x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോണ്‍. തോമസ് ആനിമൂട്ടിലിന്‍റെ മെത്രാഭിഷേകത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി

വെബ് ഡെസ്ക്
Published: October 1, 2026 09:15 PM IST | Updated: October 1, 2026 09:20 PM IST

മാർ തോ​മ​സ് ആ​നി​മൂ​ട്ടി​ലും സ​ഹാ​യ​മെ​ത്രാ​ന്മാ​രാ​യ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം, വി​കാ​രി​ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് എ​ന്നി​വ​രും

കോട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​ന്‍ മോ​ണ്‍. തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ശു​ശ്രൂ​ഷ​ക​ള്‍ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വെള്ളിയാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ട്ട​യം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ലി​ലാണ് മെ​ത്രാ​ഭി​ഷേ​കം.

ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന രാ​ജ്യ​ത്തെ വി​വി​ധ ക​ത്തോ​ലി​ക്ക രൂ​പ​ത​ക​ളി​ലെ​യും ഇ​ത​ര ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും അ​ന്‍പ​തി​ല​ധി​കം മേ​ല​ധ്യ​ക്ഷ​ന്മാ​ര്‍ക്കും ഇ​ത​ര പ്ര​മു​ഖ വ്യ​ക്തി​ക​ള്‍ക്കും ഉ​ച്ച​ക​ഴി​ഞ്ഞ് 1.45 ന് ​ക​ത്തീ​ഡ്ര​ല്‍ ക​വാ​ട​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍കും.

 

K-Rail Survey

മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങു​ക​ള്‍ക്ക് കോ​ട്ട​യം ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ത​ല​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​ബ്ലാ​നി എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​യി​രി​ക്കും.

കോ​ഴി​ക്കോ​ട് ആ​ര്‍ച്ച്ബി​ഷ​പ്പും കെ​സി​ബി​സി പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​വ​ര്‍ഗീ​സ് ച​ക്കാ​ല​ക്ക​ല്‍ സ​ന്ദേ​ശം ന​ല്‍കും. തു​ട​ര്‍ന്ന് മാ​ര്‍ തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന അ​ര്‍പ്പി​ക്കും. തി​രു​വ​ല്ല ആ​ര്‍ച്ച്ബി​ഷ​പ് തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് അ​നു​മോ​ദ​ന സ​ന്ദേ​ശം ന​ല്‍കും.

Tags : Preparations EpiscopalOrdination Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up