x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഹാ​ന​യു​ടെ​യും നി​മി​ഷി​ന്‍റെ​യും വി​വാ​ഹം സെ​പ്റ്റം​ബ​ർ 13-ന് ​കോ​വ​ള​ത്ത് വ​ച്ച്?

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 31, 2026 11:14 AM IST | Updated: August 31, 2026 11:14 AM IST

നിമിഷ് രവിയും അഹാനയും

ന​ടി​യും സോ​ഷ്യ​ൽ മീ​ഡി​യാ ഇ​ൻ​ഫ്ലു​ൻ​സ​റു​മാ​യ അ​ഹാ​ന കൃ​ഷ്‍​ണ​യു​ടെ​യും ഛായാ​ഗ്ര​ഹ​ക​ൻ നി​മി​ഷ് ര​വി​യു​ടെ​യും വി​വാ​ഹം സെ​പ്റ്റം​ബ​ർ 13 ഞാ​യാ​റാ​ഴ്ച ന​ട​ക്കു​മെ​ന്ന് സൂ​ച​ന.

അ​ഹാ​ന പ​ങ്കു​വ​ച്ച ഒ​രു ചി​ത്ര​മാ​ണ് ഇ​തി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​ക്കി​യ​ത്. ‌ക​റു​ത്ത വ​സ്ത്ര​മ​ണി​ഞ്ഞ് എ​ന്‍റെ ത​ങ്ക​മാ​യ പ​യ്യ​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​ഹാ​ന ഒ​രു പോ​സ്റ്റ് പ​ങ്കു​വെ​ച്ച​ത്. 

 

തൊ​ട്ടു​പി​ന്നാ​ലെ സെ​പ്റ്റം​ബ​ർ 13-നാ​ണ് ആ ​ത​ങ്ക​മാ​യ പ​യ്യ​നു​മാ​യു​ള്ള വി​വാ​ഹം എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ക​മ​ന്‍റ് ചെ​യ്തു. എ​ന്നാ​ൽ ഈ ​ക​മ​ന്‍റ് അ​ഹാ​ന ഉ​ട​ൻ ത​ന്നെ ഡി​ലീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​തേ പ്രൊ​ഫൈ​ലി​ൽ നി​ന്നും വീ​ണ്ടും സ​മാ​ന​മാ​യ ക​മ​ന്‍റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ അ​ഹാ​ന ആ ​അ​ക്കൗ​ണ്ട് ത​ന്നെ ബ്ലോ​ക്ക് ചെ​യ്ത​താ​യാ​ണ് റെ​ഡ്ഡി​റ്റി​ൽ നി​ന്നും പു​റ​ത്തു​വ​രു​ന്ന വി​വ​രം.

കോ​വ​ളം താ​ജ് കോ​വ​ള​ത്തു​വ​ച്ച് മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വാ​ഹാ​ഘോ​ഷ​മാ​കും ഇ​തെ​ന്നും സൂ​ച​ന​യു​ണ്ട്.

ഛായാ​ഗ്രാ​ഹ​ക​ൻ നി​മി​ഷ് ര​വി​യു​മാ​യി ദീ​ർ​ഘ​കാ​ല​മാ​യി പ്ര​ണ​യ​ത്തി​ലാ​ണ് അ​ഹാ​ന.

Tags : Ahaana nimish ravi marriage wedding cinema malayalam

Recent News

Corehub Up