x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ങ്ക​ൾ​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത് വ​ലി​യൊ​രു അ​നു​ഗ്ര​ഹ​മാ​ണ്; മോ​ഹ​ൻ​ലാ​ലി​നോ​ട് ഭാ​ഗ്യ​ശ്രീ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 1, 2026 03:33 PM IST | Updated: October 1, 2026 03:34 PM IST

മോഹൻലാലിനൊപ്പം ഭാഗ്യശ്രീ

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് ഭാ​ഗ്യ​ശ്രീ ബോ​ർ​സെ. ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന 'ഓ​പ്പ​റേ​ഷ​ൻ ഗം​ഗ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ജോ​ർ​ജി​യ​യി​ലെ ഷൂ​ട്ടിം​ഗി​നി​ട​യി​ലെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് താ​രം ത​ന്‍റെ​ആ​രാ​ധ​ക​രു​മാ​യി ഈ ​സ​ന്തോ​ഷം പ​ങ്കു​വെ​ച്ച​ത്.

താ​ങ്ക​ൾ​ക്കൊ​പ്പം ഒ​രു സ​ഹ​ന​ടി​യാ​യി അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത് വ​ലി​യൊ​രു അ​നു​ഗ്ര​ഹ​മാ​ണ്. ഷൂ​ട്ടി​ന്‍റെ ഓ​രോ ദി​വ​സ​വും നി​ങ്ങ​ളു​ടെ ക​ണ്ണു​ക​ളി​ലൂ​ടെ സി​നി​മ​യെ കാ​ണാ​നും പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​നും എ​നി​ക്ക് സാ​ധി​ക്കു​ന്നു. നി​ങ്ങ​ൾ ഒ​രു യ​ഥാ​ർ​ത്ഥ പ്ര​തി​ഭ​യാ​ണ് സ​ർ," - ഭാ​ഗ്യ​ശ്രീ കു​റി​ച്ചു.

 

ശ്രീ ​ഗോ​കു​ലം മൂ​വി​സി​ന്‍റെ ബാ​ന​റി​ല്‍ നി​ര്‍​മി​ക്കു​ന്ന ‘ഓ​പ്പ​റേ​ഷ​ൻ ഗം​ഗ’​യി​ൽ അ​ർ​ജു​ൻ രാം​പാ​ൽ, പാ​ർ​ഥി​പ​ൻ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു.‘​പു​ഷ്പ’​യു​ടെ കാ​മ​റാ​മാ​നാ​യ മി​റോ​സ്ലാ​വ് കു​ബാ ബ്രൊ​സേ​ക് ആ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ന്‍. ബോ​ളി​വു​ഡി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ഈ ​ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്. 

ഉ​ക്രെ​യ്ൻ- റ​ഷ്യ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ ന​ട​ത്തി​യ ച​രി​ത്ര​പ്ര​ധാ​ന​മാ​യ ര​ക്ഷാ​ദൗ​ത്യ​മാ​ണ് 'ഓ​പ്പ​റേ​ഷ​ൻ ഗം​ഗ'. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണി​ത്.​പോ​ള​ണ്ട്, ജോ​ർ​ജി​യ, ക​സ​ഖ്സ്ഥാ​ൻ, ഡ​ൽ​ഹി, ഡെ​ഹ്‌​റാ​ഡൂ​ൺ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 180 ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണ​മാ​ണ് ഈ ​സി​നി​മ​യ്ക്കു​ള്ള​ത്. 

Tags : Mohanlal Bhagyashree Borses heartfelt note photos

Recent News

Corehub Up