x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെയിലർ ലോറിയുടെ സൈഡ് ബോഡി തകർന്ന് തടിക്കഷണങ്ങൾ റോഡിൽ വീണു

കൊച്ചി ബ്യൂറോ
Published: October 1, 2026 01:54 PM IST | Updated: October 1, 2026 01:54 PM IST

ട്രെയിലർ ലോറിയുടെ സൈഡ് ബോഡി തകർന്ന് തടിക്കഷണങ്ങൾ റോഡിൽ വീണപ്പോൾ

തൃപ്പൂണിത്തുറ: മരത്തടി കയറ്റിയ ട്രെയിലർ ലോറിയുടെ സൈഡ് ബോഡി തകർന്നതിനെ തുടർന്ന് തടിക്കഷണങ്ങൾ റോഡിൽ വീണു. പുലർച്ച ആളൊഴിഞ്ഞ നേരമായതിനാൽ അപകടം ഒഴിവായി.

ഇന്നു പുലർച്ചെ മൂന്നോടെ തൃപ്പൂണിത്തുറ എസ്എൻ ജംഗ്ഷൻ മേൽപ്പാലത്തിനടുത്ത് മിൽമ ഡയറിയുടെ മുന്നിലായിട്ടായിരുന്നു തടിലോറിയിൽ നിന്നും ഒട്ടേറെ തടിക്കഷണങ്ങൾ റോഡിലേക്ക് വീണത്.

കൊല്ലം ഭാഗത്ത് നിന്നും അങ്കമാലിയിലേക്കെത്താനായി റിഫൈനറി റോഡിലൂടെ സീപോർട്ട് എയർപോർട്ട് റോഡിലേക്ക് പോകുകയായിരുന്നു ലോറി. 16 ചക്രങ്ങളുള്ള ലോറിയിൽ നിറയെ ഉരുൾത്തടികൾ കയറ്റിയിരിക്കുകയായിരുന്നു. വടം കൊണ്ട് ലോറിയുടെ ഇരു വശങ്ങളിലുമുള്ള സൈഡ് ബോഡികളുടെ മുകൾ ഭാഗം പരസ്പരം ബന്ധിച്ചിരുന്നെങ്കിലും ബോഡി മുഴുവനായി വടത്തിന്‍റെ കെട്ടില്ലാതിരുന്നതാണ് അപകടത്തിനിടയാക്കിയത്.

ലോറിയുടെ ഇടത് വശത്തെ സൈഡ് ബോഡി പകുതിയിലധികം തകർന്നതോടെ വാഹനത്തിലുണ്ടായിരുന്ന ആ ഭാഗത്തെ തടിക്കഷണങ്ങൾ മുഴുവനായി റോഡിൽ വീണു. പിന്നീട് പോലീസ് സ്ഥലത്തെത്തി, ലോറി അപകട സ്ഥലത്ത് നിന്ന് മാറ്റിയിട്ട് റോഡിൽ നിരന്ന് വീണ തടിക്കഷണങ്ങൾ ജെസിബി എത്തിച്ച് റോഡരികിലേയ്ക്ക് ഒതുക്കിയാണ് ഗതാഗതത്തിന് വഴിയൊരുക്കിയത്. എപ്പോഴും വാഹനങ്ങളും ആൾ സഞ്ചാരവുമുള്ള റോഡിൽ അപകടം നടന്നത് പുലർച്ചെയായതിനാലാണ് മറ്റ് ദുരന്തങ്ങൾ ഒഴിവായത്.

Tags : Lorry Collapse Accident

Recent News

Corehub Up