എ.എ. നിഷാദ്
സിനിമ ഷൂട്ടിംഗിനിടെ സംവിധായകനും നടനുമായ എം.എ.നിഷാദിന് പരിക്ക്. സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂൾ ഷൂട്ടിനിടെയാണ് പരിക്കേറ്റത്. സെറ്റിലെ പലകയുടെ പാളികളിൽ ഒന്ന് തകർന്ന് കാൽ കുടുങ്ങിയാണ് നിഷാദിന് പരിക്കേറ്റത്.
ഖുശ്ബു, ഷഹീൻ സിദ്ദിഖ്, മഞ്ജു സുഭാഷ് എന്നിവരുൾപ്പെട്ട രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.
കൈകാലുകൾക്ക് പരിക്കുപറ്റിയ നിഷാദിനെ കൂനൂർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രത്തിൽ പ്രധാനകഥാപാത്രത്തെയാണ് നിഷാദ് അവതരിപ്പിക്കുന്നത്.