കോട്ടയം: കോട്ടയം അതിരൂപതയുടെ സഹായ മെത്രാന് മോണ്. തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകള്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിലാണ് മെത്രാഭിഷേകം.
ശുശ്രൂഷകളില് പങ്കെടുക്കാനെത്തുന്ന രാജ്യത്തെ വിവിധ കത്തോലിക്ക രൂപതകളിലെയും ഇതര ക്രൈസ്തവ വിഭാഗങ്ങളിലെയും അന്പതിലധികം മേലധ്യക്ഷന്മാര്ക്കും ഇതര പ്രമുഖ വ്യക്തികള്ക്കും ഉച്ചകഴിഞ്ഞ് 1.45 ന് കത്തീഡ്രല് കവാടത്തില് സ്വീകരണം നല്കും.