Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Photos

മെ​ഡി​ക്ക​ൽ കോ​ളജി​ൽ എ​ക്സ​്റേ ഫി​ലി​മി​ല്ല; മൊ​ബൈ​ൽ ഫോ​ണി​ൽ ഫോ​ട്ടോ​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​ജി​​​ല്‍ എ​​​ക്സ​​​്റേ ഫി​​​ലി​​​മി​​​ല്ലാ​​​തു കാ​​​ര​​​ണം ഇ​​​മേ​​​ജു​​​ക​​​ള്‍ എ​​​ടു​​​ത്തു ന​​​ല്‍​കു​​​ന്ന​​​ത് രോ​​​ഗി​​​ക​​​ളു​​​ടെ മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ല്‍.​

കം​​പ്യൂ​​ട്ട​​​റി​​​ല്‍നി​​​ന്നു മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ലെ​​​ടു​​​ത്ത ഇ​​​മേ​​​ജു​​​ക​​​ളു​​​ടെ ഫോ​​​ട്ടോ ഡോ​​​ക്ട​​​റെ കാ​​​ണി​​​ക്കാ​​​നാ​​​ണു നി​​​ര്‍​ദേ​​​ശം.​

വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ് ഇ​​​തു കാ​​​ര​​​ണം രോ​​​ഗി​​​ക​​​ള്‍ നേ​​​രി​​​ടു​​​ന്ന​​​ത്. ക​​​മ്പ​​​നി ഫി​​​ലിം വി​​​ത​​​ര​​​ണം നി​​​ര്‍​ത്തി​​​യ​​​താ​​​ണ് പ്ര​​​തി​​​സ​​​ന്ധി​​​ക്ക് കാ​​​ര​​​ണം. ഉ​​​ട​​​ന്‍ത​​​ന്നെ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നു മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​ജ് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തു​​​മൂ​​​ലം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ് രോ​​​ഗി​​​ക​​​ള്‍ നേ​​​രി​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.​

ന​​​ല്ല ക്ലാ​​​രി​​​റ്റി​​​യു​​​ള്ള മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ കാ​​മ​​​റ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ ഒ​​​ന്നും വ്യ​​​ക്ത​​​മാ​​​കി​​​ല്ലെ​​​ന്നാ​​ണു രോ​​​ഗി​​​ക​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്.

Latest News

Corehub Up