Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Married

സി​ആ​ര്‍7 & ജോ​ര്‍​ജി​ന വി​വാ​ഹി​ത​രാ​യി

ലി​സ്ബ​ണ്‍: ആ​രാ​ധ​ക​ര്‍ കാ​ത്തി​രു​ന്ന താ​ര​വി​വാ​ഹം ക​ഴി​ഞ്ഞു. പോ​ര്‍​ച്ചു​ഗ​ല്‍ ഇ​തി​ഹാ​സ ഫു​ട്‌​ബോ​ള​ര്‍ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യും പ​ങ്കാ​ളി ജോ​ര്‍​ജി​ന റോ​ഡ്രി​ഗ​സും വി​വാ​ഹി​ത​രാ​യി.

റൊ​ണാ​ള്‍​ഡോ​യു​ടെ അ​ഞ്ച് മ​ക്ക​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ച​ത്. പോ​ര്‍​ച്ചു​ഗ​ലി​ലെ തീ​ര​ദേ​ശ റി​സോ​ർട്ട് ടൗ​ണാ​യ കാ​സ്‌​കാ​യ്‌​സി​ലാ​യി​രു​ന്നു വി​വാ​ഹം.

വി​വാ​ഹി​ത​രാ​യെ വി​വ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വെ​ഡ്ഡിം​ഗ് റിം​ഗ് അ​ണി​ഞ്ഞ കൈ​ക​ളു​ടെ ചി​ത്രത്തോടൊപ്പം റൊ​ണാ​ള്‍​ഡോ​യും ജോ​ര്‍​ജി​ന​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചു. താ​ര​ത്തി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പി​യേ​ഴ്‌​സ് മോ​ര്‍​ഗ​ന്‍ ഇ​രു​വ​രു​ടെ​യും ചി​ത്രം ഷെ​യ​ര്‍ ചെ​യ്തു.

നാ​ല്‍​പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ റൊ​ണാ​ള്‍​ഡോ​യും മു​പ്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ ജോ​ര്‍​ജി​ന റോ​ഡ്രി​ഗ​സും 2016 മു​ത​ല്‍ പ്ര​ണ​യ​ത്തി​ലാ​ണ്. ഇ​വ​ര്‍​ക്കു മൂ​ന്നു മ​ക്ക​ളു​മു​ണ്ട്. ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ സ്പാ​നി​ഷ് ക്ല​ബ്ബാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍ ആ​യി​രി​ക്കു​മ്പോ​ഴാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​തും പ്ര​ണ​യ​ത്തി​ലാ​യ​തും.

അ​ന്ന് ഗു​ച്ചി ഷോ​റൂ​മി​ലെ സെ​യി​ല്‍​സ് ഗേ​ളാ​യി​രു​ന്നു ജോ​ര്‍​ജി​ന. 2017 മു​ത​ലാ​ണ് ഇ​രു​വ​രും പൊ​തു​യിട​ങ്ങ​ളി​ല്‍ ഒ​ന്നി​ച്ചു പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. കു​ടും​ബ​ത്തോ​ടു​ള്ള ആ​ത്മാ​ര്‍​ഥ​ത​യും സ്‌​നേ​ഹ​വു​മാ​ണ് ജോ​ര്‍​ജി​ന​യി​ല്‍ ത​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട​തെ​ന്ന് റൊ​ണാ​ള്‍​ഡോ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

കാ​യി​ക​ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം കൈ​പ്പ​റ്റു​ന്ന താ​ര​മാ​ണ് സി​ആ​ര്‍7. ഏ​ക​ദേ​ശം മൂ​ന്നു ബി​ല്യ​ണ്‍ ഡോ​ള​റി​ല്‍ അ​ധി​കം (28,500 കോ​ടി​യി​ല്‍ അ​ധി​കം) ആ​സ്തി അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. പ്ര​ഫ​ഷ​ണ​ല്‍ ക​രി​യ​റി​ല്‍ 1000 ഗോ​ള്‍ തി​ക​യ്ക്കു​ന്ന ആ​ദ്യ​താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡി​ലേ​ക്ക് വെ​റും 24 ഗോ​ളി​ന്‍റെ അ​ക​ലം മാ​ത്ര​മാ​ണ് സി​ആ​ര്‍7​നു​ള്ള​ത്.

District News

വിവാഹിതരായി

കൊ​​​ച്ചി: ഐ​​​സി​​​എ​​​ൽ ഫി​​​ൻ​​​കോ​​​ർ​​​പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ അ​​​ഡ്വ . കെ.​​​ജി. അ​​​നി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ​​​യും ( ഇ​​​ന്തോ- ക്യൂ​​​ബ​​​ൻ ട്രേ​​​ഡ് ക​​​മ്മീ​​​ഷ​​​ണ​​​ർ, ലാ​​​റ്റി​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ഗു​​​ഡ്‌​​​വി​​​ൽ അം​​​ബാ​​​സ​​​ഡ​​​ർ) ഐ​​​സി​​​എ​​​ൽ ഹോ​​​ൾ​​​ടൈം ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഉ​​​മ അ​​​നി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ​​​യും മ​​​ക​​​ൻ അ​​​മ​​​ൽ​​​ജി​​​ത് എ. ​​​മേ​​​നോ​​​നും (ഐ​​​സി​​​എ​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ) ച​​​ങ്ങ​​​നാ​​​ശേ​​​രി ടി.​​​എ​​​സ്. ഗോ​​​പ​​​കു​​​മാ​​​റി​​​ന്‍റെ​​​യും ഷി​​​നി ഗോ​​​പ​​​കു​​​മാ​​​റി​​​ന്‍റെ​​​യും മ​​​ക​​​ൾ ഗാ​​​യ​​​ത്രി ഗോ​​​പ​​​കു​​​മാ​​​റും ത​​​മ്മി​​​ൽ ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ൽ വി​​​വാ​​​ഹി​​​ത​​​രാ​​​യി.

തൃ​​​ശൂ​​​ർ ലു​​​ലു ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി​​​യി​​​ൽ ന​​​ട​​​ന്ന വി​​​വാ​​​ഹ​​​സ​​​ൽ​​​ക്കാ​​​ര​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​ർ, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ്, എം​​​എ​​​ൽ​​​എ​​​മാ​​​ർ, ക​​​ലാ-​​​സാം​​​സ്‌​​​കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​മു​​​ഖ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up