റിമി ടോമി, ലിബിൻ മാത്യു
മുംബൈ: ഗായിക റിമി ടോമി വിവാഹിതയായി. ബോഡി ബിൽഡറായ ലിബിൻ മാത്യുവാണ് വരൻ. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ മുംബൈയിലെ ഡോംബിവല്ലിയിൽ വച്ചായിരുന്നു വിവാഹം.
റിമിയുടെ സഹോദരൻ റിങ്കു ടോമിയുടെ പിറന്നാൾ ദിനത്തിൽ തന്നെയാണ് ഈ സന്തോഷവാർത്ത പുറത്തുവന്നത് എന്നത് കുടുംബത്തിന് ഇരട്ടി മധുരമായി. ലിബിൻ ജനിച്ചുവളർന്ന സ്ഥലമെന്ന നിലയിലാണ് ഡോംബിവല്ലി വിവാഹവേദിയായി തെരഞ്ഞെടുത്തത്.
സിനിമാമേഖലയിലെ സുഹൃത്തുക്കളെ ഉൾപ്പെടെ ഒഴിവാക്കി തികച്ചും സ്വകാര്യമായ ചടങ്ങായിട്ടാണ് വിവാഹം നടത്തിയത്.
Tags : Rimi Tomy LibinMathew Married Partner Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash