x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം വെ​ടി​വ​യ്‌​പ്പ്; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു, 15-20 ത​വ​ണ വെ​ടി​യു​തി​ർ​ത്തു

വെബ് ഡെസ്ക്
Published: November 17, 2026 05:44 AM IST | Updated: November 17, 2026 05:44 AM IST

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഖ​ജൂ​രി ഖാ​സി​ൽ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന് സ​മീ​പ​മു​ണ്ടാ​യ വെ​ടി​വ​യ്‌​പ്പി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. ഡ​ൽ​ഹി നി​യ​മ മ​ന്ത്രി ക​പി​ൽ മി​ശ്ര​യു​ടെ ഓ​ഫി​സി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം യു​വാ​വി​ന് നേ​രെ 15-20 ത​വ​ണ വെ​ടി​യു​തി​ർ​ത്തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

മു​സ്ത​ഫാ​ബാ​ദ് സ്വ​ദേ​ശി​യാ​യ സ​മീ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. യു​വാ​വി​നെ വെ​ടി​വ​ച്ച​തി​നു പി​ന്നാ​ലെ അ​ക്ര​മി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. വെ​ടി​യേ​റ്റ സ​മീ​റി​നെ ഉ​ട​ൻ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ന്ത്രി​യു​ടെ ഓ​ഫി​സ് സ്ഥി​തി ചെ​യ്യു​ന്ന സു​ര​ക്ഷ​യു​ള്ള സ്ഥ​ല​ത്ത് ഇ​ത്ത​ര​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നും അ​വ​ർ ര​ക്ഷ​പ്പെ​ട്ട വ​ഴി ക​ണ്ടെ​ത്താ​നു​മാ​യി പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലി​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Shooting Gun fire minister's office Delhi man killed fired Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up