x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ കു​ടു​ക്കാ​ൻ ന​ൽ​കി​യ വ്യാ​ജ​പ​രാ​തി, പി​ന്നാ​ലെ തെ​ളി​ഞ്ഞ​ത് മൂ​ന്ന് കൊ​ല​പാ​ത​ക​ങ്ങ​ൾ; ര​ണ്ട് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 1, 2026 02:50 PM IST | Updated: October 1, 2026 02:53 PM IST

പൊലിസ് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ

ഗാ​ന്ധി​ന​ഗ​ർ: ഒ​മ്പ​ത് മാ​സം മു​മ്പ് പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ കൊ​ല​പാ​ത​ക കേ​സി​ൽ കു​ടു​ക്കാ​ൻ യു​വാ​വ് ന​ൽ​കി​യ വ്യാ​ജ പ​രാ​തി അ​ന്വേ​ഷി​ച്ച പൊ​ലി​സി​ന് മു​ന്നി​ൽ തെ​ളി​ഞ്ഞ​ത് മൂ​ന്ന് കൊ​ല​പാ​ത​ക​ങ്ങ​ൾ. സ്വ​ത്തു​ത​ട്ടി​യെ​ടു​ക്കാ​നാ​യി ദ​മ്പതി​ക​ൾ ചേ​ർ​ന്ന് ന​ട​ത്തി​യ മൂ​ന്ന് കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

മാ​ധ​വ്ദാ​സ് സാ​ധു എ​ന്ന​യാ​ളാ​ണ് ത​ന്‍റെ ഭാ​ര്യ ഉ​ർ​മി​ള​യും ബ​ന്ധു അ​ഫ്സ​ലും ചേ​ർ​ന്ന് 2022-ൽ ​ഭാ​ര്യ​യു​ടെ മു​ത്ത​ശി ശാ​ന്താ​ബെ​ൻ വ​സാ​വ​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് കാ​ണി​ച്ച് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രൈം ​ബ്രാ​ഞ്ച് അ​ഫ്സ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു. എ​ന്നാ​ൽ കൊ​ല​പാ​ത​ക​വു​മാ​യി അ​ഫ്സ​ലി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

തു​ട​ർ​ന്ന് അ​ഫ്സ​ലി​നൊ​പ്പ​മി​രു​ത്തി മാ​ധ​വ്ദാ​സ് സാ​ധു​വി​നെ പൊ​ലി​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​കം പു​റ​ത്തു​വ​ന്ന​ത്. ഒ​മ്പ​ത് മാ​സം മുമ്പ് മ​ക​നെ​യും കൂ​ട്ടി പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ ത​ന്‍റെ സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കു​മോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് നി​ര​പ​രാ​ധി​യാ​യ അ​ഫ്സ​ലി​നെ​തി​രെ മാ​ധ​വ്ദാ​സ് വ്യാ​ജ പ​രാ​തി ന​ൽ​കി​യ​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ തെ​ളി​ഞ്ഞു.

സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​നാ​യി മാ​ധ​വ്ദാ​സും ഭാ​ര്യ​യും ചേ​ർ​ന്ന് ശാ​ന്താ​ബെ​ൻ വാ​സ​വ​യെ ഉ​റ​ക്ക​ത്തി​ൽ ത​ല​യി​ണ ഉ​പ​യോ​ഗി​ച്ച് ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ഒ​രു ഡ്ര​മ്മി​ൽ വ​ച്ച് കോ​ൺ​ക്രീ​റ്റ് നി​റ​ച്ച് വീ​ട്ടി​നു​ള്ളി​ൽ സൂ​ക്ഷി​ക്കു​ക​യും മൂ​ന്ന് മാ​സ​ത്തി​ന് ശേ​ഷം വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ കു​ഴി​യെ​ടു​ത്ത് ഡ്രം ​കു​ഴി​ച്ചി​ടു​ക​യും ചെ​യ്തു. ശാ​ന്താ​ബെ​ൻ കോ​വി​ഡ് ബാ​ധി​ച്ചാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് ഇ​വ​ർ ബ​ന്ധു​ക്ക​ളെ വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്.

സ​മാ​ന​മാ​യ രീ​തി​യി​ൽ 2021-ൽ ​മാ​ധ​വ്ദാ​സി​ന്‍റെ കി​ട​പ്പി​ലാ​യ അ​മ്മ മ​ഞ്ജു​ളാ ബെ​ൻ സാ​ധു​വി​നെ​യും ദ​മ്പ​തി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​ധ​വ്ദാ​സി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ ഭ​ഗ​വ​തി​യെ ക്ഷ​യ​രോ​ഗം ബാ​ധി​ച്ച സ​മ​യ​ത്ത് ദ​മ്പ​തി​ക​ൾ ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മാ​ധ​വ്ദാ​സി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഭാ​ര്യ ഊ​ർ​മ്മി​ള​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ്യാ​ജ പ​രാ​തി ന​ൽ​കി സ്വ​ന്തം കു​റ്റ​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന മാ​ധ​വ്ദാ​സി​നെ​തി​രെ​യും പൊ​ലി​സ് ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Deepika BreakingNews FakeComplaint Wife Murder

Recent News

Corehub Up