Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marriage

വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു മാ​സം; അ​ഹാ​ന കൃ​ഷ്ണ​യു​ടെ 'കോ​ർ മെ​മ്മ​റി' വീ​ഡി​യോ പ​ങ്കു​വ​ച്ച് താ​രം

വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു മാ​സ​ത്തി​നു ശേ​ഷം ആ​രാ​ധ​ക​രു​മാ​യി വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച് ന​ടി അ​ഹാ​ന കൃ​ഷ്ണ. യു​വ ഛായാ​ഗ്രാ​ഹ​ക​ൻ നി​മി​ഷ് ര​വി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന്‍റെ മു​ഴു​വ​ൻ വി​ശേ​ഷ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള വി​വാ​ഹ ഡോ​ക്യു​മെ​ന്‍റ​റി താ​രം പു​റ​ത്തു​വി​ട്ടു. 'കോ​ർ മെ​മ്മ​റി' എ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 13-നാ​യി​രു​ന്നു കോ​വ​ളം താ​ജ് റി​സോ​ർ​ട്ടി​ൽ വ​ച്ച് ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ന്ന​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ത്ത സ്വ​കാ​ര്യ ച​ട​ങ്ങി​ൽ സി​നി​മ മേ​ഖ​ല​യി​ൽ നി​ന്ന് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ഋ​ഷ​ഭ് ഷെ​ട്ടി, മ​മി​ത ബൈ​ജു, ച​ന്തു സ​ലിം​കു​മാ​ർ, ജേ​ക്സ് ബി​ജോ​യ്, ഡൊ​മി​നി​ക് അ​രു​ൺ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ എ​ത്തി​യി​രു​ന്നു.

വി​വാ​ഹ​ത്തി​ന് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് തു​ട​ങ്ങി​യ ത​യാ​റെ​ടു​പ്പു​ക​ൾ കാ​ണി​ച്ചു​കൊ​ണ്ടാ​ണ് ഡോ​ക്യു​മെ​ന്‍റ​റി ആ​രം​ഭി​ക്കു​ന്ന​ത്. ച​ട​ങ്ങി​നാ​യി അ​ഹാ​ന ഒ​രു​ക്കി​യ സ​ർ​പ്രൈ​സു​ക​ളു​ടെ പി​ന്നി​ലെ കൃ​ത്യ​മാ​യ പ്ലാ​നിം​ഗും ഇ​തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. വി​വാ​ഹ​വേ​ദി​യി​ലേ​ക്ക് വ​ള്ള​ത്തി​ൽ വ​ന്നി​റ​ങ്ങു​ന്ന അ​ഹാ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

ചു​വ​പ്പും സ്വ​ർ​ണ​ക്ക​സ​വോ​ടു​കൂ​ടി​യ ബോ​ർ​ഡ​റു​ള്ള പ​ര​മ്പ​രാ​ഗ​ത വി​വാ​ഹ​സാ​രി​യി​ലും ട്രെ​ഡീ​ഷ​ണ​ൽ ആ​ഭ​ര​ണ​ങ്ങ​ളി​ലു​മാ​ണ് അ​ഹാ​ന വ​ധു​വാ​യി എ​ത്തി​യ​ത്. ഐ​വ​റി സ്യൂ​ട്ടി​ലാ​യി​രു​ന്നു നി​മി​ഷ് ര​വി​യു​ടെ വി​വാ​ഹ​വേ​ഷം. വി​വാ​ഹ​ത്തി​ന്‍റെ ഓ​രോ നി​മി​ഷ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യു​ള്ള ഈ ​മ​നോ​ഹ​ര​മാ​യ വീ​ഡി​യോ ഇ​തി​നോ​ട​കം ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.

Movies

ന​ട​ൻ ജോ​മോ​ൻ ജോ​ഷി വി​വാ​ഹി​ത​നാ​കു​ന്നു; വ​ധു അ​ഷ്ന  

ക്രോ​ണി​ക് ബാ​ച്ച്‌​ല​ർ, രാ​ക്ഷ​സ​രാ​ജാ​വ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ബാ​ല​താ​ര​മാ​യി എ​ത്തി ശ്ര​ദ്ധ​നേ​ടി​യ ജോ​മോ​ൻ ജോ​ഷി വി​വാ​ഹി​ത​നാ​കു​ന്നു. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ അ​ഷ്ന ആ​ൻ​ഡ്രി​യ​യാ​ണ് വ​ധു.

ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. സൗ​ദി​യി​ൽ ന​ഴ്‌​സാ​ണ്‌ അ​ഷ്‌​ന. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്.

1999 ൽ ​റി​ലീ​സ് ചെ​യ്ത ‘പു​ര​സ്ക്കാ​രം’ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ജോ​മോ​ൻ അ​ഭി​ന​യ​ത്തി​ൽ തു​ട​ക്കം കു​റി​ച്ച​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ജോ​മോ​ന്‍റെ മാ​താ​പി​താ​ക്ക​ൾ ജോ​ഷി​യും ടെ​സ്സി​യു​മാ​ണ്. ജേ​ർ​ണ​ലി​സ​ത്തി​ൽ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട് താ​രം.

സ​ഹ​യാ​ത്രി​ക​യ്ക്ക് സ്നേ​ഹ​പൂ​ർ​വം’,‘ക​വ​ർ സ്റ്റോ​റി’, ‘അ​ണു​കു​ടും​ബം ഡോ​ട്ട് കോം’, ‘​ക്രോ​ണി​ക് ബാ​ച്ചി​ല​ർ’, ‘ഫാ​ന്‍റം‘​രാ​ക്ഷ​സ രാ​ജാ​വ്’ തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ൽ ബാ​ല താ​ര​മാ​യി അ​ഭി​ന​യി​ച്ചു. ‘ക്രോ​ണി​ക് ബാ​ച്ചി​ല​ർ’ സി​നി​മ​യി​ലെ ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

നി​തീ​ഷ് കെ. ​നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ‘അ​മാ​നു​ഷി​കം’ ആ​ണ് ജോ​മോ​ന്റെ പു​തി​യ റി​ലീ​സ്. ചി​ത്രം ഈ ​മാ​സം 25ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

International

ത​ട്ടി​ക്കൊ​ണ്ടു​പോ​യി നി​ർ​ബ​ന്ധി​ത മ​തം​മാ​റ്റ​വും വി​വാ​ഹ​വും: പാ​ക് കോ​ട​തി​യി​ൽ വി​ങ്ങി​പ്പൊ​ട്ടി ഹി​ന്ദു സ​ഹോ​ദ​രി​മാ​ർ

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ സി​​​​ന്ധ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത ര​​​​ണ്ട് ഹി​​​​ന്ദു സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​രെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​തം​​​​മാ​​​​റ്റ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​ക്കി വി​​​​വാ​​​​ഹം ക​​​​ഴി​​​​പ്പി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വ​​​​ൻ ജ​​​​ന​​​​രോ​​​​ഷം ഇ​​​​ര​​​​മ്പു​​​​ന്നു. ടാ​​​​ണ്ടോ അ​​​​ല്ലാ​​​​ഹി​​​​യാ​​​​റി​​​​ലെ ഇ​​​​ബ്രാ​​​​ഹിം കോ​​​​ള​​​​നി​​​​യി​​​​ലു​​​​ള്ള റാം​​​​ജി​​​​യു​​​​ടെ മ​​​​ക്ക​​​​ളാ​​​​യ രൂ​​​​പി (13), സീ​​​​ത (14) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ക്രൂ​​​​ര​​​​ത​​​​യ്ക്കി​​​​ര​​​​യാ​​​​യ​​​​ത്.

ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ ജി​​​​ല്ലാ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ത​​​​ങ്ങ​​​​ൾ​​​​ക്ക് മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ അ​​​​ടു​​​​ത്തേ​​​​ക്കു മ​​​​ട​​​​ങ്ങ​​​​ണ​​​​മെ​​​​ന്ന് വി​​​​ചാ​​​​ര​​​​ണ​​​​വേ​​​​ള​​​​യി​​​​ലും കോ​​​​ട​​​​തി​​​​വ​​​​ള​​​​പ്പി​​​​ലും പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് അ​​​​പേ​​​​ക്ഷി​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​ത് അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ല്ല.

മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കൊ​​​​പ്പം അ​​​​യ​​​​യ്ക്കാ​​​​ൻ കോ​​​​ട​​​​തി വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​തോ​​​​ടെ, പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ നെ​​​​ഞ്ച​​​​ത്ത​​​​ടി​​​​ച്ച് വി​​​​ങ്ങി​​​​പ്പൊ​​​​ട്ടു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പു​​​​റ​​​​ത്തു​​​​വ​​​​ന്നു. ഇ​​​​ത് ഏ​​​​റെ ഹൃ​​​​ദ​​​​യ​​​​ഭേ​​​​ദ​​​​ക​​​​മാ​​​​യ കാ​​​​ഴ്ച​​​​യാ​​​​ണെ​​​​ന്ന് പാ​​​​ക്കിസ്ഥാ​​​​നി മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക വീം​​​​ഗാ​​​​സ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

അം​​​​ജ​​​​ത്, മ​​​​ൻ​​​​സൂ​​​​ർ എ​​​​ന്നി​​​​വ​​​​രാ​​​​ണ് കു​​​​ട്ടി​​​​ക​​​​ളെ വി​​​​വാ​​​​ഹം ചെ​​​​യ്ത​​​​ത്. സം​​​​ഭ​​​​വം കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തോ​​​​ടെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പ്രാ​​​​യം തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ പ്ര​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​യി​​​​ല്ല. ഇ​​​​തോ​​​​ടെ കു​​​​ട്ടി​​​​ക​​​​ളെ നി​​​​ല​​​​വി​​​​ൽ ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് സു​​​​ര​​​​ക്ഷി​​​​ത കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റാ​​​​നാ​​​​ണ് കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
സി​​​​ന്ധ് ചൈ​​​​ൽ​​​​ഡ് മാ​​​​ര്യേ​​​​ജ് റി​​​​സ്ട്ര​​​​യി​​​​ന്‍റ് ആ​​​​ക്‌​​​​ട് (2013) പ്ര​​​​കാ​​​​രം 18 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ വി​​​​വാ​​​​ഹം ജാ​​​​മ്യ​​​​മി​​​​ല്ലാ കു​​​​റ്റ​​​​മാ​​​​ണ്.

പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ വ​​​​ധു​​​​ക്ക​​​​ളോ മ​​​​തം മാ​​​​റി​​​​യ​​​​വ​​​​രോ അ​​​​ല്ല, കേ​​​​വ​​​​ലം കു​​​​ട്ടി​​​​ക​​​​ളാ​​​​ണെ​​​​ന്ന് മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക ആ​​​​യി​​​​ഷ ഗി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.
പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ നി​​​​യ​​​​മ​​​​സ​​​​ഹാ​​​​യ​​​​വും മാ​​​​ന​​​​സി​​​​ക പി​​​​ന്തു​​​​ണ​​​​യും ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഭ​​​​യ​​​​ര​​​​ഹി​​​​ത​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ അ​​​​വ​​​​രു​​​​ടെ മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക സോ​​​​റ​​​​ത്ത് സി​​​​ന്ധു ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

തു​​​​ട​​​​രു​​​​ന്ന പീഡനങ്ങൾ

ഈ ​​​​സം​​​​ഭ​​​​വ​​​​ത്തി​​​​നു തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ, ടാ​​​​ണ്ടോ അ​​​​ല്ലാ​​​​ഹി​​​​യാ​​​​റി​​​​ലെ അ​​​​ഷ്ഫാ​​​​ഖ് ടൗ​​​​ണി​​​​ൽ നി​​​​ന്ന് പാ​​​​ൻ​​​​സി കോ​​​​ൾ​​​​ഹി എ​​​​ന്ന 14കാ​​​​രി​​​​യാ​​​​യ മ​​​​റ്റൊ​​​​രു ഹി​​​​ന്ദു പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ​​​​ക്കൂ​​​​ടി ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​താ​​​​യി കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. പ​​​​ത്തു ദി​​​​വ​​​​സ​​​​ത്തി​​​​നി​​​​ടെ പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത ആ​​​​റു ന്യൂ​​​​ന​​​​പ​​​​ക്ഷ പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ ഇ​​​​വി​​​​ടെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​തം​​​​മാ​​​​റ്റ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​യ​​​​താ​​​​യി പ്രാ​​​​ദേ​​​​ശി​​​​ക പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

2025 ജൂ​​​​ലൈ​​​​യി​​​​ൽ ഖേ​​​​ഞ്ചി കോ​​​​ൾ​​​​ഹി, ല​​​​താ ദേ​​​​വി മേ​​​​ഘ്‌​​​​വാ​​​​ർ, മീ​​​​നാ മേ​​​​ഘ്‌​​​​വാ​​​​ർ എ​​​​ന്നീ പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​താ​​​​യി സു​​​​ൽ​​​​ത്താ​​​​നാ​​​​ബാ​​​​ദ് പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും പി​​​​ന്നീ​​​​ട് ഭീ​​​​ഷ​​​​ണി​​​​ക​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​വ​​​​ർ സ്വ​​​​മേ​​​​ധ​​​​യാ മ​​​​തം മാ​​​​റി​​​​യ​​​​താ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി​​​​യി​​​​ൽ പ്ര​​​​സ്താ​​​​വി​​​​ക്കു​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. ഹി​​​​ന്ദു അ​​​​മ്മ​​​​മാ​​​​ർ പെ​​​​ൺ​​​​മ​​​​ക്ക​​​​ൾ​​​​ക്ക് ജ​​​​ന്മം ന​​​​ൽ​​​​കു​​​​ന്ന​​​​ത് മ​​​​തം മാ​​​​റ്റ​​​​പ്പെ​​​​ടാ​​​​നാ​​​​ണോ​​​​യെ​​​​ന്ന് ല​​​​ത​​​​യു​​​​ടെ അ​​​​മ്മ രോ​​​​ഷി​​​​ണി മേ​​​​ഘ്‌​​​​വാ​​​​ർ ചോ​​​​ദി​​​​ച്ച​​​​തു വ​​​​ലി​​​​യ ച​​​​ർ​​​​ച്ച​​​​യാ​​​​യി​​​​രു​​​​ന്നു.

പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തും നി​​​​ർ​​​​ബ​​​​ന്ധി​​​​ച്ചു വി​​​​വാ​​​​ഹം ചെ​​​​യ്യു​​​​ന്ന​​​​തും പ​​​​തി​​​​വാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Movies

ന​ടി നി​വേ​ദി​ത സ​തീ​ഷ് വി​വാ​ഹി​ത​യാ​കു​ന്നു; വ​ര​ൻ സു​ഹൈ​ബ് മു​ഹ​മ്മ​ദ്

ത​മി​ഴ് ന​ടി നി​വേ​ദി​ത സ​തീ​ഷ് വി​വാ​ഹി​ത​യാ​കു​ന്നു. ബി​സി​ന​സു​കാ​ര​നും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ സു​ഹൈ​ബ് മു​ഹ​മ്മ​ദ് ആ​ണ് വ​ര​ൻ. വി​വാ​ഹ​നി​ശ്ച​യ ച​ട​ങ്ങി​ൽ നി​ന്നു​ള്ള മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ളും ന​ടി പ​ങ്കു​വ​ച്ചു.

1998 സെ​പ്റ്റം​ബ​ർ 26 ന് ​ചെ​ന്നൈ​യി​ൽ ആ​ണ് ജ​ന​നം. മോ​ഡ​ലിം​ഗി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്. 2017-ൽ ​പു​റ​ത്തി​റ​ങ്ങി​യ ത​മി​ഴ് ചി​ത്രം മ​ക​ളി​ർ മ​ട്ടും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. സം​വി​ധാ​യ​ക​ൻ ബ്ര​ഹ്മ​ജി​യു​ടെ കീ​ഴി​ൽ ഒ​രു​ങ്ങി​യ ഈ ​ചി​ത്ര​ത്തി​ൽ ശ​ര​ണ്യ​യു​ടെ ചെ​റു​പ്പ​കാ​ല​മാ​ണ് ന​ടി അ​വ​ത​രി​പ്പി​ച്ച​ത്.

Kerala

യു​വ​തി​ക്ക് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ

തൃ​ശൂ​ര്‍: വി​വാ​ഹി​ത​നും ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണെ​ന്ന കാ​ര്യം മ​റ​ച്ചു​വ​ച്ച് യു​വ​തി​ക്ക് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ഡേ​വി​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട​ക്കാ​ര​നാ​യ ബി​നു (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ര​ണ്ട് വ​ർ​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ മാ​ള പൊ​ലി​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ള പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ശാ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ചെ​ങ്ങ​ന്നൂ​രി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. മാ​ള പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ ര​ഞ്ജി​ത്ത്, രാം ​ഗോ​പാ​ല്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

National

പ്രണയവിവാഹം കഴിഞ്ഞ് 25-ാംനാൾ നവവധുവിന്‍റെ മൃതദേഹം വാട്ടർ ടാങ്കിൽ

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 25 ദിവസം മുൻപ് പ്രണയവിവാഹം കഴിച്ച നവവധുവിനെ വീടിനു പുറത്തെ കുടിവെള്ള ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തി. വന്ദന കുശ്വാഹയാണ് (25) മരിച്ചത്. മൃതദേഹത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ കൊലപാതക സാധ്യത സംശയിച്ച പൊലിസ്, യുവതിയുടെ ഭർത്താവ് ഉപേന്ദ്ര പട്ടേലിനെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്തു.

ഓഗസ്റ്റ് 11-നായിരുന്നു ഇവരുടെ വിവാഹം. ഏറെനാളത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് വന്ദന ഉപേന്ദ്രയ്ക്കൊപ്പം പോയത്. യുവതിയെ കാണാനില്ലെന്ന് കാട്ടി വന്ദനയുടെ കുടുംബം നേരത്തെ പരാതി നൽകിയിരുന്നെങ്കിലും, ഉപേന്ദ്രയ്ക്കൊപ്പം ജീവിക്കാനാണ് തനിക്ക് താൽപര്യമെന്ന് യുവതി പൊലിസിനെ അറിയിക്കുകയായിരുന്നു.

എന്നാൽ ലഹരിക്കടിമയായ ഉപേന്ദ്രയുമായി വന്ദന നിരന്തരം വഴക്കിട്ടിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിന്‍റെ ലഹരി ഉപയോഗം കാരണം അടുത്തിടെയാണ് ഇവർ ഇവിടേക്ക് വാടകയ്ക്ക് താമസത്തിനെത്തിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് വന്ദനയുടെ വീട്ടിൽനിന്ന് നിലവിളി ശബ്ദം കേട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഇതിനുപിന്നാലെ ഷർട്ടിൽ രക്തക്കറയുമായി ഉപേന്ദ്ര വീടിനു പുറത്തേക്ക് പോകുന്നത് കണ്ടതായും അയൽക്കാർ മൊഴി നൽകിയിട്ടുണ്ട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണ നടപടികളിലേക്ക് കടക്കുമെന്ന് പൊലിസ് അറിയിച്ചു.

Movies

വ​ലി​യൊ​രു വി​വാ​ഹ​ത്തി​ന് മു​ൻ​പേ ഒ​രു കൊ​ച്ചു വി​വാ​ഹം; ര​ജി​സ്റ്റ​ർ വി​വാ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളു​മാ​യി നീ​ലി​ൻ

ര​ജി​സ്റ്റ​ർ വി​വാ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ന​ടി നി​ലീ​ൻ സാ​ന്ദ്ര. അ​ടു​ത്തി​ടെ​യാ​ണ് ‘ക​രി​ക്ക്’ വെ​ബ് സീ​രീ​സി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി നി​ലീ​ൻ സാ​ന്ദ്ര വി​വാ​ഹി​ത​യാ​യ​ത്. വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി നേ​ര​ത്തെ അ​വ​ർ വി​വാ​ഹം ര​ജി​സ​റ്റ​ർ ചെ​യ്തി​രു​ന്നു.

യു​വ സം​വി​ധാ​യ​ക​ൻ ശ്യാ​മി​ൻ ഗി​രീ​ഷ് ആ​ണ് വ​ര​ൻ.  2017 മു​ത​ൽ നി​ലീ​ന്‍റെ​സു​ഹൃ​ത്താ​ണ് ശ്യാ​മി​ൻ. ഉ​ത്രാ​ടം ദി​ന​ത്തി​ലാ​യി​രു​ന്നു ത​ന്‍റെ വി​വാ​ഹ​ചി​ത്ര​ങ്ങ​ൾ നി​ലീ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കി​ട്ട​ത്. നി​യ​മ​പ​ര​മാ​യി വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളും ഒ​രു ചെ​റി​യ വി​വാ​ഹാ​ഘോ​ഷം പോ​ലെ​യാ​ണ് ഇ​രു​വ​രും ന​ട​ത്തി​യ​ത്.

 

Movies

‘സ​ത്യ​ത്തി​ൽ എ​നി​ക്കി​ത് തു​ട​രാ​ൻ താ​ൽ​പ​ര്യ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല’: ജീ​വ​യു​മാ​യി പി​രി​ഞ്ഞ​തി​നെ​ക്കു​റി​ച്ച് അ​പ​ർ​ണ

ന​ട​നും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നു​മാ​യു​ള്ള ജീ​വ ജോ​സ​ഫു​മാ​യു​ള്ള 11 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച് മോ​ഡ​ൽ സോ​ഷ്യ​ൽ മീ​ഡി​യാ ഇ​ൻ​ഫ്ലു​ൻ​സ​റു​മാ​യ അ​പ​ർ​ണ തോ​മ​സ്. ത​ങ്ങ​ൾ വേ​ർ​പി​രി​യു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ജീ​വ പ​ങ്കു​വ​ച്ച കു​റി​പ്പി​ന് പി​ന്നാ​ലെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​പ​ർ​ണ​യും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

‘ഇ​തോ​ടെ, ഈ ​ഒ​രു അ​ധ്യാ​യം അ​വ​സാ​നി​ക്കു​ക​യാ​ണ്’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് അ​പ​ർ​ണ കു​റി​പ്പ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

‘‘നി​ങ്ങ​ളി​ൽ പ​ല​രും എ​ന്നി​ൽ നി​ന്ന് കാ​ര്യ​ങ്ങ​ൾ അ​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് എ​നി​ക്ക​റി​യാം. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ നേ​രി​ട്ട് നി​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​ത്.

അ​തെ, ഈ ​വി​വാ​ഹ​ബ​ന്ധം അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. സ​ത്യ​ത്തി​ൽ എ​നി​ക്കി​ത് തു​ട​രാ​ൻ താ​ൽ​പ​ര്യ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത് ര​ണ്ടു​പേ​ർ​ക്കും എ​ളു​പ്പ​മു​ള്ള ഒ​രു തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല എ​ന്ന് എ​നി​ക്ക​റി​യാം, എ​ന്നാ​ൽ എ​നി​ക്ക് വേ​ണ്ടി എ​നി​ക്ക് എ​ടു​ക്കേ​ണ്ടി വ​ന്ന ഒ​രു തീ​രു​മാ​ന​മാ​യി​രു​ന്നു ഇ​ത്.

ഇ​ന്ന്, പൂ​ർ​ണ മ​ന​സോ​ടെ എ​നി​ക്ക് പ​റ​യാ​ൻ ക​ഴി​യും ഞാ​ൻ വ​ള​രെ സ​മാ​ധാ​ന​ത്തി​ലാ​ണ്. ഞാ​ൻ സ​ന്തോ​ഷ​വ​തി​യാ​ണ്, എ​നി​ക്ക് സു​ര​ക്ഷി​ത​ത്വം തോ​ന്നു​ന്നു​ണ്ട്, ഒ​പ്പം വ​ള​രെ​ക്കാ​ല​ത്തി​ന് ശേ​ഷം എ​ന്‍റെ മ​ന​സ് ഒ​രു​പാ​ട് ഭാ​രം കു​റ​ഞ്ഞ​താ​യും അ​നു​ഭ​വ​പ്പെ​ടു​ന്നു. എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന് വി​ശ​ദീ​ക​രി​ക്കാ​നോ ഓ​രോ കാ​ര്യ​ങ്ങ​ളും തു​റ​ന്നു​പ​റ​യാ​നോ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല, കാ​ര​ണം ചി​ല കാ​ര്യ​ങ്ങ​ൾ തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​ണ്. എ​നി​ക്ക് മു​ന്നോ​ട്ട് പോ​ക​ണം, സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്ക​ണം.

ദ​യ​വാ​യി ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്കു​ക​യും ആ ​ഒ​രു വ്യ​ക്തി​ഗ​ത ഇ​ടം ന​ല്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു. ഇ​ത്ര​മാ​ത്ര​മാ​ണ് ഞാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നി​ങ്ങ​ൾ ഇ​ത് മ​ന​സ്സി​ലാ​ക്കു​മെ​ന്ന് ക​രു​തു​ന്നു.’ അ​പ​ർ​ണ തോ​മ​സ് കു​റി​ച്ചു.

National

വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു മാ​സം; വാ​ട​ക​വീ​ട്ടി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ൽ വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു മാ​സം തി​ക​യും മു​ൻ​പ് യു​വാ​വി​നെ വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​വാ​ഡി​യ സ്വ​ദേ​ശി ഫൈ​സാ​നാ​ണ് (28) മ​രി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഫൈ​സാ​ൻ.

ഫൈ​സാ​നും ഭാ​ര്യ ജാ​സ്മി​ൻ പ്ര​ണ​യി​ച്ചാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. വി​വാ​ഹ​ത്തി​ന് ശേ​ഷം ഇ​രു​വ​രും വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ഫൈ​സ​ൻ ഉ​റ​ങ്ങാ​ൻ കി​ട​ന്നു. ഒ​രേ മു​റി​യി​ൽ ത​ന്നെ​യാ​ണ് ഇ​രു​വ​രും ഉ​റ​ങ്ങി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ജാ​സ്മി​ൻ ഉ​ണ​ർ​ന്ന് നോ​ക്കി​യ​പ്പോ​ൾ ഫൈ​സ​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ജാ​സ്മി​ൻ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഫൈ​സാ​ന്‍റെ വി​വാ​ഹ​ത്തി​ൽ വീ​ട്ടു​കാ​ർ​ക്ക് താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്ന് ഫൈ​സാ​നി​ൽ മാ​ന​സി​ക സ​മ്മ​ർ​ദ​മു​ണ്ടാ​ക്കി​യി​രു​ന്നു എ​ന്ന് ജാ​സ്മി​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ഫൈ​സ​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ഫൈ​സ​ന്‍റെ ത​ല​യി​ൽ നി​ന്ന് ര​ക്തം ഒ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്നു ബ​ന്ധു​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പോ​സ്റ്റ്മോ​ർ‌​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​ന് ശേ​ഷ​മേ യ​ഥാ​ർ​ഥ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Movies

വി​ദ്വേ​ഷം വി​ള​മ്പാ​ൻ ഇ​റ​ങ്ങി​യ​വ​ർ അ​ത് സ്വ​യം ഇ​ല​യി​ട്ട് തി​ന്നു തൃ​പ്തി​പ്പെ​ടു​ക: വി​വാ​ഹ​ത്തെ വി​മ​ർ​ശി​ച്ച​വ​രോ​ട് ഷേ​ർ​ഷ

വി​വാ​ഹി​ത​നാ​യ​തി​നു പി​ന്നാ​ലെ നേ​രി​ടേ​ണ്ടി വ​ന്ന വി​ദ്വേ​ഷ ക​മ​ന്‍റു​ക​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഷേ​ർ​ഷ ഷെ​രീ​ഫ്. ര​ണ്ടു പേ​ർ​ക്ക് ഒ​ന്നി​ക്കാ​ൻ ജാ​തി​യോ മ​ത​മോ കു​ല​മോ നോ​ക്കേ​ണ്ട​തി​ല്ലെ​ന്നും ഒ​ന്നി​ച്ച് ജീ​വി​ക്കാ​ൻ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു.

പ്ര​ണ​യി​ക്കു​ന്ന​വ​രെ ഭ​യ​പ്പെ​ടു​ത്തു​ന്ന ഒ​രു സ​മൂ​ഹ​മ​ല്ല വേ​ണ്ട​ത് എ​ന്നും സ്വ​ന്തം ജീ​വി​തം സ്വ​ന്തം തീ​രു​മാ​ന​പ്ര​കാ​രം ജീ​വി​ക്കാ​ൻ മ​നു​ഷ്യ​രെ പ്രാ​പ്ത​രാ​ക്കു​ന്ന ഒ​രു സ​മൂ​ഹം ആ​ണ് വേ​ണ്ട​ത് എ​ന്നും ഷേ​ര്‍​ഷ വ്യ​ക്ത​മാ​ക്കി. 

‘‘ഈ ​സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ, ര​ണ്ടു വ്യ​ത്യ​സ്ത വി​ശ്വാ​സ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഞാ​നും നി​ത്യ സോ​ള​മ​നും, സ്പെ​ഷ​ൽ മാ​രി​യേ​ജ് ആ​ക്ട് 1954 പ്ര​കാ​രം, ഇ​രു​വ​രു​ടെ​യും വി​ശ്വാ​സ​ങ്ങ​ളെ​യും വ്യ​ക്തി​ത്വ​ങ്ങ​ളെ​യും സം​ര​ക്ഷി​ച്ചു​കൊ​ണ്ട് വി​വാ​ഹി​ത​രാ​യി.

ഈ ​വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തി​ന് ശേ​ഷം ഒ​രു​പാ​ട് ആ​ശം​സ​ക​ളോ​ടൊ​പ്പം കു​റെ​യേ​റെ വി​ദ്വേ​ഷ ക​മ​ന്‍റു​ക​ളും മെ​സേ​ജു​ക​ളും വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഈ ​കു​റി​പ്പ്.

ര​ണ്ടു പേ​ർ​ക്ക് ഒ​ന്നി​ക്കാ​ൻ ജാ​തി​യോ മ​ത​മോ കു​ല​മോ നോ​ക്കേ​ണ്ട​തി​ല്ല.​ഒ​ന്നി​ച്ച് ജീ​വി​ക്കാ​ൻ ഭ​യ​പ്പെ​ടേ​ണ്ട​തു​മി​ല്ല.

'സ്വാ​ത​ന്ത്ര്യം എ​ന്ന​ത് സ്വ​ന്തം വി​ശ്വാ​സ​ത്തി​ൽ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം മാ​ത്ര​മ​ല്ല, മ​റ്റൊ​രാ​ളു​ടെ വി​ശ്വാ​സ​ത്തെ​യും സ്വാ​ത​ന്ത്ര്യ​ത്തെ​യും ബ​ഹു​മാ​നി​ക്കാ​നു​ള്ള മ​ന​സും കൂ​ടി​യാ​ണ്. പ്ര​ണ​യി​ക്കു​ന്ന​വ​രെ ഭ​യ​പ്പെ​ടു​ത്തു​ന്ന ഒ​രു സ​മൂ​ഹ​മ​ല്ല വേ​ണ്ട​ത്.

സ്വ​ന്തം ജീ​വി​തം സ്വ​ന്തം തീ​രു​മാ​ന​പ്ര​കാ​രം ജീ​വി​ക്കാ​ൻ മ​നു​ഷ്യ​രെ പ്രാ​പ്ത​രാ​ക്കു​ന്ന ഒ​രു സ​മൂ​ഹം ആ​ണ് വേ​ണ്ട​ത്. അ​തു​കൊ​ണ്ട്, ഈ ​പോ​സ്റ്റ്‌ ഒ​ക്കെ ക​ണ്ടു അ​സ്വ​സ്ഥ​രാ​യ സു​ഹൃ​ത്തു​ക്ക​ളെ..​നി​ങ്ങ​ളു​ടെ അ​സ്വ​സ്ഥ​ത​യ​ല്ല നി​യ​മം. നി​ങ്ങ​ളു​ടെ മു​ൻ​വി​ധി​യ​ല്ല സ​ദാ​ചാ​രം.

നി​ങ്ങ​ളു​ടെ വെ​റു​പ്പി​ന് ഇ​വി​ടെ വീ​റ്റോ അ​ധി​കാ​ര​മി​ല്ല. ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത് ഒ​രു മ​തേ​ത​ര രാ​ജ്യ​ത്താ​ണ്. ഇ​വി​ടെ ഓ​രോ വ്യ​ക്തി​ക്കും അ​വ​രു​ടെ അ​ന്ത​സി​നും സ്വാ​ത​ന്ത്ര്യ​ത്തി​നും സ​മ​ത്വ​ത്തി​നും അ​വ​കാ​ശ​മു​ണ്ട്. അ​തി​നാ​ൽ ഭ​യ​മി​ല്ലാ​തെ ന​മ്മ​ള്‍ സ്നേ​ഹി​ക്കും.

യാ​തൊ​രു ഖേ​ദ​വു​മി​ല്ലാ​തെ ന​മ്മ​ൾ സ്വ​ന്തം വ​ഴി​ക​ൾ തി​ര​ഞ്ഞെ​ടു​ക്കും. ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന വാ​ഗ്ദാ​നം ചെ​യ്യു​ന്ന സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ത​ന്നെ ന​മ്മ​ൾ ജീ​വി​ക്കു​ക​യും ചെ​യ്യും. വി​ദ്വേ​ഷം വി​ള​മ്പാ​ൻ ഇ​റ​ങ്ങി​യ​വ​ർ അ​ത് സ്വ​യം ഇ​ല​യി​ട്ട് തി​ന്ന് തൃ​പ്തി​പ്പെ​ടു​ക' ഷേ​ർ​ഷാ ഷെ​രീ​ഫ് കു​റി​ച്ചു.

 

 

Movies

വി​സ്മ​യ​യു​ടെ കൂ​ട്ടു​കാ​രി ന​ടി ആ​ദി​ത്യ ല​ക്ഷ്മി വി​വാ​ഹി​ത​യാ​യി; ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ലി​സി​യും സു​ചി​ത്ര​യും

തു​ട​ക്കം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തെ​ത്തി​യ ആ​ദി​ത്യ ല​ക്ഷ്മി വി​വാ​ഹി​ത​യാ​യി. ഫി​റ്റ്ന​സ് കോ​ച്ച് ആ​യ സു​നി​ൽ സി.​കെ ആ​ണ് വ​ര​ൻ. ന​ട​ൻ അ​നു ആ​ന​ന്ദി​ന്‍റെ മ​ക​ളാ​ണ് ആ​ദി​ത്യ ല​ക്ഷ്മി.

വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ചി​ത്ര​ത്തി​ൽ താ​ര​ത്തി​ന്‍റെ കൂ​ട്ടു​കാ​രി​യാ​യെ​ത്തി​യ​ത് ആ​ദി​ത്യ​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ൽ വി​സ്മ​യ​യ്ക്ക് ശ​ബ്ദം ന​ൽ​കി​യ​തും ആ​ദി​ത്യ​യാ​യി​രു​ന്നു.

ന​ടി ലി​സി, സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ തു​ട​ങ്ങി​യ​വ​ർ വി​വാ​ഹ​ത്തി​ന് അ​തി​ഥി​ക​ളാ​യി എ​ത്തി​യി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന​വ​രാ​ണ് ആ​ദി​ത്യ​യും അ​ച്ഛ​ൻ അ​നു​വും.

 

Kerala

വൈ​റ​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം: റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കി​യി​ല്ല, ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തു മാ​റ്റി 

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള​യി​ലെ വൈ​റ​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം ന​ട​ത്തി കൊ​ടു​ത്ത കേ​സി​ൽ സ​മാ​ന​മാ​യ വി​ഷ​യ​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തോ എ​ന്ന കാ​ര്യ​ത്തി​ൽ പൊ​ലീ​സ് ഹാ​ജ​രാ​ക്കേ​ണ്ട റി​പ്പോ​ർ​ട്ട് ഇ​ന്നും ഹാ​ജ​രാ​ക്കി​യി​ല്ല.

റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ൻ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്നു കേ​സ് ന​ട​പ​ടി​ക​ൾ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സ​മാ​ന​മാ​യ വി​ഷ​യ​ത്തി​ൽ വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ൽ കേ​സ് ന​ട​പ​ടി​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​ലാ​ണ് ഇ​ത്ത​രം കാ​ലതാ​മ​സം ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ർ മൂ​ന്നി​ലേ​ക്ക് മാ​റ്റി​യ​ത്.​തി​രു​വ​ന​ന്ത​പു​രം പോ​ക്‌​സോ കോ​ട​തി​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Movies

ന​ടി അ​ർ​ച്ച​ന ര​വി വി​വാ​ഹി​ത​യാ​കു​ന്നു; വ​ര​ൻ മ​ഞ്ഞു​മ്മ​ൽ ബോ​യ്സി​ന്‍റെ നി​ർ​മാ​താ​വ്

ന​ടി​യും മോ​ഡ​ലു​മാ​യ അ​ർ​ച്ച​ന ര​വി​യും നി​ർ​മാ​താ​വ് ആ​ന്‍റ​ണി ഷോ​ണും വി​വാ​ഹി​ത​രാ​കു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് സ​ന്തോ​ഷ​വാ​ർ​ത്ത പു​റ​ത്ത​റി​യി​ച്ച​ത്. ഇ​രു​വ​രു​ടെ​യും ഉറപ്പീര് ക​ഴി​ഞ്ഞു.

‘‘ന​മ്മ​ൾ പ​ര​സ്പ​രം ഏ​റ്റ​വും ന​ല്ല അ​വ​സ്ഥ​യി​ലും, ഏ​റ്റ​വും മോ​ശം അ​വ​സ്ഥ​യി​ലും, ഇ​തി​നി​ട​യി​ലു​ണ്ടാ​യ എ​ല്ലാ കോ​ളി​ള​ക്ക​ങ്ങ​ളി​ലും ക​ണ്ട​റി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നി​ട്ടും, ന​മ്മ​ളി​ലാ​രും ഓ​ടി​യൊ​ളി​ച്ചി​ല്ല.​എ​ന്നു​വെ​ച്ചാ​ൽ... എ​ന്നെ​ന്നേ​ക്കു​മാ​യി​ട്ടാ​യി​രു​ന്നി​ല്ല അ​ത്.’’ വി​വാ​ഹ​നി​ശ്ച​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ഇ​രു​വ​രും കു​റി​ച്ചു.

മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്, ജാ​ൻ ഇ ​മ​ൻ സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​വാ​യ ആ​ന്‍റ​ണി ചു​രു​ക്കം ചി​ല സി​നി​മ​ക​ളി​ൽ അ​ഭി​നേ​താ​വാ​യും അ​സോ​ഷ്യേ​റ്റ് ആ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ളം, ത​മി​ഴ് സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ അ​ർ​ച്ച​ന ര​വി ഒ​രു സം​രം​ഭ​ക കൂ​ടി​യാ​ണ്. മി​സ് സൗ​ത്ത് ഇ​ന്ത്യ 2025 പേ​ജ​ന്‍റ് ഡ​യ​റ​ക്ട​റാ​ണ്. 2016 ല്‍ ​മി​സ് സൗ​ത്ത് ഇ​ന്ത്യ ഫ​സ്റ്റ് റ​ണ്ണ​ര്‍ അ​പ്പ്, 2019-ല്‍ ​ഫെ​മി​നാ മി​സ് ഇ​ന്ത്യ കേ​ര​ള ടോ​പ്പ് 3 ഫൈ​ന​ലി​സ്റ്റ്, 2020-ല്‍ ​മി​സ് യൂ​ണി​വേ​ഴ്‌​സ് ഇ​ന്ത്യ ടോ​പ്പ് 10 ലും ​അ​ര്‍​ച്ച​ന സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്. 

കൂ​ടാ​തെ 2018-ല്‍ ​മി​സ് സൂ​പ്പ​ര്‍ ഗ്ലോ​ബ് വേ​ള്‍​ഡി​ല്‍ ഫ​സ്റ്റ് റ​ണ്ണ​ര്‍ അ​പ്പു​മാ​യി. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി കൂ​ടി​യാ​യാ​യി​രു​ന്നു അ​ര്‍​ച്ച​ന ര​വി.

 

 

 

 

Movies

എ​നി​ക്ക് മോ​ശം ന​ട​ക്ക​ണ​മെ​ന്ന് വി​ചാ​രി​ക്കു​ന്ന ഒ​ത്തി​രി പേ​രു​ണ്ട്: വി​വാ​ഹം ര​ഹ​സ്യ​മാ​ക്കി​യ​തി​നെ​ക്കു​റി​ച്ച് അ​നു​മോ​ൾ

വി​വാ​ഹം ര​ഹ​സ്യ​മാ​ക്കി ന​ട​ത്തി​യ​തി​നെ​ക്കു​റി​ച്ച് ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ച് ന​ടി അ​നു​മോ​ൾ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഭു​വ​നേ​ഷി​നെ​യാ​ണ് അ​നു​മോ​ൾ വി​വാ​ഹം ക​ഴി​ച്ച​ത്.

സ​ന്തോ​ഷ​ക​ര​മാ​യ ഒ​രു കാ​ര്യം മു​ൻ​കൂ​ട്ടി കൊ​ട്ടി​ഘോ​ഷി​ക്കു​മ്പോ​ൾ അ​തി​ൽ ത​ട​സ​ങ്ങ​ളും നെ​ഗ​റ്റി​വി​റ്റി​യും ഉ​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് അ​വ​സാ​ന നി​മി​ഷം മാ​ത്രം തു​റ​ന്നു പ​റ​യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​നു​മോ​ൾ പ​റ​ഞ്ഞു.

‘‘ഒ​ടു​വി​ൽ എ​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ് ന​മ്മു​ടെ കു​റ​ച്ച് ഫോ​ട്ടോ​ഷൂ​ട്ടും കാ​ര്യ​ങ്ങ​ളു​മൊ​ക്കെ ആ​യി​ട്ട് ഇ​വി​ടെ ഹോ​ട്ട​ലി​ൽ നി​ൽ​ക്കു​ക​യാ​ണ്. ഞാ​ൻ എ​ന്‍റെ ഭ​ർ​ത്താ​വി​നെ ഇ​തു​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തി​യി​ല്ല.

ഇ​ത് ഭു​വ​നേ​ഷ്. മു​ന്നോ​ട്ട് പോ​കു​ന്തോ​റും കൂ​ടു​ത​ൽ വി​ശേ​ഷ​ങ്ങ​ളൊ​ക്കെ പ​റ​യാം. എ​ന്താ​ണ്, എ​ങ്ങ​നെ​യാ​ണ്, അ​റേ​ഞ്ച്ഡ് ആ​ണോ, ല​വ് മാ​ര്യേ​ജ് ആ​ണോ എ​ന്ന് കു​റെ ചോ​ദ്യ​ങ്ങ​ൾ ഒ​ക്കെ ആ​യി​രി​ക്കും.

ഇ​തെ​ന്താ, എ​ങ്ങ​നെ ക​ണ്ടു​മു​ട്ടി, എ​ങ്ങ​നെ​യാ ത​മി​ഴ് മ​ല​യാ​ളം എ​ന്നൊ​ക്കെ. അ​തൊ​ക്കെ വ​ഴി​യെ പ​റ​യാം. എ​ന്താ​യാ​ലും ഞ​ങ്ങ​ൾ ഭ​യ​ങ്ക​ര ഹാ​പ്പി. നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ത്ഥ​ന​യും അ​നു​ഗ്ര​ഹ​വു​മൊ​ക്കെ എ​പ്പോ​ഴും വേ​ണം. പി​ന്നെ വേ​റെ​ന്താ, ഭു​വ​നേ​ഷി​ന് എ​ന്താ പ​റ​യാ​നു​ള്ള​ത്?" അ​നു​മോ​ൾ പ​റ​യു​ന്നു.  

‘‘ഒ​ടു​വി​ൽ ഒ​രു​പാ​ട് നാ​ളു​ക​ൾ​ക്ക് ശേ​ഷം ഞ​ങ്ങ​ളു​ടെ വി​വാ​ഹ വാ​ർ​ത്ത പു​റ​ത്തു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.  ഇ​ത്ര​യും മ​തി’’​എ​ന്നാ​ണ് ഭു​വ​നേ​ഷ് പ​റ​ഞ്ഞ​ത്.  

പു​ള്ളി കു​റ​ച്ചേ സം​സാ​രി​ക്കു​ള്ളൂ, ഇ​നി ന​മ്മു​ടെ കു​റെ ഫോ​ട്ടോ​സും വി​ഡി​യോ​സു​മൊ​ക്കെ വ​രു​ന്നു​ണ്ട്. ഞാ​ൻ മു​ന്നേ കു​റ​ച്ച്  വി​ഡി​യോ​യൊ​ക്കെ ഷൂ​ട്ട് ചെ​യ്തു വെ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. അ​തൊ​ക്കെ യൂ​ട്യൂ​ബി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യും.

നി​ങ്ങ​ൾ എ​ല്ലാ​വ​രും കാ​ണ​ണം. പി​ന്നെ വേ​റെ​ന്താ, വേ​റൊ​ന്നു​മി​ല്ല, ഞ​ങ്ങ​ൾ ഇ​ന്ന​ലെ ഉ​റ​ങ്ങി​യി​ട്ടി​ല്ലാ​യി​രു​ന്നു. ഇ​ന്നും ഉ​റ​ങ്ങി​യി​ട്ടി​ല്ല. കാ​ര​ണം 12 മ​ണി​ക്ക് റെ​ഡി​യാ​വാ​ൻ ക​യ​റി​യ​താ​ണ്, ഒ​രു നാ​ലു മ​ണി​ക്കാ​ണ് ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​ത്. 

ഇ​നി ഇ​പ്പോ​ൾ ഡെ​സ്റ്റി​നേ​ഷ​ൻ വെ​ഡ്ഡിം​ഗ് ഉ​ണ്ട്, അ​പ്പൊ അ​തി​ന്‍റെ വി​ഡി​യോ​യും കാ​ര്യ​ങ്ങ​ളു​മൊ​ക്കെ കാ​ണി​ച്ചു ത​രാം. അ​പ്പൊ ഇ​വി​ടു​ന്ന് നേ​രെ ഇ​നി മേ​ക്ക​പ്പൊ​ക്കെ ചെ​യ്ത് ഒ​രു കേ​ര​ള വെ​ഡ്ഡിം​ഗ്... റെ​ഡ് സാ​രി​യൊ​ക്കെ ഉ​ടു​ത്ത്... വേ​റൊ​രു പു​തി​യ മേ​ക്കോ​വ​റി​ൽ വ​രാ​ൻ പോ​വു​ക​യാ​ണ്. ഒ​പ്പം ഭു​വ​നേ​ഷു​മു​ണ്ട്. പു​ള്ളി​യും കു​ർ​ത്ത പോ​ല​ത്തെ ജു​ബ്ബ​യും മു​ണ്ടു​മൊ​ക്കെ വെ​റൈ​റ്റി​യാ​ട്ടാ​യി​രി​ക്കും. അ​പ്പൊ അ​തൊ​ക്കെ കാ​ണാ​നാ​യി​ട്ട് എ​ല്ലാ​വ​രും റെ​ഡി​യാ​യി​ട്ടി​രി​ക്കു​ക.

വീ​ണ്ടും പ​റ​യാ​നു​ള്ള​ത് എ​ന്ന് പ​റ​ഞ്ഞാ​ൽ, ഇ​പ്പോ​ൾ ക​ല്യാ​ണം നേ​ര​ത്തെ പ​റ​യാ​ത്ത​ത് എ​ന്താ​ണെ​ന്നൊ​ക്കെ ഒ​രു​പാ​ട് പേ​ര് ചി​ന്തി​ക്കും. പ​റ​യാ​ത്ത​ത് എ​ന്ന് വ​ച്ചാ​ൽ ഇ​ത് ഭ​യ​ങ്ക​ര സ​ന്തോ​ഷ​മു​ള്ള ഒ​രു കാ​ര്യ​മ​ല്ലേ, അ​പ്പൊ അ​ത് കൊ​ട്ടി​ഘോ​ഷി​ച്ച് ന​ട​ന്നു ക​ഴി​ഞ്ഞാ​ൽ ചി​ല​പ്പോ​ൾ അ​റി​യി​ല്ല... ന​മ്മ​ളെ ഇ​ഷ്ട​മി​ല്ലാ​ത്ത, എ​ന്നെ ഇ​ഷ്ട​മി​ല്ലാ​ത്ത ഒ​രു​പാ​ട് പേ​രു​ണ്ടാ​വും. അ​പ്പൊ അ​തൊ​ക്കെ ഇ​പ്പോ​ൾ ത​ന്നെ ഓ​രോ​ന്നും എ​ഴു​തി ഉ​ണ്ടാ​ക്കി ഇ​ടു​ന്നു​ണ്ട​ല്ലോ.

ആ​ദ്യ​മേ എ​ല്ലാ​വ​രോ​ടും പ​റ​യാ​ണ്ട് അ​വ​സാ​നം പു​റ​ത്തു പ​റ​യാ​ൻ വി​ചാ​രി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ ഒ​ന്നും പ​റ​യാ​തി​രു​ന്ന​ത്.  നേ​ര​ത്തെ പ​റ​യാ​ത്ത​തി​ൽ ഒ​ന്നും വി​ചാ​രി​ക്ക​രു​ത്, എ​ന്‍റെ ന​ല്ല​തി​നു വേ​ണ്ടി​യി​ട്ട്... ന​ല്ല​ത് ആ​ഗ്ര​ഹി​ക്കു​ന്ന ഒ​ത്തി​രി പേ​രു​ണ്ട്, മോ​ശം വി​ചാ​രി​ക്കു​ന്ന ആ​ൾ​ക്കാ​രും മോ​ശം ന​ട​ക്ക​ണ​മെ​ന്ന് വി​ചാ​രി​ക്കു​ന്ന ഒ​ത്തി​രി പേ​രു​മു​ണ്ട്. അ​പ്പൊ അ​തു​കൊ​ണ്ടാ​ണ് കേ​ട്ടോ.’’– അ​നു​മോ​ൾ പ​റ​യു​ന്നു.

 

 

 

 

 

 

Movies

ന​ടി അ​നു​മോ​ൾ വി​വാ​ഹി​ത​യാ​യി; ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ച് സു​രേ​ഷ് ഗോ​പി  

സീ​രി​യ​ൽ താ​രം അ​നു​മോ​ൾ വി​വാ​ഹി​ത​യാ​യി. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ഭു​വ​നേ​ഷ് രാ​ജേ​ന്ദി​ര്‍ ആ​ണ് വ​ര​ൻ. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. ഗു​രു​വാ​യൂ​രി​ൽ വ​ച്ച് ന​ട​ന്ന താ​ലി​ക്കെ​ട്ടി​ൽ ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി പ​ങ്കെ​ടു​ത്തു.

ഗോ​ൾ​ഡ​ൺ ക​ള​റി​ലു​ള്ള ലെ​ഹ​ങ്ക​യാ​യി​രു​ന്നു അ​നു​മോ​ളു​ടെ വേ​ഷം. വ​ര​നും കേ​ര​ള ക​സ​വ മു​ണ്ടി​നൊ​പ്പം ഗോ​ൾ​ഡ​ൻ ക​ള​ർ കു​ർ​ത്ത​യ​ണി​ഞ്ഞാ​ണ് വി​വാ​ഹ​മ​ണ്ഡ​പ​ത്തി​ൽ എ​ത്തി​യ​ത്.

ന​ട​നും മോ​ഡ​ലു​മാ​ണ് ഭു​വ​നേ​ഷ് ചെ​ന്നൈ​യി​ലെ പ്ര​മു​ഖ സ​മ്പ​ന്ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ് ഭു​വ​നേ​ഷ് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ സ​ജീ​വ​മാ​യ ഭു​വ​ന് 1.39 ല​ക്ഷം ഫോ​ളോ​വേ​ഴ്‌​സ് ആ​ണ് ഉ​ള്ള​ത്. അ​തേ സ​മ​യം ഭു​വ​ന്‍ ആ​രെ​യും ത​ന്നെ ഫോ​ളോ ചെ​യ്യു​ന്നു​മി​ല്ല.

മ​ല​യാ​ള ബി​ഗ് ബോ​സ് സീ​സ​ൺ ഏ​ഴി​ലെ വി​ജ​യി​യാ​ണ് അ​നു​മോ​ൾ. കൂ​ടാ​തെ ടെ​ലി​വി​ഷ​ൻ സീ​രി​യ​ൽ രം​ഗ​ത്തും സ​ജീ​വ​മാ​ണ്.

 

Movies

ന​ട​ൻ ഷേ​ർ​ഷ ഷെ​രീ​ഫ് വി​വാ​ഹി​ത​നാ​യി

ന​ട​ൻ ഷേ​ർ​ഷ ഷെ​രീ​ഫ് വി​വാ​ഹി​ത​നാ​യി. നി​ത്യ സോ​ള​മ​നാ​ണ് വ​ധു. അ​തി​ര​ടി, മി​സ് ലി​റ്റി​ൽ റാ​വു​ത്ത​ർ എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​ണ്. 

ര​ജി​സ്റ്റ​ർ ഓ​ഫി​സി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. ഈ ​സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ, ഒ​രു പോ​രാ​ളി ഒ​ഫീ​ഷ്യ​ലാ​യി എ​ന്‍റെ കൂ​ടെ കൂ​ടി, കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ന​ന്ദി എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഷേ​ർ​ഷ വി​വാ​ഹ വി​ഡി​യോ പ​ങ്കു​വ​ച്ച​ത്. 

‘വ്യ​ത്യ​സ്ത​വ​ഴി​ക​ൾ, പ്രാ​ർ​ഥ​ന​ക​ൾ ഒ​ടു​വി​ൽ ഒ​ന്നാ​യി, സ​ർ​ക്കാ​രി​ന് ന​ന്ദി’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ന​ട​ൻ വി​വാ​ഹ ഫോ​ട്ടോ​ക​ൾ പ​ങ്കു​വ​ച്ച​ത്. 
സെ​ലി​ബ്രി​റ്റി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ ഷേ​ർ​ഷ​യ്ക്കും ഭാ​ര്യ​യ്ക്കും ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. 

ബേ​സി​ൽ ജോ​സ​ഫ്, നി​ഖി​ല വി​മ​ൽ, ക​ല്യാ​ണി പ​ണി​ക്ക​ർ, ഗൗ​ത​മി നാ​യ​ർ, അ​രു​ൺ കു​ര്യ​ൻ, അ​ക്ഷ​യ് രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി നി​ര​വ​ധി​പേ​ർ ഇ​രു​വ​ർ​ക്കും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ബാ​ഡ്ബോ​യ്സ്’, നി​ഴ​ൽ, മൂ​ൺ​വാ​ക്ക്, അ​തി​ര​ടി, മ​ധു​വി​ധു, ലി​റ്റി​ൽ മി​സ് റാ​വു​ത്ത​ർ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​ണ് ഷേ​ർ​ഷ. 
ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ’ ആ​ണ് റി​ലീ​സി​നെ​ത്താ​നു​ള്ള ഷേ​ര്‍​ഷ​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം

Kerala

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം: ഐ​പി​എ​ൽ താ​രം അ​റ​സ്റ്റി​ൽ

കോ​ൽ​ക്ക​ത്ത: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം, ബ​ലാ​ത്സം​ഗ​ശ്ര​മം, മ​ർ​ദ​നം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഒ​രു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ന​ൽ​കി പ​രാ​തി​യി​ൽ ഐ​പി​എ​ൽ താ​രം അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന്‍റെ താ​രം അ​ഭി​ഷേ​ക് പോ​റ​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ദം ​ദം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ഇ​മാ​മി സി​റ്റി​യി​ൽ വ​ച്ചാ​ണ് അ​ഭി​ഷേ​കി​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ഹൂ​ഗ്ലി എ​സ്പി കു​ൻ​വ​ർ ഭൂ​ഷ​ൻ സിം​ഗ് അ​റി​യി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് ഹൂ​ഗ്ലി സ്വ​ദേ​ശി​യാ​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി പ​രാ​തി ന​ൽ​കി​യ​ത്. കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. എ​ന്നാ​ൽ, അ​ഭി​ഷേ​ക് ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി താ​നും അ​ഭി​ഷേ​കും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ലാ​ണ് അ​ക​ൽ​ച്ച തു​ട​ങ്ങി​യ​തെ​ന്നും പെ​ൺ​കു​ട്ടി പ​രാ​തി​യി​ൽ പ​റ​ഞ്ഞു. ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു. അ​തി​നു​ശേ​ഷം അ​ഭി​ഷേ​ക് പ​ല​ത​വ​ണ ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടു.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി അ​ഭി​ഷേ​ക് താ​നു​മാ​യി അ​ക​ൽ​ച്ച കാ​ണി​ച്ചു​വ​രി​ക​യാ​ണ്. ഇ​തി​നു​ശേ​ഷം ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നും പെ​ൺ​കു​ട്ടി പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

2023 മു​ത​ൽ ഡ​ൽ​ഹി ക്യാ​പി​റ്റി​ൽ​സി​നു​വേ​ണ്ടി ക​ളി​ക്കു​ക​യാ​ണ് ഇ​ട​ങ്കൈ ബാ​റ്റ​റാ​യ അ​ഭി​ഷേ​ക്. നേ​ര​ത്തെ ഇ​ന്ത്യ എ ​ടീ​മി​നൊ​പ്പം യു​കെ, ഓ​സ്‌​ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​യി ക​ളി​ച്ചി​ട്ടു​ണ്ട്. ബം​ഗാ​ളി​നു​വേ​ണ്ടി 2021-22 മു​ത​ൽ 32 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്.

National

വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിക്കു കുത്തേറ്റു; അക്രമി ജീവനൊടുക്കി

ചി​​​​ദം​​​​ബ​​​​രം(​​​ത​​​മി​​​ഴ്നാ​​​ട്): തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യു​​​​ള്ള വി​​​​വാ​​​​ഹാ​​​​ഭ്യ​​​​ർ​​​​ഥ​​​​ന നി​​​​ര​​​​സി​​​​ച്ച​​​​തി​​​​ൽ പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ ക​​​​ഴു​​​​ത്തി​​​​ൽ കു​​ത്തി. അ​​​​ക്ര​​​​മി​​​​യെ പി​​​​ന്നീ​​​​ട് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി.

കൂ​​​​ട​​​​ല്ലൂ​​​​രി​​​​ലെ കീ​​​​ഴ​​​​മൂ​​​​ങ്കി​​​​ലാ​​​​ടി ഗ്രാ​​​​മ​​​​ത്തി​​​​ലെ പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ വ​​​​യ​​​​റിം​​​​ഗ് ജോ​​​​ലി​​​​ക​​​​ൾ​​​​ക്കാ​​​​യി എ​​​​ത്തി​​​​യ അ​​​​യ്യ​​​​പ്പ​​​​ൻ(27) പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​മാ​​​​യി അ​​​​ടു​​​​പ്പ​​​​ത്തി​​​​ലാ​​​​കു​​​​ക​​​​യും വി​​​​വാ​​​​ഹ​​​ാ​​​​ഭ്യ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

ഇ​​​​തു നി​​​​ഷേ​​​​ധി​​​​ച്ച​​​​തോ​​​​ടെ അ​​​​മ്മ​​​​യി​​​​ല്ലാ​​​​ത്ത സ​​​​മ​​​​യ​​​​ത്ത് വീ​​​​ട്ടി​​​​ൽ അ​​​​തി​​​​ക്ര​​​​മി​​​​ച്ചു​​​​ക​​​​യ​​​​റി ഇ​​​​യാ​​​​ൾ പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ ക​​​​ഴു​​​​ത്തി​​​​ൽ ക​​​​ത്തി​​​​​​യ​​​​ശേ​​​​ഷം ഓ​​​​ടി​​​​ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ചി​​​​ദം​​​​ബ​​​​രം സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല മോ​​​​ശ​​​​മാ​​​​ണെ​​​​ന്ന് ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

പോ​​​​ലീ​​​​സ് തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന​​​​തറി​​​​ഞ്ഞ ഇ​​​​യാ​​​​ളെ പി​​​​ന്നീ​​​​ട് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Movies

മു​ൻ​പ​ങ്കാ​ളി​യു​മാ​യു​ള്ള സൗ​ഹൃ​ദം ദാ​മ്പ​ത്യം ത​ക​ർ​ക്കും; തു​റ​ന്നു പ​റ​ഞ്ഞ് വി​ക്രാ​ന്ത് മാ​സി  

മു​ൻ കാ​മു​കി​മാ​രു​മാ​യോ കാ​മു​ക​ന്മാ​രു​മാ​യോ സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ത് പു​തി​യ ജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ത് ത​നി​ക്ക് ഒ​രു റെ​ഡ് ഫ്ലാ​ഗ് ആ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് താ​രം വി​ക്രാ​ന്ത് മാ​സി.

താ​നോ ഭാ​ര്യ ശീ​ത​ൾ താ​ക്കൂ​റോ പ​ഴ​യ പ​ങ്കാ​ളി​ക​ളു​മാ​യി സൗ​ഹൃ​ദം പു​ല​ർ​ത്താ​റി​ല്ലെ​ന്നും ദീ​ർ​ഘ​കാ​ല ബ​ന്ധ​ങ്ങ​ളി​ൽ പ​ര​സ്പ​രം പു​ല​ർ​ത്തേ​ണ്ട​ത് സു​താ​ര്യ​ത​യും സ​ത്യ​സ​ന്ധ​ത​യു​മാ​ണെ​ന്നും വി​ക്രാ​ന്ത് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

മു​ൻ കാ​മു​കി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ൽ തു​ട​രു​ന്ന​ത് എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു റെ​ഡ് ഫ്ലാ​ഗ് ആ​ണ്. ഞാ​നോ ശീ​ത​ളോ ഞ​ങ്ങ​ളു​ടെ പ​ഴ​യ പ​ങ്കാ​ളി​ക​ളു​മാ​യി സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്കു​ന്നി​ല്ല. സൗ​ഹൃ​ദം അ​രു​ത് എ​ന്ന് മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച് ഉ​റ​പ്പി​ച്ച​ത​ല്ല, എ​ന്നാ​ൽ ഞ​ങ്ങ​ൾ ര​ണ്ടു​പേ​രു​ടെ​യും ചി​ന്താ​ഗ​തി​യും രീ​തി​ക​ളും അ​ങ്ങ​നെ​യാ​യ​തി​നാ​ൽ പ​ഴ​യ ബ​ന്ധ​ങ്ങ​ളു​ടെ ഭാ​രം ചു​മ​ക്കാ​റി​ല്ല.

മ​റ്റു​ള്ള​വ​രു​ടെ വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ ഞാ​ൻ ജ​ഡ്ജ് ചെ​യ്യി​ല്ല, എ​ന്നാ​ൽ പു​തി​യൊ​രു ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ പ​ഴ​യ ബ​ന്ധ​ങ്ങ​ളി​ൽ നി​ന്ന് മാ​ന​സി​ക​മാ​യി അ​ക​ലം പാ​ലി​ക്കു​ന്ന​ത് ദാ​മ്പ​ത്യം സു​ഗ​മ​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ സ​ഹാ​യി​ക്കും, അ​താ​ണ് എ​ന്‍റെ അ​നു​ഭ​വം. ഞ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ പ്ര​ണ​യം ഒ​രി​ക്ക​ലും ലോ​ക​ത്തി​ൽ നി​ന്ന് ഒ​ളി​ച്ചു​വെ​ച്ചി​ട്ടി​ല്ല. നാ​ലോ അ​ഞ്ചോ വ​ർ​ഷം ഒ​രു​മി​ച്ച് ജീ​വി​ച്ചി​ട്ടും ആ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​യാ​ൻ മ​ടി​ക്കു​ന്ന​തും ര​ഹ​സ്യ​മാ​ക്കി വ​യ്ക്കു​ന്ന​തും ശ​രി​യാ​യ രീ​തി​യ​ല്ല. അ​ത് പ​ര​സ്പ​ര​വി​ശ്വാ​സ​ത്തെ ബാ​ധി​ക്കും. ഗൗ​ര​വ​മു​ള്ളൊ​രു ബ​ന്ധ​മാ​ണെ​ങ്കി​ൽ അ​തി​ൽ സു​താ​ര്യ​ത​യാ​ണ് പ്ര​ധാ​നം. വി​ക്രാ​ന്ത് പ​റ​ഞ്ഞു. 

2015ൽ ​ഒ​രു പൊ​തു​സു​ഹൃ​ത്ത് വ​ഴി​യാ​ണ് വി​ക്രാ​ന്തും ശീ​ത​ളും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് ബ്രോ​ക്ക​ൺ ബ​ട്ട് ബ്യൂ​ട്ടി​ഫു​ൾ എ​ന്ന വെ​ബ് സീ​രീ​സി​ൽ ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി. ഏ​ഴു വ​ർ​ഷ​ത്തോ​ളം നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ 2022 ഫെ​ബ്രു​വ​രി 14ന് ​ര​ജി​സ്റ്റ​ർ വി​വാ​ഹ​വും ഫെ​ബ്രു​വ​രി 18ന് ​ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ പ​ര​മ്പ​രാ​ഗ​ത ച​ട​ങ്ങു​ക​ളോ​ടെ വി​വാ​ഹ​വും ന​ട​ന്നു. 2024 ഫെ​ബ്രു​വ​രി​യി​ലാ​ണ് ഇ​വ​ർ​ക്ക് വ​ർ​ദാ​ൻ എ​ന്ന ആ​ൺ​കു​ഞ്ഞ് ജ​നി​ച്ച​ത്.

ട്വ​ൽ​ത് ഫെ​യി​ൽ എ​ന്ന ചി​ത്ര​ത്തി​ലെ മി​ക​ച്ച അ​ഭി​ന​യ​ത്തി​ലൂ​ടെ വ​ലി​യ പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി​യ വി​ക്രാ​ന്ത് മാ​സി, ‘മു​സാ​ഫി​ർ ക​ഫെ’ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് കാ​ത്തി​രി​ക്കു​ക​യാ​ണ്. ജൂ​ലൈ 24ന് ​നെ​റ്റ്ഫ്ലി​ക്സി​ലൂ​ടെ​യാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്.

Movies

ഗൗ​രി ഹി​ന്ദു​വ​ല്ല, കി​ര​ണും റീ​ന​യും മ​തം മാ​റി​യി​ട്ടു​മി​ല്ല: ആ​മി​ർ ഖാ​ൻ

ബോ​ളി​വു​ഡ് താ​രം ആ​മി​ര്‍ ഖാ​നും ഗൗ​രി സ്പ്രാ​റ്റും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ഇ​വ​ർ നേ​രി​ടു​ന്ന​ത്. ആ​മി​ര്‍ ഖാ​ന്‍ ല​വ് ജി​ഹാ​ദി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ര്‍ ആ​ണെ​ന്നാ​യി​രു​ന്നു ന​ട​നെ​തി​രെ ഉ​യ​ർ​ന്ന പ്ര​ധാ​ന വി​മ​ർ​ശ​നം. ഇ​പ്പോ​ഴി​താ ഇ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ആ​മി​ർ.

ത​ന്‍റെ കു​ടും​ബം എ​ല്ലാ​യ്‌​പ്പോ​ഴും മി​ശ്ര​വി​വാ​ഹ​ങ്ങ​ളെ സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ആ​മി​ർ പ​റ​യു​ന്ന​ത്. ത​ന്‍റെ ഒ​രു വി​വാ​ഹ​ത്തി​ൽ പോ​ലും മ​ത​പ​രി​വ​ർ​ത്ത​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. റെ​ഡ്ഡി​ഫി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഖാ​ൻ.

'ഞ​ങ്ങ​ളു​ടേ​ത് എ​ല്ലാ​വ​രേ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന കു​ടും​ബ​മാ​ണെ​ന്ന​താ​ണ് സ​ത്യം. എ​ന്‍റെ ര​ണ്ട് സ​ഹോ​ദ​രി​മാ​രും ഹി​ന്ദു​ക്ക​ളെ​യാ​ണ് വി​വാ​ഹം ചെ​യ്ത​ത്. എ​ന്‍റെ മ​ക​ളും ജീ​വി​ത​പ​ങ്കാ​ളി​യാ​യി സ്വീ​ക​രി​ച്ച​ത് ഹി​ന്ദു​വി​നെ​യാ​ണ്. എ​ന്‍റെ ക​സി​ൻ മ​ൻ​സൂ​റാ​ക​ട്ടെ ക്രി​സ്ത്യാ​നി​യാ​യ പെ​ൺ​കു​ട്ടി​യെ​യാ​ണ് വി​വാ​ഹം ചെ​യ്ത​ത്.

ഗൗ​രി​യാ​ക​ട്ടെ, റീ​ന​യാ​ക​ട്ടെ, കി​ര​ണാ​ക​ട്ടെ, ആ​രും മ​തം മാ​റി​യി​ട്ടി​ല്ല. ഞ​ങ്ങ​ൾ സി​വി​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് വി​വാ​ഹം ചെ​യ്ത​ത്. ഗൗ​രി ഹി​ന്ദു പോ​ലു​മ​ല്ല. അ​വ​ൾ ക്രി​സ്ത്യാ​നി​യാ​ണ്. മ​ത​വി​ശ്വാ​സം അ​നു​ഷ്ഠി​ക്കാ​ത്ത ക്രി​സ്ത്യാ​നി. കാ​ലം ക​ഴി​യു​ന്തോ​റും ജീ​വി​തം കൂ​ടു​ത​ൽ ര​സ​ക​ര​മാ​കു​ക​യാ​ണ്.' ആ​മി​ർ ഖാ​ൻ പ​റ​ഞ്ഞു.

റീ​ന ​ദ​ത്ത​യാ​ണ് ആ​മി​റി​ന്‍റെ ആ​ദ്യ​ഭാ​ര്യ. ഇ​രു​വ​രും 1986-ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. 2002-ൽ ​ആ​മി​റും റീ​ന​യും വേ​ർ​പി​രി​ഞ്ഞു. പി​ന്നീ​ട് 2005-ൽ ​കി​ര​ൺ റാ​വു​വി​നെ ആ​മി​ർ വി​വാ​ഹം ചെ​യ്തു. 2021-ലാ​ണ് ഇ​രു​വ​രും ബ​ന്ധം വേ​ർ​പി​രി​ഞ്ഞ​ത്.

ഈ ​മാ​സം ആ​ദ്യ​മാ​ണ് ബോ​ളി​വു​ഡ് താ​രം ആ​മി​ർ ഖാ​നും കാ​മു​കി ഗൗ​രി സ്പ്രാ​ട്ടും വി​വാ​ഹി​ത​രാ​യ​ത്. ബാ​ന്ദ്ര​യി​ലെ വ​സ​തി​യി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ര​ജി​സ്റ്റ​ർ വി​വാ​ഹം. ആ​മി​റി​ന്‍റെ മു​ൻ​ഭാ​ര്യ​മാ​രാ​യ കി​ര​ൺ റാ​വു​വും റീ​ന ​ദ​ത്ത​യും ഇ​വ​രു​ടെ മ​ക്ക​ളു​മെ​ല്ലാം വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. 

Movies

ന​ടി സ്വാ​തി റെ​ഡ്ഡി വി​വാ​ഹി​ത​യാ​യി; വ​ര​ൻ സം​വി​ധാ​യ​ക​ൻ ശ്രീ​കാ​ന്ത്  

ന​ടി സ്വാ​തി റെ​ഡ്ഡി വി​വാ​ഹി​ത​യാ​യി. സം​വി​ധാ​യ​ക​ൻ ശ്രീ​കാ​ന്ത് ന​ഗോ​തി​യാ​ണ് വ​ര​ൻ. സ്വാ​തി അ​ഭി​ന​യി​ച്ച് 2023-ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​ന്ത് ഓ​ഫ് മ​ധു എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​ണ് ശ്രീ​കാ​ന്ത്. സ്വാ​തി ത​ന്നെ​യാ​ണ് വി​വാ​ഹ​ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. താ​ര​ത്തി​ന്‍റെ ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്.

നോ​ർ​ത്ത് 24 കാ​തം, ആ​മേ​ൻ തു​ട​ങ്ങി​യ മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രി​യ​ങ്ക​രി​യാ​യ സ്വാ​തി. സു​ബ്ര​ഹ്‌​മ​ണ്യ​പു​രം എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് താ​രം ശ്ര​ദ്ധേ​യാ​യ​ത്.

വി​വാ​ഹ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഹോ​മം ശ്രീ​കാ​ന്ത് ചെ​യ്യു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ ​പി​ടി​ച്ച് സ​മീ​പ​ത്തി​രി​ക്കു​ന്ന സ്വാ​തി​യാ​ണ് ഒ​രു ചി​ത്ര​ത്തി​ലു​ള്ള​ത്.

 

Movies

ആ​മി​റി​ന് മൂ​ന്നാം വി​വാ​ഹം; സാ​ക്ഷി​യാ​യി മ​ക്ക​ൾ  

ബോ​ളി​വു​ഡ് ന​ട​ൻ ആ​മി​ർ ഖാ​ൻ വി​വാ​ഹി​ത​നാ​യി. ദീ​ർ​ഘ​കാ​ല പ്ര​ണ​യി​നി​യാ​യ ഗൗ​രി സ്പ്രാ​റ്റി​നെ​യാ​ണ് താ​രം വി​വാ​ഹം ചെ​യ്ത​ത്. മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ലു​ള്ള ആ​മി​ർ ഖാ​ന്‍റെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു ര​ജി​സ്റ്റ​ർ വി​വ​ഹാം. മു​ൻ ഭാ​ര്യ​മാ​രും അ​വ​രു​ടെ മ​ക്ക​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

ആ​മി​റി​ന്‍റെ​യും ഗൗ​രി​യു​ടെ​യും മു​ൻ വി​വാ​ഹ​ങ്ങ​ളി​ലെ മ​ക്ക​ളും അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ന് സാ​ക്ഷി​ക​ളാ​യി. വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി ആ​മി​റി​ന്‍റെ മ​ക്ക​ളാ​യ ജു​നൈ​ദ് ഖാ​നും ഇ​റ ഖാ​നും വീ​ട്ടി​ലെ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളും ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. സം​വി​ധാ​യ​ക​ൻ അ​ശു​തോ​ഷ് ഗോ​വാ​രി​ക്ക​ർ, ന​ടി എ​ല്ലി അ​വ്റാം തു​ട​ങ്ങി​യ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
 
സം​വി​ധാ​യ​ക​ൻ രാ​ജ്‌​കു​മാ​ർ ഹി​റാ​നി​യു​ടെ പു​തി​യ വെ​ബ് സീ​രീ​സി​ന്‍റെ പ്രീ​മി​യ​ർ ച​ട​ങ്ങി​ൽ ജൂ​ലൈ 5-ന് ​വി​വാ​ഹി​ത​രാ​കു​മെ​ന്ന് ആ​മി​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഒ​പ്പം ത​ന്‍റെ നാ​ലു​മ​ക്ക​ളും വി​വാ​ഹ​ച്ച​ട​ങ്ങി​ന് സാ​ക്ഷി​യാ​കു​മെ​ന്നും ആ​മി​ർ പ​റ‍​ഞ്ഞി​രു​ന്നു.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യാ​ണ് ഗൗ​രി സ്പ്രാ​റ്റ്. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ത​ന്‍റെ അ​റു​പ​താം ജ​ന്മ​ദി​ന​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് ആ​മി​ർ ഗൗ​രി​യെ മാ​ധ്യ​മ​ങ്ങ​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

ആ​മി​റി​ന്‍റെ മൂ​ന്നാം വി​വാ​ഹ​മാ​ണി​ത്. ഗൗ​രി​യും ആ​മി​റും ദീ​ർ​ഘ​കാ​ല​മാ​യി സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. മും​ബൈ​യി​ലെ പു​തി​യ വീ​ട്ടി​ലേ​ക്ക് ഗൗ​രി​യു​മൊ​ത്ത് ആ​മി​ർ ഖാ​ൻ താ​മ​സം മാ​റ്റി​യി​രു​ന്നു. ഗൗ​രി​യെ ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി പ​രി​ച​യ​മു​ണ്ടെ​ന്നും ഇ​പ്പോ​ൾ ഒ​ന്ന​ര വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ആ​മി​ർ പ​റ​ഞ്ഞി​രു​ന്നു. മു​ന്‍ വി​വാ​ഹ​ത്തി​ല്‍ ഗൗ​രി​ക്ക് ഏ​ഴ് വ​യ​സു​ള്ള ഒ​രു മ​ക​നു​ണ്ട്.

Movies

ന​ന്ദ​ന​ത്തി​ലെ 'ഗു​രു​വാ​യൂ​ര​പ്പ​ന്' മാം​ഗ​ല്യം; 50-ാം വ​യ​സി​ൽ വി​വാ​ഹി​ത​നാ​യി ന​ട​ൻ അ​ര​വി​ന്ദ്

ന​ന്ദ​നം സി​നി​മ​യി​ൽ ബാ​ല​മ​ണി​ക്ക് തു​ണ​യാ​യ ആ ​ഗു​രു​വാ​യൂ​ര​പ്പ​നെ മ​ല​യാ​ളി​ക​ൾ മ​റ​ക്കാ​നി​ട​യി​ല്ല. ഇ​പ്പോ​ഴി​താ ആ ​വേ​ഷം അ​വ​ത​രി​പ്പി​ച്ച അ​ര​വി​ന്ദ് വി​വാ​ഹി​ത​നാ​യി​രി​ക്കു​ന്നു. ത​ന്‍റെ 50-ാം വ​യ​സി​ൽ.

സാ​ധ്വി ആ​ര്‍.​എ​സ് ആ​ണ് അ​ര​വി​ന്ദി​ന്‍റെ ഭാ​ര്യ. ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​ബ​ന്ധം പ്ര​ണ​യ​ത്തി​ലേ​ക്കും വി​വാ​ഹ​ത്തി​ലേ​ക്കും എ​ത്തു​ക​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം ആ​ദ്യ​മാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും വി​വാ​ഹ നി​ശ്ച​യം.

ബു​ധ​നാ​ഴ്ച മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പൂ​രി​ൽ വ​ച്ച് വ​ള​രെ ല​ളി​ത​മാ​യ രീ​തി​യി​ലാ​യി​രു​ന്നു വി​വാ​ഹം ന​ട​ന്ന​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഡ​ൽ​ഹി​യി​ൽ ആ​യി​രു​ന്നു അ​ര​വി​ന്ദി​ന്‍റെ ജ​ന​നം. മാ​താ​പി​താ​ക്ക​ൾ പ​ഞ്ചാ​ബി​ക​ളാ​യി​രു​ന്നു. ശേ​ഷം ഇ​വ​ർ ചെ​ന്നൈ​യി​ലേ​ക്ക് താ​മ​സം മാ​റി. കു​ട്ടി​ക്കാ​ലം മു​ത​ൽ ഡാ​ൻ​സി​നോ​ട് ത​ൽ​പ​ര​നാ​യി​രു​ന്ന അ​ര​വി​ന്ദ് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ട് ക​ഴി​ഞ്ഞു.

2002ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള ചി​ത്രം ന​ന്ദ​ന​ത്തി​ലൂ​ടെ​യാ​യി​രു​ന്നു സി​നി​മ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് ത​മി​ഴ് സി​നി​മ​യി​ലും സ​ജീ​വ​മാ​യ അ​ര​വി​ന്ദി​ന്‍റെ അ​വ​സാ​ന മ​ല​യാ​ള ചി​ത്രം ഗു​രു​വാ​യൂ​ര​മ്പ​ല ന​ട​യി​ൽ ആ​ണ്. നൃ​ത്ത സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​ണ് അ​ര​വി​ന്ദ്.

Kerala

വിവാഹ വാഗ്ദാനം നൽകി പണം തട്ടൽ; യുവതി പിടിയിൽ

കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴിയും സമൂഹമാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് പണം തട്ടിയ യുവതി പെരുമ്പാവൂർ പോലീസിന്‍റെ പിടിയിൽ.

ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്നും 50ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

2024 സെപ്റ്റംബർ മൂന്ന് മുതൽ 2024 നവംബർ 20 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് ഇവർ പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ ഇവർ യുവാവിനെ ബിസിനസ് പാർട്ണർ ആക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല.

യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പോലീസ് പ്രതിയെ ഓടക്കാടിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം ആലുവ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാക്കളിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായ് വിവരമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പരിചയത്തിലാകുന്ന യുവാക്കളിൽ നിന്ന് ആദ്യം ചെറിയ തുക ആവശ്യപ്പെടും.

പിന്നീട് വിവാഹ വാഗ്ദാനം നൽകി ബിസിനസ് പാർട്ണർ ആക്കാം എന്ന വാഗ്ദാനം നൽകി കൂടുതൽ തുക വാങ്ങുകയാണ് പതിവ്. എറണാകുളത്തെ ഒരു പ്രമുഖ മാളിലേക്ക് കാരിബാഗുകൾ എത്തിക്കുന്നതിന്‍റെ ഓർഡർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷത്തോളം രൂപയും ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും തട്ടിയതായാണ് വിവരം. തട്ടിപ്പിലൂടെ കരസ്ഥമാക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവർ വിവാഹിതയാണ്.

കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പെരുമ്പാവൂർ എഎസ് പി. ഹർദ്ദിക് മീണയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, വിഷ്ണു മുരളി, എഎസ്ഐ സുബൈർ, എം.ബി. സീനിയർ സിപിഒമാരായ രജിത് രാജൻ, എം.ബി. ജയന്തി, മുഹമ്മദ് ഷാൻ, സിപിഒമാരായ എ.കെ. നജ്മി, സിബിൻ എന്നിവരാണുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala

വൈ​റ​ൽ പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം: മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കി​യി​ല്ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കും​​​​ഭ​​​​മേ​​​​ള​​​​യി​​​​ലെ വൈ​​​​റ​​​​ൽ പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ വി​​​​വാ​​​​ഹം ന​​​​ട​​​​ത്തിക്കൊ​​​​ടു​​​​ത്ത കേ​​​​സി​​​​ൽ സ​​​​മാ​​​​ന​​​​മാ​​​​യ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തോ എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ഹാ​​​​ജ​​​​രാ​​​​ക്കി​​​​യി​​​​ല്ല.

ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നു കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത് ഓ​​​​ഗ​​​​സ്റ്റ് 20ലേ​​​​ക്കു മാ​​​​റ്റി. സ്വ​​​​കാ​​​​ര്യ ഹ​​​​ർ​​​​ജി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കു കോ​​​​ട​​​​തി ഇ​​​​ട​​​​ക്കാ​​​​ല സ്റ്റേ ​​​​അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തു തു​​​​ട​​​​രും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പോ​​​​ക്സോ കോ​​​​ട​​​​തി​​​​യാ​​​​ണു ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.

സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ൻ മാ​​​​സ്റ്റ​​​​ർ, മു​​​​ൻ വി​​​​ദ്യാ​​​​ഭാ​​​​സ മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി, ആ​​​​ക്ടിം​​​​ഗ് ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി എ.​​​​എ. റ​​​​ഹീം, പൂ​​​​വാ​​​​ർ അ​​​​രു​​​​മാ​​​​നൂ​​​​ർ ന​​​​യ്യാ​​​​ർ ദേ​​​​വക്ഷേ​​​​ത്രം പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ൻ. ഹ​​​​രീ​​​​ന്ദ്ര​​​​ൻ, സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ജി​​​​ത് കു​​​​മാ​​​​ർ, പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വ് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ് ഫ​​​​ർ​​​​മാ​​​​ൻ കാ​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​ണ് കേ​​​​സി​​​​ലെ എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​ക​​​​ൾ.

Kerala

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്തിനെയാണ് (42) അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. വിവാഹ ബന്ധം വേർപെടുത്തിയ, മലയോര മേഖലയിൽ താമസിച്ചിരുന്ന യുവതിയുമായി ശ്രീജിത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

യുവതിയുടെ പേരിൽ മലയോരത്ത് ഉണ്ടായിരുന്ന വീടും സ്ഥലവും ശ്രീജിത്ത് നിർബന്ധിച്ച് വിൽപ്പന നടത്തി. തുടർന്ന് മറ്റൊരു സ്ഥലത്ത് ചെറിയൊരു വീടും സ്ഥലവും വാങ്ങി. വീടും സ്ഥലവും വാങ്ങിയ ശേഷം ബാക്കി വന്ന തുക ശ്രീജിത്ത് കൈക്കലാക്കി. കൂടാതെ പുതിയതായി വാങ്ങിയ വീടും സ്ഥലവും പണയം വച്ചും പണം തട്ടി. പിന്നീട് ശ്രീജിത്ത് യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് ഒഴിയുകയായിരുന്നു.

വിവാഹിതനായ ശ്രീജിത്ത് ഈ ബന്ധം വേർപെടുത്തിയിരുന്നു. മുൻപും ഇയാൾ വിവാഹ ബന്ധം വേർപെടുത്തി കഴിയുന്ന സ്ത്രീകളെ സമീപിച്ച് ബന്ധം സ്ഥാപിച്ച് പണം തട്ടിയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. വിവാഹം ബന്ധം വേർപെടുത്തിയ പരപ്പ സ്വദേശിനിയുടെ വീട്ടിൽ വിവാഹാഭ്യർഥനയുമായി ശ്രീജിത്ത് എത്തിയിരുന്നതായും വിവരമുണ്ട്.

Movies

ഒ​ടു​വി​ലി​താ അ​വ​ർ വി​വാ​ഹി​ത​രാ​യി​രി​ക്കു​ന്നു; സെ​ൻ​ഡാ​യ​യു​മാ​യു​ള്ള വി​വാ​ഹം സ്ഥി​രീ​ക​രി​ച്ച് ടോം ​ഹോ​ള​ണ്ട്  

ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന വാ​ർ​ത്ത ഒ​ടു​വി​ൽ ഇ​താ വ​ന്നി​രി​ക്കു​ന്നു. സ്പൈ​ർ​ഡ​ർ​മാ​ൻ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളാ​യി മാ​റി​യ ടോം ​ഹോ​ള​ണ്ടും സെ​ൻ​ഡാ​യ​യും വി​വാ​ഹി​ത​രാ​യി​രി​ക്കു​ന്നു. ര​ഹ​സ്യ​മാ​യി ന​ട​ന്ന ആ ​വി​വാ​ഹം ഹോ​ള​ണ്ട് ത​ന്നെ​യാ​ണ് പ​ര​സ്യ​മാ​ക്കി​യ​ത്.

കു​റ​ച്ചു​നാ​ളു​ക​ളാ​യി ഇ​രു​വ​രു​ടെ​യും ര​ഹ​സ്യ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് പ​ല​ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ഇ​തി​ലൊ​ന്നും സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ഴി​താ ഹോ​ള​ണ്ട് ത​ന്നെ അ​ത് വെ​ളി​പ്പെ​ടു​ത്തി​യ​പ്പോ​ൾ ആ​രാ​ധ​ക​ർ തെ​ല്ലൊ​ന്നു​മ​ല്ല ആ​വേ​ശ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത മാ​ഗ​സി​നാ​യ എ​സ്‌​ക്വ​യ​റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

ഇ​റ്റ​ലി​യി​ലെ ലേ​ക്ക് കോ​മോ​യി​ൽ വെ​ച്ച് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി എ​ന്ന ത​ര​ത്തി​ൽ എ​ഐ നി​ർ​മി​ത​മാ​യ വ്യാ​ജ ചി​ത്ര​ങ്ങ​ളും ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

അ​ഭി​മു​ഖ​ത്തി​നി​ട​യി​ൽ ഈ ​വ്യാ​ജ ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​തേ​പ്പ​റ്റി കു​ടും​ബാം​ഗ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കേ​ണ്ടി വ​ന്നോ എ​ന്ന​തി​നെ​ക്കു​റി​ച്ചു​മു​ള്ള റി​പ്പോ​ർ​ട്ട​റു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​ക​വേ​യാ​ണ് ഹോ​ള​ണ്ട് അ​പ്ര​തീ​ക്ഷി​ത​മാ​യി യ​ഥാ​ർ​ഥ വി​വാ​ഹ വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്.

‘‘ഇ​ല്ല, എ​നി​ക്ക് ആ​രോ​ടും വി​ശ​ദീ​ക​രി​ക്കേ​ണ്ടി വ​ന്നി​ല്ല. കാ​ര​ണം അ​വ​രെ​ല്ലാ​വ​രും വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വി​ടെ നേ​രി​ട്ടെ​ത്തി​യി​രു​ന്നു,’’ എ​ന്നാ​യി​രു​ന്നു ചി​രി​ച്ചു​കൊ​ണ്ടു​ള്ള ഹോ​ള​ണ്ടി​ന്‍റെ മ​റു​പ​ടി.

സെ​ൻ​ഡാ​യ​യു​മാ​യു​ള്ള ത​ന്‍റെ ആ​ത്മ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ടോം ​ഹോ​ള​ണ്ട് വാ​ചാ​ല​നാ​യി.

‘‘സി​നി​മാ മേ​ഖ​ല ക​ടു​ത്ത സ​മ്മ​ർ​ദ്ദ​ങ്ങ​ൾ നി​റ​ഞ്ഞ​താ​ണ്. അ​വി​ടെ കാ​ല​ത്തെ അ​തി​ജീ​വി​ക്കു​ന്ന ഒ​രു ശ​ക്ത​മാ​യ പ​ങ്കാ​ളി​യെ ല​ഭി​ക്കു​ക എ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്. എ​നി​ക്കു​ള്ള വ്യ​ക്തി​യെ ഞാ​ൻ ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു. അ​വ​ൾ എ​ന്‍റെ ഏ​റ്റ​വും ന​ല്ല സു​ഹൃ​ത്താ​ണ്. അ​വ​ൾ​ക്കൊ​പ്പം ആ​യി​രി​ക്കു​മ്പോ​ഴാ​ണ് ഞാ​ൻ ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്തോ​ഷി​ക്കു​ന്ന​ത്. ഇ​തു​വ​രെ തോ​ന്നി​യി​ട്ടി​ല്ലാ​ത്ത​ത്ര സു​ര​ക്ഷി​ത​ത്വ​വും പി​ന്തു​ണ​യു​മാ​ണ് അ​വ​ൾ എ​നി​ക്ക് ന​ൽ​കു​ന്ന​ത്.’’

ഇ​തോ​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹം അ​തീ​വ ര​ഹ​സ്യ​മാ​യി അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഇ​തി​ന​കം ത​ന്നെ ക​ഴി​ഞ്ഞു​വെ​ന്ന കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​യ​ത്.

എ​ന്നാ​ൽ വി​വാ​ഹം എ​വി​ടെ വ​ച്ചാ​ണ് ന​ട​ന്ന​തെ​ന്നോ മ​റ്റ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളോ പ​ങ്കു​വ​യ്ക്കാ​ൻ താ​രം ത​യ്യാ​റാ​യി​ല്ല. ഇ​തേ​ക്കു​റി​ച്ച് നി​ങ്ങ​ൾ​ക്ക് ഇ​നി ഇ​ത്ര​മാ​ത്ര​മേ ല​ഭി​ക്കൂ എ​ന്ന് ത​മാ​ശ രൂ​പേ​ണ താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

2016-ൽ ​പു​റ​ത്തി​റ​ങ്ങി​യ സ്‌​പൈ​ഡ​ർ​മാ​ൻ: ഹോം​ക​മിം​ഗ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ വെ​ച്ചാ​ണ് ടോം ​ഹോ​ള​ണ്ടും സെ​ൻ​ഡാ​യ​യും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. 2021-ലാ​ണ് പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഇ​രു​വ​രും തു​റ​ന്നു​പ​റ​ഞ്ഞ​ത്.

ജൂ​ലൈ​യി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്ന സ്‌​പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ, ക്രി​സ്റ്റ​ഫ​ർ നോ​ള​ന്‍റെ ദ് ​ഒ​ഡീ​സി എ​ന്നി​വ​യാ​ണ് ഇ​വ​ർ ഒ​ന്നി​ച്ച​ഭി​ന​യി​ച്ച് പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന പു​തി​യ ചി​ത്ര​ങ്ങ​ൾ.

National

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി 25 സ്ത്രീ​ക​ളി​ൽ നി​ന്ന് കോ​ടി​ക​ൾ ത​ട്ടി; യു​വാ​വ് പി​ടി​യി​ല്‍

ല​ക്നോ: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി 25 സ്ത്രീ​ക​ളി​ൽ നി​ന്നാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യ പ്ര​തി​യെ മി​രാ ഭ​യ​ന്ദ​ർ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ നി​ന്നാ​ണ് യൂ​ണി​റ്റ് 1 ക്രൈം ​ഡി​റ്റ​ക്ഷ​ൻ ബ്രാ​ഞ്ച് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റു​ക​ളി​ലൂ​ടെ​യും പ​ത്ര​പ്പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യും വി​വാ​ഹ​മോ​ചി​ത​രും ശാ​രീ​ര​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രു​മാ​യ സ്ത്രീ​ക​ളെ​യാ​ണ് ഇ​യാ​ൾ പ്ര​ധാ​ന​മാ​യും ല​ക്ഷ്യം വ​ച്ചി​രു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ൽ പ​ല പേ​രു​ക​ളി​ൽ വ്യാ​ജ​രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് സ്ത്രീ​ക​ളി​ൽ നി​ന്ന് പ​ണം ത​ട്ടി​യ​ത്.

വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി വി​ശ്വാ​സം നേ​ടി​യെ​ടു​ക്കു​ന്ന ഇ​യാ​ൾ, പി​ന്നീ​ട് പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഘ​ടം​ഘ​ട്ട​മാ​യാ​ണ് പ​ണം ത​ട്ടി​യി​രു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 25-ൽ ​അ​ധി​കം സ്ത്രീ​ക​ളെ ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ വ​ഞ്ചി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

സ്ത്രീ​ക​ളി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത പ​ണം ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ആ​ഡം​ബ​ര കാ​ർ പോ​ലീ​സ് പ്ര​തി​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ത​ട്ടി​പ്പി​ൽ പ്ര​തി​യു​ടെ മ​ക​നും പ​ങ്കാ​ളി​യാ​യ​തി​നെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മ​ക​നെ​യും കേ​സി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഇ​രു​വ​രും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.

Kerala

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ​പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി

ക​ഴ​ക്കൂ​ട്ടം: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. മേ​നം​കു​ളം പ​ള്ളി​ത്തു​റ രാ​ജീ​വ് ന​ഗ​റി​ൽ താ​മ​സ​ക്കാ​രി​യാ​ണ് അ​തി​ജീ​വി​ത. യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന് തൊ​ട്ടു​പി​ന്നി​ലു​ള്ള ഓ​യോ​റൂ​മി​ൽ എ​ത്തി​ച്ചാ​ണ് പ്ര​തി യു​വ​തി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​ത് .തു​ട​ർ​ന്ന് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി. യു​വ​തി​യെ ലോ​ഡ്ജ് മു​റി​യി​ൽ വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡ​ന​വി​വ​ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി. ഇ​ത് കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പീ​ഡ​നം തു​ട​രു​ക​യു​മാ​യി​രു​ന്നു.

വ​ലി​യ​തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ കേ​സാ​ണ് സം​ഭ​വം ന​ട​ന്ന സ്ഥ​ലം പ​രി​ഗ​ണി​ച്ച് ക​ഴ​ക്കൂ​ട്ടം സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​ത്. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​വി​ള​പ്പി​ൽ​ശാ​ല സ്വ​ദേ​ശി​യാ​യ ശ​ര​ത് എ​ന്ന​യാ​ൾ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

Movies

സം​ഗീ​ത​സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ൻ വി​വാ​ഹി​ത​നാ​യി

സം​ഗീ​ത​സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വും ന​ട​നു​മാ​യ ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ൻ വി​വാ​ഹി​ത​നാ​യി. ശ്രീ​ജ വി​ജ​യ​നാ​ണ് വ​ധു. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ശ്രീ​ജ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് വി​വാ​ഹി​ത​നാ​യ വി​വ​രം ശ്രീ​ജി​ത്ത് ത​ന്നെ​യാ​ണ് പ​ങ്കു​വ​ച്ച​ത്.

"ന​മ്മ​ൾ ഒ​രി​ക്ക​ലും അ​പ​രി​ചി​ത​രാ​കേ​ണ്ട​വ​ര​ല്ലാ​യി​രു​ന്നു. ഇ​ന്ന്, ന​മ്മ​ൾ ഒ​ന്നി​ച്ച് ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ യാ​ത്ര​യ്ക്ക് തു​ട​ക്കം കു​റി​ക്കു​ക​യാ​ണ്. അ​തേ... എ​ന്‍റെ ജീ​വി​ത​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​യാ​യ ആ​ളോ​ടൊ​പ്പം സ​ന്തോ​ഷ​ക​ര​മാ​യ ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ലേ​ക്ക്... അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ത്ത തി​ക​ച്ചും ല​ളി​ത​വും സ്വ​കാ​ര്യ​വു​മാ​യ ച​ട​ങ്ങാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ വി​വാ​ഹ വാ​ർ​ത്ത​യാ​യി ഇ​തി​നെ ക​ണ​ക്കാ​ക്ക​ണ​മെ​ന്നും നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ത്ഥ​ന​യും അ​നു​ഗ്ര​ഹ​വും ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നും അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു'. ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ൻ കു​റി​ച്ചു.

പി. ​ജ​യ​ച​ന്ദ്ര​ന്‍റെ ശ​ബ്ദ​ത്തി​ൽ വ​ൻ​ഹി​റ്റാ​യി മാ​റി​യ പൊ​ടി​മീ​ശ മു​ള​യ്ക്ക​ണ കാ​ലം...(​പാ.​വ.) എ​ന്ന ഗാ​ന​മാ​ണ് ആ​ന​ന്ദി​നെ ഏ​റെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. പ്രേ​തം, പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ഞാ​ൻ മേ​രി​ക്കു​ട്ടി ​തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് സം​ഗീ​തം പ​ക​ർ​ന്ന​ത് ആ​ന​ന്ദ് മ​ധു​സൂ​ദ​ന​നാ​ണ്.

സൂ​ര​ജ് ടോം ​സം​വി​ധാ​നം ചെ​യ്ത വി​ശേ​ഷം ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ദ്ദേ​ഹം അ​ടു​ത്തി​ടെ നാ​യ​ക​നാ​യും അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, ഗാ​ന​ര​ച​ന, സം​ഗീ​തം എ​ന്നി​വ നി​ർ​വ​ഹി​ച്ച​തും ആ​ന​ന്ദ് ത​ന്നെ​യാ​യി​രു​ന്നു.

Special News

ഹാപ്പി വെഡ്‌ഡിംഗ് അല്ല വേണ്ടത് ഹാപ്പി മാര്യേജ്!

വിവാഹം മിക്കവരുടേയും ജീവിതത്തിലെ ഒരു സ്പെഷൽ ഡേ ആയിരിക്കും. അതിന്‍റെ ആഘോഷമെന്നവണ്ണം ആർഭാട വിവാഹങ്ങൾ ഇന്നു സർവസാധാരണമായിരിക്കുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ഒരുമിച്ച് താമസിച്ചു തുടങ്ങിയതിനു ശേഷം വർധിച്ചു വരുന്ന ആത്മഹത്യകളും കൊലപാതകങ്ങളും പീഡനങ്ങളും ആശങ്കയുളവാക്കുന്നതാണ്.

അടുത്തിടെ വലിയ ചർച്ചയായ ട്വിഷ ശർമയുടേയും ദീപികാ നഗറിന്‍റെയും ദുരൂഹമരണങ്ങൾ, നല്ല വിദ്യാഭ്യാസവും ജോലിയുമുള്ള പെൺകുട്ടികൾക്കു പോലും ഭർതൃ കുടുംബങ്ങളുടെ പീഡനത്തിൽനിന്നു രക്ഷപ്പെടാനാവുന്നില്ലെന്നു ചൂണ്ടിക്കാണിക്കുന്നു. മകൾ വിവാഹജീവിതത്തിൽ പീഡിപ്പിക്കപ്പെട്ടിട്ടും തങ്ങൾ ‘അഡ്ജസ്റ്റ്’ ചെയ്യാൻ പറഞ്ഞെന്നു പരിതപിക്കുന്ന കുടുംബങ്ങൾ, ഇന്നും സമൂഹം സ്ത്രീകളുടെ സഹനത്തെ മഹത്വവൽക്കരിക്കുകയും വിവാഹമോചനത്തെ അപരാധമായി കാണുകയും ചെയ്യുന്നുണ്ട് എന്നതിന്‍റെ ഉദാഹരണമാണ്. അതുകൊണ്ടൊക്കെയാവാം, പുതിയ തലമുറയിലെ പെൺകുട്ടികളിൽ വലിയൊരു ശതമാനം വിവാഹം കഴിക്കാൻ താത്പര്യപ്പെടുന്നില്ലെന്ന് പഠനങ്ങൾ!

വിവാഹത്തിൽ സ്ത്രീകൾ മാത്രമാണോ ഇരകൾ? അടുത്തിടെ, നടൻ ജയം രവി, താൻ സമ്പാദിക്കുന്ന പണം തനിക്ക് ഉപയോഗിക്കാൻ പോലും അനുവാദം വാങ്ങണമെന്ന്, താൻ ചെലവ് നോക്കുന്ന തന്‍റെ കുഞ്ഞുങ്ങളെ തനിക്ക് കാണാനോ സംസാരിക്കാനോ അനുവാദമില്ലെന്ന് ഒച്ചയുയർത്തിയും തൊണ്ട ഇടറിയും സംസാരിക്കുന്നതിനു താഴെ കമന്‍റ് ബോക്സുകളിൽ സമാനമായ അനുഭവങ്ങൾ വിവരിക്കുന്ന നിരവധി പുരുഷന്മാരെ കാണാം. ഇത്തരം വൈകാരിക, സാമ്പത്തിക ചൂഷണങ്ങളും പീഡനങ്ങളാണ്.
വിവാഹം എന്തിനാണ്? എന്തുകൊണ്ടാണത് നിരവധി പേർക്ക് ഊരാക്കുടുക്കും പേടിസ്വപ്നവും കൊലക്കയറുമാകുന്നത്?

ഹാപ്പി വെഡ്‌ഡിംഗ്!

നിങ്ങൾ എപ്പോൾ, എങ്ങനൊരാളെ വിവാഹം കഴിക്കണമെന്ന് ചുറ്റുമുള്ളവർ തീരുമാനിക്കുകയും നിർബന്ധിക്കുകയും ചെയ്യുന്നതായി കാണാം. ‘വിവാഹം കഴിക്കാൻ താത്പര്യമുണ്ടോ?’ എന്നൊരു ചോദ്യം പോലും അവിടെ ഉണ്ടാകുന്നില്ല.
പെൺകുട്ടിക്ക് പതിനെട്ടു വയസ് തികയാൻ ക്ഷമയില്ലാത്തത് കൊണ്ട് പതിനേഴേ മുക്കാലിനേ വിവാഹം നടത്തിയത്, പ്ലസ് ടുവിനു പഠിക്കുന്ന ‘ഭാര്യ’ വീട്ടുപണി കാരണം സ്‌കൂളിൽ പോകാനാകാത്ത വിഷമത്തിൽ ആത്മഹത്യ ചെയ്തത് ഒക്കെ കേരളത്തിലാണ്‌! ഈ 2026 ലാണ്‌!! കടം കയറിയും സാമ്പത്തിക ബാധ്യത വന്നും നിരവധി ‘കുടുംബനാഥൻ’മാർ ജീവിതം സ്വയം അവസാനിപ്പിക്കുന്നതും, ഗാർഹിക പീഡനങ്ങളിൽ ഭാര്യ പരലോകത്തേക്കും ഭർത്താവ് ജയിലിലേക്കും പിരിഞ്ഞു പോകുന്നതും എത്രയൊക്കെ ചുറ്റും കണ്ടാലും പിന്നെയും വീടു വിറ്റും കടം വാങ്ങിയും ആർഭാടമായി മകളെ കെട്ടിച്ചു വിട്ട് നമ്മൾ ഒരു ഭാരമൊഴിഞ്ഞല്ലോ എന്ന് ആശ്വസിക്കുന്നു. ഉണ്ടായ ‘നഷ്ടം’ മകനൊരു വിവാഹം കഴിക്കുമ്പോൾ അവന്‍റെ ഭാര്യയിൽനിന്നു നികത്താമെന്നു കണക്കു കൂട്ടുന്നു. ഈ ബാർട്ടർ സിസ്റ്റമാണോ പരിശുദ്ധമെന്നു നമ്മൾ പറയുന്ന വിവാഹം?
ആണെങ്കിൽ, കാലാനുസൃതമായി അത് മാറേണ്ടതുണ്ട്. ആരോഗ്യമുള്ള ഒരു വിവാഹബന്ധത്തിന് പ്രസക്തമായി എനിക്ക് തോന്നിയ ചില കാര്യങ്ങൾ പങ്കു വയ്ക്കട്ടെ.

റൈറ്റ് പേഴ്‌സൺ അറ്റ് റൈറ്റ് ടൈം

തനിക്കു ചേരുന്നൊരാളെ കണ്ടെത്തുന്നത് രണ്ടു പേർക്കും അനുയോജ്യമായ സമയത്തു കൂടിയായിരിക്കണം. പലർക്കും ഭാവിയെ കുറിച്ച് കൃത്യമായി ഒരു ധാരണ ഉണ്ടാവുക ജോലി കിട്ടി സെറ്റിൽ ആകുമ്പോഴാവും. ഒപ്പം, ഫിനാൻഷലി ഇൻഡിപെൻഡന്‍റ് ആകുന്നത് സുരക്ഷിതത്വ ബോധവും നൽകും. അതിനു മുൻപേയുള്ള വിവാഹങ്ങൾ അനിശ്ചിതത്വവും സാമ്പത്തിക പ്രതിസന്ധികളും പ്രതീക്ഷിക്കാതെയുള്ള ബുദ്ധിമുട്ടുകളും കൊണ്ട് ബന്ധത്തിന്‍റെ സ്വരച്ചേർച്ചയെ ബാധിക്കാൻ സാധ്യതയുണ്ട്. ഒരുമിച്ചു പോകാൻ ഒരാൾ മാത്രം മറ്റൊരാൾക്ക് വേണ്ടി എല്ലാം അഡ്ജസ്റ്റ് ചെയ്യുന്നതും ഭാവിയിൽ പ്രശ്നങ്ങളും അകൽച്ചയും ഉണ്ടാക്കാം.

ചിന്താഗതിയും മൂല്യങ്ങളും ശീലങ്ങളും

വിവാഹത്തിന്‍റെ പൊരുത്തത്തിൽ കോമൺ ഇന്‍ററസ്റ്റ് പോലെ തന്നെ പ്രധാനമാണ് ഒരേ വാല്യൂ സിസ്റ്റവും ചിന്താഗതിയും ശീലങ്ങളും. നമ്മുടെ താത്പര്യങ്ങൾ കാലക്രമേണ മാറും. പക്ഷേ ചിന്താഗതിയും മൂല്യങ്ങളും ശീലങ്ങളും അടിസ്ഥാനമാണ്. അതിലെ യോജിപ്പില്ലായ്മ ദൈനംദിന ജീവിതത്തിലെ ഓരോ ചെറിയ കാര്യത്തിലും കോൺഫ്ലിക്ട് ഉണ്ടാക്കും. പണം ചെലവഴിക്കുന്ന കാര്യങ്ങൾ മുതൽ ശരീര ശുചിത്വം വരെ, പേരന്‍റിംഗ് സ്റ്റൈൽ മുതൽ ഒരു വാർത്തയോടു പ്രതികരിക്കുന്ന രീതി വരെ വലിയ വഴക്കുകൾക്കു കാരണമായേക്കാം.

സൗഹൃദം എന്ന അടിത്തറ

പ്രണയവിവാഹമാണെങ്കിലും അറേഞ്ചജ് മാരേജ് ആണെങ്കിലും പങ്കാളികളാകുന്നവർ തമ്മിലുള്ള സൗഹൃദം വിവാഹജീവിതത്തിൽ പ്രധാനമാണ്. പ്രണയച്ചൂട് നഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, പങ്കാളികളെ ഒരുമിച്ച് ജീവിതത്തെ അഭിമുഖീകരിക്കാനും സന്തോഷത്തിലും സങ്കടത്തിലും താങ്ങായി നിൽക്കാനും സഹായിക്കുന്നതു സൗഹൃദത്തിന്‍റെ ഊഷ്മളതയാണ്. ഒരുമിച്ച് ഒരു കുടുംബം കെട്ടിപ്പടുക്കുന്നത്, രണ്ടു നല്ല സുഹൃത്തുക്കൾ തുല്യമായി എഫേർട്ട് ഇട്ടു ചെയ്യുന്ന ഒരു പ്രോജക്ട് പോലെയാണെങ്കിൽ ആ പ്രോസസ് തന്നെ അവരെ ഒരുപാട് അടുപ്പിക്കും. അവർക്കിടയിൽ ടീം സ്പിരിറ്റ് ഉണ്ടാക്കിയെടുക്കും.

ഒരുമിച്ച് വളരുക

പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ ഇണയായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ അതിലൊരാളുടെ സ്വത്വമോ വ്യക്തിത്വമോ മറ്റൊരാൾക്കായി പണയം വയ്ക്കേണ്ടതില്ല. പകരം, രണ്ടുപേർക്കും ഒരുമിച്ച് വളരാനുള്ള ഒരവസരമായി ആ കൂട്ടിനെ കാണാം. സ്നേഹത്തിനൊപ്പം ഉത്തരവാദിത്തങ്ങളും ഒരുമിച്ചു പങ്കിടാം. മറ്റൊരാളെ വളരാനനുവദിക്കാതെ നിയന്ത്രിക്കുമ്പോൾ പരസ്പര സ്നേഹവും ബഹുമാനവും ഇല്ലാതെയാകുന്നു. കുടുംബത്തിന്‍റെ മൊത്തം സന്തോഷത്തെയും ആരോഗ്യത്തെയും അതു ബാധിക്കും.

പ്രതിസന്ധികളിലും ബഹുമാനം നിലനിർത്തുക

പങ്കാളികൾക്കിടയിൽ കടുത്ത ഭിന്നത ഉടലെടുക്കുകയാണെങ്കിൽ അത് പരസ്പരം പരിഹരിക്കാനാകുന്നില്ലെങ്കിൽ പ്രഫഷണൽ ഹെൽപ് സ്വീകരിക്കേണ്ടതാണ്. പരസ്പരം ചെളിവാരി എറിയാതെ ബഹുമാനം നിലനിർത്തിക്കൊണ്ട് ഭിന്നതകളെ വിശകലനം ചെയ്യുക. മറ്റൊരു കുടുംബാംഗമോ സുഹൃത്തുക്കളോ മധ്യസ്ഥതയ്ക്കു വരുമ്പോൾ അവരുടെ അഭിപ്രായങ്ങൾ ബയസ്ട് ആകാൻ സാധ്യതയുണ്ട്. എന്നാൽ, നിങ്ങൾ പീഡനം നേരിടുകയാണെങ്കിൽ, അത് ആവർത്തിച്ചു കൊണ്ടേയിരിക്കാൻ സാധ്യതയുള്ളതിനാൽ, അതിനെ കൃത്യമായി അഡ്രസ് ചെയ്യുക.

ഹാപ്പി വെഡിംഗല്ല, ഹാപ്പി മാര്യേജ് ആവണം നമ്മുടെ ഉദ്ദേശ്യം.

National

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം: ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​റ​സ്റ്റി​ൽ

മൊ​​​​റേ​​​​ന: വി​​​​വാ​​​​ഹ​​​​വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി യു​​​​വ​​​​തി​​​​യെ ലൈം​​​​ഗി​​​​ക​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ച കേ​​​​സി​​​​ൽ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മൊ​​​​റേ​​​​ന ജി​​​​ല്ല​​​​യി​​​​ൽ ഡെ​​​​പ്യൂ​​​​ട്ടി ക​​​​ള​​​​ക്ട​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി.

ഫേ​​​​സ്ബു​​​​ക്കി​​​​ലൂ​​​​ടെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ട്ട മു​​​​തി​​​​ർ​​​​ന്ന റ​​​​വ​​​​ന്യൂ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ പ്ര​​​​തി ഫോ​​​​ണി​​​​ലൂ​​​​ടെ നി​​​​ര​​​​ന്ത​​​​രം ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വി​​​​വാ​​​​ഹ​​​​വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷ​​​​ക്കാ​​​​ല​​​​മാ​​​​യി ലൈം​​​​ഗി​​​​ക ചൂ​​​​ഷ​​​​ണം ചെ​​​​യ്തെ​​​​ന്നും ഇ​​​​പ്പോ​​​​ൾ വി​​​​വാ​​​​ഹ​​​​വാ​​​​ഗ്ദാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് പി​​ന്മാ​​​​റി​​​​യെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി മൊ​​​​റേ​​​​ന സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യു​​​​വ​​​​തി ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​റ​​​​സ്റ്റ്.

പ്ര​​​​തി​​​​യെ ഇ​​​​ന്നു കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കു​​​​മെ​​​​ന്ന് സി​​​​റ്റി പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് ദീ​​​​പാ​​​​ലി ച​​​​ന്ദോ​​​​റി​​​​യ അ​​​​റി​​​​യി​​​​ച്ചു.

2025 മാ​​​​ർ​​​​ച്ച് 30ന് ​​​​പ്ര​​​​തി യു​​​​വ​​​​തി​​​​യെ കാ​​​​റി​​​​ൽ മൊ​​​​റേ​​​​ന​​​​യി​​​​ലെ ഒ​​​​രു വി​​​​ശ്ര​​​​മ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ചും സ​​​​ബ​​​​ൽ​​​​ഗ​​ഡി​​​​ൽ സ​​​​ബ് ഡി​​​​വി​​​​ഷ​​​​ണ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റാ​​​​യി ജോ​​​​ലി ചെ​​​​യ്യ​​​​വെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യി​​​​ൽ വ​​​​ച്ചും, പി​​​​ന്നീ​​​​ട് ഗ്വാ​​​​ളി​​​​യ​​​​റി​​​​ലെ ഒ​​​​രു ഫ്ലാ​​​​റ്റി​​​​ലെ​​​​ത്തി​​​​ച്ചും പീ​​​​ഡി​​​​പ്പി​​​​ച്ച​​​​താ​​​​യി പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Movies

കാ​മു​കി​യെ വി​വാ​ഹം ക​ഴി​ക്കാ​നൊ​രു​ങ്ങി ആ​മി​ർ ഖാ​ൻ; മൂ​ന്നാം വി​വാ​ഹം ജൂ​ലൈ​യി​ൽ

ന​ട​ൻ ആ​മി​ർ ഖാ​ൻ വി​വാ​ഹി​ത​നാ​കാ​നൊ​രു​ങ്ങു​ന്നു. ദീ​ർ​ഘ​നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന കാ​മു​കി ഗൗ​രി സ്പ്രാ​ത്തി​നെ നി​യ​മ​പ​ര​മാ​യി​ട്ടാ​ണ് താ​രം വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സം അ​ഞ്ചി​നാ​യി​രി​ക്കും വി​വാ​ഹ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​രു​വ​രും ഒ​ന്നി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​കും പ​ങ്കെ​ടു​ക്കു​ക. ആ​മി​റി​ന്‍റെ മൂ​ന്നാം വി​വാ​ഹ​മാ​ണി​ത്.

ത​ന്‍റെ അ​റു​പ​താം ജ​ന്മ​ദി​ന​ത്തി​ലാ​യി​രു​ന്നു ആ​മി​ർ ഖാ​ൻ പു​തി​യ പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഗൗ​രി​യെ ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി പ​രി​ച​യ​മു​ണ്ടെ​ന്നും ഇ​പ്പോ​ൾ ഒ​ന്ന​ര വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ആ​മി​ർ പ​റ​ഞ്ഞു.

ഗൗ​രി​യും ആ​മി​ർ ഖാ​നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നി​ച്ച് പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ഗോ​സി​പ്പു​ക​ള്‍ വ​ന്ന​ത്.

ഇ​തോ​ടെ ത​ന്‍റെ അ​റു​പ​താം ജ​ന്മ​ദി​ന​ത്തി​ൽ ഗൗ​രി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ആ​മി​ര്‍ പ​റ​യു​ക​യാ​യി​രു​ന്നു. മും​ബൈ​യി​ലെ പു​തി​യ വീ​ട്ടി​ലേ​ക്ക് ഗൗ​രി​യു​മൊ​ത്ത് ആ​മി​ർ ഖാ​ൻ താ​മ​സം മാ​റ്റി​യി​രു​ന്നു.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ ഗൗ​രി മും​ബൈ​യി​ൽ സ​ലൂ​ണ്‍ ഉ​ട​മ​യാ​ണ്. ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു ഗൗ​രി താ​മ​സി​ച്ചി​രു​ന്ന​ത്. ഗൗ​രി​യെ കാ​ണാ​ൻ ആ​യി ബം​ഗ​ളൂ​രു​വി​ൽ പോ​യി വ​രാ​റു​ണ്ടാ​യി​രു​ന്നു എ​ന്നും അ​മി​ർ പ​റ​ഞ്ഞി​രു​ന്നു. സി​നി​മ മേ​ഖ​ല​യ്ക്ക് പു​റ​ത്തു​ള്ള ഒ​രാ​ളു​മാ​യി ആ​മി​ർ പ്ര​ണ​യ​ത്തി​ലാ​ണ് എ​ന്ന് ആ​ദ്യം റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ആ​മി​ര്‍ ഖാ​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ഗൗ​രി. ആ​റു​വ​യ​സു​ള്ള മ​ക​നും ഗൗ​രി​ക്ക് ഉ​ണ്ട്.

ര​ണ്ടു​ത​വ​ണ വി​വാ​ഹം ചെ​യ്ത ആ​മി​ർ ഖാ​ന് ര​ണ്ട് ബ​ന്ധ​ങ്ങ​ളി​ലു​മാ​യി മൂ​ന്ന് മ​ക്ക​ളു​ണ്ട്. 1986ൽ ​ന​ടി റീ​ന ദ​ത്ത​യെ​യും 2005ൽ ​സം​വി​ധാ​യി​ക കി​ര​ൺ റാ​വു​വി​നെ​യും വി​വാ​ഹം ചെ​യ്തി​രു​ന്നു.

മു​ൻ​ഭാ​ര്യ​മാ​രാ​യ റീ​ന ദ​ത്ത​യും കി​ര​ൺ​റാ​വു​വു​മാ​യി ഇ​പ്പോ​ഴും ന​ല്ല സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​താ​യും അ​വ​രെ ബ​ഹു​മാ​നി​ക്കു​ന്നെ​ന്നും അ​ടു​ത്തി​ടെ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ആ​മി​ർ പ​റ​ഞ്ഞി​രു​ന്നു.

 

Movies

അ​ർ​ജു​ൻ ദാ​സ് വി​വാ​ഹി​ത​നാ​കു​ന്നു?​മ​റു​പ​ടി​യു​മാ​യി താ​ര​ത്തി​ന്‍റെ ടീം

​ന​ട​ൻ അ​ർ​ജു​ൻ ദാ​സ് വി​വാ​ഹി​ത​നാ​കാ​ൻ ഒ​രു​ങ്ങു​ന്നു എ​ന്ന​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ അ​ട​ക്കം പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളി​ലൊ​ന്ന്. താ​രം ഉ​ട​നെ വി​വാ​ഹി​ത​നാ​കാ​ൻ പോ​കു​ന്നു​വെ​ന്നും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ താ​ര​ത്തി​ന്റെ വി​വാ​ഹ​നി​ശ്ച​യ​മു​ണ്ടാ​വു​മെ​ന്നാ​യി​രു​ന്നു അ​ഭ്യൂ​ഹം. എ​ന്നാ​ൽ തെ​റ്റാ​യ വാ​ർ​ത്ത​ക​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​തെ​ന്ന് താ​ര​ത്തി​ന്‍റെ ടീം ​വ്യ​ക്ത​മാ​ക്കി.

വാ​ർ​ത്ത​യി​ൽ ക​ഴ​മ്പി​ല്ലെ​ന്നാ​ണ് അ​ർ​ജു​ൻ ദാ​സി​ന്‍റെ മാ​നേ​ജ​ർ എ​ക്‌​സി​ൽ കു​റി​ച്ച​ത്. 'പ്രി​യ​പ്പെ​ട്ട​വ​രേ, ന​ട​ൻ അ​ർ​ജു​ൻ ദാ​സി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ച​രി​ക്കു​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളി​ൽ യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ല. അ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് മാ​ധ്യ​മ​സു​ഹൃ​ത്തു​ക്ക​ൾ ഞ​ങ്ങ​ളെ ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​ത വ​രു​ത്ത​ണം' എ​ന്നാ​യി​രു​ന്നു മാ​നേ​ജ​രു​ടെ പോ​സ്റ്റ്.

കൈ​തി, മാ​സ്റ്റ​ർ, വി​ക്രം, ഗു​ഡ് ബാ​ഡ് അ​ഗ്ലി, തെ​ലു​ങ്ക് ചി​ത്ര​മാ​യ ദേ ​കോ​ൾ ഹിം ​ഒ.​ജി. എ​ന്നീ സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​ണ് അ​ർ​ജു​ൻ.

Movies

താ​ലി​മാ​ല അ​ണി​ഞ്ഞ് ക​ങ്ക​ണ..! താ​ര​ത്തി​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞോ?

ബോ​ളി​വു​ഡ് ന​ടി​യും ബി​ജെ​പി എം​പി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത് എ​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന താ​ര​മാ​ണ്. സി​നി​മ​ക​ളി​ലെ പ്ര​ക​ട​നം കൊ​ണ്ടും രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​ക​ൾ​കൊ​ണ്ടും വ്യ​ക്തി​ജീ​വി​തം​കൊ​ണ്ടും ക​ങ്ക​ണ പ​ല​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കു കാ​ര​ണ​മാ​കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ക​ങ്ക​ണ​യു​ടെ ഏ​റ്റ​വും പു​തി​യ ഒ​രു വീ​ഡി​യോ​യാ​ണ് വ​ൻ ത​രം​ഗം സൃ​ഷ്ടി​ക്കു​ന്ന​ത്.

മും​ബൈ​യി​ലെ ഒ​രു തി​യ​റ്റ​റി​ന് പു​റ​ത്തു​നി​ന്നു​ള്ള ക​ങ്ക​ണ​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​യ​ത്. ഒ​രു സാ​ധാ​ര​ണ പി​ങ്ക് ചു​രി​ദാ​ർ ധ​രി​ച്ച്, ക​ണ്ണ​ട​വ​ച്ച് കാ​റി​ലേ​ക്ക് പോ​കു​ന്ന ക​ങ്ക​ണ​യു​ടെ ക​ഴു​ത്തി​ൽ ഒ​രു താ​ലി​യും കൈ​ക​ളി​ൽ പ​ച്ച വ​ള​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ചി​ല വീ​ഡി​യോ​ക​ളി​ൽ നെ​റ്റി​യി​ൽ സി​ന്ദൂ​രം ചാ​ർ​ത്തി​യ​താ​യും കാ​ണാം.

ഒ​രു വി​വാ​ഹി​ത​യാ​യ സ്ത്രീ​യു​ടെ ലു​ക്കി​ൽ ക​ങ്ക​ണ​യെ പെ​ട്ടെ​ന്ന് ക​ണ്ട​തോ​ടെ ആ​രാ​ധ​ക​ർ ഒ​ന്ന​ട​ങ്കം ഞെ​ട്ടി. ക​ങ്ക​ണ ആ​രു​മ​റി​യാ​തെ ര​ഹ​സ്യ​മാ​യി വി​വാ​ഹം ക​ഴി​ച്ചോ?, ആ​രാ​ണ് ആ ​ഭാ​ഗ്യ​വാ​ൻ? എ​ന്നി​ങ്ങ​നെ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​ക​ൾ കൊ​ഴു​ത്തു.

എ​ന്നാ​ൽ, ക​ങ്ക​ണ​യു​ടെ ഈ ​ലു​ക്കി​ന് പി​ന്നി​ൽ യാ​തൊ​രു​വി​ധ ര​ഹ​സ്യ​വു​മി​ല്ല എ​ന്നാ​ണ് പി​ന്നീ​ടു പു​റ​ത്തു​വ​ന്ന​ത്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, ക​ങ്ക​ണ ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ങ്ങ​ളി​ൽ ഒ​ന്നാ​യ "ക്വീ​ൻ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യ "ക്വീ​ൻ 2' എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​ലാ​ണ്. മും​ബൈ​യി​ലെ ഗെ​യ്റ്റി ഗാ​ല​ക്‌​സി തി​യ​റ്റ​റി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ക​യാ​യി​രു​ന്നു.

ഷൂ​ട്ടിം​ഗി​നി​ട​യി​ൽ താ​ര​ത്തി​ന് പെ​ട്ടെ​ന്ന് ഒ​രു ദ​ന്ത​ഡോ​ക്ട​റെ കാ​ണാ​ൻ പോ​കേ​ണ്ടി വ​ന്നു. ക​ന​ത്ത സു​ര​ക്ഷ​യോ​ടെ തി​ടു​ക്ക​ത്തി​ൽ ഇ​റ​ങ്ങി​യ​തി​നാ​ൽ സി​നി​മ​യി​ലെ വേ​ഷ​വും മേ​ക്ക​പ്പും മാ​റ്റാ​ൻ ക​ങ്ക​ണ​യ്ക്ക് സ​മ​യം ല​ഭി​ച്ചി​ല്ല. പു​റ​ത്ത് പാ​പ്പ​രാ​സി​ക​ൾ കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് താ​രം അ​റി​ഞ്ഞി​രു​ന്ന​തു​മി​ല്ല. ക​ങ്ക​ണ കാ​റി​ലേ​ക്ക് ക​യ​റി​പ്പോ​യ​തി​ന് പി​ന്നാ​ലെ ഈ ​വേ​ഷ​ത്തി​ലു​ള്ള വീ​ഡി​യോ വൈ​റ​ലാ​കു​ക​യും അ​ത് ര​ഹ​സ്യ വി​വാ​ഹ വാ​ർ​ത്ത​യാ​യി പ്ര​ച​രി​ക്കു​ക​യു​മാ​യി​രു​ന്നു.

സി​നി​മ​യി​ൽ ക​ങ്ക​ണ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ലു​ക്കാ​ണി​തെ​ന്ന് പി​ന്നീ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. മാ​ത്ര​മ​ല്ല ഈ ​വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് ക​ങ്ക​ണ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ത​നി​ക്ക് വി​വാ​ഹ​മാ​യി​ട്ടി​ല്ലെ​ന്നും, താ​ൻ വി​വാ​ഹം ക​ഴി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് ലോ​കം മു​ഴു​വ​ൻ അ​റി​യി​ച്ചു​കൊ​ണ്ട് വ​ള​രെ ഗം​ഭീ​ര​മാ​യി മാ​ത്ര​മേ ചെ​യ്യു​ക​യു​ള്ളൂ എ​ന്നും ഒ​ളി​ച്ചോ​ടി​യോ ര​ഹ​സ്യ​മാ​യോ വി​വാ​ഹം ക​ഴി​ക്കി​ല്ലെ​ന്നും ക​ങ്ക​ണ വ്യ​ക്ത​മാ​ക്കി.

സി​നി​മ​യി​ലെ വേ​ഷ​ത്തി​ന്‍റെ പേ​രി​ലാ​ണ് ഈ ​പു​തി​യ വി​വാ​ഹ വാ​ർ​ത്ത പ്ര​ച​രി​ച്ച​തെ​ങ്കി​ലും, ക​ങ്ക​ണ​യു​ടെ പ്ര​ണ​യ ജീ​വി​തം മു​ന്പം വ​ലി​യ രീ​തി​യി​ൽ ബോ​ളി​വു​ഡി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ക​ങ്ക​ണ സി​നി​മ​യി​ലെ​ത്തു​ന്ന തു​ട​ക്ക​കാ​ല​ത്ത് പ്രാ​യ​ത്തി​ൽ വ​ള​രെ മു​തി​ർ​ന്ന​തും വി​വാ​ഹി​ത​നു​മാ​യ ന​ട​ൻ ആ​ദി​ത്യ പ​ഞ്ചോ​ളി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു എ​ന്ന് വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു.

പി​ന്നീ​ട് ഈ ​ബ​ന്ധം ക​ടു​ത്ത മാ​ന​സി​ക-​ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളി​ലാ​ണ് അ​വ​സാ​നി​ച്ച​തെ​ന്ന് ക​ങ്ക​ണ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

'രാ​സ് 2' എ​ന്ന ചി​ത്ര​ത്തി​ൽ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്ത് ന​ട​ൻ ശേ​ഖ​ർ സു​മ​ന്‍റെ മ​ക​നാ​യ അ​ധ്യാ​യ​ൻ സു​മ​നു​മാ​യി ക​ങ്ക​ണ പ്ര​ണ​യ​ത്തി​ലാ​യി. എ​ന്നാ​ൽ, ഈ ​ബ​ന്ധം അ​ധി​ക​നാ​ൾ നീ​ണ്ടു​നി​ന്നി​ല്ല. ക​ങ്ക​ണ ത​ന്നെ മ​ന്ത്ര​വാ​ദ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നും ക​ഠി​ന​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും പി​ൽ​ക്കാ​ല​ത്ത് അ​ധ്യാ​യ​ൻ ആ​രോ​പി​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

ബോ​ളി​വു​ഡി​നെ ത​ന്നെ പി​ടി​ച്ചു​ല​ച്ച ഏ​റ്റ​വും വ​ലി​യ വി​വാ​ദ പ്ര​ണ​യ​മാ​യി​രു​ന്നു ക​ങ്ക​ണ​യും ഋ​തി​ക് റോ​ഷ​നും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന​ത്. "ക്രി​ഷ് 3' എ​ന്ന ചി​ത്ര​ത്തി​ന്‍റെ സ​മ​യ​ത്ത് ത​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ഋ​തി​ക് ത​നി​ക്ക് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു​വെ​ന്നും ക​ങ്ക​ണ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ഋ​തി​ക് ഇ​ത് പൂ​ർ​ണ​മാ​യും നി​ഷേ​ധി​ക്കു​ക​യും ക​ങ്ക​ണ​യ്ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്ന് ആ​രോ​പി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ കു​റ​ച്ചു​കാ​ല​മാ​യി ഒ​രു വി​ദേ​ശി​യാ​യ ബി​സി​ന​സു​കാ​ര​നു​മാ​യി ക​ങ്ക​ണ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ചി​ല ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

NRI

കടലിനക്കരെ മൊട്ടിട്ട പ്രണയത്തിന് കേരളത്തിൽ സാഫല്യം; മലയാളി പെൺകുട്ടിയെ താലി ചാർത്തി കനേഡിയൻ പൗരൻ

തി​രു​വ​നന്തപുരം: കാ​ന​ഡ​യി​ലെ സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ മൊ​ട്ടി​ട്ട പ്ര​ണ​യം ക​ഴി​ഞ്ഞ ദി​വ​സം പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ പാ​ച്ച​ല്ലൂ​രി​ലെ ബീ​ച്ച് റി​സോ​ര്‍​ട്ടി​ല്‍ സ​ഫ​ല​മാ​യി. വി​ദേ​ശി - ​സ്വ​ദേ​ശി വി​വാ​ഹ​ത്തി​നാ​ണ് റി​സോ​ര്‍​ട്ട് സാ​ക്ഷി​യാ​യ​ത്.

പേ​യാ​ട് ഡി.​എ​സ്.​സു​ധീ​ഷ് ബാ​ബു -​ എ.​എ​ന്‍.​ സൂ​ര്യ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ള്‍ ശ​ര​ണ്യ സു​ധീ​ഷി​ന്‍റെ​യും (28) ക​നേ​ഡി​യ​ന്‍ സ്വ​ദേ​ശി​ക​ളാ​യ ഡെ​വി​ഡ് വൈ​സ്മാ​ന്‍-​സാ​ന്ദ്രാ വൈ​സ്മാ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഷോ​ണ്‍ വൈ​സ്മാ​നു​മാ​ണ് (32) പാ​ച്ച​ല്ലൂ​രി​ലെ ബീ​ച്ച് റി​സോ​ര്‍​ട്ടി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം താ​ലി ചാ​ര്‍​ത്തി പു​തു​ജീ​വി​ത​ത്തി​ലേ​യ്ക്ക് ക​ട​ന്ന​ത്.

കാ​ന​ഡ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ മൊ​ട്ടി​ട്ട പ്ര​ണ​യ​മാ​ണ് മൂ​ന്ന് വ​ര്‍​ഷ​ത്തി​നു ശേ​ഷം സ​ഫ​ല​മാ​യി മാ​റി​യ​ത്. തി​രു​വ​ന​ന്ത​പു​രം മാ​ര്‍​ ഇ​വാ​നി​യോ​സ് കോ​ള​ജി​ലെ സു​വോ​ള​ജി പ​ഠ​ന​ത്തി​ന് ശേ​ഷം ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​ത്തി​നാ​യി കാ​ന​ഡ​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ശ​ര​ണ്യ ഷോ​ണ്‍ വൈ​സ്മാ​നു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തും തു​ട​ര്‍​ന്ന് അ​ടു​പ്പ​ത്തി​ലാ​യ​തും.

ശര​ണ്യ​യു​ടെ മു​ത്ത​ശ്ശി സ​രോ​ജ​ത്തി​ന് വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് വി​വാ​ഹം പാ​ച്ച​ല്ലൂ​രി​ല്‍​വ​ച്ച് ന​ട​ത്താ​ന്‍ ഇ​ട​യാ​യ​ത്. ശ​ര​ണ്യ​യു​ടെ സ​ഹോ​ദ​ര​ന്‍ സൂ​ര​ജ് നാ​ല് വ​ര്‍​ഷം മു​മ്പ് ക​നേ​ഡി​യി​ന്‍ യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. ന​വ​ദ​മ്പ​തി​ക​ള്‍ 18ന് ​കാ​ന​ഡ​യി​ലേ​യ്ക്ക് മ​ട​ങ്ങും.

National

വി​വാ​ഹം ക​ഴി​ഞ്ഞ് അ​ഞ്ച് മാ​സം, ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ യു​വ​തി മ​രി​ച്ച നി​ല​യി​ൽ, കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ

ഭോ​പ്പാ​ൽ: വി​വാ​ഹം ക​ഴി​ഞ്ഞ് അ​ഞ്ച് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ സ്വ​ദേ​ശി ട്വി​ഷ ശ​ർ​മ(33) ആ​ണ് മ​രി​ച്ച​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലു​ള്ള അ​ഭി​ഭാ​ഷ​ക​ൻ സ​മ​ർ​ത് സിം​ഗ് ആ​ണ് ട്വി​ഷ​യു​ടെ ഭ​ർ​ത്താ​വ്. മ​ക​ൾ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ക​ടു​ത്ത പീ​ഡ​നം നേ​രി​ട്ടി​രു​ന്നു​വെ​ന്ന് ട്വി​ഷ​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.‌‌‌‌‌‌‌‌‌‌ ഈ ​മാ​സം 12-ാം തീ​യ​തി രാ​ത്രി​യാ​ണ് ട്വി​ഷ മ​രി​ക്കു​ന്ന​ത്.

സം​ഭ​വ ദി​വ​സം രാ​ത്രി 10.05ന് ​ട്വി​ഷ മാ​താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ താ​ൻ നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ളെ കു​റി​ച്ച് അ​റി​യി​ച്ചു. സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ ട്വി​ഷ​യു​ടെ ഭ​ർ​ത്താ​വ് മു​റി​യി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ ഇ​വ​ർ കോ​ൾ ക​ട്ട് ചെ​യ്തു.

പ​രി​ഭ്രാ​ന്ത​രാ​യ ത​ങ്ങ​ൾ ട്വി​ഷ​യെ​യും സ​മ​ർ​ത് സിം​ഗി​നെ​യും സ​മ​ർ​തി​ന്‍റെ മാ​താ​വ് ഗി​രി​ബാ​ല സിം​ഗി​നെ​യും ബ​ന്ധ​പ്പെ​ടാ​ൻ നി​ര​വ​ധി ത​വ​ണ ശ്ര​മി​ച്ചു​വെ​ങ്കി​ലും ആ​രും പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന് ട്വി​ഷ​യു​ടെ സ​ഹോ​ദ​ര​നും ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ മേ​ജ​ർ ഹ​ർ​ഷി​ത് ശ​ർ​മ പ​റ​ഞ്ഞു.

പ​ത്ത് മി​നി​റ്റി​നു​ശേ​ഷം രാ​ത്രി 10:15 ന്, ​ഗി​രി​ബാ​ല സിം​ഗ് കോ​ൾ എ​ടു​ത്തു. മ​ക​ളെ ചെ​ന്ന് നോ​ക്കാ​ൻ ട്വി​ഷ​യു​ടെ കു​ടും​ബം ഗി​രി​ബാ​ല സിം​ഗി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​ഞ്ച് മി​നി​റ്റി​നു​ശേ​ഷം, രാ​ത്രി 10:20 ന്, ​ട്വി​ഷ ശ്വ​സി​ക്കു​ന്നി​ല്ലെ​ന്ന് ഗി​രി​ബാ​ല സിം​ഗ് ഇ​വ​രെ അ​റി​യി​ച്ചു.

ട്വി​ഷ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്ക് 10 മി​നി​റ്റ് ദൂ​രം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു​വെ​ന്നും സ​മ​ർ​ത് സിം​ഗി​ന്‍റെ കു​ടും​ബം ചി​കി​ത്സ മ​ന​പൂ​ർ​വം വൈ​കി​പ്പി​ച്ച​താ​ണെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. ട്വി​ഷ​യെ 11.30നാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തെ​ന്ന് സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു.

ട്വി​ഷ മാ​ന​സി​ക പീ​ഡ​ന​ത്തി​നും ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നും ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നും ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ ട്വി​ഷ​യെ നി​ർ​ബ​ന്ധി​ച്ചു​വെ​ന്നും മേ​ജ​ർ ശ​ർ​മ ആ​രോ​പി​ക്കു​ന്നു.

"ഗ​ർ​ഭി​ണി​യാ​യ സ​മ​യ​ത്ത്, ഗ​ർ​ഭം അ​ല​സി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വും ഭ​ർ​തൃ​വീ​ട്ടു​കാ​രും ട്വി​ഷ​യെ ക​ടു​ത്ത സ​മ​ർ​ദ്ദ​ത്തി​ലാ​ക്കി. എ​ന്നാ​ൽ കു​ഞ്ഞി​നെ പ്ര​സ​വി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ട്വി​ഷ​യു​ടെ ആ​ഗ്ര​ഹം. അ​വി​ഹി​ത ബ​ന്ധ​ത്തി​ലു​ള്ള ഗ​ർ​ഭ​മാ​ണി​തെ​ന്നാ​ണ് ഭ​ർ​തൃ​വീ​ട്ടു​കാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മാ​ന​സി​ക സ​മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ ട്വി​ഷ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മേ​ജ​ർ ശ​ർ​മ വ്യ​ക്ത​മാ​ക്കി'.

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടും ട്വി​ഷ​യെ ഭ​ർ​തൃ​ബ​ന്ധു​ക്ക​ൾ പീ​ഡി​പ്പി​ച്ചു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. വി​വാ​ഹ സ​മ്മാ​ന​മാ​യി പി​താ​വ് ന​ൽ​കി​യ 20 ല​ക്ഷം രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ട്വി​ഷ​യെ ഇ​വ​ർ പീ​ഡി​പ്പി​ച്ചു​വെ​ന്ന് സ​ഹോ​ദ​ര​ൻ പ​റ​യു​ന്നു.

ക​ഴു​ത്തി​ൽ കു​രു​ക്ക് മു​റു​കി​യു​ള്ള മ​ര​ണ​മാ​ണ് ട്വി​ഷ​യു​ടേ​തെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ൽ ഒ​ന്നി​ല​ധി​കം മു​റി​വു​ക​ളു​ടെ​യും ച​ത​വു​ക​ളു​ടെ​യും പാ​ടു​ക​ൾ ഉ​ണ്ട്. രാ​സ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​ക​ളി​ലേ​ക്ക് അ​യ​ച്ചു.

ട്വി​ഷ​യു​ടെ ഭ​ർ​തൃ​മാ​താ​വ് വി​ര​മി​ച്ച ജ​ഡ്ജി​യും സ​മ​ർ​ത് സിം​ഗ് ഭ​ർ​ത്താ​വ് അ​ഭി​ഭാ​ഷ​ക​നു​മാ​യ​തി​നാ​ൽ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ​ത്തെ സ്വാ​ധീ​നി​ക്കു​മെ​ന്നും കു​ടും​ബം ഭ​യ​പ്പെ​ടു​ന്നു​ണ്ട്. അ​തി​നാ​ൽ, ഭ​ർ​തൃ​ഗൃ​ഹം സീ​ൽ ചെ​യ്യാ​ൻ അ​വ​ർ പോ​ലീ​സി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

 

Kerala

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ ത​ർ​ക്കം; വ​ര​ന്‍റെ ബ​ന്ധു​ക്ക​ളും കേ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം

ഇടുക്കി: വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാം​പി​യി​ൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ വ​ര​ന്‍റെ ബ​ന്ധു​ക്ക​ളും കേ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം. സം​ഭ​വ​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ണ്ടി​പ്പെ​രി​യാ​ർ സി​എ​സ്ഐ പ​ള്ളി​യി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം.

ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം വി​വാ​ഹ സ​ൽ​ക്കാ​രം അ​വ​സാ​നി​ക്കാ​റാ​യ​പ്പോ​ഴാ​ണ് വ​ര​ന്‍റെ സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​ത്. ഈ ​സ​മ​യം കേ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​ർ മേ​ശ വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

മ​റ്റൊ​രു മേ​ശ​യി​ൽ ഇ​രി​ക്കാ​ൻ കേ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ബ​ന്ധു​ക്ക​ൾ വി​സ​മ്മ​തി​ച്ചു. ഇ​തി​നി​ടെ ബ​ന്ധു​ക്ക​ളി​ലൊ​രാ​ൾ കേ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യു​ടെ മ​ക​ൻ ജീ​വ​യു​ടെ ത​ല​യി​ൽ പാ​ത്രം കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കേ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​രും വ​ര​ന്‍റെ ബ​ന്ധു​ക്ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ജീ​വ​ന​ക്കാ​രാ​യ മൂ​ന്നു​പേ​ർ​ക്കും ബ​ന്ധു​ക്ക​ളാ​യ അ​ഞ്ച് പേ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. സം​ഭ​വ​ത്തി​ൽ ആ​രും ഇ​തു​വ​രെ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല.

 

 

Kerala

ശ്രീ​ല​ങ്ക​ന്‍ യു​വ​തി​യു​മാ​യു​ള്ള മ​ല​യാ​ളി യു​വാ​വി​ന്‍റെ വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്തു ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി

കൊ​ച്ചി: ശ്രീ​ല​ങ്ക​ന്‍ യു​വ​തി​യു​മാ​യി മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളെ​ല്ലാം ന​ല്‍​കി​യി​ട്ടും ല​ങ്ക​ൻ എം​ബ​സി​യി​ല്‍​നി​ന്ന്, വി​വാ​ഹി​ത​യ​ല്ലെ​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ച് സ്‌​പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​ര​മു​ള്ള വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ല്‍​കാ​ത്ത മാ​വേ​ലി​ക്ക​ര സ​ബ് ര​ജി​സ്ട്രാ​റു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ഇ​രു​പ​ത്തി​യാ​റു​കാ​ര​നാ​യ യു​വാ​വ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് എ​സ്. ഈ​ശ്വ​ര​ന്‍റെ ഉ​ത്ത​ര​വ്.

വ​ധു​വാ​കേ​ണ്ട ശ്രീ​ല​ങ്ക​ന്‍ യു​വ​തി വീ​സ​യ​ട​ക്ക​മു​ള്ള എ​ല്ലാ രേ​ഖ​ക​ളു​മാ​യി ഇ​ന്ത്യ​യി​ല്‍ താ​മ​സി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ എ​ല്ലാ രേ​ഖ​ക​ളു​മാ​യാ​ണു വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന് ഇ​രു​വ​രും അ​പേ​ക്ഷ ന​ല്കി​യ​ത്. എ​ന്നാ​ല്‍, ശ്രീ​ല​ങ്ക​ന്‍ എം​ബ​സി​യി​ല്‍ നി​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് സ​ബ് ര​ജി​സ്ട്രാ​ര്‍ ഉ​ന്ന​യി​ച്ച​ത്. നി​യ​മ​പ​ര​മാ​യി സ​മ​ര്‍​പ്പി​ക്കേ​ണ്ട പാ​സ്‌​പോ​ർ​ട്ട്, വീ​സ, വി​വാ​ഹി​ത​യ​ല്ലെ​ന്ന സ​ത്യ​വാ​ങ്മൂ​ലം എ​ന്നി​വ​യൊ​ക്കെ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും എം​ബ​സി​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം നി​യ​മ​ത്തി​ലി​ല്ലെ​ന്നു​മാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം.

Kerala

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​ത്താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; പ്ര​തി​ക്ക് 20 വ​ർ​ഷം ക​ഠി​ന​ത​ട​വും നാ​ല് ല​ക്ഷം രൂ​പ പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത പ്ര​തി​ക്ക് 20 വ​ർ​ഷം ക​ഠി​ന​ത​ട​വും നാ​ല് ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. കി​ളി​മാ​നൂ​ർ, ചൊ​റി​യ​ണം​കോ​ട്, ആ​യി​ര​വ​ല്ലി പാ​റ​യ്ക്ക് സ​മീ​പം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ശ്രീ​ഹ​രി (29)യെ ​യാ​ണ് ശി​ക്ഷി​ച്ച​ത്. ആ​റ്റി​ങ്ങ​ൽ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി സി.​ആ​ർ. ബി​ജു​കു​മാ​ർ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ 16 മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2019 ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​വാ​ഹി​ത​നാ​യ പ്ര​തി പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​നി​യാ​യ അ​തി​ജീ​വി​ത​യെ പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് മോ​ഹി​പ്പി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്നാ​ണ് കേ​സ്.

കി​ളി​മാ​നൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ന​ട​ത്തി ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ഫോ​റ​ൻ​സി​ക് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ. ​ഷ​ഫീ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Kerala

വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹം: ഡി​ജി​പി​ എ​സ്‌​സി എ​സ്‌​ടി ക​മ്മീ​ഷ​നിൽ ഹാ​ജ​രാ​യി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ലെ പ്രാ​യം സം​ബ​ന്ധി​ച്ച കേ​സി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ നാ​ളെ ദേ​ശീ​യ എ​സ് സി ​എ​സ് ടി ​ക​മ്മീ​ഷ​ന്‍ മു​ന്‍​പാ​കെ നേ​രി​ട്ട് ഹാ​ജ​രാ​യി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.

നേ​ര​ത്തെ ക​മ്മീ​ഷ​ന്‍ ഈ ​വി​ഷ​യ​ത്തി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​യി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ഡി​ജി​പി​ക്ക് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ജ​ന​ന രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​യെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നതായി അ​ദ്ദേ​ഹം ക​മ്മീ​ഷ​നെ അ​റി​യി​ക്കും.

പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​തെ വി​വാ​ഹം ന​ട​ത്തി​യെ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ ഭ​ര്‍​ത്താ​വി​നെ​തി​രെ പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് മു​ന്‍​പ് ത​മ്പാ​നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

പോ​ലീ​സി​ന് മു​ന്‍​പാ​കെ പെ​ണ്‍​കു​ട്ടി ഹാ​ജ​രാ​ക്കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​യി എന്നു രേ​ഖ​പ്പെടുത്തിയ‌ിരുന്നു. അ​തേ സ​മ​യം പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ശു​പ​ത്രി രേ​ഖ​ക​ള്‍ പ്ര​കാ​രം പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു.

Kerala

കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹം; അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്ന് കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ

എ​റ​ണാ​കു​ളം: കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പെ​ൺ​കു​ട്ടി​യു​ടെ അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്ന കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ. ഇ​ക്കാ​ര്യം മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ പെ​ൺ​കു​ട്ടി​ക്ക് പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​വ​രു​ടെ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ദ വി​വാ​ഹം അ​ന്വേ​ഷി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് കൊ​ച്ചി​യി​ല്‍ തു​ട​രു​ന്ന​താ​യാ​ണ് വി​വ​രം.

പോ​ലീ​സ് പ​ല സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. വി​വാ​ഹ​സ​മ​യ​ത്ത് പെ​ൺ​കു​ട്ടി​ക്ക് 16 വ​യ​സും ര​ണ്ട് മാ​സ​വും മാ​ത്ര​മാ​യി​രു​ന്നു പ്രാ​യ​മെ​ന്ന് ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി.

വി​വാ​ഹ​ത്തി​നാ​യി വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച​താ​ണ്. 2009 ഡി​സം​ബ​ർ 30നാ​ണ് പെ​ൺ​കു​ട്ടി ജ​നി​ച്ച​തെ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ ആ​ശു​പ​ത്രി രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Kerala

വൈറൽ പെൺകുട്ടിയുടെ വിവാഹം: അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ

കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ. തൃക്കാക്കര പോലീസ് സ്‌റ്റേഷനിലാണ് മധ്യപ്രദേശ് പോലീസ് എത്തിയത്. മഹേശ്വർ സിഐ ഗൺപത് കനയാലും ഒരു വനിതാ എസ്ഐയും ഉൾപ്പെടെ അഞ്ചു ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തിയത്.

തന്‍റെ മകളെ തട്ടിക്കൊണ്ടുപോയി എന്ന പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ പ്രായം 16 വയസ് ആണ്, 18 വയസ് പൂർത്തിയായിട്ടില്ല എന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്.

ജനന സർട്ടിഫിക്കറ്റിൽ പ്രായം 16 വയസ് ആണ്. എന്നാൽ ആധാർ കാർഡിൽ 18 വയസ് പൂർത്തിയായി എന്ന് കാണിച്ച് വിവാഹം നടത്തിയത് എന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്. അതേസമയം, ഭർത്താവ് ഫർമാൻ ഖാനെ മെയ് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

മാർച്ച് 11ന് ആയിരുന്നു തിരുവനന്തപുരം പൂവാർ ക്ഷേത്രത്തിൽ വച്ച് പെൺകുട്ടിയും ഫർമാനുമായുള്ള വിവാഹം നടന്നത്. പെൺകുട്ടിയുടെ പ്രായം 18 ആണെന്ന വാദത്തിലാണ് കേരള പോലീസ്. 2025 ജൂണിൽ ലഭ്യമായ ജനന സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിക്ക് 18 വയസ് തിക ഞ്ഞിരുന്നു. ഇത് ഉപയോഗിച്ചാണ് ആധാർ കാർഡും പാൻ കാർഡും എടുത്തത്.

വിവാഹത്തിനായി ആധാർ കാർഡ് ആണ് പെൺകുട്ടി സമർപ്പിച്ചത്. എന്നാൽ മധ്യപ്രദേശിലെ ആശുപത്രി രേഖയിൽ 2009 ഡിസംബർ 30ന് ആണ് പെൺകുട്ടി ജനിച്ചത്. ഇത് വ്യാജമായി തയാറാക്കാൻ ശ്രമം നടന്നെന്ന സംശയത്തിലാണ് കേരള പോലീസ്.

Movies

പ്ര​ണ​വ് - ക​ല്യാ​ണി വി​വാ​ഹ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു; ഒ​ടു​വി​ൽ ആ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വു​മാ​യി ലി​സി ‌

സി​നി​മ​യി​ലെ​ന്ന പോ​ലെ യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലും പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും വി​വാ​ഹി​ത​രാ​കും എ​ന്നു ക​രു​തു​ന്ന നി​ര​വ​ധി പേ​രു​ണ്ട്. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വി​വാ​ഹ​മു​ണ്ടാ​കു​മെ​ന്നും പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ൾ പ​ര​ന്നി​ട്ടു​മു​ണ്ട്.

ഇ​പ്പോ​ഴി​താ ഇ​രു​വ​രും വി​വാ​ഹി​ത​രാ​കാ​ൻ പോ​കു​ന്നു​വെ​ന്നു​മു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വീ​ണ്ടും വി​രാ​മ​മി​ട്ടി​രി​ക്കു​ക​യാ​ണ് ക​ല്യാ​ണി​യു​ടെ അ​മ്മ ന​ടി ലി​സി ല​ക്ഷ്മി. വി​ഷു​ദി​ന​ത്തി​ൽ ലി​സി പ​ങ്കു​വ​ച്ച ആ​ശം​സ പോ​സ്റ്റി​ന് താ​ഴെ വ​ന്ന ഒ​രു ആ​രാ​ധ​ക​ന്‍റെ ക​മ​ന്‍റി​നാ​ണ് താ​രം നേ​രി​ട്ട് മ​റു​പ​ടി ന​ൽ​കി​യ​ത്.

‘‘എ​ല്ലാ​വ​ർ​ക്കും സ​മൃ​ദ്ധി​യും ഐ​ശ്വ​ര്യ​വും ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും നി​റ​ഞ്ഞ ഒ​രു വി​ഷു ആ​ശം​സി​ക്കു​ന്നു! ഏ​വ​ർ​ക്കും ഐ​ശ്വ​ര്യ​പൂ​ർ​ണ്ണ​മാ​യ ഒ​രു പു​തു​വ​ത്സ​രം ആ​ശം​സി​ക്കു​ന്നു’’ എ​ന്നാ​യി​രു​ന്നു ലി​സി​യു​ടെ വി​ഷു പോ​സ്റ്റ്.

ഇ​തി​ന് താ​ഴെ​യാ​ണ് ക​ല്യാ​ണി​യും പ്ര​ണ​വും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു എ​ന്ന് ഒ​രു ആ​രാ​ധ​ക​ൻ ക​മ​ന്‍റ് ചെ​യ്ത​ത്. എ​ന്നാ​ൽ തൊ​ട്ടു​പി​ന്നാ​ലെ ‘‘ഇ​തൊ​രു തെ​റ്റാ​യ വാ​ർ​ത്ത​യാ​ണ്’’ എ​ന്ന് ലി​സി മ​റു​പ​ടി ന​ൽ​കി.

പ്ര​ണ​വും ക​ല്യാ​ണി​യും ത​മ്മി​ൽ കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള സൗ​ഹൃ​ദം മാ​ത്ര​മേ​യു​ള്ളൂ എ​ന്ന് സം​വി​ധാ​യ​ക​ൻ ആ​ല​പ്പി അ​ഷ​റ​ഫ് മു​ൻ​പ് വെ​ളി​പ്പെ​ടു​ത്തി​യ​ത് ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ്. ലി​സി​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം അ​ന്ന് പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ,

‘‘ഒ​രു വി​ഭാ​ഗം ആ​ൾ​ക്കാ​ർ​ക്ക് അ​റി​യേ​ണ്ട​ത് ക​ല്യാ​ണി​യെ മോ​ഹ​ൻ​ലാ​ലി​ന്റെ മ​ക​ൻ പ്ര​ണ​വ് വി​വാ​ഹം ക​ഴി​ക്കു​മോ എ​ന്നാ​ണ്.  അ​ത് പ​ല​രും ആ​ഗ്ര​ഹി​ക്കു​ന്നു ഉ​ണ്ടാ​കാം പ​ല​രും വി​ശ്വ​സി​ക്കു​ന്നു ഉ​ണ്ടാ​കാം.  ഞാ​ൻ ആ ​വി​വ​രം ലി​സി​യോ​ട് തു​റ​ന്നു ചോ​ദി​ച്ചു. ലി​സി പ​റ​യു​ന്നു, അ​ഷ്റ​ഫ്ക്ക അ​ങ്ങ​നെ അ​വ​ർ​ക്ക് ഒ​രു ആ​ഗ്ര​ഹം ഉ​ണ്ടെ​ങ്കി​ൽ ര​ണ്ടു വീ​ട്ടു​കാ​ർ​ക്കും സ​ന്തോ​ഷ​മു​ള്ള ഒ​രു കാ​ര്യ​മ​ല്ലേ.

അ​വ​ർ ത​മ്മി​ൽ അ​ങ്ങ​നെ ഒ​രു റി​ലേ​ഷ​ൻ​ഷി​പ്പ് ഇ​ല്ല. ബ്ര​ദ​ർ–​സി​സ്റ്റ​ർ ബ​ന്ധ​മാ​ണ് കു​ഞ്ഞു​നാ​ൾ മു​ത​ലു​ള്ള​ത്. അ​പ്പു അ​വ​രു​ടെ​യൊ​ക്കെ ഒ​രു ഹീ​റോ പോ​ലെ​യാ​ണ്. അ​പ്പു മ​രം ക​യ​റും മ​തി​ൽ ചാ​ടും അ​ങ്ങ​നെ കു​ട്ടി​ക​ളു​ടെ​യൊ​ക്കെ ഹീ​റോ. ക​ല്യാ​ണി​ക്ക് ഇ​തു​വ​രെ ആ​രു​മാ​യും ഒ​രു പ്ര​ണ​യ​വു​മി​ല്ല. അ​തെ​നി​ക്ക് ഉ​റ​പ്പാ​ണെ​ന്നും ലി​സി പ​റ​യു​ന്നു.’’ ആ​ല​പ്പി അ​ഷ​റ​ഫ് ത​ന്‍റെ വി​ഡി​യോ​യി​ൽ പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​ണ്.   

NRI

അ​യ​ർ​ല​ൻ​ഡി​ൽ വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​ർ

ഡ​ബ്ലി​ൻ:അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​ർ മേ​യ് 23, 24, 25 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​വാ​ഹ​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന ഈ ​ത്രി​ദി​ന കോ​ഴ്സ് ഡ​ബ്ലി​നി​ലാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ദി​വ​സ​വും രാ​വി​ലെ ഒമ്പതിന് ആ​രം​ഭി​ച്ച് വൈ​കുന്നേരം ആറിന് അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സീ​റോമ​ല​ബാ​ർ സ​ഭ​യി​ലെ എ​ല്ലാ രൂ​പ​ത​ക​ളും അം​ഗീ​ക​രി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും.

ഡ​ബ്ലി​ൻ സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ വെ​ബ്സൈ​റ്റ് www.syromalabar.ie വ​ഴി മാ​ത്ര​മാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ക, ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കും. ഈ ​വ​ർ​ഷം ജൂ​ൺ 26, 27, 28, ന​വം​ബ​ർ 6, 7, 8 തീ​യ​തി​ക​ളി​ലും കോ​ഴ്സു​ക​ൾ ഉ​ണ്ടാ​യി​ർ​ക്കും.

ഈ ​കോ​ഴ്സു​ക​ളി​ലേ​ക്കും ഇ​പ്പോ​ൾ ത​ന്നെ ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്. വി​വാ​ഹ​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന​വ​ർ ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും സീ​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ മു​ൻ​കൂ​ർ ബു​ക്ക് ചെ​യ്ത് പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ണ​മെ​ന്നും സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​യ​ർ​ല​ൻഡ് സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​സി​ജോ വെ​ങ്കി​ട്ട​യ്ക്ക​ൽ - +353 894 884 733, ആ​ൽ​ഫി ബി​നു - +353 87 767 8365, ലി​ജി ലി​ജോ - +353 86 303 4930.

Movies

ഞാ​ൻ സി​നി​മ വി​ട്ടു, ധ​നി​ക​നെ ര​ഹ​സ്യ വി​വാ​ഹം ക​ഴി​ച്ചു, നാ​ല് ഇ​ര​ട്ട​ക്കു​ട്ടി​ക​ളും; പ​രി​ഹ​സി​ച്ച് തൃ​ഷ

സി​നി​മ​യി​ൽ നി​ന്നും പി​ൻ​മാ​റു​ക​യാ​ണെ​ന്നും കു​ടും​ബ​ജീ​വി​ത​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കാ​ൻ പോ​കു​ക​യാ​ണെ​ന്നും വ​രു​ന്ന വ്യാ​ജ വാ​ർ​ത്ത​യി​ൽ പ്ര​തി​ക​രി​ച്ച് ന​ടി തൃ​ഷ. താ​നാ​യി എ​ന്തെ​ങ്കി​ലും കൂ​ട്ടി ചേ​ർ​ക്കാ​നു​ണ്ടോ എ​ന്നും അ​തോ ഇ​ന്ന​ത്തെ കെ​ട്ടു​ക​ഥ​ക​ളു​ടെ ക്വോ​ട്ട ക​ഴി​ഞ്ഞോ എ​ന്നും ന​ടി ചോ​ദി​ക്കു​ന്നു.

ഞാ​ൻ സി​നി​മ വി​ട്ടെ​ന്നും, വ​ലി​യ ധ​നി​ക​നാ​യ ഒ​രു ബി​സി​ന​സു​കാ​ര​നെ വി​വാ​ഹം ക​ഴി​ച്ചെ​ന്നും, ഇ​ന്ന​ലെ ര​ണ്ടു വ​യ​സ് തി​ക​ഞ്ഞ നാ​ല് ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ക​യാ​ണെ​ന്നും കേ​ൾ​ക്കു​ന്നു! ഇ​നി ഞാ​ൻ എ​ന്തെ​ങ്കി​ലും കൂ​ട്ടി​ച്ചേ​ർ​ക്കാ​നു​ണ്ടോ, അ​തോ ഇ​ന്ന​ത്തെ സാ​ങ്ക​ൽ​പ്പി​ക ക​ഥ​ക​ളു​ടെ ക്വോ​ട്ട ന​മ്മ​ൾ തി​ക​ച്ചോ?’’​തൃ​ഷ പു​ച്ഛ​ത്തോ​ടെ ചോ​ദി​ച്ചു.

ന​ടി അ​ഭി​ന​യം ഉ​പേ​ക്ഷി​ച്ചെ​ന്നും ധ​നി​ക​നു​മാ​യു​ള്ള ര​ഹ​സ്യ വി​വാ​ഹ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ളു​ണ്ടെ​ന്നു​മാ​യി​രു​ന്നു വാ​ർ​ത്ത പ​ര​ന്ന​ത്.

ഈ ​ഗോ​സി​പ്പു​ക​ൾ​ക്കി​ട​യി​ൽ ന​ട​നും നി​ര്‍​മാ​താ​വു​മാ​യ ചി​ത്ര ല​ക്ഷ്മ​ണ​ന്‍റെ പ്ര​തി​ക​ര​ണ​വും ച​ർ​ച്ച​യാ​യി. തൃ​ഷ അ​ഭി​ന​യം നി​ര്‍​ത്തു​ന്നു എ​ന്ന​ത് സ​ത്യ​മാ​ണ്, അ​പ്രോ​ച്ച് ചെ​യ്ത​പ്പോ​ള്‍ തൃ​ഷ സി​നി​മ​ക​ള്‍ നി​ര​സി​ച്ച​താ​യി ചി​ല നി​ര്‍​മാ​താ​ക്ക​ള്‍ ത​ന്നോ​ട് പ​റ​ഞ്ഞു എ​ന്നാ​ണ് ചി​ത്ര ല​ക്ഷ്മ​ണ്‍ പ​റ​ഞ്ഞ​ത്. 

Kerala

ശ​സ്ത്ര​ക്രി​യ​യ്ക്ക് പി​ന്നാ​ലെ താ​ലി​കെ​ട്ട്; വി​വാ​ഹ​വേ​ദി​യാ​യി ആ​ശു​പ​ത്രി

കൊ​ച്ചി: ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന യു​വ​തി​ക്ക് ആ​ശു​പ​ത്രി​യി​ലെ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് താ​ലി ചാ​ർ​ത്തി വ​ര​ൻ. കൊ​ച്ചി​യി​ലെ ലേ​ക് ഷോ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ഇ​ന്ന് രാ​വി​ലെ 11ഓ​ടെ ആ​യി​രു​ന്നു വി​വാ​ഹം.

ഗാ​സ്ട്രോ സം​ബ​ന്ധ​മാ​യ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ച്ചി​റ സൗ​ത്ത് സ്വ​ദേ​ശി ദി​യ ജി. ​പ്ര​ഹ്ലാ​ദും കാ​യം​കു​ളം ഗോ​വി​ന്ദ​മു​ട്ടം സ്വ​ദേ​ശി ജി​തി​ൻ ജ​യ​നു​മാ​ണ് വി​വാ​ഹി​ത​രാ​യ​ത്.​ഇ​രു​വ​രു​ടെ​യും വി​വാ​ഹം മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പേ നി​ശ്ച​യി​ച്ച​താ​യി​രു​ന്നു.

ഇ​തി​നി​ടെ ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് ദി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ദി​യ​യ്ക്ക് അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്നു. വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തി​നാ​ൽ നി​ശ്ച​യി​ച്ച ദി​വ​സം ത​ന്നെ വി​വാ​ഹം ന​ട​ത്താ​ൻ കു​ടും​ബം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ദി​യ​യു​ടെ നി​ല​വി​ലെ ആ​രോ​ഗ്യ​സ്ഥി​തി യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ ത​ന്നെ വി​വാ​ഹം ന​ട​ത്തി​യ​ത്. ഇ​വ​രു​ടെ വി​വാ​ഹ സ​ൽ​ക്കാ​രം നേ​ര​ത്തെ നി​ശ്ച​യി​ച്ച പ്ര​കാ​രം കാ​യം​കു​ളം ദേ​വി​കു​ള​ങ്ങ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി.

അ​തേ​സ​മ​യം, വി​വാ​ഹ ദി​ന​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ആ​ല​പ്പു​ഴ സ്വ​ദേ​ശി ആ​വ​ണി​യെ വ​ര​ൻ ഷാ​രോ​ൺ ലേ​ക്‌​ഷോ​റി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ വ​ച്ച് താ​ലി ചാ​ർ​ത്തി​യ​തും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യി​രു​ന്നു.

 

 

 

National

വി​വാ​ഹ​ത്തി​ന് വീ​ട്ടു​കാ​ർ സ​മ്മ​തി​ച്ചി​ല്ല, യു​വ​തി​യും യു​വാ​വും ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വി​വാ​ഹ​ത്തി​ന് കു​ടും​ബ​ങ്ങ​ൾ എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വ​തി​യും യു​വാ​വും ജീ​വ​നൊ​ടു​ക്കി. മ​ഹാ​രാ​ജ്ഗ​ഞ്ചി​ലെ ഭാ​ഗീ​ര​ഥ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി​യാ​ണ് ഇ​വ​ർ മ​രി​ച്ച​ത്.

ഇ​രു​വ​രും കൈ​ക​ൾ കോ​ർ​ത്തു​പി​ടി​ച്ച് നൗ​ത​ൻ​വ-​ഗോ​ര​ഖ്പൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ന് മു​ന്നി​ൽ ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞ​താ​യി നൗ​ത​ൻ​വ എ​സ്എ​ച്ച്ഒ പു​രു​ഷോ​ത്തം റാ​വു പ​റ​ഞ്ഞു.

വി​വ​രം കു​ടും​ബ​ങ്ങ​ളെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ച​താ​യും പി​ന്നീ​ട് ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യ​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Movies

ന​ടി ജ​ന​നി അ​യ്യ​ർ വി​വാ​ഹി​ത​യാ​യി; വ​ര​ൻ പൈ​ല​റ്റ്

ത്രി ​ഡോ​ട്സ് എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ ത​മി​ഴ് ന​ടി ജ​ന​നി അ​യ്യ​ർ വി​വാ​ഹി​ത​യാ​യി. പൈ​ല​റ്റ് ആ​യ സാ​യി റോ​ഷ​ൻ ശ്യാം ​ആ​ണ് വ​ര​ൻ. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ന​ടി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്ത് കൂ​ടി​യാ​യി​രു​ന്നു സാ​യി.

അ​വ​ൻ ഇ​വ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തെ​ത്തി​യ ജ​ന​നി ത​മി​ഴ്, മ​ല​യാ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ത്രി ​ഡോ​ട്‌​സ് എ​ന്ന ചി​ത്ര​ത്തി​ല്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ നാ​യി​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കൂ​ത​റ എ​ന്ന ചി​ത്ര​ത്തി​ലും തി​ള​ങ്ങി.

ജ​ന​നി​യു​ടെ ക​രി​യ​റി​ല്‍ ഒ​രു വ​ന്‍ ബ്രേ​ക്ക് സം​ഭ​വി​ച്ച​ത് തെ​കി​ടി എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ വി​ണ്‍​മീ​ന്‍..​എ​ന്ന് തു​ട​ങ്ങു​ന്ന പാ​ട്ടി​ന് ശേ​ഷ​മാ​ണ്. എ​ന്നാ​ൽ നാ​യി​കാ​വേ​ഷ​ങ്ങ​ൾ അ​ധി​കം ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ സ​ഹ​ന​ടി വേ​ഷ​ങ്ങ​ളി​ലേ​ക്കും ന​ടി ചു​രു​ങ്ങി. 

Movies

അ​നു​ഷ്ക ഷെ​ട്ടി വി​വാ​ഹി​ത​യാ​കു​ന്നു?

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി അ​നു​ഷ്ക വി​വാ​ഹി​ത​യാ​കാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തോ​ടെ ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് ഏ​റെ ആ​രാ​ധ​ക​രു​ള്ള അ​നു​ഷ്ക ഷെ​ട്ടി​യു​ടെ വി​വാ​ഹ​വാ​ർ​ത്ത വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ക​യാ​ണ്.

ഏ​റെ​ക്കാ​ല​മാ​യി പ്ര​ച​രി​ക്കു​ന്ന ഗോ​സി​പ്പു​ക​ൾ​ക്ക് ഇ​പ്പോ​ൾ പു​തി​യ വ​ഴി​ത്തി​രി​വാ​ണു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​നു​ഷ്ക ഒ​രു ബി​സി​ന​സു​കാ​ര​നു​മാ​യി വി​വാ​ഹി​ത​യാ​കാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

വ​ര​ൻ ന​ടി​യു​ടെ കു​ടും​ബ​ത്തി​ന് പ​രി​ചി​ത​നാ​യ ആ​ളാ​ണെ​ന്നും കു​ടും​ബ​ത​ല​ത്തി​ൽ ത​ന്നെ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് സൂ​ച​ന. ഇ​തു​വ​രെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഒ​ന്നും ന​ടി​യു​ടെ​യോ അ​വ​രു​ടെ ടീ​മി​ന്‍റെ​യോ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. എ​ങ്കി​ലും, ഈ ​വ​ർ​ഷം ത​ന്നെ വി​വാ​ഹം ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്” എ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് സി​നി​മാ​ലോ​ക​ത്ത് പ്ര​ച​രി​ക്കു​ന്ന​ത്.

സി​നി​മ​യി​ലൂ​ടെ വ​ലി​യ ജ​ന​പ്രീ​തി നേ​ടി​യ അ​നു​ഷ്ക​യും പ്ര​ഭാ​സും ത​മ്മി​ലു​ള്ള പ്ര​ണ​യ അ​ഭ്യൂ​ഹ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രും പ​ല ത​വ​ണ​യും “ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മാ​ണ്” എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, താ​ര​ത്തി​ന്‍റെ വി​വാ​ഹം വ​ള​രെ സ്വ​കാ​ര്യ​മാ​യി, അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന രീ​തി​യി​ലാ​യി​രി​ക്കും എ​ന്നാ​ണു സൂ​ച​ന. 2025 ൽ ​പു​റ​ത്തി​റ​ങ്ങി​യ ഘ​ടി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​നു​ഷ്ക ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച​ത്. ജ​യ​സൂ​ര്യ നാ​യ​ക​നാ​യ ക​ത്ത​നാ​ർ എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കും താ​രം എ​ത്തു​ക​യാ​ണ്.​പു​തി​യ പ്രോ​ജ​ക്റ്റു​ക​ളു​മാ​യി തി​ര​ക്കി​ലാ​ണ് അ​നു​ഷ്ക. 44ാം വ​യ​സി​ൽ പു​തി​യ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ക്കു​മോ എ​ന്ന ചോ​ദ്യ​മാ​ണ് ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ.

National

വിവാഹം മുടങ്ങി, യുവതിക്കു സ്വന്തം രക്തം കുത്തിവച്ച് എച്ച്ഐവി ബാധിതന്‍റെ പ്രതികാരം

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്:​​​​ വി​​​​വാ​​​​ഹം മു​​​​ട​​​​ങ്ങി​​​​യ​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ യുവതിക്കു സ്വ​​​​ന്തം ര​​​​ക്തം കു​​​​ത്തി​​​​വ​​​​ച്ച എ​​​​ച്ച്ഐ​​​​വി ബാ​​​​ധി​​​​ത​​​​ൻ പോ​​​​ലീ​​​​സ് പി​​​​ടി​​​​യി​​​​ൽ. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ 24 കാ​​​​ര​​​​നാ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

വ​​​​ര​​​​നു പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ 22 കാ​​​​രി​​​​യാ​​​​യ യുവതിയു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ വി​​​​വാ​​​​ഹ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് പി​​​​ൻ​​​​മാ​​​​റി. അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ളാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ നേ​​​​ര​​​​ത്ത വീ​​​​ട്ടു​​​​കാ​​​​ർ ഉ​​​​റ​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന വി​​​വാ​​​ഹം മാ​​​റി​​​യ​​​തോ​​​ടെ യു​​​വാ​​​വി​​​ന്‍റെ പ്ര​​​തി​​​കാ​​​രം ആ​​​ളി​​​ക്ക​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

യു​​​​വാ​​​​വി​​​​ന്‍റെ അ​​​​ച്ഛ​​​​നും എ​​​​ച്ച്ഐ​​​​വി ബാ​​​​ധി​​​​ത​​​​നാ​​​​ണ്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് വ​​​​ര​​​​ൻ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​നാ​​​​ക​​​​ണ​​​​മെ​​​​ന്ന് യുവതിയുടെ വീ​​​​ട്ടു​​​​കാ​​​​ർ ശ​​​​ഠി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ ബു​​​​ധ​​​​നാ​​​​ഴ്ച യുവതിയുടെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ പ്ര​​​​തി ബ​​​​ല​​​​മാ​​​​യി ര​​​​ക്തം കു​​​​ത്തി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

NRI

ക്നാ​നാ​യ റീ​ജി​യ​ൺ വി​വാ​ഹ ഒ​രു​ക്ക കോ​ഴ്സ് സ​മാ​പി​ച്ചു

ഷി​ക്കാ​ഗോ: സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ ക്നാ​നാ​യ റീ​ജി​യ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വാ​ഹ ഒ​രു​ക്ക കോ​ഴ്സ് മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് മാ​ർ​ച്ച് ആ​റ് മു​ത​ൽ എ​ട്ട് വ​രെ ന​ട​ക്കും. അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കാ​ന​ഡ​യി​ൽ നി​ന്നും നി​ര​വ​ധി യു​വ​ജ​ന​ങ്ങ​ൾ കോ​ഴ്സി​ൽ പ​ങ്കെ​ടു​ത്തു.

ക്നാ​നാ​യ റീ​ജി​യ​ൻ ഡ​യ​റ​ക്ട​റും വി​കാ​രി ജ​ന​റ​ലു​മാ​യ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, ഫാ. ​ബി​പി ത​റ​യി​ൽ, ഫാ​മി​ലി ക​മ്മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ടോ​ണി പു​ല്ലാ​പ്പ​ള്ളി​ൽ, ബെ​ന്നി കാ​ഞ്ഞി​ര​പ്പാ​റ, ജ​യ കു​ള​ങ്ങ​ര, അ​ജി​മോ​ൾ പു​ത്ത​ൻ​പു​ര​യി​ൽ, ആ​ൻ​സി ചേ​ല​ക്ക​ൽ, ഷി​ബു ആ​ൻ​ഡ് നി​മി​ഷ ക​ള​ത്തി​കൊ​ട്ടി​ൽ, ലി​നു പ​ടി​ക്ക​പ്പ​റ​മ്പി​ൽ, സി​നു സു​നി​ൽ ക​ണ്ണാ​ര​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ വൈ​വാ​ഹി​ക ജീ​വി​ത​ത്തി​ൽ അ​റി​ഞ്ഞി​രി​ക്കേ​ണ്ട നി​ര​വ​ധി വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് ക്ലാ​സു​ക​ൾ എ​ടു​ത്തു.

ത​ങ്ങ​ൾ ആ​രം​ഭി​ക്കു​വാ​ൻ പോ​കു​ന്ന കു​ടും​ബ ജീ​വി​ത​വി​ജ​യ​ത്തി​ന് ഈ ​കോ​ഴ്സി​ലൂ​ടെ നേ​ടി​യ അ​റി​വു​ക​ൾ ഒ​രു മു​ത​ൽ കൂ​ട്ടാ​യി​രു​ക്കും എ​ന്ന് പ​ങ്കെ​ടു​ത്ത യു​വ​ജ​ന​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​കാ​രി ജ​ന​റ​ൽ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ സ​മാ​പ​ന കു​ർ​ബാ​ന​ക്ക് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ക​യും പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

യു​വ​ജ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നീ​ൽ എ​ടാ​ട്ട്, തു​ഷാ​ര കൊ​ര​ട്ടി​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മൂ​ന്നു ദി​വ​സ​ത്തെ ഈ ​ക്യാ​മ്പി​ന്‍റെ വി​ജ​യ​ത്തി​നാ​യി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ൽ, സി. ​ശാ​ലോം, സി. ​സി​ൽ​വേ​റി​യ​സ്, കൈ​ക്കാ​ര​ന്മാ​രാ​യ സേ​വ്യ​ർ ന​ടു​പ​റ​മ്പി​ൽ, സ​ണ്ണി ക​ണ്ണാ​ല, ജോ​ബി പോ​ള​ക്ക​ൽ, മ​ജോ കു​ന്ന​ശേ​രി, ഫെ​ലി​ക്സ് പാ​ല​ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Kerala

മോ​ണ​ലി​സ​യു​ടെ ക​ല്യാ​ണ​ത്തി​ന് പ്ര​മു​ഖ​രു​ടെ നി​ര

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള​യി​ലൂ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ മോ​ണാ​ലി​സ ഭോ​സ്ലെ​യു​ടെ ത​ല​സ്ഥാ​ന​ത്തെ വി​വാ​ഹ​ത്തി​ന് പ്ര​മു​ഖ​രു​ടെ വ​ൻ നി​ര. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി, സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി​യും എം​പി​യു​മാ​യ എ.​എ. റ​ഹിം എ​ന്നി​വ​ർ​ക്ക് പു​റ​മേ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ വ​ൻ പ​ട ത​ന്നെ വി​വാ​ഹ​ത്തി​ന് എ​ത്തി​യി​ട്ടു​ണ്ട്.

ഇ​താ​ണ് യ​ഥാ​ർ​ഥ കേ​ര​ള സ്റ്റോ​റി​യെ​ന്നും വ​ധൂ​വ​ര​ന്മാ​ർ​ക്ക് ആ​ശം​സ നേ​രാ​നാ​ണ് താ​ൻ എ​ത്തി​യ​തെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. വ​ധൂ​വ​ര​ന്മാ​ർ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ആ​ശം​സ​യും നേ​രു​ന്നു​വെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യും പ​റ​ഞ്ഞു.

പൂ​വാ​ർ ശ്രീ ​നൈ​നാ​ർ ദേ​വ ക്ഷേ​ത്ര​ത്തി​ൽ വ​ച്ചാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്. ക്ഷേ​ത്രം വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​നാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഇ​ത​ര മ​ത​സ്ഥ​നെ വി​വാ​ഹം ക​ഴി​ക്കാ​നു​ള​ള തീ​രു​മാ​ന​ത്തെ പി​താ​വ് എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന് രാ​വി​ലെ മോ​ണാ​ലി​സ ത​ന്‍റെ ആ​ൺ സു​ഹൃ​ത്തി​നൊ​പ്പം ത​മ്പാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. അ​ച്ഛ​നി​ൽ നി​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നും സു​ഹൃ​ത്താ​യ ഫ​ർ​മാ​ൻ ഖാ​നൊ​പ്പം ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മോ​ണാ​ലി​സ എ​ത്തി​യ​ത്.

കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞ പോ​ലീ​സ് മോ​ണാ​ലി​സ​യു​ടെ പി​താ​വി​നെ വി​ളി​ച്ചു​വ​രു​ത്തി സം​സാ​രി​ച്ചു. 18 വ​യ​സു തി​ക​ഞ്ഞ മോ​ണാ​ലി​സ​യു​ടെ തീ​രു​മാ​ന​മാ​ണ് വി​വാ​ഹ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മം എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ച​തോ​ടെ പി​താ​വ് നാ​ട്ടി​ലേ​ത്ത് മ​ട​ങ്ങി. തു​ട​ർ​ന്നാ​ണ് ഇ​ന്നു ത​ന്നെ വി​വാ​ഹ​ത​രാ​കാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ച്ച​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​ർ സ്വ​ദേ​ശി​യാ​ണ് മോ​ണാ​ലി​സ. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​ണ് ഫ​ർ​മാ​ൻ ഖാ​ൻ. കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ താ​ര​മാ​യ​തോ​ടെ പോ​ണ​ലി​സ​യെ തേ​ടി സി​നി​മ​യി​ൽ നി​ന്ന് അ​വ​സ​ര​ങ്ങ​ൾ വ​ന്നി​രു​ന്നു.

ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മോ​ണാ​ലി​സ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ഫ​ർ​മാ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധം എ​തി​ർ​ത്തി​രു​ന്ന പി​താ​വ് മോ​ണാ​ലി​സ​യെ കു​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ കേ​ര​ള​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.

 

Kerala

കുംഭമേളയിലെ മൊണാലിസ വിവാഹിതയാകുന്നു, വരൻ മുഹമ്മദ് ഫർഹാൻ, വീട്ടുകാർ ഉടക്കിൽ

തിരുവനന്തപുരം: യുപിയിൽ കഴിഞ്ഞ കുംഭമേള കാലത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട പെൺകുട്ടി "കുംഭമേളയിലെ മൊണാലിസ' ഇന്നു വിവാഹിതയാകും. ഇന്നു വൈകുന്നേരം അഞ്ചിനു പൂവാർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം.

തിരുവനന്തപുരത്ത് മൊണാലിസയുടെ വിവാഹം ഇന്നു നടക്കും. മൊണാലിസ മുഹമ്മദ് ഫർഹാൻ എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് പറയുന്നത്.

ഇതര മതസ്ഥനെ വിവാഹം കഴിക്കാനുളള തീരുമാനത്തെ പിതാവ് എതിർത്തതിനെത്തുടർന്ന് ഇന്നലെ രാവിലെ മോണാലിസ തന്‍റെ ആൺ സുഹൃത്തിനൊപ്പം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചേരുകയായിരുന്നു. അച്ഛനിൽനിന്നു രക്ഷിക്കണമെന്നും സുഹൃത്തായ ഫർമാൻ ഖാനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മോണാലിസ എത്തിയത്.

കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ പോലീസ് മോണാലിസയുടെ പിതാവിനെ വിളിച്ചു വരുത്തി സംസാരിച്ചു. പതിനെട്ട് വയസു തികഞ്ഞ മോണാലിസയുടെ തീരുമാനമാണ് വിവാഹക്കാര്യത്തിൽ അന്തിമം എന്നു പോലീസ് അറിയിച്ചതോടെ പിതാവ് നാട്ടിലേക്കു മടങ്ങി. തുടർന്നാണ് ഇന്നുതന്നെ വിവാഹതരാകാൻ ഇരുവരും തീരുമാനിച്ചത്.

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ് മോണാലിസ. മഹാരാഷ്‌ട്ര സ്വദേശിയാണ് ഫർമാൻ ഖാൻ. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മോണാലിസ കേരളത്തിലെത്തിയത്. ഫർമാനും ഒപ്പമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം എതിർത്തിരുന്ന പിതാവ് മോണാലിസയെ കുട്ടിക്കൊണ്ടു പോകാൻ കേരളത്തിലെത്തുകയായിരുന്നു.

 ആരാണ് മൊണാലിസ?

2025ലെ പ്രയാഗ്‌രാജിലെ മഹാ കുംഭമേള നടക്കുന്നതിനിടയിലാണ് ഈ പതിനെട്ടുകാരി സോഷ്യൽ മീഡിയ സെൻസേഷനായി മാറിയത്. മാല വില്ക്കാനായി കുടുംബത്തോടൊപ്പം മേളയിലെത്തിയതായിരുന്നു പെൺകുട്ടി.

ഒരു ഫോട്ടോഗ്രാഫർ ചിത്രം പകർത്തിയതോടെ അവളുടെ തലവര മാറി. സുന്ദരിയായ പെൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ ശാന്തമായ മുഖഭാവവും പുഞ്ചിരിയും പ്രശസ്തമായ മൊണാലിസയെയാണ് ഒാർമിപ്പിക്കുന്നതെന്നു പലരും കമന്‍റ് ചെയ്തു. ഇതു വൈറലായി പടർന്നു കയറിയതോടെ ഭോൺസ്‌ലെ എന്ന പെൺകുട്ടിക്കു കുംഭമേളയിലെ മൊണാലിസ എന്ന വിളിപ്പേരും വീണു.

ഇതോടെ മാധ്യമങ്ങളും ആരാധകരും ഇടിച്ചുകയറി. ഒടുവിൽ കുംഭമേളയിൽ നിൽക്കാനാത്ത സ്ഥിതിയായി. ഒരൊറ്റ ചിത്രം ഇവളെ അന്താരാഷ്‌ട്ര പ്രശസ്തയാക്കി മാറ്റി.

മാറിയ ജീവിതം

പ്രശസ്തയായതോടെ നിരവധി ബ്രാൻഡുകൾ അവളെ തേടിയെത്തി. സനോജ് മിശ്ര സംവിധാനം ചെയ്ത ദി ഡയറി ഓഫ് മണിപ്പുരിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അവർ, കൂടാതെ അവരുടെ മ്യൂസിക് വീഡിയോ ദിൽ ജാനിയ ഇതിനകം തന്നെ യൂട്യൂബിൽ ലക്ഷക്കണക്കിനു കാഴ്ചക്കാരെ നേടി.

പി. ബിനു വർഗീസ് സംവിധാനം ചെയ്ത നാഗമ്മ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അരങ്ങേറ്റം കുറിക്കും. ചിത്രത്തിൽ നടൻ കൈലാഷിനൊപ്പം അവർ അഭിനയിക്കും. വിവിധ ബ്രാൻഡുകളുമായി സഹകരിച്ച് ഇൻസ്റ്റാഗ്രാമിലും സജീവസാന്നിധ്യമാണ്.

International

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​ക​ളെ പീ​ഡി​പ്പി​ച്ചു; ജിം​നേ​ഷ്യം പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ര​ണ്ടു യു​വ​തി​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ജിം​നേ​ഷ്യം പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ ചേ​ർ​പ്പ് സ്വ​ദേ​ശി അ​ജ്മ​ലി​നെ​യാ​ണ് നെ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ്‌​ചെ​യ്ത​ത്.

കു​റു​ക്ക​ഞ്ചേ​രി​യി​ലെ ഒ​രു ജിം​നേ​ഷ്യ​ത്തി​ലെ പ​രി​ശീ​ല​ക​നാ​ണ് അ​ജ്മ​ൽ. ഇ​യാ​ൾ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ര​ണ്ടു​യു​വ​തി​ക​ളാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഒ​രേ​സ​മ​യ​മാ​ണ് അ​ജ്മ​ൽ ര​ണ്ടു​യു​വ​തി​ക​ളു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, യു​വ​തി​ക​ൾ ഇ​ക്കാ​ര്യം പ​ര​സ്പ​രം അ​റി​ഞ്ഞി​രു​ന്നി​ല്ല. അ​ടു​ത്തി​ടെ​യാ​ണ് യു​വ​തി​ക​ൾ ര​ണ്ടു​പേ​രും അ​ജ്മ​ൽ ത​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ര​ണ്ടു​പേ​രും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. യു​വ​തി​ക​ളി​ൽ ഒ​രാ​ളെ മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

അ​ജ്മ​ലി​നെ​തി​രേ നേ​ര​ത്തേ ചേ​ർ​പ്പ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലും സ​മാ​ന​മാ​യ കേ​സു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് അ​ജ്മ​ൽ നേ​ര​ത്തേ​യും പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.

Movies

ചേ​ട്ട​ത്തി​ക്ക് സ്വാ​ഗ​തം; ര​ശ്മി​ക​യെ വീ​ട്ടി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്ത് വി​ജ​യ്‌​യു​ടെ സ​ഹോ​ദ​ര​ൻ  

ര​ശ്മി​ക മ​ന്ദാ​ന​യെ വീ​ട്ടി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്ത് വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യു​ടെ സ​ഹോ​ദ​ര​ൻ ആ​ന​ന്ദ് ദേ​വ​ര​ക്കൊ​ണ്ട. വ​ദി​ന (ചേ​ട്ട​ത്തി) എ​ന്നു വി​ളി​ച്ചു​കൊ​ണ്ടാ​ണ് ആ​ന​ന്ദ് ര​ശ്മി​ക​യെ വീ​ട്ടി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്ത​ത്.

‘ആ​രാ​ധ​ക​ർ പ​ല​പ്പോ​ഴും വ​ദി​ന​യ്ക്ക് (ചേ​ട്ട​ത്തി), സു​ഖ​മാ​ണോ?’ എ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. ഇ​ന്ന് എ​ന്‍റെ സ​ഹോ​ദ​ര​ൻ വി​വാ​ഹി​ത​നാ​യി​രി​ക്കു​ന്നു. ഏ​റ്റ​വും പോ​സി​റ്റീ​വും ക​രു​ണ​യു​ള്ള​തു​മാ​യ ഒ​രാ​ളെ എ​നി​ക്ക് വ​ദി​ന​യാ​യി ല​ഭി​ച്ചി​രി​ക്കു​ന്നു. അ​വ​രു​ടെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഇ​തു​പോ​ലെ ത​ന്നെ പു​ഞ്ചി​രി​യോ​ടെ ഇ​രി​ക്ക​ട്ടെ എ​ന്ന് ഞാ​ൻ പ്രാ​ർ​ത്ഥി​ക്കു​ന്നു. ഒ​രു​മി​ച്ച് സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കാ​ൻ ആ​ശം​സി​ക്കു​ന്നു!. ആ​ന​ന്ദ് കു​റി​ച്ചു.

വി​ജ​യെ​യും ര​ശ്മി​ക​യെ​യും ടാ​ഗ് ചെ​യ്തു​കൊ​ണ്ടാ​ണ് ആ​ന​ന്ദ് കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. രാ​ജ​സ്ഥാ​നി​ലെ അ​തി​പ്ര​ശ​സ്ത​മാ​യ ഐ​ടി​സി മെ​മ​ന്‍റോ​സ് റി​സോ​ർ​ട്ടി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ കു​ടും​ബ പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ചു​ള്ള തെ​ലു​ങ്ക് രീ​തി​യി​ലു​ള്ള വി​വാ​ഹം രാ​വി​ലെ പ​ത്തി​നാ​ണ് ന​ട​ന്ന​ത്.

ര​ശ്മി​ക മ​ന്ദാ​ന​യു​ടെ വേ​രു​ക​ൾ ക​ർ​ണാ​ട​ക​യി​ലെ കൂ​ർ​ഗി​ലാ​യ​തി​നാ​ൽ അ​വ​രു​ടെ പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ചു​ള്ള കൊ​ട​വ ച​ട​ങ്ങു​ക​ളും ന​ട​ന്നു.

മാ​ർ​ച്ച് നാ​ലി​ന് സി​നി​മാ മേ​ഖ​ല​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി വി​പു​ല​മാ​യ വി​വാ​ഹ വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ര​ശ്മി​ക​യു​ടെ ആ​ദ്യ വി​വാ​ഹ​നി​ശ്ച​യം ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നാ​ലെ ഗീ​ത ഗോ​വി​ന്ദം എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. 2019-ൽ ​ഈ ചി​ത്രം വ​ലി​യ വി​ജ​യ​മാ​യ​തോ​ടെ ഇ​വ​ർ​ക്കി​ട​യി​ലെ കെ​മി​സ്ട്രി പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തു.

തു​ട​ർ​ന്ന് ഡി​യ​ർ കോ​മ്രേ​ഡ് എ​ന്ന ചി​ത്ര​ത്തി​ലും ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​തോ​ടെ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഇ​വ​രു​ടെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി. പ​ല​പ്പോ​ഴും ഒ​രേ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​വ​ധി​ക്കാ​ല ചി​ത്ര​ങ്ങ​ളും ര​ഹ​സ്യ​മാ​യ ഡി​ന്ന​ർ ഡേ​റ്റു​ക​ളും ഇ​വ​രു​ടെ ബ​ന്ധ​ത്തി​ന് തെ​ളി​വാ​യി ആ​രാ​ധ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

 

 

 

Movies

വി​വാ​ഹ​ശേ​ഷം ആ​ദ്യ​മാ​യി ഒ​ന്നി​ച്ചെ​ത്തി വി​ജ​യ്‌​യും ര​ശ്മി​ക​യും  

വി​വാ​ഹ​ശേ​ഷം ആ​ദ്യ​മാ​യി കാ​മ​റ​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ന​വ​ദ​മ്പ​തി​ക​ളാ​യ വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും. ഉ​ദ​യ്പൂ​രി​ൽ നി​ന്നും തി​രി​കെ പോ​കാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു താ​ര​ദ​മ്പതിക​ൾ കാ​മ​റ​ക​ൾ​ക്ക് മുന്നിൽ പോ​സ് ചെ​യ്ത​ത്.

ര​ശ്മി​ക​യെ ചേ​ർ​ത്തു പി​ടി​ച്ച് നി​ൽ​ക്കു​ന്ന വി​ജ​യ്‌​യെ വീ​ഡി​യോ​യി​ൽ കാ​ണാം. ശേ​ഷം ഇ​രു​വ​രും എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യും പ​റ​യു​ന്നു​ണ്ട്.

മെ​റൂ​ൺ നി​റ​ത്തി​ലു​ള്ള അ​നാ​ർ​ക്ക​ലി​യാ​ണ് ര​ശ്മി​ക​യു​ടെ വേ​ഷം. ലൂ​സ് ഫി​റ്റ് കു​ർ​ത്ത​യും പാ​ന്‍റു​മാ​ണ് വി​ജ​യ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. രാ​ജ​സ്ഥാ​നി​ലെ അ​തി​പ്ര​ശ​സ്ത​മാ​യ ഐ​ടി​സി മെ​മ​ന്‍റോ​സ് റി​സോ​ർ​ട്ടി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ കു​ടും​ബ പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ചു​ള്ള തെ​ലു​ങ്ക് രീ​തി​യി​ലു​ള്ള വി​വാ​ഹം രാ​വി​ലെ പ​ത്തി​നാ​ണ് ന​ട​ന്ന​ത്.

ര​ശ്മി​ക മ​ന്ദാ​ന​യു​ടെ വേ​രു​ക​ൾ ക​ർ​ണാ​ട​ക​യി​ലെ കൂ​ർ​ഗി​ലാ​യ​തി​നാ​ൽ അ​വ​രു​ടെ പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ചു​ള്ള കൊ​ട​വ ച​ട​ങ്ങു​ക​ളും ന​ട​ന്നു.

മാ​ർ​ച്ച് നാ​ലി​ന് സി​നി​മാ മേ​ഖ​ല​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി വി​പു​ല​മാ​യ വി​വാ​ഹ വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ര​ശ്മി​ക​യു​ടെ ആ​ദ്യ വി​വാ​ഹ​നി​ശ്ച​യം ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നാ​ലെ ഗീ​ത ഗോ​വി​ന്ദം എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. 2019-ൽ ​ഈ ചി​ത്രം വ​ലി​യ വി​ജ​യ​മാ​യ​തോ​ടെ ഇ​വ​ർ​ക്കി​ട​യി​ലെ കെ​മി​സ്ട്രി പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തു.

തു​ട​ർ​ന്ന് ഡി​യ​ർ കോ​മ്രേ​ഡ് എ​ന്ന ചി​ത്ര​ത്തി​ലും ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​തോ​ടെ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഇ​വ​രു​ടെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി. പ​ല​പ്പോ​ഴും ഒ​രേ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​വ​ധി​ക്കാ​ല ചി​ത്ര​ങ്ങ​ളും ര​ഹ​സ്യ​മാ​യ ഡി​ന്ന​ർ ഡേ​റ്റു​ക​ളും ഇ​വ​രു​ടെ ബ​ന്ധ​ത്തി​ന് തെ​ളി​വാ​യി ആ​രാ​ധ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Movies

ശ​ബ​രി​മ​ല​യി​ൽ പോ​കാ​നാ​യി മാ​ല​യി​ട്ട രാം​ച​ര​ൺ കോ​ക്‌​ടെ​യി​ൽ പാ​ർ​ട്ടി​യി​ൽ; മ​റു​പ​ടി​യു​മാ​യി അ​ല്ലു സി​രി​ഷ്  

അ​ല്ലു അ​ർ​ജു​ന്‍റെ സ​ഹോ​ദ​ര​ൻ അ​ല്ലു സി​രീ​ഷി​ന്‍റെ കോ​ക്‌​ടെ​യി​ൽ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത രാം​ച​ര​ണി​ന് എ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ന്ന​ത്. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി വ്ര​ത​ത്തി​ലു​ള്ള രാം​ച​ര​ൺ എ​ന്തി​ന് ഈ ​മ​ദ്യ​പാ​ന​വും ആ​ഘോ​ഷ​വും ന​ട​ക്കു​ന്നി​ട​ത്ത് പ​ങ്കെ​ടു​ത്തു എ​ന്നാ​യി​രു​ന്നു ചോ​ദ്യം.

മാ​ല​യി​ട്ട് ക​റു​പ്പു​ടു​ത്താ​യി​രു​ന്നു താ​രം പാ​ർ​ട്ടി​ക്ക് എ​ത്തി​യ​ത്. അ​ല്ലു സി​രീ​ഷി​ന്‍റെ വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സ്വ​കാ​ര്യ പാ​ര്‍​ട്ടി​യി​ൽ രാം ​ച​ര​ൺ പ​ങ്കെ​ടു​ത്ത​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് വി​വാ​ദം ഉ​ട​ലെ​ടു​ത്ത​ത്.  

മ​ദ്യം വി​ള​മ്പി​യ കോ​ക്ക്‌​ടെ​യ്ൽ പ​രി​പാ​ടി​യി​ൽ വ്ര​ത​ത്തി​ലി​രി​ക്കു​ന്ന ഒ​രാ​ൾ എ​ങ്ങ​നെ പ​ങ്കെ​ടു​ത്തു എ​ന്നാ​യി​രു​ന്നു ചി​ല​രു​ടെ ചോ​ദ്യം. ഇ​തി​ന് കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ല്ലു സി​രീ​ഷ് ത​ന്നെ രം​ഗ​ത്തെ​ത്തി. 

ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റി​ലൂ​ടെ​യാ​ണ് സി​രീ​ഷ് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. പ​രി​പാ​ടി​യി​ൽ മ​ദ്യം വി​ള​മ്പു​ന്ന​തി​ന് മു​ൻ​പേ ത​ന്നെ രാം ​ച​ര​ൺ എ​ത്തി​യെ​ന്നും, കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ട് ആ​ശം​സ​ക​ൾ അ​റി​യി​ച്ച് അ​ദ്ദേ​ഹം നേ​ര​ത്തെ മ​ട​ങ്ങി​യെ​ന്നും സി​രീ​ഷ് കു​റി​ച്ചു.

‘ആ​ഘോ​ഷ​ങ്ങ​ളി​ൽ മ​ദ്യം വി​ള​മ്പി തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ സ്വാ​മി അ​വി​ടെ എ​ത്തി​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ട് ആ​ശം​സ​ക​ൾ അ​റി​യി​ച്ച ശേ​ഷം അ​ദ്ദേ​ഹം നേ​ര​ത്തെ മ​ട​ങ്ങു​ക​യും ചെ​യ്തു. അ​യ്യ​പ്പ വ്ര​ത​ത്തി​ന്‍റെ ഒ​രു നി​യ​മ​വും അ​ദ്ദേ​ഹം ലം​ഘി​ച്ചി​ട്ടി​ല്ല. സ്വാ​മി അ​യ്യ​പ്പ​നോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ക്തി​യും സ​മ​ർ​പ്പ​ണ​വും പ്ര​ശം​സ​നീ​യ​മാ​ണ്.’’ അ​ല്ലു സി​രീ​ഷ് കു​റി​ച്ചു.

മു​ട​ങ്ങാ​തെ ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ക്കു​ന്ന താ​ര​മാ​ണ് രാം ​ച​ര​ൺ. വ​ർ​ഷ​ത്തി​ൽ ഏ​ക​ദേ​ശം 100 ദി​വ​സ​ത്തോ​ളം രാം ​ച​ര​ൺ അ​യ്യ​പ്പ ദീ​ക്ഷാ വ്ര​തം അ​നു​ഷ്ഠി​ക്കാ​റു​ണ്ട്.

Movies

ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും മാ​ത്ര​മാ​ണ് ഒ​രു​ങ്ങി വ​ന്നി​രി​ക്കു​ന്ന​ത്; ഭ​ര​ണ​ഘ​ട​ന​യെ സാ​ക്ഷി​യാ​ക്കി വേ​ട​ന്‍റെ വി​വാ​ഹം  

എ​ഴു​ത്തു​കാ​രി ന​വ​മി​ല​ത​യു​മാ​യു​ള്ള റാ​പ്പ​ർ വേ​ട​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞു. തൃ​ശൂ​രി​ലെ വേ​ട​ന്‍റെ വീ​ട്ടി​ൽ ല​ളി​ത​മാ​യി ന​ട​ന്ന ര​ജി​സ്റ്റ​ർ വി​വാ​ഹ​ത്തി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ചെ​മ്പു​ക്കാ​വ് സ​ബ് ര​ജി​സ്ട്രാ​ർ വീ​ട്ടി​ലെ​ത്തി​യാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. പി​ന്നാ​ലെ പൂ​മ​ല​യി​ലെ റി​സോ​ർ​ട്ടി​ൽ വി​രു​ന്ന് സ​ത്കാ​ര​വും ഒ​രു​ക്കി.

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള ദി​വ​സ​ത്തി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. പ്ര​തീ​ക്ഷി​ച്ച​തി​ലും അ​ടി​പൊ​ളി​യാ​യി പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നെ​ല്ലാം കാ​ര​ണം നി​ങ്ങ​ളു​ടെ അ​നു​ഗ്ര​ഹ​മാ​ണ്. സ​ന്തോ​ഷ​മാ​ണ്. വേ​ട​ൻ പ​റ​ഞ്ഞു.

വ​ള​രെ കു​ഞ്ഞ് പ​രി​പാ​ടി​യാ​യി​രു​ന്നു. എ​ന്‍റെ വീ​ടു​പോ​ലും അ​ല​ങ്ക​രി​ച്ചി​ട്ടി​ല്ല. അ​ത്ര​യും കു​ഞ്ഞ് പ​രി​പാ​ടി​യാ​ണ്. എ​ന്‍റെ ആ​രാ​ധ​ക​ർ​ക്ക് അ​ത് മ​ന​സി​ലാ​വും. ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും മാ​ത്ര​മാ​ണ് സു​ന്ദ​ര​ന്മാ​രാ​യി വ​ന്നി​രി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യെ സാ​ക്ഷി​നി​ർ​ത്തി​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. ഭാ​വി​യി​ൽ ന​മ്മു​ടെ മ​ക്ക​ൾ​ക്കെ​ല്ലാ​വ​ർ​ക്കും ഉ​പ​ക​രി​ക്കും' വേ​ട​ൻ വി​വാ​ഹ​ശേ​ഷം പ​റ​ഞ്ഞു.

നീ​ല നി​റ​ത്തി​ലു​ള്ള സാ​രി​യാ​യി​രു​ന്നു ന​വ​മി​യു​ടെ വേ​ഷം. ക​റു​പ്പ് നി​റ​ത്തി​ലു​ള്ള കു​ർ​ത്ത​യും മു​ണ്ടു​മാ​ണ് വേ​ട​ൻ ധ​രി​ച്ച​ത്. തൃ​ശ്ശൂ​ർ പെ​രി​ങ്ങ​ണ്ടൂ​ർ സ്വ​ദേ​ശി​യാ​ണ് വേ​ട​ൻ. മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​ണ് ന​വ​മി​ല​ത.

Movies

ഞ​ങ്ങ​ൾ വി​വാ​ഹി​ത​രാ​കു​ന്നു; ഒ​ടു​വി​ൽ പ്ര​ണ​യം പ​ര​സ്യ​മാ​ക്കി വി​ജ​യ്‌​യും ര​ശ്മി​ക​യും

വി​വാ​ഹി​ത​രാ​കാ​ൻ പോ​കു​ന്നു​വെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച് ന​ട​ൻ വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യും ന​ടി ര​ശ്മി​ക മ​ന്ദാ​ന​യും. ആ​രാ​ധ​ക​ർ ത​ങ്ങ​ളെ വി​ളി​ച്ചി​രു​ന്ന വി​രോ​ഷ് എ​ന്ന പേ​ര് ത​ന്നെ​യാ​ണ് വി​വാ​ഹ​ച​ട​ങ്ങി​നാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഇ​രു​വ​രും പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ​യും ര​ശ്മി​കാ മ​ന്ദാ​ന​യു​ടെ​യും പേ​രു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് ആ​രാ​ധ​ക​ർ വി​രോ​ഷ് എ​ന്ന പേ​രു​ണ്ടാ​ക്കി​യ​ത്. ഇ​രു​വ​രു​ടേ​യും പ്ര​ണ​യ​ത്തെ സൂ​ചി​പ്പി​ക്കാ​നാ​യാ​ണ് ആ​രാ​ധ​ക​ർ ഈ ​പേ​ര് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

‘‘ഞ​ങ്ങ​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​വ​രേ, ഞ​ങ്ങ​ൾ എ​ന്തെ​ങ്കി​ലും തീ​രു​മാ​നി​ക്കു​ന്ന​തി​നും ഞ​ങ്ങ​ൾ​ക്കാ​യി എ​ന്തെ​ങ്കി​ലും തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും മു​മ്പ് നി​ങ്ങ​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.

ഒ​രു​പാ​ട് സ്‌​നേ​ഹ​ത്തോ​ടെ നി​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്കൊ​രു പേ​ര് ന​ൽ​കി. 'വി​രോ​ഷ്' എ​ന്ന് നി​ങ്ങ​ൾ ഞ​ങ്ങ​ളെ വി​ളി​ച്ചു. അ​തി​നാ​ൽ ഇ​ന്ന് നി​ങ്ങ​ളോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി, നി​റ​ഞ്ഞ ഹൃ​ദ​യ​ത്തോ​ടെ ഞ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലി​ന് പേ​ര് ന​ൽ​കു​ക​യാ​ണ്.

'വി​രോ​ഷി​ന്‍റെ വി​വാ​ഹം' എ​ന്ന പേ​ര് ന​ൽ​കാ​നാ​ണ് ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഞ​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി​ന് ന​ന്ദി. എ​ന്നും നി​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. നി​റ​ഞ്ഞ സ്‌​നേ​ഹം.’’​ര​ശ്മി​ക​യും വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

ഫെ​ബ്രു​വ​രി 26-ന് ​രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ലു​ള്ള ഒ​രു ഹെ​റി​റ്റേ​ജ് പാ​ല​സി​ൽ വെ​ച്ചാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ഈ ​ച​ട​ങ്ങി​ൽ അ​തി​ഥി​ക​ൾ​ക്ക് ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ട്.

സ്വ​കാ​ര്യ​ത​യ്ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഈ ​വി​വാ​ഹ​ത്തി​ന് ശേ​ഷം, മാ​ർ​ച്ച് നാ​ലി​ന് സി​നി​മാ മേ​ഖ​ല​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി വി​പു​ല​മാ​യ വി​വാ​ഹ വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ര​ശ്മി​ക​യു​ടെ ആ​ദ്യ വി​വാ​ഹ​നി​ശ്ച​യം റ​ദ്ദാ​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഗീ​ത ഗോ​വി​ന്ദം എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. 2019-ൽ ​ഈ ചി​ത്രം വ​ലി​യ വി​ജ​യ​മാ​യ​തോ​ടെ ഇ​വ​ർ​ക്കി​ട​യി​ലെ കെ​മി​സ്ട്രി പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തു.

തു​ട​ർ​ന്ന് ഡി​യ​ർ കോ​മ്രേ​ഡ് എ​ന്ന ചി​ത്ര​ത്തി​ലും ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​തോ​ടെ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഇ​വ​രു​ടെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി. പ​ല​പ്പോ​ഴും ഒ​രേ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​വ​ധി​ക്കാ​ല ചി​ത്ര​ങ്ങ​ളും ര​ഹ​സ്യ​മാ​യ ഡി​ന്ന​ർ ഡേ​റ്റു​ക​ളും ഇ​വ​രു​ടെ ബ​ന്ധ​ത്തി​ന് തെ​ളി​വാ​യി ആ​രാ​ധ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Latest News

Corehub Up