x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഏറ്റവും വിലപ്പെട്ട അംഗീകാരം, വലിയ മാതൃക': തൂഫാന് വിദ്യാർഥികൾ അയച്ച കത്തിന് മറുപടിയുമായി ആഭ്യന്തരമന്ത്രി

വെബ് ഡെസ്ക്
Published: October 1, 2026 12:12 PM IST | Updated: October 1, 2026 12:12 PM IST

ആഭ്യന്തര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌‌മെന്‍റിനു കീഴിലെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ എഴുതിയ കത്തുകൾക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

കത്തുകളിൽ പലതും താൻ കണ്ടെന്നും മനസിലുറയ്ക്കുന്ന ആ വരികൾ വായിച്ചപ്പോൾ തോന്നിയ സന്തോഷം വാക്കുകൾക്കതീതമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ലഹരി മാഫിയയുടെ വേരറുക്കാൻ നാടൊന്നാകെ പൊരുതുന്ന ഈ ഘട്ടത്തിൽ, ആയിരക്കണക്കിന് വിദ്യാർഥികൾ ഒന്നിച്ച് കത്തെഴുതി മുന്നോട്ടുവന്നത് ലഹരിക്കെതിരെ നമ്മുടെ ചെറുത്തുനിൽപ്പിന്‍റെ വലിയൊരു മാതൃകയാണെന്നും ചെന്നിത്തല പ്രശംസിച്ചു.

ഡിജിറ്റൽ യുഗത്തിലും നീലനിറമുള്ള ആ ഇൻലൻഡുകളിൽ നിങ്ങളുടെ സ്വന്തം കൈപ്പടയിലെഴുതിയ ഓരോ അക്ഷരത്തിനും മായാത്തൊരു ഓട്ടോഗ്രാഫിന്‍റെ ജീവനും ആത്മാർഥതയുമുണ്ട്. ആ താളുകളിൽ നിങ്ങൾ പകർന്നുനൽകിയ പിന്തുണ ഈ പോരാട്ടത്തിന് കിട്ടിയ ഏറ്റവും വിലപ്പെട്ട അംഗീകാരമായി കേരള പൊലീസും ഞാനും ഹൃദയത്തോട് ചേർക്കുന്നു.

യുവത്വത്തിന്‍റെ തെളിമയാർന്ന ചിന്തകളിലേക്കും സ്വപ്നങ്ങളിലേക്കും ലഹരിയുടെ വിഷപ്പുക ഒരിക്കലും പടരരുത്. ലഹരിക്കെതിരായ നിങ്ങളുടെ ഈ ഉറച്ച നിലപാട് കാമ്പസുകൾക്കും നാടിനാകെയും വഴിവിളക്കാകട്ടെ. സ്വന്തം ജീവിതം കൊണ്ടും തീരുമാനങ്ങൾ കൊണ്ടും സമൂഹത്തിന് മുന്നറിയിപ്പും വെളിച്ചവുമാകാൻ നിങ്ങൾക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ മുന്നിൽ നിൽക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെയും ചങ്ങനാശേരി അതിരൂപതാ മാനേജ്‌മെന്‍റിനെയും താൻ ഹൃദയപൂർവം അഭിനന്ദിച്ചതായി അറിയിക്കണമെന്നും പ്രതിരോധത്തിന്‍റെ വഴിയിൽ കേരളത്തിന് മുഴുവൻ വലിയൊരു മാതൃകയാണ് നിങ്ങൾ കാണിച്ചുതന്നതെന്നും രമേശ് ചെന്നിത്തല കുറിച്ചു.

Tags : HomeMinister Letter Students OperationToofan

Recent News

Corehub Up