x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാസർഗോഡും മന്ത്രി ജനീഷിനെ തടഞ്ഞ് ഡിവൈഎഫ്ഐ

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 1, 2026 10:07 PM IST | Updated: October 1, 2026 10:07 PM IST

ഒ.ജെ. ജനീഷ്

കാസർഗോഡ്: മന്ത്രി ഒ.ജെ. ജനീഷിന്‍റെ തൃക്കരിപ്പുർ സന്ദർശനത്തിനിടയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. നടക്കാവിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രിക്ക് നേരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

മന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിന് മുമ്പ് തന്നെ സ്ഥലത്ത് സന്ദീപ് വാര്യരുടെ നേതൃത്വത്തിലുള്ള സംഘവും മന്ത്രിയെ സ്വീകരിക്കാനായി എത്തിയിരുന്നു. ഇരുവരും തമ്മിൽ വാക്കുതർക്കങ്ങളും പോർവിളികളും തുടരുന്നതിനിടയിലേക്കാണ് മന്ത്രിയുടെ വാഹനം കടന്നുവന്നത്.

സംഭവസ്ഥലത്തുണ്ടായിരുന്ന പൊലിസ് സന്നാഹം ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ നീക്കം ചെയ്തത്. തുടർന്ന് പൊലിസ് അകമ്പടിയോടെ മന്ത്രിയുടെ വാഹനം ഹാളിനുസമീപത്തേയ്ക്ക് കടത്തിവിട്ടു.

അതേസമയം, വലിയ കൈയടികളോടെയും അഭിവാദ്യങ്ങളോടെയുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ സ്വീകരിച്ചത്.

Tags : DYFI OJJaneesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up