പ്രേക്ഷകർ ഏറ്റെടുത്ത കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂംസിലെ ഗാനം പുറത്ത്. കെ.എസ് ചിത്രയും റിമി ടോമിയും ഒന്നിച്ച് ആദ്യമായി പാടിയ ആരാണേ ആരാണേ...എന്ന് തുടങ്ങുന്ന ഗാനം വേറിട്ട രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
മെല്ലെ തുടങ്ങുന്ന പല്ലവിയും കുറച്ചുകൂടി വേഗമേറുന്ന അനുപല്ലവിയും ഏറ്റവും ദ്രുതഗതിയിലാകുന്ന ചരണവുമാണ് ഈ ഗാനത്തെ വ്യത്യസ്തമാക്കിയിരിക്കുന്നത്. പാടുന്നവർക്ക് പാടി തിമിർക്കാനും, ആടുന്നവർക്ക് ആടി തിമിർക്കാനും പറ്റിയ ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്.
രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എന്റർടെയ്നറായി എത്തുന്ന മാജിക് മഷ്റൂംസ് ജനുവരി 23-ന് തിയറ്ററുകളിൽ എത്തും.
നാദിർഷ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് രാജീവ് ഗോവിന്ദനാണ്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്.