ടാ​യ​ത്. എ​ന്താ​ണ് പു​റ​ത്താ​ക്കി​യ​തി​ന്‍റെ കാ​ര​ണം എ​ന്ന് എ​ന്നോ​ട് ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ല.'- പ്രേം​കു​മാ​ര്‍ പ​റ​ഞ്ഞു.

Movies

താ​ര​ത്തി​ന്‍റെ ക​ണ്ണു​ക​ളി​ലേ​യ്ക്ക് നോ​ക്ക​രു​ത്, ഷേ​ക്ക് ഹാ​ൻ​ഡ് ന​ൽ​ക​രു​ത്; അ​ല്ലു അ​ർ​ജു​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ആ​ൾ​ക്കെ​തി​രെ ന​ട​പ​ടി​

​അ​ല്ലു അ​ർ​ജു​നെ​തി​രെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച വ്യ​ക്തി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച് താ​ര​ത്തി​ന്‍റെ ടീം. ​അ​ല്ലു അ​ർ​ജു​നെ കാ​ണു​ന്ന​തി​ന് മു​ൻ​പ് ‘താ​ര​ത്തി​ന്‍റെ ക​ണ്ണു​ക​ളി​ലേ​ക്ക് നോ​ക്ക​രു​ത്, ഹ​സ്ത​ദാ​നം ചെ​യ്യ​രു​ത്’ തു​ട​ങ്ങി​യ 42 നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ടീം ​നി​ർ​ദ്ദേ​ശി​ച്ചെ​ന്ന ബ്രാ​ൻ​ഡ് മാ​നേ​ജ​ർ കാ​വേ​രി ബ​റു​വ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​തി​രെ​യാ​ണ് താ​രം അ​പ​കീ​ർ​ത്തി​ക്കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

ആ​രോ​പ​ണ​ങ്ങ​ൾ തി​ക​ച്ചും അ​സ​ത്യ​മാ​ണെ​ന്നും താ​ര​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ ക​ള​ങ്ക​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും അ​ല്ലു അ​ർ​ജു​ന്റെ ടീം ​ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

കാ​വേ​രി ബ​റു​വ ഒ​രു പോ​ഡ്‌​കാ​സ്റ്റ് അ​ഭി​മു​ഖ​ത്തി​ൽ ന​ട​ത്തി​യ പ​രി​ഹാ​സ​രൂ​പേ​ണ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് താ​ര​ത്തെ​യും ടീ​മി​നെ​യും ചൊ​ടി​പ്പി​ച്ച​ത്.

അ​ല്ലു അ​ർ​ജു​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മി​നെ​യും ല​ക്ഷ്യ​മി​ട്ട് ബ്രാ​ൻ​ഡ് മാ​നേ​ജ​ർ കാ​വേ​രി ബ​റു​വ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ക​ടു​ത്ത പ​രി​ഹാ​സം നി​റ​ഞ്ഞ​താ​യി​രു​ന്നു. താ​ര​ത്തെ നേ​രി​ട്ട് കാ​ണു​ന്ന​തി​ന് മു​ൻ​പ് പാ​ലി​ക്കേ​ണ്ട 42 ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ൾ അ​ട​ങ്ങി​യ ഒ​രു പ​ട്ടി​ക ത​നി​ക്ക് ല​ഭി​ച്ചി​രു​ന്നു​വെ​ന്നാ​ണ് കാ​വേ​രി അ​വ​കാ​ശ​പ്പെ​ട്ട​ത്.

‘സാ​റി​ന്‍റെ ക​ണ്ണു​ക​ളി​ലേ​ക്ക് നേ​രി​ട്ട് നോ​ക്ക​രു​ത്, അ​ദ്ദേ​ഹ​ത്തി​ന് ഹ​സ്ത​ദാ​നം ന​ൽ​ക​രു​ത്, നി​ശ്ചി​ത അ​ക​ലം പാ​ലി​ക്ക​ണം’ തു​ട​ങ്ങി​യ വി​ചി​ത്ര​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഇ​തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും, അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച​പ്പോ​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ത് ത​ട​ഞ്ഞു​വെ​ന്നും അ​വ​ർ ആ​രോ​പി​ച്ചി​രു​ന്നു. 

താ​ര​ത്തി​ന് ചു​റ്റും നി​ര​വ​ധി മാ​നേ​ജ​ർ​മാ​രു​ടെ നി​ര​യു​ണ്ടെ​ന്നും ഈ ​സം​വി​ധാ​നം വ​ള​രെ സ​ങ്കീ​ർ​ണ​മാ​ണെ​ന്നും കാ​വേ​രി പ​രി​ഹ​സി​ച്ചു. ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞ അ​ല്ലു അ​ർ​ജു​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള യാ​തൊ​രു നി​ബ​ന്ധ​ന​ക​ളും ത​ന്‍റെ ടീ​മി​നി​ല്ലെ​ന്നും ഇ​ത് ത​ന്‍റെ അ​ന്ത​സി​നെ ചോ​ദ്യം ചെ​യ്യു​ന്ന ന​ട​പ​ടി​യാ​ണെ​ന്നും പ്ര​തി​ക​രി​ച്ചു.

വി​ഷ​യം നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ കാ​വേ​രി ബ​റു​വ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം, ലി​ങ്ക്ഡ് ഇ​ൻ അ​ക്കൗ​ണ്ടു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്നും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. എ​പ്പോ​ഴും മാ​ന്യ​മാ​യും വി​ന​യ​ത്തോ​ടെ​യു​മാ​ണ് അ​ല്ലു അ​ർ​ജു​ൻ മ​റ്റു​ള്ള​വ​രോ​ട് പെ​രു​മാ​റു​ന്ന​തെ​ന്നും ഇ​ത്ത​രം വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും താ​ര​ത്തി​ന്‍റെ നി​യ​മ​വി​ഭാ​ഗം അ​റി​യി​ച്ചു.

വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​തെ ഇ​ത്ത​ര​ത്തി​ലു​ള്ള അ​വാ​സ്ത​വ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് ആ​രാ​ധ​ക​രോ​ട് അ​ല്ലു അ​ർ​ജു​ന്‍റെ ടീം ​അ​ഭ്യ​ർ​ഥി​ച്ചു.

Movies

ടൈം ​ട്രാ​വ​ലി​ന് അ​വ​സ​രം ല​ഭി​ച്ചാ​ൽ 2014-ൽ ​പോ​യി പ്ര​ധാ​ന​മ​ന്ത്രി​യെ മാ​റ്റും; കി​ഷോ​ർ

ജീ​വി​ത​ത്തി​ൽ പി​ന്നി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ഒ​ര​വ​സ​രം ല​ഭി​ച്ചാ​ൽ എ​ന്തു ചെ​യ്യു​മെ​ന്ന ചോ​ദ്യ​ത്തി​ന് ക​ന്ന​ട ന​ട​ൻ കി​ഷോ​ർ പ​റ​ഞ്ഞ മ​റു​പ​ടി ച​ർ​ച്ച​ക​ൾ​ക്കി​ട​യാ​ക്കു​ന്നു.

അ​ങ്ങ​നെ പി​ന്നി​ലേ​യ്ക്ക് പോ​കാ​ൻ സാ​ധി​ച്ചാ​ൽ താ​ൻ 2014-ലേ​ക്ക് പോ​യി രാ​ജ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യെ മാ​റ്റു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ മെ​ല്ലി​സൈ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ താ​രം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്ന് ന​മ്മ​ൾ കാ​ണു​ന്ന വെ​റു​പ്പി​ന്‍റെ അ​ള​വ് ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും ഈ ​അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ അ​ത് മാ​റ്റി​യെ​ടു​ക്കാ​ൻ പ​തി​റ്റാ​ണ്ടു​ക​ൾ വേ​ണ്ടി​വ​രു​മെ​ന്നും കി​ഷോ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ന്ത്യ ഗ്ലി​റ്റ്‌​സ് ത​മി​ഴി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കി​ഷോ​റി​ന്‍റെ ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ.

‘ജീ​വി​ത​ത്തി​ല്‍ പി​ന്നി​ലേ​ക്ക് പോ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ അ​വ​സ​രം കി​ട്ടു​മോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല. എ​ന്നാ​ലും ഞാ​ന്‍ പ​റ​യാം. ഞാ​ൻ ആ​ണെ​ങ്കി​ൽ 2014 ലേ​ക്ക് പോ​യി പ്ര​ധാ​ന​മ​ന്ത്രി​യെ മാ​റ്റും. ഇ​ന്ത്യ മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് ന​മ്മ​ള്‍ കാ​ണു​ന്ന വെ​റു​പ്പി​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​ണ്. വ​ലി​യ അ​പ​ക​ട​മാ​ണി​ത്.

ഇ​ങ്ങ​നെ മു​ന്നോ​ട്ട് പോ​യാ​ല്‍ ഈ ​അ​വ​സ്ഥ മാ​റ്റി​യെ​ടു​ക്കാ​ന്‍ പ​തി​റ്റാ​ണ്ടു​ക​ള്‍ വേ​ണ്ടി​വ​രും. പ​ര​സ്പ​രം വെ​റു​ത്തു​കൊ​ണ്ട് മ​നു​ഷ്യ​ർ​ക്ക് എ​ങ്ങ​നെ ജീ​വി​ക്കാ​ൻ സാ​ധി​ക്കും? സ്നേ​ഹ​മി​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​ജീ​വി​തം അ​സാ​ധ്യ​മാ​ണ്.

ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തോ​ടോ നാ​ടി​നോ​ടോ ഉ​ള്ള വെ​റു​പ്പ് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണ്.’ കി​ഷോ​ർ പ​റ​ഞ്ഞു.

ആ​ഗോ​ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​യും കി​ഷോ​ർ വി​മ​ർ​ശി​ച്ചു. ട്രം​പി​നെ​പ്പോ​ലെ​യു​ള്ള നേ​താ​ക്ക​ളെ ചൂ​ണ്ടി​ക്കാ​ട്ടി എ​ല്ലാ​യി​ട​ത്തും ഇ​ത്ത​രം പ്ര​വ​ണ​ത​ക​ളാ​ണ് ക​ണ്ടു​വ​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യം എ​ന്ന​ത് വെ​റു​മൊ​രു അ​ധി​കാ​ര​ക്ക​സേ​ര​യ​ല്ലെ​ന്നും അ​ത് ജ​ന​ങ്ങ​ളെ സേ​വി​ക്കാ​നു​ള്ള ഇ​ട​മാ​ണെ​ന്നും കി​ഷോ​ർ ഓ​ർ​മ്മി​പ്പി​ച്ചു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ത​ന്നെ​ത്ത​ന്നെ പ്ര​ഥ​മ സേ​വ​ക​ൻ എ​ന്ന് വി​ളി​ച്ച​പ്പോ​ൾ, ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന സേ​വ​ക് എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന​ർ​ത്ഥം താ​നാ​ണ് പ്ര​ധാ​നി എ​ന്നാ​ണെ​ന്നും കി​ഷോ​ർ വി​മ​ർ​ശി​ച്ചു.

സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ നേ​ര​ത്തെ​യും കൃ​ത്യ​മാ​യ നി​ല​പാ​ടു​ക​ൾ അ​റി​യി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് കി​ഷോ​ർ.

Movies

ന​ട​ൻ ഷു​ക്കൂ​ർ പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ

ന​ട​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ സി. ​ഷു​ക്കൂ​റി​നെ പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​സ​ർ​ഗോ​ഡ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് താ​രം ഇ​പ്പോ​ൾ.

പെ​ട്ടെ​ന്നു​ണ്ടാ​യ സ്ട്രോ​ക്ക് ആ​ണെ​ന്നും ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ൽ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വെ​ന്നും ഷു​ക്കൂ​റി​ന്‍റെ സ​ഹോ​ദ​ര​ൻ മു​നീ​ർ വ്യ​ക്ത​മാ​ക്കി.

‘‘എ​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ൻ ഷു​ക്കൂ​ർ വ​ക്കീ​ലി​ന് ജ​നു​വ​രി 26ന് ​സ്ട്രോ​ക്ക് ഉ​ണ്ടാ​യി. ഇ​പ്പോ​ൾ അ​ദ്ദേ​ഹം കാ​സ​ർ​ഗോ​ഡി​ലെ ആ​സ്റ്റ​ർ മിം​സി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ട​ച്ച​വ​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ൽ ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. സം​സാ​രി​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ക​ഴി​യു​ന്നു. 

ഇ​ട​ത് വ​ശ​ത്ത് ചി​ല ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ള്ള​തി​നാ​ൽ ഫി​സി​യോ​തെ​റാ​പ്പി​യും റി​ഹാ​ബി​ലി​റ്റേ​ഷ​നും തു​ട​രു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ഗ​ത്തി​ലു​ള്ള പൂ​ർ​ണ സു​ഖ​പ്രാ​പ്തി​ക്കാ​യി എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ത്ഥ​ന​ക​ൾ സ്നേ​ഹ​പൂ​ർ​വം അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. നി​ങ്ങ​ൾ എ​ല്ലാ​വ​രും ന​ൽ​കു​ന്ന സ്നേ​ഹ​ത്തി​നും പ്രാ​ർ​ഥ​ന​ക​ൾ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി.

ഒ​രു​പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ കൊ​ണ്ടോ പ്ര​വൃ​ത്തി​കൊ​ണ്ടോ എ​ഴു​ത്തു​കൊ​ണ്ടോ ബു​ദ്ധി​മു​ട്ടു​ണ്ടാ​യ ആ​ളു​ക​ൾ ഉ​ണ്ടാ​യേ​ക്കാം. അ​ങ്ങ​നെ ആ​ർ​ക്കെ​ങ്കി​ലും മ​ന​സി​ലൊ​രു വി​ഷ​മം തോ​ന്നു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് പൊ​റു​ത്തു കൊ​ടു​ക്ക​ണ​മെ​ന്നു കൂ​ടി ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്. അ​ത് പൊ​റു​ത്ത് കൊ​ടു​ത്ത് അ​ദ്ദേ​ഹം പൂ​ർ​ണ ആ​രോ​ഗ്യ​സ്ഥി​തി​യി​ലേ​ക്ക് എ​ത്താ​ൻ എ​ല്ലാ​വ​രും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു.’’​മു​നീ​റി​ന്‍റെ വാ​ക്കു​ക​ൾ.

ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത ‘ന്നാ ​താ​ൻ കേ​സ് കൊ​ട്’ എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ താ​ര​മാ​ണ് ഷൂ​ക്കൂ​ർ.

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലെ ലോ ​വി​ഭാ​ഗം മേ​ധാ​വി​യും ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ മ​ഞ്ചേ​ശ്വ​രം ക്യാ​പം​സ് ഡ​യ​റ​ക്ട​റു​മാ​യ അ​ഡ്വ. ഷീ​നാ ഷു​ക്കൂ​റാ​ണ് ന​ട​ന്‍റെ ഭാ​ര്യ.

സു​പ്രീം കോ​ട​തി​യി​ൽ ജ​സ്റ്റി​സ് രാ​മ​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ലോ ​ക്ലാ​ർ​ക്ക് ജാ​സ്മി​ൻ, ഇം​ഗ്ലി​ഷ് ലി​റ്റ​റേ​ച്ച​ർ, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ണ​ലി​സം പൂ​ർ​ത്തി​യാ​ക്കി​യ ജെ​ബി​ൻ, ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ജെ​സാ​ഹ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. 

Leader Page

ന​ട​ൻ

എ​ട്ടാം​ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്; ഒ​രു നാ​ട​ക​ത്തി​ൽ. അ​ഞ്ചാ​ങ്ങ​ള​മാ​ർ​ക്ക് ഒ​രു പെ​ങ്ങ​ൾ. പെ​ങ്ങ​ളു​ടെ വേ​ഷം എ​നി​ക്കാ​ണ് കി​ട്ടി​യ​ത്. ജോ​സെ​ല്ല സി​സ്റ്റ​റും മേ​ഴ്സി ടീ​ച്ച​റും ചേ​ർ​ന്നാ​ണ് എ​ന്നെ സാ​രി​യു​ടു​പ്പി​ച്ച​ത്. ബ്ലൗ​സി​നു​ള്ളി​ൽ പ​ഴ​ന്തു​ണി കു​ത്തി​നി​റ​ച്ച് വ​ലി​ച്ചു​മു​റു​ക്കി ഒ​രു നെ​ടു​ങ്ക​ൻ സേ​ഫ്റ്റി പി​ൻ കു​ത്തി​ത്താ​ഴ്ത്തു​മ്പോ​ൾ അ​തി​ന​റ്റം നെ​ഞ്ചി​ൽ കൊ​ണ്ടു. മു​റി​ഞ്ഞു. ചോ​ര​യൊ​ലി​ച്ചു. ആ ​പ്രാ​ണ​വേ​ദ​ന​യും സ​ഹി​ച്ചാ​ണ് സ്റ്റേ​ജി​ലെ​ത്തി​യ​ത്. പ​ക്ഷേ, എ​നി​ക്ക് സം​ഭാ​ഷ​ണ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. നാ​ട​ക​ത്തി​ന്‍റെ അ​വ​സാ​ന​ഭാ​ഗ​ത്താ​ണ് എ​ന്‍റെ സ​ഭാ​പ്ര​വേ​ശം. അ​ഞ്ചാ​ങ്ങ​ള​മാ​രു​ടെ കു​ഞ്ഞി​പ്പെ​ങ്ങ​ൾ ഏ​തോ ഒ​രു ജാ​ര​ഗോ​പാ​ല​നാ​ൽ വ​ഞ്ചി​ക്ക​പ്പെ​ട്ട് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്നു. അ​വ​ളു​ടെ മൃ​ത​ദേ​ഹ​വും ചു​മ​ന്നു​കൊ​ണ്ടാ​ണ് ആ​ങ്ങ​ള​മാ​രു​ടെ വ​ര​വ്. എ​ന്നെ എ​ടു​ത്തു​യ​ർ​ത്തി​ക്കൊ​ണ്ട് ആ​ങ്ങ​ള​മാ​ർ ഗ​ർ​ജി​ക്കും. സ്ത്രീ​ത്വ​ത്തി​നു​നേ​രേ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തെ​ക്കു​റി​ച്ചും സ്ത്രീ​ക​ൾ അ​ബ​ല​ക​ള​ല്ല, സു​ബ​ല​ക​ളാ​ണ് എ​ന്നും നീ​ച​ന​രാ​ധ​മ​ൻ​മാ​രെ കാ​ലം ശി​ക്ഷി​ക്കു​മെ​ന്നൊ​ക്കെ​യാ​ണ് ആ​ങ്ങ​ള​മാ​രു​ടെ ഡ​യ​ലോ​ഗു​ക​ൾ. എ​ന്നെ സ​മൂ​ഹ​ത്തി​ന് സ​മ​ർ​പ്പി​ച്ചു​കൊ​ണ്ട്, കാ​ണി​ക​ളു​ടെ സ​ഹ​താ​പം ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ട് രം​ഗ​ത്തി​നു തി​ര​ശീ​ല വീ​ഴും.

പി​ന്നെ ഒ​രി​ക്ക​ൽ​കൂ​ടി ചാ​യം​തേ​ച്ച് ഞാ​ൻ സ്റ്റേ​ജി​ൽ ക​യ​റി; പ്രീ​ഡി​ഗ്രി​ക്കാ​ല​ത്ത്. "കീ​ച​ക​ൻ' എ​ന്നാ​യി​രു​ന്നു നാ​ട​ക​ത്തി​ന്‍റെ പേ​ര്. പു​രാ​ണ​പ്ര​സി​ദ്ധം. ഒ​രൊ​റ്റ രം​ഗ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന ക​സ​ർ​ത്ത്. അ​തി​ൽ ഞാ​ൻ വി​രാ​ട​പ​ത്നീ​സ​ഹോ​ദ​ര​നാ​യ കീ​ച​ക​നാ​ൽ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന മാ​ലി​നി​യാ​ണ്. മാ​ലി​നി പാ​ഞ്ചാ​ലി​യാ​ണ്. പാ​ണ്ഡ​വ​രു​ടെ അ​ജ്ഞാ​ത​വാ​സ​ക്കാ​ലം. ആ​രു​ടെ​യൊ​ക്കെ​യോ ക​ല്പ​ന​പ്ര​കാ​രം കീ​ച​ക​ഗൃ​ഹ​ത്തി​ലേ​ക്കു പോ​യ മാ​ലി​നി​യെ കീ​ച​ക​ൻ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. കീ​ച​ക​ന്‍റെ വ​രു​തി​യി​ൽ​നി​ന്ന് കു​ത​റി​മാ​റി​യ മാ​ലി​നി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ന്നു. പ​ത്തു​നി​മി​ഷ​ത്തോ​ളം പി​ടി​ച്ചു പി​ടി​ച്ചി​ല്ല എ​ന്ന മ​ട്ടി​ൽ അ​ര​ങ്ങി​ൽ ഓ​ടി​ച്ചാ​ടി നി​റ​യ​ണം. സം​ഭാ​ഷ​ണ​മി​ല്ല. ആ​ക്രോ​ശ​ങ്ങ​ൾ മാ​ത്രം. ഇ​ട​യ്ക്കി​ടെ ഒ​രു തേ​ങ്ങ​ൽ എ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണം. ഞാ​നാ വേ​ഷം ഭം​ഗി​യാ​യി ചെ​യ്തു. സ​ഹ​പാ​ഠി​ക​ൾ കൈ​യ​ടി​ച്ചു. അ​തി​ൽ ഒ​രു​വ​ളു​ടെ കൈ​യ​ടി ഞാ​ൻ വ്യ​ക്ത​മാ​യി കേ​ട്ടു. അ​തി​ൽ വ​ല്ലാ​ത്ത വ​ള​കി​ലു​ക്ക​മു​ണ്ടാ​യി​രു​ന്നു.

പി​ന്നീ​ടെ​പ്പൊ​ഴോ ഒ​രു നാ​ട​ക​ത്തി​ൽ​ക്കൂ​ടി അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം കി​ട്ടി. നാ​ര​ദ​ന്‍റെ വേ​ഷം. പ​ക്ഷേ, ഞാ​ന​ത് മ​നഃ​പൂ​ർ​വം ഒ​ഴി​ഞ്ഞു. അ​തി​ന് എ​നി​ക്കെ​ന്‍റേ​താ​യ കാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ​യൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം നാ​യി​ക​മാ​രു​ണ്ടാ​യി​രു​ന്നു. അ​വ​രു​മൊ​ത്തു​ള്ള സ​ല്ലാ​പ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, നാ​ര​ദ​ന് നാ​യി​ക​യി​ല്ല. അ​തെ​ന്നെ ചൊ​ടി​പ്പി​ച്ചു. അ​തി​നാ​ൽ ഞാ​ന​തി​ൽ​നി​ന്നൊ​ഴി​ഞ്ഞു. അ​ങ്ങ​നെ അ​ഭി​ന​യം എ​ന്നെ​ന്നേ​ക്കു​മാ​യി ഞാ​ൻ വി​ട്ടു. കാ​ല​ങ്ങ​ൾ​ക്കു​ശേ​ഷം ഒ​രു ച​ല​ച്ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു എ​ന്ന​തൊ​ഴി​ച്ചാ​ൽ അ​ഭി​ന​യ​വു​മാ​യി ഇ​ന്നെ​നി​ക്ക് ഒ​രു വി​ദൂ​ര​ബ​ന്ധ​മേ​യു​ള്ളൂ. പ​ക്ഷേ, അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ചു​ള്ള പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചാ​സ്വ​ദി​ക്കു​ക പ​ണ്ടെ​ന്ന​പോ​ലെ ഇ​ന്നും എ​നി​ക്കാ​വേ​ശ​മാ​ണ്. അ​ല​സി​പ്പോ​യ ഒ​രു ന​ട​ൻ ഉ​ള്ളി​ൽ പു​റ​പ്പാ​ടി​നാ​യി വേ​ഷം​കെ​ട്ടി ഇ​രി​പ്പു​ണ്ടെ​ന്ന് എ​നി​ക്കി​പ്പോ​ഴും തോ​ന്നാ​റു​ണ്ട്. ശാ​ന്തി കി​ട്ടാ​ത്ത ഒ​രാ​ത്മാ​വ്. എ​ന്‍റെ തൃ​ഷ്ണ​ക​ളെ ഒ​ര​ള​വു​വ​രെ നി​ല​യ്ക്കു​നി​ർ​ത്തു​ന്ന​ത് അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ചു​ള്ള പു​സ്ത​ക​ങ്ങ​ളും തി​ര​ക്ക​ഥ​ക​ളു​മാ​ണ്. പോ​ൾ മു​നി​യു​ടെ "അ​ഭി​ന​യ​ശാ​സ്ത്രം' എ​ന്‍റെ പ്രി​യ​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ളി​ലൊ​ന്നാ​ണ്. മ​റ്റൊ​രു പു​സ്ത​കം കു​റോ​സോ​വ​യു​ടെയും ഇം​ഗ്‌​മ​ർ ബ​ർ​ഗ്‌​മാ​ന്‍റെ​യും ലോ​റ​ൻ​സ് ഒ​ളി​വ​റു​ടെ​യും അ​ഭി​ന​യ സ്മ​ര​ണ​ക​ളു​ടെ ഒ​രു സ​മാ​ഹാ​ര​മാ​ണ്. ആ ​പു​സ്ത​കം ഒ​രു അ​ഭി​ന​യ​പ്രാ​ന്ത​ൻ വാ​യി​ക്കാ​ൻ കൊ​ണ്ടു​പോ​യി​ട്ട് മ​ട​ക്കി​ത്ത​ന്നി​ല്ല. പ​ക​രം, അ​വ​നെ​നി​ക്കൊ​രു പു​സ്ത​കം കൊ​ണ്ടു​ത​ന്നു. ബ​ർ​ഗ്‌​മാ​ന്‍റെ "സെ​വ​ൻ​ത് സീ​ലി'​ന്‍റെ തി​ര​ക്ക​ഥ. അ​തി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ കാ​ണാ​തെ പ​ഠി​ച്ച് അ​ഭി​ന​യം പ​രി​ശീ​ലി​ക്കു​ക​യാ​യി​രു​ന്നു അ​ക്കാ​ല​ത്തെ എ​ന്‍റെ ഏ​ക വി​നോ​ദം. അ​തി​പ്പോ​ഴും ഏ​റെ​ക്കു​റെ മ​ന​പ്പാ​ഠ​മാ​ണ്.

ഒ​രു സാ​ഹി​ത്യ​ക്യാ​മ്പി​ൽ​വ​ച്ചാ​ണ് ന​രേ​ന്ദ്ര​പ്ര​സാ​ദ് സാ​റി​നെ ആ​ദ്യ​വും അ​വ​സാ​ന​വു​മാ​യി കാ​ണു​ന്ന​ത്. അ​ന്ന​ദ്ദേ​ഹം അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ച് കു​റ​ഞ്ഞ വാ​ക്കു​ക​ളി​ൽ സം​സാ​രി​ച്ചു. അ​ത് വ​ല്ലാ​ത്തൊ​രു ക്ലാ​സാ​യി​രു​ന്നു. ക്യാ​മ്പം​ഗ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തോ​ടു ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു, “മു​ൻ​വ​ശ​ത്തി​രി​ക്കു​ന്ന കാ​ണി​ക​ൾ​ക്ക് വേ​ണ്ടി​യ​ല്ല അ​ഭി​ന​യി​ക്കേ​ണ്ട​ത്. എ​ന്നാ​ല​ത് നി​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​മാ​ക​രു​ത്. കാ​ണി​ക​ൾ​ക്കും നി​ങ്ങ​ൾ​ക്കു​മി​ട​യി​ലാ​ണ് അ​ര​ങ്ങ്. അ​വി​ടെ​യാ​ണ് നി​ങ്ങ​ൾ ജീ​വി​ക്കേ​ണ്ട​ത്.” അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ഒ​രു രം​ഗ​പാ​ഠം മാ​ത്ര​മാ​യ​ല്ല ഞാ​ൻ അ​നു​ഭ​വി​ച്ച​ത്.

അ​തൊ​രു ജീ​വി​ത​പാ​ഠം കൂ​ടി​യാ​യി​രു​ന്നു. അ​ത്ത​രം പാ​ഠ​ങ്ങ​ൾ ഞാ​ൻ അ​നു​ഭ​വി​ച്ച് ഫ​ലി​പ്പി​ച്ച​ത് ജീ​വി​ത​നാ​ട​ക​ത്തി​ലാ​യി​രു​ന്നു. എ​നി​ക്ക് ക​ന​പ്പെ​ട്ട വേ​ഷ​ങ്ങ​ൾ ല​ഭി​ച്ച​ത് ജീ​വി​ത​ത്തി​ൽ​നി​ന്നാ​യി​രു​ന്നു. ഇ​തെ​ഴു​തി നി​ർ​ത്തു​മ്പോ​ൾ, ഇ​നി ഏ​തു വേ​ഷം കെ​ട്ടാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ഉ​ള്ളി​ലി​രു​ന്നൊ​രാ​ൾ ചോ​ദി​ക്കു​ന്നു. എ​നി​ക്ക് മ​റു​പ​ടി​യി​ല്ല.

Movies

മ​ല​യാ​ള​സി​നി​മ​യി​ൽ ശ​ത്രു​ക്ക​ളി​ല്ലാ​ത്ത ഒ​രാ​ൾ; ഷാ​ഫി​യെ ഓ​ർ​ത്ത് ദി​ലീ​പ്

സം​വി​ധാ​യ​ക​ൻ ഷാ​ഫി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​ത്തി​ൽ സു​ഹൃ​ത്തി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളു​മാ​യി ന​ട​ൻ ദി​ലീ​പ്. പ​ഞ്ചാ​ബി ഹൗ​സ് മു​ത​ലു​ള്ള ബ​ന്ധ​മാ​യി​രു​ന്നു ഷാ​ഫി​യു​മാ​യി​ട്ടു​ള്ള​തെ​ന്നും എ​ന്തും തു​റ​ന്നു സം​സാ​രി​ക്കാ​ൻ പ​റ്റു​ന്ന സൗ​ഹൃ​ദ​മാ​യി​രു​ന്നു അ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​യാ​ള​സി​നി​മ​യി​ൽ ശ​ത്രു​ക്ക​ളി​ല്ലാ​ത്ത ഒ​രാ​ളാ​യി​രു​ന്നു ഷാ​ഫി​യെ​ന്നും ദി​ലീ​പ് പ​റ​യു​ന്നു.

''ഈ ​ച​ട​ങ്ങി​ന്‍റെ അ​ധ്യ​ക്ഷ​നും ന​മു​ക്കെ​ല്ലാം പ്രി​യ​പ്പെ​ട്ട​വ​നു​മാ​യ റാ​ഫി ഭാ​യ്, വേ​ദി​യി​ലു​ള്ള സി​ബി സ​ർ, ര​ഞ്ജി​ത്തേ​ട്ട​ൻ, രാ​കേ​ഷേ​ട്ട​ൻ, ലാ​ലേ​ട്ട​ൻ, അ​ഴ​ക​പ്പ​ൻ, നാ​യി​ക പ്ര​യാ​ഗ എ​ന്നി​വ​ർ​ക്കും സ​ദ​സി​ലു​ള്ള ഏ​വ​ർ​ക്കും ന​മ​സ്കാ​രം.

സി​ബി സാ​ർ പ​റ​ഞ്ഞ​തു​പോ​ലെ, ഷാ​ഫി ഭാ​യ് ന​മ്മെ വി​ട്ടു​പി​രി​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷ​മാ​യി എ​ന്ന് വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. കു​റ​ച്ചു മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ന​ട​ന്ന വേ​ർ​പാ​ട് പോ​ലെ​യാ​ണ് ഇ​ന്നും തോ​ന്നു​ന്ന​ത്; സ​മ​യം പോ​കു​ന്ന​ത് അ​റി​യു​ന്നി​ല്ല. ‘പ​ഞ്ചാ​ബി ഹൗ​സ്’ ചെ​യ്യു​ന്ന കാ​ലം മു​ത​ലു​ള്ള സു​ഹൃ​ദ്‌​ബ​ന്ധ​മാ​ണ് ഷാ​ഫി ഭാ​യി​യു​മാ​യി എ​നി​ക്കു​ള്ള​ത്. 

അ​ന്ന​ത്തെ ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച റാ​ഫി-​മെ​ക്കാ​ർ​ട്ടി​ൻ കൂ​ട്ടു​കെ​ട്ട് എ​ന്നെ ആ ​സി​നി​മ​യി​ലേ​ക്ക് അ​ഭി​ന​യി​ക്കാ​ൻ വി​ളി​ച്ച​പ്പോ​ഴാ​ണ് ഷാ​ഫി​യു​മാ​യു​ള്ള സൗ​ഹൃ​ദം തു​ട​ങ്ങു​ന്ന​ത്. റാ​ഫി ഭാ​യു​ടെ സ​ഹോ​ദ​ര​ൻ എ​ന്ന​തി​ലു​പ​രി, ഒ​രേ വേ​വ്‌​ലെം​ഗ്തു​ള്ള ആ​ൾ​ക്കാ​ർ എ​ന്ന നി​ല​യി​ൽ എ​ന്തും തു​റ​ന്നു സം​സാ​രി​ക്കാ​ൻ പ​റ്റു​ന്ന സൗ​ഹൃ​ദ​മാ​യി അ​ത് വ​ള​ർ​ന്നു.

എ​ന്‍റെ ക​രി​യ​റി​ൽ മൂ​ന്ന് മെ​ഗാ ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച സം​വി​ധാ​യ​ക​നാ​ണ് ഷാ​ഫി. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ക എ​ന്ന​ത് തി​ക​ഞ്ഞ കം​ഫ​ർ​ട്ട് സോ​ണി​ൽ നി​ന്ന് പെ​ർ​ഫോം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ഒ​ന്നാ​യി​രു​ന്നു. ഒ​രു മ​റ​യു​മി​ല്ലാ​തെ എ​ന്തും ഡി​സ്ക​സ് ചെ​യ്യാ​നും സ​ജ​ഷ​നു​ക​ൾ ന​ൽ​കാ​നും പ​റ്റു​ന്ന​ത്ര ആ​ഴ​മു​ള്ള​താ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ബ​ന്ധം.

അ​ദ്ദേ​ഹം ഇ​ത്ര പെ​ട്ടെ​ന്ന് വി​ട്ടു​പോ​കു​മെ​ന്ന് സ്വ​പ്ന​ത്തി​ൽ പോ​ലും ക​രു​തി​യി​ല്ല. എ​ത്ര വി​ഷ​മി​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്തും ത​മാ​ശ​യി​ലൂ​ടെ അ​തി​നെ ല​ഘൂ​ക​രി​ക്കു​ന്ന സ്വ​ഭാ​വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്.

വ​ലി​യൊ​രു സ​ന്തോ​ഷ​മു​ള്ള ച​ട​ങ്ങ​ല്ല ഇ​തെ​ങ്കി​ലും, ഷാ​ഫി​യു​ടെ പേ​രി​ൽ ഒ​രു മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് ന​ൽ​കാ​നും അ​ത് ന​ല്ല സം​വി​ധാ​യ​ക​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നു​മു​ള്ള ചി​ന്ത വ​രി​ക​യും അ​തി​ന് സം​ഘാ​ട​ക​ർ മു​ൻ​കൈ എ​ടു​ക്കു​ക​യും ചെ​യ്ത​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്.

മ​ല​യാ​ള സി​നി​മ​യി​ൽ ശ​ത്രു​ക്ക​ളി​ല്ലാ​ത്ത ഒ​രാ​ളാ​യാ​ണ് ഷാ​ഫി​യെ എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്. എ​ല്ലാ​വ​രോ​ടും ചി​രി​ച്ചു ക​ളി​ച്ച്, പ​രാ​തി​ക​ളോ വി​ദ്വേ​ഷ​മോ ഇ​ല്ലാ​ത്ത ഒ​രാ​ൾ. അ​ദ്ദേ​ഹം ആ​രെ​യും കു​റി​ച്ച് പ​ര​ദൂ​ഷ​ണം പ​റ​യു​ക​യോ മ​റ്റു​ള്ള​വ​ർ അ​ദ്ദേ​ഹ​ത്തെ എ​തി​ർ​ത്തു സം​സാ​രി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ഞാ​ൻ കേ​ട്ടി​ട്ടി​ല്ല.

ഇ​തൊ​രു വ​ലി​യ ച​ട​ങ്ങാ​യി​രു​ന്നെ​ങ്കി​ൽ മ​ല​യാ​ള സി​നി​മ മു​ഴു​വ​ൻ ഇ​വി​ടെ എ​ത്തു​മാ​യി​രു​ന്നു. ഒ​രു തു​ട​ക്കം എ​ന്ന നി​ല​യി​ൽ വ​ള​രെ ചു​രു​ങ്ങി​യ ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ ഒ​രു കൂ​ട്ടാ​യ്മ​യാ​ണി​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള അ​വാ​ർ​ഡ് പ്ര​ഗ​ത്ഭ​നാ​യ ഒ​രു സം​വി​ധാ​യ​ക​ന് ത​ന്നെ ന​ൽ​കു​ന്ന​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. ഈ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നും പ്രി​യ​പ്പെ​ട്ട​വ​രെ​യൊ​ക്കെ കാ​ണാ​നും സാ​ധി​ച്ച​തി​ൽ സ​ർ​വ്വേ​ശ്വ​ര​നോ​ട് ന​ന്ദി പ​റ​യു​ന്നു.’’​ദി​ലീ​പ് പ​റ​ഞ്ഞു.

Kerala

വി​ജ​യ്‌​യും ടി​വി​കെ​യും ച​ല​ന​മു​ണ്ടാ​ക്കി​ല്ല; ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തും: ശ​ര​ത് കു​മാ​ർ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ന​ട​നും ബി​ജെ​പി ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ ശ​ര​ത് കു​മാ​ർ. എ​ന്നാ​ൽ എ​ത്ര സീ​റ്റു​ക​ൾ നേ​ടു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ശ​ര​ത് കു​മാ​ർ പ​റ​ഞ്ഞു.

'സം​സ്ഥാ​ന​ത്ത് വി​ജ​യ്‌​യും ടി​വി​കെ​യും ച​ല​ന​മു​ണ്ടാ​ക്കി​ല്ല. ഫാ​ൻ​സും ആ​ൾ​ക്കൂ​ട്ട​വും വോ​ട്ടാ​കി​ല്ല.വി​ജ​യ് ഇ​തു​വ​രെ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ത്സ​രി​ച്ചി​ട്ടി​ല്ല. വി​ജ​യ്ക്ക് ഈ ​തി​ര​ഞ്ഞെ​ടു​പ്പ് ഒ​രു പ​രീ​ക്ഷ​ണ​മാ​യി​രി​ക്കും.'-​ശ​ര​ത് കു​മാ​ർ പ​റ​ഞ്ഞു.

ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) ഈ ​വ​ർ​ഷ​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ആ​രു​മാ​യി കൈ​കോ​ർ​ക്കു​മെ​ന്ന ച​ർ​ച്ച​ക​ളും ഉ​യ​ർ​ന്നി​രു​ന്നു. വി​ജ​യ്‌​യെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍ ഏ​ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യും സ​ഖ്യ​ത്തി​ന് ത​യ്യാ​റാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

National

ജനനായകൻ: ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ജ​​​യ് ചി​​​ത്രം ജ​​​ന​​​നാ​​​യ​​​ക​​​ന്‍റെ സെ​​​ൻ​​​സ​​​ർ​​​ഷി​​​പ്പ് അ​​​നു​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ർ​​​ജി അ​​​ടു​​​ത്ത തി​​​ങ്ക​​​ളാ​​​ഴ്ച സു​​​പ്രീം​​​കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും. സെ​​​ൻ​​​സ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന മ​​​ദ്രാ​​​സ്ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ൾ ബ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് മ​​​ര​​​വി​​​പ്പി​​​ച്ച ഡി​​​വി​​​ഷ​​​ൻ ബ​​​ഞ്ചി​​​നെ​​​തി​​​രേ നി​​​ർ​​​മാ​​​താ​​​വാ​​ണ് ഉ​​ന്ന​​ത​​നീ​​തി പീ​​ഠ​​ത്തെ സ​​മീ​​പി​​ച്ച​​ത്.

ചി​​​ത്ര​​​ത്തി​​​ന് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സെ​​​ൻ​​​ഷ​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണു ഡി​​​വി​​​ഷ​​​ൻ ബ​​​ഞ്ച് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ത​​​ട​​​ഞ്ഞ​​​ത്. പൊ​​​ങ്ക​​​ൽ പ്ര​​​മാ​​​ണി​​​ച്ച് ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ജ​​​ന​​​നാ​​​യ​​​ക​​​ൻ റി​​​ലീ​​​സ് ചെ​​​യ്യാ​​​നാ​​​ണ് അ​​​ണി​​​യ​​​റ​​​ക്കാ​​​ർ ശ്ര​​​മി​​​ച്ചി​​​രു​​​ന്ന​​​ത്.

Kerala

മത്സരിക്കുമോ? പാർട്ടി സമീപിച്ചാലും അലട്ടുന്ന വിഷയം മറ്റൊന്നുണ്ട്: ധർമജൻ

കൊ​ച്ചി: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന ആ​വ​ശ്യ​വു​മാ​യി പാ​ർ​ട്ടി ഇ​തു​വ​രെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. മ​ത്സ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​ത​ന്നെ ഇ​തു​വ​രെ കോ​ൺ​ഗ്ര​സ് പാ​ര്‍​ട്ടി സ​മീ​പി​ച്ചി​ട്ടി​ല്ല. പാ​ര്‍​ട്ടി സ​മീ​പി​ച്ചാ​ലും ആ​ലോ​ചി​ച്ചി​ട്ടേ പ​റ​യാ​നാ​വൂ, കാ​ര​ണം മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങാ​നു​ള്ള സാ​മ്പ​ത്തി​കം ഇ​പ്പോ​ഴി​ല്ലെ​ന്ന് ധ​ര്‍​മ​ജ​ന്‍ ദീ​പി​ക ഓ​ൺ​ലൈ​നി​നോ​ടു പ്ര​തി​ക​രി​ച്ചു.

അ​ങ്ങ​നെ​യൊ​രു ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പാ​ര്‍​ട്ടി എ​ന്നെ സ​മീ​പി​ച്ചി​ട്ടി​ല്ല. സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല. പാ​ര്‍​ട്ടി സ​മീ​പി​ച്ചാ​ലും ആ ​സ​മ​യ​ത്ത് ആ​ലോ​ചി​ച്ചി​ട്ടേ പ​റ​യാ​ന്‍ പ​റ്റൂ. കാ​ര​ണം ഇ​തി​നു അ​ത്യാ​വ​ശ്യം സാ​മ്പ​ത്തി​ക പി​ൻ​ബ​ലം ആ​വ​ശ്യ​മാ​ണ്. അ​തൊ​ന്നും എ​ന്‍റ​ടു​ത്ത് ഇ​ല്ല. അ​തു​കൊ​ണ്ട് ഒ​ന്നും പ​റ​യാ​ന്‍ പ​റ്റി​ല്ല. പി​ന്‍​വ​ലി​ഞ്ഞു നി​ല്‍​ക്കാ​നാ​ണ് സാ​ധ്യ​ത - ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ധ​ര്‍​മ​ജ​ന്‍ ബാ​ലു​ശേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. എ​ല്‍​ഡി​എ​ഫി​ന്‍റെ സ​ച്ചി​ന്‍ ദേ​വ് ആ​ണ് ബാ​ലു​ശേ​രി​യി​ല്‍ ജ​യി​ച്ച​ത്. ധ​ര്‍​മ​ജ​ന്‍റെ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ ഫ​ണ്ട് പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​വും കോ​ണ്‍​ഗ്ര​സി​ല്‍ ന​ട​ന്നി​രു​ന്നു.

ഒ​രു കെ​പി​സി​സി സെ​ക്ര​ട്ട​റി​യും യു​ഡി​എ​ഫ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യും ചേ​ർ​ന്നു ത​ന്‍റെ പേ​രി​ല്‍ ല​ക്ഷ​ങ്ങ​ള്‍ പി​രി​ച്ചെ​ടു​ത്തു​വെ​ന്നു ന​ട​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നു പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​നി​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും ത​ന്നെ തോ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും ആ​യി​രു​ന്നു ധ​ര്‍​മ​ജ​ന്‍റെ പ​രാ​തി.

Movies

ന​ട​ൻ പു​ന്ന​പ്ര അ​പ്പ​ച്ച​ൻ അ​ന്ത​രി​ച്ചു

ന​ട​ൻ പു​ന്ന​പ്ര അ​പ്പ​ച്ച​ൻ അ​ന്ത​രി​ച്ചു. വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ആ​രോ​ഗ്യാ​വ​സ്ഥ മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

1965ൽ ​ഉ​ദ​യ സ്റ്റു​ഡി​യോ നി​ർ​മി​ച്ച സ​ത്യ​ൻ നാ​യ​ക​നാ​യ ഒ​തേ​ന​ന്‍റെ മ​ക​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ഉ​ദ​യ​യു​ടെ മി​ക്ക സി​നി​മ​ക​ളി​ലും അ​പ്പ​ച്ച​ൻ അ​ഭി​ന​യി​ച്ചു.

അ​നു​ഭ​വ​ങ്ങ​ൾ പാ​ളി​ച്ച​ക​ൾ എ​ന്ന സി​നി​മ​യി​ലാ​ണ് അ​പ്പ​ച്ച​ന് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ഒ​രു വേ​ഷം കി​ട്ടു​ന്ന​ത്. ചി​ത്ര​ത്തി​ൽ തൊ​ഴി​ലാ​ളി നേ​താ​വാ​യി​ട്ടാ​യി​രു​ന്നു അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ച​ത്.

വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലും കാ​ര​ക്ട​ർ വേ​ഷ​ങ്ങ​ളി​ലു​മാ​ണ് പു​ന്ന​പ്ര അ​പ്പ​ച്ച​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ അ​ന​ന്ത​രം, പ​ത്മ​രാ​ജ​ന്‍റെ ഞാ​ൻ ഗ​ന്ധ​ർ​വ​ൻ, ജ​ലോ​ല്‍​സ​വം, സി​ന്ദൂ​ര​രേ​ഖ, മൈ ​ഡി​യ​ര്‍ മു​ത്ത​ച്ഛ​ന്‍, സ​ന്ദേ​ശം, മ​തി​ലു​ക​ള്‍, വെ​നീ​സി​ലെ വ്യാ​പാ​രി, ദി ​കിം​ഗ് തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Movies

നാ​യ​ക​നാ​യും പ്ര​തി​നാ​യ​ക​നാ​യും മ​മ്മൂ​ട്ടി; മ​ഹാ​ന​ട​ന്‍റെ കൈ​യൊ​പ്പ് പ​തി​ഞ്ഞ ക​ള​ങ്കാ​വ​ൽ

നാ​യ​ക​നാ​യും പ്ര​തി​നാ​യ​ക​നാ​യും മ​മ്മൂ​ട്ടി വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​രി​ച്ച വ​ർ​ഷ​മാ​ണ് 2025. ഭ്ര​മ​യു​ഗ​ത്തി​ലെ കൊ​ടു​മ​ൺ പോ​റ്റി​യി​ലൂ​ടെ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ല​ഭി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ സു​വ​ർ​ണ നി​മി​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.

ഭ്ര​മ​യു​ഗ​ത്തി​ൽ താ​രം ന​ട​ത്തി​യ സൂ​ക്ഷ്മ​ത ജൂ​റി​യു​ടെ പ്ര​ത്യേ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. മ​മ്മൂ​ട്ടി​യു​ടെ പ്ര​ക​ട​നം ക​ണ്ട് ത​നി​ക്ക് അ​സൂ​യ തോ​ന്നി​യെ​ന്ന് ജൂ​റി ചെ​യ​ർ​മാ​ൻ പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞി​രു​ന്നു. 2025ൽ ​മ​മ്മൂ​ട്ടി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യ മൂ​ന്ന് ചി​ത്ര​ങ്ങ​ളാ​ണ്.

* ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്സ്

 

Movies

വ​ണ്ടി മു​ഴു​വ​ൻ പോ​യി, പ​ക്ഷേ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി; ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​മാ​യി ആ​ന്‍റ​ണി പെ​പ്പെ

പു​തു​വ​ത്സ​രാ​ശം​സ​ക​ളും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി ന​ട​ൻ ആ​ന്‍റ​ണി പെ​പ്പെ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. വേ​ദ​ന​ക​ളും പ​രി​ക്കു​ക​ളും നി​റ​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നു 2025 എ​ന്നു പ​റ​ഞ്ഞ ആ​ന്‍റ​ണി ന​വം​ബ​റി​ൽ ന​ട​ന്ന അ​പ​ക​ട​ത്തെ​ക്കു​റി​ച്ചും കു​റി​പ്പി​ൽ പ​റ​യു​ന്നു​ണ്ട്.

ന​വം​ബ​ര്‍ മാ​സ​ത്തി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നും അ​തി​ൽ നി​ന്നും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടാ​തെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​ണ് കു​റി​പ്പി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​ഭാ​ഗം.

ആ​ന്‍റ​ണി​യു​ടെ കു​റി​പ്പ് വാ​യി​ക്കാം

‘‘കൊ​ല്ലാ​ത്ത​തൊ​ന്നും ന​മ്മ​ളെ ത​ള​ർ​ത്തി​ല്ല, ക​രു​ത്ത​രാ​ക്കു​ക​യേ​യു​ള്ളൂ എ​ന്ന് കേ​ട്ടി​ട്ടു​ണ്ട്. പ​ക്ഷേ 2025 ആ ​വാ​ച​കം അ​ൽ​പം ക​ട​ത്തി കൈ​യി​ലെ​ടു​ത്തു എ​ന്നാ​ണ് എ​ന്‍റെ​യൊ​രു തോ​ന്ന​ൽ. ജി​മ്മി​ലെ പ​രി​ക്ക്, ഷൂ​ട്ടി​നി​ട​യി​ലെ അ​പ​ക​ടം... അ​ങ്ങ​നെ വ​ർ​ഷ​ത്തി​ന്‍റെ മു​ക്കാ​ൽ ഭാ​ഗ​വും ആ​ശു​പ​ത്രി​ക​ൾ​ക്കും വേ​ദ​ന​ക​ൾ​ക്കും ഇ​ട​യി​ലാ​യി​രു​ന്നു.

അ​ങ്ങ​നെ പോ​കു​മ്പോ​ൾ ആ​ണ് 15 ന​വം​ബ​ർ 2025, വാ​ഗ​മ​ൺ വ​ച്ച് ഒ​രു അ​പ​ക​ടം കൂ​ടെ ബോ​ണ​സ് ആ​യി അ​ടി​ച്ചു കി​ട്ടി. അ​ത്യാ​വ​ശ്യം ത​ര​ക്കേ​ടി​ല്ലാ​ത്ത പ​രി​ക്കോ​ടു കൂ​ടി വ​ണ്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഞ​ങ്ങ​ൾ മൂ​ന്നു പേ​രും ര​ക്ഷ​പെ​ട്ടു.

എ​ന്‍റെ പ്രി​യ​പ്പെ​ട്ട ആ​ദ്യ​ത്തെ വ​ണ്ടി ‘ടോ​ട്ട​ൽ ലോ​സ്’ ആ​യി മാ​റി. പ​ക്ഷേ ത​ക​ർ​ന്നു​പോ​യ ആ ​വ​ണ്ടി ഞ​ങ്ങ​ളു​ടെ മൂ​ന്ന് പേ​രു​ടെ​യും ജീ​വ​ൻ കാ​ത്തു. വ​ണ്ടി​യു​ടെ ന​മ്പ​ർ 1818 എ​ന്നാ​യി​രു​ന്നു. ആ ​ന​മ്പ​റി​ലും മാ​ലാ​ഖ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലും ഞാ​ൻ എ​പ്പോ​ഴും വി​ശ്വ​സി​ച്ചി​രു​ന്നു. എ​ന്‍റെ ആ ​വി​ശ്വാ​സം തെ​റ്റി​യി​ല്ലെ​ന്ന് എ​നി​ക്ക് ബോ​ധ്യ​മാ​യി. വ​ണ്ടി പോ​ണേ​ൽ പോ​ട്ടെ...​ജീ​വ​നോ​ടെ ഉ​ണ്ട​ല്ലോ, അ​ത് മ​തി.

ഒ​രു വ​ശ​ത്ത്, ഇ​ത് എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ വ​ർ​ഷ​മാ​യി​രു​ന്നു. എ​ന്നാ​ൽ ആ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഒ​രു മാ​ന്ത്രി​ക​ത​യു​ണ്ടാ​യി​രു​ന്നു. 2025-ൽ ​എ​നി​ക്ക് ചി​ല ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നും സാ​ധി​ച്ചു. മു​റി​വു​ണ​ങ്ങാ​ത്ത നി​മി​ഷ​ങ്ങ​ളി​ൽ ഞാ​ൻ പു​തി​യ​വ സൃ​ഷ്ടി​ക്കു​ക​യും, ചി​ത്രീ​ക​രി​ക്കു​ക​യും, ഞാ​ൻ എ​ക്കാ​ല​വും സ്വ​പ്നം ക​ണ്ട ഭാ​വി​യി​ലേ​ക്ക് കാ​ലെ​ടു​ത്തു​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

അ​പ്പൊ എ​ല്ലാം പ​റ​ഞ്ഞ​പോ​ലെ...... പു​തി​യ പ​രി​പാ​ടി​ക​ളു​ടെ ആ​വേ​ശ​വു​മാ​യി 2026-ലേ​ക്ക് ക​ട​ക്കു​ന്നു. മു​റി​പ്പാ​ടു​ക​ളു​ണ്ട്, പ​ക്ഷേ മ​ന​സ് ത​ക​ർ​ന്നി​ട്ടി​ല്ല. പു​തി​യൊ​രു തു​ട​ക്ക​ത്തി​നാ​യി...

പു​തു​വ​ത്സ​രാ​ശം​സ​ക​ൾ, പ​റ​ക്കൂ, ഫു​ൾ ഓ​ണ്‍ ഫു​ൾ പ​വ​ർ.’’

NRI

മ​ല​യാ​ളി മ​ന​സി​ന്‍റെ തു​ടി​പ്പു​ക​ൾ തി​രി​ച്ച​റി​ഞ്ഞ പ്ര​തി​ഭ​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ: ന​വ​യു​ഗം

ദ​മാം: പ്ര​ശ​സ്ത ച​ല​ച്ചി​ത്ര അ​ഭി​നേ​താ​വും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

മ​ല​യാ​ളി മ​ന​സി​ന്‍റെ തു​ടി​പ്പു​ക​ൾ തി​രി​ച്ച​റി​ഞ്ഞു, അ​തി​നൊ​ത്തു തൂ​ലി​ക ച​ലി​പ്പി​ച്ചും അ​ഭി​ന​യ​മി​ക​വ് കൊ​ണ്ടും മ​ല​യാ​ള​സി​നി​മ​യി​ലെ ഇ​തി​ഹാ​സ​താ​ര​മാ​യി മാ​റി​യ പ്ര​തി​ഭ​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ.

ത​ന്‍റെ കു​റ​വു​ക​ളെ ക​ളി​യാ​ക്കി അ​ദ്ദേ​ഹം സൃ​ഷ്‌​ടി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ മ​ല​യാ​ളി​യു​ടെ അ​പ​ക​ർ​ഷ​ബോ​ധ​ത്തെ​യും രാ​ഷ്ട്രീ​യ​ബോ​ധ​ത്തെ​യും സ്വാ​ധീ​നിക്കു​ക​യും അ​ദ്ദേ​ഹം എ​ഴു​തി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഒ​രു കാ​രി​ക്കേ​ച്ച​ർ രേ​ഖാ​ചി​ത്ര​മാ​യി മാ​റു​ക​യും ചെ​യ്തു.

മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഒ​രു ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ എ​ല്ലാ​ക്കാ​ല​ത്തും ഓ​ർ​മിക്കപ്പെ​ടു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​ന​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Kerala

റൂം ​സ​ർ​വീ​സ് എ​ന്നു പ​റ​ഞ്ഞ് അ​പ​രി​ചി​ത​ർ, എ​ങ്ങ​നെ ഓടാതിരിക്കും; പ്ര​തി​ക​രി​ച്ച് ഷൈ​ൻ ടോം ​ചാ​ക്കോ

കൊ​ച്ചി: ഹോ​ട്ട​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ സം​ഭ​വ​ത്തി​ൽ താ​ന്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന വി​വ​രം ഇ​പ്പോ​ൾ ദീ​പി​ക ഒാ​ൺ​ലൈ​നി​ൽ​നി​ന്നു വി​ളി​ക്കു​മ്പോ​ഴാ​ണ് അ​റി​യു​ന്ന​തെ​ന്ന് ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ.


അ​ന്നു താ​ന്‍ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ല്‍ മു​റി​യി​ല്‍ റൂം ​സ​ര്‍​വീ​സ് എ​ന്നു പ​റ​ഞ്ഞു ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത ചി​ല​ര്‍ വ​ന്ന​തു​കൊ​ണ്ടാ​ണ് താ​ന്‍ ഇ​റ​ങ്ങി ഓ​ടി​യ​ത്- ഹോ​ട്ട​ൽ മു​റി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓടി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ചു ഷൈ​ന്‍ ടോം ​ചാ​ക്കോ പ​റ​ഞ്ഞു.

"ഞാ​ന്‍ ഹോ​ട്ട​ലി​ല്‍​നി​ന്ന് ഓ​ടി​പ്പോ​യ കേ​സി​നു ല​ഹ​രി​യു​മാ​യി ബ​ന്ധ​മി​ല്ല. അ​ന്ന് അ​വ​ര്‍ ബ്ല​ഡ് ഒ​ക്കെ എ​ടു​ത്തി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ എ​ന്നെ കൊ​ണ്ടു​പോ​യ​ത്. അ​തൊ​ക്കെ അ​വി​ടെ ക​ഴി​ഞ്ഞ​താ​ണ്. അ​തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​ത് ഇ​ന്നാ​ണ് എ​ന്ന​ല്ലേ ഉ​ള്ളെ​ന്നും ന​ട​ൻ പ​റ​ഞ്ഞു.

അ​ന്നു ഹോ​ട്ട​ലി​ല്‍​നി​ന്ന് ഇ​റ​ങ്ങി ഓ​ടാ​നു​ള്ള കാ​ര​ണ​മെ​ന്തെ​ന്ന ചോ​ദ്യ​ത്തോ​ടും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. "ന​മ്മ​ളു​ടെ പി​ന്നാ​ലെ ആ​രെ​ങ്കി​ലും വ​ന്നാ​ല്‍ ന​മ്മ​ള്‍ ഇ​റ​ങ്ങി ഓ​ടി​ല്ലേ. രാ​ത്രി പ​തി​നൊ​ന്ന്-​പ​തി​നൊ​ന്ന​ര സ​മ​യ​ത്താ​ണ് എ​ന്‍റെ ഹോ​ട്ട​ല്‍ റൂ​മി​ല്‍ ര​ണ്ടു​മൂ​ന്നു പേ​ര് യൂ​ണി​ഫോം ഒ​ന്നു​മി​ടാ​തെ റൂം ​സ​ര്‍​വീ​സ് എ​ന്നു പ​റ​ഞ്ഞു​വ​ന്ന​ത്. ഈ ​അ​പ​രി​ചി​ത​രെ ക​ണ്ടാ​ൽ ഞാ​ന്‍ എ​ന്താ വി​ചാ​രി​ക്കു​ക? പോ​ലീ​സ് ആ​ണെ​ന്ന് എ​ങ്ങ​നെ മ​ന​സി​ലാ​ക്കും. ഞാ​ൻ ഉ​ട​നെ റി​സ​പ്ഷ​നി​ല്‍ വി​ളി​ച്ചു. അ​വി​ടെ​യു​ള്ള​വ​ര്‍​ക്കും അ​റി​യി​ല്ല. റൂം ​സ​ര്‍​വീ​സ് ഞാ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ല എ​ന്നു പ​റ​ഞ്ഞി​ട്ടും അ​വ​ര്‍ പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. അ​വ​ര്‍ അ​വി​ടെ​നി​ന്നു പ​രു​ങ്ങി ക​ളി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ ആ​ശ​ങ്ക തോ​ന്നി ഇ​റ​ങ്ങി ഓ​ടി​യ​താ​ണ്'.

അ​തേ​സ​മ​യം, ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് ന​ട​നും സു​ഹൃ​ത്തും ല​ഹ​രി ഉ​പ​യോ​ഗി​ച്ചു എ​ന്നാ​യി​രു​ന്നു പോ​ലീ​സ് കേ​സ്. ഡാ​ന്‍​സാ​ഫ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ ഷൈ​ന്‍ ടോം ​ചാ​ക്കോ ഹോ​ട്ട​ലി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. കേ​സി​ല്‍ ന​ട​നെ മ​ണി​ക്കൂ​റു​ക​ളോ​ളം പി​ന്നീ​ട് ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ന​ട​ന്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ക്കാ​നാ​യി​ല്ല. ഷൈ​ൻ ടോം ​ചാ​ക്കോ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി തെ​ളി​വി​ല്ലെ​ന്ന ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദീ​പി​ക ഓ​ൺ​ലൈ​ൻ പ്ര​തി​ക​ര​ണം തേ​ടി​യ​ത്.

Movies

'തി​ര' അ​ട​ങ്ങി 'ക​ഥ' മ​ട​ങ്ങി  

ജീ​വി​ത​ത്തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ന​ന്മ മാ​ത്രം ആ​ഗ്ര​ഹി​ച്ച ശ്രീ​നി​വാ​സ​ന് അ​വ​സാ​ന കു​റി​പ്പ് എ​ഴു​തി സം​വി​ധാ​യ​ക​ന്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്. മ​ക്ക​ളു​ടെ അ​ഭ്യ​ര്‍​ഥ​ന​പ്ര​കാ​ര​മാ​ണു ശ്രീ​നി​വാ​സ​ന്‍റെ ചി​ത​യി​ല്‍ “എ​ന്നും എ​ല്ലാ​വ​ര്‍​ക്കും ന​ന്മ​ക​ള്‍ മാ​ത്രം വ​ര​ട്ടെ’’ എ​ന്ന കു​റി​പ്പ് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് വ​ച്ച​ത്.

സി​നി​മ​യി​ല്‍ ത​നി​ക്കു ശ​ക്തി​യാ​യി​രു​ന്ന സു​ഹൃ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ വി​ങ്ങി​നി​ന്ന സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​നോ​ട് ശ്രീ​നി​വാ​സ​ന്‍റെ ഇ​ള​യ മ​ക​ന്‍ ധ്യാ​ന്‍, അ​ച്ഛ​ന് അ​വ​സാ​ന​മാ​യി ഒ​രു കു​റി​പ്പെ​ഴു​താ​ന്‍ അ​ഭ്യ​ര്‍​ഥി​ക്കു​ക​യാ​യി​രു​ന്നു. ധ്യാ​നി​ന്‍റെ ആ​ഗ്ര​ഹം സ​ഹോ​ദ​ര​ൻ വി​നീ​ത് ശ്രീ​നി​വാ​സ​നും അം​ഗീ​ക​രി​ച്ച​തോ​ടെ ശ്രീ​നി​വാ​സ​ന്‍റെ മു​റി​യി​ൽ​നി​ന്നും എ​ടു​ത്ത ക​ട​ലാ​സി​ല്‍ സ​ത്യ​ന്‍ “എ​ന്നും എ​ല്ലാ​ര്‍​ക്കും ന​ന്മ​ക​ള്‍ മാ​ത്രം വ​ര​ട്ടെ” എ​ന്ന കു​റി​പ്പെ​ഴു​തി.

മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ചി​ത​യി​ല്‍ ആ ​സ​ന്ദേ​ശ​വും പേ​ന​യും വ​ച്ചാ​ണ് തീ ​കൊ​ളു​ത്തി​യ​ത്. ശ്രീ​നി​വാ​സ​ന്‍റെ മ​ന​സാ​ണ് താ​ന്‍ ക​ട​ലാ​സി​ല്‍ എ​ഴു​തി​യ​തെ​ന്ന് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞു.

ത​ന്‍റെ സി​നി​മ​യു​ടെ ദി​ശ തി​രി​ച്ച​റി​ഞ്ഞ​ത് ശ്രീ​നി​വാ​സ​നി​ലൂ​ടെ​യാ​ണെ​ന്ന് അ​നു​ശോ​ച​ന​യോ​ഗ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ സി​നി​മ​ക​ളി​ല്‍ ശ്രീ​നി​വാ​സ​ന്‍ എ​ഴു​താ​ത്ത തി​ര​ക്ക​ഥ​ക​ളും അ​ദ്ദേ​ഹ​വു​മാ​യി ച​ര്‍​ച്ച​ചെ​യ്തി​രു​ന്നു. രാ​ഷ്‌​ട്രീ​യം പ്ര​മേ​യ​മാ​ക്കി ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്ന് ആ​ലോ​ചി​ച്ചി​രു​ന്നു. ന​ട​ന്‍ കൂ​ടി​യാ​യ​തി​നാ​ല്‍ ശ്രീ​നി​വാ​സ​നി​ലെ എ​ഴു​ത്തു​കാ​ര​നെ നാം ​വേ​ണ്ട​വി​ധം ആ​ഘോ​ഷി​ച്ചി​ട്ടി​ല്ല.

ശ്രീ​നി​വാ​സ​നെ കൂ​ടു​ത​ല്‍ വാ​യി​ക്കാ​നും തി​രി​ച്ച​റി​യാ​നും പോ​കു​ന്ന​തേ​യു​ള്ളൂ​വെ​ന്നും സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച കൂ​ടു​മ്പോാ​ള്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ക​ണ്ട​നാ​ട്ടി​ലെ ശ്രീ​നി​യു​ടെ വീ​ട്ടി​ലെ​ത്തു​മാ​യി​രു​ന്നു.

Kerala

ടൗ​ണ്‍​ഷി​പ്പ് മേ​ഖ​ല കൃ​ഷി ഭൂ​മി​യാ​ക്കി, സി​നി​മ​യ്ക്ക​പ്പു​റ​മു​ള്ള ബ​ന്ധം, ശ്രീ​നി​യേ​ട്ട​ന്‍ എ​ന്നും ഞ​ങ്ങ​ള്‍​ക്ക് വ​ഴി​കാ​ട്ടി: കൃ​ഷ്ണ​പ്ര​സാ​ദ്

 കൊച്ചി: സി​നി​മ​യേ​ക്കാ​ള്‍ ഉ​പ​രി കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലാ​ണ് ത​നി​ക്ക് ശ്രീ​നി​വാ​സ​ന്‍ പ്ര​ചോ​ദ​ന​മാ​യി​ട്ടു​ള്ള​തെ​ന്ന് ന​ട​ന്‍ കൃ​ഷ്ണ​പ്ര​സാ​ദ്.

ഇ​ന്ന് അ​ന്യം നി​ന്ന് പോ​കു​ന്ന കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് സെ​ലി​ബ്രി​റ്റി​ക​ളാ​യ ത​ങ്ങ​ള്‍​ക്ക് വ​ഴി​കാ​ട്ടി​യാ​കാ​ന്‍ ശ്രീ​നി​യേ​ട്ട​നെ പോ​ലെ ഒ​രാ​ള്‍ മു​ന്നി​ലു​ണ്ടാ​യി എ​ന്ന​ത് അ​ഭി​മാ​ന​ത്തോ​ടു കൂ​ടി​യും അ​തി​ലേ​റെ കൃ​ത​ജ്ഞ​ത​യോ​ടു കൂ​ടി​യും ഓ​ര്‍​ക്കു​ക​യാ​ണെ​ന്ന് കൃ​ഷ്ണ​പ്ര​സാ​ദ് കൊ​ച്ചി ടൗ​ണ്‍ ഹാ​ളി​ല്‍ ശ്രീ​നി​വാ​സ​നെ അ​വ​സാ​ന​മാ​യി ക​ണ്ട ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

"മ​ല​യാ​ള സി​നി​മ​യി​ല്‍ ത​ന്‍റേ​താ​യ കൈ​യോ​പ്പ് പ​തി​പ്പി​ച്ച ശ്രീ​നി​യേ​ട്ട​ന്‍റെ പാ​വ​ന​സ്മ​ര​ണ​ക​ള്‍​ക്ക് മു​ന്നി​ല്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കു​ക​യാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​താ​ണ്ട് പ​ഞ്ച​വ​ടി​പ്പാ​ലം എ​ന്ന സി​നി​മ തു​ട​ങ്ങി​യ ഒ​രു ബ​ന്ധ​മു​ണ്ട് ഞ​ങ്ങ​ള്‍ ത​മ്മി​ല്‍. പ​ക്ഷെ അ​തി​ന​പ്പു​റ​മാ​യി​ട്ട് എ​നി​ക്ക്, ഒ​രു സി​നി​മാ ന​ട​ന്‍ എ​ന്ന​തി​ന​പ്പു​റം ആ​ത്മ​ബ​ന്ധം എ​ന്ന് പ​റ​യു​ന്ന​ത് ഒ​രു ക​ര്‍​ഷ​ക​ന്‍ എ​ന്ന രീ​തി​യി​ലാ​ണ്. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ എ​നി​ക്ക് ഒ​രു വ​ലി​യ പ്ര​ചോ​ദ​ന​മാ​യി​രു​ന്നു ശ്രീ​നി​യേ​ട്ട​ന്‍.'

'അ​ദ്ദേ​ഹം സാ​മ്പ​ത്തി​ക​മാ​യി എ​ത്ര ഉ​ന്ന​തി​യി​ല്‍ വ​ന്നി​ട്ടും ശ്രീ​നി​യേ​ട്ട​ന്‍ താ​മ​സി​ക്കു​ന്ന പു​ര​യി​ട​ത്തോ​ട് ചേ​ര്‍​ന്നു ത​ന്നെ കാ​ര്‍​ഷി​ക മേ​ഖ​ല അ​ദ്ദേ​ഹം വി​ക​സി​പ്പി​ച്ചെ​ടു​ത്തു. ടൗ​ണ്‍​ഷി​പ്പ് ആ​യ തൃ​പ്പൂ​ണി​ത്തു​റ പോ​ലു​ള്ള സ്ഥ​ല​ത്താ​ണ് അ​ദ്ദേ​ഹം കൃ​ഷി ചെ​യ്ത​ത് എ​ന്നു​ള്ള​ത്, ന​മ്മ​ള്‍ അ​ദ്ദേ​ഹ​ത്തെ ഓ​ര്‍​ക്കു​മ്പോ​ള്‍, അ​ദ്ദേ​ഹ​ത്തി​ന്റെ മ​ന​സി​ന്‍റെ വ​ലി​പ്പം ന​മു​ക്ക് തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കും.'

'തീ​ര്‍​ച്ച​യാ​യും ഇ​ന്ന് അ​ന്യം നി​ന്ന് പോ​കു​ന്ന കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് ഞ​ങ്ങ​ളെ പോ​ലെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ള്‍​ക്ക് ഒ​രു പ്ര​ചോ​ദ​ന​മാ​യി നി​ന്നു​കൊ​ണ്ട്, ഞ​ങ്ങ​ള്‍​ക്കൊ​രു വ​ഴി​കാ​ട്ടി​യാ​കാ​ന്‍ ശ്രീ​നി​യേ​ട്ട​നെ പോ​ലെ ഒ​രാ​ള്‍ ഞ​ങ്ങ​ളു​ടെ മു​ന്നി​ലു​ണ്ടാ​യി എ​ന്ന​ത് അ​ഭി​മാ​ന​ത്തോ​ടു കൂ​ടി​യും അ​തി​ലേ​റെ കൃ​ത​ജ്ഞ​ത​യോ​ടു കൂ​ടി​യും ഞ​ങ്ങ​ള്‍ ഓ​ര്‍​ക്കു​ക​യാ​ണ്. ജീ​വി​ത​ത്തി​ല്‍ ഇ​നി​യും ആ​രെ​ങ്കി​ലു​മൊ​ക്കെ, സെ​ലി​ബ്രി​റ്റി​ക​ള്‍ ഈ ​കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ങ്കി​ല്‍, അ​തി​ന്‍റെ​യെ​ല്ലാം പ്ര​ചോ​ദ​നം ശ്രീ​നി​യേ​ട്ട​ന്‍ ആ​യി​രി​ക്കും'.-​കൃ​ഷ്ണ പ്ര​സാ​ദ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, എ​റ​ണാ​കു​ളം ക​ണ്ട​നാ​ട്ട് വാ​ങ്ങി​യ സ്ഥ​ല​ത്ത് ശ്രീ​നി​വാ​സ​ന്‍ ജൈ​വ​കൃ​ഷി​ക്കു​ക​യും വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളും നെ​ല്ലും ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ശ്രീ​നി ഫാം​സ് എ​ന്ന പേ​രി​ല്‍ വി​ല്‍​പ​ന​യും ആ​രം​ഭി​ച്ചി​രു​ന്നു. മ​ത്സ്യ​കൃ​ഷി​യും പ​ശു​വ​ള​ര്‍​ത്ത​ലും ശ്രീ​നി​വാ​സ​ന്‍ ന​ട​ത്തി​യി​രു​ന്നു.

 

NRI

ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണം; മ​ല​യാ​ള സി​നി​മ​യ്ക്ക് തീ​രാ​ന​ഷ്‌​ട​മെ​ന്ന് കെ​ഡി​എ​ൻ​എ

കു​വൈ​റ്റ് സി​റ്റി: മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ താ​രം ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണം മ​ല​യാ​ള സി​നി​മ​യ്ക്ക് തീ​രാ​ന​ഷ്‌​ട​മെ​ന്ന് കെ​ഡി​എ​ൻ​എ അ​റി​യി​ച്ചു. മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ അ​തു​ല്യ​മാ​യ മു​ദ്ര പ​തി​പ്പി​ച്ച പ്ര​ശ​സ്ത ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണം മ​ല​യാ​ളി സ​മൂ​ഹ​ത്തെ മു​ഴു​വ​ൻ ആ​ഴ​ത്തി​ലു​ള്ള ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

ക​ലാ​പ​ര​വും സാ​മൂ​ഹി​ക​ബോ​ധ​മു​ള്ള​തു​മാ​യ സി​നി​മ​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം മ​ല​യാ​ള സി​നി​മ​യ്ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ കാ​ലാ​തീ​ത​വും അ​ന​ശ്വ​ര​വു​മാ​ണ്. സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ജീ​വി​ത യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ, സാ​മൂ​ഹി​ക വൈ​രു​ദ്ധ്യ​ങ്ങ​ൾ, രാ​ഷ്ട്രീ​യ​വും സാം​സ്കാ​രി​ക​വു​മാ​യ ചോ​ദ്യ​ങ്ങ​ൾ എ​ന്നി​വ ഹാ​സ്യ​ത്തി​ന്‍റെ നേ​ർ​ത്ത സ്പ​ർ​ശ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ ശ്രീ​നി​വാ​സ​ൻ അ​പൂ​ർ​വ പ്ര​തി​ഭ​യാ​യി​രു​ന്നു.

ന​ട​നെ​ന്ന നി​ല​യി​ലും തി​ര​ക്ക​ഥാ​കൃ​ത്തെ​ന്ന നി​ല​യി​ലും സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹം സൃ​ഷ്ടി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളും സി​നി​മ​ക​ളും മ​ല​യാ​ള സി​നി​മ​യി​ൽ എ​ക്കാ​ല​വും നി​ല​നി​ൽ​ക്കും. ചി​ന്തി​പ്പി​ക്കു​ക​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തു​ക​യും ചെ​യ്ത ഒ​രു ക​ലാ​കാ​രന്‍റെ വേ​ർ​പാ​ട് സി​നി​മാ ലോ​ക​ത്തി​നും മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ്.

കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് എ​ൻആ​ർഐ അ​സോ​സി​യേ​ഷ​ൻ (കെഡിഎ​ൻഎ) ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ർ​ക്കും കെഡിഎ​ൻഎ​യു​ടെ അ​നു​ശോ​ച​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്നതായും അറിയിച്ചു.

NRI

മ​ല​യാ​ള സി​നി​മ​യ്ക്ക് തീ​രാ​ന​ഷ്‌​ടം; ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ കെ​പി​എ അ​നു​ശോ​ചി​ച്ചു

മനാമ: മ​ല​യാ​ള സി​നി​മാ ലോ​ക​ത്തി​ന് അ​മൂ​ല്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ന​ട​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ഒ​രു​പോ​ലെ തി​ള​ങ്ങി​യ ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​വാ​ർ​ത്ത അ​ത്യ​ന്തം ദുഃ​ഖ​ക​ര​മാ​ണെ​ന്നും കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, ക​ലാ-​സാ​ഹി​ത്യ വി​ഭാ​ഗം സൃ​ഷ്ടി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. 

സ്വ​ത​സി​ദ്ധ​മാ​യ അ​ഭി​ന​യ​ശൈ​ലി​യി​ലൂ​ടെ​യും ആ​ഴ​മു​ള്ള തി​ര​ക്ക​ഥ​ക​ളി​ലൂ​ടെ​യും സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള സി​നി​മ​ക​ളി​ലൂ​ടെ​യും മ​ല​യാ​ള സി​നി​മ​യ്ക്ക് എ​ല്ലാ​മാ​യി​രു​ന്ന ഒ​രു സ​മ്പൂ​ർ​ണ ക​ലാ​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ ത​ല​മു​റ​ക​ളോ​ളം മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ നി​ല​നി​ൽ​ക്കും. മ​ല​യാ​ള സി​നി​മാ ലോ​ക​ത്തി​ന് വി​ല​മ​തി​ക്കാ​നാ​കാ​ത്ത സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍.

ല​ളി​ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​ത​ത്തെ അ​ഭ്ര​പാ​ളി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ശ്രീ​നി​വാ​സ​ന് ക​ഴി​ഞ്ഞി​രു​ന്നു. അ​തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ജീ​വി​ത​ത്തെ കു​റി​ച്ചു​ള്ള ചി​ന്ത​ക​ള്‍​ക്ക് ആ​ഴ​ത്തി​ലു​ള്ള സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണം മ​ല​യാ​ള സി​നി​മ​യ്ക്കും ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തി​നും തീ​രാ​ന​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​ന് ശാ​ന്തി നേ​രു​ന്ന​തോ​ടൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ആ​രാ​ധ​ക​രു​ടേ​യും ദുഃ​ഖ​ത്തി​ല്‍ പ​ങ്കു ചേ​രു​ന്ന​താ​യും പ്ര​യാ​സ​ക​ര​മാ​യ ഈ ​സാ​ഹ​ച​ര്യം അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്ത് ല​ഭി​ക്ക​ട്ടെ​യെ​ന്നും കെപിഎ പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ത്താ​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

Latest News

Corehub Up