x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​റ്റ്നെ​സ് ട്രെ​യി​ന​റെ ജീ​വി​ത​ത്ത​ത്തി​ലേ​യ്ക്ക് കൂ​ട്ടി റി​മി ടോ​മി; പ്ര​തി​ശ്രു​ത വ​ര​നെ പ​രി​ച​യ​പ്പെ​ടു​ത്തി ഗാ​യി​ക  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 2, 2026 03:14 PM IST | Updated: November 2, 2026 03:21 PM IST

റിമിയും ലിബിനും

വീ​ണ്ടും വി​വാ​ഹി​ത​യാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന വാ​ർ​ത്ത പ​ങ്കു​വ​ച്ച് ഗാ​യി​ക റി​മി ടോ​മി. യു​ട്യൂ​ബി​ലൂ​ടെ​യാ​ണ് റി​മി ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ച​ത്. റി​മി​യു​ടെ ത​ന്നെ ഫി​റ്റ്നെ​സ് ട്രെ​യി​ന​റാ​യ ലി​ബി​ൻ മാ​ത്യു​വാ​ണ് വ​ര​ൻ. മും​ബൈ​യി​ലാ​ണ് ലി​ബി​ന്‍റെ സ്വ​ദേ​ശം. മാ​ർ​ച്ചി​ലാ​ണ് ത​ങ്ങ​ൾ ക​ണ്ടു​മു​ട്ടി​യ​തെ​ന്നും എ​ന്നാ​ൽ അ​തി​ന് മു​ൻ​പ് ത​ന്നെ ഫോ​ണി​ൽ കൂ​ടി പ​ര​സ്പ​രം ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു​വെ​ന്നും റി​മി പ​റ​യു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ ജി​ല്ല​യി​ൽ മും​ബൈ മെ​ട്രോ​പൊ​ളി​റ്റ​ൻ മേ​ഖ​ല​യി​ലെ ഡോം​ബി​വ്‌​ലി എ​ന്ന സ്ഥ​ല​ത്താ​ണ് വി​വാ​ഹം ന​ട​ക്കു​ക.

ത​നി​ക്ക് ഒ​രു അ​ച്ഛ​നാ​യും ഭ​ർ​ത്താ​വാ​യും അ​തി​ലു​പ​രി സു​ഹൃ​ത്താ​യും ലി​ബി​ൻ മാ​റി​യെ​ന്നും ഇ​നി മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തി​ലും അ​ദ്ദേ​ഹം ഉ​ണ്ടാ​കു​മെ​ന്നും റി​മി പു​തി​യ വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു. ഈ ​മാ​സം ത​ന്നെ​യാ​ണ് ഇ​വ​രു​ടെ വി​വാ​ഹം.

ന​വം​ബ​ർ 14ന് ​മും​ബൈ ഡോം​ബി​വ​ല്ലി മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ വ​ച്ചാ​ണ് റി​മി​യു​ടെ വി​വാ​ഹം.

റിമിയുടെ വാക്കുകളിലേയ്ക്ക്

എ​ല്ലാം ദൈ​വാ​നു​ഗ്ര​ഹ​മാ​ണ്. അ​ധി​കം സ​സ്പെ​ൻ​സ് വെ​ക്കു​ന്നി​ല്ല. എ​ന്റെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ഞാ​ൻ ത​ന്നെ എ​ന്റെ ആ​രാ​ധ​ക​രോ​ട് പ​റ​യ​ണ​മെ​ന്നാ​ണ് എ​ന്റെ ആ​ഗ്ര​ഹം. അ​ഭ്യൂ​ഹ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് ഇ​ത് എ​ന്റെ ചാ​ന​ലി​ലൂ​ടെ ത​ന്നെ വ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ന​വം​ബ​റി​ലാ​ണ് ക​ല്യാ​ണം, ക​ല്യാ​ണ​ക്കു​റി കാ​ണി​ക്കാം.

ക​ല്യാ​ണ ചെ​റു​ക്ക​ൻ മും​ബൈ​യി​ൽ നി​ന്നാ​ണ്. ബോ​ഡി ബി​ൽ​ഡ​റാ​ണ്, എ​ന്‍റെ ഇ​പ്പോ​ഴ​ത്തെ ജിം ​ട്രെ​യി​ന​റാ​ണ്. മ​ല​യാ​ളി​യാ​യ ലി​ബി​ൻ മാ​ത്യു​വാ​ണ് എ​ന്‍റെ വ​ര​ന്‍. മും​ബൈ​യി​ൽ നി​ന്ന് വ​ര​നെ ക​ണ്ടെ​ത്തി​യ ക​ഥ പി​ന്നെ പ​റ​യാം. മാ​ർ​ച്ചി​ലാ​ണ് ആ​ദ്യ​മാ​യി ക​ണ്ട​ത്. ആ​ദ്യം കാ​ണു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ ക​ല്യാ​ണം എ​ന്ന​തി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. ദൈ​വ​ത്തോ​ട് ഏ​റെ ആ​ഗ്ര​ഹി​ച്ച് പ്രാ​ർ​ഥി​ച്ച് നി​ന്ന സ​മ​യ​ത്താ​ണ് ഇ​രു​വ​രും ഒ​രു​മി​ച്ച​ത്. ഒ​രു​പാ​ട് മു​ൻ​വി​ധി​യി​ല്ല. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നി​ൽ​ക്കു​മ്പോ​ൾ ഒ​രു ധൈ​ര്യ​വും സ​മാ​ധാ​ന​വും പോ​സി​റ്റി​വി​റ്റി​യും ല​ഭി​ക്കു​ന്നു​ണ്ട്.

എ​ന്തു​വ​ന്നാ​ലും കൂ​ടെ ഉ​ണ്ട് എ​ന്ന ധൈ​ര്യം ലി​ബി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ട്. ഇ​നി കൂ​ടു​ത​ൽ മും​ബൈ​യി​ലാ​കും. ഡോം​ബി​വ​ല്ലി​യി​ൽ വ​ച്ചാ​ണ് വി​വാ​ഹം. എ​ല്ലാ​വ​രെ​യും ക​ല്യാ​ണ​ത്തി​ന് വി​ളി​ച്ച​താ​യി ക​ണ​ക്കാ​ക്ക​ണം’, റി​മി​യു​ടെ വാ​ക്കു​ക​ൾ.

Tags : Rimi Tomy RimiTomy marriage fiancee trainer Fitness Trainer

Recent News

Corehub Up