x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ള​സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​ന്ന ഇ​ന്ത്യ​ൻ സി​നി​മാ ക​മ്പ​നി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 1, 2026 09:57 AM IST | Updated: October 1, 2026 09:57 AM IST

ചിത്രത്തിന്‍റെ പൂജ വേളയിൽ നിന്നും

മ​ല​യാ​ള സി​നി​മ​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി ഇ​ന്ത്യ​ൻ സി​നി​മാ ക​മ്പ​നി.
അ​നു​രാ​ജ് മ​നോ​ഹ​ർ സം​വി​ധാ​നം ചെ​യ്ത ന​രി​വേ​ട്ട എ​ന്ന ബി​ഗ് ബ​ജ​റ്റ് സി​നി​മ​യി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​ൻ സി​നി​മ ക​മ്പ​നി​യു​ടെ രം​ഗ​പ്ര​വേ​ശം.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഏ​റെ​ക്കാ​ല​മാ​യി ബി​സി​ന​സ് ന​ട​ത്തി​പ്പോ​രു​ന്ന ടി​പ്പു ഷാ​നും, ഷി​യാ​സ് ഹ​സ​നു​മാ​ണ് ഇ​ന്ത്യ​ൻ സി​നി​മാ​ക്ക​മ്പ​നി​യു​ടെ സാ​ര​ഥി​ക​ൾ.

ക​ല​യും സി​നി​മ​യും എ​ന്നും താ​ൽ​പ്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഒ​രു നി​ർ​മാ​ണ സ്ഥാ​പ​നം തു​ട​ങ്ങു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.
മ​റ്റു ബി​സി​ന​സു​ക​ൾ പോ​ലെ​യ​ല്ല സി​നി​മ. ഒ​രു സി​നി​മ ജ​ന​ങ്ങ​ൾ​ക്ക് ആ​സ്വാ​ദ​ന മി​ക​വും സ​ന്തോ​ഷ​വും പ​ക​ര​ണം. ആ ​സം​തൃ​പ്തി​യാ​ണ് ഒ​രു സി​നി​മ​യു​ടെ വി​ജ​യ​വും അ​തു​ണ്ടാ​ക്കു​ന്ന​വ​രു​ടെ നി​ല​നി​ൽ​പ്പു​മെ​ന്ന് നി​ർ​മാ​താ​വാ​യ ടി​പ്പു വ്യ​ക്ത​മാ​ക്കി.

ഇ​പ്പോ​ൾ ര​ണ്ടു സി​നി​മ​ക​ളു​ടെ നി​ർ​മാ​ണ​പ്ര​കി​യ​ക​ൾ ന​ട​ന്നു വ​രി​ക​യാ​ണ്.
ഷ​റ​ഫു​ദീ​നും, അ​ല​ൻ ബി​ൻ സി​റാ​ജും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ച് ന​വാ​ഗ​ത​നാ​യ ജി​തേ​ഷ് എ​സ്. റാം ​സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണൊ​ന്ന്. ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു.

ഹ്യൂ​മ​ർ, ഫാ​മി​ലി എ​ന്‍റ​ർ​ടൈ​ന​ർ ജോ​ണ​റി​ൽ ഒ​രു​ക്കു​ന്ന ഈ ​ചി​ത്രം ക​ഥ​യു​ടെ പു​തു​മ​യി​ലും അ​വ​ത​ര​ണ​ത്തി​ലും ഹൃ​ദ്യ​മാ​യ ദൃ​ശ്യാ​നു​ഭ​വം ന​ൽ​കു​ന്ന ചി​ത്ര​മാ​യി​രി​ക്കും.

ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ഇ​രു​പ​ത്തി​യൊ​ന്നി​ന് ഇ​ന്ത്യ​ൻ സി​നി​മാ​ക്ക​മ്പ​നി നി​ർ​മ്മി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​തീ​ക​ര​ണം ആ​രം​ഭി​ച്ചു. ന​വാ​ഗ​ത​നാ​യ രോ​ഹി​ത് ച​ന്ദ്ര​ശേ​ഖ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ടീ​നേ​ജ് റോം ​കോം പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന താ​ണ്.

പ്ല​സ് വ​ൺ പ്ല​സ് ടൂ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ജീ​വി​ത​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​ചി​ത്രം യു​വ​ത​ല​മു​റ​യേ​യും കു​ടും​ബ​ങ്ങ​ളേ​യും ഒ​രു​പോ​ലെ ആ​ക​ർ​ഷി​ക്കാ​ൻ പോ​രു​ന്ന​താ​ണ്.

അ​ങ്ക​മാ​ലി​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.​ഓ​ഡി​ഷ​നി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത പു​തു​മു​ഖ​ങ്ങ​ളാ​ണ് ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തുന്ന​ത്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Tags : Indian Cinema Company Malayalam cinema cinema producer

Recent News

Corehub Up