x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടി സ്വാ​തി റെ​ഡ്ഡി വി​വാ​ഹി​ത​യാ​യി; വ​ര​ൻ സം​വി​ധാ​യ​ക​ൻ ശ്രീ​കാ​ന്ത്  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 9, 2026 08:49 AM IST | Updated: July 9, 2026 08:50 AM IST

സ്വാതി റെഡ്ഡി പങ്കുവച്ച വിവാഹചിത്രം, സ്വാതി റെഡ്ഡി

ന​ടി സ്വാ​തി റെ​ഡ്ഡി വി​വാ​ഹി​ത​യാ​യി. സം​വി​ധാ​യ​ക​ൻ ശ്രീ​കാ​ന്ത് ന​ഗോ​തി​യാ​ണ് വ​ര​ൻ. സ്വാ​തി അ​ഭി​ന​യി​ച്ച് 2023-ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​ന്ത് ഓ​ഫ് മ​ധു എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​ണ് ശ്രീ​കാ​ന്ത്. സ്വാ​തി ത​ന്നെ​യാ​ണ് വി​വാ​ഹ​ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. താ​ര​ത്തി​ന്‍റെ ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്.

നോ​ർ​ത്ത് 24 കാ​തം, ആ​മേ​ൻ തു​ട​ങ്ങി​യ മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രി​യ​ങ്ക​രി​യാ​യ സ്വാ​തി. സു​ബ്ര​ഹ്‌​മ​ണ്യ​പു​രം എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് താ​രം ശ്ര​ദ്ധേ​യാ​യ​ത്.

വി​വാ​ഹ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഹോ​മം ശ്രീ​കാ​ന്ത് ചെ​യ്യു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ ​പി​ടി​ച്ച് സ​മീ​പ​ത്തി​രി​ക്കു​ന്ന സ്വാ​തി​യാ​ണ് ഒ​രു ചി​ത്ര​ത്തി​ലു​ള്ള​ത്.

 

K-Rail Survey

നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തി​ന് ആ​ശം​സ​ക​ളു​മാ​യെ​ത്തി​യ​ത്. 2018 സെ​പ്റ്റം​ബ​ർ ര​ണ്ടി​നാ​യി​രു​ന്നു സ്വാ​തി​യു​ടെ ആ​ദ്യ​വി​വാ​ഹം. മ​ല​യാ​ളി​യാ​യ പൈ​ല​റ്റ് വി​കാ​സ് വാ​സു​വാ​യി​രു​ന്നു വ​ര​ൻ. ഹൈ​ദ​രാ​ബാ​ദി​ലാ​യി​രു​ന്നു വി​വാ​ഹം ന​ട​ന്ന​ത്. കൊ​ച്ചി​യി​ൽ റി​സ​പ്ഷ​നും ന​ട​ന്നി​രു​ന്നു.

ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​കു​ന്നു എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ 2023-ൽ ​പ്ര​ച​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും സ്വാ​തി ഇ​തേ​ക്കു​റി​ച്ച് പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

Tags : Swathi Reddy Srikanth marriage cinema

Recent News

Corehub Up