വിവാഹകാർണിവലിൽ നിന്നും
വിവാഹത്തോടനുബന്ധിച്ച് നടത്തിയ ‘അമ്മു-നിമ്മു’ കാർണിവൽ ആഘോഷ ചിത്രങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയര്‍ന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി നടി അഹാന കൃഷ്ണ.
ഉയരം കുറഞ്ഞ (ഡ്വാർഫിസം ഉള്ള) വ്യക്തികളെ കാർണിവലിൽ പങ്കെടുപ്പിച്ച് വിനോദത്തിനായുള്ള അലങ്കാര വസ്തുക്കളാക്കി മാറ്റിയെന്ന ആക്ഷേപങ്ങൾക്കാണ് താരം വ്യക്തത വരുത്തിയത്.
തന്റെ പോസ്റ്റിന് താഴെ വന്ന ഒരു വിമർശന കമന്റിനാണ് അഹാന നേരിട്ട് മറുപടി നൽകിയത്. ‘പൊക്കം കുറഞ്ഞ ആളുകളെ വസ്തുവൽക്കരിക്കുന്നതും, വെറുമൊരു സൗന്ദര്യപരമായ അലങ്കാരവസ്തുവായി ഉപയോഗിക്കുന്നതും കാണുമ്പോൾ സത്യം പറഞ്ഞാൽ വലിയ അസ്വസ്ഥത തോന്നുന്നു.’-ഇതായിരുന്നു വിമർശന കമന്റ്.

പ്രൊഫഷണൽ കലാകാരന്മാരെ ഒരു ഏജൻസി വഴിയാണ് തങ്ങൾ ബുക്ക് ചെയ്തതെന്നും, കലാകാരന്മാരെ തിരഞ്ഞെടുക്കുമ്പോൾ ഉയരമോ ശരീരപ്രകൃതിയോ തങ്ങൾ മാനദണ്ഡമാക്കിയിരുന്നില്ലെന്നും അഹാന വ്യക്തമാക്കി.
അഹാനയുടെ പ്രതികരണം ഇങ്ങനെ
"ഒരു ഏജൻസി വഴിയാണ് ഞങ്ങൾ ജഗ്ഗ്ലർമാരെയും കാർണിവൽ കലാകാരന്മാരെയും ബുക്ക് ചെയ്തത്. അത് പ്രഫഷണലും മാന്യവുമായ ഒരു ജോലിയാണ്. ഉയരം, ലിംഗഭേദം, അല്ലെങ്കിൽ ശരീരപ്രകൃതി എന്നിവ നോക്കി ഞങ്ങൾ ഒരിക്കലും ആരെയും ആവശ്യപ്പെട്ടിട്ടില്ല. അത് ഞങ്ങൾക്ക് ഒരു ഘടകമേ ആയിരുന്നില്ല. പ്രഫഷനൽ കലാകാരന്മാരെയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്, ഏജൻസി അവരുടെ പക്കലുള്ള ടീമിനെ അയച്ചു.
അവിടെ എത്തിയതിൽ അവർ സന്തോഷവാന്മാരായിരുന്നു, ഞങ്ങൾക്കെല്ലാവർക്കും മികച്ച ഒരു അനുഭവം ലഭിക്കുകയും ചെയ്തു. അവർ ഞങ്ങളുടെ ചടങ്ങിലെ കലാകാരന്മാരായിരുന്നു, അല്ലാതെ അലങ്കാര വസ്തുക്കളായിരുന്നില്ല. കാര്യം മനസ്സിലാക്കാതെ വിധി എഴുതുമ്പോൾ, ഒബ്ജെക്ടിഫിക്കേഷന് നടത്തുന്നത് ഞങ്ങളല്ല എന്നാണ് ഞാൻ കരുതുന്നത്.’’ അഹാന കുറിച്ചു.

അഹാനയെ പിന്തുണച്ച് നിരവധി ആളുകളാണെത്തിയത്. ഒരു തരത്തില്‍ ആ കലാകാരന്മാര്ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമല്ലേ ലഭിക്കുന്നതെന്നും മറ്റ് ജോലികളില്‍ നിന്നും മാറ്റി നിര്‍ത്തല്‍ അനുഭവിക്കുന്നവരുടെ ഉപജീവന മാര്‍ഗം കൂടി പരിഗണിക്കേണ്ടതല്ലേയെന്നും ഇവര്‍ ചോദിക്കുന്നു.
Tags : Ahaana Krishna pre wedding event criticism pre-wedding carnival nimish ravi