x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷൂ​ട്ടിം​ഗി​നി​ടെ ര​ശ്മി​ക മ​ന്ദാ​ന​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 1, 2026 03:32 PM IST | Updated: August 1, 2026 03:32 PM IST

ര​ശ്മി​ക മ​ന്ദാ​ന

പു​തി​യ ചി​ത്ര​ത്തി​ന്‍റെ നൃ​ത്ത​ച്ചു​വ​ടു​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ ന​ടി ര​ശ്മി​ക മ​ന്ദാ​ന​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഷൂ​ട്ടിം​ഗി​നി​ട​യി​ൽ വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ന​ടി​യു​ടെ ഇ​ടു​പ്പി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​ത്രീ​ക​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യും, അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഉ​ട​ൻ ത​ന്നെ ന​ടി​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ആ​റാ​ഴ്ച​ത്തെ വി​ശ്ര​മം വേ​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പ​രി​ക്കി​നെ തു​ട​ർ​ന്ന് ര​ശ്മി​ക അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ ഷെ​ഡ്യൂ​ളു​ക​ളും ഒ​പ്പം മു​പ്പ​തോ​ള്ളം ബ്രാ​ൻ​ഡു​ക​ളു​ടെ പ​ര​സ്യ ചി​ത്രീ​ക​ര​ണ​ങ്ങ​ളും ത​ത്ക്കാ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ര​ശ്മി​ക​യോ ന​ടി​യു​ടെ മാ​നേ​ജ്മെ​ന്‍റ് ടീ​മോ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​ക​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

 

Tags : RashmikaMandanna Injury Shoot

Recent News

Corehub Up