x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ ​ഒ​റ്റ ഡാ​ൻ​സി​ലൂ​ടെ റി​മി​യു​ടെ അ​മ്മ​യു​ടെ ഫാ​ൻ​സാ​യി മ​ല​യാ​ളി​ക​ൾ; ഒ​രു ദി​വ​സം പോ​ലും ക്ലാ​സ് ഒ​ഴി​വാ​ക്കാ​നി​ഷ്ട​മി​ല്ലാ​ത്ത റാ​ണി    

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 16, 2026 10:45 AM IST | Updated: November 16, 2026 10:45 AM IST

റാണി ടോമി, റിമിയും ഭർത്താവും

ഗാ​യി​ക റി​മി ടോ​മി​യു​ടെ വി​വാ​ഹ​ത്തി​ന് താ​ര​മാ​യ​ത് റി​മി​യു​ടെ അ​മ്മ റാ​ണി ടോ​മി​യാ​ണ്. സ്റ്റേ​ജി​ലേ​യ്ക്കു​ള്ള വ​ര​വി​ൽ ത​ന്‍റെ കി​ടി​ല​ൻ ഡാ​ൻ​സി​ലൂ​ടെ പു​തി​യൊ​രു ആ​രാ​ധ​ക​രെ​ത്ത​ന്നെ സൃ​ഷ്ടി​ച്ചെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഇ​വ​ർ. റി​മി​യു​ടെ ക​ഴി​വ് അ​മ്മ​യി​ൽ നി​ന്നാ​ണെ​ന്ന് ഇ​തോ​ടെ ച​ർ​ച്ച​ക​ളാ​യി.

പ്രാ​യ​ത്തെ വെ​ല്ലു​ന്ന ആ​വേ​ശ​ത്തോ​ടെ നൃ​ത്തം ചെ​യ്യു​ന്ന റാ​ണി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തു​ക്ക​ഴി​ഞ്ഞു. പെ​ണ്ണേ പെ​ണ്ണേ നി​ൻ ക​ല്യാ​ണ​മാ​യി...​എ​ന്ന പാ​ട്ടി​നൊ​പ്പ​മാ​ണ് റി​മി​യു​ടെ അ​മ്മ ചു​വ​ടു വ​ച്ച​ത്.

വേ​ദി​യി​ൽ നി​ന്ന് ലി​ബി​നും റി​മി​യും അ​മ്മ​യെ കൈ​യ​ടി​ച്ച് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​ക​ളി​ൽ കാ​ണാം. മ​ക​ളെ ആ​ശം​സി​ച്ചു കൊ​ണ്ടു​ള്ള റാ​ണി​യു​ടെ നൃ​ത്ത​ത്തി​ന് വ​ലി​യ പ്ര​ശം​സ​യാ​ണ് ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ദി​വ​സ​വും പോ​യി പ​ഠി​ക്കു​ന്ന റാ​ണി ത​നി​ക്ക് ക്ലാ​സ് മി​സ് ചെ​യ്യാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് യു​ട്യൂ​ബ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. മ​ക​ളു​ടെ ക​ല്യാ​ണ​മാ​യ​തു​കൊ​ണ്ടാ​ണ് താ​ൻ ലീ​വെ​ടു​ത്ത​തെ​ന്നും ഒ​ഴി​വാ​ക്കാ​ൻ പ​റ്റി​ല്ല​ല്ലോ​യെ​ന്നും ത​മാ​ശ​രൂ​പേ​ണ പ​റ​യു​ന്നു​ണ്ട്.

റി​മി ടോ​മി​യു​ടെ വേ​ദി​ക​ളി​ലെ ആ ​വ​ലി​യ ഊ​ർ​ജ​ത്തി​ന്‍റെ ര​ഹ​സ്യം അ​മ്മ ത​ന്നെ​യാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ർ സ്‌​നേ​ഹ​ത്തോ​ടെ പ​റ​യു​ന്ന​ത്. അ​റു​പ​ത് ക​ഴി​ഞ്ഞ റി​മി​യു​ടെ അ​മ്മ​യാ​ണ് ത​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് റി​മി​യും പ​ല വേ​ദി​ക​ളി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. സം​ഗീ​ത വേ​ദി​ക​ളി​ൽ ത​ന്നെ ഒ​രു​ക്കി​വി​ട്ടി​രു​ന്ന​ത് അ​മ്മ​യാ​യി​രു​ന്നു​വെ​ന്നും ത​നി​ക്ക് ഈ ​എ​ന​ർ​ജി ല​ഭി​ച്ച​ത് അ​മ്മ​യു​ടെ അ​ടു​ത്ത് നി​ന്നാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞി​ട്ടു​ണ്ട്.

നൃ​ത്ത പ​ഠ​ന​വും പ്രോ​ഗ്രാ​മു​ക​ളു​മൊ​ക്കെ​യാ​യി തി​ര​ക്കി​ലാ​ണ് റാ​ണി ടോ​മി. ഭ​ര​ത​നാ​ട്യ​ത്തി​ലും മോ​ഹി​നി​യാ​ട്ട​ത്തി​ലും ഡി​പ്ലോ​മ ക​ര​സ്ഥ​മാ​ക്കി​യ അ​വ​ർ ഇ​പ്പോ​ൾ ക​ലാ​മ​ണ്ഡ​ല​ത്തി​ലാ​ണ് ബി​രു​ദം ചെ​യ്യു​ന്ന​ത്.

തൃ​ശൂ​ര്‍ പ്രാ​ചീ​ന​ക​ലാ​ക്ഷേ​ത്ര​യി​ല്‍ നി​ന്നും ഭ​ര​ത​നാ​ട്യ​ത്തി​ല്‍ ഡി​പ്ലോ​മ എ​ടു​ത്തു. മോ​ഹി​നി​യാ​ട്ടം എ​ട​പ്പാ​ളി​ല്‍ പോ​യി പ​ഠി​ച്ചു. എ​ന്നാ​ൽ ഇ​വ ര​ണ്ടും ഡി​പ്ലോ​മ കോ​ഴ്സു​ക​ളാ​യാ​തി​നാ​ൽ ഇ​തി​ന്‍റെ ബി​രു​ദം ചെ​യ്യ​ണ​മെ​ന്ന​ത് അ​വ​രു​ടെ ആ​ഗ്ര​മാ​യി​രു​ന്നു.

ത​ങ്ങ​ളെ​ല്ലാം പ​ല​വ​ഴി​ക്ക് തി​ര​ക്കാ​യ​പ്പോ​ൾ അ​മ്മ ത​ന്നെ​യാ​ണ് ഡാ​ൻ​സി​ന് പോ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ച​തെ​ന്നും പി​ന്നീ​ട് അ​ങ്ങോ​ട്ട് വി​ളി​ച്ച് പ്രോ​ഗ്രാ​മു​ണ്ടോ​യെ​ന്ന് ചോ​ദി​ച്ച​തെ​ന്നും റി​മി​യും പ​റ​ഞ്ഞി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു റി​മി​യു​ടെ​യും ലി​ബി​ന്‍റെ​യും വി​വാ​ഹം ന​ട​ന്ന​ത്. മും​ബൈ​യി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

 

 

 

 

 

Tags : Rimi Tomy Rimi Tomy marriage RANI TOMY MOTHER DANCE SINGER MUSIC

Recent News

Corehub Up