x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​രം നി​യ​ന്ത്രി​ക്കു​ന്നി​ല്ല; വീ​ണ്ടും ഐ​ശ്വ​ര്യ​യ്ക്കെ​തി​രെ അ​തി​രൂ​ക്ഷ ബോ​ഡി ഷെ​യിം​മിം​ഗ്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 1, 2026 12:10 PM IST | Updated: October 1, 2026 12:10 PM IST

ഐ​ശ്വ​ര്യ റാ​യ്

പാ​രീ​സ് ഫാ​ഷ​ൻ വീ​ക്കി​ൽ ലോ​റി​യ​ൽ പാ​രീ​സി​ന്‍റെ ലീ​ഡ് അം​ബാ​സി​ഡ​റാ​യി വീ​ണ്ടും ക​ളം നി​റ​ഞ്ഞ് ഐ​ശ്വ​ര്യ റാ​യ്. ക​റു​ത്ത കോ​ർ​സെ​റ്റ് വെ​ൽ​വെ​റ്റ് ഗൗ​ണി​ൽ റോ​യ​ൽ ലു​ക്കി​ലെ​ത്തി​യ താ​ര​ത്തി​ന്‍റെ കാ​റ്റ്‌​വാ​ക്കും ശൈ​ലി​യും ലോ​ക​വേ​ദി​യു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. സി​റി​യ​ൻ ബ്രാ​ൻ​ഡാ​യ യാ​ര ഷൂ​മേ​ക്ക​ർ ഡി​സൈ​ൻ ചെ​യ്ത വ​സ്ത്ര​ത്തി​ൽ അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് താ​രം വേ​ദി​യി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ ഫാ​ഷ​ൻ ഷോ​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ഐ​ശ്വ​ര്യ​യ്‌​ക്കെ​തി​രെ ക​ടു​ത്ത ബോ​ഡി ഷെ​യ്മിം​ഗ് വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നു.

ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്നി​ല്ലെ​ന്നും, സൗ​ന്ദ​ര്യം നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു പ്ര​ധാ​ന ആ​ക്ഷേ​പ​ങ്ങ​ൾ. പ്രാ​യ​ത്തി​ന​നു​സ​രി​ച്ചു​ള്ള മാ​റ്റ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​തെ മ​റ്റു ന​ടി​മാ​രെ ക​ണ്ടു​പ​ഠി​ക്ക​ണ​മെ​ന്നും മോ​ശം ക​മ​ന്‍റു​ക​ൾ ഉ​യ​ർ​ന്നു.

ന​ടി, ശി​ൽ​പ്പ ഷെ​ട്ടി​യെ ക​ണ്ടു​പ​ഠി​ക്ക​ണ​മെ​ന്നും വി​മ​ർ​ശ​ക​ർ പ​റ​യു​ന്നു. ഐ​ശ്വ​ര്യ സ്റ്റൈ​ലി​സ്റ്റി​നെ മാ​റ്റ​ണ​മെ​ന്നും മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ഫാ​ഷ​ൻ വീ​ക്കി​നേ​തി​ന് സ​മാ​ന​മാ​യാ​ണ് ഇ​ത്ത​വ​ണ​യും സ്റ്റൈ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്. ഇ​ത്ത​രം ക​വ​ർ അ​പ് ഗൗ​ണു​ക​ൾ ശ​രീ​ര​ഭാ​രം മ​റ​യ്ക്കാ​നാ​ണ് ഐ​ശ്വ​ര്യ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും അ​വ​ർ ആ​രോ​പി​ക്കു​ന്നു.

അ​തേ​സ​മ​യം, ഇ​ത്ത​രം നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ൾ​ക്കെ​തി​രെ വ​ലി​യൊ​രു വി​ഭാ​ഗം ആ​രാ​ധ​ക​ർ ശ​ക്ത​മാ​യ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി. അ​ൻ​പ​ത് ക​ഴി​ഞ്ഞ ഒ​രു സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന സ്വാ​ഭാ​വി​ക മാ​റ്റ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്നും, ശ​രീ​രം എ​ങ്ങ​നെ സൂ​ക്ഷി​ക്ക​ണം എ​ന്ന​ത് പൂ​ർ​ണ്ണ​മാ​യും ഐ​ശ്വ​ര്യ​യു​ടെ വ്യ​ക്തി​പ​ര​മാ​യ തി​ര​ഞ്ഞെ​ടു​പ്പാ​ണെ​ന്നും ആ​രാ​ധ​ക​ർ വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള വേ​ദി​ക​ളി​ൽ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ താ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി പേ​രാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യെ​ത്തി​യ​ത്.

Tags : Aishwarya Rai body-shaming global stage over weight

Recent News

Corehub Up