Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : INJURY

National

ബം​ഗ​ളൂ​രു​വി​ൽ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; കാ​റി​ടി​ച്ച് ആ​റ് പേ​ർ​ക്ക് പ​രി​ക്ക്, പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ അ​ഗ്ര​ഹാ​ര ദാ​സ​റ​ഹ​ള്ളി​യി​ൽ കു​ടും​ബ​ത്തി​ന്‍റെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് വി​വാ​ഹം ക​ഴി​ച്ച യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു. ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. കു​ടും​ബ​ത്തി​ന്‍റെ വി​ല​ക്ക് ലം​ഘി​ച്ച് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നെ വി​വാ​ഹം ക​ഴി​ച്ച ഇ​വ​ർ ഭ​ർ​ത്താ​വി​നൊ​പ്പം അ​ഗ്ര​ഹാ​ര ദാ​സ​റ​ഹ​ള്ളി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ഇ​വ​രെ തി​രി​കെ കൊ​ണ്ടു​പോ​കാ​നാ​യി നാ​ലം​ഗ സം​ഘ​ത്തെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​ന് യു​വ​തി​യു​ടെ വാ​ട​ക​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ സം​ഘം ഇ​വ​രെ കാ​റി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു ക​യ​റ്റി. യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ പ്ര​തി​ക​ൾ വാ​ഹ​നം അ​മി​ത​വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വാ​ഹ​നം നി​ർ​ത്താ​ൻ ത​യാ​റാ​യി​ല്ല.

ര​ക്ഷ​പ്പെ​ടാ​നാ​യി പ്ര​തി​ക​ൾ അ​മി​ത​വേ​ഗ​ത്തി​ൽ പാ​യി​ച്ച കാ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ജ​യ​ല​ക്ഷ്മി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ ഓ​ടി​ച്ച കാ​ർ റോ​ഡി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കു​ക​യു​ണ്ടാ​യി.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി പൊ​ലി​സി​ൽ ഏ​ൽ​പ്പി​ച്ചു. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ സ​ദ്ദാം, രാ​കേ​ഷ്, അ​യ​ൻ, ക​ര​ൺ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

ഡ​ൽ​ഹി​യി​ൽ മ​ദ്യ​ക്ക​ട​യ്ക്ക് സ​മീ​പ​ത്ത് ത​ർ​ക്കം; ഒ​രാ​ൾ കു​ത്തേ​റ്റു മ​രി​ച്ചു, മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്ക്

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ക​ൻ​ഹ​യ്യ ന​ഗ​റി​ലു​ള്ള മ​ദ്യ​ഷോ​പ്പി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​രാ​ൾ കു​ത്തേ​റ്റു മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ഭ​വാ​നി പ്ര​സാ​ദ് ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ആ​ശാ​റാം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​യു​ട​ൻ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തു​ക​യും റോ​ഡി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ര​ണ്ട് പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​രും സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ട് വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് ഒ​രു ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്ന് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഭ​വാ​നി പ്ര​സാ​ദി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ ആ​ശാ​റാം ചി​കി​ത്സ​യി​ലാ​ണ്.

ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ചി​ല​രു​മാ​യി ഇ​വ​ർ​ക്ക് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​താ​യും തു​ട​ർ​ന്ന് അ​ക്ര​മി​ക​ൾ ഇ​വ​രെ ക​ത്തി​യു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

ത​ർ​ക്ക​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണ​വും ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ എ​ണ്ണ​വും ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

ത​ളി​പ്പ​റമ്പിൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ കാ​ലി​ൽ ബ​സ് ക​യ​റി​യി​റ​ങ്ങി

ത​ളി​പ്പ​റമ്പ്: ബ​സ്‌ സ്റ്റാ​ൻ​ഡി​ൽ സ്വ​കാ​ര്യ ബ​സ് പി​ന്നോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​നി​യു​ടെ കാ​ലി​ൽ ക​യ​റി​യി​റ​ങ്ങി. ഇ​രി​ക്കൂ​ർ പെ​രു​വ​ള​ത്തു​പ​റ​മ്പിലെ മാ​വി​ലോ​ത്ത് പു​തി​യ​പു​ര​യി​ൽ എ.​പി.​ഫാ​ത്തി​മ​യ്ക്ക് (11) ആ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്നു രാ​വി​ലെ ത​ളി​പ്പ​റമ്പ് ബ​സ് സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ‌ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തി​ന് മാ​താ​വി​നൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി.

സ്റ്റാ​ൻ​ഡി​ൽ ബ​സ് ഇ​റ​ങ്ങി​യ​ശേ​ഷം പ​യ്യ​ന്നൂ​ർ ബ​സി​ൽ ക​യ​റാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ട​ത് കാ​ൽ​പ്പാ​ദ​ത്തി​നാ​ണ് പ​രി​ക്ക്. വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ണൂ​ർ മിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

സൗ​ദി​ക്ക് നേ​രെ വീ​ണ്ടും ഹൂ​തി ആ​ക്ര​മ​ണം; 13 പേ​ർ​ക്ക് പ​രി​ക്ക്

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ൾ ല​ക്ഷ്യ​മി​ട്ട് ഹൂ​തി വി​മ​ത​രു​ടെ ബാ​ല്ലി​സ്റ്റി​ക് മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണം. 13 സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ രാ​ജ്യ​ത്തെ മൂ​ന്ന് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ ഖ​മീ​സ് മു​ശൈ​ത്ത്, അ​ബ​ഹ, താ​യി​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് യെ​മ​നി​ലെ അ​റ​ബ് സ​ഖ്യ​സേ​നാ വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​കി അ​റി​യി​ച്ചു.

സാ​ധാ​ര​ണ​ക്കാ​രെ​യും സി​വി​ലി​യ​ൻ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ഹൂ​തി​ക​ൾ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണി​തെ​ന്ന് സ​ഖ്യ​സേ​ന വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ 13 പേ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​ർ​ക്ക് പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ൽ മേ​ഖ​ല​യി​ലെ ഏ​ഴ് വീ​ടു​ക​ൾ​ക്കും ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഖ​മീ​സ് മു​ശൈ​ത്ത്, അ​ബ​ഹ, താ​യി​ഫ് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലെ സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ബാ​ല്ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച ഡ്രോ​ണു​ക​ളും തൊ​ടു​ത്ത​ത്. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി​യ​താ​യും സി​വി​ലി​യ​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും സ​ഖ്യ​സേ​നാ വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

International

ഫ്രാ​ൻ​സി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി; 44 പേ​ർ​ക്ക് പ​രി​ക്ക്

പാ​രീ​സ്: ഫ്രാ​ൻ​സി​ലെ നോ​ർ​മ​ണ്ടി​യി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി 44 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7:30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

റെ​യി​ൽ​വേ പാ​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ന്തോ വ​സ്തു​വി​ൽ ത​ട്ടി​യ ശേ​ഷ​മാ​ണ് ട്രെ​യി​ൻ പാ​ളം തെ​റ്റി​യ​തെ​ന്ന് ഫ്ര​ഞ്ച് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 180 യാ​ത്ര​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ച ട്രെ​യി​നാ​ണ് ക്ലി​യോ​ൺ ന​ഗ​ര​ത്തി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റൂ​വ​ൻ - കെ​യ്ൻ, കെ​യ്ൻ - ലെ ​ഹാ​വ്രെ വ​ഴി​യു​ള്ള ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​നാ​യി ബ​സ് സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Kerala

വ​ട​ക​ര​യി​ൽ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​യ്ക്ക് ഇ​ടി​ച്ച് ക​യ​റി; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ തി​രു​വ​ള്ളൂ​രി​ൽ അ​മി​ത വേ​ഗ​ത​യി​ല്‍ എ​ത്തി​യ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് പാ​ഞ്ഞ് ക​യ​റി അ​ഞ്ച് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​മി​ത വേ​ഗ​ത​യി​ല്‍ എ​ത്തി​യ കാ​ര്‍ ഓ​ട്ടോ​റി​ക്ഷ​യെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും റോ​ഡ​രി​കി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി അ​വി​ടെ നി​ന്നി​രു​ന്ന​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. സ​മീ​പ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലും കാ​ര്‍ ഇ​ടി​ച്ചു.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്.

Kerala

കൊ​ട്ടാ​ര​ക്ക​ര​യി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; 40 പേ​ർ​ക്ക് പ​രി​ക്ക്

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 40 പേ​ർ​ക്ക് പ​രി​ക്ക്. ഇ​തി​ൽ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ഓ​മ​ന, ശ്രീ​ദേ​വി, സു​രേ​ഷ് എ​ന്നി​വ​രാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​ത്.
ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മ​റ്റു​ള്ള​വ​രെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കു വ​ന്ന സൊ​സൈ​റ്റി ബ​സും കാ​യം​കു​ള​ത്തേ​ക്കു പോ​യ നി​ർ​മ​ല ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഡ്രൈ​വ​ർ​മാ​രു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബ​സു​ക​ൾ അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പു​ത്തൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; വയോധികയുടെ കൈവിരലുകള്‍ അറ്റുപോയി

കൊച്ചി: ഞാറക്കലിൽ കാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രികയുടെ കൈവിരലുകൾ അറ്റുപോയി. നായരമ്പലം വാടേല്‍ മേനാച്ചേരി ശാന്ത തോമസിനാണ് (70) ഗുരുതര പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാവിലെ ഞാറക്കല്‍ പെരുമ്പിള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം. പിന്നാലെയെത്തിയ കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ശാന്തയുടെ കൈയിലൂടെ എതിരെ വരികയായിരുന്നു ബസിന്‍റെ ചക്രം കയറിയിറങ്ങി.

സ്‌കൂട്ടറിന്‍റെ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന നായരമ്പലം സ്വദേശി വാസന്തിയുടെ (35) കൈകാലുകൾക്കും പരിക്കേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

Kerala

ജ​പ്പാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; 30 പേ​ർ​ക്ക് പ​രി​ക്ക്

ടോ​ക്യോ: വ​ട​ക്ക് കി​ഴ​ക്ക​ൻ ജ​പ്പാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ട്. ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് സു​നാ​മി മു​ന്ന​റി​പ്പി​ന് സാ​ധ്യ​ത​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 5.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം തെ​ക്ക​ൻ ഇ​ബ​റാ​ക്കി പ്രി​ഫെ​ക്ച​റി​ലാ​ണ്. ടോ​ക്കി​യോ, സൈ​താ​മ, ക​ന​ഗാ​വ, ചി​ബ, ഇ​ബ​റാ​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.

നാ​ശ​ന​ഷ്ട​ങ്ങ​ൾ സ​ർ​ക്കാ​ർ വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന് ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

നിയന്ത്രണംവിട്ട കാര്‍ വീടിന്‍റെ മതില്‍ ഇടിച്ചുതകര്‍ത്തു; അഞ്ചുപേര്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലത്ത് നിയന്ത്രണം വിട്ട കാര്‍ വീടിന്‍റെ മതില്‍ ഇടിച്ചുതകര്‍ത്തു. ഗുരുവായൂര്‍ സ്വദേശികളായ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. മൂന്നാറില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലത്തെ വലിയ വളവ് തിരിഞ്ഞു വരുന്നതിനിടെയാണ് കാര്‍ നിയന്ത്രണംവിട്ട് വീടിന്‍റെ മതിലിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിന്‍റെ അവശിഷ്ടങ്ങള്‍ വീടിന്‍റെ കാര്‍പോര്‍ച്ചിലേക്കും മറ്റു ഭാഗത്തുമായി തെറിച്ചുവീണു.

കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഈ പ്രദേശത്ത് നേരത്തെയും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡിന്‍റെ അശാസ്ത്രീയമായ നിര്‍മാണമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

International

ഹം​ഗ​റി​യി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് 12 മ​ര​ണം; 10 പേ​ർ​ക്ക് പ​രി​ക്ക്

ബു​ഡാ​പെ​സ്റ്റ്: കി​ഴ​ക്ക​ൻ ഹം​ഗ​റി​യി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 12 പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പോ​ള​ണ്ടി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ബ​സ് മെ​സോ​കെ​റെ​സ്റ്റെ​സ് ന​ഗ​ര​ത്തി​ന് സ​മീ​പം എം3 ​മോ​ട്ടോ​ർ​വേ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നൈ​റെ​ജി​ഹാ​സ ന​ഗ​ര​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി സ​മീ​പ​ത്തെ കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ​താ​യി ഹം​ഗ​റി പൊ​ലീ​സ് അ​റി​യി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ൽ 57 യാ​ത്ര​ക്കാ​രും ര​ണ്ട് ഡ്രൈ​വ​ർ​മാ​രു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

അ​പ​ക​ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രും പ​രി​ക്കേ​റ്റ​വ​രും കൂ​ടു​ത​ലും പോ​ളി​ഷ് പൗ​ര​ന്മാ​രാ​ണെ​ന്നാ​ണ് വി​വ​രം.

അ​പ​ക​ട​സ്ഥ​ല​ത്ത് നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യി ത​ക​ർ​ന്ന ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള ബ​സ് ഒ​രു വ​ശ​ത്തേ​ക്ക് മ​റി​ഞ്ഞു​കി​ട​ക്കു​ന്ന​തും ബ​സി​ന്‍റെ ജ​ന​ലു​ക​ൾ ത​ക​ർ​ന്ന​തും യാ​ത്ര​ക്കാ​രു​ടെ സാ​ധ​ന​ങ്ങ​ളും സ്യൂ​ട്ട്കേ​സു​ക​ളും റോ​ഡ​രി​കി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന​തും കാ​ണാം.

അ​പ​ക​ട​ത്തി​ൽ 12 പേ​ർ മ​രി​ച്ച​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ബ​സ് ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

Kerala

പു​ത്തൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട ച​ര​ക്കു​ലോ​റി കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം: നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ച​ര​ക്കു​ലോ​റി കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പെ​രി​ന്ത​ൽ​മ​ണ്ണ - കോ​ട്ട​ക്ക​ൽ പാ​ത​യി​ൽ സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ പു​ത്തൂ​ർ ഇ​റ​ക്ക​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ത​മി​ഴ്‌​നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ലോ​റി ഡ്രൈ​വ​ർ നി​ഷാ​ന്ത് (23), ക്ലീ​ന​ർ മു​രു​കേ​ഷ​ൻ (49) എ​ന്നി​വ​ർ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ നി​ന്ന് കോ​ട്ട​ക്ക​ലി​ലേ​ക്ക് ത​ണ്ണി​മ​ത്ത​ൻ ലോ​ഡു​മാ​യി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​ർ ത​ക​ർ​ത്ത് പാ​ഞ്ഞു​ക​യ​റി​യ ലോ​റി​യു​ടെ കാ​ബി​ന​ക​ത്ത് ഡ്രൈ​വ​ർ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മ​ല​പ്പു​റം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഹൈ​ഡ്രോ​ളി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് കാ​ബി​ൻ പൊ​ളി​ച്ചാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത് ച​ങ്കു​വെ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പാ​ത​യി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. അ​ഗ്നി​ര​ക്ഷാ സേ​ന സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ബ്ദു​ൽ ഗ​ഫൂ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഹ​ബീ​ബു​റ​ഹ്മാ​ൻ, പി. ​മു​ഹ​മ്മ​ദ് ഷി​ബി​ൻ, കെ.​പി. അ​രു​ൺ ലാ​ൽ, കെ. ​സി. മു​ഹ​മ്മ​ദ് ഫാ​രി​സ്, പി. ​അ​ഭി​ന​ന്ദ്, പി.​പി. വി​ജി, വി.​പി. നി​ഷാ​ദ്, എ. ​രാ​കേ​ഷ്, സ​ച്ചി​ൻ, ഹോം ​ഗാ​ർ​ഡ് വി. ​ബൈ​ജു തു​ട​ങ്ങി​യ​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Kerala

അ​യ​ൽ​വാ​സി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച വ​യോ​ധി​ക​ൻ ജീ​വ​നൊ​ടു​ക്കി

കൊ​ല്ലം: അ​യ​ൽ​വാ​സി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച വ​യോ​ധി​ക​ൻ ജീ​വ​നൊ​ടു​ക്കി. പേ​രൂ​ർ കു​റ്റി​ച്ചി​റ പാ​ലൂ​ർ വീ​ട്ടി​ൽ മ​നോ​ഹ​ര​ൻ പി​ള്ള (70) ആ​ണ് മ​രി​ച്ച​ത്. അ​യ​ൽ​വാ​സി​യാ​യ ഷാ​ജ​ഹാ​നും മ​നോ​ഹ​ര​ൻ പി​ള്ള​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് വ​ഴി​ത്ത​ർ​ക്കം ഉ​ണ്ടാ​യ​ത്.

ത​ർ​ക്ക​ത്തി​നി​ടെ മ​നോ​ഹ​ര​ൻ പി​ള്ള ഷാ​ജ​ഹാ​ന്‍റെ ക​ഴു​ത്തി​ന് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഷാ​ജ​ഹാ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് മ​നോ​ഹ​ര​ൻ​പി​ള്ള​യെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ക്കും. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Movies

സെ​റ്റി​ലെ പ​ല​ക ത​ക​ർ​ന്നു വീ​ണ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ നി​ഷാ​ദി​ന് പ​രി​ക്ക്

സി​നി​മ ഷൂ​ട്ടിം​ഗി​നി​ടെ സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ എം.​എ.​നി​ഷാ​ദി​ന് പ​രി​ക്ക്. സാ​ദ​ത്ത് സൈ​നു​ദ്ദീ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഊ​ട്ടി ഷെ​ഡ്യൂ​ൾ ഷൂ​ട്ടി​നി​ടെ​യാ​ണ് പ​രി​ക്കേ​റ്റ​ത്. സെ​റ്റി​ലെ പ​ല​ക​യു​ടെ പാ​ളി​ക​ളി​ൽ ഒ​ന്ന് ത​ക​ർ​ന്ന് കാ​ൽ കു​ടു​ങ്ങി​യാ​ണ് നി​ഷാ​ദി​ന് പ​രി​ക്കേ​റ്റ​ത്.

ഖു​ശ്ബു, ഷ​ഹീ​ൻ സി​ദ്ദി​ഖ്, മ​ഞ്ജു സു​ഭാ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

കൈ​കാ​ലു​ക​ൾ​ക്ക് പ​രി​ക്കു​പ​റ്റി​യ നി​ഷാ​ദി​നെ കൂ​നൂ​ർ മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് നി​ഷാ​ദ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Kerala

പാര്‍ക്ക് ചെയ്തിരുന്ന കാറിന് പിന്നില്‍ സ്‌കൂട്ടറിടിച്ചു; യാത്രികന് ഗുരുതര പരിക്ക്

മൂവാറ്റുപുഴ: മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ക്ലബ്ബ് ഷവായ റസ്റ്ററന്‍റിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്.

മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍, റസ്റ്ററന്‍റിന് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഗണ്‍ആര്‍ കാറിന്‍റെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രികന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റയാളുടെ പേരോ വിവരങ്ങളോ വ്യക്തമായിട്ടില്ല.

Kerala

ആലുവയില്‍ ബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങിയവരെ കാറിടിച്ചു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

കൊച്ചി: ആലുവയില്‍ ബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങിയവര്‍ക്ക് കാറിടിച്ച് പരിക്ക്. പറവൂര്‍ കോട്ടുവള്ളി സ്വദേശികളായ പുരുഷോത്തമന്‍ ശിവന്‍ എന്നിവരെയാണ് കാര്‍ ഇടിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആണ് ഇടിച്ചത്.

ബലിതര്‍പ്പണം കഴിഞ്ഞ് ബസ് കയറാനായി പോകവെ തോട്ടക്കാട്ടുകര കവലയില്‍ വച്ചാണ് അപകടമുണ്ടായത്. രണ്ടു പേരെയും ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി. പരിക്കേറ്റവരെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിര്‍ത്താതെ പോയ വാഹനം കൊരട്ടിയില്‍ വച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Kerala

തായ്ക്വോണ്ടോ മത്സരത്തിനിടെ നിയമം തെറ്റിച്ച് പ്രഹരം; വിദ്യാര്‍ഥി അപകടനില തരണം ചെയ്തു, പരാതി നല്‍കും

കൊച്ചി: സിബിഎസ്ഇ തായ്ക്വോണ്ടോ സൗത്ത് സോണ്‍ മത്സരത്തില പരിക്കേറ്റ വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്‍റിലേറ്റര്‍ കഴിയുന്ന വിദ്യാര്‍ഥി അപകടനില തരണം ചെയ്തു.

തൃശൂര്‍ പെരുമ്പിലവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ഫായിസ് അബ്ദുള്‍ ജലാലിനാണ് മഹാരാഷ്ട്രയില്‍ നടന്ന മത്സരത്തില്‍ തലയ്ക്ക് പരിക്കേറ്റത്. മത്സരത്തില്‍ ചട്ടലംഘനം നടന്നിട്ടും തടയാതിരുന്ന റഫറിക്കെതിരെയും എതിരാളിക്കെതിരെയും നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കുടുംബം സിബിഎസ്ഇ ചെയര്‍മാന് പരാതി നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല.

അതിനാല്‍ കുടുംബം ഹൈക്കോടതിയില്‍ പരാതി നല്‍കും. സിബിഎസ്ഇയെയും മത്സരം നിയന്ത്രിച്ച റഫറിയെയും എതിരാളിയെയും എതിര്‍കക്ഷി ചേര്‍ത്ത് റിട്ട് നല്‍കാനാണ് കുടുംബത്തിന്‍റെ തീരുമാനം.

ഓഗസ്റ്റ് മൂന്നിന് മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ സന്‍സ്‌കാര്‍ ഭാരതി പബ്ലിക് സ്‌കൂളില്‍ വച്ച് നടന്ന മത്സരത്തിനിടെ എതിരാളി അടിവയറ്റില്‍ ചവിട്ടുകയും തലയ്ക്ക് നേരെ തൊഴിക്കുകയുമായിരുന്നു. നിയമവിരുദ്ധമായി അടിവയറ്റില്‍ പ്രഹരിച്ചതിനെ തുടര്‍ന്ന് ഫായിസ് മത്സരം നിര്‍ത്താന്‍ റഫറിയോട് സിഗ്നല്‍ നല്‍കി റിംഗിന് പുറത്തേക്ക് നീങ്ങിയെങ്കിലും ഫൗള്‍ വിളിക്കുകയോ മത്സരം നിര്‍ത്തുകയോ റഫറി ചെയ്തില്ല.

പിന്നാലെ ഫായിസിന്‍റെ തലയ്ക്ക് എതിരാളി തൊഴിക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ഥി തളര്‍ന്നു വീണു. സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഉടന്‍ ചന്ദ്രപുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തലച്ചോറില്‍ കടുത്ത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും ചെയ്തു. തുടര്‍ന്ന് ഒമ്പതിന് വിദഗ്ധ ചികിത്സയ്ക്ക് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു.

Sports

പരിക്ക്: സാ​യ് സു​ദ​ര്‍​ശ​ന്‍ ഔ​ട്ട്

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​യ ര​ണ്ടു മ​ത്സ​ര ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ല്‍​നി​ന്ന് ഇ​ന്ത്യ​ന്‍ ബാ​റ്റ​ര്‍ ബി. ​സാ​യ് സു​ദ​ര്‍​ശ​ന്‍ പു​റ​ത്ത്.

പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്നാ​ണ് ടോ​പ് ഓ​ര്‍​ഡ​ര്‍ ബാ​റ്റ​റാ​യ സു​ദ​ര്‍​ശ​ന്‍ പു​റ​ത്താ​യ​ത്. പ​രി​ക്കി​ല്‍​നി​ന്നു മു​ക്ത​നാ​കാ​ന്‍ സാ​യ് സു​ദ​ര്‍​ശ​ന് കൂ​ടു​ത​ല്‍ സ​മ​യം വേ​ണ്ടി​വ​രു​മെ​ന്ന നി​ര്‍​ദേ​ശ​ത്തി​നു പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം.

ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ സാ​യ് സു​ദ​ര്‍​ശ​നെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഫി​റ്റ്‌​ന​സ് കൈ​വ​രി​ച്ചാ​ല്‍ ക​ളി​പ്പി​ക്കാം എ​ന്ന നി​ര്‍​ദേ​ശ​ത്തോ​ടെ​യാ​യി​രു​ന്നു അ​ത്.

ഇ​ന്ത്യ​ക്കാ​യി ഏ​ഴ് ടെ​സ്റ്റി​ല്‍​നി​ന്ന് 383 റ​ണ്‍​സ് സു​ദ​ര്‍​ശ​ന്‍ നേ​ടി​യി​ട്ടു​ണ്ട്. 87 ആ​ണ് ഉ​യ​ര്‍​ന്ന സ്‌​കോ​ര്‍.

Kerala

പോ​ത്തു​ണ്ടി​യി​ൽ കെ​എ​സ്ആ​ർ‌​ടി​സി ബ​സ് താ​ഴ്ച്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: നെ​ൻ​മാ​റ പോ​ത്തു​ണ്ടി​യി​ൽ കെ​എ​സ്ആ​ർ‌​ടി​സി ബ​സ് താ​ഴ്ച്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഒ​രു സ്ത്രീ​യാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

നെ​ല്ലി​യാ​മ്പ​തി​യി​ൽ നി​ന്ന് നെ​ൻ​മാ​റ​യി​ലേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് താ​ഴ്ച്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞ​ത്. രാ​വി​ലെ 9.30ഓ​ട് കൂ​ടി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. താ​ഴ്ച​യി​ലേ​ക്ക് വീ​ണ ബ​സ് മ​ര​ത്തി​നി​ട​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്.

സ്ഥ​ല​ത്ത് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രി​ക​യാ​ണ്. പ​രി​ക്കേ​റ്റ​വ​രെ നെ​ല്ലി​യാ​മ്പ​തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, മ​രി​ച്ച സ്ത്രീ​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

Kerala

മത്സരയോട്ടത്തിനിടെ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; യുവതിയുടെ വാരിയെല്ലുകള്‍ തകര്‍ന്നു

കൊച്ചി: വൈപ്പിനില്‍ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകള്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. മാലിപ്പുറം കത്തേടം തത്തങ്കേരി ബെന്നിയുടെ മകള്‍ ബെറ്റ്‌നക്കാണ് (25) പരിക്കേറ്റത്.

ബസിലെ കമ്പിയില്‍ ഇടിച്ച് വാരിയെല്ലുകള്‍ ഒടിഞ്ഞ യുവതി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴേ കാലോടെ ഗോശ്രീ റോഡില്‍ വല്ലാര്‍പാടം മേല്‍പ്പാലത്തിന് സമീപത്തായിരുന്നു അപകടം.

വൈപ്പിന്‍-പറവൂര്‍ റൂട്ടിലോടുന്ന കുമാര്‍ എന്ന ബസ് നിയന്ത്രണം വിട്ട് തൊട്ടു മുന്നിലായി ഓടിക്കൊണ്ടിരുന്ന ചീനിക്കാസ് എന്ന ബസിന്‍റെ പിന്നില്‍ ചെന്ന് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Movies

ഷൂ​ട്ടിം​ഗി​നി​ടെ ര​ശ്മി​ക മ​ന്ദാ​ന​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്

പു​തി​യ ചി​ത്ര​ത്തി​ന്‍റെ നൃ​ത്ത​ച്ചു​വ​ടു​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ ന​ടി ര​ശ്മി​ക മ​ന്ദാ​ന​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഷൂ​ട്ടിം​ഗി​നി​ട​യി​ൽ വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ന​ടി​യു​ടെ ഇ​ടു​പ്പി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​ത്രീ​ക​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യും, അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഉ​ട​ൻ ത​ന്നെ ന​ടി​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ആ​റാ​ഴ്ച​ത്തെ വി​ശ്ര​മം വേ​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പ​രി​ക്കി​നെ തു​ട​ർ​ന്ന് ര​ശ്മി​ക അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ ഷെ​ഡ്യൂ​ളു​ക​ളും ഒ​പ്പം മു​പ്പ​തോ​ള്ളം ബ്രാ​ൻ​ഡു​ക​ളു​ടെ പ​ര​സ്യ ചി​ത്രീ​ക​ര​ണ​ങ്ങ​ളും ത​ത്ക്കാ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ര​ശ്മി​ക​യോ ന​ടി​യു​ടെ മാ​നേ​ജ്മെ​ന്‍റ് ടീ​മോ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​ക​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

 

Sports

പ​രി​ക്ക് തോ​റ്റു; ശ്രീ​ശ​ങ്ക​ര്‍ ജ​യി​ച്ചു...

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ പ​രി​ശീ​ല​ന​ത്തി​നി​ടെ കാ​ല്‍ മു​ട്ടി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ക​ണ്ണീ​രോ​ടെ ജം​പിം​ഗ് പി​റ്റി​ല്‍​നി​ന്നും ആ​ശു​പ​ത്രി കി​ട​ക്ക​യി​ലേ​ക്ക് പോ​ക​കേ​ണ്ടി​വ​ന്നി​രു​ന്നു മു​ര​ളി ശ്രീ​ശ​ങ്ക​റി​ന്.

മു​ട്ടു​ചി​ര​ട്ട ത​ക​ര്‍​ന്ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യശേ​ഷം ഇ​നി മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തു​മോ എ​ന്നു പോ​ലും ആ​ശ​ങ്ക നി​റ​ഞ്ഞ നാ​ളു​ക​ള്‍. ഒ​രു വ​ര്‍​ഷ​ത്തോ​ളം ഫി​സി​യോ തൊ​റാ​പ്പി​യു​ള്‍​പ്പെ​ടെ ന​ട​ത്തി. ആ​ശ​ങ്ക​യു​ടെ​യും വേ​ദ​ന​യു​ടെയും ദി​ന​ങ്ങ​ളെ​ല്ലാം മ​റി​ക​ട​ന്ന് ഗ്ലാ​സ്ഗോ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ​പ്പോ​ള്‍ ശ്രീ​ശ​ങ്ക​ര്‍ എ​ന്ന കാ​യി​ക​താ​ര​ത്തി​ന്‍റെ പോ​രാ​ട്ടവീ​ര്യ​മാ​ണ് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

2024 ഏ​പ്രി​ല്‍ 16നാ​ണ് പാ​ല​ക്കാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ പ​രി​ശീ​ല​ന​ത്തി​നി​ടെ ശ്രീ​ശ​ങ്ക​റി​ന് പ​രി​ക്കേ​റ്റ​ത്. മു​ട്ടു​ചി​ര​ട്ട ത​ക​ര്‍​ന്നു മു​ട്ടി​നു താ​ഴെ​ഭാ​ഗ​വു​മാ​യു​ള്ള ബ​ന്ധം ത​ക​രാ​റി​ലാ​യ സ്ഥി​തി​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ദോ​ഹ​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. അ​വി​ടെ ശ​സ്ത്ര​ക്രി​യ. തു​ട​ര്‍​ന്നു ബം​ഗ​ളൂ​രുവി​ല്‍ മാ​സ​ങ്ങ​ളോ​ളം ഫി​സി​യോ തൊ​റാ​പ്പി. ചെ​റി​യ തോ​തി​ല്‍ ന​ട​ക്കാ​ന്‍ ക​ഴി​യു​ന്ന സ്ഥി​തി.

ജം​പിം​ഗ് പി​റ്റി​ലേ​ക്ക് തി​രി​കെ എ​ത്താ​നു​ള്ള കാ​ത്തി​രി​പ്പ്. ഇ​ത്ത​ര​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രി​ല്‍ ലോ​ക​ത്തുത​ന്നെ അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വം ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് വീ​ണ്ടും പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് എ​ത്താ​ന്‍ ക​ഴി​യു​ക. അ​ത്ത​ര​ത്തി​ല്‍ ഒ​രാ​ളാ​യി ശ്രീ​ശ​ങ്ക​ര്‍.

പ​രി​ക്കേ​റ്റ് ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷം 2025 ഏ​പ്രി​ലി​ലാ​ണ് വീ​ണ്ടും ചെ​റി​യ തോ​തി​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി ഇ​റ​ങ്ങി​യ​ത്. 2025 ഏ​പ്രി​ലില്‍ പ​രി​ക്കി​നു ശേ​ഷം ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ല്‍ ചാ​ടാ​ന്‍ ക​ഴി​ഞ്ഞ​ത് മൂ​ന്നു മീ​റ്റ​ര്‍ മാ​ത്രം. അ​വി​ടെനി​ന്നും പ​ടി​പ​ടി​യാ​യി പി​താ​വ് മു​ര​ളി​യു​ടെ പൂ​ര്‍​ണ പി​ന്തു​ണ​യോ​ടെ ശ്രീ​ശ​ങ്ക​ര്‍ ജം​പിം​ഗ്പി​റ്റി​ല്‍ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി.

2025 ജൂ​ലൈ 12ന് ​പൂ​ന​യി​ല്‍ ന​ട​ന്ന ഇ​ന്ത്യ​ന്‍ ഗ്രാ​ന്‍​പ്രീ​യി​ല്‍ 8.05 മീ​റ്റ​ര്‍ ചാ​ടി സു​വ​ര്‍​ണ നേ​ട്ട​വു​മാ​യി ഈ ​മ​ല​യാ​ളി വീ​ണ്ടും ജം​പിം​ഗ് കു​തി​പ്പ് ന​ട​ത്തി. അ​തേ​വ​ര്‍​ഷം ന​ട​ന്ന അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ല്‍ മൂ​ന്നി​ലും എ​ട്ടു മീ​റ്റ​റി​ല​ധി​കം ദൂ​രം ചാ​ടി. ലോ​ക മീ​റ്റി​ലും മ​ത്സ​ര​ത്തി​നി​റ​ങ്ങി. ഈ ​വ​ര്‍​ഷം ആ​ദ്യം ബം​ഗ​ളൂ​രു​വി​ല്‍ 8.15 മീ​റ്റ​ര്‍ ചാ​ടി​യ ശ്രീ​ശ​ങ്ക​ര്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി ഈ ​വ​ര്‍​ഷം 15 ത​വ​ണ എ​ട്ടു മീ​റ്റ​ര്‍ മ​റി​ക​ട​ന്നു. 2023ല്‍ ​പൂ​ന​യി​ല്‍ ചാ​ടി​യ 8.41 മീ​റ്റ​റാ​ണ് ശ്രീ​ശ​ങ്ക​റി​ന്‍റെ മി​ക​ച്ച ദൂ​രം. ശ്രീ​ശ​ങ്ക​റി​ന്‍റെ മി​ക​ച്ച പ്ര​ക​ട​നം പാ​രീ​സ് ഡ​യ​മ​ന്‍​ഡ് ലീ​ഗി​ലെ ബ്രോ​ണ്‍​സ് നേ​ട്ട​മാ​ണ്.

വെ​ള്ളി നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ശ്രീ​ശ​ങ്ക​റി​നെ തേ​ടി ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ഫോ​ണ്‍​കോ​ള്‍ എ​ത്തി​യ​താ​യും അ​ത് ഏ​റെ സ​ന്തോ​ഷം ന​ല്‍​കി​യ​താ​യും ശ്രീ​ശ​ങ്ക​റി​ന്‍റെ പി​താ​വ് മു​ര​ളി പ​റ​ഞ്ഞു. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള മീ​റ്റു​ക​ളി​ല്‍ മി​ന്നും നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ശ്രീ​ശ​ങ്ക​ര്‍, സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്കാ​യി അ​പേ​ക്ഷ ന​ല്കി കാ​ത്തി​രി​പ്പ് തു​ട​രു​ക​യാ​ണ്.

International

അ​മേ​രി​ക്ക​യി​ൽ ഫു​ഡ് ഫെ​സ്റ്റി​വ​ലി​നി​ടെ വെ​ടി​വ​യ്പ്പ്; ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ സി​യാ​റ്റി​ലി​ൽ പ്ര​ശ​സ്ത​മാ​യ സ്പേ​സ് നീ​ഡി​ലി​ന് സ​മീ​പ​മു​ള്ള ഫു​ഡ് ഫെ​സ്റ്റി​വ​ലി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ഹാ​ർ​ബ​ർ​വ്യൂ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലേ​യ്ക്ക് മാ​റ്റി.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. നൂ​റു​ക​ണ​ക്കി​ന് പ്രാ​ദേ​ശി​ക ക​ച്ച​വ​ട​ക്കാ​രും ത​ത്സ​മ​യ സം​ഗീ​ത പ​രി​പാ​ടി​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന വാ​ർ​ഷി​ക പ​രി​പാ​ടി​യാ​യ "ബൈ​റ്റ് ഓ​ഫ് സി​യാ​റ്റി​ൽ' എ​ന്ന ഫെ​സ്റ്റി​വ​ലി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

"പോ​ലീ​സ് ഒ​രു വെ​ടി​വ​യ്പ്പ് കേ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. നി​ര​വ​ധി പേ​ർ​ക്ക് വെ​ടി​യേ​റ്റി​ട്ടു​ണ്ട്.സി​യാ​റ്റി​ൽ സെ​ന്‍റ​റി​ൽ‌ വെ​ടി​വ​യ്പ്പ് ന​ട​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്. ദ​യ​വാ​യി ഈ ​പ്ര​ദേ​ശം ഒ​ഴി​വാ​ക്കു​ക," സീ​യാ​റ്റി​ൽ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

 

Kerala

കോ​ന്നി​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: കോ​ന്നി അ​ട്ട​ച്ചാ​ക്ക​ലി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി, കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​ന്നി​യി​ൽ നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​യ്ക്കും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കോ​ന്നി​യി​ലേ​ക്കും പോ​വു​ക​യാ​യി​രു​ന്ന ബ​സു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ഡ്രൈ​വ​ർ​മാ​ർ​ക്കാ​ണ് കൂ​ടു​ത​ൽ പ​രി​ക്കേ​റ്റ​ത്. രാ​വി​ലെ ഏ​ഴേ​മു​ക്കാ​ലോ​ടെ​യാ​ണ് അ​പ​ട​മു​ണ്ടാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി പറഞ്ഞു.

Kerala

തൃ​ക്കാ​ക്ക​ര​യി​ല്‍ യു​വാ​ക്ക​ള്‍​ക്ക് നേ​രെ ക്രൂ​ര മ​ര്‍​ദ​നം; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

കൊ​ച്ചി: തൃ​ക്കാ​ക്ക​ര എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ന് സ​മീ​പം സം​ഘ​ര്‍​ഷം. യു​വാ​ക്ക​ള്‍ ത​മ്മി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

കാ​റി​ലെ​ത്തി​യ സം​ഘം വ​ഴി​ലൂ​ടെ ന​ട​ന്നു​പോ​യ മൂ​ന്നം​ഗ സം​ഘ​ത്തെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. വാ​ഴ​ക്കാ​ല സ്വ​ദേ​ശി​ക​ളാ​യ ഷാ​ഫി (24), നി​സാം (25), അ​ച്ചു (24) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​റി​ന്‍റെ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. തൃ​ക്കാ​ക്ക​ര എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ന് മു​ന്നി​ല്‍ എ​ത്തി​യ സം​ഘം വ​ഴി​യി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന യു​വാ​ക്ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഈ ​സ​മ​യം ചി​ല ചാ​യ​ക്ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തി​നാ​ല്‍ അ​വി​ടെ മ​റ്റ് ആ​ളു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. പ​ല ത​വ​ണ മ​ര്‍​ദ്ദി​ക്കു​ക​യും മു​ഖ​ത്ത് ആ​ഞ്ഞ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. അ​ടി​യേ​റ്റ് താ​ഴെ വീ​ണ യു​വാ​ക്ക​ളെ ഈ ​സം​ഘം ച​വി​ട്ടു​ന്ന​തും കാ​ണാം.

മ​ര്‍​ദ​ന​ത്തി​ന് ശേ​ഷം പ്ര​തി​ക​ള്‍ കാ​റി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച​ത് ആ​രാ​ണെ​ന്ന​തി​ലോ ഇ​തി​ന് കാ​ര​ണ​മെ​ന്തെ​ന്ന​തി​ലോ വ്യ​ക്ത​ത​യി​ല്ല. പ​രി​ക്കേ​റ്റ ഷാ​ഫി, നി​സാം എ​ന്നി​വ​ര്‍​ക്ക് മു​ഖ​ത്താ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. ഇ​വ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പ​രി​ക്കേ​റ്റ അ​ച്ചു​വി​നെ കാ​ക്ക​നാ​ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​റി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. കാ​ര്‍ ഉ​ട​മ കോ​ട്ട​യം സ്വ​ദേ​ശി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും കാ​ര്‍ ഇ​പ്പോ​ഴും കാ​ക്ക​നാ​ട് ഭാ​ഗ​ത്ത് ത​ന്നെ ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Kerala

മദ്യപാനത്തിനിടെ തര്‍ക്കം; ഗ്ലാസ് ഉടച്ച് സുഹൃത്തിനെ കുത്തി, കേസ്

കൊച്ചി: മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ സംഘര്‍ഷം. മദ്യം കഴിച്ചിരുന്ന ഗ്ലാസ് ഉടച്ച് ചില്ലുകൊണ്ട് കുത്തി ഒരാള്‍ക്ക് പരിക്ക്.

മില്ലു വഴി അഴീക്കടവില്‍ ശ്രീകാന്തിന് (47) ആണ് പരിക്കേറ്റത്. നെറ്റിയില്‍ പുരികത്തിന്‍റെ ഭാഗത്ത് കുത്തേറ്റ ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് വൈപ്പിന്‍ പണിക്കര്പടി ഭാഗത്തായിരുന്നു സംഭവം. ശ്രീകാന്തിന്‍റെ പരാതിയില്‍ പുതുവൈപ്പ് സ്വദേശി സോമന്‍ (60) എന്നയാള്‍ക്കെതിരെ മുളവുകാട് പോലീസ് കേസ് എടുത്തു.

Sports

മൊ​റോ​ക്കോ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി; ഫ്രാ​ൻ​സി​നെ​തി​രാ​യ ക്വാ​ർ​ട്ട​റി​ൽ സാ​യ്ബാ​രി ക​ളി​ക്കി​ല്ല

ന്യൂ​യോ​ർ​ക്ക്: ഫ്രാ​ൻ​സി​നെ​തി​രാ​യ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന് ത​യാ​റെ​ടു​ക്ക മൊ​റോ​ക്കോ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി. പ​രി​ക്കേ​റ്റ ഇ​സ്മാ​യി​ൽ സാ​യി​ബാ​രി ടീ​മി​ൽ നി​ന്നും പു​റ​ത്ത്. കാ​ന​ഡ​യ്ക്ക​തി​രാ​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു മൊ​റോ​ക്കോ​യു​ടെ സൂ​പ്പ​ർ താ​രം ഇ​സ്മാ​യി​ൽ സാ​യ്ബാ​രി​ക്ക് പ​രി​ക്കേ​റ്റ​ത്.

ഹാം​സ്ട്രി​ങ് ഇ​ഞ്ച്വ​റി മൂ​ലം മ​ത്സ​ര​ത്തി​ന്‍റെ ഇ​രു​പ​ത്തി​ര​ണ്ടാം മി​നി​റ്റി​ൽ താ​ര​ത്തെ പി​ൻ​വ​ലി​ച്ചി​രു​ന്നു. ഫ്രാ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സാ​യ്ബാ​രി​ക്ക് ഇ​റ​ങ്ങാ​ൻ ക​ഴി​യു​മെ​ന്നാ​യി​രു​ന്നു മൊ​റോ​ക്ക​ൻ ക്യാം​പിന്‍റെ പ്രതീക്ഷ. 

നി​ല​വി​ൽ മൂ​ന്ന് ഗോ​ളു​ക​ൾ നേ​ടി മൊ​റോ​ക്ക​ൻ മു​ന്നേ​റ്റ​ത്തി​ന്‍റെ പ്ര​ധാ​നി​യാ​യി​രു​ന്നു സാ​യ്ബാ​രി. ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ലി​യ​ൻ പ്ര​തി​രോ​ധ മ​തി​ൽ ത​ക​ർ​ത്തു​കൊ​ണ്ട് സാ​യ്ബാ​രി നേ​ടി​യ ഗോ​ൾ മാ​ത്രം മ​തി താ​ര​ത്തി​ന്‍റെ പ്ര​തി​ഭ​യെ അ​ള​ക്കാ​ൻ.

കാ​ന​ഡ​യ്‌​ക്കെ​തി​രെ ഔ​നാ​ഹി​യു​ടെ ഇ​ര​ട്ട ഗോ​ളി​ലാ​യി​രു​ന്നു മൊ​റോ​ക്കോ​യു​ടെ വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. അ​യ്യൂ​ബ് ബു​വാ​ദി, ബി​ലാ​ൽ എ​ൽ ക​നൗ​സ്, ബ്രാ​ഹിം ഡി​യാ​സ്, ഇ​സ ദി​യോ​പ്, ക്യാ​പ്റ്റ​ൻ അ​ഷ്‌​റ​ഫ് ഹ​ക്കി​മി തു​ട​ങ്ങീ മി​ക​ച്ച താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ത്തി​ലാ​ണ് മൊ​റോ​ക്കോ​യു​ടെ പ്ര​തീ​ക്ഷ.
.

Kerala

അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് മറ്റൊരു ബസിൽ ഇടിച്ചു കയറി; യാത്രക്കാർക്ക് പരിക്ക്

ഏറ്റുമാനൂർ: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് മറ്റൊരു ബസിൽ ഇടിച്ചുകയറി. ഏറ്റുമാനൂർ കുരിശുപള്ളി ജംഗ്ഷനിൽ ഇന്ന് രാവിലെ എട്ടിനാണ് അപകടം. പാലാ ഭാഗത്തു നിന്നു വന്ന് കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് അതിരമ്പുഴ റോഡിലേക്ക് കടക്കുകയായിരുന്ന ജാക്വലിൻ ബസിൽ കോട്ടയം - വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന ജയൻ ബസ് ഇടിച്ചുകയറുകയായിരുന്നു.

ജാക്വലിൻ ബസിന്‍റെ മധ്യഭാഗത്തേക്കാണ് ബസ് ഇടിച്ചു കയറിയത്. ഇരു ബസുകളിലെയും ഏതാനും യാത്രക്കാർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗൗരവമുള്ളതല്ല. പരിക്കേറ്റവർ ഏറ്റുമാനൂർ ഗവൺമെന്‍റ് ആശുപത്രിയിൽ ചികിത്സ തേടി. ഇരു ബസുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുരിശുപള്ളി ജംഗ്ഷനിൽ എംസി റോഡ് കുറുകെ കടന്നാണ് അതിരമ്പുഴ, നീണ്ടൂർ റോഡുകളിലേക്ക് വാഹനങ്ങൾ പോകുന്നത്. ഇവിടെ അമിത വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്നത് അപകട ഭീഷണിയുയർത്തുന്നു. ഈ ഭാഗത്ത് ട്രാഫിക് പോലീസിന്‍റെ സ്ഥിരം സേവനം വേണമെന്ന ആവശ്യവും ശക്തമാണ്.

അപകടത്തെ തുടർന്ന് ടൗണിൽ ഗതാഗത തടസം നേരിട്ടു. ഏറ്റുമാനൂർ പോലീസ് എത്തി അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കിയതിനെ തുടർന്നാണ് ഗതാഗത തടസം ഒഴിവായത്.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​റ്റു

പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​ര​ത്ത​ത് വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആം​ബു​ല​ൻ​സി​ൽ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ജി​ത്ത്, സീ​ത എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ്യൂ​സി​യം ഭാ​ഗ​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ൽ പി​റ​കി​ൽ നി​ന്ന് വ​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഇ​രു​വ​രും റോ​ഡി​ലേ​ക്ക് വീ​ണു. ര​ണ്ടു​പേ​ർ​ക്കും കൈ​കാ​ലു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വി​വ​ര​മ​റി​ഞ്ഞ് തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തു​ക​യും ഫ​യ​ർ​ഫോ​ഴ്സ് ആം​ബു​ല​ൻ​സി​ൽ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

Kerala

പോ​ലീ​സ് ജീ​പ്പും സ്കൂ​ട്ട​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

തൃ​ശൂ​ർ: ആ​ളൂ​രി​ൽ പോ​ലീ​സ് ജീ​പ്പും സ്കൂ​ട്ട​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ആ​ളൂ​ർ ആ​ന​ത്ത​ടം സ്വ​ദേ​ശി​ക​ളാ​യ ജൂ​വി​ൻ, അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ആ​ളൂ​രി​ൽ ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം.

പോ​ലീ​സി​ന്‍റെ ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് സ​ഞ്ച​രി​ച്ചി​രു​ന്ന ജീ​പ്പ് സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് വ​യോ​ധി​ക​യെ തെ​രു​വു​നാ​യ വീ​ടി​നു​ള്ളി​ൽ ക​യ​റി ആ​ക്ര​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും തെ​രു​വു​നാ​യ ആ​ക്ര​മ​ണം. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ലം ഭാ​ഗ​ത്ത് വ​യോ​ധി​ക​യെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു.

പ​നി ബാ​ധി​ച്ച് വീ​ടി​നു​ള്ളി​ല്‍ ക​ഴി​ഞ്ഞ 65കാ​രി​യാ​യ ഗി​രി​ജ​യെ​യാ​ണ് തെ​രു​വു​നാ​യ ക​ടി​ച്ച​ത്. നാ​യ വീ​ടി​നു​ള്ളി​ല്‍ ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​റ​ന്നു കി​ട​ന്ന വാ​തി​ലി​ലൂ​ടെ​യാ​ണ് നാ​യ അ​ക​ത്ത് ക​യ​റി​യ​ത്. നാ​യ​യെ ഓ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​യ കൈ​യ്യി​ല്‍ ക​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ വ​യോ​ധി​ക​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ല്ല​മ്പ​ലം ക​ര​വാ​ര​ത്ത് മ​റ്റു നാ​ല് പേ​രെ​യും തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ വ​ള​ര്‍​ത്ത് മൃ​ഗ​ങ്ങ​ളെ​യും നാ​യ ആ​ക്ര​മി​ച്ച​താ​യാ​ണ് വി​വ​രം.

ആ​ക്ര​മി​ച്ച നാ​യ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു നാ​യ​യെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടോ എ​ന്ന​തി​ലും സം​ശ​യം നി​ല​നി​ല്‍​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണെ​ന്നാ​ണ് വാ​ര്‍​ഡ് മെ​മ്പ​ര്‍ പ​റ​യു​ന്ന​ത്.

National

ബി​ഹാ​റി​ൽ ബ​സ് നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; മൂ​ന്ന് പേ​ർ മ​രി​ച്ചു, 22 പേ​ർ​ക്ക് പ​രി​ക്കേ​റ്റു

പാ​റ്റ്ന: ബി​ഹാ​റി​ൽ സ്വ​കാ​ര്യ ബ​സ് നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. 22 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഔ​റം​ഗ​ബാ​ദ് ജി​ല്ല​യി​ലെ മു​ഫാ​സി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ഡി​യോ മോ​റെ പ്ര​ദേ​ശ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഗ​യ​യി​ൽ നി​ന്ന് വാ​രാ​ണ​സി​ലേ​യ്ക്ക് തീ​ർ​ഥാ​ട​ക​രു​മാ​യി പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ആ​ന്ധ്രാ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്ന് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു

ആ​ന്ധ്ര​യി​ലെ നെ​ല്ലൂ​രി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ എ​ട്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ ഗ​യ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. ബാ​ക്കി​യു​ള്ള സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​പ​ക​ട കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Kerala

അങ്കമാലിയില്‍ നിയന്ത്രണംവിട്ട കാര്‍ കോളജ് മതില്‍ ഇടിച്ചു തകര്‍ത്തു; നാലു പേര്‍ക്ക് പരിക്ക്

കൊച്ചി: അങ്കമാലിയിൽ നിയന്ത്രണംവിട്ട കാർ അപകടത്തിൽപെട്ട് നാലുപേർക്ക് പരിക്ക്. എംസി റോഡിൽ മോണിംഗ് സ്റ്റാര്‍ കോളജിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ കോളജിന്‍റെ മതില്‍ ഇടിച്ച് തകര്‍ക്കുകയും, മറ്റൊരു കാറില്‍ ഇടിക്കുകയും ചെയ്തു.

അങ്കമാലിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേന വാഹനങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ടു മാസം മുമ്പ് മോണിംഗ് സ്റ്റാര്‍ കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നതും ഈ പ്രദേശത്താണ്. വാഹനങ്ങളുടെ അമിത വേഗവും വളവുകളുമാണ് അപകടത്തിന് ഇടയാക്കുന്നത്.

National

ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം; ആ​റു പേ​ർ​ക്ക് പ​രി​ക്ക്

ന്യൂ​ഡ​ല്‍​ഹി: ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രു വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

വ​ട​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ മു​കു​ന്ദ്പൂ​രി​ലാ​ണ് സം​ഭ​വം. അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​ളു​ക​ള്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

"സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തെ​ത്തു​ട​ര്‍​ന്ന് ഏ​ക​ദേ​ശം 250 ച​തു​ര​ശ്ര യാ​ര്‍​ഡ് വി​സ്തീ​ര്‍​ണ​മു​ള്ള ഒ​രു നി​ല വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്'.-​പോ​ലീ​സ് പ​റ​ഞ്ഞു.

അ​പ​ക​ട​കാ​ര​ണം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രു​ടെ അ​വ​സ്ഥ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

National

വീ​ടി​ന് തീ​പി​ടി​ച്ചു; വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു, മ​ക​ന് പ​രി​ക്ക്

ന്യൂ​ഡ​ൽ​ഹി: വീ​ടി​ന് തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. മ​ക​ന് പ​രി​ക്കേ​റ്റു. ഡ​ൽ​ഹി​യി​ലെ ഹൗ​സ് ഖാ​സ് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. ഇ​ന്ത്യ​ൻ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​യ ധ​നേ​ന്ദ​ർ കു​മാ​റാ​ണ് (80) മ​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തെ​യും മ​ക​നെ​യും വീ​ട്ടി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

മ​ക​ൻ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. രാ​ത്രി 11.10 നാ​ണ് തീ​പി​ടി​ച്ച വി​വ​രം അ​റി​യു​ന്ന​തെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ന​ന്ത് മി​ത്ത​ൽ പ​റ​ഞ്ഞു. ഉ​ട​ൻ പോ​ലീ​സ് സം​ഘ​ങ്ങ​ളും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു. വീ​ട്ടി​ൽ സ്ഥാ​പി​ച്ചി​രു​ന്ന എ​സി​യു​ടെ ഇ​ൻ​ഡോ​ർ യൂ​ണി​റ്റി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​മാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭി​ക്കു​ന്ന സൂ​ച​ന.

സം​ഭ​വ​സ​മ​യം കു​ടും​ബാം​ഗ​ങ്ങ​ളും വീ​ട്ടു​ജോ​ലി​ക്കാ​രും ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. ക്രൈം ​ടീം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച കാ​റി​ന്‍റെ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച കാ​റി​ന്‍റെ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. ക​ണ്ണി​ന് പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ക​ർ​ന്ന വാ​ഹ​ന​ങ്ങ​ൾ ത​മ്പാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ഡി​യു​ടെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ചു ത​ക​ർ​ത്ത​ത്. ഇ​ഷ്ടി​ക​യും മ​റ്റും എ​റി​ഞ്ഞ് കാ​റി​ന്‍റെ നാ​ലു വ​ശ​ത്തെ​യും ഗ്ലാ​സു​ക​ൾ പൊ​ട്ടി​ച്ചു.

അ​സ​ഭ്യ വ​ർ​ഷം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ചു. കാ​റി​നു​ള്ളി​ലി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും സൂ​ച​ന​യു​ണ്ട്. പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി വീ​ശി.

Sports

തു​ട​യി​ൽ വേ​ദ​ന, ക​ളം​വി​ട്ട് മെ​സി; നെ​ഞ്ചി​ടി​പ്പോ​ടെ അ​ർ​ജ​ന്‍റീ​ന

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പ് ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ അ​ർ​ജ​ന്‍റീ​ന​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക് പ​രി​ക്കേ​റ്റ​താ​യി സൂ​ച​ന. യു​എ​സ് ഫു​ട്ബോ​ൾ ലീ​ഗാ​യ എം​എ​ൽ​എ​സി​ൽ ഫി​ലാ​ഡ​ൽ​ഫി​യ യൂ​ണി​യ​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ തു​ട​യി​ലെ വേ​ദ​ന​യെ തു​ട​ർ​ന്ന് താ​രം ക​ളം​വി​ട്ടു.

ഇ​ന്‍റ​ർ മ​യാ​മി - ഫി​ലാ​ഡ​ൽ​ഫി​യ യൂ​ണി​യ​ൻ മ​ത്സ​ര​ത്തി​ന്‍റെ 71-ാം മി​നി​റ്റി​ലാ​ണ് മെ​സി​ക്ക് ഇ​ട​തു തു​ട​യി​ൽ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റി​യ മെ​സി ടീം ​ബെ​ഞ്ചി​ലേ​ക്ക് പോ​കാ​തെ നേ​രി​ട്ട് ഡ്ര​സിം​ഗ് റൂ​മി​ലേ​ക്ക് പോ​യ​താ​ണ് ആ​രാ​ധ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യ​ത്.

ലോ​ക​ക​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ മെ​സി പ​രി​ക്കി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​ത് അ​ർ​ജ​ന്‍റീ​ന​യ്ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. പ​രി​ക്ക് സാ​ര​മു​ള്ള​താ​ണോ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി താ​രം സ്വ​യം വി​ട്ടു​നി​ന്ന​താ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജെ​യി​ൽ അ​ൾ​ജീ​രി​യ, ജോ​ർ​ദാ​ൻ, ഓ​സ്ട്രേ​ലി​യ എ​ന്നീ ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ്.

International

പാ​ക്കി​സ്ഥാ​നി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം സ്ഫോ​ട​നം; 24 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം ഉ​ണ്ടാ​യ ഉ​ഗ്ര സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടു. 24 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും 50ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

സൈ​നി​ക​ർ സ​ഞ്ച​രി​ച്ച ട്രെ​യി​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ സൈ​നി​ക​രും ഉ​ൾ​പ്പെ​ടു​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ഫ്പി റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക്വ​റ്റ​യി​ലെ ച​മ​ൻ ഫ​ട​ക് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ക്വ​റ്റ​യി​ൽ​നി​ന്ന് പെ​ഷാ​വ​റി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ട്രെ​യി​നി​ൽ സൈ​നി​ക​രും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ​ദ് അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

സ്ഫോ​ട​ന​ത്തി​ൽ ട്രെ​യി​ൻ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പ​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ​ക്കും ത​ക​ർ​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Sports

ആ​ശ​ങ്ക​യാ​യി നെ​യ്മ​ര്‍

ബ്ര​സീ​ലി​യ: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ലേ​ക്കു​ള്ള അ​ക​ലം കു​റ​യു​മ്പോ​ള്‍, ബ്ര​സീ​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​റി​ന്‍റെ പ​രി​ക്ക് ആ​ശ​ങ്ക​യാ​യി തു​ട​രു​ന്നു. ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള ബ്ര​സീ​ലി​ന്‍റെ സ​ന്നാ​ഹമ​ത്സ​ര​ത്തി​നു മു​മ്പ് നെ​യ്മ​ര്‍ പ​രി​ക്കി​ല്‍​നി​ന്നു മു​ക്ത​നാ​യേ​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന.

അ​ങ്ങ​നെ​യെ​ങ്കി​ല്‍ നെ​യ്മ​റി​ന്‍റെ അ​ഭാ​വ​ത്തി​ലാ​യി​രിക്കും കാ​ര്‍​ലോ ആ​ഞ്ച​ലോ​ട്ടി പ​രി​ശീ​ലി​പ്പി​ക്കു​ന്ന ബ്ര​സീ​ല്‍ ടീം ​ഇ​റ​ങ്ങു​ക.

ബ്ര​സീ​ല്‍ ക്ല​ബ്ബാ​യ സാ​ന്‍റോ​സ് എ​ഫ്‌​സി​ക്കു വേ​ണ്ടി കോ​റി​റ്റി​ബ​യ്ക്ക് എ​തി​രേ ഇ​റ​ങ്ങി​യ മ​ത്സ​ര​ത്തി​ലാ​ണ് നെ​യ്മ​റി​ന്‍റെ ക​ണ​ങ്കാ​ലി​നു പ​രി​ക്കേ​റ്റ​ത്. 27നാ​ണ് ബ്ര​സീ​ലി​ന്‍റെ ലോ​ക​ക​പ്പ് മു​ന്നൊ​രു​ക്കം ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​നു മു​മ്പ് നെ​യ്മ​ര്‍ ബ്ര​സീ​ല്‍ ടീ​മി​ല്‍ ചേ​രു​മെ​ന്ന് സാ​ന്‍റോ​സ് വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചു.

എ​ന്നാ​ല്‍, അ​ത്ര​വേ​ഗ​ത്തി​ല്‍ നെ​യ്മ​റി​ന്‍റെ കാ​ലി​ലെ നീ​ര് മാ​റി​ല്ലെ​ന്നാ​ണ് മ​റ്റൊ​രു റി​പ്പോ​ര്‍​ട്ട്. ബ്ര​സീ​ല്‍ ടീ​മി​ന്‍റെ മെ​ഡി​ക്ക​ല്‍ സം​ഘം നെ​യ്മ​റി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തു​ന്നു​ണ്ട്.

ലോ​ക​ക​പ്പി​ല്‍ ഗ്രൂ​പ്പ് സി​യി​ല്‍ മൊ​റോ​ക്കോ, ഹ​യ്തി, ക്രൊ​യേ​ഷ്യ ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് ബ്ര​സീ​ല്‍. ജൂ​ണ്‍ 14ന് ​മൊ​റോ​ക്കോ​യ്ക്ക് എ​തി​രേ​യാ​ണ് ടീ​മി​ന്‍റെ ആ​ദ്യമ​ത്സ​രം. ജൂ​ണ്‍ ഒ​ന്നി​ന് പാ​ന​മ​യ്ക്കും ഏ​ഴി​ന് ഈ​ജി​പ്തി​നും എ​തി​രേ ബ്ര​സീ​ലി​ന് സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ളു​ണ്ട്.

Kerala

അങ്കമാലിയില്‍ തെരുവുനായ ആക്രമണം: 13 പേര്‍ക്ക് കടിയേറ്റു, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

കൊച്ചി: അങ്കമാലിയില്‍ വിദ്യാര്‍ഥികളടക്കം 13 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ബസ് കാത്തുനിന്നവരെയും വിദ്യാര്‍ഥികളെയും ഹരിതകര്‍മ സേനാംഗങ്ങളെയും തെരുവുനായ കടിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് ബാക്കിയുള്ളവര്‍ ചികിത്സ തേടിയത്. കാലിനും കൈകള്‍ക്കുമാണ് പരിക്കേറ്റത്. ഉച്ചയോടെ നായയെ പിടികൂടി. നായയെ പരിശോധനയ്ക്കായി മണ്ണുത്തി വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി. കടിയേറ്റവര്‍ക്ക് ചികിത്സാ സഹായം ഉള്‍പ്പെടെ ഉറപ്പു വരുത്തുമെന്ന് അങ്കമാലി നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.

National

ഹോ​സ്പേ​ട്ടി​ൽ ട്രാ​ക്ട​ർ മ​റി​ഞ്ഞ് അ​പ​ക​ടം; ആ​റ് പേ​ർ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഹോ​സ്പേ​ട്ടി​ൽ തും​ഗ​ഭ​ദ്ര ഡാ​മി​ന് സ​മീ​പം ട്രാ​ക്ട​ർ മ​റി​ഞ്ഞ് ആ​റ് പേ​ർ മ​രി​ച്ചു. ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​വ​രെ ഹോ​സ്പേ​ട്ടി​ലെ​യും കൊ​പ്ല​യി​ലേ​യും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 19 പേ​രാ​ണ് ട്രാ​ക്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ദാ​വ​ൺ​ഗ​രെ​യി​ലെ സ​ന്ദൂ​രി​ൽ നി​ന്ന് ഹൂ​ളി​ഗ​മ്മ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നാ​യി തി​രി​ച്ച​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡി​ലെ ഉ​യ​ര​മു​ള്ള ഭാ​ഗ​ത്ത് നി​ന്ന് താ​ഴേ​ക്ക് ട്രാ​ക്ട​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രി​ൽ ഒ​രു വ​യ​സു​ള്ള കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Kerala

ഗൂ​ഡ​ല്ലൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; ഒ​രാ​ൾ മ​രി​ച്ചു, മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്ക്

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ഗൂ​ഡ​ല്ലൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. അ​യ്യ​ൻ​കൊ​ല്ലി​ക്ക് സ​മീ​പം ത​ട്ടാ​ൻ​പാ​റ മു​രു​ക്കം​പാ​ടി ഉ​ന്ന​തി​യി​ലാ​ണ് സം​ഭ​വം.

മു​രു​ക്കം​പാ​ടി സ്വ​ദേ​ശി ചെ​മ്പ​ൻ (65) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​ഷ്ണു പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്താ​ണ് ഇ​വ​ർ​ക്ക് നേ​രെ ആ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ വി​ഷ്ണു ചി​കി​ത്സ​യി​ലാ​ണ്. മ​രി​ച്ച ചെ​മ്പ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ന്ത​ല്ലൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: ചു​ള്ളി​മാ​നൂ​ർ ടോ​ൾ ജം​ഗ്ഷ​ന് സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ​ക്ക് പ​രി​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് 4.45 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ചു​ള്ളി​മാ​നൂ​ർ ടോ​ൾ ജം​ഗ്ഷ​ൻ ക​രി​ങ്ക​ട റോ​ഡി​ൽ നി​ന്ന് അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​ർ നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്ത് നി​ന്ന് ചു​ള്ളി​മാ​നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ര​ണ്ടു കാ​റു​ക​ളി​ലു​മാ​യി സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ഇ​തി​നി​ട​യി​ൽ​പ്പെ​ട്ട ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര​ന് നി​സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു.

International

ചൈ​ന​യി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; 21 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ബീ​ജിം​ഗ്: മ​ധ്യ ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലു​ള്ള പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ 21 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 61 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്.

പൊ​ട്ടി​ത്തെ​റി​ക്ക് പി​ന്നാ​ലെ ഫാ​ക്ട​റി​ക്ക് മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. 500 ഓ​ളം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ണ് മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലും മു​ഴു​കി​യി​ട്ടു​ള്ള​ത്.

20 മു​ത​ൽ 60 വ​രെ പ്രാ​യ​മു​ള്ള​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ പ്രാ​യം. ലോ​ക​ത്തി​ൽ ത​ന്നെ പ​ട​ക്ക​നി​ർ​മാ​ണ​ത്തി​ന് മു​ന്നി​ലു​ള്ള ലി​യു​യാം​ഗ് പ​ട്ട​ണ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യി​ട്ടു​ള്ള​ത്.

'ഹു​വാ​ഷെ​ങ് ഫ​യ​ർ​വ​ർ​ക്സ് മാ​നു​ഫാ​ക്ച​റിം​ഗ്' എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. പ​ട​ക്ക നി​ർ​മ്മാ​ണ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഈ ​പ്ര​ദേ​ശം. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ഫാ​ക്ട​റി കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും ത​ക​രു​ക​യും അ​വ​ശി​ഷ്ട​ങ്ങ​ൾ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ചി​ത​റു​ക​യും ചെ​യ്തു.

സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ആ​കാ​ശ​ത്തേ​ക്ക് വ​ലി​യ തോ​തി​ൽ പു​ക ഉ​യ​രു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ 500-ഓ​ളം വ​രു​ന്ന അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും മെ​ഡി​ക്ക​ൽ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി.

കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ പു​റ​ത്തെ​ടു​ക്കാ​നും പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​രി​ക്കേ​റ്റ 61 പേ​രി​ൽ പ​ല​രു​ടെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Sports

പ​​രി​​ക്ക്: ഹ​​ക്കി​​മി​​ പുറത്ത്

പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ്ബാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​ന്‍റെ പ​​രി​​ക്കേ​​റ്റ മൊ​​റോ​​ക്ക​​ന്‍ താ​​രം അ​​ച്‌​​റ​​ഫ് ഹ​​ക്കി​​മി ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന് എ​​തി​​രാ​​യ ര​​ണ്ടാം​​പാ​​ദ സെ​​മി​​യി​​ല്‍ ക​​ളി​​ക്കി​​ല്ല.

ജ​​ര്‍​മ​​ന്‍ വ​​മ്പ​​ന്മാ​​രാ​​യ എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന് എ​​തി​​രേ പാ​​രീ​​സി​​ല്‍​വ​​ച്ചു ന​​ട​​ന്ന ആ​​ദ്യ​​പാ​​ദ സെ​​മി പോ​​രാ​​ട്ട​​ത്തി​​നി​​ടെ​​യാ​​ണ് ഹ​​ക്കി​​മി​​ക്കു പ​​രി​​ക്കേ​​റ്റ​​ത്. മ​​ത്സ​​ര​​ത്തി​​ല്‍ 5-4ന് ​​നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പി​​എ​​സ്ജി ജ​​യി​​ച്ചു.

കാ​​ല്‍​ത്തു​​ട മ​​സി​​ലി​​നു പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ഹ​​ക്കി​​മി ആ​​ഴ്ച​​ക​​ള്‍ പു​​റ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ട്. അ​​ടു​​ത്ത ആ​​ഴ്ച​​യാ​​ണ് ബ​​യേ​​ണ്‍ x പി​​എ​​സ്ജി ര​​ണ്ടാം​​പാ​​ദ സെ​​മി ഫൈ​​ന​​ല്‍. ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ ഗ്രൗ​​ണ്ടി​​ലാ​​ണ് മ​​ത്സ​​രം.

ഹ​​ക്കി​​മി​​യു​​ടെ അ​​ഭാ​​വം പി​​എ​​സ്ജി പ്ര​​തി​​രോ​​ധ​​ത്തി​​നു ക്ഷീ​​ണം ചെ​​യ്യും. മാ​​ത്ര​​മ​​ല്ല, 2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​ന് ഒ​​രു​​ങ്ങു​​ന്ന മൊ​​റോ​​ക്കോ​​യെ​​യും ഹ​​ക്കി​​മി​​യു​​ടെ പ​​രി​​ക്ക് ആ​​ശ​​ങ്ക​​യി​​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

Kerala

നിയന്ത്രണം വിട്ട കാര്‍ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി; ഡ്രൈവര്‍ക്കും വയോധികയ്ക്കും പരിക്ക്

കൂത്താട്ടുകുളം: എംസി റോഡില്‍ കൂത്താട്ടുകുളത്ത് അമ്പലംകുന്നില്‍ കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞു കയറി രണ്ടുപേര്‍ക്ക് പരിക്ക്. കാര്‍ ഡ്രൈവറായ കോതമംഗലം മറ്റത്തില്‍ മാഹിന്‍ ലാല്‍ (26), ബസ് കാത്തിരുന്ന കരിമ്പന നെടുംകാട്ടില്‍ ഏലിയാമ്മ ബെന്നി (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 7.30 ഓടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് എതിര്‍വശത്തുള്ള വെയ്റ്റിംഗ് ഷെഡിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വെയിറ്റിംഗ് ഷെഡില്‍ ഇരുന്നിരുന്ന ഏലിയാമ്മ ഷെഡിന് പുറത്തേക്ക് തെറിച്ചു വീണു.

ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഡ്രൈവറെയും ഏലിയാമ്മയെയും കൂത്താട്ടുകുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇടിയുടെ ആഘാതത്തില്‍ വെയിറ്റിംഗ് ഷെഡ് പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍പ്പെട്ട വാഹനത്തിന്‍റെ മുന്‍ഭാഗവും പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമായി പറയുന്നത്.

National

കാ​ർ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു, ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ കാ​ർ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബ​ർ​വാ​നി ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം.

സ​ച്ചി​ൻ വാ​സ്ക​ലെ (25), പ്ര​ദ്യു​മ് സാ​ഹ്തെ (25), ആ​കാ​ശ് ദ​യാ​റാം (25), പ​പ്പു ഹി​രാ​ലാ​ൽ (29), യ​ശ്വ​ന്ത് സു​ദാ​പി​യ (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ജ​ൽ​ഗൗ​ൺ ഗ്രാ​മ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. തി​രി​ച്ചു പോ​കു​മ്പോ​ൾ, ഒ​രു ടോ​ൾ ബാ​രി​യ​റി​ന് സ​മീ​പം അ​വ​രു​ടെ കാ​ർ ഒ​രു ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ട് പേ​ർ ബ​ർ​വാ​നി​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു.

പ​രി​ക്കേ​റ്റ​വ​ർ ബ​ർ​വാ​നി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

NRI

ഗു​രു​ദ്വാ​ര​യ്ക്കു​ള്ളി​ൽ വെ​ടി​വ​യ്പും ക​ത്തി​ക്കു​ത്തും; ജ​ർ​മ​നി​യി​ൽ 11 പേ​ർ​ക്കു പ​രി​ക്ക്

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ മോ​യേ​ഴ്‌​സ് ന​ഗ​ര​ത്തി​ലു​ള്ള ഡൂ​യി​സ്ബ​ർ​ഗ് ഗു​രു​ദ്വാ​ര​യി​ൽ വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​തി​നൊ​ന്നു​പേ​ർ​ക്കു പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ്രാ​ർ​ഥ​ന​യ്ക്കി​ടെ ര​ണ്ടു ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം അ​ക്ര​മാ​സ​ക്ത​മാ​വു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തു വെ​ടി​വ​യ്പും കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗ​വും ന​ട​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ​രി​ക്കേ​റ്റ​വ​രി​ൽ ചി​ല​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്രാ​ർ​ഥ​ന ആ​രം​ഭി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പു​ണ്ടാ​യ പ്ര​കോ​പ​ന​മാ​ണു സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഏ​ക​ദേ​ശം 40-ഓ​ളം പേ​ർ ഏ​റ്റു​മു​ട്ട​ലി​ൽ പ​ങ്കെ​ടു​ത്ത​താ​യി ജ​ർ​മ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​ക്ര​മി​ക​ൾ മു​ൻ​കൂ​ട്ടി ത​യാ​റെ​ടു​ത്താ​ണു എ​ത്തി​യ​തെ​ന്നു ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പ്രാ​ർ​ഥ​ന തു​ട​ങ്ങു​ന്ന​തി​നു തൊ​ട്ടു​മു​മ്പു കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ക്കു​ക​യും പി​ന്നാ​ലെ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

വാ​ളു​ക​ളും ക​ത്തി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഇ​രു​വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഗു​രു​ദ്വാ​ര​യ്ക്കു​ള്ളി​ൽ ഭ​യ​ച​കി​ത​രാ​യ വി​ശ്വാ​സി​ക​ൾ ചി​ത​റി​യോ​ടി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​താ​യും ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

ഗു​രു​ദ്വാ​ര​യു​ടെ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണു ര​ക്ത​ച്ചൊ​രി​ച്ചി​ലി​ൽ അ​വ​സാ​നി​ച്ച​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഗു​രു​ദ്വാ​ര​യു​ടെ ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യും മു​ൻ അം​ഗ​ങ്ങ​ളും ത​മ്മി​ൽ ദീ​ർ​ഘ​കാ​ല​മാ​യി അ​സ്വാ​ര​സ്യ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

International

ജ​ർ​മ​നി​യി​ൽ ഗു​രു​ദ്വാ​ര​യ്ക്കു​ള്ളി​ൽ വെ​ടി​വ​യ്പും ക​ത്തി​ക്കു​ത്തും; 11 പേ​ർ​ക്കു പ​രി​ക്ക്

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ മോ​യേ​ഴ്‌​സ് ന​ഗ​ര​ത്തി​ലു​ള്ള ഡൂ​യി​സ്ബ​ർ​ഗ് ഗു​രു​ദ്വാ​ര​യി​ൽ വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​തി​നൊ​ന്നു​പേ​ർ​ക്കു പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ്രാ​ർ​ഥ​ന​യ്ക്കി​ടെ ര​ണ്ടു ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം അ​ക്ര​മാ​സ​ക്ത​മാ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു വെ​ടി​വ​യ്പും കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗ​വും ന​ട​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ​രി​ക്കേ​റ്റ​വ​രിൽ ചിലർ ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ​യി​ലാ​ണ്.

പ്രാ​ർഥന ആ​രം​ഭി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പു​ണ്ടാ​യ പ്ര​കോ​പ​ന​മാ​ണു സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഏ​ക​ദേ​ശം 40-ഓ​ളം പേ​ർ ഏ​റ്റു​മു​ട്ട​ലി​ൽ പ​ങ്കെ​ടു​ത്ത​താ​യി ജ​ർമ​ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അ​ക്ര​മി​ക​ൾ മു​ൻ​കൂ​ട്ടി ത​യാ​റെ​ടു​ത്താ​ണു എ​ത്തി​യ​തെ​ന്നു ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പ്രാ​ർ​ഥ​ന തു​ട​ങ്ങു​ന്ന​തി​നു തൊ​ട്ടു​മു​മ്പു കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ക്കു​ക​യും പി​ന്നാ​ലെ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

വാ​ളു​ക​ളും ക​ത്തി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഇ​രു​വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ടു​ന്നതിന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഗു​രു​ദ്വാ​ര​യ്ക്കു​ള്ളി​ൽ ഭ​യ​ച​കി​ത​രാ​യ വി​ശ്വാ​സി​ക​ൾ ചി​ത​റി​യോ​ടി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​താ​യും ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

ഗു​രു​ദ്വാ​ര​യു​ടെ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാണു ര​ക്ത​ച്ചൊ​രി​ച്ചി​ലി​ൽ അ​വ​സാ​നി​ച്ച​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഗു​രു​ദ്വാ​ര​യു​ടെ ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യും മു​ൻ അം​ഗ​ങ്ങ​ളും ത​മ്മി​ൽ ദീ​ർ​ഘ​കാ​ല​മാ​യി അ​സ്വാ​ര​സ്യ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Sports

ചെ​ന്നൈ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി; ഖ​ലീ​ല്‍ അ​ഹ​മ്മ​ദ് പു​റ​ത്ത്

ചെ​ന്നൈ: തു​ട​യി​ലേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്ന് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് പേ​സ​ര്‍ ഖ​ലീ​ല്‍ അ​ഹ​മ്മ​ദ് ഐ​പി​എ​ലില്‍ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കി​ല്ല. പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും അ​തി​നാ​ൽ താ​ര​ത്തി​ന് വി​ശ്ര​മം അ​നു​വ​ദി​ക്കു​ക​യാ​ണെ​ന്നും ടീം ​മാ​നേ​ജു​മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 14ന് ​കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്. കോ​ല്‍​ക്ക​ത്ത ഇ​ന്നിം​ഗ്‌​സി​ലെ 17-ാം ഓ​വ​ര്‍ എ​റി​യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഓ​വ​റി​ലെ അ​വ​സാ​ന പ​ന്ത് എ​റി​യാ​നെ​ത്തി​യ താ​രം വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് പാ​തി​വ​ഴി​യി​ല്‍ നി​ന്നു​പോ​വു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യ ഖ​ലീ​ല്‍ ഓ​വ​ര്‍ പൂ​ര്‍​ത്തി​യാ​ക്കാ​തെ മൈ​താ​നം വി​ട്ടി​രു​ന്നു. പ​രി​ക്കി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ഖ​ലീ​ല്‍ അ​ഹ​മ്മ​ദി​ന് 10 മു​ത​ല്‍ 12 ആ​ഴ്ച വ​രെ വി​ശ്ര​മ​മ​വു​മാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കല്ലേറിൽ കോളജ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് താടിയെല്ലിനു പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 9.50 ഓടെയാണ് സംഭവം. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്.

ആലുവയിൽ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഐശ്വര്യ. ആലുവ യുസി കോളജ് വിദ്യാർഥിനിയായ ഐശ്വര്യ സ്റ്റഡി ലീവിനായി നാട്ടിലേക്ക് വരികയായിരുന്നു. കടലുണ്ടിക്കും ഫറോക്കിനുമിടയിൽ ട്രെയിൻ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്.

താടിയെല്ലിന് ഗുരുതരപരിക്കേറ്റ ഐശ്വര്യയുടെ നാലു പല്ലുകളും നഷ്ടപ്പെട്ടു. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു.

Kerala

സകലതും തകർത്ത് കാട്ടുപോത്ത്! ജീവനുമായി ആളുകളുടെ പരക്കംപാച്ചിൽ

ഇടുക്കി: മറയൂരിൽ ജനവാസമേഖലയെ വിറപ്പിച്ചു കാട്ടുപോത്തിന്‍റെ വിളയാട്ടം. ഒാടിയ വഴിയിൽ കണ്ണിൽ കണ്ടതെല്ലാം തകർത്തായിരുന്നു പോത്തിന്‍റെ പരാക്രമം. പഞ്ചായത്ത് ഒാഫീസിനുള്ളിലും ഹോട്ടലിലും കയറി ഫർണിച്ചറുകളും മറ്റും തകർത്തു.

ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. പോത്തിന്‍റെ മുന്നിൽ പെടാതിരിക്കാൻ ജനം പലവഴി ഒാടി.
മറയൂർ പഞ്ചായത്ത് ഓഫീസിനുള്ളിലാണ് കാട്ടുപോത്ത് കയറിയത്. ഓഫീസിലെ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. പലരും മേശപ്പുറത്തും തട്ടിൻപുറത്തും കയറിയാണ് ജീവൻ രക്ഷപ്പെടുത്തിയത്.

ഏറെ നേരം ഓഫീസിനുള്ളിൽ കുടുങ്ങിക്കിടന്ന പോത്തിനെ വനംവകുപ്പും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് പുറത്തിറക്കിയത്. തുടർന്നു സമീപത്തെ ഹോട്ടലിലും കയറിയ പോത്ത് അവിടെയുണ്ടായിരുന്ന ഉപകരണങ്ങളും ഫർണിച്ചറുകളും തകർത്തു.

ഇതിനിടെ, കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കുമുട്ടാംകുഴി ആദിവാസി കോളനിയിലെ കാമാക്ഷി, സെൽവി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

National

ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

നിർമാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ സമീപത്തെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ഏകദേശം 15 തൊഴിലാളികൾ സംഭവസ്ഥലത്തുണ്ടായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

സംഭവത്തിന് പിന്നാലെ കന്പനി അധികൃതർക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി മരിച്ചവരുടെ ബന്ധുകൾ എത്തി. ഉദ്യോഗസ്ഥരെ കാണാൻ അനുവദിച്ചില്ലെന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്നും ബന്ധുകൾ ആരോപിച്ചു. പരാതികൾ കേൾക്കാൻ തയാറായിട്ടില്ലെന്നും അവർ പറഞ്ഞു.

മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടു‌ണ്ടെന്നും പോലീസ് പറഞ്ഞു.

Latest News

Corehub Up