പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 127 പേര് അറസ്റ്റിലായി. 106 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശംവച്ചതിനു 39 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശംവച്ചതിനു അഞ്ചു കേസും 27 എന്‍ഡിപിഎസ് ആക്ട് പ്രകാരം 62 കേസുകളും കോട്പ പ്രകാരം 45 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 20.074 ഗ്രാം എംഡിഎംഎയും 0.215 കിലോഗ്രാം കഞ്ചാവും 3.3 ഗ്രാം ബ്രൗണ്‍ ഷുഗറും, 1.3 ഗ്രാം മെത്താംഫെറ്റമിനും പിടിച്ചെടുത്തു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ 6394 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 6873 അറസ്റ്റുകള്‍ നടന്നു.
Tags : OperationToofan Arrested Deepika DeepikaNewspaper BreakingNews NewsUpdate