Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OperationToofan

ഓപ്പറേഷൻ തൂഫാൻ: പോസ്റ്റർ പ്രകാശനം ചെയ്തു

തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള സ​​ർ​​ക്കാ​​ർ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന ഓ​​പ്പ​​റേ​​ഷ​​ൻ തൂ​​ഫാ​​ന്‍റെ പ്ര​​ച​​ര​​ണ​​ത്തി​​ന് -സ്നേ​​ഹ​​ജ്വാ​​ല- എ​​ന്ന പേ​​രി​​ൽ തൂ​​ഫാ​​ൻ ഗീ​​തം ത​​യാ​​റാ​​യി . ഇ​​തി​​ന്‍റെ പോ​​സ്റ്റ​​ർ പ്ര​​കാ​​ശ​​നം ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, എ​​ഡി​​ജി​​പി പി. ​​വി​​ജ​​യ​​ന് ന​​ൽ​​കി നി​​ർ​​വ​​ഹി​​ച്ചു.

കെ.​​ജെ. യേ​​ശു​​ദാ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കെ.​​എ​​സ്. ചി​​ത്ര, എം.​​ജി. ശ്രീ​​കു​​മാ​​ർ തു​​ട​​ങ്ങി മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ പത്തു പ്ര​​മു​​ഖ ഗാ​​യ​​ക​​ർ ചേ​​ർ​​ന്നാ​​ണ് ഗാ​​നം ആ​​ല​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വീ​​ഡി​​യോ ആ​​ൽ​​ബ​​മാ​​യാ​​ണ് ഇ​​ത് റി​​ലീ​​സ് ചെ​​യ്യു​​ന്ന​​ത്.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ര​ണ്ടാം​ഘ​ട്ട​ത്തി​ന് തു​ട​ക്കം; ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട​വ​ർ​ക്ക് ചി​കി​ത്സ​യും പു​ന​ര​ധി​വാ​സ​വും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കെ​തി​രെ കേ​ര​ള പൊ​ലി‌​സും എ​ക്സൈ​സും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ദി ​നാ​ർ​ക്കോ ഹ​ണ്ട്' പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​യി. ല​ഹ​രി​വ്യാ​പാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യും ത​ട​സ​മി​ല്ലാ​തെ​യും പൊ​ലി​സി​ന് നേ​രി​ട്ട് കൈ​മാ​റാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഈ ​ഘ​ട്ട​ത്തി​ൽ സൗ​ക​ര്യ​മൊ​രു​ക്കും.

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ കു​റ്റ​വാ​ളി​ക​ളാ​യ​ല്ല, മ​റി​ച്ച് ല​ഹ​രി മാ​ഫി​യ​യു​ടെ ഇ​ര​ക​ളാ​യി ക​ണ്ട് അ​വ​ർ​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ​യും മാ​ന​സി​ക പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കു​ന്ന'​തൂ​ഫാ​ൻ കെ​യ​ർ' പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കും. ആ​രോ​ഗ്യ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ൾ വ​രെ​യു​ള്ള ആ​രോ​ഗ്യ ശൃം​ഖ​ല വ​ഴി​യാ​ണ് കൗ​ൺ​സി​ലിം​ഗും ഡി-​അ​ഡി​ക്ഷ​ൻ ചി​കി​ത്സ​യും പു​ന​ര​ധി​വാ​സ​വും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​ത്.

പാ​ഠ​ശാ​ല​ക​ളെ​യും വി​ദ്യാ​ല​യ​ങ്ങ​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തു​ന്ന 'തൂ​ഫാ​ൻ വാ​രി​യേ​ഴ്സ്'​ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രെ പി​ടി​കൂ​ടാ​നു​ള്ള 'തൂ​ഫാ​ൻ സ്ട്രൈ​ക്ക്' പ​രി​ശോ​ധ​ന​ക​ളും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ശ​ക്ത​മാ​യി തു​ട​രും. 

Kerala

ര​​​​ണ്ടു കി​​​​ലോ എം​​​​ഡി​​​​എം​​​​എ​​​​യു​​​​മായി ര​​​​ണ്ടു​​​പേ​​​​ർ പി​​​​ടി​​​​യി​​​​ൽ

ഫോ​​​​ർ​​​​ട്ടു​​​​കൊ​​​​ച്ചി: കൊ​​​ച്ചി​​​യി​​​ൽ വ​​​ൻ ല​​​ഹ​​​രി​​​വേ​​​ട്ട. ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ നാ​​​​ർ​​​​ക്കോ ഹ​​​​ണ്ടി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മ​​​ട്ടാ​​​ഞ്ചേ​​​രി​​​യി​​​ൽ പൊ​​​​ലി​​​​സ് ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ ര​​​​ണ്ടു കി​​​​ലോ​​​​യോ​​​​ളം എം​​​​ഡി​​​​എ​​​​എ​​​​യു​​​​മാ​​​​യി ര​​​​ണ്ടു​​​പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

നി​​​​ര​​​​വ​​​​ധി ല​​​​ഹ​​​​രി​​​ക്കേ​​​​സു​​​​ക​​​​ളി​​​​ല്‍ പ്ര​​​​തി​​​​ക​​​​ളാ​​​​യ മ​​​​ട്ടാ​​​​ഞ്ചേ​​​​രി ക​​​​പ്പ​​​​ല​​​​ണ്ടി​​​​മു​​​​ക്ക് ചെ​​​​ന്നാ​​​​ലി പ​​​​റ​​​​മ്പി​​​​ല്‍ താ​​​​ഴ​​​​ക​​​​ത്ത് വീ​​​​ട്ടി​​​​ല്‍ സ​​​​ഫീ​​​​ര്‍ (33), പു​​​​തി​​​​യ​​​​റോ​​​​ഡ് സ്വ​​​​ദേ​​​​ശി നൗ​​​​ഫ​​​​ല്‍ (32) എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. സി​​​റ്റി പൊ​​​ലി​​​സി​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ രാ​​​​സ​​​​ല​​​​ഹ​​​​രി വേ​​​​ട്ട​​​യാ​​​ണി​​​ത്.

മ​​​​ട്ടാ​​​​ഞ്ചേ​​​​രി, തോ​​​​പ്പും​​​​പ​​​​ടി സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​യാ​​​​ണു ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. ര​​​​ഹ​​​​സ്യ​​​വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ നൗ​​​​ഫ​​​​ലി​​​​നെ മ​​​​ട്ടാ​​​​ഞ്ചേ​​​​രി​​​​യി​​​​ലെ വീ​​​​ട്ടി​​​​ൽ​​​നി​​​​ന്ന് 14 ഗ്രാം ​​​​എം​​​​ഡി​​​​എം​​​​എ​​​​യു​​​​മാ​​​​യി പൊ​​​​ലി​​​​സ് പി​​​​ടി​​​​കൂ​​​​ടി. തു​​​​ട​​​​ര്‍​ന്നു ന​​​​ട​​​​ത്തി​​​​യ ചോ​​​​ദ്യം​​​ചെ​​​​യ്യ​​​​ലി​​​​ല്‍ പ്ര​​​​തി​​​​ക​​​ളു​​​ടെ കാ​​​​റി​​​​ൽ​​​​നി​​​​ന്ന് വ​​​​ന്‍തോ​​​​തി​​​​ല്‍ ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് ക​​​​ണ്ടെ​​​​ത്തി.

കാ​​​​റി​​​​ൽ ട​​​​വ​​​​ർ ഫാ​​​​നി​​​​ന​​​​ക​​​​ത്തും കൂ​​​​ള​​​​റി​​​​ന​​​​ക​​​​ത്തും പാ​​​​യ്ക്ക് ചെ​​​​യ്ത​​​നി​​​​ല​​​​യി​​​​ലാ​​​​ണ് എം​​​​ഡി​​​​എം​​​​എ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ല​​​​ഹ​​​​രി​​​മ​​​​രു​​​​ന്നി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക ഉ​​​​റ​​​​വി​​​​ടം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി പൊ​​​​ലി​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

Kerala

ഓപ്പറേഷന്‍ തൂഫാനില്‍ ഇഡി റെയ്ഡ്; പെരുമ്പാവൂരിലെ 18 കോടി ഹൈബ്രിഡ് കഞ്ചാവ് വേട്ടയില്‍ അന്വേഷണം

കൊച്ചി: പെരുമ്പാവൂരില്‍ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കള്ളപ്പണ ഇടപാട് അന്വേഷിച്ച് ഇഡി. കോഴിക്കോടും പാലക്കാടുമായി നാലിടങ്ങളില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിലാണ് ജൂണ്‍ 24ന് പെരുമ്പാവൂരില്‍ നിന്ന് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ കഞ്ചാവുമായി വൈപ്പിന്‍ സ്വദേശിയായ ആയുഷ്, ഭാര്യ അനഘ എന്നിവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്.

തുടര്‍ന്ന് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന പെരുമ്പാവൂരിലെ ഫ്‌ളാറ്റില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് 17 കിലോ കഞ്ചാവ് കൂടി കണ്ടെടുത്തത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിത്. നെടുമ്പാശേരി വിമാനത്താവളം വഴിയാണ് ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ആയുഷിന് പുറമെ കോഴിക്കോട് സ്വദേശികളായ ഫായിസ്, ജഗത്, പാലക്കാട് സ്വദേശികളായ ഹരികൃഷ്ണന്‍, അബു താഹിര്‍, സഞ്ജയ് എന്നിവരും പൊലിസ് പിടിയിലായിരുന്നു. തായ്‌ലന്‍ഡിലെ ഒരു പ്രധാന ഏജന്‍റ് വഴിയാണ് പ്രതികള്‍ നിരന്തരമായി കഞ്ചാവ് ഇറക്കുമതി ചെയ്തിരുന്നത്.

ഈ ലഹരിക്കടത്തിലൂടെ ലഭിച്ച പണം എവിടെയാണ് നിക്ഷേപിച്ചതെന്നും ഇതിന് പിന്നില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നുമാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. ലഹരി ഇടപാടിലൂടെ ലഭിച്ച പണം എവിടെയൊക്കെ ചെലവഴിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇഡി വിശദമായി പരിശോധിച്ചുവരികയാണ്.

Kerala

ഓപ്പറേഷൻ തൂഫാൻ: അ​​​റ​​​സ്റ്റി​​​ൽ എ​​​റ​​​ണാ​​​കു​​​ളം മു​​​ന്നി​​​ൽ

കൊ​​​ച്ചി: ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നേ​​​റു​​​ന്ന ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​ന്‍റെ’ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന അ​​​റ​​​സ്റ്റി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല മു​​​ന്നി​​​ൽ. എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി​​​യി​​​ലും റൂ​​​റ​​​ലി​​​ലു​​​മാ​​​യി 1,393 പേ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. സം​​​സ്ഥാ​​​ന​​​ത്താ​​​കെ ഇ​​​തു​​​വ​​​രെ 10,015 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. 9,280 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​നു പി​​​ന്നാ​​​ലെ കോ​​​ഴി​​​ക്കോ​​​ട് 1373, മ​​​ല​​​പ്പു​​​റം 999, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 894, കൊ​​​ല്ലം 846 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഏ​​​റ്റ​​​വും കു​​​റ​​​വ്‌ കാ​​​സ​​​ർ​​​ഗോ​​​ഡാ​​​ണ്. 197 കേ​​​സു​​​ക​​​ളി​​​ലാ​​​യി 229 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം 9,280 ആ​​​കു​​​മ്പോ​​​ൾ ര​​​ണ്ടാ​​​മ​​​ത് എ​​​റ​​​ണാ​​​കു​​​ളം ത​​​ന്നെ​​​യാ​​​ണ്. ഇ​​​വി​​​ടെ 1.261 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. 1327 കേ​​​സു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് ഒ​​​ന്നാം സ്ഥാ​​​ന​​​ത്തും 875 കേ​​​സു​​​ക​​​ളു​​​മാ​​​യി മ​​​ല​​​പ്പു​​​റം മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​മു​​​ണ്ട്.

വി​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ലാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ 8.28 കി​​​ലോ​​​ഗ്രാം എം​​​ഡി​​​എം​​​എ​​​യും 1004.784 കി​​​ലോ​​​ഗ്രാം ക​​​ഞ്ചാ​​​വും 2382 ക​​​ഞ്ചാ​​​വ് ചെ​​​ടി​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

National

‘ഓപ്പറേഷൻ തൂഫാൻ’ഏറ്റെടുത്ത് കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: ല​​​ഹ​​​രി​​​മു​​​ക്ത ഭാ​​​ര​​​തം ല​​​ക്ഷ്യ​​​മി​​​ട്ട് 100 ആ​​​ഴ്ച നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ‘ന​​​ശാ മു​​​ക്ത യു​​​വ ഫോ​​​ർ വി​​​ക​​​സി​​​ത് ഭാ​​​ര​​​ത് സ​​​ങ്ക​​​ൽ​​​പ്പ് അ​​​ഭി​​​യാ​​​ൻ’ കാ​​​മ്പ​​​യി​​​ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി തു​​​ട​​​ക്കംകു​​​റി​​​ച്ചു.

രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള 28,000ത്തി​​​ല​​​ധി​​​കം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി ഒ​​​രു കോ​​​ടി​​​യി​​​ല​​​ധി​​​കം യു​​​വാ​​​ക്ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സിം​​​ഗി​​​ലൂ​​​ടെ​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ദ്ധ​​​തി​​​യു​​​ടെ ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

100 ആ​​​ഴ്ച​​​ക​​​ൾ;ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം

അ​​​ടു​​​ത്ത 100 ആ​​​ഴ്ച​​​ക​​​ളി​​​ൽ എ​​​ല്ലാ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലും ക​​​ല, കാ​​​യി​​​കം, സം​​​സ്കാ​​​രം, ധ്യാ​​​നം എ​​​ന്നി​​​വ കോ​​​ർ​​​ത്തി​​​ണ​​​ക്കി രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം കാ​​​ശി​​​യി​​​ൽ പൈ​​​ല​​​റ്റ് പ്രോ​​​ജ​​​ക്‌​​​ടാ​​​യി ആ​​​രം​​​ഭി​​​ച്ച ഈ ​​​പ​​​ദ്ധ​​​തി​​​ക്ക് 125ല​​​ധി​​​കം ആ​​​ത്മീ​​​യ-​​​സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ ല​​​ഭി​​​ച്ചി​​​രു​​​ന്നു.

ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി

രാ​​​ജ്യ​​​ത്തേ​​​ക്ക് ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ഒ​​​ഴു​​​ക്ക് ത​​​ട​​​യാ​​​ൻ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​ത്. ല​​​ഹ​​​രി​​​ക്ക​​​ട​​​ത്ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ടു​​​ത്ത ശി​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പ​​​മാ​​​ണ് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളും ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. ല​​​ഹ​​​രി മാ​​​ഫി​​​യ​​​ക​​​ൾ​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത നി​​​ല​​​പാ​​​ടാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് കൂ​​​ടു​​​ത​​​ൽ അ​​​റ​​​സ്റ്റു​​​ക​​​ളും കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ​​​യു​​​ടെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വേ​​​ട്ട​​​യും ന​​​ട​​​ക്കുന്നുണ്ടെന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

‘യു​​​വാ​​​ക്ക​​​ൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​വി; ജാ​​​ഗ്ര​​​ത വേ​​​ണം’

2047ഓ​​​ടെ ഭാ​​​ര​​​ത​​​ത്തെ ഒ​​​രു വി​​​ക​​​സി​​​ത​​​രാ​​​ജ്യ​​​മാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്ക് വ​​​ഹി​​​ക്കേ​​​ണ്ട​​​വ​​​രാ​​​ണ് ഇ​​​ന്ന​​​ത്തെ യു​​​വാ​​​ക്ക​​​ൾ. രാ​​​ജ്യ​​​ത്തി​​​ന്‍റെ പു​​​രോ​​​ഗ​​​തി​​​ക്കാ​​​യി അ​​​വ​​​ർ ല​​​ഹ​​​രി​​​യി​​​ൽ​​​നി​​​ന്ന് പൂ​​​ർ​​​ണ​​​മാ​​​യും അ​​​ക​​​ന്നു​​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. യു​​​വാ​​​ക്ക​​​ളെ ല​​​ഹ​​​രി​​​ക്ക് അ​​​ടി​​​മ​​​ക​​​ളാ​​​ക്കി രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നു ത​​​ട​​​യി​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന ബാ​​​ഹ്യ​​​ശ​​​ക്തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ആ​​​ഹ്വാ​​​നം

വീ​​​ടു​​​ക​​​ളി​​​ൽ ല​​​ഹ​​​രി​​​ക്ക് അ​​​ടി​​​മ​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ൽ ആ ​​​വി​​​വ​​​രം മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​തെ, കൃ​​​ത്യ​​​സ​​​മ​​​യ​​​ത്തു വൈ​​​ദ്യ​​​സ​​​ഹാ​​​യ​​​വും പു​​​ന​​​ര​​​ധി​​​വാ​​​സ​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ര​​​ക്ഷി​​​താ​​​ക്ക​​​ൾ ത​​​യാ​​​റാ​​​ക​​​ണം. അ​​​തോ​​​ടൊ​​​പ്പം, സ്കൂ​​​ളു​​​ക​​​ളി​​​ലും കോ​​​ള​​​ജു​​​ക​​​ളി​​​ലും പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം ത​​​ന്നെ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കാ​​​നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ഹ്വാ​​​നം ചെ​​​യ്തു.

Kerala

കൂട്ടിയിട്ട് കത്തിച്ചു; കൊച്ചിയില്‍ നിന്നും പിടികൂടിയ ലഹരി വസ്തുക്കള്‍ നശിപ്പിച്ചു

കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി പിടികൂടിയ ലഹരി വസ്തുക്കള്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ കൂട്ടിയിട്ട് കത്തിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊച്ചി സിറ്റിയില്‍ നിന്നു മാത്രം പിടികൂടിയ 750 കിലോ കഞ്ചാവ്, മൂന്നു കിലോ എംഡിഎംഎ, നൈട്രാസെപാം ഗുളികകള്‍ ഹാഷിഷ് ഓയില്‍, ബ്രൗണ്‍ ഷുഗര്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളാണ് കത്തിച്ചു നശിപ്പിച്ചത്.

കൊച്ചി മേയര്‍ വി.കെ. മിനിമോള്‍, കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേ് കുമാര്‍, ഡിസിപി അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കള്‍ ബ്രഹ്മപുരത്ത് എത്തിച്ച് കത്തിച്ചു കളഞ്ഞത്.

കോടതി നടപടികള്‍ പൂര്‍ത്തിയാക്കി, എഫ്എസ്എല്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കോടതിയുടെ അനുമതിയോടെയാണ് ഇന്‍സിനറേറ്റര്‍ വഴി ലഹരി വസ്തുക്കള്‍ കത്തിച്ചത്.

Kerala

ഒരു പാഠമാകട്ടെ! എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: എംഡിഎംഎ കേസിൽ പിടിയിലായ അധ്യാപികമാര്‍ക്കെതിരേ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. കേസിൽ റിമാൻ‍ഡിലായ മരുതോങ്കര സ്വദേശി കീര്‍ത്തനയെ സര്‍വശിക്ഷാ കേരള സംസ്ഥാന പ്രോജക്ട് ഓഫീസര്‍ പിരിച്ചുവിട്ടു. പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് കായിക അധ്യാപികയായ കെ.സി. കീര്‍ത്തന ഈമാസം 11നാണ് അറസ്റ്റിലായത്.

അതേസമയം, ശനിയാഴ്ച അറസ്റ്റിലായ ബിആര്‍സിയിലെ സ്പെഷൽ എജ്യുക്കേറ്റര്‍ കൂരാച്ചുണ്ട് സ്വദേശി കാവ്യയ്ക്കെതിരായ നടപടി തിങ്കളാഴ്ചയുണ്ടാകും.

ഓപ്പറേഷൻ തൂഫാനിൽ രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി സഫ്‍വാനിൽ നിന്നാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം പോലീസിന് ലഭിച്ചത്.

മയക്കുമരുന്ന് വേണ്ടവരിൽ നിന്ന് ക്യൂആര്‍ കോഡ് അയച്ച് കൊടുത്ത് പണം അക്കൗണ്ട് വഴി സ്വീകരിക്കുക, ആവശ്യക്കാര്‍ക്ക് ഗൂഗിൾ മാപ്പ് അയച്ചുകൊടുത്ത് ലഹരി സംഘത്തിന് വഴിയൊരുക്കുക എന്നീ കുറ്റങ്ങളാണ് അധ്യാപികമാര്‍ക്കെതിരെ കണ്ടെത്തിയത്.

Kerala

ഓപ്പറേഷന്‍ തൂഫാന്‍: ബീച്ചുകളില്‍ സ്‌പെഷല്‍ പട്രോളിംഗ് വേണമെന്ന് ആവശ്യം

കൊച്ചി: വൈപ്പിന്‍ തീരത്തെ ബീച്ചുകളിലും തീരദേശ റോഡിലും രാത്രികാലങ്ങളില്‍ തൂഫാന്‍ സ്‌പെഷല്‍ പട്രോളിംഗ് വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍. ബീച്ചുകളിലും തീരദേശ റോഡുകളിലും രാത്രി ലഹരി മാഫിയകള്‍ തമ്പടിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

കൊച്ചി നഗരത്തില്‍ നിന്നുള്ള ലഹരി മാഫിയകളും വൈപ്പിനില്‍ എത്തുന്നുണ്ട്. ഇവരുടെ സാന്നിധ്യം കൂടുതലാകുന്നത് തെക്കന്‍ മേഖലകളിലെ ബീച്ചുകളിലാണ്. തൂഫാന്‍റെ ഭാഗമായി നഗരത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതോടെയാണ് നഗര പ്രാന്തങ്ങളിലേക്ക് ലഹരി മാഫിയ കുടിയേറാന്‍ തുടങ്ങിയത്.

രാത്രിയില്‍ വൈപ്പിനില്‍ പോലീസിന്‍റെയും എക്‌സൈസിന്‍റെയും പട്രോളിംഗ് കാര്യക്ഷമമല്ലാത്തതിനാലാണ് ലഹരി മാഫിയ ഇവിടെ എത്തുന്നത്. കാളമുക്ക് ഗോശ്രീ പാലത്തിലും ചെറായി ദേവസ്വം നടയിലും മാല്യങ്കര പാലത്തിലും രാത്രി പോലീസ് പരിശോധന ശക്തമാക്കിയാല്‍ നഗരത്തില്‍ നിന്നുള്ള ലഹരി മാഫിയയുടെ വരവ് തടയാന്‍ ആവുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

അ​മ്പ​ല​വ​യ​ല്‍: വ​യ​നാ​ട്ടി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ആ​യി​രം​കൊ​ല്ലി, ക​ണ​ക്ക​യി​ല്‍ വീ​ട്ടി​ല്‍ സ​ല്‍​മാ​ന്‍ ഫാ​രി​സ്(31), ക​ണ്ണൂ​ര്‍ പാ​പ്പി​നി​ശ്ശേ​രി ഷെ​ക്കീ​റാ​സ് വീ​ട്ടി​ല്‍ ഇ.​കെ. മു​ഹ​മ്മ​ദ് ദി​ല്‍​ഷാ​ദ്(33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഹോം​സ്‌​റ്റേ​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ല​ഹ​രി​യ ഉ​പ​യോ​ഗ​ത്തി​നാ​യി മു​റി​യെ​ടു​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഇ​വ​രി​ൽ നി​ന്ന് 3 ഗ്രാം ​എം​ഡി​എം​എ​യും 2.40 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.

ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും അ​മ്പ​ല​വ​യ​ല്‍ പോ​ലീ​സും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡും ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് എം​ജി റോ​ഡി​ന​ടു​ത്തു​ള്ള പി​ള്ളാ​സ് ഹോം​സ്റ്റേ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ വ​ല​യി​ലാ​യ​ത്.

Kerala

ഓപ്പറേഷന്‍ തൂഫാന്‍: എംഡിഎംഎയും അളവ് ഉപകരണങ്ങളുമായി യുവാവ് പിടിയില്‍

കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഞാറക്കല്‍ പോലീസും ഡാന്‍സാഫും സംയുക്തമായി നടത്തിയ റെയ്ഡില്‍ പ്രമുഖ രാസ ലഹരി വില്‍പ്പനക്കാരന്‍ പിടിയില്‍. എടവനക്കാട് സെന്‍റ് അംബ്രോസ് പള്ളി റോഡില്‍ കൊല്ലംപറമ്പില്‍ വീട്ടില്‍ ലെനിഷ് ലാലിനെ (33) ആണ് പോലീസ് പിടികൂടിയത്.

ഇയാളുടെ വീട്ടില്‍ നിന്നും 0.56 ഗ്രാം എംഡിഎംഎയും തൂക്കി വില്‍ക്കാനുള്ള ത്രാസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സിപ് ലോക്ക് കവറുകളും പിടികൂടി. ലെനീഷിന്‍റെ കിടപ്പുമുറിയിലെ അലമാരയില്‍ തുണികള്‍ക്കിടയില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്ന രാസലഹരിയാണ് പോലീസ് കണ്ടെടുത്തത്.

എടവനക്കാട് മേഖലയിലെ പ്രമുഖ രാസ ലഹരി വില്‍പ്പനക്കാരനായ ലെനീഷ് നേരത്തെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിരുന്നു. വളരെ നാളുകളായി ഇയാള്‍ വീട് കേന്ദ്രീകരിച്ച് രാസലഹരി വിറ്റു വരികയാണ്. പാതിരാത്രിയിലും ഇവിടെ ഇടപാടുകാര്‍ എത്തി സാധനം വാങ്ങാറുണ്ട്. ഡാന്‍സാഫ് ടീമിന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ആറു മാസത്തോളമായി പ്രതി നിരീക്ഷണത്തില്‍ ആയിരുന്നു.

രാസലഹരി മറ്റെവിടെയോ മൊത്തമായി സൂക്ഷിച്ച് ആവശ്യനുസരണം കുറഞ്ഞ അളവില്‍ വീട്ടില്‍ എത്തിച്ചാണ് വില്‍പ്പന നടത്തുന്നത് എന്നാണ് പോലീസ് നിഗമനം. ഇത് അനുസരിച്ച് ചൊവ്വാഴ്ച ഉച്ച മുതല്‍ രാത്രി ഏറെ വൈകിട്ടും റെയ്ഡ് തുടര്‍ന്നെങ്കിലും കൂടുതലായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: യു​വ​ജ​ന-​വി​ദ്യാ​ർ​ഥി സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ യോ​ഗം 22ലേ​ക്കു മാ​റ്റി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ഇ​​​​ന്നു ചേ​​​​രാ​​​​നി​​​​രു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി- യു​​​​വ​​​​ജ​​​​ന സം​​​​ഘ​​​​ട​​​​നാ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ യോ​​​​ഗം 22ലേ​​​​ക്കു മാ​​​​റ്റി.

22ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടു മ​​​​ണി​​​​ക്ക് സൗ​​​​ത്ത് കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് ഹാ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.​​​

മ​​​​ന്ത്രി​​​​ക്ക് മറ്റൊരു പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ച​​​​ർ​​​​ച്ച മാ​​​​റ്റി​​​​വ​​​​ച്ചത്.

Kerala

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: 127 പേ​ര്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 127 പേ​ര്‍ അ​റ​സ്റ്റി​ലാ​യി. 106 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ല്‍ സ്മാ​ള്‍ ക്വാ​ണ്ടി​റ്റി കൈ​വ​ശം​വ​ച്ച​തി​നു 39 കേ​സു​ക​ളും മീ​ഡി​യം ക്വാ​ണ്ടി​റ്റി കൈ​വ​ശം​വ​ച്ച​തി​നു അ​ഞ്ചു കേ​സും 27 എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം 62 കേ​സു​ക​ളും കോ​ട്പ പ്ര​കാ​രം 45 കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ നി​ന്ന് 20.074 ഗ്രാം ​എം​ഡി​എം​എ​യും 0.215 കി​ലോ​ഗ്രാം ക​ഞ്ചാ​വും 3.3 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റും, 1.3 ഗ്രാം ​മെ​ത്താം​ഫെ​റ്റ​മി​നും പി​ടി​ച്ചെ​ടു​ത്തു.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 6394 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ആ​കെ 6873 അ​റ​സ്റ്റു​ക​ള്‍ ന​ട​ന്നു.

Latest News

Corehub Up