തിരുവനന്തപുരം: ദേശീയ രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടുന്ന കായിക താരങ്ങൾക്ക് സ്പോർട്സ് കൗണ്‍സിൽ നൽകേണ്ട പാരിതോഷിക കുടിശികയിൽ ആദ്യഘട്ടമായി 1.5 കോടി രൂപ അനുവദിക്കാൻ കായിക മന്ത്രി ഒ. ജെ.ജനീഷ് ഉത്തരവിട്ടു.
2019 മുതൽ കായിക താരങ്ങൾക്ക് നൽകാനുള്ള പാരിതോഷികം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട കായിക മന്ത്രി കുടിശികയുടെ കണക്ക് ശേഖരിക്കാൻ നേരത്തേ ഉത്തരവിട്ടിരുന്നു.