x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓപ്പറേഷന്‍ തൂഫാന്‍: എംഡിഎംഎയും അളവ് ഉപകരണങ്ങളുമായി യുവാവ് പിടിയില്‍

കൊച്ചി ബ്യൂറോ
Published: July 15, 2026 11:40 AM IST | Updated: July 15, 2026 11:40 AM IST

എംഡിഎംഎയുമായി അറസ്റ്റിലായ ലെനീഷ് ലാൽ

കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഞാറക്കല്‍ പോലീസും ഡാന്‍സാഫും സംയുക്തമായി നടത്തിയ റെയ്ഡില്‍ പ്രമുഖ രാസ ലഹരി വില്‍പ്പനക്കാരന്‍ പിടിയില്‍. എടവനക്കാട് സെന്‍റ് അംബ്രോസ് പള്ളി റോഡില്‍ കൊല്ലംപറമ്പില്‍ വീട്ടില്‍ ലെനിഷ് ലാലിനെ (33) ആണ് പോലീസ് പിടികൂടിയത്.

ഇയാളുടെ വീട്ടില്‍ നിന്നും 0.56 ഗ്രാം എംഡിഎംഎയും തൂക്കി വില്‍ക്കാനുള്ള ത്രാസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സിപ് ലോക്ക് കവറുകളും പിടികൂടി. ലെനീഷിന്‍റെ കിടപ്പുമുറിയിലെ അലമാരയില്‍ തുണികള്‍ക്കിടയില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്ന രാസലഹരിയാണ് പോലീസ് കണ്ടെടുത്തത്.

എടവനക്കാട് മേഖലയിലെ പ്രമുഖ രാസ ലഹരി വില്‍പ്പനക്കാരനായ ലെനീഷ് നേരത്തെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിരുന്നു. വളരെ നാളുകളായി ഇയാള്‍ വീട് കേന്ദ്രീകരിച്ച് രാസലഹരി വിറ്റു വരികയാണ്. പാതിരാത്രിയിലും ഇവിടെ ഇടപാടുകാര്‍ എത്തി സാധനം വാങ്ങാറുണ്ട്. ഡാന്‍സാഫ് ടീമിന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ആറു മാസത്തോളമായി പ്രതി നിരീക്ഷണത്തില്‍ ആയിരുന്നു.

രാസലഹരി മറ്റെവിടെയോ മൊത്തമായി സൂക്ഷിച്ച് ആവശ്യനുസരണം കുറഞ്ഞ അളവില്‍ വീട്ടില്‍ എത്തിച്ചാണ് വില്‍പ്പന നടത്തുന്നത് എന്നാണ് പോലീസ് നിഗമനം. ഇത് അനുസരിച്ച് ചൊവ്വാഴ്ച ഉച്ച മുതല്‍ രാത്രി ഏറെ വൈകിട്ടും റെയ്ഡ് തുടര്‍ന്നെങ്കിലും കൂടുതലായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags : OperationToofan Youth Arrest MDMA Kochi

Recent News

Corehub Up