x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓപ്പറേഷൻ തൂഫാൻ: അ​​​റ​​​സ്റ്റി​​​ൽ എ​​​റ​​​ണാ​​​കു​​​ളം മു​​​ന്നി​​​ൽ

വെബ്ഡെസ്ക്
Published: August 22, 2026 12:43 AM IST | Updated: August 22, 2026 12:43 AM IST

പ്രതീകാത്മക ചിത്രം - എഐ

കൊ​​​ച്ചി: ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നേ​​​റു​​​ന്ന ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​ന്‍റെ’ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന അ​​​റ​​​സ്റ്റി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല മു​​​ന്നി​​​ൽ. എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി​​​യി​​​ലും റൂ​​​റ​​​ലി​​​ലു​​​മാ​​​യി 1,393 പേ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. സം​​​സ്ഥാ​​​ന​​​ത്താ​​​കെ ഇ​​​തു​​​വ​​​രെ 10,015 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. 9,280 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​നു പി​​​ന്നാ​​​ലെ കോ​​​ഴി​​​ക്കോ​​​ട് 1373, മ​​​ല​​​പ്പു​​​റം 999, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 894, കൊ​​​ല്ലം 846 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഏ​​​റ്റ​​​വും കു​​​റ​​​വ്‌ കാ​​​സ​​​ർ​​​ഗോ​​​ഡാ​​​ണ്. 197 കേ​​​സു​​​ക​​​ളി​​​ലാ​​​യി 229 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം 9,280 ആ​​​കു​​​മ്പോ​​​ൾ ര​​​ണ്ടാ​​​മ​​​ത് എ​​​റ​​​ണാ​​​കു​​​ളം ത​​​ന്നെ​​​യാ​​​ണ്. ഇ​​​വി​​​ടെ 1.261 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. 1327 കേ​​​സു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് ഒ​​​ന്നാം സ്ഥാ​​​ന​​​ത്തും 875 കേ​​​സു​​​ക​​​ളു​​​മാ​​​യി മ​​​ല​​​പ്പു​​​റം മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​മു​​​ണ്ട്.

വി​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ലാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ 8.28 കി​​​ലോ​​​ഗ്രാം എം​​​ഡി​​​എം​​​എ​​​യും 1004.784 കി​​​ലോ​​​ഗ്രാം ക​​​ഞ്ചാ​​​വും 2382 ക​​​ഞ്ചാ​​​വ് ചെ​​​ടി​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

Tags : OperationToofan Arrested Ernakulam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up