x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ഞി​ലെ മി​സ്റ്റ​റി

ടി.​ജി. ബൈ​ജു​നാ​ഥ്
Published: November 16, 2026 09:38 AM IST | Updated: November 16, 2026 09:38 AM IST

റെ​ജി​ന്‍ എ​സ്. ബാ​ബു

ക​ണ്ട​ന്‍റി​നു പ്രാ​ധാ​ന്യം ന​ല്കി സി​നി​മ​യൊ​രു​ക്കു​ന്ന സം​വി​ധാ​യ​ക​നാ​ണ് റെ​ജി​ന്‍ എ​സ്. ബാ​ബു. ടൈം ​ലൂ​പ്പി​ലൂ​ടെ​യും ലൂ​സി​ഡ് ഡ്രീ​മിം​ഗി​ലൂ​ടെ​യും ക​ഥ​പ​റ​ഞ്ഞ ആ​ദ്യ​ചി​ത്രം "പെ​ന്‍​ഡു​ലം' അ​തി​ന്‍റെ ദൃ​ഷ്ടാ​ന്ത​മാ​ണ്.

ദി​ലീ​ഷ് പോ​ത്ത​ന്‍, സാ​ഗ​ര്‍ സൂ​ര്യ എ​ന്നി​വ​ര്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന "ഭൗ​മ'​യാ​ണ് റെ​ജി​ന്‍റെ പു​ത്ത​ന്‍ പ​ടം. ഡോ​ണി എ​സ്. ക​ട​മ്മ​നി​ട്ട​യു​ടെ ക​ഥ​യെ ആ​ധാ​ര​മാ​ക്കി റെ​ജി​ൻ തി​ര​ക്ക​ഥ​യൊ​രു​ക്കി​യ "ഭൗ​മ'​യി​ല്‍ രേ​വ​തി ശ​ര്‍​മ​യാ​ണു ഫീ​മെ​യി​ല്‍ ലീ​ഡ്. "ഇ​തൊ​രു മൂ​ഡ് ജ​ന​റേ​റ്റിം​ഗ് സി​നി​മ​യാ​ണ്. രാ​ത്രി​യി​ലെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ലു​ള്ള മ​ഞ്ഞും അ​വി​ട​ത്തെ പ​ഴ​യ ബം​ഗ്ലാ​വും... അ​ത്ത​രം മൂ​ഡി​ല്‍ സി​നി​മ കാ​ണാ​ന്‍ ഇ​ഷ്ട​മു​ള്ള​വ​ര്‍​ക്കു ന​ല്ലൊ​രു വി​രു​ന്നു ത​ന്നെ​യാ​വും ഭൗ​മ'- റെ​ജി​ന്‍ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

"പെ​ന്‍​ഡു​ല'​ത്തി​ന്‍റെ ശൈ​ലി​യി​ലു​ള്ള സി​നി​മ​യാ​ണോ..?

കോ​വി​ഡ് കാ​ല​ത്ത് ഒ​ടി​ടി​ക്കു​വേ​ണ്ടി ചെ​യ്ത സി​നി​മ​യാ​ണു പെ​ന്‍​ഡു​ലം. തി​യ​റ്റ​ര്‍ റി​ലീ​സ് ആ​ലോ​ച​ന​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല. അ​ക്കാ​ല​ത്ത് അ​ത്ത​രം സി​നി​മ​ക​ൾ ധാ​രാ​ള​മാ​യി വ​ന്ന​തോ​ടെ തി​യ​റ്റ​ര്‍ റി​ലീ​സി​നു​ശേ​ഷ​മേ ഒ​ടി​ടി​യി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ക​യു​ള്ളൂ എ​ന്ന നി​ബ​ന്ധ​ന വ​ന്നു. അ​ങ്ങ​നെ​യാ​ണു ‘പെ​ൻ​ഡു​ലം’ തി​യ റ്റ​റി​ലെ​ത്തി​യ​ത്. ഒ​ടി​ടി റി​ലീ​സി​നു​ശേ​ഷം ചി​ത്ര​ത്തി​ന് ഏ​റെ ഫാ​ൻ സു​ണ്ടാ​യി. അ​വ​ര്‍​ക്ക് ആ ​ക​ഥ​പ​റ​ച്ചി​ല്‍ രീ​തി തൃ​പ്തി​യാ​യി​രു​ന്നു.

തി​യ​റ്റ​ര്‍ അ​നു​ഭ​വ​ത്തി​നു​വേ​ണ്ടി​ത്ത​ന്നെ രൂ​പ​പ്പെ​ടു​ത്തി​യ സി​നി​മ​യാ​ണു ‘ഭൗ​മ’. ഇ​തി​ല്‍ ശ​ബ്ദം ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ഒ​ടി​ടി​യി​ല്‍ വ​രു​മ്പോ​ള്‍ കാ​ണാം എ​ന്ന ചി​ന്ത വേ​ണ്ട. കാ​ര​ണം, തി​യ​റ്റ​റി​ല്‍​നി​ന്നു മാ​ത്ര​മേ അ​തി​ന്‍റെ പൂ​ര്‍​ണ ആ​സ്വാ​ദ​നം സാ​ധ്യ​മാ​വു​ക​യു​ള്ളൂ.

ക​ഥാ​പ​ശ്ചാ​ത്ത​ലം..?

 

K-Rail Survey

ട്രെ​യി​ല​ര്‍ വ​ന്ന​പ്പോ​ള്‍ ഇ​തു ഹൊ​റ​ര്‍ സി​നി​മ​യാ​ണെ​ന്ന് അ​ഭി​പ്രാ​യ​മു​ണ്ടാ​യി. പ​ക്ഷേ, ഇ​തി​ല്‍ ഹൊ​റ​ര്‍ കു​റ​വാ​ണ്. പ്യു​വ​ര്‍ മി​സ്റ്റ​റി ത്രി​ല്ല​റാ​ണ്. ഗോ​ഥി​ക് ത്രി​ല്ല​റെ​ന്നും പ​റ​യാം. പ​ഴ​യ കാ​ല​ഘ​ട്ട​ത്തി​ല്‍ തേ​യി​ല​ക്കാ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ ഒ​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന ബ്രി​ട്ടീ​ഷ് എ​സ്റ്റേ​റ്റ് ബം​ഗ്ലാ​വി​ലോ വി​ക്ടോ​റി​യ​ന്‍ ബം​ഗ്ലാ​വി​ലോ ന​ട​ക്കു​ന്ന ചി​ല സം​ഭ​വ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി പ​റ​യു​ന്ന ത്രി​ല്ലിം​ഗ് ചേ​രു​വ​ക​ളു​ള്ള സി​നി​മ​യാ​ണി​ത്.

പ​ക്ഷേ, ഇ​തു പീ​രി​യ​ഡ് സി​നി​മ​യ​ല്ല. തൊ​ണ്ണൂ​റു​ക​ളു​ടെ പാ​തി​യി​ല്‍ ന​ട​ക്കു​ന്ന ഒ​രു ക​ഥ ഒ​രു ഭാ​ഗ​ത്തു വ​രു​ന്നു​വെ​ന്നേ​യു​ള്ളൂ. വ​ര്‍​ത്ത​മാ​ന​കാ​ല​ത്ത് ഒ​രു പോ​ലീ​സ് അ​ന്വേ​ഷ​ണം അ​വി​ടേ​ക്ക് എ​ത്തു​ന്ന​താ​ണ് ഇ​തി​ന്‍റെ ബേ​സ് ലോ​ഗ് ലൈ​ന്‍. ആ ​അ​ന്വേ​ഷ​ണം ര​ണ്ടു കാ​ല​ഘ​ട്ട​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്നു.

ഈ ​ക​ഥ പ​റ​യു​ന്ന ഭൂ​പ്ര​ദേ​ശ​ത്തി​നു സി​നി​മ​യി​ല്‍ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. അ​ങ്ങ​നെ ഭൂ​മി യു​മാ​യി ബ​ന്ധ​മു​ള്ള ‘ഭൗ​മ’ എ​ന്ന പേ​രി​ലെ​ത്തി. കു​ട്ടി​ക്കാ​ന​മാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​ന്‍. ‘എ​ക്കോ’ പോ​ലെ​യു​ള്ള സി​നി​മ​ക​ളു​ടെ പ്രേ​ക്ഷ​ക​രാ​ണ് ഈ ​സി​നി​മ​യ്ക്കും വ​രേ​ണ്ട​ത്.

പ്രേ​ക്ഷ​ക​ര്‍ അ​നാ​യാ​സ​മാ​യ ആ​സ്വാ​ദ​ന​മ​ല്ലേ ആ​ഗ്ര​ഹി​ക്കു​ന്ന​ത്...?

നോ​ണ്‍ ലീ​നി​യ​ര്‍ ക​ഥ​പ​റ​ച്ചി​ല്‍ ത​ന്നെ​യാ​ണ്. പ​ക്ഷേ, ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​ല്ല, അ​നാ​യാ​സ​മാ​യ ക​ഥ​പ​റ​ച്ചി​ലാ​ണ്. എ​ല്ലാ​വ​ര്‍​ക്കും ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​നാ​കു​ന്ന ഒ​രു ക​ഥ ഇ​തി​ലു​ണ്ട്. ഒ​പ്പം, കു​റ​ച്ച് സ​ര്‍​പ്രൈ​സു​ക​ളും സ​സ്‌​പെ​ന്‍​സു​ക​ളു​മൊ​ക്കെ​യാ​യി സ​ദാ
പ്രേ​ക്ഷ​ക​ശ്ര​ദ്ധ നി​ല​നി​ര്‍​ത്തും. ഓ​രോ കാ​ഴ്ച​ക്കാ​ര​നും ത​ന്‍റേ​താ​യ ഒ​രു ലോ​കം കി​ട്ടാ​നും അ​തു വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടാ​നും ഏ​റെ സാ​ധ്യ​ത​ക​ൾ ഈ ​സി​നി​മ​യി​ലു​ണ്ട്.

വ​ലി​യ താ​ര​ങ്ങ​ളി​ല്ല​ല്ലോ..?

ഉ​ള്ള​ട​ക്ക​ത്തി​നാ​ണു മു​ൻ​തൂ​ക്കം. അ​ത്ത​രം ക​ഥ​പ​റ​ച്ചി​ലാ​ണ് ഇ​തി​ലു​ള്ള​ത്. അ​തു​കൊ​ണ്ടാ​ണ് വ​ൻ ജ​ന​ക്കൂ ട്ട​ത്തെ ആ​ക​ർ​ഷി​ക്കു​ന്ന അ​ഭി​നേ താ​ക്ക​ളെ വ​യ്ക്കാ​ത്ത​ത്. അ​തു​കൊണ്ടു​ത​ന്നെ ഏ​റെ ക്യു​റേ​റ്റീ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത പെ​ർ​ഫോ​മേ​ഴ്സാ​ണ് ഇ​തി​ലെ അ​ഭി​നേ​താ​ക്ക​ൾ.

തി​ര​ക്ക​ഥ വാ​യി​ച്ചു ബോ​ധ്യ​മാ​യ​ശേ​ഷ​മാ​ണ് ദി​ലീ​ഷ് പോ​ത്ത​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ ഇ​തി​ലേ​ക്കു വ​ന്ന​ത്. എ​ക്കോ​യി​ല്‍ വി​നീ​ത് ചെ​യ്ത ക​ഥാ​പാ​ത്ര​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത വേ​ഷ​മാ​ണ് ഇ​തി​ലെ സാ​മു​വ​ല്‍. ‘ത​ല​വ​ര’​യി​ല്‍ അ​ര്‍​ജു​ന്‍ അ​ശോ​ക​ന്‍റെ പെ​യ​റാ​യി​രു​ന്ന രേ​വ​തി ശ​ര്‍​മ ഇ​തി​ൽ ര​ണ്ട് ലു​ക്കി​ൽ വ​രു​ന്നു. സം​സ്ഥാ​ന ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യ​വ​രാ​ണ് ഇ​തി​ലെ മി​ക്ക ടെ​ക്‌​നീ​ഷ​ന്‍​സും.

ക്രി​സ്റ്റോ സേ​വ്യ​ർ ഈ ​പ​ട​ത്തി​നു സം​ഗീ​ത​വും ശ​ര​ണ്‍ വേ​ലാ​യു​ധ​ന്‍ കാ​മ​റ​യും സൂ​ര​ജ് എ​ഡി​റ്റിം​ഗും ചെ​യ്യു​ന്നു​വെ​ന്നു​ക​ണ്ട് വി​ശേ​ഷ​പ്പെ​ട്ട ഉ​ള്ള​ട​ക്ക​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ കൂ​ടി​യാ​ണ് പ​ല അ​ഭി​നേ​താ​ക്ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യ​ത്.

ഒ​രു മേ​ശ​യ്ക്കു ചു​റ്റി​നു​മി​രി​ക്കു​ന്ന 16 പേ​രു​ടെ ചി​ത്ര​മു​ള്ള പോ​സ്റ്റ​ര്‍...?

ആ ​ഡൈ​നിം​ഗ് ടേ​ബി​ള്‍ ഈ ​സി​നി​മ​യി​ല്‍ ഒ​രു പ്ര​ധാ​ന ലൊ​ക്കേ​ഷ​നാ​ണ്. ആ ​വി​രു​ന്നും പ്ര​ധാ​ന​മാ​ണ്. ആ ​ചി​ത്ര​ത്തി​ലു​ള്ള‍ എ​ല്ലാ​വ​രും ഒ​രേ​സ​മ​യം അ​വി​ടെ ഇ​രി​ക്കു​ന്നി​ല്ല എ​ന്നേ​യു​ള്ളൂ. അ​തി​ലി​ല്ലാ​ത്ത ര​ഘു​നാ​ഥ് പ​ലേ​രി, ജാ​ഫ​ര്‍ ഇ​ടു​ക്കി, പ്ര​വീ​ണ എ​ന്നി​ങ്ങ​നെ വേ​റെ​യും അ​ഭി​നേ​താ​ക്ക​ൾ ഈ ​സി​നി​മ​യി​ലു​ണ്ട്.

ശ​ബ്ദ​ത്തി​നു പ്രാ​ധാ​ന്യം...?

ഇ​തി​നു സം​ഗീ​തം ചെ​യ്ത ക്രി​സ്‌​റ്റോ ക​ഥ കേ​ള്‍​ക്കാ​ന്‍ വ​ന്ന​ത് പീ​രു​മേ​ട്ടി​ലെ ബം​ഗ്ലാ​വി​ലാ​ണ്. ആ ​അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ക​ഥ കേ​ട്ട​പ്പോ​ള്‍ ക്രി​സ്റ്റോ​യ്ക്ക് അ​തു പെ​ട്ടെ​ന്ന് ക​ണ​ക്റ്റാ​യി. വ​ര്‍​ഷം ഒ​ന്നോ ര​ണ്ടോ സി​നി​മ​ക​ള്‍ മാ​ത്രം ചെ​യ്യു​ന്ന ക്രി​സ്റ്റോ ത​ന്‍റെ സൗ​ണ്ട്‌​സ്‌​കേ​പ്പി​നു ചേ​രും പ​ടി ചേ​ർ​ന്ന ക​ഥ കി​ട്ടി​യാ​ലേ ഓ​ക്കെ പ​റ​യാ​റു​ള്ളൂ.

ന​മ്മു​ടെ ക​ഥ ക്രി​സ്റ്റോ​യ്ക്ക് ഉ​ൾ​ക്കൊ​ള്ളാ​നാ​യി. ശ​ബ്ദ​ലേ​ഖ​നം ചെ​യ്യാ​ന്‍ ജ​യ​ദേ​വ​ന്‍ ച​ക്കാ​ട​ത്തും മി​ശ്ര​ണ​ത്തി​നു രാ​ജാ​കൃ​ഷ്ണ​നും വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ലാ​ണ് ക്രി​സ്‌​റ്റോ വ​ന്ന​ത്. അ​ത്ത​ര​ത്തി​ല്‍ മി​ക​ച്ച ടെ​ക്‌​നീ​ഷ​ന്‍​സി​നെ കൊ ​ണ്ടു​വ​രു​ന്ന​തി​ൽ നി​ര്‍​മാ​താ​വ് ബ​സം കാ​ദി​യാ​രു​ടെ വ​ലി​യ പി​ന്തു​ണ​യു​ണ്ടാ​യി.

എ​ന്താ​യി​രു​ന്നു വെ​ല്ലു​വി​ളി..?

നേ​രി​ട്ടു ല​ളി​ത​മാ​യി ക​ഥ പ​റ​യു​ന്ന ഒ​രു ചെ​റി​യ സി​നി​മ എ​ന്ന രീ​തി​യി​ല്‍ തു​ട​ങ്ങി​യ ഇ​തി​ന്‍റെ കാ​ന്‍​വാ​സ് വ​ലു​താ​യ​ത് പ്രീ​പ്രൊ​ഡ​ക്‌​ഷ​നും ഷൂ​ട്ടി​ങ്ങും തീ​രു​മാ​നി​ച്ച​പ്പോ​ഴാ​ണ്. ഇ​തു മ​ള്‍​ട്ടി​പ്പി​ള്‍ ടൈം ​ലൈ​ന്‍​സു​ള്ള സി​നി​മ​യാ​യി. ഷൂ​ട്ടിം​ഗി​ന് സ​മാ​ന്ത​ര​മാ​യി എ​ഴു​തേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യി. പു​തി​യ ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ടാ​യി. അ​തി​നു കാ​സ്റ്റിം​ഗ് ന​ട​ത്തേ​ണ്ടി​വ​ന്നു. ഇ​തെ​ല്ലാം കൈ​കാ​ര്യം ചെ​യ്യ​ലാ​യി​രു​ന്നു ഏ​റ്റ​വും പ്ര​യാ​സ​ക​രം. മി​ക​ച്ച ടെ​ക്‌​നി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ പി​ന്തു​ണ​യു​ണ്ടാ​യ​തി​നാ​ല്‍ മേ​ക്കിം​ഗ് അ​ത്ര​യും ടെ​ന്‍​ഷ​നാ​യി​രു​ന്നി​ല്ല.

Tags : Bhauma rejin s babu interview Bhauma director director

Recent News

Corehub Up