x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​യി​ൽ വീ​ണ്ടും അ​ഴി​ച്ചു​പ​ണി; ജോ​യ് മാ​ത്യു​വി​ന്‍റെ രാ​ജി സ്വീ​ക​രി​ച്ചു, കൈ​ലാ​ഷി​ന്‍റെ രാ​ജി ത​ള്ളി  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 1, 2026 11:08 AM IST | Updated: October 1, 2026 11:08 AM IST

അമ്മ ഭരണസമിതി

മ​ല​യാ​ള ച​ല​ച്ചി​ത്ര അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ ഭ​ര​ണ​സ​മി​യി​ലേ​യ്ക്ക് പു​തി​യ അം​ഗ​ങ്ങ​ൾ. സം​ഘ​ട​ന​യു​ടെ പു​തി​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ന​ട​ൻ സി​ജോ​യ് വ​ർ​ഗീ​സും ന​ടി ആ​ശ അ​ര​വി​ന്ദും ചു​മ​ത​ല​യേ​റ്റു.

ന​ടി നീ​നാ കു​റു​പ്പി​നെ പു​തി​യ ട്ര​ഷ​റ​റാ​യും ന​ടി സ​ര​യു​വി​നെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും നി​യ​മി​ച്ചു. ഇ​ന്ന​ലെ ചേ​ർ​ന്ന നി​ർ​ണാ​യ​ക എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഈ ​സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​ത്.

ഭ​ര​ണ​സ​മി​തി​യി​ലെ മു​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ രാ​ജി മൂ​ല​മു​ണ്ടാ​യ ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് പു​തി​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ന​ടി ല​ക്ഷ്മി പ്രി​യ, ജ​യ​ൻ ചേ​ർ​ത്ത​ല എ​ന്നി​വ​ർ ഒ​ഴി​ഞ്ഞ പ​ദ​വി​ക​ളി​ലേ​ക്കാ​ണ് ആ​ശ അ​ര​വി​ന്ദി​നെ​യും സി​ജോ​യ് വ​ർ​ഗീ​സി​നെ​യും തി​ര​ഞ്ഞെ​ടു​ത്ത​ത്.

ന​ടി അ​ൻ​സി​ബ ഹ​സ​ൻ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് സ​ര​യു ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി എ​ത്തു​ന്ന​ത്. ന​ട​ൻ ഉ​ണ്ണി ശി​വ​പാ​ലാ​യി​രു​ന്നു ഇ​തു​വ​രെ ട്ര​ഷ​റ​ർ പ​ദ​വി വ​ഹി​ച്ചി​രു​ന്ന​ത്. കൂ​ടാ​തെ, ന​ട​ൻ ജോ​യ് മാ​ത്യു സ​മ​ർ​പ്പി​ച്ച രാ​ജി​ക്ക​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചു.

എ​ന്നാ​ൽ ന​ട​ൻ കൈ​ലാ​ഷ് ന​ൽ​കി​യ രാ​ജി അ​പേ​ക്ഷ ക​മ്മി​റ്റി ത​ള്ളു​ക​യും രാ​ജി സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന ന​ട​ൻ വി​നു മോ​ഹ​ന് ക​മ്മി​റ്റി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​മു​ണ്ട്.

നി​ല​വി​ൽ ന​ടി ശ്വേ​താ മേ​നോ​ൻ പ്ര​സി​ഡ​ന്‍റാ​യും കു​ക്കു പ​ര​മേ​ശ്വ​ര​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തു​ട​രു​ന്ന നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​പു​തി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​ത്.

നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ വ​നി​താ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ശ അ​ര​വി​ന്ദി​നെ​യും നീ​നാ കു​റു​പ്പി​നെ​യും സ​ര​യു​വി​നെ​യും പ്ര​ധാ​ന ചു​മ​ത​ല​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്. സം​ഘ​ട​നാ കാ​ര്യ​ങ്ങ​ളി​ലെ മു​ൻ​പ​രി​ച​യ​വും അ​നു​ഭ​വ​സ​മ്പ​ത്തും മു​ൻ​നി​ർ​ത്തി​യാ​ണ് സി​ജോ​യ് വ​ർ​ഗീ​സി​ന് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി ന​ൽ​കി​യ​ത്.

Tags : AMMA Joy Mathew Kailash office-bearers resignation

Recent News

Corehub Up