Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayalam

വ​ലി​യൊ​രു വി​വാ​ഹ​ത്തി​ന് മു​ൻ​പേ ഒ​രു കൊ​ച്ചു വി​വാ​ഹം; ര​ജി​സ്റ്റ​ർ വി​വാ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളു​മാ​യി നീ​ലി​ൻ

ര​ജി​സ്റ്റ​ർ വി​വാ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ന​ടി നി​ലീ​ൻ സാ​ന്ദ്ര. അ​ടു​ത്തി​ടെ​യാ​ണ് ‘ക​രി​ക്ക്’ വെ​ബ് സീ​രീ​സി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി നി​ലീ​ൻ സാ​ന്ദ്ര വി​വാ​ഹി​ത​യാ​യ​ത്. വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി നേ​ര​ത്തെ അ​വ​ർ വി​വാ​ഹം ര​ജി​സ​റ്റ​ർ ചെ​യ്തി​രു​ന്നു.

യു​വ സം​വി​ധാ​യ​ക​ൻ ശ്യാ​മി​ൻ ഗി​രീ​ഷ് ആ​ണ് വ​ര​ൻ.  2017 മു​ത​ൽ നി​ലീ​ന്‍റെ​സു​ഹൃ​ത്താ​ണ് ശ്യാ​മി​ൻ. ഉ​ത്രാ​ടം ദി​ന​ത്തി​ലാ​യി​രു​ന്നു ത​ന്‍റെ വി​വാ​ഹ​ചി​ത്ര​ങ്ങ​ൾ നി​ലീ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കി​ട്ട​ത്. നി​യ​മ​പ​ര​മാ​യി വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളും ഒ​രു ചെ​റി​യ വി​വാ​ഹാ​ഘോ​ഷം പോ​ലെ​യാ​ണ് ഇ​രു​വ​രും ന​ട​ത്തി​യ​ത്.

 

Movies

ഖ​ലീ​ഫ​യ്ക്ക് ര​ണ്ടാം ഭാ​ഗം വ​രു​ന്നു; മോ​ഹ​ൻ​ലാ​ൽ നാ​യ​ക​ൻ; പ്ര​ഖ്യാ​പ​നം റി​ലീ​സ് ദി​വ​സം ത​ന്നെ ന​ട​ത്തി ടീം

പൃ​ഥ്വി​രാ​ജ് നാ​യ​ക​നെ​ത്തി​യ ഖ​ലീ​ഫ തി​യ​റ്റ​റി​ലെ​ത്തി​യ അ​തേ ദി​വ​സം ത​ന്നെ ചി​ത്ര​ത്തി​ന് ര​ണ്ടാം ഭാ​ഗം പ്ര​ഖ്യാ​പി​ച്ച് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ഖ​ലീ​ഫ ദി ​ലെ​ഗ​സി എ​ന്നാ​ണ് പേ​ര്.

ഖ​ലീ​ഫ’​യു​ടെ ആ​ദ്യ​ഭാ​ഗ​ത്തി​ൽ മാ​മ്പ​റ​യ്ക്ക​ൽ അ​ഹ​മ്മ​ദ് അ​ലി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി​യ മോ​ഹ​ൻ​ലാ​ൽ ആ​ണ്  ഖ​ലീ​ഫ ദ് ​ലെ​ഗ​സി​യി​ൽ നാ​യ​ക​നാ​കു​ക. സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം പ്ര​ഖ്യാ​പി​ക്കു​ന്ന ച​ട​ങ്ങി​ൽ ചി​രി​നി​മി​ഷ​ങ്ങ​ളു​മാ​യി മോ​ഹ​ന്‍​ലാ​ലും എ​ത്തി.

‘ഖ​ലീ​ഫ’​യി​ൽ അ​വ​സാ​ന​ഭാ​ഗ​ത്ത് ക​യ​റി​വ​ന്ന ആ​ളാ​ണ് താ​നെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. ‘സി​നി​മ​യെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ഴും അ​തി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ഴും മ​ന​സു​കൊ​ണ്ടു പ്രാ​ർ​ഥി​ക്കു​ന്ന​ത് ചി​ത്രം വി​ജ​യ​മാ​ക​ണേ എ​ന്നാ​ണ്. എ​ല്ലാ സി​നി​മ​ക​ളും അ​ങ്ങ​നെ​യാ​ണ്. എ​നി​ക്ക് ഇ​ങ്ങ​നെ ഒ​രു വേ​ഷം ത​ന്ന സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച പൃ​ഥ്വി​ക്കും ന​ന്ദി’, മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ദ​സി​നെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച പ​രാ​മ​ർ​ശ​വു​മാ​യി മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​ത്. ‘മാ​മ്പ​റ​യ്ക്ക​ൽ അ​ഹ​മ്മ​ദ് അ​ലി പാ​വം മ​നു​ഷ്യ​നാ​ണ്, ഒ​രു​പാ​ട് ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ന്‍ അ​വ​സ​രം കൊ​ടു​ക്കൂ എ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ​തോ​ടെ എ​ല്ലാ​വ​രും ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഖ​ലീ​ഫ​യു​ടെ വി​ജ​യാ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും പൃ​ഥ്വി​രാ​ജി​ന്‍റെ​യും മ​റ്റ് താ​ര​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ര​ണ്ടാം ഭാ​ഗം അ​നൗ​ൺ​സ് ചെ​യ്ത​ത്.

Movies

ദി ​ബ്രേ​ക്ക് ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ങ്ങി

ബ്രി​ട്ടീ​ഷ് ബം​ഗ്ലാ​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സു​ബൈ​ർ ഹ​മീ​ദ് സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ ദി ​ബ്രേ​ക്ക് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ ഓ​ഗ​സ്റ്റ് 17 -ന് ​ആ​റ്റി​ങ്ങ​ൽ കാ​ളി വി​ളാ​കം ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു.

പൂ​ജ​യ്ക്ക് ജ​യ​ൻ ചേ​ർ​ത്ത​ല, കാ​ല​ടി ഓ​മ​ന, നി​ർ​മാ​താ​ക്ക​ളാ​യ ന​ജീ​മ്പ് യു.​കെ, ആ​ർ.​ജി.​ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം വ്യ​ത്യ​സ്ത​മാ​യൊ​രു ഹൊ​റ​ർ ആ​ക്ഷ​ൻ ഫി​ലി​മാ​ണി​ത്. ഫീ​നി​ക്സ് മീ​ഡി​യ ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ​സി​നു വേ​ണ്ടി ന​ജീ​ബ് യു.​കെ, ആ​ർ.​ജി.​ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ദി ​ബ്രേ​ക്ക് സു​ബൈ​ർ ഹ​മീ​ദ് സം​വി​ധാ​നം ചെ​യ്യു​ന്നു.

ക​ഥ,തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം - ജ​യ​ൻ വി. ​പോ​റ്റി ത​ച്ച​ക്കോ​ട്, ഡി.​ഒ.​പി - ഗോ​ഗു​ൽ കാ​ർ​ത്തി​ക്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ജ​യ​കൃ​ഷ്ണ​ൻ തൊ​ടു​പു​ഴ, ഗാ​ന ര​ച​ന - ഉ​ൻ​മേ​ഷ്ചൈ​ത്രം, സം​ഗീ​തം - ഡോ. ​പു​ന​ലൂ​ർ ശ്യാം ​നാ​ഥ്, ആ​ലാ​പ​നം - വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - സാ​ബു ഘോ​ഷ്, ആ​ർ​ട്ട് - കൃ​ഷ്ണ​ദാ​സ്, കോ​സ്റ്റ്യൂം - ശ്രീ​നി, മേ​ക്ക​പ്പ് - ഷൈ​നി അ​ശോ​ക​ൻ, സ്റ്റി​ൽ - ഷാ​നി കൊ​ടു​ങ്ങാ​നൂ​ർ, 

ജ​യ​ൻ ചേ​ർ​ത്ത​ല, നി​മി​ഷ ഉ​ണ്ണി​കൃ​ഷ്ണ​ൻ, കാ​ല​ടി ഓ​മ​ന, ബാ​ല​ൻ മ​ന്നാ​ടി​യാ​ർ, ടി.​ആ​ർ. വി​ഷ്ണു, ന​ജീ​ബ് യു.​കെ, ആ​ർ.​ജി. ജ​യ​രാ​ജ​ൻ, സൗ​മ്യ, ന​ജീ​ന ആ​ലം​കോ​ട്, ന​വ്യ വി​ജ​യ​കു​മാ​ർ, ദേ​വി​ക, ബേ​ബി നി​ഹ​ഞ്ജ​ന, ശ്യാം ​തി​രു​വ​ല്ല, ജ​യ​ൻ വി. ​പോ​റ്റി, ലീ​ന, പ​ല്ല​വി ര​ഞ്ജ​ൻ എ​ന്നി​വ​രോ​ടൊ​പ്പം, പ്ര​മു​ഖ മ​ല​യാ​ളം, ത​മി​ഴ് താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കും. പി​ആ​ർ​ഒ-​അ​യ്മ​നം സാ​ജ​ൻ.

Movies

ടൊ​വീ​നോ നി​ർ​മാ​താ​വും നാ​യ​ക​നും; മു​ൻ​പേ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി  

ടൊ​വീ​നോ തോ​മ​സും പു​തു​മു​ഖം മേ​ഘ​ന​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന മു​ൻ​പേ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഊ​ട്ടി​യി​ലെ ഗ്ലെ​ൻ മോ​റി​ൽ ആ​രം​ഭി​ച്ചു.

ചി​ത്ര​സം​യോ​ജ​ക​നാ​യ സൈ​ജു ശ്രീ​ധ​ര​നാ​ണ് ഈ ​ചി​ത്രം​സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.​ടൊ​വി​നോ തോ​മ​സ് ആ​ദ്യ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു കൊ​ണ്ടാ​ണ് ചി​ത്രീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്.

ഡോ​ൾ​വി​ൻ കു​ര്യാ​ക്കോ​സും അ​ഭി​ന​വ് മെ​ഹ്റോ​ത്ര​യും സ്വി​ച്ചോ​ൺ ക​ർ​മ്മം നി​ർ​വ​ഹി​ച്ച​പ്പോ​ൾ ടൊ​വി​നോ തോ​മ​സും സ​ഹോ​ദ​ര​ൻ ടിം​ഗ്സ്റ്റ​ൺ തോ​മ​സും ചേ​ർ​ന്നു ഫ​സ്റ്റ് ക്ലാ​പ്പ് ന​ൽ​കി.

പ​നോ​ര​മ സ്റ്റു​ഡി​യോ​സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് തീ​യേ​റ്റ​ർ ഓ​ഫ് ഡ്രീം​സ്, ടൊ​വി​നോ തോ​മ​സ് പ്രൊ​ഡ​ക്‌​ഷ​ൻ​സ് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

കു​മാ​ർ മ​ങ്ങാ​ട്ട് പ​ഥ​ക്ക്, അ​ഭി​ഷേ​ക് പ​ഥ​ക്ക്, ടൊ​വീ​നോ തോ​മ​സ്, ഡോ​ൾ​വി​ൻ കു​ര്യാ​ക്കോ​സ്, ടിം​ഗ്സ്റ്റ​ൺ തോ​മ​സ് എ​ന്നി​വ​രാ​ണ് നി​ർ​മാ​താ​ക്ക​ൾ .

കോ ​പ്രൊ​ഡ്യൂ​സേ​ർ​സ് - രാ​ജേ​ഷ് മേ​നോ​ൻ, ഗോ​കു​ൽ​നാ​ഥ്. ജി. ​ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ -അ​ഭി​ന​വ് മെ​ഹ്റോ​ത്ര. സി​എ​ഫ്ഓ-​ര​വി ഓ​ത്തി.

ഫൂ​ട്ടേ​ജ് എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സൈ​ജു ശ്രീ​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് മു​ൻ​പേ.​നീ​ല​ഗി​രി​ക്കു​ന്നു ക​ളു​ടെ താ​ഴ്‌​വ​ര​യി​ലെ ഒ​റ്റ​പ്പെ​ട്ട ഒ​രു ത​ടാ​ക​ത്തി​നോ​ട് ചേ​ർ​ന്ന ഒ​രി​ടം എ​ന്ന സ്ഥ​ല​ത്ത് തൊ​ണ്ണൂ​റ് കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ ന​ട​ക്കു​ന്ന​ത്.‌

ഭാ​ര്യാ ഭ​ർ​ത്താ​ക്ക​ന്മാ​രാ​യ റോ​യ്സ്, റാ​ണി എ​ന്നി​വ​രു​ടെ വ്യ​ത്യ​സ്ഥ​മാ​യ ഒ​രു പ്ര​ണ​യ ക​ഥ​യാ​ണ് ഈ ​ചി​ത്രം പ​റ​യു​ന്ന​ത്. താ​ള​പ്പി​ഴ​ക​ളി​ലൂ​ടെ മാ​ത്രം സ​ഞ്ച​രി​ക്കു​ന്ന റോ​യ്സി​ന്‍റെ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ൽ റാ​ണി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലൂ​ടെ​യു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ഗ​തി​യെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്.

ടൊ​വി​നോ തോ​മ​സി​ന്‍റെ തി​ക​ച്ചും വ്യ​ത്യ​സ്ഥ​മാ​യ ഒ​രു ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും ഇ​തി​ലെ റോ​യ്സ്.

ബം​ഗ​ളൂ​രി​ൽ സ്ഥി​ര താ​മ​സ​മു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ മേ​ഘ​ന മി​ക​ച്ച ന​ർ​ത്ത​കി​യാ​ണ്. നൃ​ത്ത​രം​ഗ​ത്തെ പ്രാ​വീ​ണ്യ​മാ​ണ് മേ​ഘ​ന​യെ ഇ​പ്പോ​ൾ ബി​ഗ് സ്‌​ക്രീ​നി​ലെ​ത്തി​ച്ച​തും ഈ ​ചി​ത്ര​ത്തി​ലെ റാ​ണി​യെ അ​വ​ത​രി​പ്പി​ക്കു​വാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​തും.

വി​ന​യ് ഫോ​ർ​ട്ട്, വി​ജ​യ​രാ​ഘ​വ​ൻ, ഷ​ഹീ​ർ മു​ഹ​മ്മ​ദ്, ഉ​ത്ത​രാ​രാ​മ കൃ​ഷ്ണ​ൻ, കി​ര​ൺ പീ​താം​ബ​ര​ൻ, ആ​ഷ്‌​ലി ഐ​സ​ക്ക്, രാ​കേ​ഷ് ഉ​ഷാ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​ണ്.

ടീ​നാ തോ​മ​സ് ഈ ​ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. സം​ഗീ​തം- റെ​ക്സ് വി​ജ​യ​ൻ. ജി​ച്ചു ജോ​യ്. ഛായാ​ഗ്ര​ഹ​ണം- ഷി​നോ​സ്. എ​ഡി​റ്റിം​ഗ് - സൈ​ജു ശ്രീ​ധ​ര​ൻ. പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ- ദി​ലീ​പ് നാ​ഥ്. സി​ങ്ക് സൗ​ണ്ട്- വൈ​ശാ​ഖ് ബി.​വി. സൗ​ണ്ട് മി​ക്സ് - സി​നോ​യ് ജോ​സ​ഫ്. മേ​ക്ക​പ്പ് - റോ​ണ​ക്സ് സേ​വ്യ​ർ. കോ​സ്‌​റ്റ്യും ഡി​സൈ​ൻ-​ധ​ന്യാ ബാ​ല​കൃ​ഷ്ണ​ൻ. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജേ​ഴ്‌​സ്- വി​ശ്വ​പ്ര​കാ​ശ്, സോ​ബ​ൻ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​കു​ട്ടീ​വ്- പ്ര​താ​പ​ൻ ക​ല്ലി​യൂ​ർ. പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ടോ​ള​ർ- റി​ച്ചാ​ർ​ഡ്. അ​സോ​സി​യേ​റ്റ് പ്രൊ​ഡ്യൂ​സ​ർ- ക​മ​ലേ​ഷ് കു​മാ​ർ. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- അ​ബി​ൻ. ഇ.​എ.​ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - പ്രി​നി​ഷ് പ്ര​ഭാ​ക​ര​ൻ.
സ്റ്റി​ൽ​സ്- സാ​ബി ഹം​സ. ആ​ക്ഷ​ൻ - ഫീ​നി​ക്സ് പ്ര​ഭു. ഡി​സൈ​ൻ-​കി​ഷോ​ർ ഗോ​പി, അ​ന​ന്തു ച​ന്ദ്ര​ബാ​ബു. വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ്-​പ​നോ​ര​മ സ്റ്റു​ഡി​യോ​സ്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ് .

Movies

ഇ​രി​ക്ക് മോ​നെ.. നി​ന​ക്കു ഞാ​ൻ മേ​ക്ക​പ്പ് ചെ​യ്യാം: ഷാ​ജോ​ണി​ന് മേ​ക്ക​പ്പി​ട്ട് മോ​ഹ​ൻ​ലാ​ൽ

മോ​ഹ​ൻ​ലാ​ൽ ത​നി​ക്ക് മേ​ക്ക​പ്പി​ട്ടു ത​ന്ന അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം വി​ദേ​ശ​ത്ത് സ്റ്റേ​ജ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് ഷാ​ജോ​ണ് ഈ ​അ​സു​ല​ഭ നി​മി​ഷം ല​ഭി​ച്ച​ത്.

ഷോ​യ്ക്ക് പോ​യ​പ്പോ​ൾ മേ​ക്ക​പ്പ് ബാ​ഗ് എ​ടു​ക്കാ​ൻ മ​റ​ന്നു പോ​യ ഷാ​ജോ​ണി​ന് മോ​ഹ​ൻ​ലാ​ൽ ത​ന്നെ നേ​രി​ട്ട് മേ​ക്ക​പ്പ് ചെ​യ്തു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഷാ​ജോ​ണി​ന്‍റെ കു​റി​പ്പ് വാ​യി​ക്കാം

‘‘ചി​ല മ​റ​വി​ക​ൾ ചി​ല​പ്പോ​ൾ..

ലാ​ലേ​ട്ട​ന്‍റെ ഒ​പ്പം ഷോ​യ്ക്ക് പോ​യ​പ്പോ​ൾ ഞാ​ൻ എ​ന്‍റെ മേ​ക്ക​പ്പ് ബാ​ഗ് എ​ടു​ക്കാ​ൻ മ​റ​ന്നു.. എ​ന്ത് ചെ​യ്യും എ​ന്നോ​ർ​ത്ത് സ്റ്റേ​ജി​ന്‍റെ ബാ​ക്കി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് വി​ജീ​ഷി​നെ (ലാ​ലേ​ട്ട​ന്‍റെ പ​ഴ്സ​ന​ൽ അ​സി​സ്റ്റ​ന്‍റ്) കാ​ണു​ന്ന​ത്.. കാ​ര്യം പ​റ​ഞ്ഞു. എ​നി​ക്ക് മേ​ക്ക​പ്പ് ചെ​യ്യാ​നു​ള്ള ഐ​റ്റം​സ് ത​ന്നു ഒ​ന്ന് സ​ഹാ​യി​ക്കാ​മോ ചോ​ദി​ച്ചു..​ലാ​ലേ​ട്ട​ൻ അ​റി​യ​രു​തേ എ​ന്നും ഞാ​ൻ പ​റ​ഞ്ഞു.. കു​റ​ച്ചു ക​ഴി​ഞ്ഞു വി​ജീ​ഷ് വ​ന്നു വി​ളി​ച്ചു.. ഞാ​ൻ ചെ​ല്ലു​മ്പോ​ൾ ലാ​ലേ​ട്ട​ൻ മേ​ക്ക​പ്പ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു.

‘ഇ​രി​ക്ക് മോ​നെ.. നി​ന​ക്കു ഞാ​ൻ മേ​ക്ക​പ്പ് ചെ​യ്തു ത​രാം’ എ​ന്ന് പ​റ​ഞ്ഞു... ഒ​ന്ന് ഞെ​ട്ടി.. ആ ​ഞെ​ട്ട​ലി​ൽ.. വ​ലി​യ ഭാ​ഗ്യ​മാ​ണ് എ​ന്ന് അ​റി​ഞ്ഞി​ട്ടും ഞാ​ൻ വേ​ണ്ട എ​ന്ന് പ​റ​ഞ്ഞു.. പ​ക്ഷേ ലാ​ലേ​ട്ട​ൻ നി​ർ​ബ​ന്ധി​ച്ചു പി​ടി​ച്ചി​രു​ത്തി എ​നി​ക്ക് മേ​ക്ക​പ്പ് ചെ​യ്തു ത​ന്നു.

ഈ ​സ്നേ​ഹ​ത്തി​ന് ചേ​ർ​ത്ത് നി​ർ​ത്ത​ലി​ന് ദൈ​വ​ത്തി​ന് ഒ​രു​പാ​ട് ന​ന്ദി. സ്വ​പ്നം പോ​ലും കാ​ണാ​ത്ത  കാ​ര്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ ന​ട​ത്തി ത​രു​ന്ന​തി​ന്. ചി​ല മ​റ​വി​ക​ൾ ചി​ല​പ്പോ​ൾ... ന​മു​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ത്ത ഓ​ർ​മ​ക​ൾ ത​രും.’’

NRI

ഡിഎംഎ മയൂർ വിഹാർ ഫേസ്1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം നടത്തി

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം നടത്തി. മയൂർ വിഹാർ ഫേസ് 1ലെ പോക്കറ്റ് 3ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിലാണ് ചടങ്ങുകൾ അരങ്ങേറിയത്.

ഏരിയ ചെയർമാൻ ആർ കെ മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ, മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, മലയാളം മിഷൻ ഈസ്റ്റ് ഡൽഹി കോർഡിനേറ്റർ കെ പി നാരായണൻ ഭട്ടതിരി, ഏരിയ സെക്രട്ടറി വി രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖാ പ്രിൻസ്, മലയാളം ഭാഷാധ്യാപിക അഞ്ജലി മധു തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് ആതിര രാജൻ, പാർവതി നാരായണൻ, അക്ഷയ അനീഷ് തുടങ്ങിയ കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണത്തോടെയാണ് സമാപിച്ചത്.

 

Movies

പു​ലി​ക്ക് ജ​നി​ച്ച​ത് പൂ​ച്ച​യാ​കി​ല്ല​ല്ലോ...​വി​സ്മ​യ​യെ അ​ഭി​ന​ന്ദി​ച്ച് ലി​സി  

തു​ട​ക്കം സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​നെ അ​ഭി​ന​ന്ദി​ച്ച് ന​ടി ലി​സി പ്രി​യ​ദ​ർ​ശ​ൻ. വി​സ്മ​യ​യു​ടെ പൊ​തു​യി​ട​ങ്ങ​ളി​ൽ സം​സാ​രി​ക്കു​മ്പോ​ഴു​ള്ള പേ​ടി​യെ ക​ളി​യാ​ക്കി​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് താ​രം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ലി​സി പ​റ​ഞ്ഞ​ത്.

മോ​ഹ​ൻ​ലാ​ലി​ൽ നി​ന്ന് പ​ക​ർ​ന്നു കി​ട്ടി​യ അ​ഭി​ന​യ​പാ​ട​വം വി​സ്മ​യ വെ​ള്ളി​ത്തി​ര​യി​ൽ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യെ​ന്നും അ​മ്മ​യി​ൽ നി​ന്ന് പ​ക​ർ​ന്നു കി​ട്ടി​യ ല​ളി​ത​വും വി​ന​യ​പൂ​ർ​വ​വു​മാ​യ പെ​രു​മാ​റ്റം എ​പ്പോ​ഴും കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​ശം​സി​ച്ചു. 

എ​ന്‍റെ പ്രി​യ​പ്പെ​ട്ട വി​സ്മ​യ... നി​ന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യ 'തു​ട​ക്ക​ത്തി​ലെ' കാ​ഴ്ച​ക​ൾ എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി! സ്ക്രീ​നി​ൽ നീ ​കാ​ഴ്ച​വ​ച്ച മി​ന്നു​ന്ന പ്ര​ക​ട​നം ക​ണ്ട​പ്പോ​ൾ അ​ഭി​മാ​നം കൊ​ണ്ട് എ​ന്‍റെ മ​ന​സ് നി​റ​ഞ്ഞു. സ്കൂ​ൾ കാ​ല​ഘ​ട്ടം മു​ത​ൽ​ക്കേ വേ​ദി​ക​ളി​ൽ നി​ന്റെ ഉ​ള്ളി​ലെ ക​ലാ​കാ​രി തി​ള​ങ്ങി​നി​ന്നി​രു​ന്നു.

ന​മ്മു​ടെ രാ​ജ്യം ക​ണ്ട എ​ക്കാ​ല​ത്തെ​യും മ​ഹാ​നാ​യ ന​ട​ന്മാ​രി​ൽ ഒ​രാ​ളാ​യ അ​ച്ഛ​നി​ൽ നി​ന്ന് നി​ന​ക്ക് ല​ഭി​ച്ച ആ ​അ​ഭി​ന​യ പ്ര​തി​ഭ, ഇ​ന്ന് വെ​ള്ളി​ത്തി​ര​യി​ൽ പൂ​ർ​ണ​ത​യോ​ടെ പ്ര​കാ​ശി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ അ​തി​യാ​യ സ​ന്തോ​ഷം തോ​ന്നു​ന്നു. 'പു​ലി​ക്ക് ജ​നി​ച്ച​ത് പൂ​ച്ച​യാ​വി​ല്ല​ല്ലോ!'

നി​ന്‍റെ രൂ​പ​ത്തെ​യും ഭാ​വ​ങ്ങ​ളെ​യു​മൊ​ക്കെ​ച്ചൊ​ല്ലി ചി​ല മു​ഖ​മി​ല്ലാ​ത്ത മ​നു​ഷ്യ​ർ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച​പ്പോ​ൾ, വാ​ക്കു​ക​ൾ കൊ​ണ്ട​ല്ല, മ​റി​ച്ച് വാ​താ​യ​ന​ങ്ങ​ളെ​ല്ലാം അ​ട​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​സാ​ധ്യ അ​ഭി​ന​യം കൊ​ണ്ട് നീ ​മ​റു​പ​ടി ന​ൽ​കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​യി​രു​ന്നു. നീ ​അ​ത് തെ​ളി​യി​ച്ചു കാ​ട്ടി!

ചി​ത്ര​ത്തി​ലെ നി​ന്‍റെ ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ൾ ശ​രി​ക്കും വേ​റെ​ത്ത​ന്നെ ലെ​വ​ലാ​ണ്! നി​ന്റെ ഫ്ലെ​ക്സി​ബി​ലി​റ്റി​യും സ്ക്രീ​ൻ പ്ര​സ​ൻ​സും അ​തി​ശ​യ​ക​ര​മാ​ണ്. ഒ​രു നാ​യി​ക എ​ങ്ങ​നെ​യാ​വ​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ​ര​മ്പ​രാ​ഗ​ത​മാ​യ എ​ല്ലാ വാ​ർ​പ്പു​മാ​തൃ​ക​ക​ളെ​യും നീ ​തി​രു​ത്തി​ക്കു​റി​ച്ചു. പ്രാ​യ​മ​ല്ല, മ​റി​ച്ച് പ്ര​തി​ഭ​യും വ്യ​ക്തി​ത്വ​വും സ​മ​ർ​പ്പ​ണ​വു​മാ​ണ് പ്ര​ധാ​നം എ​ന്ന് നി​ന്‍റെ മു​പ്പ​തു​ക​ളി​ൽ നീ ​ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്തു.

പൊ​തു​വേ​ദി​ക​ളി​ൽ കാ​ണാ​റു​ള്ള ആ ​പ​രി​ഭ്ര​മ​വും നി​ഷ്ക​ള​ങ്ക​ത​യും ആ​വേ​ശ​വു​മാ​ണ് നി​ന്നെ എ​ല്ലാ​വ​രു​ടെ​യും പ്രി​യ​ങ്ക​രി​യാ​ക്കു​ന്ന​ത്. ആ ​നി​ഷ്ക​ള​ങ്ക​ത എ​ന്നും നി​ന്‍റെ കൂ​ടെ​യു​ണ്ടാ​വ​ട്ടെ.

അ​മ്മ​യി​ൽ നി​ന്ന് പ​ക​ർ​ന്നു കി​ട്ടി​യ ആ ​ലാ​ളി​ത്യ​വും വി​ന​യ​വും ദ​യ​യും എ​ന്നും കാ​ത്തു​സൂ​ക്ഷി​ക്കു​ക. പ്രി​യ​പ്പെ​ട്ട വി​സ്മ​യ, ഇ​ത് മ​നോ​ഹ​ര​മാ​യ ഒ​രു തു​ട​ക്കം മാ​ത്ര​മാ​ണ്, ഏ​റ്റ​വും മി​ക​ച്ച നേ​ട്ട​ങ്ങ​ൾ ഇ​നി നി​ന്നെ തേ​ടി​യെ​ത്താ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ! ഒ​രു​പാ​ട് ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളും സി​നി​മ​ക​ളും നി​ന​ക്കു​ണ്ടാ​ക​ട്ടെ എ​ന്ന് ഞാ​ൻ ആ​ശം​സി​ക്കു​ന്നു.

ആ​ഷി​ഷ് ജോ ​ആ​ന്‍റ​ണി, ഈ ​ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​ർ​പ്രൈ​സ് നീ​യാ​യി​രു​ന്നു! അ​ത്ര​യ​ധി​കം ആ​ക​ർ​ഷ​ക​മാ​യ സ്ക്രീ​ൻ പ്ര​സ​ൻ​സോ​ടെ​യാ​ണ് നീ ​അ​ഭി​ന​യി​ച്ചു ത​ക​ർ​ത്ത​ത്. വാ​ക്കു​ക​ളേ​ക്കാ​ൾ നി​ന്‍റെ പ്ര​ക​ട​ന​ക്ഷ​മ​മാ​യ ആ ​വ​ലി​യ ക​ണ്ണു​ക​ൾ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ സം​വ​ദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

വ​രും​കാ​ല​ത്ത് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ എ​ന്ന വി​ജ​യി​ച്ച നി​ർ​മാ​താ​വി​നേ​ക്കാ​ൾ, 'ആ​ഷി​ഷ് ജോ​യു​ടെ അ​ച്ഛ​ൻ' എ​ന്ന വി​ലാ​സ​ത്തി​ൽ അ​ദ്ദേ​ഹം അ​ഭി​മാ​ന​ത്തോ​ടെ അ​റി​യ​പ്പെ​ടും എ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​ണ്!

ഇ​ത്ര​യും മി​ക​ച്ചൊ​രു ത്രി​ല്ല​ർ ചി​ത്രം സ​മ്മാ​നി​ച്ച​തി​ന് സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്‍റ​ണി​ക്കും ചി​ത്ര​ത്തി​ന്‍റെ മു​ഴു​വ​ൻ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ൾ!" ലി​സി ല​ക്ഷ്മി കു​റി​ച്ചു.

ലി​സി​യു​ടെ കു​റി​പ്പി​ന് താ​ഴെ ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ട് വി​സ്മ​യ ക​മ​ന്‍റ് ചെ​യ്തു. ‘താ​ങ്ക് യു ​സോ മ​ച്ച് ലി​സി ആ​ന്‍റി, ഈ ​അ​ഭി​പ്രാ​യം ഏ​റെ വി​ല​പ്പെ​ട്ട​താ​ണ്.’ എ​ന്നാ​യി​രു​ന്നു വി​സ്മ​യ​യു​ടെ പ്ര​തി​ക​ര​ണം.

 

Movies

മ​ഴ​വി​ല്ലാ​യേ...; ദു​ൽ​ഖ​ർ ചി​ത്രം ഐ ​ആം ഗെ​യി​മി​ലെ ആ​ദ്യ ഗാ​നം  

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ചി​ത്രം ഐ ​ആം ഗെ​യി​മി​ലെ ആ​ദ്യ ഗാ​നം പു​റ​ത്ത്. ജേ​ക്സ് ബി​ജോ​യ് ഈ​ണം ന​ൽ​കി​യ മ​ഴ​വി​ല്ലാ​യേ എ​ന്ന ഗാ​നം ആ​ല​പി​ച്ച​ത് അ​ർ​മാ​ൻ മാ​ലി​ക് ആ​ണ്.

ഷ​ർ​ഫു ആ​ണ് ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ ര​ചി​ച്ച​ത്. ചി​ത്രം ഓ​ഗ​സ്റ്റ് 20 ന് ​ഓ​ണം റി​ലീ​സാ​യി ആ​ഗോ​ള ത​ല​ത്തി​ൽ തീ​യേ​റ്റ​റു​ക​ളി​ലെ​ത്തും.

ഗാം​ബ്ലിം​ഗ് കിം​ഗാ​യി ദു​ൽ​ഖ​ർ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ക​യാ​ദു ലോ​ഹ​ർ നാ​യി​ക​യാ​യി എ​ത്തു​ന്നു. വി​ന​യ് ഫോ​ർ​ട്ട്, മി​സ്കി​ൻ, ആ​ന്‍റ​ണി വ​ര്‍​ഗീ​സ്, ക​തി​ർ, സം​യു​ക്ത വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യു​ണ്ട്. ആ​ക്ഷ​നും ഇ​മോ​ഷ​നും ചേ​രു​ന്ന ഗം​ഭീ​ര തി​യ​റ്റ​ർ എ​ക്സ്പീ​രി​യ​ൻ​സാ​കും ചി​ത്രം ന​ൽ​കു​ക എ​ന്നാ​ണ് സൂ​ച​ന​ക​ൾ.

 

Movies

മെ​ഗാ​സ്റ്റാ​റി​ന്‍റെ ജ​ന്മ​ദി​നം, ലോ​ക​മെ​മ്പാ​ടു​മു​ള്ള 40,000 ആ​രാ​ധ​ക​ര്‍ ര​ക്ത​ദാ​നം ന​ട​ത്തും

മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ര്‍ ര​ക്ത​ദാ​ന കാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു. മ​മ്മൂ​ട്ടി ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 17 രാ​ജ്യ​ങ്ങ​ളി​ലാ​യി 40,000 പേ​ര്‍ ര​ക്ത​ദാ​നം ന​ട​ത്തു​ക എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ല​ക്ഷ്യം.

മ​മ്മൂ​ട്ടി ആ​രാ​ധ​ക​ര്‍​ക്ക് പു​റ​മെ കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, കോ​ര്‍​പ്പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രും ഇ​തി​നോ​ട​കം ഈ ​സം​രം​ഭ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മെ​ഗാ​സ്റ്റാ​റി​ന്‍റെ ജ​ന്മ​ദി​ന​മാ​യ സെ​പ്റ്റ​ര്‍ ഏ​ഴി​നു​ള്ളി​ൽ 40,000 യൂ​ണി​റ്റ് ര​ക്തം ശേ​ഖ​രി​ക്കു​ക എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി സ​ഫീ​ദ് മു​ഹ​മ്മ​ദ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ 25,000 പേ​ര്‍ ര​ക്ത​ദാ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​ത്ത​വ​ണ നി​ര​വ​ധി പ്ര​മു​ഖ വ്യ​ക്തി​ക​ളും ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മു​ന്‍​കൂ​ട്ടി താ​ല്‍​പ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ക്ത​ദാ​ന ക്യാ​മ്പു​ക​ള്‍​ക്ക് പു​റ​മെ, വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​ക​ളും മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​സം​ഘ​ട​ന​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തു​വ​രി​ക​യാ​ണ്.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ല്‍ അ​നാ​ഥാ​ല​യ​ങ്ങ​ളി​ല്‍ അ​ന്ന​ദാ​നം, സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, പ​രി​സ​ര ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ജീ​വ​കാ​രു​ണ്യ-​സാ​മൂ​ഹി​ക പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് മ​മ്മൂ​ട്ടി ഫാ​ന്‍​സ് ആ​ന്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ കേ​ര​ള ഘ​ട​കം.

മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​വി​ധ പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​വ ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും സം​ഘ​ട​ന​യു​ടെ കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ല​ന്‍ പീ​റ്റ​ര്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ അ​റി​യി​ച്ചു.

മെ​ഗാ​സ്റ്റാ​റി​ന്‍റെ ജ​ന്മ​ദി​നം, ലോ​ക​മെ​മ്പാ​ടു​മു​ള്ള 40,000 ആ​രാ​ധ​ക​ര്‍ ര​ക്ത​ദാ​നം ന​ട​ത്തും

മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ര്‍ ര​ക്ത​ദാ​ന കാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു. മ​മ്മൂ​ട്ടി ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 17 രാ​ജ്യ​ങ്ങ​ളി​ലാ​യി 40,000 പേ​ര്‍ ര​ക്ത​ദാ​നം ന​ട​ത്തു​ക എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ല​ക്ഷ്യം.

മ​മ്മൂ​ട്ടി ആ​രാ​ധ​ക​ര്‍​ക്ക് പു​റ​മെ കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, കോ​ര്‍​പ്പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രും ഇ​തി​നോ​ട​കം ഈ ​സം​രം​ഭ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മെ​ഗാ​സ്റ്റാ​റി​ന്‍റെ ജ​ന്മ​ദി​ന​മാ​യ സെ​പ്റ്റ​ര്‍ ഏ​ഴി​നു​ള്ളി​ൽ 40,000 യൂ​ണി​റ്റ് ര​ക്തം ശേ​ഖ​രി​ക്കു​ക എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി സ​ഫീ​ദ് മു​ഹ​മ്മ​ദ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ 25,000 പേ​ര്‍ ര​ക്ത​ദാ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​ത്ത​വ​ണ നി​ര​വ​ധി പ്ര​മു​ഖ വ്യ​ക്തി​ക​ളും ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മു​ന്‍​കൂ​ട്ടി താ​ല്‍​പ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ക്ത​ദാ​ന ക്യാ​മ്പു​ക​ള്‍​ക്ക് പു​റ​മെ, വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​ക​ളും മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​സം​ഘ​ട​ന​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തു​വ​രി​ക​യാ​ണ്.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ല്‍ അ​നാ​ഥാ​ല​യ​ങ്ങ​ളി​ല്‍ അ​ന്ന​ദാ​നം, സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, പ​രി​സ​ര ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ജീ​വ​കാ​രു​ണ്യ-​സാ​മൂ​ഹി​ക പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് മ​മ്മൂ​ട്ടി ഫാ​ന്‍​സ് ആ​ന്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ കേ​ര​ള ഘ​ട​കം.

മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​വി​ധ പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​വ ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും സം​ഘ​ട​ന​യു​ടെ കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ല​ന്‍ പീ​റ്റ​ര്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ അ​റി​യി​ച്ചു.

Movies

എ​ന്തു​കൊ​ണ്ട് കാ​വി വ​സ്ത്രം ധ​രി​ച്ചു? യു​ട്യൂ​ബ​ർ​ക്ക് വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി​യു​മാ​യി പ്രി​യാ വാ​ര്യ​ർ

ഒ​രു ബ്രാ​ൻ​ഡി​ന്‍റെ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ത്തി​യ​പ്പോ​ൾ ധ​രി​ച്ച വ​സ്ത്ര​ത്തി​ന്‍റെ നി​റം ചോ​ദ്യം ചെ​യ്ത യു​ട്യൂ​ബ​ർ​ക്ക് വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി ന​ൽ​കി ന​ടി പ്രി​യ വാ​ര്യ​ർ.

ബ്രാ​ൻ​ഡി​ന്‍റെ നി​റ​ത്തി​നോ​ട് ചേ​രു​ന്ന നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ചാ​ണ് പ്രി​യ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. 

ബ്രാ​ൻ​ഡി​ന്‍റെ ബോ​ട്ടി​ലി​ന് എ​ന്തു​കൊ​ണ്ടാ​ണ് കാ​വി നി​റം തെ​ര​ഞ്ഞെ​ടു​ത്ത​ത് എ​ന്നാ​യി​രു​ന്നു പ്രി​യ വാ​രി​യ​റോ​ട് യു​ട്യൂ​ബ​ർ ചോ​ദി​ച്ച​ത്. ആ​ക​ർ​ഷ​ക​മാ​യ നി​റ​മാ​യ​തു​കൊ​ണ്ടാ​ണോ ആ ​നി​റം തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും പ​രി​പാ​ടി​ക്ക് കാ​വി നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ക്കാ​നു​ള്ള കാ​ര​ണ​വും യു​ട്യൂ​ബ​ർ ചോ​ദി​ച്ചു. ‌‌

‘എ​ന്‍റെ പൊ​ന്നു ചേ​ട്ടാ’ എ​ന്നു വി​ളി​ച്ചു​കൊ​ണ്ടാ​ണ് പ്രി​യ മ​റു​പ​ടി ന​ൽ​കി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ആ ​ബ്രാ​ൻ​ഡി​ന്‍റെ ഇ​താ​ണെ​ന്നും ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ എ​ന്ന നി​ല​യി​ൽ അ​തി​നോ​ട് ചേ​ർ​ന്നു നി​ൽ​ക്കാ​നാ​ണ് ആ ​നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ​തെ​ന്നും പ്രി​യ വ്യ​ക്ത​മാ​ക്കി. 

Movies

സു​ലു, ഇ​വ​നോ​ട് ഞാ​ൻ പി​ണ​ങ്ങി​യ​ത് ഈ ​പൊ​ട്ട​ന് മാ​ത്രം മ​ന​സി​ലാ​യി​ല്ല; മ​മ്മൂ​ട്ടി​യു​ടെ ദേ​ഷ്യ​ത്തെ​ക്കു​റി​ച്ച് സി​ദ്ദി​ഖ്  

മ​മ്മൂ​ട്ടി​യു​ടെ ദേ​ഷ്യം ത​നി​ക്ക് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ഒ​രു സം​ഭ​വം ഓ​ർ​ത്തെ​ടു​ത്ത് ന​ട​ൻ സി​ദ്ദി​ഖ്. മ​മ്മൂ​ട്ടി അ​ല്ലാ​ത്ത​പ്പോ​ൾ ത​ന്നെ എ​ടാ എ​ന്നേ വി​ളി​ക്കു​ക​യു​ള്ളൂ​വെ​ന്നും ദേ​ഷ്യം വ​രു​മ്പോ​ൾ സി​ദ്ദി​ഖ് എ​ന്നാ​ണ് വി​ളി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ ന​ട​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​വും സി​ദ്ദി​ഖ് ഓ​ർ​ത്തെ​ടു​ത്തു.

''മ​മ്മൂ​ക്ക​യെ എ​നി​ക്ക് പേ​ടി​യി​ല്ല. സം​ഘ​ട​ന​യു​ടെ മീ​റ്റിം​ഗ് ന​ട​ക്കു​മ്പോ​ഴും റി​ഹേ​ഴ്‌​സ​ല്‍ ന​ട​ക്കു​മ്പോ​ഴു​മൊ​ക്കെ മ​മ്മൂ​ക്ക​യോ​ട് എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടെ​ങ്കി​ല്‍ എ​ന്നെ​യാ​ണ് ഏ​ല്‍​പ്പി​ക്കു​ക. ഞാ​ന്‍ പോ​യി പ​റ​യും. എ​നി​ക്ക് പേ​ടി​യി​ല്ല.

കാ​ര​ണം ചീ​ത്ത പ​റ​ഞ്ഞാ​ലും മ​മ്മൂ​ക്ക​യ​ല്ലേ പ​റ​യു​ന്ന​ത്. മ​മ്മൂ​ക്ക ചീ​ത്ത പ​റ​യു​ന്ന​ത് ത​ന്നെ ന​മു​ക്കൊ​രു ഗ​മ അ​ല്ലേ. മ​മ്മൂ​ക്ക ചീ​ത്ത പ​റ​ഞ്ഞാ​ല​ല്ല, പേ​ര് പ​റ​ഞ്ഞാ​ല്‍ ദേ​ഷ്യ​ത്തി​ലാ​ണെ​ന്ന് മ​ന​സി​ലാ​വു​ക. അ​ല്ലെ​ങ്കി​ല്‍ എ​ടാ എ​ന്നെ വി​ളി​ക്കൂ. സി​ദ്ധീ​ഖേ എ​ന്ന് വി​ളി​ച്ചാ​ല്‍ ദേ​ഷ്യ​മാ​ണ്. പ​ക്ഷെ ഞാ​ന്‍ അ​തും ആ​സ്വ​ദി​ക്കും. മ​മ്മൂ​ക്ക വ​ഴ​ക്ക് പ​റ​ഞ്ഞു​വെ​ന്ന് ക​രു​തി ന​മു​ക്ക് മ​മ്മൂ​ക്ക​യോ​ട് പെ​ണ​ങ്ങി ന​ട​ക്കാ​ന്‍ ആ​കി​ല്ല​ല്ലോ.

ഒ​രി​ക്ക​ല്‍ ഞാ​ന്‍ എ​ന്തോ ത​മാ​ശ പ​റ​ഞ്ഞു. മ​മ്മൂ​ക്ക​യ്ക്ക് അ​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. എ​നി​ക്ക​ത് മ​ന​സി​ലാ​യ​തു​മി​ല്ല. മ​മ്മൂ​ക്ക​യ്ക്ക് ക​ഴി​ക്കാ​നു​ള്ള ചോ​റ് കൊ​ണ്ടു വ​ച്ചു. എ​ന്തോ പ്ര​ത്യേ​ക അ​രി കൊ​ണ്ടു​ള്ള ചോ​റാ​ണ് മ​മ്മൂ​ക്ക​യ്ക്ക് വേ​ണ്ടി​യു​ണ്ടാ​ക്കു​ന്ന​ത്. ഞാ​ന്‍ അ​തി​ല്‍ നി​ന്നും കു​റ​ച്ച് ചോ​റെ​ടു​ത്തു. മ​മ്മൂ​ക്ക ആ ​ചോ​റ് മു​ഴു​വ​ന്‍ എ​ന്‍റെ പാ​ത്ര​ത്തി​ലേ​ക്ക് ഇ​ട്ടു. മ​മ്മൂ​ക്ക​യ്ക്ക് വേ​ണ്ടേ എ​ന്ന് ഞാ​ന്‍ ചോ​ദി​ച്ചു. എ​നി​ക്ക് വേ​ണ്ട, നീ ​ക​ഴി​ച്ചോ എ​ന്ന് പ​റ​ഞ്ഞു. ഞാ​ന്‍ മീ​ന്‍ ക​റി​യൊ​ക്കെ ഒ​ഴി​ച്ച് വ​യ​റു നി​റ​യെ ക​ഴി​ച്ചു.

ത​മി​ഴ്‌​നാ​ട്ടി​ല്‍ എ​വി​ടെ​യോ ആ​ണ് ഷൂ​ട്ടിം​ഗ്. ഞ​ങ്ങ​ളെ​ല്ലാം ഒ​രു വി​ല്ല​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം കു​ളി​യൊ​ക്കെ ക​ഴി​ഞ്ഞ് ഞാ​ന്‍ മ​മ്മൂ​ക്ക​യു​ടെ മു​റി​യി​ലേ​ക്ക് ചെ​ന്നു. സു​ലു ഇ​ത്ത​യും ഉ​ണ്ട്. ഞാ​ന്‍ ചെ​ന്ന് വ​ര്‍​ത്ത​മാ​ന​മൊ​ക്കെ പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​പ്പോ​ള്‍ മ​മ്മൂ​ക്ക ഇ​ത്ത​യോ​ട്, സു​ലു ഇ​വ​ന്‍ ഇ​ന്നൊ​രു ത​മാ​ശ പ​റ​ഞ്ഞു.

എ​നി​ക്ക​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. ഞാ​ന്‍ ഇ​വ​നോ​ട് പി​ണ​ങ്ങി. അ​ത് ഈ ​പൊ​ട്ട​ന്‍ ഒ​ഴി​കെ സെ​റ്റി​ലെ ബാ​ക്കി​യെ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​യി എ​ന്നു പ​റ​ഞ്ഞു. എ​നി​ക്ക് മ​ന​സി​ലാ​യി​ല്ല മ​മ്മൂ​ക്ക എ​ന്നോ​ട് ദേ​ഷ്യ​പ്പെ​ട്ട​താ​ണെ​ന്ന്. എ​നി​ക്ക​ത് അ​തൊ​രു വി​ഷ​യ​മേ​യ​ല്ല. മ​മ്മൂ​ക്ക ചീ​ത്ത പ​റ​ഞ്ഞാ​ല്‍ എ​ന്താ? എ​ത്ര​യോ ത​വ​ണ പ​റ​ഞ്ഞി​രി​ക്കു​ന്നു. എ​നി​ക്ക് അ​തൊ​രു വി​ഷ​യ​മേ​യ​ല്ല. അ​തു​കൊ​ണ്ട് എ​നി​ക്ക് മ​മ്മൂ​ക്ക​യെ പേ​ടി​യു​മി​ല്ല''. സിദ്ദിഖ് പറഞ്ഞു.

Movies

വാ​ഴ 2-ന് ​ശേ​ഷം ഹാ​ഷി​ർ നാ​യ​ക​നാ​വു​ന്ന ഞൊ​ടി; ടൈ​റ്റി​ൽ പോ​സ്റ്റ​ർ

വാ​ഴ 2ന് ​ശേ​ഷം ഹാ​ഷി​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന പു​തി​യ ചി​ത്രം ഞൊ​ടിയു​ടെ ടൈ​റ്റി​ൽ റി​വീ​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ ജെ.​എ​സ്. ജി​തി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ൽ അ​മീ​നും ലു​ക്മാ​നും ച​ന്തു സ​ലിം​കു​മാ​റും മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ജ​യ ജ​യ ജ​യ ജ​യ ഹേ, ​ഫാ​ലി​മി എ​ന്നീ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച സൂ​പ്പ​ർ ഡൂ​പ്പ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​മ​ൽ പോ​ൾ​സ​ണും ഒ​പ്പം മി​ഡ്‌​നൈ​റ്റ് സ​ൺ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ടോ​ണി ജോ​സും ചേ​ർ​ന്നാ​ണ് "ഞൊ​ടി' നി​ർ​മി​ക്കു​ന്ന​ത്.

വാ​ഴ, എ​ക്കോ, വാ​ഴ 2 എ​ന്നീ മെ​ഗാ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത ഐ​ക്ക​ൺ സി​നി​മാ​സ് "ഞൊ​ടി' തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കും.
വ്യ​ത്യ​സ്ത​മാ​യ ഡി​സൈ​നും കൗ​തു​കം ജ​നി​പ്പി​ക്കു​ന്ന ടാ​ഗ്‌​ലൈ​നും കൊ​ണ്ട് വ​ള​രെ വേ​ഗം ശ്ര​ദ്ധ നേ​ടു​ക​യാ​ണ് "ഞൊ​ടി'​യു​ടെ ടൈ​റ്റി​ൽ റി​വീ​ൽ പോ​സ്റ്റ​ർ.

പോ​സ്റ്റ​റി​ൽ കാ​ണു​ന്ന "Looping Soon!" എ​ന്ന സൂ​ച​ന​യും "One More Time" എ​ന്ന ടാ​ഗ്‌​ലൈ​നും സി​നി​മ ഒ​രു ടൈം-​ലൂ​പ്പ് ക​ഥ​യാ​ണോ എ​ന്ന ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഓ​രോ നി​മി​ഷ​വും വീ​ണ്ടും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന ഒ​രു ലോ​ക​മാ​ണോ "ഞൊ​ടി' പ​റ​യു​ന്ന​ത്? അ​തോ മ​റ്റെ​ന്തെ​ങ്കി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യ ക​ഥാ​പ​ശ്ചാ​ത്ത​ല​മാ​ണോ പ്രേ​ക്ഷ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്? കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഏ​റേ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് സി​നി​മാ​പ്രേ​മി​ക​ൾ. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

എ.​ആ​ർ. റ​ഹ്മാ​ന്‍റെ അ​സി​സ്റ്റ​ന്‍റ് ക​മ​ൽ പ്ര​ശാ​ന്ത് ഇ​നി മ​ല​യാ​ള​ത്തി​ൽ

ഓ​സ്‌​ക​ർ ജേ​താ​വാ​യ എ.​ആ​ർ. റ​ഹ്മാ​ന്‍റെ സം​ഗീ​ത സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ച ക​മ​ൽ പ്ര​ശാ​ന്ത് രാ​ജീ​വ്‌ കൃ​ഷ്ണ സം​വി​ധാ​നം ചെ​യ്യു​ന്ന വി​സി​ൽ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ഷാ​ദി​ൽ നീ​നു പ്രൊ​ഡ​ക്‌​ഷ​ൻ ഹൗ​സി​ന്‍റെ ബാ​ന​റി​ൽ ഷാ​ദി​ൽ മ​ജീ​ദ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ര​ച​ന വി​നോ​ദ് ഗു​രു​വാ​യൂ​ർ നി​ർ​വ​ഹി​ക്കു​ന്നു.

"വി​സി​ൽ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ക​മ​ൽ പ്ര​ശാ​ന്തി​ന്‍റെ സം​ഗീ​തം മ​ല​യാ​ളി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. മ​ല​പ്പു​റ​ത്തി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ സെ​വ​ൻ​സ് ഫു​ട്ബോ​ൾ സം​സ്കാ​ര​ത്തെ പ​ശ്ചാ​ത്ത​ല​മാ​ക്കി വ​മ്പ​ൻ ക്യാ​ൻ​വാ​സി​ൽ തീ​വ്ര​മാ​യ സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ഫു​ട്ബോ​ൾ ക​ളി​യോ​ടു​ള്ള ഭ്രാ​ന്ത​മാ​യ സ്നേ​ഹ​ത്തി​ന്‍റെ​യും സം​ഭ​വ​ബ​ഹു​ല​മാ​യ ക​ഥ​യു​മാ​യി ന​വാ​ഗ​ത​നാ​യ രാ​ജീ​വ് കൃ​ഷ്ണ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് വി​സി​ൽ.

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ഫു​ട്ബോ​ൾ താ​ര​ങ്ങ​ളും പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. ഷാ​ദി​ൽ നീ​നു പ്രൊ​ഡ​ക്‌​ഷ​ൻ ഹൗ​സി​ന്‍റെ ഈ ​ആ​ദ്യ ചി​ത്ര​ത്തി​ൽ കാ​മ​റ തെ​ലു​ങ്ക് സി​നി​മാ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യ അ​ഷ്ക​ർ അ​ലി നി​ർ​വ​ഹി​ക്കു​ന്നു. സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വ് സൂ​ര​ജ് ഇ.​എ​സ്. എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്നു.

സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വാ​യ മ​നോ​ജ് അ​ങ്ക​മാ​ലി മേ​ക്ക​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്നു. പോ​ർ​ച്ചു​ഗ​ൽ അ​വ​ൻ​ക ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫെ​സ്റ്റി​വ​ൽ അ​വാ​ർ​ഡ് ജേ​താ​വാ​യ വി​നോ​ദ് ര​വീ​ന്ദ്ര​ൻ ക​ലാ​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു.

വ​സ്ത്രാ​ല​ങ്കാ​രം-​ഗാ​യ​ത്രി കി​ഷോ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഷൈ​ൻ കെ​എ​സ്, ആ​ക്ഷ​ൻ-​അ​ഷ്റ​ഫ് ഗു​രു​ക്ക​ൾ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​റി​ന്നി ദി​വാ​ക​ർ, ക്രി​യേ​റ്റീ​വ് കോ​ൺ​ട്രി​ബ്യൂ​ട്ട​ർ-​മു​ര​ളി ഗി​ന്ന​സ്, സ്റ്റി​ൽ​സ്-​ഷ​ഹ​ദ് ഹു​സൈ​ൻ, പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ-​ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ. ഉ​ട​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്നു. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

ജീ​വ​ൻ പ​ണ​യം വ​ച്ച് മ​റ്റു​ള്ള​വ​രെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ധീ​ര യു​വാ​വ്: രാ​ജേ​ഷി​നെ അ​നു​സ്മ​രി​ച്ച് മ​മ്മൂ​ട്ടി  

ക​ണ്ണൂ​രി​ലെ ചെ​റു​പു​ഴ​യി​ൽ വെ​ള്ള​ത്തി​ൽ വീ​ണ വ​യോ​ധി​ക​നെ ര​ക്ഷി​ച്ച​തി​ന് ശേ​ഷം ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന പ​രി​ശീ​ല​ക​ൻ രാ​ജേ​ഷി​ന് (36) ആ​ദ​ര​വ് അ​ർ​പ്പി​ച്ച് ന​ട​ൻ മ​മ്മൂ​ട്ടി.

ജീ​വ​ൻ പ​ണ​യം വെ​ച്ച് മ​റ്റു​ള്ള​വ​രെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ആ ​ധീ​ര യു​വാ​വി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളെ​ന്നാ​ണ് മ​മ്മൂ​ട്ടി കു​റി​ച്ച​ത്.

‘‘ജീ​വ​ൻ പ​ണ​യം വ​ച്ച് മ​റ്റു​ള്ള​വ​രെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ആ ​ധീ​ര യു​വാ​വി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ. ക​ണ്ണൂ​രി​ലെ പ്ര​ള​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി നേ​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ​യും പ്രി​യ​പ്പെ​ട്ട​വ​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു.’’​മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ൾ.

പു​ളി​ങ്ങോം മീ​ന്തു​ള്ളി​യി​ൽ പു​ഴ​യ്ക്കും ക​ർ​ണാ​ട​ക വ​ന​ത്തി​നു​മി​ട​യി​ലെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നു കോ​ലു​വ​ള്ളി​യി​ലെ ശ​ബ​നി​യി​ൽ ബെ​ന്നി​യെ (61) ര​ക്ഷി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ദു​ര​ന്ത ര​ക്ഷാ​പ്ര​വ​ർ​ത്ത​ന പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​യ രാ​ജേ​ഷ് (36) ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

വ​ന​ത്തി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​ത​റി​ഞ്ഞെ​ത്തി​യ ബെ​ന്നി കൃ​ഷി​യി​ട​ത്തി​ൽ അ​ക​പ്പെ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വെ​ള്ളം ക​ഴു​ത്തൊ​പ്പം ഉ​യ​ർ​ന്ന​പ്പോ​ൾ തെ​ങ്ങി​ൽ പി​ടി​ച്ചു​നി​ന്ന ബെ​ന്നി​യെ രാ​ജേ​ഷും മ​റ്റു 2 പേ​രു​മെ​ത്തി വ​ടം തെ​ങ്ങി​ൽ​കെ​ട്ടി അ​തി​ൽ പി​ടി​ച്ച് ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ബെ​ന്നി മു​ന്നി​ലും പി​ന്നി​ൽ ഷി​ബി​ൻ, ജി​തി​ൻ എ​ന്നീ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ഏ​റ്റ​വും പി​ന്നി​ലാ​യി രാ​ജേ​ഷും ക​യ​റി​ൽ തൂ​ങ്ങി വ​രു​ന്ന​തി​നി​ടെ രാ​ജേ​ഷ് ഒ​ഴു​ക്കി​ൽ​പെ​ട്ടു. പി​ന്നീ​ട് നാ​ല് ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്.

സാ​ഹ​സി​ക​ത ഇ​ഷ്ട​മു​ള്ള രാ​ജേ​ഷ് ഏ​തു ദു​ര​ന്ത​മു​ഖ​ത്തും ഓ​ടി​യെ​ത്തു​ന്ന​യാ​ളാ​ണ്.​അ​ഡ്വ​ഞ്ച​ർ ഡി​സാ​സ്റ്റ​ർ സൊ​സൈ​റ്റി​യി​ൽ അം​ഗ​മാ​ണ്. ഒ​രു​മാ​സം മു​ൻ​പാ​ണ് ക​ണ്ണൂ​രി​ലേ​ക്കു പ​രി​ശീ​ല​ക​നാ​യി എ​ത്തി​യ​ത്. ത്രോ​ബോ​ൾ ദേ​ശീ​യ ടീം ​അം​ഗ​മാ​ണ്.

ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തും വ​യ​നാ​ട് ദു​ര​ന്ത​ത്തി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ൻ​സി​സി കെ​ഡ​റ്റു​ക​ളു​ടെ ട്രെ​ക്കിം​ഗ് പ​രി​ശീ​ല​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചു.

ര​ണ്ടു വ​ർ​ഷം മു​ൻ​പ് രാ​ജേ​ഷി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ ര​ഞ്‌​ജി​ത് ട്രെ​യി​നി​ൽ​നി​ന്നു വീ​ണു മ​രി​ച്ചി​രു​ന്നു. രാ​ജ​ശേ​ഖ​ര​ൻ–​ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ഷാ​ഫി​യ. മ​ക്ക​ൾ: ആ​ർ​ഷ​ൻ, അ​ഭി​ഷേ​ക്.

Movies

'ഒ​രു മു​ഖ​ത്തി​നു​ള്ളി​ൽ മ​റ്റൊ​രു മു​ഖം'; ഉ​ർ​വ​ശി​യും ജോ​ജു​വും ഒ​ന്നി​ക്കു​ന്ന ആ​ശ ഫ​സ്റ്റ്ലു​ക്ക്

ഉ​ർ​വ​ശി​യും ജോ​ജു ജോ​ർ​ജും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന ആ​ശ​യു​ടെ റി​ലീ​സ് അ​നൗ​ൺ​സ്‌​മെ​ന്‍റ് പോ​സ്റ്റ​ർ പു​റ​ത്ത്.

ഉ​ർ​വ​ശി​യു​ടേ​യും ജോ​ജു​വി​ന്‍റെ​യും പാ​തി മു​ഖ​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് സി​നി​മ​യു​ടെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ്. ദു​രൂ​ഹ​ത​യും ആ​കാം​ക്ഷ​യും നി​റ​യ്ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യൊ​രു ഡി​സൈ​നി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പോ​സ്റ്റ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നാ​യി​ക​യു​ടെ മു​ഖം പാ​തി മ​റ​യു​മ്പോ​ൾ അ​തി​നു​ള്ളി​ൽ നി​ന്നും നാ​യ​ക​ന്‍റെ പ​കു​തി മു​ഖം വെ​ളി​പ്പെ​ടു​ന്ന ദൃ​ശ്യം പോ​സ്റ്റ​റി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്.

ഇ​രു ക​ഥാ​പാ​ത്ര​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​ത്തെ​യോ അ​ല്ലെ​ങ്കി​ൽ ക​ഥ​യി​ലെ പ്ര​ധാ​ന സ​സ്‌​പെ​ൻ​സി​നെ​യോ ആ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. ഐ​ശ്വ​ര്യ ല​ക്ഷ്മി, വി​ജ​യ​രാ​ഘ​വ​ൻ, 'പ​ണി' ഫെ​യിം ര​മേ​ഷ് ഗി​രി​ജ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്.

അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​ജി​ത് വി​നാ​യ​ക ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം വി​നാ​യ​ക അ​ജി​ത് ആ​ണ് നി​ർ​മി​ക്കു​ന്ന​ത്. പൊ​ൻ​മാ​ൻ, ഗ​ഗ​ന​ചാ​രി, ബാ​ന്ദ്ര, മ​ദ​നോ​ത്സ​വം, സ​ർ​ക്കീ​ട്ട് തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ സി​നി​മ​ക​ൾ​ക്ക് ശേ​ഷം അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്റേ​താ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് ആ​ശ.

സി​നി​മ​യു​ടെ ടൈ​റ്റി​ൽ ലു​ക്ക് പോ​സ്റ്റ​റും അ​ടു​ത്തി​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ന​ടി ഉ​ർ​വ​ശി​യു​ടെ വേ​റി​ട്ട വേ​ഷ​പ്പ​ക​ർ​ച്ച​യു​മാ​യി ആ​ശ​യു​ടെ ഫ​സ്റ്റ് ലു​ക്ക് അ​ടു​ത്തി​ടെ പു​റ​ത്തു​വി​ട്ടി​രു​ന്ന​ത് ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ചി​ത്രം ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ സ​ഫ​ർ സ​ന​ലാ​ണ്. ജോ​ജു ജോ​ർ​ജ്ജും ര​മേ​ഷ് ഗി​രി​ജ​യും സ​ഫ​ർ സ​ന​ലും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ഒ​രു​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം: മ​ധു നീ​ല​ക​ണ്ഠ​ൻ, എ​ഡി​റ്റ​ർ: ഷാ​ൻ മു​ഹ​മ്മ​ദ്, സം​ഗീ​തം: ഗോ​വി​ന്ദ് വ​സ​ന്ത, സൗ​ണ്ട് ഡി​സൈ​ൻ ആ​ൻ​ഡ് സി​ങ്ക് സൗ​ണ്ട്: അ​ജ​യ​ൻ അ​ടാ​ട്ട്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: വി​വേ​ക് ക​ള​ത്തി​ൽ, മേ​ക്ക​പ്പ്: ഷ​മീ​ർ ഷാം, ​കോ​സ്റ്റ്യൂം: സു​ജി​ത്ത് സി.​എ​സ്, സ്റ്റ​ണ്ട്: ദി​നേ​ഷ് സു​ബ്ബ​രാ​യ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ഷ​ബീ​ർ മാ​ല​വ​ട്ട​ത്ത്, ചീ​ഫ് അ​സോ​സി​യേ​റ്റ്: ര​തീ​ഷ് പി​ള്ള, അ​സ്സോ​സി​യേ​റ്റ്‌​സ്: ജി​ജോ ജോ​സ്, ഫെ​ബി​ൻ എം ​സ​ണ്ണി, അ​സോ. ക്യാ​മ​റ : ബി​നു, സൗ​ണ്ട് മി​ക്‌​സി​ങ്ങ്: ത​പ​സ് നാ​യ​ക്, ഡി ​ഐ: ക​ള​ർ പ്ലാ​ന​റ്റ് സ്റ്റു​ഡി​യോ​സ്, ക​ള​റി​സ്റ്റ്: ശ്രീ​ക് വാ​ര്യ​ർ, വി ​എ​ഫ് എ​ക്‌​സ് : മെ​രാ​കി, സ്റ്റി​ൽ​സ്: അ​നൂ​പ് ചാ​ക്കോ, ഡി​സൈ​ൻ​സ്: യെ​ല്ലോ​ടൂ​ത്ത്‌​സ്, പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

 

 

 

 

Movies

എ​ന്‍റെ വ​ല​ത് ഇ​ടു​പ്പി​ലെ ടെ​ൻ​ഡ​ൻ വേ​ർ​പെ​ട്ടു: തു​റ​ന്നു പ​റ​ഞ്ഞ് ര​ശ്മി​ക മ​ന്ദാ​ന

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ ത​നി​ക്കു​ണ്ടാ​യ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ന​ടി ര​ശ്മി​ക മ​ന്ദാ​ന. മൈ​സ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ ത​ന്‍റെ വ​ല​തു ഇ​ടു​പ്പി​ലെ ഒ​രു ടെ​ൻ​ഡ​ൻ വേ​ർ​പെ​ട്ടി​രു​ന്നു​വെ​ന്ന് ന​ടി വെ​ളി​പ്പെ​ടു​ത്തി.

‘‘പ​രി​ക്കു​ക​ൾ ശ​രി​ക്കും വെ​റു​പ്പു​ള്ള കാ​ര്യ​മാ​ണ്. ആ​രും ഇ​ത​റി​യ​രു​തെ​ന്നാ​യി​രു​ന്നു ഞാ​ൻ ആ​ഗ്ര​ഹി​ച്ച​ത്... പ​ക്ഷേ എ​ന്ത് ചെ​യ്യാ​ൻ... ഞാ​ൻ കു​റ​ച്ചു നാ​ളാ​യി നി​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​തെ വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു, സോ​റി എ​ന്നാ​ലും ഹാ​യ്. ഇ​താ ഞാ​ൻ​എ​ത്തി​യി​രി​ക്കു​ന്നു.

കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​ൻ​പ് സം​ഭ​വി​ച്ച​താ​ണ്, തു​ട​ർ​ച്ച​യാ​യി എ​നി​ക്ക് വ​രു​ന്ന മൂ​ന്നാ​മ​ത്തെ പ​രു​ക്കാ​ണി​ത്... എ​ന്‍റെ ശ​രീ​ര​ത്തെ ഒ​രു യ​ന്ത്ര​ത്തെ​പ്പോ​ലെ അ​ല്ലാ​തെ, ഒ​രു മ​നു​ഷ്യ​ശ​രീ​ര​ത്തെ​പ്പോ​ലെ കൈ​കാ​ര്യം ചെ​യ്യാ​ൻ ഞാ​ൻ തീ​ർ​ച്ച​യാ​യും പ​ഠി​ക്ക​ണം.

പ​ക്ഷേ, സം​ഭ​വം എ​ന്താ​ന്നു​വെ​ച്ചാ​ൽ... എ​ങ്ങ​നെ​യാ​ണ് ഞാ​ൻ ഇ​ത് വി​ശ​ദീ​ക​രി​ക്കേ​ണ്ട​ത്... (ബ​യോ​ള​ജി ടീ​ച്ച​ർ​ക്ക് വ​ഴി മാ​റി​ക്കൊ​ടു​ക്കൂ) അ​താ​യ​ത്, ന​മ്മു​ടെ ഇ​ടു​പ്പി​നെ കാ​ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നാ​ല് ടെ​ൻ​ഡ​നു​ക​ൾ (ഞ​ര​മ്പു​ക​ൾ) ഇ​ടു​പ്പി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ണ്ട്. എ​ന്‍റെ വ​ല​തു ഇ​ടു​പ്പി​ലെ അ​ത്ത​രം ഒ​രു ടെ​ൻ​ഡ​ൻ വേ​ർ​പെ​ട്ടു​പോ​യെ​ന്ന് തോ​ന്നു​ന്നു. കാ​ലു​യ​ർ​ത്താ​നും മ​റ്റും ക​ഴി​യ​ണ​മെ​ങ്കി​ൽ അ​ത് വീ​ണ്ടും ചേ​ര​ണം.

ഇ​ടു​പ്പി​ന്‍റെ ഓ​രോ വ​ശ​ത്തും നാ​ല് ടെ​ൻ​ഡ​നു​ക​ൾ ഉ​ണ്ട്, അ​വ ഇ​ടു​പ്പി​നെ കാ​ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു. അ​തി​ലൊ​ന്ന്, എ​ന്‍റെ വ​ല​ത് ഇ​ടു​പ്പി​ലെ ഒ​രു ടെ​ൻ​ഡ​ൻ, വേ​ർ​പെ​ട്ടു​പോ​യെ​ന്ന് തോ​ന്നു​ന്നു. എ​നി​ക്ക് കാ​ലു​യ​ർ​ത്താ​നും മ​റ്റും ക​ഴി​യ​ണ​മെ​ങ്കി​ൽ അ​ത് വീ​ണ്ടും ചേ​ര​ണം. ‘മൈ​സ’ സി​നി​മ​യ്ക്കു വേ​ണ്ടി​യു​ള്ള എ​ന്‍റെ ഡാ​ൻ​സ് ഷൂ​ട്ടി​നി​ട​യി​ലാ​ണ് ഇ​ത് സം​ഭ​വി​ച്ച​ത്. ദൈ​വ​മേ, അ​താ​ണ് ഞാ​ൻ ഇ​തു​വ​രെ ചെ​യ്ത​തി​ൽ​വെ​ച്ച് ഏ​റ്റ​വും ക​ഠി​ന​മാ​യ സി​നി​മ,  ഉ​റ​പ്പ്!

പ​ക്ഷേ പേ​ടി​ക്ക​ണ്ട... വേ​ദ​ന​യു​ണ്ട്, പ​ക്ഷേ സ​ഹി​ക്കാ​ൻ പ​റ്റാ​ത്ത അ​ത്ര​യ്ക്കൊ​ന്നും ഇ​ല്ല... അ​പ്പോ​ൾ അ​താ​ണ് വി​ശേ​ഷം... ന​മ്മ​ൾ സ്വ​യം ഒ​രു ഇ​ട​വേ​ള എ​ടു​ക്കി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി ദൈ​വം ത​ന്ന ഒ​രു നി​ർ​ബ​ന്ധി​ത വി​ശ്ര​മ​മാ​യി​രി​ക്കാം ഇ​ത്

എ​നി​ക്കി​തു​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള പ​രു​ക്കു​ക​ളെ​ല്ലാം വെ​റും യാ​ദൃ​ച്ഛി​ക​മാ​ണ് - വി​ചി​ത്ര​മാ​യ അ​പ​ക​ട​ങ്ങ​ൾ!  എ​ന്തൊ​രു വി​ധി! നി​ർ​ബ​ന്ധി​ത അ​വ​ധി - പ​ക്ഷേ പ​രാ​തി​യൊ​ന്നു​മി​ല്ല കേ​ട്ടോ! ഞാ​ൻ ഒ​രു​പാ​ട് പ​സി​ൽ ഗെ​യി​മു​ക​ൾ ചെ​യ്യു​ന്നു​ണ്ട് - എ​നി​ക്കി​തി​ൽ ഇ​ത്ര​യും ക​ഴി​വു​ണ്ടാ​യി​രു​ന്നെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു.

ശ​രീ​ര​ഭാ​രം കൂ​ടാ​തി​രി​ക്കാ​ൻ ശ​രി​ക്കും ശ്ര​മി​ക്കു​ന്നു​ണ്ട്. വ്യാ​യാ​മ​വും ഓ​ട്ട​വു​മൊ​ക്കെ ചെ​യ്ത് ന​ല്ല ഫി​റ്റാ​യി ഇ​രു​ന്ന ആ​ളാ​ണ് ഞാ​ൻ. ഇ​നി കു​റേ​ക്കാ​ല​ത്തേ​ക്ക് വ്യാ​യാ​മ​മോ ഓ​ട്ട​മോ ഒ​ന്നും ചെ​യ്യാ​ൻ പ​റ്റി​ല്ല, എ​നി​ക്ക് വ​ർ​ക്കൗ​ട്ട് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഞാ​ൻ എ​ന്തു ചെ​യ്യും... ഞാ​ൻ ക​ഴി​ക്കും... ഒ​രു ഡെ​സേ​ർ​ട്ട് രാ​ക്ഷ​സി​യാ​കും... അ​യ്യോ!

അ​ത്ര​യൊ​ക്കെ​യാ​ണ് കാ​ര്യ​ങ്ങ​ൾ... വേ​റെ എ​ന്തെ​ങ്കി​ലും വി​ട്ടു​പോ​യോ... ഇ​ല്ല​ല്ലോ... എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ ഞാ​ൻ ഉ​ട​ൻ അ​റി​യി​ക്കാം. സ്നേ​ഹം! വി​ഷ​മി​ക്ക​ണ്ട കേ​ട്ടോ. ഒ​രു​പാ​ട് സ്നേ​ഹ​വും ഉ​മ്മ​ക​ളും കെ​ട്ടി​പ്പി​ടി​ക്ക​ലും.’

Movies

പു​തു​മു​ഖ​ങ്ങ​ൾ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ; ക​രി​മ്പ​ടം ട്രെ​യി​ല​ർ

അ​ന​സ് സൈ​നു​ദ്ദീ​ൻ, തീ​ർ​ഥ ഹ​രി​ദേ​വ്, ജെ​സ​ൻ ജോ​സ​ഫ്, അ​നീ​ഷ് പൊ​ന്ന​പ്പ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അം​ലാ​ദ് ജ​ലീ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ക​രി​മ്പ​ടം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു.

സു​നി​ൽ സി.​പി, വി​വേ​കാ​ന​ന്ദ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ല ആ​യൂ​ർ, അ​ജ​യ​ൻ അ​ഞ്ച​ൽ, ശ​രി​ക സ്റ്റാ​ലി​ൻ, ജീ​വ​ൻ ന​വോ​ദ​യ, സ​നോ​ജ് ന​ട​യി​ൽ, ജി​ബി​ൻ ജോ​യ്, അ​നീ​ഷ് വി. ​ശി​വ​ദാ​സ്, ഷി​ബി​ന അ​മീ​ർ​ജാ​ൻ, അ​മ്മ​വീ​ട്ടി​ൽ രാ​ജേ​ഷ്, ബി​ന്ദു ച​ന്ദ്ര, സാ​വി​ത്രി ചേ​ത്ത​ല്ലൂ​ർ, ര​തീ​ഷ് മീ​ന​ക്ക​ൽ, ശ്രീ​കു​മാ​ർ മാ​ട​വൂ​ർ, സ​ജീ​ന കൊ​ല്ലം, ര​മ്യ മ​നോ​ജ്, അ​ഡ്വ. അ​നി​ൽ​കു​മാ​ർ, സാ​ബു തി​രു​മ​ല, റി​ജാ​സ് കൊ​ല്ലം, ആ​ർ.​കെ. രാ​ജ,അ​ബ്ദു​ൾ ഖാ​ദ​ർ, ബി​നു ബി. ​ച​ന്ദ്ര​ൻ, ഗോ​പ​കു​മാ​ർ അ​ടൂ​ർ, ശ്രീ​ല​ക്ഷ്മി, കാ​ശി​നാ​ഥ് ച​ന്ദ്ര​ൻ. ആ​ർ, എ​ൻ.​കെ. ആ​ർ. മൗ​ലി, സി​ദ്ധാ​ൻ, ആ​ന​ന്ദു തേ​വ​ന്നൂ​ർ, സ​ന്തോ​ഷ് കൊ​ട്ടു​ക്ക​ൽ, ദി​ലീ​പ് ആ​യൂ​ർ, ര​ശ്മി ഹ​രി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

 

Movies

'ഫാ​ലി​മി' സം​വി​ധാ​യ​ക​ന്‍റെ ചി​ത്ര​ത്തി​ൽ ജോ​യി​ൻ ചെ​യ്ത് മ​മ്മൂ​ട്ടി

‘ഫാ​ലി​മി’ സം​വി​ധാ​യ​ക​ൻ നി​തീ​ഷ് സ​ഹ​ദേ​വ് ഒ​രു​ക്കു​ന്ന പു​തി​യ സി​നി​മ​യു​ടെ സെ​റ്റി​ൽ ജോ​യി​ൻ ചെ​യ്ത് മ​മ്മൂ​ട്ടി. ത​മി​ഴ്നാ​ട്ടി​ലെ കാ​രൈ​ക്കു​ടി​യാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. മാ​സ് എ​ന്‍റ​ർ​ടെ​യ്ന​റാ​യി ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം​കാ​ര​നാ​യ ലോ​റി ഡ്രൈ​വ​റാ​യാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

ഹ്യൂ​മ​റി​നും ആ​ക്‌​ഷ​നും പ്രാ​ധാ​നം ന​ൽ​കി​യൊ​രു​ക്കു​ന്ന ചി​ത്രം വ​ൻ ബ​ജ​റ്റി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി ക​മ്പ​നി​യാ​ണ് നി​ർ​മാ​ണം. മ​മ്മൂ​ട്ടി നി​ർ​മി​ക്കു​ന്ന ഒ​ൻ​പ​താ​മ​ത്തെ സി​നി​മ​യാ​ണി​ത്.

സം​വി​ധാ​യ​ക​ന്‍ നി​തീ​ഷ് സ​ഹ​ദേ​വും അ​നു​രാ​ജ് ഒ.​ബി​യും ചേ​ര്‍​ന്നാ​ണ് ചി​ത്രം ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ജിം​ഷി ഖാ​ലി​ദ് ആ​ണ് ചി​ത്ര​ത്തി​ന് കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്.100 ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണം പ്ലാ​ൻ ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് എ​റ​ണാ​കു​ള​ത്തും ചി​ത്രീ​ക​ര​ണ​മു​ണ്ട്.

ധ​നു​ഷി​നൊ​പ്പ​മു​ള്ള ‘ഓം’ ​എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് മ​മ്മൂ​ട്ടി ഈ ​സി​നി​മ​യി​ലെ​ത്തി​യ​ത്. അ​ൻ​പ​ത് ദി​വ​സം കാ​രൈ​ക്കു​ടി​യി​ൽ ചി​ത്രീ​ക​ര​ണ​മു​ണ്ടാ​കും. ജീ​ൻ പോ​ൾ, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളും പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

വാ​ഴ 2 താ​രം ഹാ​ഷി​ര്‍ ഈ ​മ​മ്മൂ​ട്ടി സി​നി​മ​യു​ടെ ഭാ​ഗ​മാ​ണ് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ‘ഫാ​ലി​മി’ എ​ന്ന​ഹി​റ്റ് ഒ​രു​ക്കി അ​ര​ങ്ങേ​റ്റം കു​റി​ച്ച നി​തീ​ഷ് സ​ഹ​ദേ​വ് അ​തി​ന് ശേ​ഷം ത​മി​ഴി​ല്‍ ‘ത​ലൈ​വ​ര്‍ ത​മ്പി ത​ലൈ​മ​യി​ല്‍’ എ​ന്നൊ​രു ചി​ത്ര​വും ഒ​രു​ക്കി​യി​രു​ന്നു. 

Movies

മു​റ്റ​ത്ത് ഊ​ഞ്ഞാ​ലാ​ടി​യ ജാ​ന​കി​യ​മ്മ

1970 കാ​ല​ഘ​ട്ട​ത്തി​ലെ ഒ​രു ഓ​ണ​ക്കാ​ലം. അ​ക്കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​രം ആ​കാ​ശ​വാ​ണി നി​ല​യ​ത്തി​ലെ പ്രൊ​ഡ്യൂ​സ​റാ​ണ് പ്ര​ശ​സ്ത ക​ര്‍​ണാ​ട​ക സം​ഗീ​ത​ജ്ഞ​ന്‍ ചേ​ര്‍​ത്ത​ല ഗോ​പാ​ല​ന്‍ നാ​യ​ര്‍. ഒ​രു ദി​വ​സം ഉ​ച്ച​യ്ക്ക് ചേ​ര്‍​ത്ത​ല ഗോ​പാ​ല​ന്‍ നാ​യ​രു​ടെ തൈ​ക്കാ​ട്ടു​ള്ള വീ​ട്ടി​ലേ​ക്ക് കു​റെ അ​തി​ഥി​ക​ള്‍ വ​ന്നു. ആ​കാ​ശ​വാ​ണി സം​ഘ​ടി​പ്പി​ക്കു​ന്ന ക്ഷ​ണി​ക്ക​പ്പെ​ട്ട സ​ദ​സി​നു മു​ന്നി​ല്‍ സം​ഗീ​ത - ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ എ​ത്തി​യ പ്ര​ശ​സ്ത​രാ​ണ് അ​വ​ര്‍. കൂ​ട്ട​ത്തി​ല്‍ എ​സ്. ജാ​ന​കി, തി​ക്കു​റി​ശി സു​കു​മാ​ര​ന്‍ നാ​യ​ര്‍, തി​ക്കു​റി​ശി​യു​ടെ മ​ക​ള്‍ ക​ന​ക​ശ്രീ എ​ന്നി​വ​രു​ണ്ട്.

അ​ച്ഛ​ന്‍ ചേ​ര്‍​ത്ത​ല ഗോ​പാ​ല​ന്‍ നാ​യ​ര്‍​ക്കൊ​പ്പം ത​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്കു​ള്ള ഇ​ട​വ​ഴി​യി​ലൂ​ടെ ന​ട​ന്നു​വ​രു​ന്ന അ​തി​ഥി​ക​ളെ നോ​ക്കി​നി​ന്ന ഒ​രു സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യു​ണ്ട്. ശ്രീ​റാം. ഇ​ന്ന​ത്തെ പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ന്‍ ജി. ​ശ്രീ​റാം. അ​ച്ഛ​നൊ​പ്പം വീ​ട്ടി​ലേ​ക്കു ന​ട​ന്നു​വ​ന്ന​വ​രു​ടെ മ​ഹ​ത്വം അ​ന്ന് ശ്രീ​റാ​മി​ന് അ​റി​യു​മാ​യി​രു​ന്നി​ല്ല.

എ​ന്നാ​ല്‍ ഇ​ന്നും ശ്രീ​റാ​മി​ന്‍റെ ഓ​ര്‍​മ​യി​ല്‍ മാ​യാ​തെ ചി​ല രം​ഗ​ങ്ങ​ളു​ണ്ട്. അ​തി​ല്‍ പ്ര​ധാ​നം എ​സ്. ജാ​ന​കി​യു​ടെ ഊ​ഞ്ഞാ​ലാ​ട്ട​മാ​ണ്. പി​ന്നെ, ശ്രീ​റാ​മി​ന്‍റെ അ​മ്മ (മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ പി​ന്ന​ണി​ഗാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​യ ല​ളി​ത ത​മ്പി) വ​ച്ചു​വി​ള​മ്പി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ ഉ​ണ്ണു​ന്ന രം​ഗ​വും.

ജി. ​ശ്രീ​റാ​മി​നെ കേ​ള്‍​ക്കാം... “തി​രു​വ​ന​ന്ത​പു​ര​ത്ത്, തൈ​ക്കാ​ട് അ​ച്ഛ​ന്‍ ആ​ദ്യ​മാ​യി പ​ണി​ക​ഴി​പ്പി​ച്ച വീ​ട്ടി​ല്‍ ഞ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന കാ​ലം. ന​ല്ല നീ​ള​ത്തി​ലു​ള്ള വീ​ടാ​യി​രു​ന്നു അ​ത്. ഓ​ണ​ക്കാ​ല​ത്ത് മു​റ്റ​ത്ത് വ​ടം​കൊ​ണ്ട് വ​ലി​യൊ​രു ഊ​ഞ്ഞാ​ല്‍ കെ​ട്ടും. മു​റ്റ​ത്തെ തെ​ങ്ങി​ന്‍റെ​യും ക​മു​കി​ന്‍റെ​യും ശി​ഖ​ര​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചു​കെ​ട്ടു​ക​യാ​ണു പ​തി​വ്. അ​തി​നി​ട​യി​ല്‍ പ​റ​യ​ട്ടെ, പ​ശു​ക്ക​ളെ വ​ള​ര്‍​ത്തു​ന്ന​ത് അ​ച്ഛ​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു. പ​ശു​വി​നെ കെ​ട്ടാ​ന്‍ വാ​ങ്ങു​ന്ന വ​ടം​കൊ​ണ്ടാ​ണ് ഊ​ഞ്ഞാ​ല്‍ കെ​ട്ടു​ക. ഓ​ല​മ​ട​ലാ​ണ് ഊ​ഞ്ഞാ​ലി​ന്‍റെ പ​ടി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഊ​ഞ്ഞാ​ല്‍​പ്പ​ടി​യി​ലേ​ക്ക് ക​യ​റ​ണ​മെ​ങ്കി​ല്‍ ചു​റ്റു​മു​ള്ള​വ​ര്‍ ക​യ​ര്‍ താ​ഴ്ത്തി​പ്പി​ടി​ക്ക​ണം. ഞ​ങ്ങ​ളു​ടെ വീ​ടി​ന് മു​ന്നി​ലെ​ത്തി​യ ജാ​ന​കി​യ​മ്മ ഊ​ഞ്ഞാ​ല്‍ ക​ണ്ട​തും ചെ​റി​യ കു​ട്ടി​ക​ളെ​പ്പോ​ലെ ആ​ഹ്ലാ​ദ​വ​തി​യാ​യി. എ​നി​ക്ക് ഊ​ഞ്ഞാ​ലാ​ട​ണം എ​ന്ന് ഗാ​യി​ക പ​റ​ഞ്ഞു. എ​ന്‍റെ ചേ​ച്ചി​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഊ​ഞ്ഞാ​ല്‍ ക​യ​ര്‍ താ​ഴ്ത്തി​പ്പി​ടി​ച്ച​തും ഓ​ര്‍​മി​ക്കു​ന്നു. ഉ​ട​നെ ത​ന്നെ ജാ​ന​കി​യ​മ്മ ഊ​ഞ്ഞാ​ല്‍​പ്പ​ടി​മേ​ല്‍ ക​യ​റി ഇ​രു​ന്ന് ആ​ടാ​ന്‍ തു​ട​ങ്ങി.

വെ​റു​തെ ആ​ടു​ക​യ​ല്ല, നി​ല​ത്ത് കാ​ലൂ​ന്നി വ​ള​രെ ശ​ക്തി​യാ​യു​ള്ള ഊ​ഞ്ഞാ​ലാ​ട്ടം. ജാ​ന​കി​യ​മ്മ ആ​ടും തോ​റും ഊ​ഞ്ഞാ​ല്‍ മേ​ലേ​ക്ക് ഉ​യ​ര്‍​ന്നു​തു​ട​ങ്ങി. അ​ന്ന് ഒ​രു കൗ​തു​ക​ത്തോ​ടെ​യാ​ണ് ഞാ​ന്‍ ആ ​ഊ​ഞ്ഞാ​ലാ​ട്ടം നോ​ക്കി​നി​ന്ന​ത്.

""പി​ല്‍​ക്കാ​ല​ത്ത് ഇ​തി​ഹാ​സ ഗാ​യി​ക​യു​ടെ പാ​ട്ടു​ക​ള്‍ കേ​ട്ട​പ്പോ​ള്‍ ഓ​രോ പാ​ട്ടി​നെ​ക്കു​റി​ച്ചും ആ​ഴ​ത്തി​ല്‍ അ​റി​യു​മ്പോ​ള്‍ എ​ത്ര അ​പൂ​ര്‍​വ സു​ന്ദ​ര​നി​മി​ഷ​ത്തി​നാ​ണ് ഞാ​ന്‍ സാ​ക്ഷ്യം വ​ഹി​ച്ച​ത് എ​ന്ന കാ​ര്യം ഓ​ര്‍​മി​ക്കാ​റു​ണ്ട്.'

പി​ല്‍​ക്കാ​ല​ത്ത് ഓ​ള​ങ്ങ​ള്‍ എ​ന്ന ചി​ത്ര​ത്തി​ലെ ഒ.​എ​ന്‍.​വി-​ഇ​ള​യ​രാ​ജ കൂ​ട്ടു​കെ​ട്ടി​ല്‍ പി​റ​ന്ന ‘തു​മ്പീ വാ... ​തു​മ്പ​ക്കു​ട​ത്തി​ന്‍ തു​ഞ്ച​ത്താ​യി ഊ​ഞ്ഞാ​ലി​ടാം ....' എ​ന്ന ഗാ​നം പാ​ടു​മ്പോ​ള്‍ ജാ​ന​കി​യ​മ്മ ഈ ​ഊ​ഞ്ഞാ​ലാ​ട്ടം ഓ​ര്‍​ത്തി​രു​ന്നോ എ​ന്ന​റി​യി​ല്ല. എ​ന്നാ​ല്‍ ‘ആ​കാ​ശ പൊ​ന്നാ​ലി​ന്നി​ല​ക​ളെ ആ​യ​ത്തി​ല്‍ തൊ​ട്ടേ വ​രാം...' എ​ന്ന വ​രി​ക​ള്‍ പാ​ടു​മ്പോ​ള്‍, ‘ ഊ​ഞ്ഞാ​ലെ പാ​ടി​പ്പോ​യി ആ ​കൈ​യ്യി​ല്‍ ഈ ​കൈ​യ്യി​ല്‍ ഒ​രു​പി​ടി ക​യ്ക്കാ​ത്ത നെ​ല്ലി​ക്ക മ​ണി ത​രു.. 'എ​ന്നി​ങ്ങ​നെ അ​തി​മ​നോ​ഹ​ര​മാ​യി ജാ​ന​കി​യ​മ്മ പാ​ടു​മ്പോ​ള്‍ ഞാ​ന്‍ ജാ​ന​കി​യ​മ്മ​യെ ഓ​ര്‍​മി​ക്കാ​റു​ണ്ട്. ആ​കാ​ശ​ത്തെ പൊ​ന്നാ​ലി​ന്‍റെ ഇ​ല​ക​ളെ ത​ഴു​കാ​നെ​ന്ന​പോ​ലെ ഊ​ഞ്ഞാ​ലി​ല്‍ മേ​ലേ​യ്ക്ക് മേ​ലേ​യ്ക്കു​യ​ര്‍​ന്നു പൊ​ങ്ങി​യ മ​ഹാ​ഗാ​യി​ക​യെ..!

Movies

ഞാ​ൻ പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു, ബ​ല​പ്ര​യോ​ഗ​ത്തി​ന് പ​ക​രം സം​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക​ണം: മേ​ജ​ർ ര​വി​യെ ത​ള്ളി വി​സ്മ​യ

നീ​റ്റ് ചോ​ദ്യ​പ്പേ​പ്പ​ർ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ അ​നു​കൂ​ലി​ച്ച​തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്ന് ന​ടി വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ.

താ​ൻ പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണെ​ന്നും ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത് ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്താ​ണെ​ന്നും വി​സ്മ​യ പ​റ​യു​ന്നു. ബ​ല​പ്ര​യോ​ഗ​മ​ല്ല വേ​ണ്ട​ത് പ​ക​രം സം​വാ​ദ​ങ്ങ​ളാ​ണ് ഉ​ണ്ടാ​കേ​ണ്ടെ​തെ​ന്നും താ​രം പ​റ‍​യു​ന്നു. രേ​ഖാ മേ​നോ​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വി​സ്മ​യ ഇ​ക്കാ​ര്യം വീ​ണ്ടും ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ​ത്.

'ഞാ​ൻ പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ന​മ്മു​ടേ​ത് ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നും പ​റ​യാ​നു​ള്ള​ത് കേ​ൾ​ക്ക​പ്പെ​ടാ​നും അ​വ​കാ​ശ​മു​ണ്ട്. ബ​ല​പ്ര​യോ​ഗ​ത്തി​ന് പ​ക​രം സം​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക​ണം. മ​നു​ഷ്യ​ത്വ​ത്തി​നും മേ​ലെ​യാ​ക​രു​ത് രാ​ഷ്ട്രീ​യം. ഏ​ത് പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ലും നാ​ളെ​യും ഇ​ക്കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ എ​ന്‍റെ നി​ല​പാ​ട് ഇ​തു​ത​ന്നെ​യാ​യി​രി​ക്കും.' ​വി​സ്മ​യ പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ലെ പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ​യു​മാ​യി വി​സ്മ​യ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ട്ട​ത് ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​തി​ൽ സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

വി​യ​റ്റ്‌​നാ​മി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന വി​സ്മ​യ​യ്ക്ക് രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ച് അ​റി​വി​ല്ലെ​ന്നാ​യി​രു​ന്നു മേ​ജ​ർ ര​വി​യു​ടെ പ്ര​തി​ക​ര​ണം. വി​സ്മ​യ​യ്ക്ക് സ​മ​ര​ത്തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ച് അ​റി​യി​ല്ല. പോ​ലീ​സ് വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കു​ന്ന​തു ക​ണ്ട​പ്പോ​ൾ മ​നു​ഷ്യ​ത്വ​ത്തി​ന് പു​റ​ത്തു മാ​ത്ര​മാ​യി പ​ങ്കു​വെ​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു അ​തെ​ന്നും മേ​ജ​ർ ര​വി പ​റ​ഞ്ഞി​രു​ന്നു.

 

 

Movies

'മു​ഖ്യ​മ​ന്ത്രി​യൊ​ക്കെ വ​രു​ന്ന സ​ദ​സി​ൽ മാ​ന്യ​മാ​യി വ​സ്ത്രം ധ​രി​ക്ക​ണം': ന​ടി ഐ​ശ്വ​ര്യ​യ്ക്കെ​തി​രെ തെ​സ്നി ഖാ​ൻ

പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ മാ​ന്യ​മാ​യി വ​സ്ത്രം ധ​രി​ച്ചു​വ​ര​ണ​മെ​ന്ന ക​മ​ന്‍റു​മാ​യി ന​ടി തെ​സ്നി ഖാ​ൻ. പു​തു​മു​ഖ ന​ടി ഐ​ശ്വ​ര്യ ച​ന്ദ്ര​നെ ഉ​ദ്ദേ​ശി​ച്ചാ​ണ് തെ​സ്നി​യു​ടെ ക​മ​ന്‍റ്.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​ങ്കെ​ടു​ത്ത ഒ​രു ച​ട​ങ്ങി​ൽ ഐ​ശ്വ​ര്യ ധ​രി​ച്ച വ​സ്ത്ര​മാ​ണ് തെ​സ്നി​യെ കു​റി​പ്പെ​ഴു​താ​ൻ പ്രേ​രി​പ്പി​ച്ച​ത്. സ​തീ​ശ​നൊ​പ്പം ഫോ​ട്ടോ എ​ടു​ക്കു​ന്ന വീ​ഡി​യോ​യി​ലാ​ണ് താ​ഴെ​യാ​ണ് താ​രം അ​ഭി​പ്രാ​യം കു​റി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന സ്റ്റാ​ൻ​ഡേ​ർ​ഡ് ഉ​ള്ള സ​ദ​സി​ൽ മാ​ന്യ​മാ​യി ഡ്ര​സ് ധ​രി​ച്ചു​വ​ര​ണ​മെ​ന്ന് താ​രം ക​മ​ന്‍റാ​യി കു​റി​ച്ചു.

തെ​സ്നി ഖാ​ൻ കു​റി​ച്ച ക​മ​ന്‍റി​ന്‍റെ പൂ​ർ​ണ​രൂ​പം: ‘എ​നി​ക്ക് പ​ല​പ്പോ​ഴും തോ​ന്നു​ന്ന ഒ​രു കാ​ര്യ​മാ​ണ്. തെ​റ്റാ​ണോ ശ​രി​യാ​ണോ എ​ന്ന് അ​റി​യി​ല്ല. ഇ​പ്പോ​ഴ​ത്തെ ജ​ന​റേ​ഷ​ൻ പി​ള്ളേ​ർ​ക്ക് എ​ങ്ങ​നെ വേ​ണ​മെ​ങ്കി​ലും ന​ട​ക്കാം. അ​തി​നു​ള്ള പെ​ർ​മി​ഷ​നും അ​വ​കാ​ശ​വും ഉ​ണ്ട്.

പ​ക്ഷേ ഒ​രു മു​ഖ്യ​മ​ന്ത്രി വ​രു​ന്ന സ​ദ​സി​ൽ, ഒ​രു ന​ല്ല സ്റ്റാ​ൻ​ഡേ​ർ​ഡ് ഉ​ള്ള സ​ദ​സി​ൽ മാ​ന്യ​മാ​യി ഡ്ര​സ് ധ​രി​ച്ചു​വ​രു​ക​യാ​ണെ​ങ്കി​ൽ അ​തൊ​രു ന​ല്ല കാ​ര്യ​മാ​യി​രു​ന്നു.’ തെ​സ്നി ഖാ​ന്‍റെ ക​മ​ന്‍റി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി​പ്പേ​ർ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ന​ടി ഐ​ശ്വ​ര്യ ച​ന്ദ്ര​ൻ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ഫോ​ട്ടോ എ​ടു​ക്കു​ന്ന വി​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ഇ​തി​ലാ​ണ് ന​ടി തെ​സ്നി ഖാ​ൻ വ​സ്ത്ര​ധാ​ര​ണ​ത്തെ​ക്കു​റി​ച്ച് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ജോ​ജു ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘പ​രി​പാ​ടി’ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​ണ് ഐ​ശ്വ​ര്യ ച​ന്ദ്ര​ൻ. ഐ​ശ്വ​ര്യ​യു​ടെ ആ​ദ്യ ചി​ത്ര​മാ​ണി​ത്.

 

Movies

പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ഇ​ര​യു​ടെ തെ​റ്റു​കൊ​ണ്ട​ല്ല, 'വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി​ഡോ​ട്ട്' പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടു​ന്നു

ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ സൗ​ഹൃ​ദ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നം ഇ​ൻ​സ്റ്റാ​ഗ്രാ​മും ഫേ​സ്ബു​ക്കും പോ​ലു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ​യും പ​ല​വി​ധ ഡേ​റ്റിം​ഗ് ആ​പ്പു​ക​ളു​മാ​ണ്. പ​ര​സ്പ​രം കാ​ണു​ന്ന​തി​നു മു​മ്പേ സൗ​ഹൃ​ദ​ത്തി​ൽ ആ​കു​ന്ന​വ​ർ ക​ണ്ടു ക​ഴി​യു​മ്പോ​ൾ അ​വ​രു​ടെ ബ​ന്ധം ആ​ഴ​ത്തി​ലാ​കു​ന്നു.

അ​വ​സാ​നം വീ​ട്ടു​കാ​ർ അ​റി​യാ​തെ​യു​ള്ള വി​വാ​ഹം, ലി​വിം​ഗ് ടു​ഗെ​ത​ർ എ​ന്നി​ങ്ങ​നെ​യു​ള്ള ബ​ന്ധ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്നു. ഒ​ന്നി​ച്ചു താ​മ​സം തു​ട​ങ്ങി ക​ഴി​യു​മ്പോ​ഴാ​ണ് കൂ​ടെ കൂ​ടി​യ​വന്‍റെ ത​നി​നി​റം യു​വ​തി​ക​ൾ അ​റി​യു​ന്ന​ത്.

പി​ന്നീ​ട് ര​ക്ഷ​പ്പെ​ട​ൽ എ​ളു​പ്പ​മ​ല്ല. അ​ങ്ങ​നെ​യു​ള്ള ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ പെ​ട്ടു​പോ​യ അ​ലീ​ന എ​ന്ന യു​വ​തി​യു​ടെ ക​ഥ​യാ​ണ് വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി​ഡോ​ട്ട് എ​ന്ന സി​നി​മ.

Movies

പ്ര​മു​ഖ മ​ല​യാ​ള ന​ട​നും ഭാ​ര്യ​യും എ​നി​ക്കെ​തി​രെ പി​ആ​ർ വ​ർ​ക്ക് ചെ​യ്യു​ന്നു: ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ജോ​ജു ജോ​ർ​ജ്  

മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ന​ട​ൻ ജോ​ജു ജോ​ർ​ജ്. മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ ന​ട​നും ഭാ​ര്യ​യും ചേ​ർ​ന്ന് ത​നി​ക്കെ​തി​രെ പി ​ആ​ർ വ​ർ​ക്ക് ന​ട​ത്തു​ന്നു​വെ​ന്നാ​ണ് ജോ​ജു​വി​ന്‍റെ ആ​രോ​പ​ണം.

ഇ​ൻ​സ്റ്റ​ഗ്രാം ലൈ​വി​ലൂ​ടെ​യാ​യി​രു​ന്നു ജോ​ജു ജോ​ർ​ജി​ന്‍റെ പ്ര​തി​ക​ര​ണം. ന​ട​നും ഭാ​ര്യ​യും കൂ​ടാ​തെ മ​ല​യാ​ള​ത്തി​ലെ പ​ല പ്ര​മു​ഖ താ​ര​ങ്ങ​ളും പെ​യ്ഡ് പി​ആ​ർ വ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ന്നും ജോ​ജു ആ​രോ​പി​ച്ചു.

‘വ​ര​വ്’ സി​നി​മ​യു​ടെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ലൈ​വ് വ​ന്ന​ത്.

സി​നി​മ​യ്ക്കെ​തി​രെ ന​ട​ക്കു​ന്ന നെ​ഗ​റ്റീ​വ് ക്യാം​പെ​യ്നു​ക​ൾ​ക്കെ​തി​രെ​യും അ​ദ്ദേ​ഹം സം​സാ​രി​ക്കു​ക​യു​ണ്ടാ​യി. ജോ​ജു ല​ക്ഷ്യം വ​ച്ച​ത് മ​ല​യാ​ള​ത്തി​ലെ ഏ​ത് താ​ര ദ​മ്പ​തി​ക​ളെ​യാ​ണെ​ന്നാ​ണ് ഇ​പ്പോ​ൾ സി​നി​മാ ലോ​കം ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

 

Kerala

മാ​ർ​പാ​പ്പ​യു​ടെ പ്ര​ഥ​മ ചാ​ക്രി​ക​ ലേ​ഖ​ന​ത്തി​ന്‍റെ മ​ല​യാ​ള പ​രി​ഭാ​ഷ പ്ര​കാ​ശ​നം ചെ​യ്‌​തു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ചാ​​​​ക്രി​​​​ക ​​​​ലേ​​​​ഖ​​​​ന​​​​മാ​​​​യ ‘മാ​​​​ഞ്ഞി​​​​ഫി​​​​ക്ക ഹു​​​​മാ​​​​നി​​​​ത്താ​​​​സി​’​​​ന്‍റെ മ​​​​ല​​​​യാ​​​​ള പ​​​​രി​​​​ഭാ​​​​ഷ ‘മാ​​​​ന​​​​വ​​​​മ​​​​ഹ​​​​ത്വം’ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ലൂ​​​​ർ​​​​ദ് ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ, കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ർ​​​​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ലി​​​​ന് ആ​​​​ദ്യ​​​​പ​​​​തി​​​​പ്പ് ന​​​​ൽ​​​​കി പ്ര​​​​കാ​​​​ശ​​​​ന​​​​ക​​​​ർ​​​​മം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ, പ​​​​രി​​​​ഭാ​​​​ഷ​​​​ക​​​​നും കാ​​​​ർ​​​​മ​​​​ൽ പ​​​​ബ്ലി​​​​ഷിം​​​​ഗ് ഹൗ​​​​സ് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റു​​​​മാ​​​​യ ഫാ. ​​​​ജ​​​​യിം​​​​സ് ആ​​​​ല​​​​ക്കു​​​​ഴി​​​​യി​​​​ൽ ഒ​​​​സി​​​​ഡി, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ ഫാ. ​​​​ഡോ. ജോ​​​​ൺ തെ​​​​ക്കേ​​​​ക്ക​​​​ര, പി​​​​ഒ​​​​സി ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, ഫാ. ​​​​തോ​​​​മ​​​​സ് കു​​​​രി​​​​ശി​​​​ങ്ക​​​​ൽ ഒ​​​​സി​​​​ഡി, സി​​​​സ്റ്റ​​​​ർ ഫ്ല​​​​വ​​​​ർ​​​​ലെ​​​​റ്റ് സി​​​​എം​​​​സി എ​​​​ന്നി​​​​വ​​​​ർ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു. ചാ​​​​ക്രി​​​​ക ​​​​ലേ​​​​ഖ​​​​ന​​​​ത്തി​​​​ന്‍റെ മ​​​​ല​​​​യാ​​​​ളം പ​​​​തി​​​​പ്പ് പ്ര​​​​മു​​​​ഖ ക​​​​ത്തോ​​​​ലി​​​​ക്ക പ​​​​ബ്ലി​​​​ഷിം​​​​ഗ് സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ലും ച​​​​ർ​​​​ച്ച് ബു​​​​ക്ക് സ്റ്റാ​​​​ളു​​​​ക​​​​ളി​​​​ലും ഓ​​​​ൺ​​​​ലൈ​​​​നി​​​​ലും ല​​​​ഭ്യ​​​​മാ​​​​ണ്.

District News

മ​ല​യാ​ള​മ​റി​യാ​ത്ത മ​ല​യാ​ളി​ക​ൾ ഈ ​നാ​ടി​ന്‍റെ ശാ​പം!

ക​ല്ല​ടി​ക്കോ​ട്: വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യാ​യ ക​രി​മ്പ പ​ഞ്ചാ​യ​ത്തി​ലെ മീ​ൻ​വ​ല്ലം പ്ര​ദേ​ശ​ത്ത് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡി​നു ചു​വ​ട്ടി​ൽ​ത്ത​ന്നെ മാ​ലി​ന്യം​ത​ള്ളി മ​ല​യാ​ളി​ക​ൾ.

നി​ത്യേ​ന നൂ​റു​ക​ണ​ക്കി​നു വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ്‌ മീ​ൻ​വ​ല്ലം വെ​ള്ള​ച്ചാ​ട്ട​വും ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ​വ​ർ​ഹൗ​സും സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​ത്. ജി​ല്ല​യ്ക്കു​ള്ളി​ൽ​നി​ന്നും പു​റ​ത്തു​നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും സ​ന്ദ​ർ​ശ​ക​രെ​ത്താ​റു​ണ്ട്.

അ​ധി​കാ​രി​ക​ൾ ചെ​റി​യ ഫീ​സ് ഇ​ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ ശ്ര​ദ്ധ​കാ​ണി​ക്കാ​റി​ല്ല. തു​പ്പ​നാ​ട്ടു​നി​ന്നു​ള്ള വ​ഴി​യി​ലും ക​ല്ല​ടി​ക്കോ​ട് വാ​ക്കോ​ട് വ​ഴി​യി​ലും മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് തു​ട​ങ്ങി​യ​വ ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളും റോ​ഡി​ലേ​ക്കും പു​റ​ത്തേ​ക്കും വ​ലി​ച്ചെ​റി​യു​ന്ന​തു പ​തി​വാ​ണ്.
കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് മാ​ലി​ന്യ​ങ്ങ​ൾ വീ​ഴു​ന്ന​തും പ​തി​വാ​ണ്.

മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത​ല്ലാ​തെ യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ൻ ക​രി​മ്പ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യും ത​യാ​റ​യി​ട്ടി​ല്ല. ബോ​ർ​ഡു​പോ​ലും കാ​ടു​ക​യ​റി​ത്തു​ട​ങ്ങി. മാ​ലി​ന്യ​സം​ഭ​ര​ണ ബ​ക്ക​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Sports

'ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തിൽ പത്ത്’: മെസിയുടെ നേട്ടം മലയാളത്തിൽ ആഘോഷിച്ച് ഫിഫ

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായി അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി മാറിയപ്പോൾ ആ നേട്ടം ഫിഫ ആഘോഷിച്ചത് മലയാളത്തിൽ.

ഫിഫ അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറലായി മാറിയത്. ഫഹദ് ഫാസിൽ ചിത്രമായ ആവേശത്തിലെ പാട്ടിലെ വരികളായ ‘ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തിൽ പത്ത്’ എന്ന വരികളായിരുന്നു ഫിഫ സ്വന്തം പോസ്റ്റിൽ ഉപയോഗിച്ചത്. പോസ്റ്റിൽ ആയിരക്കണക്കിന് മലയാളികളാണ് കമന്‍റുകളും ലൈക്കുകളുമായി നിറഞ്ഞത്.

തിങ്കളാഴ്ച ഓസ്ട്രിയയ്ക്കെതിരേ നേടിയ ഇരട്ടഗോളുകളോടെയാണ് മെസി ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതായത്. 18 ഗോളുകളോടെ ജർമൻ ഇതിഹാസതാരം മിറോസ്‌ലാവ് ക്ളോസെയെയാണ് മെസി പിന്നിലാക്കിയത്.

Movies

ശ്വേ​ത​യ്ക്ക് പോ​രാ​ട്ടം ഒ​രു പു​ത്ത​രി​യ​ല്ല    

അ​മ്മ സം​ഘ​ട​ന​യി​ലെ എ​തി​രാ​ളി​ക​ളെ പേ​ടി​ച്ച് ശ്വേ​ത രാ​ജി​വ​ച്ചു ജീ​വ​നും കൊ​ണ്ടോ​ടി​യോ? ഒ​രു വ​ർ​ഷം തി​ക​യും മുൻപേ അ​മ്മ സം​ഘ​ട​ന​യു​ടെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ൻ രാ​ജി​വ​ച്ചി​രി​ക്കു​ന്നു എ​ന്നു കേ​ട്ട​പ്പോ​ൾ ചി​ല​ർ​ക്ക് അ​ങ്ങ​നെ തോ​ന്നി​യേ​ക്കാം.

എ​ന്നാ​ൽ, പോ​രാ​ടേ​ണ്ട വേ​ദി​ക​ളി​ൽ അ​ങ്ങ​നെ പേ​ടി​ച്ചോ​ടി​യ ച​രി​ത്ര​മ​ല്ല ശ്വേ​ത​യ്ക്ക് ഉ​ള്ള​ത്. ആ​രോ​ടു​മാ​യും പോ​രാ​ട്ട​ത്തി​ന് മ​ടി​യി​ല്ലാ​ത്ത ഒ​രു ഉ​രു​ക്കു വ​നി​ത​യാ​ണ് ശ്വേ​ത​മേ​നോ​ൻ. ക​ഴി​ഞ്ഞ ദി​വ​സം രാ​ജി​വ​ച്ചു ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​നു പി​ന്നാ​ലെ എ​നി​ക്ക് കൂ​ടു​ത​ൽ പ​റ​യാ​നു​ണ്ട് എ​ന്ന് അ​വ​ർ പ​റ​ഞ്ഞ​തി​ൽ​നി​ന്നു ത​ന്നെ പോ​രാ​ടാ​ൻ ത​ന്നെ​യാ​ണ് അ​വ​രു​ടെ തീ​രു​മാ​ന​മെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്.

2025 ഓ​ഗ​സ്റ്റ് 15... വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ, സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ഒ​രു വ​നി​താ നേ​തൃ​നി​ര അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളം മൂ​വീ ആ​ർ​ടി​സ്റ്റ് എ​ന്ന അ​മ്മ സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്തേ​യ്ക്ക് എ​ത്തു​ന്നു. ന​ടി ശ്വേ​ത മേ​നോ​ൻ പ്ര​സി​ഡ​ന്‍റും കു​ക്കു പ​ര​മേ​ശ്വ​ര​ൻ സെ​ക്ര​ട്ട​റി​യു​മാ​യു​ള്ള ആ ​നേ​തൃ​നി​ര ഇ​ന്നി​താ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ രാ​ജി​വ​ച്ചി​രി​ക്കു​ന്നു.

ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന് പി​ന്നാ​ലെ ഉ​ണ്ടാ​യ ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​നി​ത നേ​തൃ​നി​ര സ്ഥാ​ന​മേ​റ്റ​പ്പോ​ൾ മ​ല​യാ​ള സി​നി​മ​ലോ​കം ഒ​ന്ന​ട​ങ്കം സ​ന്തോ​ഷി​ച്ചു, ഇ​നി അ​മ്മ സ്ത്രീ​ക​ൾ​ക്കി​ട​യി​ൽ സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്ന്. എ​ന്നാ​ൽ പാ​ളി​ച്ച​ക​ളും വി​ള്ള​ലു​ക​ളും വ​രാ​ൻ അ​ധി​കം കാ​ല​താ​മ​സ​മു​ണ്ടാ​യി​ല്ല...​പ​ല പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ അ​മ്മ​യി​ൽ പൊ​ട്ടി​ത്തെ​റി തു​ട​ങ്ങി... പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ൻ പോ​ലും കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​തെ കു​ഴ​ഞ്ഞു​മ​റി​ഞ്ഞു.

ബോ​ൾ​ഡാ​യി​രു​ന്നു ശ്വേ​ത മേ​നോ​ൻ എ​ന്ന ന​ടി. ഇ​തി​നു മു​ൻ​പും പ​ല വി​വാ​ദ​ങ്ങ​ൾ അ​വ​രെ വ​ട്ട​മി​ട്ട് മു​റു​കി​യ​പ്പോ​ൾ അ​തെ​ല്ലാം പു​ഷ്പം പോ​ലെ ത​ന്നെ ഏ​ശി​ല്ലെ​ന്ന മ​ട്ടി​ൽ മു​ന്നോ​ട്ട് പോ​യ ആ​ളാ​ണ്.

കാ​മ​സൂ​ത്ര​യു​ടെ പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ശ്വേ​ത​യ്ക്ക് നേ​രെ​യു​ള്ള വി​വാ​ദ​ങ്ങ​ൾ ആ​ദ്യം ആ​ളി​ക്ക​ത്തി തു​ട​ങ്ങി​യ​ത്. ഗ​ർ​ഭ​നി​രോ​ധ​ന ഉ​റ​യു​ടെ പ​ര​സ്യ​ത്തി​ൽ അ​ത്ര ബോ​ൾ​ഡാ​യി ശ്വേ​ത വ​ന്ന​പ്പോ​ൾ ക​ണ്ട​വ​ർ ആ​ദ്യ​മൊ​ന്ന് ഞെ​ട്ടി..​പി​ന്നെ അ​ട​ക്കം പ​റി​ച്ചി​ലു​ക​ളാ​യി, പി​ന്നെ​യ​ത് എ​ങ്ങ​നെ സാ​ധി​ച്ചു​വെ​ന്നാ​യി....​ചി​രി​ച്ചു​കൊ​ണ്ട് ശ്വേ​ത അ​തി​ന് ഉ​ത്ത​രം ന​ൽ​കി...

കാ​മ​സൂ​ത്ര തി​ക​ച്ചും പ്രൊ​ഫ​ഷ​ണ​ലാ​യി ചെ​യ​ത വ​ര്‍​ക്ക് ആ​യി​രു​ന്നു​വെ​ന്നും അ​ന്ന് അ​വ​ർ​ക്ക് എ​ട്ട് ല​ക്ഷം രൂ​പ ല​ഭി​ച്ചു​വെ​ന്നും ശ്വേ​ത ത​ന്നെ പ​റ​ഞ്ഞു. ര​ണ്ട് വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ള്‍ ആ ​ശ​മ്പ​ളം പ​ന്ത്ര​ണ്ട് ല​ക്ഷ​മാ​യി. അ​ങ്ങ​നെ നാ​ല് വ​ര്‍​ഷ​ത്തോ​ളം അ​വ​ർ അ​ത് ചെ​യ്തു. അ​ടു​പ്പി​ച്ച് നാ​ല് വ​ര്‍​ഷ​ത്തോ​ളം കാ​മ​സൂ​ത്ര​യി​ല്‍ അ​ഭി​ന​യി​ച്ച ഏ​ക വ​നി​ത മോ​ഡ​ല്‍ ആ​യി​രു​ന്നു ശ്വേ​ത എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

2013-ൽ ​പു​റ​ത്തി​റ​ങ്ങി​യ ക​ളി​മ​ണ്ണ് എ​ന്ന ബ്ലെ​സി ചി​ത്ര​ത്തി​നാ​യി ശ്വേ​ത ത​ന്‍റെ യ​ഥാ​ർ​ത്ഥ പ്ര​സ​വം കാ​മ​റ​യി​ൽ പ​ക​ർ​ത്താ​ൻ അ​നു​വാ​ദം ന​ൽ​കി​യ​ത് കേ​ര​ള​ത്തി​ൽ വ​ലി​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചു. സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ​ത പ​ര​സ്യ​പ്പെ​ടു​ത്തി വാ​ണി​ജ്യ​വ​ൽ​ക്ക​രി​ക്കു​ന്നു എ​ന്ന രീ​തി​യി​ൽ ഇ​ത് ശ​ക്ത​മാ​യി വി​മ​ർ​ശി​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​തൊ​ന്നും ശ്വേ​ത​യെ ബാ​ധി​ച്ച​തേ​യി​ല്ല. അ​വ​രു​ടെ യ​ഥാ​ർ​ഥ പ്ര​സ​വം ചി​ത്രീ​ക​രി​ക്കാ​ൻ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​നു​വാ​ദം ന​ൽ​കി. അ​ങ്ങ​നെ ത​ന്‍റെ ഗ​ർ​ഭാ​വ​സ്ഥ മു​ഴു​വ​നാ​യും അ​വ​ർ ആ ​ചി​ത്ര​ത്തി​ലൂ​ടെ കാ​ണി​ച്ചു.

ഇ​തേ കൊ​ല്ലം ന​വം​ബ​റി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ത​ന്നെ അ​പ​മാ​നി​ച്ചെ​ന്ന് കാ​ണി​ച്ച് ശ്വേ​ത പ​രാ​തി ന​ൽ​കി​യി​രു​ന്നു. കൊ​ല്ലം ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച വ​ള്ളം​ക​ളി ഉ​ദ്ഘാ​ട​ന​ത്തി​നി​ട​യി​ലാ​ണ് സം​ഭ​വം.

ത​ന്നെ വേ​ദി​യി​ൽ വെ​ച്ച് അ​യാ​ൾ അ​പ​മാ​നി​ച്ചു എ​ന്ന് ആ​രോ​പി​ച്ച് ശ്വേ​ത മേ​നോ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി​രു​ന്നി​ട്ടും പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നും ശ്വേ​ത​യ്ക്ക് സ​മ്മ​ർ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടും അ​വ​ർ ഉ​റ​ച്ചു നി​ന്നു. ആ​രെ​യും ഒ​ട്ടും കൂ​സാ​തെ അ​വ​ർ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് ത​ന്നെ പോ​യി.

ഒ​ടു​വി​ൽ ആ​രോ​പ​ണ​ങ്ങ​ൾ ആ​ദ്യം നി​ഷേ​ധി​ച്ച ഇ​ദ്ദേ​ഹം പ​ര​സ്യ​മാ​യി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ലെ​ത്തി ശ്വേ​ത​യോ​ട് മാ​പ്പ് പ​റ​യു​ക​യും പി​ന്നീ​ട് അ​വ​ർ കേ​സ് പി​ൻ​വ​ലി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ങ്ങ​നെ തൊ​ട്ട​തി​നെ​ല്ലാം പ്ര​തി​ക​രി​ക്കു​ന്ന ശ്വേ​ത​യ്ക്ക് അ​മ്മ സം​ഘ​ട​ന​യെ നേ​ർ​വ​ഴി​ക്ക് ന​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ലേ എ​ന്ന​താ​ണ് ഉ​യ​രു​ന്ന ചോ​ദ്യം.

അ​തി​ജീ​വി​ത അ​ട​ക്ക​മു​ള്ള അ​മ്മ​യി​ൽ നി​ന്നും പി​രി​ഞ്ഞു​പോ​യ​വ​രെ സം​ഘ​ട​ന​യി​ൽ തി​രി​കെ എ​ത്തി​ക്കു​മെ​ന്ന ശ്വേ​ത​യു​ടെ വാ​ക്കു​ക​ളെ കൈ​യ​ടി​ക​ളോ​ടെ​യാ​യി​രു​ന്നു അ​ന്ന് എ​ല്ലാ​വ​രും ഏ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ൽ തു​ട​ക്ക​ത്തി​ലെ മി​ടു​ക്കും ച​ടു​ല​ത​യും ക്ഷ​യി​ച്ചു​പോ​യ ശ്വേ​ത​യെ​യാ​ണ് പി​ന്നീ​ട് ക​ണ്ട​ത്. അ​തി​ൽ ഏ​റ്റ​വും ഗു​രു​ത​ര​മാ​യ ഒ​ന്നാ​യി​രു​ന്നു അ​ൻ​സി​ബ ഹ​സ​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യി​ല്ലാ​തി​രു​ന്ന​ത്. പി​ന്നീ​ട് ഈ ​പ്ര​ശ്ന​ങ്ങ​ൾ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലേ​യ്ക്കും തെ​രു​വി​ലേ​യ്ക്കും വ​ലി​ച്ചി​ഴ​ക്ക​പ്പെ​ട്ട​പ്പോ​ഴും ഒ​രു മ​റു​പ​ടി ന​ൽ​കാ​ൻ ശ്വേ​ത​യ്ക്ക് സാ​ധി​ച്ചി​ല്ല.

അ​മ്മ​യി​ലെ ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ൾ വ​ള​രെ പെ​ട്ടെ​ന്നാ​ണ് തെ​രു​വി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ട്ട​ത്. നി​ര​വ​ധി ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ഉ​യ​ർ​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് കൊ​ച്ചി​യി​ൽ ഞാ​യ​റാ​ഴ്ച അ​മ്മ​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ചേ​ർ​ന്ന​ത്.

രാ​വി​ലെ യോ​ഗം ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ക്കു പ​ര​മേ​ശ്വ​ര​ൻ അ​വ​ത​രി​പ്പി​ച്ച വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലെ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളെ​ച്ചൊ​ല്ലി പ്ര​തി​പ​ക്ഷ പ​ക്ഷം ക​ടു​ത്ത എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ചു.

മു​ൻ ഭ​ര​ണ​സ​മി​തി​യി​ലെ പ്ര​മു​ഖ​രാ​യ സി​ദ്ധി​ഖ്, ബാ​ബു​രാ​ജ്, ഇ​ട​വേ​ള ബാ​ബു എ​ന്നി​വ​ര​ട​ങ്ങു​ന്ന പാ​ന​ൽ ക​ണ​ക്കു​ക​ളി​ലെ സു​താ​ര്യ​ത​ക്കു​റ​വ് ചോ​ദ്യം ചെ​യ്തു. പ്ര​മു​ഖ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​ഞ്ജി പ​ണി​ക്ക​രും ഇ​വ​ർ​ക്കൊ​പ്പം ചേ​ർ​ന്ന് ക​ണ​ക്കു​ക​ളി​ലെ ക​ള്ള​ത്ത​രം വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ യോ​ഗം ക​ലു​ഷി​ത​മാ​യി.

പ്ര​ശ്ന​ങ്ങ​ൾ കൈ​വി​ട്ടു​പോ​യ​തോ​ടെ, ഉ​യ​ർ​ന്നു​വ​ന്ന സാ​മ്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നും ക​ണ​ക്കു​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​നും ത​നി​ക്ക് 45 ദി​വ​സ​ത്തെ സ​മ​യം വേ​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​ൻ യോ​ഗ​ത്തി​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു. എ​ന്നാ​ൽ, ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ പ്ര​തി​പ​ക്ഷ വി​ഭാ​ഗം ത​യ്യാ​റാ​യി​ല്ല. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി അ​ടി​യ​ന്ത​ര​മാ​യി രാ​ജി​വെ​ച്ച് ഒ​ഴി​യ​ണ​മെ​ന്ന് അം​ഗ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം ബ​ഹ​ളം വെ​ച്ചു.

ഇ​തോ​ടെ ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യ ശ്വേ​താ മേ​നോ​ൻ താ​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വെ​ക്കു​ക​യാ​ണെ​ന്ന് വേ​ദി​യി​ൽ വെ​ച്ച് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പം അ​മ്മ​യി​ലെ അം​ഗ​ത്വ​വും.

എ​ന്നാ​ൽ മോ​ഹ​ൻ​ലാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഉ​ട​ൻ ത​ന്നെ ഇ​ട​പെ​ടു​ക​യും, ശ്വേ​ത​യെ ത​നി​ച്ചു​ക​ണ്ട് സം​സാ​രി​ച്ച് അ​നു​ന​യി​പ്പി​ക്കാ​ൻ തീ​വ്ര​ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തു. സം​ഘ​ട​ന വീ​ണ്ടും ഒ​രു ഭ​ര​ണ​സ്തം​ഭ​ന​ത്തി​ലേ​ക്ക് പോ​ക​രു​തെ​ന്നും രാ​ജി തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​നി​ക്കെ​തി​രെ​യും ത​ന്‍റെ സ​മി​തി​ക്കെ​തി​രെ​യും ഉ​യ​ർ​ന്ന അ​വി​ശ്വാ​സ​ത്തി​ൽ മ​നം​നൊ​ന്ത് ശ്വേ​ത രാ​ജി​ക്ക​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

Movies

ത​ര്‍​ക്കം, പൊ​ട്ടി​ത്തെ​റി, നാ​ണ​ക്കേ​ടി​ന്‍റെ രാ​ജി..; ഒ​രു വ​ർ​ഷം ആ​കു​ന്ന​തി​ന് മു​ൻ​പേ അ​മ്മ വി​ട്ടി​റ​ങ്ങി ശ്വേ​ത മേ​നോ​നും കൂ​ട്ട​രും  

മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍ അ​സാ​ധാ​ര​ണ പ്ര​തി​സ​ന്ധി​യും കൂ​ട്ട​രാ​ജി​യും. വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ലെ വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ളെ ചൊ​ല്ലി ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ലു​ണ്ടാ​യ വ​ന്‍ ത​ര്‍​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി ഒ​ന്നാ​കെ രാ​ജി​വ​ച്ചു. അ​ധി​കാ​ര​ത്തി​ലേ​റി ഒ​രു വ​ര്‍​ഷം തി​ക​യു​ന്ന​തി​ന് മു​മ്പാ​ണ് സം​ഘ​ട​ന​യെ പി​ടി​ച്ചു​കു​ലു​ക്കി ഭ​ര​ണ​സ​മി​തി​യു​ടെ ഈ ​നാ​ട​കീ​യ പ​ടി​യി​റ​ക്കം. 2025 ഓ​ഗ​സ്റ്റ് 15ന് ​ആ​യി​രു​ന്നു വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ ഭ​ര​ണ​സ​മി​തി എ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ ആ​രം​ഭി​ച്ച ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ജ​ന​റ​ല്‍ ബോ​ഡി യോ​ഗം തു​ട​ങ്ങി രാ​വി​ലെ മു​ത​ല്‍ ഉ​ച്ച വ​രെ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും പാ​സാ​ക്കു​ന്ന​തി​നെ ചൊ​ല്ലി വ​ന്‍ ത​ര്‍​ക്ക​വും നാ​ട​കീ​യ രം​ഗ​ങ്ങ​ളു​മാ​ണ് ഉ​ട​ലെ​ടു​ത്ത​ത്. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​ക്കു പ​ര​മേ​ശ്വ​ര​ന്‍ അ​വ​ത​രി​പ്പി​ച്ച വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ലെ വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ളി​ല്‍ വ്യ​ക്ത​ത​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് യോ​ഗ​ത്തി​ല്‍ ഭി​ന്ന​ത ഉ​ണ്ടാ​യ​ത്.

സി​ദ്ധി​ഖ്, ബാ​ബു​രാ​ജ്, ഇ​ട​വേ​ള ബാ​ബു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ലെ സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ളി​ല്‍ വ​ലി​യ അ​പാ​ക​ത​ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്തെ​ത്തി. കൃ​ത്യ​ത​യി​ല്ലാ​ത്ത റി​പ്പോ​ര്‍​ട്ട് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ക​ര്‍​ശ​ന നി​ല​പാ​ടെ​ടു​ത്തു. പി​ഴ​വു​ക​ളു​ള്ള റി​പ്പോ​ര്‍​ട്ട് പാ​സാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ര​ഞ്ജി പ​ണി​ക്ക​രും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ യോ​ഗം കൂ​ടു​ത​ല്‍ ക​ലു​ഷി​ത​മാ​യി.

ക​ണ​ക്കു​ക​ളി​ലെ ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ, വി​ഷ​യം പ​ഠി​ക്കാ​ന്‍ 45 ദി​വ​സ​ത്തെ സ​മ​യം വേ​ണ​മെ​ന്ന് പ്ര​സി​ഡ​ന്റ് ശ്വേ​ത മേ​നോ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ മ​റു​ഭാ​ഗം വ​ഴ​ങ്ങാ​തി​രു​ന്ന​തോ​ടെ ശ്വേ​ത സ്റ്റേ​ജി​ല്‍ ക​യ​റി വൈ​കാ​രി​ക​മാ​യി രാ​ജി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്ക് യാ​തൊ​രു​വി​ധ രാ​ഷ്ട്രീ​യ​വു​മി​ല്ലെ​ന്നും, എ​ന്നാ​ല്‍ ത​ന്നെ ബോ​ധ​പൂ​ര്‍​വ്വം ബി​ജെ​പി​ക്കാ​രി​യാ​ക്കാ​ന്‍ ചി​ല​ര്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ക​ടു​ത്ത അ​മ​ര്‍​ഷ​ത്തോ​ടെ ശ്വേ​ത യോ​ഗ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തി.

തു​ട​ര്‍​ന്ന് സ്റ്റേ​ജി​ല്‍ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ അ​വ​രെ ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ള്‍ അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഭ​ര​ണ​സ​മി​തി ഒ​ന്നാ​കെ രാ​ജി വ​ച്ച​താ​യ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. അം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്കം കൈ​വി​ട്ടു​പോ​യ​തോ​ടെ, മു​ന്‍ പ്ര​സി​ഡ​ന്റ് കൂ​ടി​യാ​യ മോ​ഹ​ന്‍​ലാ​ല്‍ വി​ഷ​യ​ത്തി​ല്‍ കൃ​ത്യ​മാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​വി​ലെ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത മോ​ഹ​ന്‍​ലാ​ല്‍ ഇ​തി​നോ​ട് വ​ള​രെ വൈ​കാ​രി​ക​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. വ്യ​ക്തി​പ​ര​മാ​യ ഭി​ന്ന​ത​ക​ള്‍ എ​ന്തു ത​ന്നെ ഉ​ണ്ടാ​യാ​ലും ഈ ​സം​ഘ​ട​ന​യെ ഒ​രു ത​ര​ത്തി​ലും ത​ക​ര്‍​ക്കാ​ന്‍ ആ​ര്‍​ക്കും ക​ഴി​യി​ല്ല എ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ട് പാ​സാ​ക്കാ​തെ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​ക്ക് എ​ങ്ങ​നെ മു​ന്നോ​ട്ട് പോ​കാ​നാ​കും എ​ന്ന ചോ​ദ്യ​ത്തി​ല്‍ ഒ​രു വി​ഭാ​ഗം ഉ​റ​ച്ചു നി​ന്ന​തോ​ടെ​യാ​ണ് സം​ഘ​ട​ന​യ്ക്കു​ള്ളി​ലെ ഭി​ന്ന​ത​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യി പു​റ​ത്തു വ​ന്ന​തും ഭ​ര​ണ​സ​മി​തി​യു​ടെ കൂ​ട്ട​രാ​ജി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ല്‍ എ​ത്തി​യ​തും.

അ​മ്മ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഇ​ത് ആ​ദ്യ​മാ​യ​ല്ല ഭ​ര​ണ​സ​മി​തി​യു​ടെ കൂ​ട്ട​രാ​ജി ന​ട​ക്കു​ന്ന​ത്. മു​മ്പ് മോ​ഹ​ന്‍​ലാ​ല്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഭ​ര​ണ​സ​മി​തി​യും കൂ​ട്ട​ഹോ​ടെ രാ​ജി വ​ച്ചി​രു​ന്നു. മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ തൊ​ഴി​ല്‍ സാ​ഹ​ച​ര്യ​ങ്ങ​ളെ കു​റി​ച്ചും അ​വ​ര്‍ നേ​രി​ടു​ന്ന ചൂ​ഷ​ണ​ങ്ങ​ളെ ക​ക്കു​റി​ച്ചും പ​ഠി​ച്ച ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​ന്ന​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ വ​ന്‍ കോ​ളി​ള​ക്ക​ങ്ങ​ളാ​ണ് അ​ന്ന് രാ​ജി​യു​ടെ പ്ര​ധാ​ന കാ​ര​ണം. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​ന്ന​തി​ന് പി​ന്നാ​ലെ, സം​ഘ​ട​ന​യു​ടെ സു​പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന സി​ദ്ധി​ഖ്, ബാ​ബു​രാ​ജ്, മു​കേ​ഷ് ുട​ങ്ങി​യ പ്ര​മു​ഖ ന​ട​ന്മാ​ര്‍​ക്കെ​തി​രെ സി​നി​മാ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ത്രീ​ക​ള്‍ ഗു​രു​ത​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി.

ആ​രോ​പ​ണ​വി​ധേ​യ​ര്‍ നേ​തൃ​ത്തി​ല്‍ തു​ട​രു​ന്ന​തി​നെ​തി​രെ പൊ​തു​സ​മൂ​ഹ​ത്തി​ല്‍ നി​ന്നും മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നും ക​ടു​ത്ത വി​മ​ര്‍​ശ​ന​ങ്ങ​ളു​യ​ര്‍​ന്നു. ആ​രോ​പ​ണ​വി​ധേ​യ​നാ​യ സി​ദ്ധി​ഖ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി വ​ച്ച​തി​ന് പി​ന്നാ​ലെ, സം​ഘ​ട​ന നേ​രി​ട്ട ക​ടു​ത്ത പ്ര​തി​സ​ന്ധി​യു​ടെ​യും വി​മ​ര്‍​ശ​ന​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ധാ​ര്‍​മ്മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് മോ​ഹ​ന്‍​ലാ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭ​ര​ണ​സ​മി​തി ഒ​ന്നാ​കെ 2024ല്‍ ​രാ​ജി വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സം​ഘ​ട​നാ ത​ല​പ്പ​ത്ത് ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് 2025ല്‍ ​ശ്വേ​ത മേ​നോ​ന്‍ പ്ര​സി​ഡ​ന്റ് ആ​യി പു​തി​യ ഭ​ര​ണ സ​മി​തി എ​ത്തി​യ​ത്.

നീ​ണ്ട 32 വ​ര്‍​ഷ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് വ​നി​ത​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കി​യ ഭ​ര​ണ​സ​മി​തി അ​മ്മ​യി​ല്‍ ഉ​ണ്ടാ​യ​ത്. ഈ ​ഭ​ര​ണ​സ​മി​തി വ​ന്ന​തു മു​ത​ലു​ള്ള ആ​ദ്യ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ല്‍ ത​ന്നെ പൊ​ട്ടി​ത്തെ​റി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. സം​ഘ​ട​ന​യ്ക്കു​ള്ളി​ലെ ത​ര്‍​ക്ക​ങ്ങ​ളും വാ​ട്‌​സ്ആ​പ്പ് ചാ​റ്റു​ക​ളും മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ചേ​രി തി​രി​ഞ്ഞു​ള്ള പോ​ര് ന​ട​ന്നി​രു​ന്നു. അ​മ്മ​യു​ടെ കു​ടും​ബ സം​ഗ​മ​വു​മാ​യി ബ്ധ​പ്പെ​ട്ട് വെ​ണ്ണ​ല ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പ് ഏ​റ്റെ​ടു​ത്ത​ത് വ​ലി​യ പൊ​ട്ടി​ത്തെ​റി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. അ​ന്‍​സി​ബ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ല്‍ നി​ന്നും രാ​ജി വ​ച്ചു.

ഇ​തി​ന് പി​ന്നാ​ലെ അ​മ്മ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി അ​തു​ല്യ കു​ക്കു പ​ര​മേ​ശ്വ​ര​നും ഉ​ണ്ണി ശി​വ​പാ​ലി​നു​മെ​തി​രെ പ​രാ​തി​യു​മാ​യി എ​ത്തി. അ​തു​ല്യ​യെ ഏ​ക​പ​ക്ഷീ​യ​മാ​യി പു​റ​ത്താ​ക്കി​യ ന​ട​പ​ടി റ​ദ്ദാ​ക്കി ശ്വേ​ത മേ​നോ​ന്‍ അ​വ​രെ സം​ഘ​ട​ന​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ന്‍​സി​ബ രാ​ജി വ​ച്ച വി​വ​രം ശ്വേ​ത പ​റ​ഞ്ഞ​ത്. ടി​നി ടോ​മും ബാ​ബു​രാ​ജും ശ്വേ​ത മേ​നോ​നെ​തി​രെ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. അ​മ്മ​യു​ടെ പ്ര​സി​ഡ​ന്റ് വെ​റും സ്റ്റാ​മ്പ് ആ​യി മാ​റി എ​ന്ന​ട​ക്കം ടി​നി ടോം ​വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ടി​നി ടോം ​ജി​ഹാ​ദി​യെ​ന്ന് വി​ളി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​ന്‍​സി​ബ രം​ഗ​ത്തെ​ത്തി​യ​ത്. വ​ര്‍​ഗീ​യ​വാ​ദി​യാ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ടി​നി ടോ​മി​നെ​തി​രെ പ​രാ​തി ന​ല്‍​കി. മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രെ​യും തൃ​പ്പൂ​ണി​ത്തു​റ വ​നി​ത സെ​ല്‍ എ​സ്‌​ഐ​ഐ രേ​ഷ്മ​യ്‌​ക്കെ​തി​രെ​യും അ​ന്‍​സി​ബ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി. ചേ​രി തി​രി​ഞ്ഞു​ള്ള പോ​ര് രൂ​ക്ഷാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ന് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ന​ട​ന്ന​തും ഭ​ര​ണ​സ​മി​തി രാ​ജി​യി​ലേ​ക്ക് നീ​ങ്ങി​യ​തും.

Kerala

സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗം നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര​താ​രം സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍. മ​ല​യാ​ള ച​ല​ച്ചി​ത്ര മേ​ഖ​ല​യ്ക്ക് നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മാ​ണ് സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

മി​മി​ക്രി ക​ലാ​കാ​ര​നി​ല്‍ നി​ന്ന് ഹാ​സ്യ​ന​ട​നി​ലേ​ക്കും തു​ട​ര്‍​ന്ന് ദേ​ശീ​യ പു​ര​സ്‌​കാ​രം വ​രെ ക​ര​സ്ഥ​മാ​ക്കി​യ അ​ഭി​ന​യ​പ്ര​തി​ഭ​യി​ലേ​ക്കു​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​യാ​ണം വ​ള​ര്‍​ന്ന് വ​രു​ന്ന ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്ക് എ​ക്കാ​ല​വും പ്ര​ചോ​ദ​നം പ​ക​രു​മെ​ന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി.

സ​ലിം കു​മാ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും ദുഃ​ഖ​ത്തി​ല്‍ പ​ങ്കു ചേ​രു​ന്നു​വെ​ന്നും ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കു​ന്നു​വെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച രാ​ത്രി 10.40ഓ​ടെ​യാ​യി​രു​ന്നു സ​ലിം കു​മാ​റി​ന്‍റെ അ​ന്ത്യം.

സം​സ്കാ​രം ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് പ​റ​വൂ​ര്‍ ടൗ​ണ്‍​ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​നം ഉ​ണ്ടാ​കും. ഉ​ച്ച​യ്ക്ക് ശേ​ഷം വീ​ട്ടി​ല്‍ സം​സ്കാ​രം ന​ട​ക്കും.

NRI

വിൻസൻഷ്യൻ ടീം റാംസ്‌ഗേറ്റിൽ ഒരുക്കുന്ന ഏകദിന ബൈബിൾ കൺവൻഷൻ ഞായറാഴ്ച

റാം​സ്‌​ഗേ​റ്റ്: ആ​ഗോ​ള​ത​ല​ത്തി​ൽ ആ​യി​ര​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് ന​യി​ക്കു​ക​യും ആ​ന്ത​രി​ക സൗ​ഖ്യ- അ​ഭി​ഷേ​ക - വി​ശു​ദ്ധീ​ക​ര​ണ ശു​ശ്രു​ഷ​ക​ളി​ലൂ​ടെ അ​നു​ര​ഞ്ജ​ന​വും കൃ​പ​ക​ളും പ​ക​ർ​ന്നു ന​ൽ​കു​ക​യും ചെ​യ്യു​ന്ന വി​ൻ​സ​ൻ​ഷ്യ​ൽ ടീം ​ഒ​രു​ക്കു​ന്ന ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ റാം​സ്ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ടും.

വി​ൻ​സെ​ൻ​ഷ്യ​ൻ ധ്യാ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​റും അ​ഭി​ഷി​ക്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ജോ​ർ​ജ് പ​ന​ക്ക​ല​ച്ച​ൻ വിസി ന​യി​ക്കു​ന്ന ഏ​ക​ദി​ന ക​ൺ​വ​ൻ​ഷ​ൻ ഞാ​യ​റാ​ഴ്ച​യാ​ണ് (ജൂൺ ഏഴ്) കെ​ന്‍റി​ലെ റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ക.

രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് മ​ല​യാ​ള​ത്തി​ലു​ള്ള ഏ​ക​ദി​ന ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​ൻ​സ​ൻ​ഷ്യ​ൻ ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റു​ക​ളു​ടെ ഡ​യ​റ​ക്ട​ർ​മാ​രും പ്ര​ശ​സ്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​രു​മാ​യ ഫാ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ൻ, ഫാ. ​ആ​ന്‍റ​ണി പ​റ​ങ്കി​മാ​ലി​ൽ, ഫാ. ​പ​ള്ളി​ച്ചം​കു​ടി​യി​ൽ പോ​ൾ, റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് അ​ടാ​ട്ട് എ​ന്നി​വ​ർ ജോ​ർ​ജ് പ​ന​ക്ക​ല​ച്ച​നോ​ട് ചേ​ർ​ന്ന് സം​യു​ക്ത​മാ​യി​ട്ടാ​വും ഏ​ക​ദി​ന ക​ൺ​വെ​ൻ​ഷ​നും രോ​ഗ​ശാ​ന്തി-​ന​വീ​ക​ര​ണ ശു​ശ്രു​ഷ​ക​ളും ന​യി​ക്കു​ക.

"അ​വി​ടു​ന്ന് ഹൃ​ദ​യം ത​ക​ർ​ന്ന​വ​രെ സൗ​ഖ്യ​പ്പെ​ടു​ത്തു​ക​യും, അ​വ​രു​ടെ മു​റി​വു​ക​ൾ വെ​ച്ചു​കെ​ട്ടു​ക​യും ചെ​യ്യു​ന്നു.' (സ​ങ്കീ​ർ​ത്ത​നം 147:3) എ​ന്ന തി​രു​വ​ച​നം ആ​സ്പ​ദ​മാ​ക്കി​യാ​വും ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്ക​പ്പെ​ടു​ക.​ രാ​വി​ലെ 8.30നു ​ആ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ളും തി​രു​ക്ക​ർ​മ്മ​ങ്ങ​ളും വൈ​കു​ന്നേ​രം അഞ്ചോ ടെ സ​മാ​പി​ക്കും.

റാം​സ്‌​ഗേ​റ്റി​ലെ ഡി​വൈ​ൻ ധ്യാ​ന ശു​ശ്രു​ഷ​ക​ളു​ടെ പ​ന്ത്ര​ണ്ടാം വാ​ർ​ഷീ​ക നി​റ​വി​ൽ ന​ട​ക്കു​ന്ന ഏ​ക ദി​ന ക​ൺ​വെ​ൻ​ഷ​നി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​ന​വും, കൂ​ടാ​തെ ഉ​ച്ച ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​തു​മാ​ണ്. ആ​ത്മീ​യ ശു​ശ്രു​ഷ​ക​ളു​ടെ​യും പ്രാ​ർ​ഥ​ന​ക​ളു​ടെ​യും നി​റ​വി​ൽ, സൗ​ഖ്യ​ദാ​താ​വാ​യ യേ​ശു​വി​ലൂ​ടെ കൃ​പ​യും രോ​ഗ​ശാ​ന്തി​യും പ്രാ​പി​ക്കു​വാ​ൻ അ​നു​ഗ്ര​ഹീ​ത​മാ​യ ഏ​ക​ദി​ന ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് ഏ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ക്കു​ന്ന​താ​യി കോ​ഓർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.

കൂടുതൽ വിവരങ്ങൾക്ക്: +44 7474787870, ഇമെയിൽ: [email protected] Website : www.divineuk.org.

Devine Retreat Centre, St. Augustine's Abbey, Ramsgate, Kent, CT11 9PA.

Movies

കോ​കി​ല​യു​ടെ മാ​ല എ​ട്ടു പ​വ​ന്‍റേ​ത്, വി​ല ഒ​ൻ​പ​തു​ല​ക്ഷം വ​രും: ബാ​ല

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഭാ​ര്യ​യു​ടെ ജ​ന്മ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ച് ന​ട​ൻ ബാ​ല. ത​ന്‍റെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​ക്ക​ൾ മു​ഴു​വ​ൻ കോ​കി​ല​യു​ടെ പേ​രി​ലേ​ക്ക് മാ​റ്റി​യെ​ഴു​തി​യെ​ന്ന വ​ലി​യ വെ​ളി​പ്പെ​ടു​ത്ത​ലും ബാ​ല പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ൽ ന​ട​ത്തി. ത​ന്‍റെ കൈ​യി​ൽ ഇ​പ്പോ​ൾ ഒ​ന്നു​മി​ല്ലെ​ന്നും താ​നി​പ്പോ​ൾ പാ​പ്പ​രാ​യി മാ​റി​യെ​ന്നും ബാ​ല പ​റ​യു​ന്നു.

പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി കോ​കി​ല​യ്ക്ക് ന​ൽ​കി​യ മാ​ല​യു​ടെ വി​ല​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച യൂ​ട്യൂ​ബ​ർ​മാ​രോ​ടാ​ണ് ബാ​ല സ്വ​ത്തു​വി​വ​ര​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച​ത്.

‘‘മാ​ല​യു​ടെ വി​ല​യൊ​ന്നും ആ​രും ചോ​ദി​ക്കേ​ണ്ട. ഞാ​ൻ എ​ന്‍റെ സ്വ​ത്തെ​ല്ലാം കോ​കി​ല​യ്ക് എ​ഴു​തി​ക്കൊ​ടു​ത്തു. എ​ന്‍റെ കൈ​യി​ൽ ഇ​പ്പോ​ൾ ഒ​ന്നു​മി​ല്ല, ഞാ​ൻ പാ​പ്പ​രാ​ണ്. വേ​ണ​മെ​ങ്കി​ൽ എ​ന്നെ ഇ​നി അ​റ​സ്റ്റ് ചെ​യ്ത് കൊ​ണ്ടു​പോ​കാം. വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കാ​ൻ പ​റ​ഞ്ഞാ​ൽ എ​നി​ക്ക് പോ​കേ​ണ്ടി വ​രും. ഒ​ന്നു​മി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ര​നാ​ണ് ഞാ​ൻ ഇ​പ്പോ​ൾ.’’ ബാ​ല വ്യ​ക്ത​മാ​ക്കി.

ഇ​ത്ര​യും​വ​ലി​യ സ്വ​ത്തു​ക്ക​ൾ ന​ൽ​കാ​ൻ മാ​ത്രം കോ​കി​ല ബാ​ല​യ്ക്ക് എ​ന്താ​ണ് ന​ൽ​കി​യ​തെ​ന്ന ചോ​ദ്യ​ത്തി​ന് "അ​വ​ൾ എ​ന്നെ പൂ​ർ​ണ​മാ​യി വി​ശ്വ​സി​ച്ചു" എ​ന്നാ​യി​രു​ന്നു ന​ട​ന്‍റെ മ​റു​പ​ടി.

ആ​ഘോ​ഷ​ത്തി​നി​ടെ കോ​കി​ല​യു​ടെ ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്ന മാ​ല​യെ​ക്കു​റി​ച്ചും ബാ​ല സം​സാ​രി​ച്ചു. ഏ​താ​ണ്ട് എ​ട്ട് പ​വ​നോ​ളം തൂ​ക്കം വ​രു​ന്ന ഈ ​സ്വ​ർ​ണ്ണ​മാ​ല​യ്ക്ക് ഒ​ൻ​പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ത​ന്‍റെ ക​ഴു​ത്തി​ലു​ള്ള മാ​ല സ്ഫ​ടി​കം കൊ​ണ്ടു​ണ്ടാ​ക്കി​യ​താ​ണെ​ന്നും അ​ത് കോ​കി​ല സ​മ്മാ​നി​ച്ച​താ​യ​തു​കൊ​ണ്ട് ത​ന്നെ അ​തി​ന് വി​ല​മ​തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

Movies

കു​ടും​ബ​ങ്ങ​ളു​ടെ ന​ന്മ പ​റ​യു​ന്ന 'തി​ര​ക്കി​നി​ട​യി​ല്‍ അ​ല്പ​നേ​രം' ഇ​ന്ന് തി​യ​റ്റ​റു​ക​ളി​ല്‍

ആ​ഡ്‌​സ് പ്രൊ​ഡ​ക്‌​ഷ​ന്‍ ഹൗ​സ് ആ​ന്‍​ഡ് നി​ലാ​വ് ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ടോ​ണ്‍​സ് അ​ല​ക്‌​സ്, ര​വി പ​ട്ടാ​മ്പി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു നി​ര്‍​മി​ച്ച് ജ​യ​ന്‍ ആ​നി​ക്കാ​ട് ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച ‘തി​ര​ക്കി​നി​ട​യി​ല്‍ അ​ല്പ​നേ​രം’ എ​ന്ന സി​നി​മ നാ​ളെ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ക്കി.

എ​ത്ര തി​ര​ക്കു​ണ്ടെ​ങ്കി​ലും മാ​താ​പി​താ​ക്ക​ള്‍ അ​ല്പ​സ​മ​യം കു​ട്ടി​ക​ളോ​ടൊ​പ്പം ചെ​ല​വ​ഴി​ക്ക​ണ​മെ​ന്ന ശ​ക്ത​മാ​യ താ​ക്കീ​ത് സ​മൂ​ഹ​ത്തി​നു ന​ല്‍​കു​ന്ന പ്ര​മേ​യ​മാ​ണു സി​നി​മ​യു​ടേ​ത്.

നി​ര​ഞ്ജ​ന്‍, ന​വ​ന്‍​ലാ​ല്‍, അ​നി​രു​ദ്ധ്, ശി​വാ​നി എ​ന്നീ പു​തു​മു​ഖ​ങ്ങ​ളാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും തീ​ർ​ച്ച​യാ​യും കാ​ണേ​ണ്ട സി​നി​മ​യാ​ണി​തെ​ന്ന് നി​ര​ഞ്ജ​ൻ പ​റ​ഞ്ഞു. ഇ​തി​ലെ ഓ​രോ ക​ഥാ​പാ​ത്ര​ങ്ങ​ളും ന​മ്മ​ൾ ഓ​രോ​രു​ത്ത​രു​മാ​ണ്.

മ​ല​യാ​ള​ത്ത​നി​മ​യു​ള്ള ഫാ​മി​ലി ഫീ​ൽ ഗു​ഡ് ചി​ത്ര​മാ​ണി​ത്. സി​നി​മ ക​ണ്ടു ക​ഴി​യു​മ്പോ​ൾ ന​ല്ലൊ​രു പോ​സി​റ്റീ​വ് വൈ​ബ് ന​മ്മ​ളി​ലേ​ക്ക് വ​ന്നു​ചേ​രു​മെ​ന്നും നി​ര​ഞ്ജ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഷാ​ജി​യാ​ണ് എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍. ഡി​ഒ​പി ആ​ന്‍​ഡ് എ​ഡി​റ്റിം​ഗ് ടോ​ണ്‍​സ് അ​ല​ക്‌​സും ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ എ.​എ​സ്. അ​ജ്മ​ലു​മാ​ണ്. ലി​റി​ക്‌​സ് ഡോ. ​പ്രേം കു​മാ​റും സം​ഗീ​തം മ​നു ര​മേ​ശ​നും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

Movies

ക​രി​ക്ക് ടീ​മി​നെ ഇ​നി ബി​ഗ്സ്ക്രീ​നി​ൽ കാ​ണാം; ചി​ത്രീ​ക​ര​ണം ഇ​ടു​ക്കി​യി​ൽ തു​ട​ങ്ങി

യു​ട്യൂ​ബ് വെ​ബ്സീ​രി​സി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി മാ​റി​യ ക​രി​ക്ക് ടീ​മി​ന്‍റെ സി​നി​മ വ​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഇ​ടു​ക്കി​യി​ൽ ആ​രം​ഭി​ച്ചു. ഡോ. ​അ​ന​ന്തു​വും നി​ഖി​ൽ പ്ര​സാ​ദും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് നി​ഖി​ൽ പ്ര​സാ​ദ് ത​ന്നെ​യാ​ണ്.

ക​രി​ക്ക് സ്റ്റു​ഡി​യോ​സ് എ​ന്ന പേ​രി​ലാ​ണ് ടീം ​ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന​ത്. ഡോ ​അ​ന​ന്തു പ്രൊ​ഡ​ക്ഷ​ൻ​സു​മാ​യി ചേ​ർ​ന്നാ​ണ് ക​രി​ക്ക് സ്റ്റു​ഡി​യോ​സി​ന്‍റെ ആ​ദ്യ സി​നി​മ​യെ​ത്തു​ന്ന​ത്.

2018-ൽ ​ആ​ണ് നി​ഖി​ൽ പ്ര​സാ​ദ് ക​രി​ക്ക് എ​ന്ന പേ​രി​ൽ യു​ട്യൂ​ബ് ചാ​ന​ൽ ആ​രം​ഭി​ക്കു​ന്ന​ത്. ​വെ​ബ് സീ​രീ​സി​ലൂ​ടെ പ്രേ​ക്ഷ​ക പ്രി​യ​രാ​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം മ​ല​യാ​ള സി​നി​മ​യി​ലെ ശ്ര​ദ്ധേ​യ​രാ​യ അ​ഭി​നേ​താ​ക്ക​ളും സി​നി​മ​യു​ടെ ഭാ​ഗ​മാ​കും. 

ആ​ന​ന്ദ് മാ​ത്യൂ​സ്, അ​നു കെ ​അ​നി​യ​ൻ, അ​ർ​ജു​ൻ ര​ത്ത​ൻ, ബി​നോ​യ് ജോ​ൺ, ജീ​വ​ൻ സ്റ്റീ​ഫ​ൻ, കി​ര​ൺ വി​യ്യ​ത്ത്, കൃ​ഷ്ണ ച​ന്ദ്ര​ൻ, ശ​ബ​രീ​ഷ് സ​ജ്ജി​ൻ, ഉ​ണ്ണി മാ​ത്യൂ​സ് എ​ന്നി​വ​രാ​ണ് ക​രി​ക്ക് സീ​രി​സി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

 

 

 

 

Movies

ഒ​രു ചെമ്പ​നീ​ർ പൂ​വി​ന്‍റെ സു​ഗ​ന്ധം...

ചു​വ​ന്ന റോ​സാ​പു​ഷ്പം നീ​ട്ടാ​തെ, അ​ക​മേ നി​റ​യു​ന്ന സ്നേ​ഹ​ത്തി​ന്‍റെ മാ​ധു​ര്യം ഒ​രു വാ​ക്കു കൊ​ണ്ട് പോ​ലും തൊ​ട്ടു ന​ൽ​കാ​തെ പ്ര​ണ​യ​ത്തി​ന്‍റെ ഉ​ദാ​ത്ത​മാ​യ അ​നു​ഭൂ​തി പ​ക​രു​ന്ന ഒ​രു ഗാ​ന​മു​ണ്ട്... അ​തെ, അ​തു ത​ന്നെ. ‘ഒ​രു ചെ​മ്പ​നീ​ർ പൂ​വി​റു​ത്ത് ഞാ​നോ​മ​ലേ ഒ​രു​വേ​ള നി​ൻ നേ​ർ​ക്ക് നീ​ട്ടി​യി​ല്ല...'

പ്ര​ശ​സ്ത ക​വി പ്ര​ഭാ​വ​ർ​മ ര​ചി​ച്ച്, അ​നു​ഗൃ​ഹീ​ത ഗാ​യ​ക​ൻ ഉ​ണ്ണി​മേ​നോ​ൻ സം​ഗീ​തം ന​ൽ​കി പാ​ടി​യ, സ്ഥി​തി എ​ന്ന സി​നി​മ​യി​ലെ മ​നോ​ഹ​ര​മാ​യ ഗാ​നം. 2003 ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ർ. ശ​ര​ത്തി​ന്‍റെ ‘സ്ഥി​തി'​യി​ലെ ഈ ​ഗാ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ക്കു​ന്ന​തും ഉ​ണ്ണി​മേ​നോ​ൻ ത​ന്നെ​യാ​ണ്.

ഭൂ​മി​യി​ൽ പ്ര​ണ​യം ഉ​ണ​ർ​ന്ന കാ​ലം മു​ത​ൽ നി​ല​നി​ൽ​ക്കു​ന്ന സ​ങ്ക​ൽ​പ്പ​ങ്ങ​ൾ​ക്കു​നേ​രെ എ​തി​ർ​ദി​ശ​യി​ലാ​ണ് ‘ശ്രീ '​രാ​ഗ​വും മ​ധ്യ​മാ​വ​തി​രാ​ഗ​വും ക​ല​രു​ന്ന ഈ ​ഗാ​നം ഒ​ഴു​കു​ന്ന​ത്! അ​താ​യ​ത് പ്ര​ണ​യ​ത്തി​ന്‍റെ ഒ​രു അ​ട​യാ​ള​വും പു​റ​മേ​യ്ക്കു കാ​ട്ടാ​തെ​യു​ള്ള പ്ര​ണ​യം. ഇ​വി​ടെ കാ​മു​ക​ന്‍റെ അ​ന്ത​രാ​ത്മാ​വി​ലെ പ്രേ​മം, പ്ര​ണ​യി​നി തി​രി​ച്ച​റി​യു​ന്നു എ​ന്ന​ത് പ്ര​ണ​യ സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ വേ​റി​ട്ട ചാ​രു​ത​യാ​വു​ന്നു. ‘എ​ങ്കി​ലും നീ​യ​റി​ഞ്ഞു.. എ​ൻ നി​ന​വെ​ന്നും നി​ൻ നി​ന​വ​റി​യു​ന്ന​താ​യ് നി​ന്നെ ത​ഴു​കു​ന്ന​താ​യ്...' പ്ര​ണ​യ​ത്തി​ന്‍റെ ഏ​റ്റ​വും ലോ​ല​മാ​യ ത​ന്ത്രി​യി​ൽ ഇ​ങ്ങ​നെ വി​ര​ൽ തൊ​ട്ട് എ​ഴു​തി​യ​തു​കൊ​ണ്ടു​ത​ന്നെ നീ​ണ്ട 23 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​വും ഗാ​ന​ത്തി​ന് ചെ​മ്പ​നീ​ർ പൂ​വി​ന്‍റെ അ​തേ സു​ഗ​ന്ധം!

 

Movies

ലി​സി​യു​മാ​യി പി​രി​ഞ്ഞ​ത് അ​ക്കാ​ര​ണം കൊ​ണ്ട്: ഒ​ടു​വി​ൽ വെ​ളി​പ്പെ​ടു​ത്തി പ്രി​യ​ദ​ർ​ശ​ൻ  

ന​ടി ലി​സി​യു​മാ​യി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പി​രി​യാ​നു​ണ്ടാ​യ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ. ആ ​ഘ​ട്ട​ങ്ങ​ളി​ൽ ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ വി​ര​സ​ത​യും ഈ​ഗോ​യും ക​ട​ന്നു​വ​ന്ന​താ​ണ് അ​ക​ൽ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.

കു​റ​ച്ചു​വ​ർ‌​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഞ​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം മി​സ് ചെ​യ്യു​ന്നു എ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ഴാ​ണ് വീ​ണ്ടും ഒ​രു​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും പ്രി​യ​ദ​ർ​ശ​ൻ വെ​ളി​പ്പെ​ടു​ത്തി. ഫി​ലിം​ഫെ​യ​റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രി​യ​ദ​ർ​ശ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

‘‘മു​പ്പ​ത്തി​ര​ണ്ട് വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​നി​ട​യി​ൽ ഒ​രു​ത​രം വി​ര​സ​ത​യും ഈ​ഗോ​യും ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ന്നു. അ​തു​കു​റ​ച്ചു ക​ടു​പ്പ​മു​ള്ള കാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ട് പി​രി​യു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഞ​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം മി​സ് ചെ​യ്യു​ന്ന​താ​യി തോ​ന്നി. അ​തു​കൊ​ണ്ട് ഞ​ങ്ങ​ൾ വീ​ണ്ടും ഒ​ന്നി​ച്ചു, അ​ത്രേ​യു​ള്ളൂ. ന​മു​ക്കൊ​രു കൂ​ട്ട് എ​പ്പോ​ഴും അ​ത്യാ​വ​ശ്യ​മാ​ണ്.’’ പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.

പ​ത്ത് വ​ർ​ഷ​ത്തെ വേ​ർ​പി​രി​യ​ലി​ന് ശേ​ഷം വീ​ണ്ടും ലി​സി​യു​മാ​യി ഒ​രു​മി​ച്ച് താ​മ​സി​ക്കാ​ൻ തീ​രു​മാ​നി​ച്ച വി​വ​രം അ​ടു​ത്തി​ടെ​യാ​ണ് പ്രി​യ​ദ​ർ​ശ​ൻ മി​ഡ്-​ഡേ പ​ത്ര​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ത​ങ്ങ​ൾ ഇ​പ്പോ​ൾ ഒ​രു​മി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ വീ​ണ്ടും ഒ​രു വി​വാ​ഹ​ത്തി​ന് ത​ൽ​ക്കാ​ലം പ​ദ്ധ​തി​യി​ല്ലെ​ന്നും പ്രി​യ​ദ​ർ​ശ​ൻ അ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

Kerala

സ്പാനിഷിലും ശ്രദ്ധ നേടി ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’

കൊ​​​ച്ചി: വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി സി​​​സ്റ്റ​​​ർ ‌റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജീ​​​വി​​​തം പ്ര​​​മേ​​​യ​​​മാ​​​ക്കി ഒ​​​രു​​​ക്കി​​​യ മ​​​ല​​​യാ​​​ളം സി​​​നി​​​മ ‘ദ ​​​ഫേ​​​സ് ഓ​​​ഫ് ദ ​​​ഫേ​​​സ്‌​​​ലെ​​​സ്’ സ്പെ​​​യി​​​നി​​​ലെ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ൽ കൈ​​​യ​​​ടി നേ​​​ടു​​​ന്നു.

‘എ​​​ൽ റോ​​​സ്‌​​​ട്രോ ഡെ​​​ൽ പെ​​​ർ​​​ടോ​​​ൺ’ എ​​​ന്ന ടൈ​​​റ്റി​​​ലോ​​​ടെ സ്പാ​​​നി​​​ഷ് ഭാ​​​ഷ​​​യി​​​ലേ​​​ക്കു മൊ​​​ഴി മാ​​​റ്റി​​​യ സി​​​നി​​​മ അ​​​വി​​​ടെ 40ഓ​​​ളം തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലാ​​​ണ് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത്. മ​​​ല​​​യാ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു സ്പാ​​​നി​​​ഷി​​​ലേ​​​ക്ക് ഡ​​​ബ്ബ് ചെ​​​യ്തു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ആ​​​ദ്യസി​​​നി​​​മ​​​യാ​​​ണി​​​തെ​​​ന്ന് സം​​​വി​​​ധാ​​​യ​​​ക​​​ൻ ഷെ​​​യ്സ​​​ൺ പി. ​​​ഔ​​​സേ​​​ഫ് പ​​​റ​​​ഞ്ഞു.

ഇ​​​തി​​​ന​​​കം ആ​​​റു ഭാ​​​ഷ​​​ക​​​ളി​​​ൽ ഡ​​​ബ്ബ് ചെ​​​യ്ത ചി​​​ത്രം കേ​​​ര​​​ള​​​ത്തി​​​ൽ റി​​​ലീ​​​സ് ചെ​​​യ്തു ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി​​​ട്ടും ബു​​​ക്ക്മൈ​​​ഷോ​​​യി​​​ൽ പ​​​ത്തി​​​ൽ ഒ​​​മ്പ​​​ത് റേ​​​റ്റിം​​​ഗ് നേ​​​ടി​​​യി​​​രു​​​ന്നു. 2024ലെ ​​​ഓ​​​സ്ക​​​ർ എ​​​ൻ​​​ട്രി നേ​​​ടി​​​യ നേ​​​ടി​​​യ ചി​​​ത്ര​​​ത്തി​​​ന് 125 ഓ​​​ളം പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സാ​​​ൾ​​​ട്ട് ലേ​​​യ്ക്ക് സി​​​റ്റി​​​യി​​​ലു​​​ള്ള സ്പാ​​​നി​​​ഷ് ക​​​മ്യൂ​​​ണി​​​റ്റി ‘സെ​​​ൻ​​​ട്രോ സി​​​വി​​​ക്കോ മേ​​​ക്സി​​​ക്കാ​​​നോ’ എ​​​ന്ന അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കി സം​​​വി​​​ധാ​​​യ​​​ക​​​നെ ആ​​​ദ​​​രി​​​ച്ചു.

ചാ​​​ല​​​ക്കു​​​ടി മോ​​​തി​​​ര​​​ക്ക​​​ണ്ണി സ്വ​​​ദേ​​​ശി​​​യാ​​​ണ് ഷെ​​​യ്സ​​​ൺ. സൗ​​​ത്ത് അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലും ‘ദ ​​​ഫേ​​​സ് ഓ​​​ഫ് ദ ​​​ഫേ​​​സ്‌​​​ലെ​​​സ്’ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.

Movies

പു​തു​മു​ഖ​ങ്ങ​ളു​ടെ ഫാ​ന്‍റ​സി റി​വഞ്ച് ത്രി​ല്ല​ർ റാ​ന്ത​ൽ

ഏ​റെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ സി​നി​മ ഘ​ട​ക​മാ​ണ് ഫാ​ന്‍റ​സി​യും ത്രി​ല്ല​റും. പു​തു​മു​ഖ​ങ്ങ​ളെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ​മു​ദ്ര പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പി.​കെ. സു​രേ​ന്ദ്ര​ൻ നി​ർ​മി​ച്ച് ന​വാ​ഗ​ത​രാ​യ ജി​ത്തു ജ​യ​പാ​ൽ, ശ്രീ​ഷ് ഹൈ​മാ​വ​ത് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന പു​തി​യ ചി​ത്രം റാ​ന്ത​ലി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

കാ​സ​ർ​ഗോ​ഡും കാ​ഞ്ഞ​ങ്ങാ​ടും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 25 ദി​വ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഫാ​ന്‍റ​സി റി​വ​ഞ്ച് ത്രി​ല്ല​ർ ആ​യി ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ന​വാ​ഗ​ത​രാ​യ സ​ജി​ത്ത് കു​രി​ക്ക​ത്തൂ​ർ, ഉ​ണ്ണി പ​ണി​ക്ക​ർ, ഉ​ണ്ണി ബാ​നം, മ​ഹേ​ഷ്‌ രാ​മ​ൻ, രാ​ഖി​ൽ മാ​ധ​വ്, ച​ന്ദ്രി​ക മ​ടി​ക്കൈ, സ്നേ​ഹ, ഷീ​ബ കാ​ഞ്ഞ​ങ്ങാ​ട്, സ​നി​ല, ദീ​പ്തി മി​ത്ര, സീ​മ മ​ധു, മാ​സ്റ്റ​ർ ദേ​വ​ദ​ത്ത് എ​ന്നി​വ​ർ വേ​ഷ​മി​ടു​ന്നു.

ജി​തേ​ഷ്, ര​ഞ്ജി​ത്ത് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​ക്ക​ൾ. സം​വി​ധാ​യ​ക​ൻ ശ്രീ​ഷ് ഹൈ​മാ​വ​ത് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന​ത്. എ​ഡി​റ്റ​ർ-​അ​യൂ​ബ്, മ്യൂ​സി​ക്-​ശ്രീ​ശൈ​ലം രാ​ധാ​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ-​ശ​ബ​രി, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ-​ഷ​റ​ഫു ചെ​റു​തു​രു​ത്തി, കോ​സ്റ്റ്യൂം​സ്-​പു​ഷ്പ​ല​ത കാ​ഞ്ഞ​ങ്ങാ​ട്, മേ​ക്ക​പ്പ്-​അ​നു​ശ്രീ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സു​രേ​ഷ് നാ​രാ​യ​ണ​ൻ, പ്ര​മോ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ന്‍റ്-​മ​നു കെ. ​ത​ങ്ക​ച്ച​ൻ, സ്റ്റി​ൽ​സ്-​വി​ജി​ത്ത് കെ.​വി., മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ്-​അ​രു​ൺ​ദേ​വ്, പി​ആ​ർ​ഒ പി. ​ശി​വ​പ്ര​സാ​ദ്, ഡി​സൈ​ൻ​സ്-​യെ​ല്ലോ കാ​ക്ക.

Kerala

മുണ്ടുടുത്തും മലയാളം പറഞ്ഞും മോദി

കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത മൂ​​​ന്നു പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും മ​​​ല​​​യാ​​​ളം പ​​​റ​​​ഞ്ഞ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി സ​​​ദ​​​സി​​​ന്‍റെ കൈ​​​യ​​​ടി നേ​​​ടി. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി​​​യ​​​തും വേ​​​ദി​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​തും മു​​​ണ്ടു​​​ടു​​​ത്താ​​​യി​​​രു​​​ന്നു.

ധീ​​​വ​​​ര​​​സ​​​ഭ​​​യു​​​ടെ ജൂ​​​ബി​​​ലി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ‘ക​​​ട​​​ലി​​​ന്‍റെ മ​​​ക്ക​​​ള്‍ക്ക് ന​​​മ​​​സ്‌​​​കാ​​​രം’ എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​സം​​​ഗം ആ​​​രം​​​ഭി​​​ച്ച​​​ത്. ഹി​​​ന്ദി​​​യി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​സം​​​ഗ​​​ങ്ങ​​​ളെ​​​ങ്കി​​​ലും ‘എ​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ’ എ​​​ന്ന് പ​​​ല​​​വ​​​ട്ടം മൂ​​​ന്നു വേ​​​ദി​​​ക​​​ളി​​​ലും മോ​​​ദി ആ​​​വ​​​ർ​​​ത്തി​​​ച്ചു.

എ​​​ൻ​​​ഡി​​​എ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ക​​​ഥ​​​ക​​​ളി​​​വേ​​​ഷ​​​വും കേ​​​ന്ദ്ര​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ ആ​​​റ​​​ന്മു​​​ള ക​​​ണ്ണാ​​​ടി​​​യു​​​മാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ഉ​​​പ​​​ഹാ​​​ര​​​ങ്ങ​​​ളാ​​​യി ന​​​ൽ​​​കി​​​യ​​​ത്.

Movies

പൂ​ർ​ണ​മാ​യും ഐ​ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച 'പ​ഗി​ട​ക​ളി'  

പൂ​ർ​ണ​മാ​യും ഐ​ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച് 7.1 ഡോ​ൾ​ബി സൗ​ണ്ട് മി​ക്സിം​ഗോ​ടെ ഒ​രു​ങ്ങു​ന്ന സ​സ്പെ​ൻ​സ് ത്രി​ല്ല​ർ ചി​ത്രം പ​ഗി​ട ക​ളി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. പ​ണി സി​നി​മ​യു​ടെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യ നി​ഷാ​ദ് ഹ​സ​ൻ ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്.

ദേ​വ​സൂ​ര്യ, ടി​റ്റോ വി​ൽ​സ​ൺ, ര​ഞ്ജി​ത മു​കു​ന്ദ​ൻ, അ​ന്ന മ​രി​യ, അ​മ​ൽ സു​രേ​ഷ്, പ്രി​ൻ​സ് ജോ​ൺ, ത്ര​യം​ബ​ക ര​ണ ദി​വെ, ലി​ന്‍റോ ജോ​ണി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദേ​വ​സൂ​ര്യ ഫി​ലിം ഹൗ​സ് ബാ​ന​റി​ൽ മു​ര​ളി ദേ​വ​സൂ​ര്യ​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം, എ​ഡി​റ്റിം​ഗ്, ആ​ക്ഷ​ൻ എ​ന്നി​വ​യും സം​വി​ധാ​യ​ക​ൻ നി​ഷാ​ദ് ഹ​സ​ൻ ത​ന്നെ​യാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. എ​സ്.​എ​സ്. കാ​ർ​ത്തി​കേ​യ​ൻ, ദി​നു മോ​ഹ​ൻ, നി​ഷാ​ദ് ഹ​സ​ൻ എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് വി​നാ​യ​ക് ശ​ര​ത് ച​ന്ദ്ര​ൻ സം​ഗീ​തം പ​ക​രു​ന്നു. നൊ​ച്ചി​പ്പെ​ട്ടി തി​രു​മൂ​ർ​ത്തി, ദി​യ ക​ര​ൺ ആ​ന​ന്ദ് എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- മു​ര​ളി ദേ​വ​സൂ​ര്യ, സ്ക്രി​പ്റ്റ് അ​സോ​സി​യേ​റ്റ്- പ്ര​തീ​ക്ഷ പ്ര​കാ​ശ​ൻ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​ർ- അ​മ​ൽ സു​രേ​ഷ്, അ​ഭി​ന​ന്ത് പി. ​ര​മേ​ശ്, സൗ​ണ്ട് എ​ഫ​ക്റ്റ്സ് ആ​ൻ​ഡ് ഫൈ​ന​ൽ മി​ക്സ്- ക​രു​ൺ പ്ര​സാ​ദ്, സൗ​ണ്ട് എ​ഞ്ചി​നീ​യ​ർ- ദീ​പ​ക് വ​ർ​ഗീ​സ്,ഡി.​ഐ-​റെ​ജി​ൻ സാ​ന്റോ,മേ​ക്ക​പ്പ് ചീ​ഫ്- അ​ഞ്ജ​ലി നാ​യ​ർ,സ്റ്റി​ൽ​സ്- റ​ഹീ​സ് റോ​ബി​ൻ​സ്, പോ​സ്റ്റ​ർ ഡി​സൈ​ൻ- നി​ഷാ​ദ് ഹ​സ​ൻ, ശ്രീ​ജി​ത്ത് പു​ത്ത​ൻ​മ​ടം, ക്രി​യേ​റ്റീ​വ് സ​പ്പോ​ർ​ട്ട്അ-​ന​ന്തു അ​ശോ​ക​ൻ, മി​ൽ​ജോ ജോ​ണി.

കേ​ര​ള​ത്തി​ൽ ന​ട​ന്ന ഒ​രു കൊ​ല​പാ​ത​ക​വും തു​ട​ർ​ന്ന് ഒ​രു കു​ട്ടി​യെ കാ​ണാ​താ​കു​ന്ന സം​ഭ​വ​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യ്ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്. പി​ന്നീ​ട് ഇ​ന്ത്യ​യി​ലു​ട​നീ​ളം വ്യാ​പി​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മു​ന്നേ​റു​ന്ന സ​സ്പെ​ൻ​സ്, റൊ​മാ​ൻ​സ്, റി​വ​ഞ്ച് ത്രി​ല്ല​ർ ചി​ത്ര​മാ​ണ് പ​ഗി​ട ക​ളി. മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി ചി​ത്രം മാ​ർ​ച്ചി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്, മ​നു ശി​വ​ൻ.

Business

ടൂ​ൺ​സൂ​ത്ര പത്തു ഭാ​ഷ​ക​ളി​ലേ​ക്ക്

കൊ​​​​ച്ചി: മു​​​​ൻ​​​​നി​​​​ര ഡി​​​​ജി​​​​റ്റ​​​​ൽ കോ​​​​മി​​​​ക്‌​​​​സ് പ്ലാ​​​​റ്റ്‌​​​​ഫോ​​​​മാ​​​​യ ടൂ​​​​ൺ​​​​സൂ​​​​ത്ര മ​​​​ല​​​​യാ​​​​ളം ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ചു ഭാ​​​​ഷ​​​​ക​​​​ളി​​​​ൽ​​​​ക്കൂ​​​​ടി ല​​​​ഭ്യ​​​​മാ​​​​കും.

ബം​​​​ഗാ​​​​ളി, മ​​​​റാ​​​​ത്തി, ഗു​​​​ജ​​​​റാ​​​​ത്തി, ക​​​​ന്ന​​​​ഡ, മ​​​​ല​​​​യാ​​​​ളം എ​​​​ന്നി​​​​വ​​​കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തോ​​​​ടെ ടൂ​​​​ൺ​​​​സൂ​​​​ത്ര പ​​​ത്തു ഭാ​​​​ഷ​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് വി​​​​പു​​​​ലീ​​​​ക​​​​രി​​​​ച്ച​​​​ത്.

പ്രീ​​​​മി​​​​യം കോ​​​​മി​​​​ക് ഉ​​​​ള്ള​​​​ട​​​​ക്കം ഇ​​​​തു​​​​വ​​​​രെ ഇം​​​​ഗ്ലീ​​​​ഷി​​​​ലോ ഹി​​​​ന്ദി​​​​യി​​​​ലോ മാ​​​​ത്ര​​​​മേ ല​​​​ഭ്യ​​​​മാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ. നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണു വി​​​വി​​​ധ ഭാ​​​​ഷ​​​​ക​​​​ളി​​​​ലാ​​​​യു​​​​ള്ള വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണം.

Movies

ശേ​ഷം 2016; വെ​ള്ളി​യാ​ഴ്ച തി​യ​റ്റ​റു​ക​ളി​ൽ

യു​വ ക​ന്ന​ഡ സം​വി​ധാ​യ​ക​ൻ പ്ര​ദീ​പ് അ​ര​സി​ക്ക​രെ മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ​യി​ലു​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​റാ​ണ് ശേ​ഷം 2016. ദ്വി​ഭാ​ഷ​ക​ളി​ലാ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം, കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​മാ​ണ് പ​റ​യു​ന്ന​ത്. മ​റാ​ടി​ഗു​ഡ്ഡ എ​ന്‍റ​ര്‍​ടെ​യ്ന്‍‍​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ മ​ഞ്ജു വാ​ണി വി.​എ​സ്, വീ​ണ. എ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ചി​ത്രം നാ​ളെ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

യു​വ​താ​ര​ങ്ങ​ളാ​യ ജോ​ൺ കൈ​പ്പ​ള്ളി, ഡെ​യി​ന്‍ ഡേ​വി​സ്, രാ​ജീ​വ് പി​ള്ള, ശ്രീ​ജി​ത്ത് ര​വി, സി​ദ്ധാ​ർ​ഥ് ശി​വ തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം പ്ര​ശ​സ്ത ക​ന്ന​ഡ താ​ര​ങ്ങ​ളാ​യ പ്ര​മോ​ദ് ഷെ​ട്ടി, ദേ​വ​രാ​ജ്, സി​ദ്ദി​ലിം​ഗ് ശ്രീ​ധ​ർ, അ​ർ​ച്ച​ന കൊ​റ്റി​ഗേ, യാ​ഷ് ഷെ​ട്ടി, ശോ​ഭ​രാ​ജ്, ദി​നേ​ശ് മം​ഗ​ളൂ​രു തു​ട​ങ്ങി​യ വ​മ്പ​ൻ താ​ര​നി​ര അ​ഭി​ന​യി​ക്കു​ന്നു.

ഒ​രു മു​ഴു​നീ​ള ക്രൈം ​ത്രി​ല്ല​റാ​യി​ട്ടാ​ണ് ശേ​ഷം 2016 ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പൊ​ലീ​സി​ൽ​നി​ന്നു നീ​തി ല​ഭി​ക്കാ​ത്ത​വ​രു​ടെ പ്ര​തി​ക​ര​ണ​വും പ്ര​തി​കാ​ര​വു​മാ​യു​ള്ള ക​ഥാ​ത​ന്തു​വി​ൽ ഒ​രു​ക്കു​ന്ന ചി​ത്രം "പോ​ലീ​സി​ന് മാ​ത്രം... ജ​ന​ങ്ങ​ൾ​ക്ക് മ​റ്റൊ​രു ഓ​പ്ഷ​ൻ ഇ​ല്ല..." എ​ന്ന ടാ​ഗ്‌​ലൈ​നി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​നൊ​പ്പം രാ​ഘ​വേ​ന്ദ്ര മ​യ്യ​യും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത ക​ന്ന​ഡ ഛായാ​ഗ്രാ​ഹ​ക​ൻ ആ​ന​ന്ദ​കു​മാ​റാ​ണ് ഛായാ​ഗ്ര​ഹ​ണം. ക​ന്ന​ഡ​യി​ലെ പ്ര​മു​ഖ ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ പൂ​ര്‍​ണ​ച​ന്ദ്ര തേ​ജ​സ്വി ഈ ​ചി​ത്ര​ത്തി​ന് സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

സം​ഭാ​ഷ​ണം- ലി​തി​ൻ ലോ​ഹി​താ​ക്ഷ​ൻ നാ​യ​ർ, പ്ര​ദീ​പ് അ​ര​സി​ക്ക​രെ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​റാ​ണി മ​ഞ്ജു​നാ​ഥ്, എ​ഡി​റ്റ​ർ- അ​യൂ​ബ് ഖാ​ൻ, സൗ​ണ്ട് ഡി​സൈ​ന​ർ- വി​നോ​ദ് പി ​ശി​വ​റാം, ക​ള​റി​സ്റ്റ്- ജി ​എ​സ് മു​ത്തു, വി​എ​ഫ്എ​ക്സ്- കോ​ക്ക​ന​ട്ട് ബ​ഞ്ച്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​നീ​ഷ് പെ​രു​മ്പി​ലാ​വ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ര​ഘു മൈ​സൂ​ർ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- ലോ​കേ​ഷ് ഗൗ​ഡ, മേ​ക്ക​പ്പ്- രാ​ഘ​വേ​ന്ദ്ര സി ​വി, കോ​സ്റ്റ്യൂം- കു​മാ​ർ എം, ​ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ലി​തി​ൻ ലോ​ഹി​താ​ക്ഷ​ൻ നാ​യ​ർ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- ബി.​സി ക്രി​യേ​റ്റീ​വ്സ്, സ്റ്റി​ൽ​സ്- ജി ​ബി സി​ദ്ദു, ഡി​സൈ​ൻ​സ്- മാ​മി​ജോ, പി​ആ​ർ​ഒ- പി. ​ശി​വ​പ്ര​സാ​ദ്.

Kerala

കേരളത്തിന്‍റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവച്ചു

തിരുവനന്തപുരം: കേരളത്തിന്‍റെ ഔദ്യോഗിക ഭാഷ ഇനി മലയാളം. മലയാള ഭാഷ ബില്ലിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒപ്പിട്ടു. കോടതി ഭാഷ, സർക്കാർ ഉത്തരവുകൾ എന്നിവ ഇനി മലയാളത്തിലായിരിക്കും ഉണ്ടാകുക.

മുഴുവൻ സ്കൂളുകളിലും ഒന്ന് മുതൽ പത്ത് വരെ മലയാളം നിർബന്ധമാക്കി. മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് സാംസ്കാരിക നായകര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ യുഡിഎഫ് സർക്കാർ പാസാക്കിയ ബില്ലിന് രാഷ്‌ട്രപതി അനുമതി നൽകിയിരുന്നില്ല.

ഇതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോയത്. മലയാള ഭാഷാ ബിൽ -2025നാണ് ഗവര്‍ണര്‍ അംഗീകാരം നൽകിയത്.

Movies

കു​ഞ്ഞു മ​ന​സു​ക​ളി​ലെ ന​ന്മ​യു​ടെ ക​ഥ​യു​മാ​യി 'നി​ന്നോ​ളം'; ഹ്ര​സ്വ​ചി​ത്രം ശ്ര​ദ്ധേ​യ​മാ​കു​ന്നു  

 ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ത്ഭു​ത​ത്തി​ന്‍റെ ക​ഥ. എ​ല്ലാം അ​വ​സാ​നി​ച്ചു എ​ന്ന് തോ​ന്നു​ന്നി​ട​ത്തു നി​ന്ന് പു​തി​യ തു​ട​ക്ക​മാ​യി മാ​റു​ന്ന ന​ന്മ​ക​ളു​ടെ ക​ഥ. കു​ട്ടി​ക​ൾ ല​ഹ​രി​യു​ടെ​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ​യും അ​ടി​മ​ക​ളാ​ണെ​ന്ന കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കി​ടെ കു​ഞ്ഞു മ​ന​സി​ലെ ന​ന്മ​ക​ളു​ടെ ക​ഥ​യു​മാ​യി എ​ത്തു​ക​യാ​ണ് നി​ന്നോ​ളം.

കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ന്നോ​ളം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന 30 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഹ്ര​സ്വ​ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഥാ​പ​രി​സ​രം മു​ത​ൽ അ​വ​ത​ര​ണം വ​രെ പു​തു​മ​യോ​ടെ​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ്ലാ​ന്‍റ​ഷ​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന സി​നി​മ​യി​ൽ ബ​ന്ധ​ങ്ങ​ളു​ടെ ആ​ഴ​വും ന​ന്മ​യു​മാ​ണ് പ​റ​യു​ന്ന​ത്. പ​ത്താം ക്ലാ​സു​കാ​രി ദി​വ്യ​യും അ​വ​ളു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളു​മാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. ക​ള​ക്ട​റാ​കാ​ൻ ആ​ഗ്ര​ഹി​ച്ചു ന​ട​ക്കു​ന്ന ദി​വ്യ​യും പ്ലാ​ന്‍റ​ഷ​ൻ തൊ​ഴി​ലാ​ളി​യാ​യ അ​മ്മ സു​ജ​യും അ​നു​ഭ​വി​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്രം സ​ഞ്ച​രി​ക്കു​ന്ന​ത്.

 

Movies

മാ​ജി​ക് മ​ഷ്റൂം ക​ഴി​ച്ച് ആ​ശു​പ​ത്രി​യി​ലാ​യി, എ​നി​ക്ക് ഭ്രാ​ന്താ​ണോ​യെ​ന്ന് വ​രെ ക​രു​തി; ലെ​ന  

ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളെ​ക്കു​റി​ച്ചും ക​ട​ന്നു​പോ​യ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി ലെ​ന. ആ​ദ്യ​ത്തെ വി​വാ​ഹ​മോ​ച​നം വൈ​കാ​രി​ക​മാ​യ ഒ​രു തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ലെ​ന്നും വ​ള​രെ സൗ​ഹൃ​ദ​ത്തോ​ടെ​യാ​ണ് ആ ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും ലെ​ന പ​റ​യു​ന്നു.

ജീ​വി​ത​ത്തെ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യും ചി​ട്ട​യോ​ടെ​യും കാ​ണാ​ൻ ലെ​ന ആ​ഗ്ര​ഹി​ച്ച​പ്പോ​ൾ, മു​ൻ ഭ​ർ​ത്താ​വ് ജീ​വി​തം ഒ​രു ത​മാ​ശ​യാ​യി ആ​ഘോ​ഷി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ട്ടെ​ന്നും ഈ ​മാ​റ്റ​ങ്ങ​ൾ ഒ​ടു​വി​ൽ 30-ാം വ​യ​സി​ൽ വി​വാ​ഹ​മോ​ച​ന​ത്തി​ൽ എ​ത്തി​ച്ചെ​ന്നും ന​ടി പ​റ​ഞ്ഞു. ര​ഞ്ജി​നി ഹ​രി​ദാ​സു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ലാ​ണ് ലെ​ന മ​ന​സ് തു​റ​ന്ന​ത്. 

ഞ​ങ്ങ​ളു​ടെ വി​വാ​ഹ​മോ​ച​നം വൈ​കാ​രി​ക​മാ​യ ഒ​രു തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല. മ​റി​ച്ച്, ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും ജീ​വി​ത​ത്തി​ൽ ര​ണ്ട് വ്യ​ത്യ​സ്ത ദി​ശ​ക​ളി​ലേ​ക്കാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത് എ​ന്ന തി​രി​ച്ച​റി​വി​ൽ നി​ന്നെ​ടു​ത്ത വ​ള​രെ പ്രാ​യോ​ഗി​ക​മാ​യ ഒ​ന്നാ​യി​രു​ന്നു അ​ത്.

കോ​ട​തി​യി​ലെ കാ​ന്‍റീ​നി​ൽ ഇ​രു​ന്ന് ഒ​രു ഗു​ലാ​ബ് ജാ​മു​ൻ പ​ങ്കു​വെ​ച്ച് ക​ഴി​ച്ചു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ ആ ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത്. ആ ​ഗു​ലാ​ബ് ജാ​മു​ൻ ക​ഴി​ച്ചു തീ​ർ​ന്ന​പ്പോ​ഴേ​ക്കും ഞ​ങ്ങ​ളു​ടെ വി​വാ​ഹ​ബ​ന്ധ​വും അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​ന്നും ഞ​ങ്ങ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​ടു​ത്തി​ടെ പോ​ലും ഞ​ങ്ങ​ൾ ത​മ്മി​ൽ ക​ണ്ടി​രു​ന്നു. അ​ദ്ദേ​ഹം ഇ​പ്പോ​ഴും സിം​ഗി​ൾ ആ​ണെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്.

വി​വാ​ഹ​മോ​ച​ന പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു ക​ഴി​ഞ്ഞ​പ്പോ​ൾ, ഓ, ​എ​ല്ലാം ക​ഴി​ഞ്ഞു എ​ന്നോ​ർ​ത്ത് ചെ​റി​യൊ​രു ഭാ​രം മ​ന​സി​ൽ തോ​ന്നി​യി​രു​ന്നു. കാ​ര​ണം, 12ാം വ​യ​സി​ൽ തു​ട​ങ്ങി​യ ഒ​രു ബ​ന്ധ​മാ​ണ് എ​ന്‍റെ 30ാം വ​യ​സി​ൽ അ​വ​സാ​നി​ച്ച​ത്. എ​ന്‍റെ ആ​ദ്യ പ്ര​ണ​യ​മാ​യി​രു​ന്നു അ​ത്. ഇ​ട​യി​ൽ മ​റ്റൊ​രാ​ൾ​ക്കും എ​ന്‍റെ ജീ​വി​ത​ത്തി​ൽ സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. 12 വ​യ​സി​ൽ പ്ര​ണ​യം തു​ട​ങ്ങി 23-ൽ ​വി​വാ​ഹി​ത​യാ​വു​ന്നു; അ​തൊ​രു സ്‌​കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​ണ​യ​മാ​യി​രു​ന്നു.

ആ ​ഏ​ഴ​ര വ​ർ​ഷ​ത്തെ വി​വാ​ഹ​ജീ​വി​തം ഒ​രു കൗ​മാ​ര സ്വ​പ്ന​ത്തി​ന്‍റെ തു​ട​ർ​ച്ച മാ​ത്ര​മാ​യി​രു​ന്നു. സി​നി​മ​ക​ളി​ൽ കാ​ണു​ന്ന​തു​പോ​ലെ​യു​ള്ള പ്ര​ണ​യം! ഞ​ങ്ങ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളും സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​മാ​യി​രു​ന്നു. എ​ന്നാ​ൽ പ്രാ​യ​മാ​കു​ന്തോ​റും സ്ത്രീ​ക​ൾ വേ​ഗ​ത്തി​ൽ പ​ക്വ​ത പ്രാ​പി​ക്കു​ന്നു. എ​നി​ക്ക് പ​രി​ച​യ​മു​ള്ള ആ ​കൗ​മാ​ര​ക്കാ​ര​ൻ അ​പ്പോ​ഴും വെ​റു​തെ ത​മാ​ശ​ക​ൾ കാ​ട്ടി ന​ട​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചു.

ജീ​വി​തം എ​ന്തി​നാ​ണ് ഇ​ത്ര ഗൗ​ര​വ​മാ​ക്കു​ന്ന​ത്, എ​ന്തി​നാ​ണ് ഫ്ലാ​റ്റ് വാ​ങ്ങു​ന്ന​ത് എ​ന്നൊ​ക്കെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത. ഒ​രാ​ൾ ജീ​വി​ത​ത്തെ വ​ള​രെ ചി​ട്ട​യോ​ടെ കെ​ട്ടി​പ്പ​ടു​ക്കാ​ൻ നോ​ക്കു​മ്പോ​ൾ മ​റ്റേ​യാ​ൾ വെ​റു​തെ 'ചി​ല്ല്' ചെ​യ്ത് ന​ട​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. അ​വി​ടെ​യാ​ണ് ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ മാ​റ്റ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

അ​തി​നു​ശേ​ഷം എ​നി​ക്ക് എ​ന്‍റെ ജീ​വി​ത​ത്തെ പു​തി​യ രീ​തി​യി​ൽ നോ​ക്കി​ക്കാ​ണേ​ണ്ടി വ​ന്നു. അ​ന്ന് എ​നി​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ പോ​ലും അ​റി​യി​ല്ലാ​യി​രു​ന്നു. ഒ​രു ക​ത്തെ​ഴു​താ​ൻ അ​ച്ഛ​നെ​യോ ഇ​മെ​യി​ൽ അ​യ​ക്കാ​ൻ അ​ഭി​യെ​യോ ആ​ശ്ര​യി​ച്ചി​രു​ന്ന ഞാ​ൻ പെ​ട്ടെ​ന്ന് സ്വ​ത​ന്ത്ര​യാ​കാ​ൻ തീ​രു​മാ​നി​ച്ചു.

എ​ന്‍റെ ജീ​വി​തം എ​ന്‍റെ നി​ബ​ന്ധ​ന​ക​ൾ​ക്ക​നു​സ​രി​ച്ച് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്ന് ഞാ​ൻ ഉ​റ​പ്പി​ച്ചു. സാ​മ്പ​ത്തി​ക​മാ​യി സ്വ​ത​ന്ത്ര​യാ​വു​ക എ​ന്ന​താ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. പി​ജി പ​ഠ​ന​ത്തി​നാ​യി സി​നി​മ​യി​ൽ നി​ന്ന് വി​ട്ടു​നി​ന്ന സ​മ​യ​ത്താ​യി​രു​ന്നു വി​വാ​ഹം. അ​തി​നാ​ൽ സി​നി​മ​യി​ൽ ഞാ​ൻ അ​ന്ന് സ​ജീ​വ​മ​ല്ലാ​യി​രു​ന്നു.

ഞാ​ൻ എ​ന്‍റെ പു​സ്ത​ക​ത്തി​ൽ എ​ഴു​തി​യ​തു​പോ​ലെ, ജീ​വി​ത​ത്തി​ലെ ആ ​പ​രി​ഭ്രാ​ന്തി നി​റ​ഞ്ഞ ഘ​ട്ട​ത്തി​ലാ​ണ് എ​നി​ക്ക് 'ആ​ത്മ​സാ​ക്ഷാ​ത്കാ​രം' ഉ​ണ്ടാ​കു​ന്ന​ത്. അ​ന്ന് എ‍​ന്‍റെ കൈ​യി​ൽ സ​മ്പാ​ദ്യ​മി​ല്ല, ജോ​ലി​യു​മി​ല്ല. അ​ഭി​യു​ടെ ശ​മ്പ​ള​ത്തി​ലാ​ണ് ഞ​ങ്ങ​ൾ ജീ​വി​ച്ചി​രു​ന്ന​ത്. കൊ​ടൈ​ക്ക​നാ​ലി​ലെ ഒ​രു സാ​ഹ​സി​ക യാ​ത്ര​യ്ക്കി​ട​യി​ൽ 'എ​ന്താ​ണ് ദൈ​വം?' എ​ന്ന ചോ​ദ്യം ചോ​ദി​ച്ച​പ്പോ​ഴാ​ണ് എ​ന്‍റെ ബോ​ധം ഉ​ണ​രു​ന്ന​ത്. അ​ന്ന് ഞാ​ൻ പ​രീ​ക്ഷി​ച്ച മാ​ജി​ക് മ​ഷ്റൂം പോ​ലു​ള്ള​വ ഇ​പ്പോ​ൾ ഞാ​ൻ ആ​ർ​ക്കും നി​ർ​ദ്ദേ​ശി​ക്കി​ല്ല. അ​ത് വ​ള​രെ അ​പ​ക​ട​ക​ര​മാ​ണ്. ഓ​രോ വ്യ​ക്തി​യി​ലും അ​ത് ഉ​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ പ്ര​വ​ചി​ക്കാ​നാ​വി​ല്ല. അ​ത് എ​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.  

എ​ന്‍റെ ആ​ത്മീ​യ​മാ​യ ഉ​ണ​ർ​വി​നെ മ​ന​സി​ലാ​ക്കാ​ൻ എ​ന്‍റെ വീ​ട്ടു​കാ​ർ​ക്കോ അ​ന്ന​ത്തെ ഭ​ർ​ത്താ​വി​നോ സാ​ധി​ച്ചി​ല്ല. അ​വ​ർ ക​രു​തി​യ​ത് എ​നി​ക്ക് ഭ്രാ​ന്താ​ണെ​ന്നാ​ണ്. അ​ങ്ങ​നെ എ​ന്‍റെ കു​ടും​ബം എ​ന്നെ സൈ​ക്യാ​ട്രി​ക് ആ​ശു​പ​ത്രി​യി​ലാ​ക്കി. അ​വി​ടെ വ​ച്ച് എ​നി​ക്ക് മ​രു​ന്നു​ക​ൾ ന​ൽ​കി എ​ന്നെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി. ​ആ മ​രു​ന്നു​ക​ൾ പെ​ട്ടെ​ന്ന് നി​ർ​ത്തു​മ്പോ​ഴു​ണ്ടാ​കു​ന്ന വി​റ​യ​ലും പെ​രു​മാ​റ്റ മാ​റ്റ​ങ്ങ​ളും ക​ണ്ട​പ്പോ​ൾ അ​വ​ർ​ക്ക് എ​ന്‍റെ ഭ്രാ​ന്ത് കൂ​ടു​ക​യാ​ണെ​ന്നു തോ​ന്നി. സ​ത്യ​ത്തി​ൽ അ​ത് മ​രു​ന്നു​ക​ളു​ടെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളാ​യി​രു​ന്നു.  

ഏ​ക​ദേ​ശം 14 വ​ർ​ഷ​ത്തോ​ളം ഞാ​ൻ മ​രു​ന്നു​ക​ൾ ക​ഴി​ക്കേ​ണ്ടി വ​ന്നു. അ​തൊ​രു വ​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ഞാ​നൊ​രു പ​ബ്ലി​ക് ഫി​ഗ​ർ ആ​ണ്, അ​തു​കൊ​ണ്ട് ത​ന്നെ മ​രു​ന്ന് പെ​ട്ടെ​ന്ന് നി​ർ​ത്തി​യാ​ൽ എ​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​മെ​ന്നും അ​ത് ആ​ളു​ക​ൾ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ലെ​ന്നും എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു. അ​ത് വ​ലി​യൊ​രു കു​ഴ​പ്പ​മു​ണ്ടാ​ക്കും.​സ​ത്യ​ത്തി​ൽ എ​നി​ക്ക് ഭ്രാ​ന്താ​യി​രു​ന്നി​ല്ല. ഞാ​ൻ ചി​ല പ​ര​മ​മാ​യ സ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു. പ​ക്ഷേ, എ​ന്‍റെ ചു​റ്റു​മു​ള്ള​വ​ർ​ക്ക് അ​ത് മ​ന​സി​ലാ​യി​ല്ല. അ​വ​ർ വി​ചാ​രി​ച്ചു എ​നി​ക്ക് എ​ന്തോ കു​ഴ​പ്പ​മു​ണ്ടെ​ന്ന്. അ​ങ്ങ​നെ എ​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ എ​ന്നെ ഹോ​സ്പി​റ്റ​ലി​ൽ കൊ​ണ്ടു​പോ​യി.

ഒ​രു​ത​രം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ പോ​ലെ​യാ​യി​രു​ന്നു അ​ത്. അ​വി​ടെ എ​നി​ക്ക് ട്രാ​ൻ​ക്വി​ലൈ​സ​റു​ക​ൾ ത​ന്നു. പ​ത്ത് ദി​വ​സ​ത്തെ ക​ടു​ത്ത മ​രു​ന്നു​ക​ൾ​ക്ക് ശേ​ഷം ഞാ​ൻ വീ​ട്ടി​ലെ​ത്തു​മ്പോ​ൾ എ​ന്‍റെ ത​ല​ച്ചോ​റ് മ​ര​വി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ഈ ​മ​രു​ന്നു​ക​ൾ എ​ന്നെ ക​ടു​ത്ത വി​ഷാ​ദ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടു. എ​ന്നെ ആ​രും മ​ന​സി​ലാ​ക്കു​ന്നി​ല്ലെ​ന്ന തി​രി​ച്ച​റി​വ് എ​ന്നെ ത​ള​ർ​ത്തി. അ​തി​നേ​ക്കാ​ൾ വ​ലി​യ സ​ങ്ക​ടം, സാ​മ്പ​ത്തി​ക​മാ​യി ഞാ​ൻ ത​ക​ർ​ന്നു​പോ​യി എ​ന്ന​താ​ണ്. 16 വ​യ​സ് മു​ത​ൽ അ​ഭി​ന​യി​ച്ചും ആ​ങ്ക​റിം​ഗ് ചെ​യ്തും സ്വ​ന്ത​മാ​യി പ​ണം സ​മ്പാ​ദി​ച്ചി​രു​ന്ന എ​നി​ക്ക്, 24-ാം വ​യ​സി​ൽ ആ​ദ്യ​മാ​യി എ​ന്‍റെ ബാ​ങ്ക് ബാ​ല​ൻ​സ് പൂ​ജ്യം ആ​യി മാ​റു​ന്ന​ത് കാ​ണേ​ണ്ടി വ​ന്നു. 

ആ​ത്മീ​യ​മാ​യ വ​ലി​യൊ​രു തി​രി​ച്ച​റി​വ് ഉ​ണ്ടാ​കു​മ്പോ​ൾ ഭൗ​തി​ക​മാ​യ ലോ​കം ത​ക​ർ​ന്ന​ടി​യു​മെ​ന്ന് പ​റ​യാ​റു​ണ്ട്. ഞാ​ൻ ആ ​റോ​ക്ക് ബോ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. മ​രു​ന്നു​ക​ൾ ത​രു​ന്ന ത​ള​ർ​ച്ച​യും ഡി​പ്ര​ഷ​നും കാ​ര​ണം എ​നി​ക്ക് ആ​ത്മ​ഹ​ത്യാ ചി​ന്ത​ക​ൾ പോ​ലു​മു​ണ്ടാ​യി. എ​ങ്കി​ലും എ​നി​ക്ക് എ​ങ്ങ​നെ​യെ​ങ്കി​ലും സാ​മ്പ​ത്തി​ക​മാ​യി സ്വ​ത​ന്ത്ര​യാ​ക​ണം എ​ന്നു​ണ്ടാ​യി​രു​ന്നു.

എ​ന്‍റെ അ​മ്മ ക​ത്തോ​ലി​ക്ക​യാ​ണ്. ആ ​അ​വ​സ്ഥ​യി​ൽ ഒ​രു ഞാ​യ​റാ​ഴ്ച ഞാ​ൻ അ​മ്മ​യോ​ടൊ​പ്പം പ​ള്ളി​യി​ൽ പോ​യി. അ​വി​ടെ സെ​ന്‍റ് ആ​ന്‍റ​ണീ​സി​ന്‍റെ രൂ​പ​ത്തി​ന് മു​ന്നി​ൽ മു​ട്ടു​കു​ത്തി നി​ന്ന് ഞാ​ൻ പ​റ​ഞ്ഞു, എ​നി​ക്ക് എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​രു വ​ഴി കാ​ണി​ച്ചു ത​ര​ണം. ഇ​വി​ടെ നി​ന്ന് ഒ​രു വ​ഴി​യു​ണ്ടാ​കാ​തെ ഞാ​ൻ എ​ഴു​ന്നേ​ൽ​ക്കി​ല്ല. അ​തൊ​രു പ്രാ​ർ​ഥ​ന​യ​ല്ലാ​യി​രു​ന്നു, മ​റി​ച്ച് ഒ​രു​ത​രം ബ്ലാ​ക്ക്മെ​യി​ലിം​ഗ് ആ​യി​രു​ന്നു.

ഞാ​ൻ അ​വി​ടെ മു​ട്ടു​കു​ത്തി നി​ൽ​ക്കു​മ്പോ​ൾ പ​ള്ളി​ക്ക് പു​റ​ത്ത് നി​ൽ​ക്കു​ന്ന അ​മ്മ​യ്ക്ക് ഒ​രു ഫോ​ൺ കോ​ൾ വ​ന്നു. പ്ര​വീ​ൺ ആ​യി​രു​ന്നു അ​ത്. ഞാ​ൻ സീ​രി​യ​ലി​ൽ അ​ഭി​ന​യി​ക്കു​മോ എ​ന്ന് ചോ​ദി​ക്കാ​നാ​ണ് അ​ദ്ദേ​ഹം വി​ളി​ച്ച​ത്. സി​നി​മ മാ​ത്രം ചെ​യ്യു​ന്ന ഞാ​ൻ സീ​രി​യ​ൽ ചെ​യ്യു​മോ എ​ന്ന് അ​വ​ർ​ക്ക് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. അ​മ്മ എ​ന്നോ​ട് വ​ന്ന് ചോ​ദി​ച്ചു. ആ ​നി​മി​ഷം എ​നി​ക്ക് മ​ന​സി​ലാ​യി, ദൈ​വം എ​നി​ക്ക് വ​ഴി കാ​ണി​ച്ചു ത​ന്നി​രി​ക്കു​ന്നു എ​ന്ന്. പ്രാ​ർ​ഥി​ച്ചു തീ​രു​ന്ന​തി​ന് മു​ൻ​പേ എ​നി​ക്ക് മ​റു​പ​ടി ല​ഭി​ച്ചു.

അ​ങ്ങ​നെ​യാ​ണ് ഞാ​ൻ 'ഓ​മ​ന​ത്തി​ങ്ക​ൾ പ​ക്ഷി' എ​ന്ന സീ​രി​യ​ലി​ൽ എ​ത്തു​ന്ന​ത്. അ​ന്ന് മ​രു​ന്നു​ക​ളു​ടെ പാ​ർ​ശ്വ​ഫ​ലം കാ​ര​ണം 20 കി​ലോ​യോ​ളം ഞാ​ൻ കു​റ​ഞ്ഞി​രു​ന്നു. ആ ​സീ​രി​യ​ലി​ലെ ക​ഥാ​പാ​ത്ര​വും ജീ​വി​ത​ത്തി​ൽ ത​ക​ർ​ന്നു​പോ​യ, ഗ​ർ​ഭി​ണി​യാ​യ, പ​ണ​മി​ല്ലാ​ത്ത ഒ​രു പെ​ൺ​കു​ട്ടി​യു​ടേ​താ​യി​രു​ന്നു. എ​ന്‍റെ അ​പ്പോ​ഴ​ത്തെ അ​തേ അ​വ​സ്ഥ! ആ ​സീ​രി​യ​ലി​ൽ ഞാ​ൻ ക​ര​യു​ന്ന​തൊ​ക്കെ എ​ന്‍റെ യ​ഥാ​ർ​ഥ വി​ഷ​മ​ത്തി​ൽ നി​ന്നാ​യി​രു​ന്നു. ആ ​ജോ​ലി എ​നി​ക്ക് വേ​ണ്ടി മാ​ത്രം നെ​യ്തെ​ടു​ത്ത​ത് പോ​ലെ​യാ​യി​രു​ന്നു. അ​വി​ടെ നി​ന്നാ​ണ് ഞാ​ൻ വീ​ണ്ടും സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

വീ​ട്ടു​കാ​ർ പോ​ലും എ​ന്നെ ചോ​ദ്യം ചെ​യ്ത സ​മ​യ​ത്തു നി​ന്ന് 20 വ​ർ​ഷ​മെ​ടു​ത്തി​ട്ടാ​ണെ​ങ്കി​ലും ഞാ​ൻ പ​റ​യു​ന്ന​ത് ശ​രി​യാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞു. കാ​ര​ണം എ​നി​ക്ക് എ​ന്നി​ൽ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ സ​ത്യം പ​രീ​ക്ഷി​ച്ച​റി​ഞ്ഞ ശേ​ഷം, ഇ​ന്ന് ഒ​രു വി​ജ​യി​യാ​യി നി​ങ്ങ​ളു​ടെ മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ ഇ​ത് വി​ളി​ച്ചു​പ​റ​യാ​ൻ എ​നി​ക്ക് ഭ​യ​മി​ല്ല.’’ ലെ​ന പ​റ​യു​ന്നു.

Movies

ഞെ​ട്ടി​ക്കു​ന്ന ചി​ല സം​ഭ​വ​ങ്ങ​ളു​മാ​യി സം​ഹാ​ര താ​ണ്ഡ​വം തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്

കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച ഒ​രു പ്ര​മു​ഖ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ചി​ത്രീ​ക​രി​ച്ച സം​ഹാ​ര താ​ണ്ഡ​വം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് പൂ​ർ​ത്തി​യാ​യി. എ​സ്ജി പ്രൊ​ഡ​ക്ഷ​ൻ​സി​നു വേ​ണ്ടി സു​നി​ൽ നാ​യ​ർ, ഗി​രീ​ഷ് കെ.​ആ​ർ. എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ന​വാ​ഗ​ത​നാ​യ ജി​നേ​ഷ് മു​കു​ന്ദ​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു.

എ​സ് ജി ​പ്രൊ​ഡ​ക്ഷ​ൻ​സി​നു വേ​ണ്ടി സു​നി​ൽ നാ​യ​ർ, ഗി​രീ​ഷ് കെ.​ആ​ർ. എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന സം​ഹാ​ര താ​ണ്ഡ​വം ജി​നേ​ഷ് മു​കു​ന്ദ​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു. കാ​മ​റ - എ​ഡി​റ്റിം​ഗ് - വി​ഷ്ണു റോ​യ​ൽ, തി​ര​ക്ക​ഥ - ഇ​ന്ദ്ര പ്ര​താ​പ്, സ​നീ​ഷ് ഇ​ല്ലി​ക്ക​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - പ്ര​ദീ​പ് കു​മാ​ർ, സി​ന്ധു വി. ​നാ​യ​ർ.

ഫി​റോ​ഷ് മോ​ഹ​ൻ, റി​ഷി സു​രേ​ഷ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ വി​യാ​ൻ, ശ​ര​ണ്യ വി​ശാ​ഖ്, ആ​തി​ര വി.​എ, സ​ജി വാ​ക്ക​നാ​ട്, പ്ര​ശോ​ഭ, രാ​ഹു​ൽ വെ​ള്ളാ​യ​ണി, ശ്രീ​ജി​ത്ത്, മ​ഹാ​ദേ​വ​ൻ, ആ​ൽ​ബി​ൻ വ​ർ​ഗീ​സ്, അ​ഖി​ൽ ഗു​ലു​ഗു​ൽ, വി​ഷ്ണു മ​ണ്ണ​യം, നി​ഖി​ൽ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. സ്റ്റു​ഡി​യോ വ​ർ​ക്കു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന ചി​ത്രം ഉ​ട​ൻ തീ​യേ​റ്റ​റി​ലെ​ത്തും.

കോ. ​പ്രൊ​ഡ്യൂ​സ​ർ - ഉ​ണ്ണി​കൃ​ഷ്ണ​ൻ എം.​പി., മ​നോ​ജ് കു​മാ​ർ ചേ​ർ​ത്ത​ല, അ​ശ്വ​തി. എ​സ്., ബ്ലെ​സി ജോ​ണി​ക്കു​ട്ടി, ഗാ​ന ര​ച​ന -ലി​ജോ ക​രം​വേ​ലി​ൽ, ലി​ജോ കു​മ്പ​നാ​ട്, ഉ​ൻ​മേ​ഷ് പൂ​ങ്കാ​വ്, സം​ഗീ​തം -ജെ​റി​ൻ തോ​മ​സ് ജെ​റ്റ്, ആ​ലാ​പ​നം -എം. ​ജി. ശ്രീ​കു​മാ​ർ, ന​ജീം അ​ർ​ഷാ​ദ്, മ​ഞ്ജ​രി, ബാ​ക്ക്ഗ്രൗ​ണ്ട് സ്കോ​ർ - അ​ശ്വി​ൻ വ​ർ​മ്മ, നൃ​ത്ത സം​വി​ധാ​നം - ബാ​ബു ഫൂ​ട്ട് ലൂ​സ്ർ, ഡോ.​ക​ല്പ​ന കെ ​കൃ​ഷ്ണ​ൻ,ക്രീ​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ, അ​ഡി​ഷ​ണ​ൽ സ്ക്രി​പ്റ്റ് - അ​തു​ൽ ഭു​വ​നേ​ന്ദ്, ആ​ർ​ട്ട്‌ ഡ​യ​റ​ക്ട​ർ- പ്രി​ൻ​സ് തി​രു​വാ​ർ​പ്പ്,മേ​ക്ക​പ്പ്- അ​നി​ൽ പൂ​ജ​പ്പു​ര, വി​ജീ​ഷ് പ​ള്ളി​ച്ച​ൽ, ആ​ക്ഷ​ൻ - മാ​ഫി​യ ശ​ശി, അ​തു​ൽ ഭു​വ​നേ​ന്ദ് , ഭ​ര​ത് എം.​എ​ച്ച്,ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സി​റാ​ജ് കി​ത്ത് ന​ന്തി,അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഭ​ര​ത് എം.​എ​ച്ച്, റി​ജി​ൻ സ​ർ​ക്കാ​ർ, സു​ക​ന്യ, അ​സി​സ്റ്റ​ന്‍റേ ഡ​യ​റ​ക്ട​ർ​സ് - മു​നീ​ർ, ആ​ൽ​ബി​ൻ, പ്ര​വീ​ൺ പ്ര​കാ​ശ്, ഷൈ​ല​ജ, അ​പ്പു സ​ണ്ണി.​അ​സോ​സി​യേ​റ്റ് സി​നി​മ​ട്ടോ​ഗ്രാ​ഫ​ർ​സ്‌ - ഷാ​ൻ, കൃ​ഷ്ണ പ്ര​സാ​ദ്,അ​സി​സ്റ്റ​ന്‍റ് സി​നി​മ​ട്ടോ​ഗ്രാ​ഫ​ർ​സ്‌ - വി​ക്കി, സൂ​ര്യ,പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- നി​ഖി​ൽ കു​ണ്ട​റ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- സ​ന്തോ​ഷ്‌ ആ​ഡ് ആ​ർ​ട്സ്, ആ​ഡ് ഫ്ലൈ, ​യൂ​ണി​റ്റ്- ചി​ത്രാ​ഞ്ജ​ലി. പി​ആ​ർ​ഒ - അ​യ്മ​നം സാ​ജ​ൻ.

Movies

ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന​പ്പോ​ൾ ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണം, പി​ന്നീ​ടു​ള്ള ജീ​വി​തം; മേ​ഘ്ന പ​റ​യു​ന്നു

ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന​പ്പോ​ൾ ഭ​ർ​ത്താ​വ് മ​രി​ച്ച​തി​നെ​ക്കു​റി​ച്ചും പി​ന്നീ​ട് ആ ​നി​മി​ഷ​ത്തെ അ​തി​ജീ​വി​ച്ച​തി​നെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി മേ​ഘ്ന രാ​ജ്. ക​ന്ന​ട ന​ട​ൻ ചി​ര​ഞ്ജീ​വി സ​ർ​ജ​യാ​യി​രു​ന്നു മേ​ഘ്ന​യു​ടെ ഭ​ർ​ത്താ​വ്. 10 വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹം 2019-ൽ ​ന​ട​ന്ന​ത്. എ​ന്നാ​ൽ ആ ​ദാ​മ്പ​ത്യ​ത്തി​ന് അ​ധി​കം ആ‍​യു​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

2020-ൽ ​മേ​ഘ്ന ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് 39-ാം വ​യ​സി​ല്‍ സ​ര്‍​ജ അ​ന്ത​രി​ച്ച​ത്. സ​ർ​ജ മ​രി​ച്ച് മൂ​ന്ന് മാ​സ​ത്തി​ന് ശേ​ഷം മേ​ഘ്ന മകൻ റയാന് ജന്മം നൽകി.

ഭ​ർ​ത്താ​വ് മ​രി​ച്ച സ​മ​യം ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഇ​രു​ണ്ട ദി​ന​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ മ​ക​നാ​യി അ​തി​നെ അ​തി​ജീ​വി​ച്ചെ​ന്നും താ​രം പ​റ​യു​ന്നു. അ​മ്മ​യു​ടെ മ​ന​സ് ഛിന്ന​ഭി​ന്ന​മാ​യാ​ല്‍ അ​ത് കു​ഞ്ഞി​ന്‍റെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ മേ​ഘ്​ന വി​ഷ​മ​ങ്ങ​ളെ സ്വ​യം കു​ഴി​ച്ചു​മൂ​ടി മ​ന​ക്ക​രു​ത്ത് ആ​ര്‍​ജി​ക്കാ​ന്‍ ശ്ര​മി​ച്ചു.

ചീ​രു എ​ന്നാ​യി​രു​ന്നു ചി​ര​ഞ്ജീ​വി സ​ര്‍​ജ​യു​ടെ ഓ​മ​ന​പ്പേ​ര്. റ​യാ​നെ അ​വ​ര്‍ ഭ​ര്‍​ത്താ​വി​ന്‍റെ ഓ​ര്‍​മ്മ​യ്ക്കാ​യി ജൂ​നി​യ​ര്‍ ചീ​രു എ​ന്ന് വി​ളി​ച്ചു. റ​യാ​ൻ മി​ഥു​ൻ അ​വ​താ​ര​കി​യാ​യ പോ​ഡ്കാ​സ്റ്റ് ഷോ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

''മാ​താ​പി​താ​ക്ക​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ആ ​സ​മ​യം എ​നി​ക്ക് അ​തി​ജീ​വി​ക്കാ​ൻ പ​റ്റു​മാ​യി​രു​ന്നി​ല്ല. ഒ​രു കൊ​ച്ചു​കു​ട്ടി​യെ എ​ന്ന​പോ​ലെ അ​വ​രെ​ന്നെ നോ​ക്കി. എ​ന്നാ​ൽ ആ ​സ​മ​യ​ത്ത് എ​ന്നോ​ട് വ​ള​രെ മോ​ശ​മാ​യി പെ​രു​മാ​റി​യ​വ​രു​മു​ണ്ട്.

ഇ​ന്ന് ഞാ​ന​വ​രു‌​ടെ പേ​ര് പ​റ​യു​ന്നി​ല്ല. എ​നി​ക്കെ​ന്ത് സം​ഭ​വി​ച്ചു എ​ന്ന​ത് അ​വ​ർ മ​റ​ന്നു. ഞാ​ൻ ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് അ​വ​ർ മ​ന​സി​ലാ​ക്കി​യി​ല്ല. അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല. സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ മ​റ​ക്കാ​നോ പൊ​റു​ക്കാ​നോ ക​ഴി​യി​ല്ല.

ഗ​ർ​ഭി​ണി​യാ​യ​പ്പോ​ൾ ഒ​രു​പാ​ട് സ്വ​പ്ന​ങ്ങ​ൾ ക​ണ്ടു. സു​ഹൃ​ത്തു​ക്ക​ളോ‌​ടും പ​ബ്ലി​ക്കി​നോ​ടും ഈ ​സ​ന്തോ​ഷ​വാ​ർ​ത്ത പ​ങ്കു​വെ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചെ​ല്ലാം ആ​ലോ​ചി​ച്ചു. പെ​ട്ടെ​ന്ന് ത​ന്നെ ഗ​ർ​ഭ​കാ​ലം ഒ​രു സ​ർ​വൈ​വ​ൽ ആ​യി മാ​റി.

കു​ഞ്ഞി​നെ ആ​രോ​ഗ്യ​ത്തോ‌​ടെ ജ​ന്മം ന​ൽ​കാ​നു​ള്ള സ​ർ​വൈ​വ​ൽ. ന​മ്മ​ൾ ചി​ന്തി​ക്കു​ന്ന​ത് കു​ഞ്ഞി​നെ ബാ​ധി​ക്കു​മെ​ന്ന് എ​ല്ലാ​വ​രും പ​റ​യും. അ​പ്പോ​ൾ നി​ർ​ബ​ന്ധി​ത​മാ​യി സ​ന്തോ​ഷി​ക്കാ​ൻ നോ​ക്കും. കു​ഞ്ഞ് ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ മേ​ഘ്ന എ​ന്ന വ്യ​ക്തി ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു.

പൊ​തു​സ്ഥ​ല​ത്ത് ചി​രി​ക്കാ​ൻ പോ​ലും എ​നി​ക്ക് ഭ​യ​മാ​യി​രു​ന്നു. കു​ഞ്ഞി​ന് ജ​ന്മം ന​ൽ​ക​ണ​മെ​ന്ന​ത് മാ​ത്ര​മാ​യി​രു​ന്നു ജീ​വി​ച്ചി​രി​ക്കാ​ൻ എ​നി​ക്കു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഏ​ക കാ​ര​ണം. മ​ന​സി​ൽ അ​ത് മാ​ത്ര​മാ​യി​രു​ന്നു. അ​വ​ൻ ജ​നി​ച്ച​തോ​ടെ എ​ന്‍റെ ജീ​വി​തം പ​ല ത​ര​ത്തി​ൽ മാ​റി. സ​ങ്ക​ട​വും സ​ന്തോ​ഷ​വും ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ച നി​മി​ഷ​മാ​യി​രു​ന്നു. പി​ന്നീ​ട് എ​നി​ക്കും മ​ക​നും വേ​ണ്ടി സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു.

ചീ​രു​വി​ൽ (ചി​ര​ഞ്ജീ​വി) നി​ന്നും ഞാ​ൻ പ​ഠി​ച്ച പാ​ഠം ഇ​ന്നി​ൽ ജീ​വി​ക്കാ​നും ഒ​രു​പാ​ട് ആ​ളു​ക​ളെ വി​ശ്വ​സി​ക്ക​രു​തെ​ന്നു​മാ​ണ്. വേ​ർ​പാ​ടി​ന്‍റെ വേ​ദ​ന പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ക്കേ​ണ്ടാ​യി​രു​ന്നു. ഒ​രു പ​ബ്ലി​ക് പേ​ഴ്സ​ൺ ആ​കു​മ്പോ​ഴു​ള്ള പ്ര​ശ്ന​മാ​ണ​ത്.

എ​ന്‍റെ ​ദുഃ​ഖം സ്റ്റാ​ർ​ഡ​ത്തി​ന് വേ​ണ്ടി ചി​ല​ർ ഉ​പ​യോ​ഗി​ച്ചു. മേ​ഘ്ന​യു​ടെ പേ​ര് ഉ​പ​യോ​ഗി​ക്കൂ, നീ ​ഉ​യ​ർ​ന്ന് വ​രും എ​ന്ന രീ​തി. ഇ​പ്പോ​ൾ ഇ​ന്‍റ​ർ​വ്യൂ​ക​ൾ ചെ​യ്യു​മ്പോ​ൾ ഞാ​ൻ ആ​ദ്യം പ​റ​യു​ന്ന കാ​ര്യം ചീരു​വി​നെ​ക്കു​റി​ച്ച് ചോ​ദി​ക്ക​രു​തെ​ന്നാ​ണ്.

ഞാ​നു​മാ​യി വ​ള​രെ അ​ടു​ത്ത ആ​ളു​ക​ൾ ഞ​ങ്ങ​ളു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ചി‌​ട്ടു​ണ്ട്. ചി​രു​വി​ന്‍റെ മ​ര​ണ​ശേ​ഷം പ​ല​രും അ​വ​രു​ടെ ത​നി​നി​റം കാ​ണി​ച്ചു. ഞാ​ൻ തീ​രെ പ്ര​തീ​ക്ഷി​ക്കാ​ത്ത​വ​ർ. അ​വ​ർ​ക്കി​നി എ​ന്നി​ൽ നി​ന്നും ഒ​ന്നും കി​ട്ടാ​നി​ല്ല. അ​വ​രെ​ല്ലാം കൂ​ടെ​ക്കൂ​ടി​യ​ത് എ​നി​ക്കൊ​പ്പ​മു​ള്ള പേ​ര് കൊ​ണ്ടാ​യി​രു​ന്നു." മേ​ഘ്ന​യു​ടെ വാ​ക്കു​ക​ൾ.

Movies

ക​ർ​മാ​ടി​യാ​യി സു​ദേ​വ് നാ​യ​ർ; ടോ​ക്സി​ക് ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ  

ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ൻ-​ഇ​ന്ത്യ​ൻ ചി​ത്രം ടോ​ക്സി​കി​ലെ സു​ദേ​വ് നാ​യ​രു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. യാ​ഷ് നാ​യ​ക​നാ​കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ക​ർ​മാ​ടി എ​ന്ന ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​മാ​യാ​ണ് സു​ദേ​വ് നാ​യ​ർ എ​ത്തു​ന്ന​ത്.

സു​ദേ​വി​ന്‍റെ ക​രി​യ​റി​ൽ‌ വ​ലി​യ വ​ഴി​ത്തി​രി​വാ​കാ​ൻ പോ​കു​ന്ന വേ​ഷ​മാ​ണ് ടോ​ക്സി​ക്കി​ലേ​ത് എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

സു​ദേ​വ് നാ​യ​ർ അ​ഭി​ന​യി​ച്ച അ​വ​സാ​ന മൂ​ന്ന് തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളും വ​ൻ ഹി​റ്റു​ക​ളാ​യി​രു​ന്നു. ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ നാ​യ​ക​നാ​യ ദേ​വ​ര, പ​വ​ൻ ക​ല്യാ​ണി​ന്‍റെ ‘ഒ​ജി’, ചി​ര​ഞ്ജീ​വി ചി​ത്രം ‘മ​ന ശ​ങ്ക​ര വീ​ര പ്ര​സാ​ദ് ഗാ​രു’ എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ താ​രം ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ‌ ചെ​യ്തി​രു​ന്നു.

1940ക​ൾ മു​ത​ൽ 1970ക​ൾ വ​രെ​യു​ള്ള പോ​സ്റ്റ്-​കൊ​ളോ​ണി​യ​ൽ ഗോ​വ​യാ​ണ് ‘ടോ​ക്സി​ക്കി’​ന്‍റെ ക​ഥാ​ഭൂ​മി. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ​യും അ​ധോ​ലോ​ക സം​ഘ​ങ്ങ​ളു​ടെ​യും വ​ള​ർ​ച്ച​യും ത​ക​ർ​ച്ച​യു​മാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. ഏ​റെ ആ​ഴ​വും സ​ങ്കീ​ർ​ണ​ത​യും നി​റ​ഞ്ഞ ക​ഥാ​പാ​ത്ര​മാ​ണ് സു​ദേ​വി​ന്‍റേ​ത് എ​ന്നാ​ണ് സൂ​ച​ന​ക​ൾ.

‘കെ​ജി​എ​ഫ്’ ഫ്രാ​ഞ്ചൈ​സി​ക്ക് ശേ​ഷം യ​ഷ് തി​രി​ച്ചെ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ൽ, അ​ദ്ദേ​ഹം ‘റാ​യ’, ‘ടി​ക്ക​റ്റ്’ എ​ന്നീ ര​ണ്ട് വ്യ​ത്യ​സ്ത ഭാ​വ​ങ്ങ​ളു​ള്ള, ഇ​ര​ട്ട വേ​ഷ​ത്തി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ന​യ​ൻ​താ​ര, കി​യാ​ര അ​ദ്വാ​നി, സു​ദേ​വ് നാ​യ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന വ​ൻ താ​ര​നി​ര​ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ‘ല​യേ​ഴ്സ് ഡ​യ​സ്’, ‘മൂ​ത്തോ​ൻ’ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ഗീ​തു മോ​ഹ​ൻ​ദാ​സ് ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ‘ടോ​ക്സി​ക്’. യ​ഷി​നൊ​പ്പം ചേ​ർ​ന്ന് ഗീ​തു ത​ന്നെ തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ഈ ‘​ഡാ​ർ​ക്ക് ഫെ​യ​റി ടെ​യി​ലി​ൽ’ സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് ര​വി ബ​സ്രൂ​ർ ആ​ണ്. രാ​ജീ​വ് ര​വി​യാ​ണ് ഛായാ​ഗ്ര​ഹ​ണം. 2026 മാ​ർ​ച്ച് 19-നാ​ണ് സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്.

Movies

നീ​നാ കു​റു​പ്പേ, നി​ങ്ങ​ൾ പു​ഴു​ത്തു​ചാ​കും; കു​ടും​ബ​സം​ഗ​മ​ത്തി​ന് പി​ന്നാ​ലെ അ​മ്മ​യി​ൽ ന​ടി​മാ​രു​ടെ വാ​ക്പോ​ര്  

മ​ല​യാ​ള ​സി​നി​മാ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ വീ​ണ്ടും വാ​ക്പോ​ര്. പ​ര​സ്പ​രം പോ​ർ​വി​ളി​ക്കു​ന്ന ന​ടി​മാ​രു​ടെ ശ​ബ്ദ​സം​ഭാ​ഷ​ണ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി​പ്രി​യ​യു​ടേ​യും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം നീ​ന കു​റി​പ്പി​ന്‍റെ​യു​മെ​ന്ന് സം​ശ​യി​ക്കു​ന്ന ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ഇ​തോ​ടെ അ​മ്മ സം​ഘ​ട​ന​യെ നാ​ണം കെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് സം​ഭ​വ​ങ്ങ​ൾ വി​ക​സി​ക്കു​ന്ന​ത്. 

ക​ട​വ​ന്ത്ര രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ വ​ച്ച് ന​ട​ന്ന അ​മ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​ത്തി​ലെ പ​രി​പാ​ടി​ക​ളെ ചൊ​ല്ലി​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​തെ​ന്നാ​ണ് സൂ​ച​ന.

‘ഗ​തി​കി​ട്ടാ​തെ ന​ര​കി​ച്ച് ചാ​കും, പു​ഴു​ത്ത് പു​ഴു​ത്ത് ചാ​കും’ എ​ന്നും തു​ട​ങ്ങി​യ ശാ​പ​വാ​ക്കു​ക​ളും വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ളും നി​റ​ഞ്ഞ ഓ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ളാ​ണ് ല​ക്ഷ്മി​പ്രി​യ ആ​ഭ്യ​ന്ത​ര ഗ്രൂ​പ്പി​ലി​ട്ട​ത്. 

ല​ക്ഷ്മി​പ്രി​യ​യു​ടെ ഈ ​പ്ര​തി​ക​ര​ണം അ​തി​രു​വി​ട്ട​താ​ണെ​ന്നും സം​ഘ​ട​ന​യു​ടെ അ​ന്ത​സി​ന് ചേ​രാ​ത്ത​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി നീ​നാ കു​റു​പ്പും രം​ഗ​ത്തെ​ത്തി. 

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​നി​ടെ ല​ക്ഷ്മി​പ്രി​യ കോ​ഡി​നേ​റ്റ് ചെ​യ്ത പ്രോ​ഗ്രാ​മി​ൽ ഒ​രു കു​ട്ടി​യെ സ്റ്റേ​ജി​ൽ ക​യ​റാ​ൻ നീ​ന അ​നു​വ​ദി​ച്ചി​ല്ല എ​ന്ന ത​ർ​ക്ക​മാ​ണ് ഇ​ത്ര വ​ലി​യ വാ​ക്പോ​രി​ലേ​ക്ക് ക​ലാ​ശി​ച്ച​ത്.

ല​ക്ഷ്മി​പ്രി​യ​യു​ടെ ഓ​ഡി​യോ മെ​സേ​ജി​ന്‍റെ പൂ​ർ​ണ​രൂ​പം

നീ​നാ കു​റു​പ്പേ, മാ​ഡം നി​ങ്ങ​ൾ എ​ത്ര വ​ലി​യ സ്ത്രീ ​ആ​ണെ​ങ്കി​ലും നി​ങ്ങ​ൾ​ക്ക് ഒ​രു​പാ​ട് പേ​രു​ടെ ശാ​പം ഉ​ണ്ടാ​കും. നി​ങ്ങ​ൾ ഗ​തി കി​ട്ടാ​തെ ന​ര​കി​ച്ച് ന​ര​കി​ച്ച് ന​ര​കി​ച്ചേ ചാ​വു​ക​യു​ള്ളൂ ഞാ​ൻ എ​ഴു​തി വ​ച്ചു ത​രാം. നി​ങ്ങ​ൾ ഇ​തി​ന്റെ പേ​രി​ൽ എ​ന്നെ​ക്കു​റി​ച്ച് എ​ന്ത് പ​രാ​തി പ​റ​ഞ്ഞാ​ലും എ​ന്ത് കോ​പ്പ് ചെ​യ്തു എ​ന്ന് പ​റ​ഞ്ഞാ​ലും എ​നി​ക്കൊ​രു പു​ല്ലും ഇ​ല്ല. 

ഞ​ങ്ങ​ളു​ടെ ഡാ​ൻ​സ് ക​ഴി​ഞ്ഞി​ട്ട് എ​ത്ര സ​മ​യം ക​ഴി​ഞ്ഞാ​ണ് നി​ങ്ങ​ളു​ടെ ഫാ​ഷ​ൻ ഷോ ​ഉ​ള്ള​ത്. എ​നി​ക്ക​റി​യാ​ലോ, ഞാ​ൻ ഇ​തി​ന​ക​ത്തു​ള്ള ഒ​രു കോ​ർ​ഡി​നേ​റ്റ​ർ ത​ന്നെ​യ​ല്ലേ. ഏ​ത് പ്രോ​ഗ്രാം ക​ഴി​ഞ്ഞി​ട്ട് ഏ​ത് എ​ങ്ങ​നെ എ​ന്നു​ള്ള​തെ​ന്ന് എ​നി​ക്ക​റി​യാം.

കോ​സ്റ്റ്യൂം ഇ​ട്ടു നി​ന്ന ഒ​രു കൊ​ച്ചി​നെ സ്റ്റേ​ജി​ൽ ക​യ​റാ​ൻ നി​ങ്ങ​ൾ സ​മ്മ​തി​ച്ചി​ട്ടി​ല്ല. എ​ന്നി​ട്ട് എ​ന്താ​യി എ​ന്തെ​ങ്കി​ലും ഒ​രു കാ​ര്യ​ത്തി​ൽ മാ​ന്യ​മാ​യി സ്റ്റേ​ജി​ൽ ക​യ​റാ​നോ, വി​ള​ക്ക് ക​ത്തി​ക്കു​ന്നി​ട​ത്ത് നി​ൽ​ക്കാ​നോ, ലാ​ലേ​ട്ട​നെ ആ​ദ​രി​ക്കു​ന്നി​ട​ത്ത് നി​ൽ​ക്കാ​നോ നി​ങ്ങ​ൾ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ടോ?.

നി​ങ്ങ​ളു​ടെ അ​ടു​ത്ത് വേ​ണ്ട വേ​ണ്ട വേ​ണ്ട വേ​ണ്ട എ​ന്ന് ഞാ​ൻ വി​ചാ​രി​ച്ചി​ട്ടു​ണ്ട്. നി​ങ്ങ​ൾ എ​ന്ത് പ​ട്ടി ഷോ​യാ​ണ് സ്ത്രീ​യെ ഞ​ങ്ങ​ളു​ടെ പ്രോ​ഗ്രാം സ്ഥ​ല​ത്ത് കി​ട​ന്ന് കാ​ണി​ച്ച​ത്. പൂ​വും മാ​യും കാ​യും ഒ​ക്കെ പ​റ​ഞ്ഞു, നി​ങ്ങ​ൾ എ​ന്തു പ​ന്ന സ്ത്രീ​യാ​ണ്. നി​ങ്ങ​ൾ ഒ​രു സ്ത്രീ ​ത​ന്നെ​യാ​ണോ.

സ്ത്രീ ​എ​ന്ന് പ​റ​യു​മ്പോ​ൾ അ​തി​ന് കു​റ​ച്ചു​കൂ​ടെ മാ​ന്യ​ത​യു​ണ്ട്. സ്ത്രീ​ക​ൾ​ക്ക് പോ​ലും ഒ​രു അ​പ​മാ​ന​മാ​ണ് നി​ങ്ങ​ൾ, വി​ഷ​മാ​ണ് നി​ങ്ങ​ൾ. നി​ങ്ങ​ളാ​ണ് ഈ ​സം​ഘ​ട​ന​യി​ലെ ഏ​റ്റ​വും വി​ഷം നി​റ​ഞ്ഞ സ്ത്രീ. ​ഈ പാ​വം ആ ​കൊ​ച്ച് പ്രോ​ഗ്രാ​മി​ന് വേ​ണ്ടി ഒ​രു​ങ്ങി നി​ന്നി​ട്ട്, എ​ത്ര സ​മ​യം ക​ഴി​ഞ്ഞി​ട്ടാ​ണ് നി​ങ്ങ​ളു​ടെ ഐ​റ്റം. നി​ങ്ങ​ൾ​ൾ​ക്ക് അ​സൂ​യ കൊ​ണ്ട് മാ​ത്ര​മാ​ണ്.

ആ ​കൊ​ച്ചി​ന് എ​ന്നെ ആ ​വി​വ​രം അ​റി​യി​ക്കാ​നു​ള്ള ഒ​രു സ​മ​യം പോ​ലും നി​ങ്ങ​ൾ കൊ​ടു​ത്തി​ട്ടി​ല്ല. നി​ങ്ങ​ൾ എ​ന്താ മാ​ന​ത്തു നി​ന്ന് പൊ​ട്ടി വീ​ണ​താ​ണോ, നി​ങ്ങ​ളു​ടെ ത​ല​യി​ൽ കൂ​ടെ ആ​ണോ ഈ ‘​അ​മ്മ’ അ​സോ​സി​യേ​ഷ​നി​ലെ 504 അം​ഗ​ങ്ങ​ളു​ടെ​യും കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

നീ​നാ കു​റു​പ്പേ പ​റ, നി​ങ്ങ​ൾ പ​റ, നി​ങ്ങ​ളെ കൊ​ണ്ട് ഞാ​ൻ ഇ​തി​ന് സ​മാ​ധാ​നം പ​റ​യി​പ്പി​ക്കും. നി​ങ്ങ​ൾ ക​ര​യും, ഞ​ങ്ങ​ൾ​ക്ക് ആ​ർ​ക്കെ​ങ്കി​ലും നി​ങ്ങ​ളെ വ്യ​ക്തി​പ​ര​മാ​യി​ട്ട് ഇ​ഷ്ട​മു​ണ്ടോ. ന​മ്മ​ൾ സ്നേ​ഹം കൊ​ടു​ത്താ​ണ് സ്നേ​ഹം മേ​ടി​ക്കേ​ണ്ട​ത്, ബ​ഹു​മാ​നം കൊ​ടു​ത്താ​ണ് ബ​ഹു​മാ​നം മേ​ടി​ക്കേ​ണ്ട​ത്.

ഇ​ല​ക്‌​ഷ​ന് മു​മ്പ് എ​ല്ലാ മ​നു​ഷ്യ​രെ​യും നി​ങ്ങ​ൾ ഓ​ടി ന​ട​ന്ന് വി​ളി​ച്ചു പ​റ​ഞ്ഞു, ഞാ​ൻ ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ല അ​ത്, ല​ക്ഷ്മി​പ്രി​യ​യ്ക്ക് വോ​ട്ട് കൊ​ടു​ക്ക​രു​ത് എ​ന്ന്. അ​തി​ന്‍റെ തെ​ളി​വ് സ​ഹി​തം ഞ​ങ്ങ​ളു​ടെ കൈ​യി​ൽ ഉ​ണ്ട്. എ​നി​ക്ക് അ​ത് പു​ല്ല് ആ​ണ്. ഈ​ശ്വ​ര​നാ​ണ് നീ​നാ​ക്കു​റി​പ്പ് അ​ല്ല, ല​ക്ഷ്മി​പ്രി​യ​യു​ടെ ജാ​ത​കം എ​ഴു​തു​ന്ന​ത്. നീ​നാ കു​റി​പ്പി​ന് ഒ​രു ഉ​ണ്ട​യും സാ​ധി​ക്കി​ല്ല ഈ ​ലോ​ക​ത്ത്.

ഇ​ത്ര​യും വ​ലി​യ ലോ​ക​ത്തി​ൽ നി​ങ്ങ​ൾ എ​ന്താ​ണ്, അ​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ൾ എ​ന്താ​ണ്, ന​മ്മ​ൾ ആ​രാ​ണ് അ​ത് നി​ങ്ങ​ൾ വി​ചാ​രി​ക്ക​ണം. പൊ​ട്ട​ക്കു​ഴി​യി​ലെ ത​വ​ള​യ്ക്ക് ഇ​താ​ണ് സ്വ​ർ​ഗ​ലോ​കം എ​ന്ന്. ഭ​ക്ഷ​ണ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്നു, ഡാ​ൻ​സി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്നു, അ​തി​ൽ ഇ​ട​പെ​ടു​ന്നു ഇ​തി​ൽ ഇ​ട​പെ​ടു​ന്നു. നി​ങ്ങ​ൾ ചെ​യ്യു​ന്ന എ​ന്തെ​ങ്കി​ലും കാ​ര്യ​ത്തി​ൽ ഞ​ങ്ങ​ൾ ഇ​ത്ര​യും 16 അം​ഗ​ങ്ങ​ൾ ഉ​ണ്ട​ല്ലോ ഞ​ങ്ങ​ൾ ആ​രെ​ങ്കി​ലും ഇ​ട​പെ​ട്ടി​ട്ടു​ണ്ടോ സ്ത്രീ​യെ.

അ​വ​ന​വ​നെ ഏ​ൽ​പ്പി​ക്കു​ന്ന ജോ​ലി അ​വ​ന​വ​ൻ ചെ​യ്യ​ണം മ​ന​സ്സി​ലാ​യോ, ഞ​ങ്ങ​ൾ ഇ​ത്ര ആ​ൾ​ക്കാ​രു​ടെ ശാ​പം നി​ങ്ങ​ൾ​ക്ക് എ​ന്താ​യാ​ലും ഉ​ണ്ടാ​കും. ഞ​ങ്ങ​ളു​ടെ ആ ​പ്രോ​ഗ്രാ​മി​ന് അ​ത് എ​ങ്ങ​നെ ബാ​ധി​ച്ചു എ​ന്നു​ള്ള​ത് നി​ങ്ങ​ൾ​ക്ക് അ​റി​ഞ്ഞു​കൂ​ടാ. നി​ങ്ങ​ൾ ചെ​യ്യു​ന്ന ഒ​രു പ്രോ​ഗ്രാ​മി​ൽ ഞാ​നാ​ണ് നി​ങ്ങ​ളു​ടെ ഒ​രു ആ​ർ​ട്ടി​സ്റ്റി​നെ ഇ​ങ്ങ​നെ കൊ​ണ്ടു​വ​ന്നി​ട്ട് വി​ടാ​തെ ത​ട​സ്സ​പ്പെ​ടു​ത്തി പി​ടി​ച്ചു വ​ച്ചാ​ൽ.. നി​ങ്ങ​ൾ ചെ​യ്ത​ത് ഒ​ട്ടും മ​ര്യാ​ദ​യാ​യി​ല്ല. 

പി​ന്നെ നി​ങ്ങ​ൾ അ​ർ​ഹി​ക്കു​ന്ന രീ​തി​യി​ലേ നി​ങ്ങ​ൾ​ക്ക് കി​ട്ടു​ക​യു​ള്ളൂ. നി​ങ്ങ​ൾ അ​വി​ടെ കി​ട​ന്ന് എ​ന്തൊ​ക്കെ​യാ​ണ് കാ​ണി​ച്ചു​കൂ​ട്ടി​യ​ത്. ഒ​ന്ന് റി​വൈ​ൻ​ഡ് ചെ​യ്തു നോ​ക്കി​ക്കേ, നി​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും മാ​ന​സി​ക​പ്ര​ശ്നം ഉ​ണ്ടെ​ങ്കി​ൽ പോ​യി ട്രീ​റ്റ്മെ​ന്‍റ് എ​ടു​ക്ക​ണം.

അ​ത​ല്ലാ​തെ വേ​റെ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മാ​ണെ​ങ്കി​ൽ അ​തി​ന് നി​ങ്ങ​ളാ​ണ് പ​രി​ഹാ​രം ക​ണ്ടെ​ത്തേ​ണ്ട​ത്. അ​തി​ന് ഞ​ങ്ങ​ൾ 16 പേ​ർ​ക്കും ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. അ​വ​ന​വ​ൻ ഒ​ന്ന് ഒ​തു​ങ്ങ​ണം ആ​ദ്യ​മേ, ഞ​ങ്ങ​ൾ ഒ​ക്കെ ത​ല​യി​ൽ കൂ​ടെ വ​ണ്ടി ഓ​ടി ത​ന്നെ​യാ​ണ് ന​ട​ന്ന​ത്. ഇ​വി​ടെ​യു​ള്ള 16 പേ​രും ഈ​ക്വ​ലി എ​ഫ​ർ​ട്ട് എ​ടു​ത്തി​ട്ടു​ണ്ട്.

സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ ചേ​ട്ട​ൻ ഇ​വി​ടെ ഇ​ല്ലാ​യി​രു​ന്നു എ​ന്നു​ള്ള​തേ​യു​ള്ളൂ അ​പ്പോ​ഴ​പ്പോ ഓ​രോ കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം ന​മ്മ​ളെ വി​ളി​ച്ച് ചോ​ദി​ക്കു​ക​യും ആ ​ടെ​ൻ​ഷ​ൻ അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ന​സു​കൊ​ണ്ട് ചേ​ട്ട​ൻ ന​മ്മു​ടെ കൂ​ടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ല്ലാ​വ​രും അ​വ​ര​വ​ർ​ക്ക് ഏ​ൽ​പ്പി​ച്ച ജോ​ലി ചെ​യ്തു. നി​ങ്ങ​ൾ​ക്ക് എ​ന്ത് എ​ന്ത് എ​ക്സ്ട്രാ ഫി​റ്റിം​ഗ് ആ​ണ് വ​ന്ന​ത്. 

എ​നി​ക്ക് നി​ങ്ങ​ളെ വി​ളി​ച്ച് സം​സാ​രി​ക്കാ​ൻ താ​ല്പ​ര്യ​മി​ല്ല, എ​നി​ക്ക്  ക​ണ്ണെ​ടു​ത്താ​ൽ  ക​ണ്ടു​കൂ​ടാ, ഞാ​ൻ ഇ​വ​ർ​ക്ക് എ​ന്ത് വൈ​രാ​ഗ്യ​മാ​ണ് ചെ​യ്ത​തെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല.  തു​ട​ക്കം തൊ​ട്ട് ഈ ​സ്ത്രീ എ​ന്നോ​ട് എ​ങ്ങ​നെ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. 

ഞാ​ൻ ഇ​വ​രെ ഒ​ഴി​വാ​ക്കി വി​ടു​ക​യാ​യി​രു​ന്നു. അ​വ​ർ​ക്ക് എ​ന്താ പ്ര​ശ്നം എ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. ആ​കെ ഒ​ന്നോ ര​ണ്ടോ പ​ട​ത്തി​ലെ ​ഇ​വ​രു​ടെ കൂ​ടെ അ​ഭി​ന​യി​ച്ചി​ട്ടു​ള്ളൂ. എ​ന്തോ ഞാ​നും അ​വ​രു​മാ​യി ചേ​രി​ല്ല എ​ന്നാ​ണ് ആ​ദ്യം വി​ചാ​രി​ച്ചി​രു​ന്ന​ത്. പ​ക്ഷേ ഒ​രു കൃ​മി എ​പ്പോ​ഴും ഒ​രു കൃ​മി ആ​യി​രി​ക്കും.

ഒ​രു വി​ഷം എ​പ്പോ​ഴും ഒ​രു വി​ഷം ആ​യി​രി​ക്കും. നി​ങ്ങ​ൾ ആ​രു​മാ​യി​ട്ടാ ചേ​രു​ന്ന​ത്, നി​ങ്ങ​ൾ ചേ​രു​ന്ന ഒ​രു വ്യ​ക്തി​യെ പ​റ​ഞ്ഞു താ. ​എ​നി​ക്ക് നി​ങ്ങ​ളോ​ട് വൈ​രാ​ഗ്യ​മൊ​ന്നു​മി​ല്ല, ഇ​ന്ന് നി​ങ്ങ​ളെ വി​ളി​ച്ച് അ​ഭി​ന​ന്ദി​ക്ക​ണം എ​ന്ന് ക​രു​തി​യി​രു​ന്ന​താ​ണ്. എ​നി​ക്ക് തൊ​ണ്ട​യ്ക്ക് സു​ഖ​മി​ല്ലാ​തി​രു​ന്നി​ട്ടും ആ​ന്‍റി​ബ​യോ​ട്ടി​ക്സ് ക​ഴി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്. പ​ക്ഷേ, സ്റ്റേ​ജി​ൽ ക​യ​റാ​ത്ത​തി​ന്‍റെ പേ​രി​ൽ ആ ​കു​ഞ്ഞി​നെ എ​ല്ലാ​വ​രും ചീ​ത്ത പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ൾ ക​ര​ഞ്ഞു​കൊ​ണ്ട് എ​നി​ക്ക് വോ​യി​സ് മെ​സേ​ജ് അ​യ​ച്ചു. ഡ്ര​സ് ചെ​യ്ത് വ​ന്ന ആ ​കു​ട്ടി​യെ നി​ങ്ങ​ൾ പി​ടി​ച്ചു​വ​ച്ചു.

നി​ങ്ങ​ൾ  ആ​രാ​ണ്? ഇ​വി​ടു​ത്തെ പോ​ലീ​സോ ? അ​തോ ‘അ​മ്മ’​യു​ടെ പ്ര​സി​ഡ​ന്‍റോ? ഇ​വ​രും ഒ​രു മെം​ബ​ർ മാ​ത്ര​മ​ല്ലേ ശ്വേ​ത ചേ​ച്ചി, കു​ക്കു ചേ​ച്ചി. ന​മ്മ​ളെ​ല്ലാം ക​ഷ്ട​പ്പെ​ടു​ന്ന​ത് ‘അ​മ്മ’ എ​ന്ന കു​ടും​ബ​ത്തി​ന് വേ​ണ്ടി​യാ​ണ്.

അ​ല്ലാ​തെ വീ​ട്ടു​കാ​ര്‍​ക്ക് ഉ​ണ്ടാ​ക്കി കൊ​ടു​ക്കാ​നാ​ക​ല്ല. അ​വി​ടെ​യു​ള്ള അ​മ്മ​മാ​രു​ടെ ക​ണ്ണു​നീ​ർ വീ​ഴ്ത്തി​യ നി​ങ്ങ​ൾ പു​ഴു​ത്തു ന​ര​കി​ച്ചേ ചാ​കൂ. ഞ​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും ശാ​പം നി​ന​ക്ക് ഉ​ണ്ടാ​കും, നീ ​ഇ​ത്ര വൃ​ത്തി​കെ​ട്ട​വ​ളാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ൽ നീ ​കേ​സ് കൊ​ടു​ത്താ​ലും എ​നി​ക്കൊ​രു കു​ന്ത​വു​മി​ല്ല. 

നീ​നാ കു​റു​പ്പേ എ​ഴു​തി​വ​ച്ചോ, നി​ന്‍റെ അ​ന്ത്യം ഞ​ങ്ങ​ൾ കാ​ണും. എ​ന്‍റെ ആ​ത്മാ​വെ​ങ്കി​ലും കാ​ണും. നീ ​പു​ഴു​ത്ത് പു​ഴു​ത്ത് ചാ​കും. ഇ​തി​ന്‍റെ പേ​രി​ൽ എ​ന്ത് ന​ട​പ​ടി വ​ന്നാ​ലും എ​നി​ക്കൊ​ന്നു​മി​ല്ല. നി​ങ്ങ​ൾ ആ​രാ​ണ് ഞ​ങ്ങ​ളു​ടെ ആ​ണു​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​ക്കെ മോ​ശം പ​റ​യാ​ൻ? നി​ങ്ങ​ൾ​ക്ക് പ്രി​യ​പ്പെ​ട്ട​വ​ർ മാ​ത്ര​മേ ഇ​തി​ന​ക​ത്തു​ള്ളോ? ഞ​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​രും ഒ​രു​പോ​ലെ​യാ​ണ്. പ​ല​രും നി​ന്നോ​ട് എ​തി​ർ​ത്ത് പ​റ​ഞ്ഞ് ഞ​ങ്ങ​ളു​ടെ കൂ​ടെ നി​ന്നി​ട്ടു​ണ്ട്. 

ഞാ​ൻ വി​ചാ​രി​ച്ചി​രു​ന്ന​ത് നി​ങ്ങ​ൾ​ക്ക് എ​ന്നോ​ട് മാ​ത്ര​മേ പ്ര​ശ്ന​മു​ള്ളൂ എ​ന്നാ​ണ്. ചി​ല​രു​ടെ എ​ന​ർ​ജീ​സ് ത​മ്മി​ൽ ചേ​രു​ന്നു​ണ്ടാ​വി​ല്ല, ന​മ്മ​ളോ​ട് അ​വ​ർ ഒ​രു ശ​ത്രു​ത​യും ചെ​യ്തി​ട്ടു​ണ്ടാ​വി​ല്ല പ​ക്ഷേ ന​മു​ക്ക് അ​വ​ർ ശ​ത്രു​ക്ക​ൾ ആ​യി​രി​ക്കും. എ​നി​ക്ക് നി​ങ്ങ​ളോ​ട് ഒ​ന്നു​മി​ല്ല, പ​ക്ഷേ നി​ങ്ങ​ൾ​ക്ക് എ​ന്നോ​ട് അ​ങ്ങ​നെ​യാ​ണെ​ന്നാ​ണ് ഞാ​ൻ അ​ങ്ങ​നെ വി​ചാ​രി​ച്ചി​രു​ന്ന​ത്.

നി​ങ്ങ​ൾ​ക്ക് എ​ന്ത് ക​ഴി​വാ​ണ് ഉ​ള്ള​ത്, അ​തൊ​ന്നു പ​റ. ഈ ​ആ​ളു​ക​ളു​ടെ അ​ടു​ത്ത് വ​ഴ​ക്കി​ടാ​നും അ​വ​രു​ടെ മേ​ത്ത് കു​തി​ര ക​യ​റാ​നും അ​വ​രെ​യൊ​ക്കെ ചീ​ത്ത​പ​റ​യാ​നും അ​വ​രെ വെ​റു​പ്പി​ക്കു​ക എ​ന്ന​ല്ലാ​തെ എ​ന്ത് ക​ഴി​വു​ണ്ട്.

നി​ങ്ങ​ൾ ആ​രാ വി​ശ്വോ​ത്ത​ര ന​ടി​യോ? നി​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ​യാ​ണ് ഈ ‘​അ​മ്മ’​യി​ൽ മെ​മ്പ​ർ​ഷി​പ്പ് കി​ട്ടി​യെ​ന്ന് പോ​ലും എ​നി​ക്ക​റി​യി​ല്ല. നി​ങ്ങ​ൾ എ​ന്ത് ക്യാ​ര​ക്ട​ർ ആ​ണ് അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്തോ ഈ​ശ്വ​ര ഭാ​ഗ്യം ഉ​ള്ള​തു​കൊ​ണ്ട് നി​ങ്ങ​ൾ സി​നി​മ​യി​ൽ വ​ന്നു, നി​ങ്ങ​ൾ ഇ​ത്ര​യും വ​ലി​യ മ​ഹ​ത്താ​യ ഒ​രു സം​ഘ​ട​ന​യി​ൽ  മെ​മ്പ​ർ ആ​യി. അ​ത്ര​യേ ഉ​ള്ളൂ നീ​നാ കു​റു​പ്പ് മാ​ഡം അ​ത്ര​യേ ഉ​ള്ളൂ.

നി​ങ്ങ​ൾ​ക്ക് ന​ന്നാ​യി സം​സാ​രി​ക്കാ​ൻ പോ​ലും അ​റി​യി​ല്ല, നാ​ക്ക് പോ​ലും നി​ങ്ങ​ൾ​ക്ക് തി​രി​യി​ല്ല. ചേ​മ്പ് പു​ഴു​ങ്ങി​യ​ത് വാ​യി​ൽ ഇ​ട്ട​ത് പോ​ലെ​യാ​ണ് നി​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​ത്. ഇം​ഗ്ലി​ഷ് പ​റ​ഞ്ഞാ​ലും മ​ല​യാ​ളം പ​റ​ഞ്ഞാ​ലും അ​ത് ആ​ൾ​ക്കാ​ർ​ക്ക് മ​ന​സി​ലാ​വി​ല്ല. പി​ന്നെ സൗ​ന്ദ​ര്യം, നി​ങ്ങ​ളെ​ക്കാ​ളും സൗ​ന്ദ​ര്യ​മു​ള്ള ആ​ൾ​ക്കാ​രു​ണ്ട്, നി​ങ്ങ​ൾ എ​ന്‍റെ അ​മ്മ​യെ ക​ണ്ടു നോ​ക്ക​ണം. 

എ​ന്‍റെ അ​മ്മ എ​ന്ത് സു​ന്ദ​രി​യാ​ണ്, എ​ന്‍റെ അ​മ്മ​യു​ടെ പെ​രു​മാ​റ്റം എ​ന്ത് ന​ല്ല പെ​രു​മാ​റ്റ​മാ​ണ്. നി​ങ്ങ​ളു​ടെ പ്രാ​യ​ത്തെ മാ​ത്ര​മേ ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്നു​ള്ളൂ. അ​ല്ലാ​തെ മ​ല​യാ​ള സി​നി​മ​യ്‌​ക്കോ ഈ ​സ​മൂ​ഹ​ത്തി​നോ നി​ങ്ങ​ൾ എ​ന്തെ​ങ്കി​ലും ചെ​യ്ത​ത​താ​യി എ​ന്‍റെ അ​റി​വി​ൽ ഇ​ല്ല. നി​ങ്ങ​ൾ ചെ​യ്ത ക്യാ​ര​ക്ടേ​ഴ്സ് ചെ​യ്യാ​ൻ ഇ​വി​ടെ ആ​യി​രം പേ​രു​ണ്ട്. അ​ല്ലെ​ങ്കി​ൽ ത​ന്നെ നി​ങ്ങ​ൾ അ​ഭി​ന​യി​ച്ചു ഫ​ലി​പ്പി​ച്ച എ​ന്ത് ക്യാ​ര​ക്ട​ർ ആ​ണ് ഇ​വി​ടെ ഉ​ള്ള​ത്. 

നി​ങ്ങ​ൾ എ​ന്തു​വേ​ഷം കെ​ട്ടാ​ണ് ഈ ​കാ​ണി​ക്കു​ന്ന​ത്, ചെ​റു​പ്പ​മാ​യി​രി​ക്കു​ന്ന​താ​ണോ? അ​തി​നെ ഞാ​ൻ പ്ര​ശം​സി​ക്കു​ന്നു, അ​ത് നി​ങ്ങ​ളു​ടെ മി​ടു​ക്ക്. അ​തി​ലൊ​ന്നും ഞാ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല. ന​ര വീ​ണാ​ൽ ന​ര ഇ​ട്ടു ന​ട​ക്കും, വ​ണ്ണം വ​ച്ചാ​ൽ വ​ണ്ണം ഞാ​ൻ ഉ​ള്ള​തു​പോ​ലെ ന​ട​ക്കും.

സൗ​ന്ദ​ര്യം എ​ന്ന് പ​റ​യു​ന്ന​ത് ഒ​രു ഘ​ട​ക​മേ അ​ല്ല. ന​മ്മു​ടെ മ​ന​സി​നാ​ണ് സൗ​ന്ദ​ര്യം വേ​ണ്ട​ത്. നി​ങ്ങ​ളു​ടെ മ​ന​സ്സ് മൊ​ത്തം വി​ഷം മാ​ത്ര​മാ​ണ്. ഞാ​ൻ വീ​ണ്ടും പ​റ​യു​ന്നു, നി​ങ്ങ​ൾ ഗ​തി പി​ടി​ക്കി​ല്ല. ഇ​ത് എ​ല്ലാ​വ​രും അ​റി​യാ​ൻ വേ​ണ്ടി ഞാ​ൻ പ​ര​സ്യ​മാ​യി പ​റ​യു​ന്നു. സ​ത്യ​ത്തി​ൽ സ്റ്റേ​ജി​ൽ മൈ​ക്ക് എ​ടു​ത്ത് പ​റ​യേ​ണ്ട കാ​ര്യ​മാ​ണ് ഞാ​ൻ ഇ​പ്പോ​ൾ ഗ്രൂ​പ്പി​ൽ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം 17പേ​രി​ൽ നി​ന്നാ​ൽ നി​ന്നു, ഇ​ത് ഔ​ട്ട് ആ​യി പോ​ക​ണ​മെ​ങ്കി​ൽ ഔ​ട്ട് ആ​യി പോ​ക​ട്ടെ.

നി​ങ്ങ​ൾ അ​വി​ടെ എ​ന്താ​ണ് കാ​ണി​ച്ചു കൂ​ട്ടി​യ​ത്. എ​ന്ത് സ​മ്മ​ർ​ദ​മാ​ണ് ആ​ളു​ക​ൾ​ക്ക് കൊ​ടു​ത്ത​ത്. നി​ങ്ങ​ൾ കാ​ര​ണം രാ​ത്രി 12:30 ക്ക് ​മീ​റ്റിം​ഗ് വി​ളി​ക്കേ​ണ്ടി വ​രു​ന്നു. കാ​റ്റ​റിം​ഗി​നു വ​ന്ന ആ​ളു​ക​ൾ​പോ​ലും ഇ​തെ​ന്താ​ണെ​ന്ന് ചോ​ദി​ക്കു​ക​യു​ണ്ടാ​യി. ഇ​താ​ണോ ന​മ്മ​ൾ കൊ​ടു​ക്കേ​ണ്ട സാ​മൂ​ഹി​ക സ​ന്ദേ​ശം.

സം​ഘ​ട​ന​യു​ടെ സ​ൽ​പ്പേ​ര് നി​ല​നി​ർ​ത്താ​നു​ള്ള ബാ​ധ്യ​ത ന​മു​ക്കെ​ല്ലാ​വ​ർ​ക്കും ഉ​ണ്ട്. നി​ങ്ങ​ൾ അ​വി​ടെ കി​ട​ന്ന് ചീ​ത്ത പ​റ​യു​മ്പോ​ൾ അ​ത് ക​ണ്ടു​കൊ​ണ്ട് നി​ൽ​ക്കു​ന്ന ആ​ൾ​ക്കാ​രു​ണ്ട്. ആ​രെ​ങ്കി​ലും ഇ​തൊ​ക്കെ എ​ടു​ത്ത് യൂ​ട്യൂ​ബ് വി​ഡി​യോ​യി​ൽ ഇ​ട്ടാ​ൽ ഇ​പ്പോ​ൾ കി​ട്ടു​ന്ന സ്പോ​ൺ​സേ​ഴ്സി​നെ പോ​ലും കി​ട്ടി​ല്ല. ന​മ്മ​ൾ ജോ​ലി ചെ​യ്യു​ന്ന​ത് പാ​വ​പ്പെ​ട്ട അ​മ്മ​മാ​ർ​ക്ക് അ​ന്നം മേ​ടി​ക്കാ​നും മ​രു​ന്ന് മേ​ടി​ക്കാ​നു​മാ​ണ്. .

ഞാ​ൻ ഇ​സി (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി) മെ​മ്പ​ർ​മാ​രെ എ​ന്‍റെ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്നു. ഇ​ന്ന് രാ​വി​ലെ രാ​ജി​വ​യ്ക്കു​ന്ന​തി​നെ​പ്പ​റ്റി ചി​ന്തി​ച്ചാ​ണ് ഞാ​ൻ ഉ​ണ​ർ​ന്ന​ത്. അ​പ്പോ​ഴാ​ണ് ആ ​കു​ട്ടി​യു​ടെ വോ​യ്സ്നോ​ട്ട് കി​ട്ടു​ന്ന​ത്. നി​ങ്ങ​ൾ നാ​ക്കി​നെ നി​യ​ന്ത്രി​ക്ക​ണം. ആ ​കു​ഞ്ഞി​നോ​ടും ഒ​രു ശ​ത്രു​ത​യു​മി​ല്ല. നി​ങ്ങ​ൾ ഒ​രു സാ​മൂ​ഹി​ക വി​പ​ത്താ​ണ്.

സ്റ്റേ​ജി​ൽ ഒ​രു ക​മ്മി​റ്റ്‌​മെ​ന്‍റ് ഉ​ണ്ട്. എ​ല്ലാ​വ​ർ​ക്കും ആ​ശ​ങ്ക​യും ആ​കാം​ക്ഷ​യു​മൊ​ക്കെ ഉ​ണ്ടാ​കും. പ​ര​സ്പ​രം ചോ​ദി​ച്ചാ​ൽ മാ​ത്ര​മാ​ണ് കാ​ര്യ​ങ്ങ​ൾ അ​റി​യൂ. ഇ​ത്ര​യും പ്ര​ശ്ന​ങ്ങ​ൾ സ്റ്റേ​ജി​ൽ ഉ​ണ്ടാ​യി​ട്ട് എ​ന്നോ​ടു വ​ന്ന് എ​ന്തെ​ങ്കി​ലും ചോ​ദി​ച്ചോ? ര​ണ്ട​ര മ​ണി​ക്കൂ​ർ ലൈ​വ് നാ​ട​കം ചെ​യ്യു​ന്ന​ത് നി​ന​ക്ക് ആ​ലോ​ചി​ക്കാ​ൻ പോ​ലും പ​റ്റി​ല്ല. ഞാ​ന​ത് ചെ​യ്തി​ട്ടു​ണ്ട്.

സ്റ്റേ​ജി​ൽ ഒ​രു ആ​ർ​ട്ടി​സ്റ്റ് വ​ന്നി​ല്ലെ​ങ്കി​ൽ ആ ​നി​മി​ഷം അ​നു​ഭ​വി​ക്കു​ന്ന ടെ​ൻ​ഷ​ൻ നി​ന​ക്ക​റി​യു​മോ? ആ ​കു​ട്ടി​ക്ക് വ​രാ​ൻ പ​റ്റി​ല്ലെ​ങ്കി​ൽ നി​ന​ക്ക് എ​ന്നോ​ട് ഒ​ന്ന് പ​റ​യാ​മാ​യി​രു​ന്നു. അ​പ്പോ​ൾ പ​ക​ര​ത്തി​നൊ​രു സം​വി​ധാ​നം ചെ​യ്യാ​ൻ പ​റ്റും. സ്റ്റേ​ജി​ൽ ക​യ​റു​മ്പോ​ഴാ​ണ് അ​റി​യു​ന്ന​ത് ഈ ​കു​ട്ടി ഇ​ല്ലെ​ന്ന്, എ​ന്നി​ട്ട് എ​ന്തെ​ങ്കി​ലും കു​ഴ​പ്പം ഡാ​ൻ​സി​നു പ​റ്റി​യോ? ഞാ​ൻ വി​ശ്വോ​ത്ത​ര ന​ർ​ത്ത​കി​മാ​രെ കൊ​ണ്ട​ല്ല പ്രോ​ഗ്രാം ചെ​യ്യി​ച്ച​ത്.

ഞാ​ൻ എ​ന്‍റെ അ​മ്മ​മാ​രെ​ക്കൊ​ണ്ടാ​ണ് പെ​ർ​ഫോം ചെ​യ്യി​പ്പി​ച്ച​ത് ? കി​ഡ്നി സ​ർ​ജ​റി ക​ഴി​ഞ്ഞ വി​ചി​ത്ര ആ​ന്‍റി, മു​ട്ട് സ​ർ​ജ​റി ക​ഴി​ഞ്ഞ ദീ​പി​ക ആ​ന്‍റി, 80 വ​യ​സ്സു​ള്ള കൃ​ഷ്ണ​ൻ അ​ങ്കി​ൾ, 68 വ​യ​സ്സു​ള്ള ശി​വ​ൻ ചേ​ട്ട​ൻ എ​ന്നി​വ​രെ കൊ​ണ്ടാ​ണ് ഞാ​ൻ ചെ​യ്യി​പ്പി​ച്ച​ത്.

ഒ​ന്നേ​കാ​ൽ ദി​വ​സം കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ അ​ത് പ​ഠി​പ്പി​ച്ച​ത്. സ്റ്റേ​ജി​ൽ ക​യ​റി​യ​പ്പോ​ൾ അ​വ​ർ അ​നു​ഭ​വി​ച്ച ഒ​രു സ​ന്തോ​ഷം ഉ​ണ്ട​ല്ലോ ആ ​സ​ന്തോ​ഷ​മാ​ണ് എ​നി​ക്ക് അ​നു​ഗ്ര​ഹ​മാ​യി വ​രു​ന്ന​ത്. ആ ​സ​ന്തോ​ഷം ഞാ​ൻ ന​ല്ല​പോ​ലെ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ഴും എ​ൻ​റെ മ​ന​സ്സ് നി​റ​ഞ്ഞാ​ണ് ഇ​രി​ക്കു​ന്ന​ത്.

ആ ​മ​ന​സ് നി​റ​ഞ്ഞു ത​ന്നെ നി​ങ്ങ​ളെ ഞാ​ൻ ശ​പി​ക്കു​ക​യും ചെ​യ്യും. ഒ​രാ​ളോ​ടും ചെ​യ്യ​രു​ത് ഇ​ങ്ങ​നെ​യൊ​ന്നും. ല​ക്ഷ്മി​പ്രി​യ എ​ന്ന് പ​റ​ഞ്ഞ വ്യ​ക്തി ആ​യ​തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ എ​ന്ന് ഞാ​ൻ വി​ചാ​രി​ക്കു​ന്നി​ല്ല. ഇ​പ്പോ​ൾ എ​നി​ക്ക് നി​ങ്ങ​ളു​ടെ സ്വ​ഭാ​വം മ​ന​സ്സി​ലാ​യി. നി​ങ്ങ​ൾ എ​ല്ലാ​വ​രോ​ടും ഇ​ങ്ങ​നെ ത​ന്നെ​യാ​ണ്.

നി​ങ്ങ​ൾ​ക്ക് ഈ ​ലോ​ക​ത്തോ​ട് മു​ഴു​വ​നും വെ​റു​പ്പാ​ണ്. വി​ദ്വേ​ഷം കൊ​ണ്ടാ​ണ് നി​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. നി​ങ്ങ​ൾ  ജീ​വി​ത​ത്തി​ൽ ച​തി​ക്കു​ക​യും വ​ഞ്ചി​ക്കു​ക​യും പ​റ്റി​യ​ഒ​ക്കെ ചെ​യ്തി​ട്ടു​ണ്ടാ​വും. സ്ത്രീ​ക​ളോ​ട് മാ​ത്ര​മാ​ണ് വെ​റു​പ്പ് എ​ന്ന് ഞാ​ൻ ആ​ദ്യം വി​ചാ​രി​ച്ചി​രു​ന്നു, പ​ക്ഷേ നി​ങ്ങ​ൾ​ക്ക് പു​രു​ഷ​ന്മാ​രോ​ടും വെ​റു​പ്പാ​ണ്.

നി​ങ്ങ​ൾ​ക്ക് ഈ ​ലോ​ക​ത്തു​ള്ള സ​ക​ല​തി​നോ​ടും വെ​റു​പ്പാ​ണ്. പു​ച്ഛ​മാ​ണ് നി​ങ്ങ​ളു​ടെ സ്ഥാ​യി ഭാ​വം. നി​ങ്ങ​ൾ​ക്ക് ഇ​ല്ലാ​ത്ത​തും ഞ​ങ്ങ​ൾ​ക്ക് ഉ​ള്ള​തും ആ​യ ഒ​രു സാ​ധ​നം ഉ​ണ്ട് വി​വേ​ക​ബു​ദ്ധി.  നി​ന​ക്ക് വി​വേ​ക​ബു​ദ്ധി​യി​ല്ല. കാ​ണി​ച്ച​ത് വെ​റും ചെ​റ്റ​ത്ത​ര​വും തെ​മ്മാ​ടി​ത്ത​ര​വു​മാ​ണ്.’’

ല​ക്ഷ്മി​പ്രി​യ​യ്ക്ക് നീ​ന കു​റു​പ്പ് ന​ൽ​കി​യ മ​റു​പ​ടി ഇ​ങ്ങ​നെ​

‘‘ല​ക്ഷ്മി, ഇ​പ്പോ​ൾ എ​നി​ക്കി​ത് പ​റ​യാ​തെ വ​യ്യ. നി​ങ്ങ​ൾ  ഇ​പ്പോ​ൾ സം​സാ​രി​ച്ച​ത് വ​ള​രെ വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ലാ​ണ്. ഇ​തി​ന്‍റെ പേ​രി​ൽ ന​ട​പ​ടി എ​ടു​ക്കു​മോ എ​ന്ന​ത​ല്ല ഇ​വി​ടു​ത്തെ പ്ര​ധാ​ന പ്ര​ശ്നം. ല​ക്ഷ്മി ഇ​പ്പോ​ൾ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം 'അ​മ്മ' എ​ന്ന സം​ഘ​ട​ന​യു​ടെ അ​ന്ത​സി​ന് ചേ​രാ​ത്ത​താ​ണ്.

മ​റു​ഭാ​ഗ​ത്ത് എ​ന്ത് പ്ര​ശ്ന​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് ഒ​രു പ​രാ​തി​യാ​യി എ​ഴു​തി ന​ൽ​കു​ക​യാ​ണ് വേ​ണ്ട​ത്. അ​ല്ലെ​ങ്കി​ൽ ആ ​പ​രാ​തി ഈ ​ഗ്രൂ​പ്പി​ൽ ഇ​ത്ത​ര​ത്തി​ല​ല്ല അ​വ​ത​രി​പ്പി​ക്കേ​ണ്ട​ത്. ഇ​പ്പോ​ൾ നി​ന്‍റെ ഈ ​സം​സാ​ര​ത്തി​ലൂ​ടെ മ​റ്റു 16 പേ​രെ കൂ​ടി നീ ​മോ​ശ​ക്കാ​രാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

‘അ​മ്മ’​യി​ലെ ഒ​രം​ഗം പോ​ലും ഇ​ത്ത​ര​ത്തി​ൽ സം​സാ​രി​ക്കാ​ൻ പാ​ടി​ല്ല. എ​ന്ത് എ​തി​ര​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​ത് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ കൊ​ണ്ടു​വ​രാം അ​ല്ലെ​ങ്കി​ൽ നേ​രി​ട്ട് പ​റ​യാം. പ​ക്ഷേ, ഒ​രു 'അ​മ്മ' മെ​മ്പ​ർ പെ​രു​മാ​റേ​ണ്ട രീ​തി ഇ​ത​ല്ല. ഒ​രു പ്രോ​ഗ്രാ​മി​നി​ടെ എ​ന്ത് പ്ര​ശ്ന​മു​ണ്ടാ​യാ​ലും ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ക്കു​ന്ന​ത് തെ​റ്റാ​ണ്. ഇ​ത് എ​ന്‍റെ തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണ്.

ല​ക്ഷ്മി​ക്ക് സ്വ​ന്തം വി​കാ​ര​ങ്ങ​ളും ദേ​ഷ്യ​വും എ​തി​ർ​പ്പും ഒ​ക്കെ ഉ​ണ്ടാ​കാം, അ​തി​നെ​യെ​ല്ലാം ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്നു. ആ​ര് തെ​റ്റ് ചെ​യ്തു, ആ​ര് ശ​രി ചെ​യ്തു എ​ന്ന​തൊ​ക്കെ എ​നി​ക്ക് മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും. എ​ങ്കി​ലും, ആ​രാ​ണെ​ങ്കി​ലും ശ​രി, ഇ​തു​പോ​ലെ​യു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളും സം​സാ​ര രീ​തി​യും അ​ത് സം​സാ​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ സ്വ​ഭാ​വ​ത്തെ​യാ​ണ് പു​റ​ത്തു​കാ​ണി​ക്കു​ന്ന​ത്.  ഇ​ങ്ങ​നെ സം​സാ​രി​ക്ക​രു​ത്; ഇ​ത​ല്ല അ​മ്മ.’’

Movies

ഭ​ര​ണി​ക്കാ​വി​ന്‍റെ മു​ദ്ര പ​തി​ഞ്ഞ മ​ന​സ് മ​ന​സി​ന്‍റെ കാ​തി​ൽ...

മ​ന​സ് മ​ന​സി​ന്‍റെ കാ​തി​ൽ ര​ഹ​സ്യ​ങ്ങ​ൾ
മ​ന്ത്രി​ക്കും മ​ധു​വി​ധു രാ​ത്രി
മ​ന്ത്രി​ക്കും മ​ധു​വി​ധു രാ​ത്രി...

തേ​ൻ നി​ലാ​വി​ന്‍റെ കു​ളി​ർ​മ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​നു​ഭ​വി​ക്കു​ന്നു ഭ​ര​ണി​ക്കാ​വ് ശി​വ​കു​മാ​റും ആ​ർ.​കെ. ശേ​ഖ​റും ചേ​ർ​ന്ന് സൃ​ഷ്ടി​ച്ച മ​നോ​ഹ​ര​മാ​യ ഈ ​ഗാ​നം. 1976ൽ ​പു​റ​ത്തി​റ​ങ്ങി​യ ചോ​റ്റാ​നി​ക്ക​ര അ​മ്മ എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി അ​ന്ന​ത്തെ യു​വ​ഗാ​ന​ര​ച​യി​താ​വാ​യ ഭ​ര​ണി​ക്കാ​വ് ശി​വ​കു​മാ​ർ ര​ചി​ച്ച ഗാ​നം കേ​ൾ​ക്കു​മ്പോ​ൾ അ​തി​മ​ധു​ര​മാ​യ ഒ​ര​നു​ഭ​വം ത​ന്നെ ആ​ണ്. എ​ന്നാ​ൽ ഗാ​ന​ര​ച​ന​യു​ടെ നി​മി​ഷ​ങ്ങ​ൾ അ​ത്ര സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ല എ​ന്ന് പ​റ​യാം.

ഭ​ര​ണി​ക്കാ​വ് ശി​വ​കു​മാ​ർ ത​ന്നെ ഈ ​ഗാ​ന​സൃ​ഷ്ടി​യു​ടെ സ​മ​യ​ത്ത് ഉ​ണ്ടാ​യ വേ​ദ​ന​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന മ​ല​യാ​ളം പ​ത്ര​ത്തി​ന്‍റെ ലേ​ഖ​ക​നാ​യി​രു​ന്ന മ​ണി.​എ​സ്. തി​രു​വ​ല്ല​യോ​ടാ​ണ് ഗാ​ന ര​ച​ന​യു​ടെ പി​ന്നി​ലെ ക​ഥ ഭ​ര​ണി​ക്കാ​വ് പ​റ​ഞ്ഞ​ത്.

2005-2006 കാ​ല​ഘ​ട്ട​ത്തി​ൽ മ​ല​യാ​ളം പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു കൊ​ണ്ടി​രു​ന്ന മ​ല​യാ​ള സി​നി​മാ​ഗാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​ര​മ്പ​ര​യ്ക്കു വേ​ണ്ടി​യാ​ണ് ഭ​ര​ണി​ക്കാ​വി​നെ മ​ണി.​എ​സ്. തി​രു​വ​ല്ല കാ​ണു​ന്ന​ത്.

(എ​ഴു​ത്തു​കാ​ര​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നും ആ​ണ് ലേ​ഖ​ക​ൻ) ഭ​ര​ണി​ക്കാ​വ് താ​മ​സി​ച്ചി​രു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ വ​ഴു​ത​ക്കാ​ട് ഫോ​റ​സ്റ്റ് ഓ​ഫീ​സ് ലൈ​നി​ലു​ള്ള വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു ആ ​ക​ണ്ടു​മു​ട്ട​ൽ. മ​ന​സി​ൽ എ​ന്നും മാ​യാ​തെ കി​ട​ക്കു​ന്ന മ​ന​സ് മ​ന​സി​ന്‍റെ കാ​തി​ൽ... എ​ന്ന ഗാ​ന​ത്തെ കു​റി​ച്ച് ഭ​ര​ണി​ക്കാ​വ് ലേ​ഖ​ക​നോ​ട് പ​റ​യു​ന്ന​ത് ഈ ​സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് . (2007 ൽ ​ഈ അ​ഭി​മു​ഖം ഉ​ൾ​പ്പെ​ടെ​യു​ള്ള ലേ​ഖ​ന​ങ്ങ​ൾ ചേ​ർ​ത്ത് മ​ണി.​എ​സ്. തി​രു​വ​ല്ല ‘ഈ ​ഗാ​നം മ​റ​ക്കു​മോ'​എ​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. 2014 ൽ ​വി​പു​ല​മാ​യ പ​രി​ഷ്ക​രി​ച്ച പ​തി​പ്പും ഇ​റ​ക്കി).

ക്രോ​സ് ബെ​ൽ​റ്റ് മ​ണി സം​വി​ധാ​നം ചെ​യ്ത ചോ​റ്റാ​നി​ക്ക​ര അ​മ്മ എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി ആ​ദ്യം ഭ​ര​ണി​ക്കാ​വ് ര​ചി​ച്ച​ത് കെ.​ജെ. യേ​ശു​ദാ​സ് പാ​ടി​യ ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി... ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്തി​ഗാ​ന​ങ്ങ​ൾ ആ​ണ്. ദേ​വി​യെ മ​ന​സി​ൽ ധ്യാ​നി​ച്ചാ​ണ് കു​റെ വ​രി​ക​ൾ എ​ഴു​തി​യ​ത് എ​ന്നും ആ​ർ.​കെ. ശേ​ഖ​ർ (സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ർ. റ​ഹ്മാ​ന്‍റെ പി​താ​വ്) ഈ​ണം ന​ൽ​കി​യ ആ ​ഗാ​ന​ങ്ങ​ൾ എ​ല്ലാം ദേ​വി​ക​ടാ​ക്ഷ​ത്താ​ൽ ഹി​റ്റാ​യി എ​ന്നു​മാ​ണ് ഭ​ര​ണി​ക്കാ​വ് പ​റ​ഞ്ഞ​ത്. പി​ന്നീ​ട് നി​ന​ച്ചി​രി​ക്കാ​തെ​യാ​ണ് ഭ​ര​ണി​ക്കാ​വി​നെ തേ​ടി സം​വി​ധാ​യ​ക​ന്‍റെ ഫോ​ൺ​കോ​ൾ വ​രു​ന്ന​ത്.

ചോ​റ്റാ​നി​ക്ക​ര അ​മ്മ എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി ഒ​രു പാ​ട്ടു​കൂ​ടി എ​ഴു​ത​ണം.. മു​ൻ​പ് എ​ഴു​തി​യ​ത് പോ​ലു​ള്ള ഭ​ക്തി​ഗാ​നം അ​ല്ല ആ​ദ്യ​രാ​ത്രി​യെ കു​റി​ച്ചു​ള്ള ഒ​രു ഗാ​നം. . ക്രോ​സ് ബെ​ൽ​റ്റ് മ​ണി പ​റ​ഞ്ഞു. ചോ​റ്റാ​നി​ക്ക​ര അ​മ്മ എ​ന്ന സി​നി​മ​യി​ൽ എ​ന്തി​നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​തു​പോ​ലെ ആ​ദ്യ​രാ​ത്രി കൊ​ഴു​പ്പി​ക്കു​ന്ന ത​ര​ത്തി​ലെ ഗാ​നം എ​ന്ന് യു​വ ഗാ​ന​ര​ച​യി​താ​വി​ന് ആ​ദ്യം സം​ശ​യ​മാ​യി. എ​ന്നാ​ൽ ദേ​വി ക​ഥ തു​ട​ങ്ങാ​നു​ള്ള ഒ​രു പ​ശ്ചാ​ത്ത​ലം ആ​ണ് ര​ണ്ട് യു​വ​മി​ഥു​ന​ങ്ങ​ളു​ടെ ആ​ദ്യ​രാ​ത്രി രം​ഗ​വും ഗാ​ന​വും എ​ന്ന് സം​വി​ധാ​യ​ക​ൻ വി​ശ​ദീ​ക​രി​ച്ചു.

ചോ​റ്റാ​നി​ക്ക​ര അ​മ്മ​യി​ലെ ഭ​ക്തി​ഗാ​ന​ങ്ങ​ൾ എ​ല്ലാം റെ​ക്കോ​ർ​ഡ് ചെ​യ്തു ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് പു​തി​യ ആ​ശ​യം വ​രു​ന്ന​ത്. ആ​ർ.​കെ. ശേ​ഖ​ർ അ​ക്കാ​ല​ത്ത് സി​റോ​സി​സ് എ​ന്ന മാ​ര​ക​മാ​യ രോ​ഗ​ത്തി​ന്‍റെ വേ​ദ​ന​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​തു കൊ​ണ്ടു​ത​ന്നെ സ്റ്റു​ഡി​യോ​യി​ൽ എ​ത്തു​ക ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.

അ​തി​നാ​ൽ ഭ​ര​ണി​ക്കാ​വ് നേ​രി​ട്ട് ചെ​ന്നൈ​യി​ലു​ള്ള ശേ​ഖ​റി​ന്‍റെ വീ​ട്ടി​ൽ എ​ത്തി. ഇ​നി ഭ​ര​ണി​ക്കാ​വ് മു​ന്പൊ​രി​ക്ക​ൽ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ത​ന്നെ കേ​ൾ​ക്കാം... "ആ​ർ. കെ. ​ശേ​ഖ​റി​ന്‍റെ വീ​ട്ടി​ൽ ചെ​ന്ന​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന ഒ​രു സ​ത്യം മ​ന​സി​ലാ​യ​ത്. മാ​ര​ക​രോ​ഗം എ​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ജീ​വ​ൻ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും കാ​ർ​ന്നു തി​ന്നു​ക​ഴി​ഞ്ഞു. അ​സ​ഹ്യ​മാ​യ വേ​ദ​ന​യി​ലും, കി​ട​ന്ന കി​ട​പ്പി​ൽ ത​ന്നെ ഹൃ​ദ​യം നി​റ​ഞ്ഞ ഒ​രു ചി​രി​യോ​ടെ അ​ദ്ദേ​ഹം എ​ന്ന് അ​ക​ത്തേ​ക്ക് ക്ഷ​ണി​ച്ചു.

ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഗാ​ന​ത്തി​ന് മ​ധ്യ​മാ​വ​തി രാ​ഗ​ത്തി​ൽ ഒ​രു ഈ​ണം മൂ​ളി. പ​ക്ഷേ വീ​ർ​ത്ത വ​യ​റു​മാ​യി മ​ര​ണ​ത്തെ കാ​ത്തു കി​ട​ക്കു​ന്ന എ​ന്‍റെ സു​ഹൃ​ത്തി​ന്‍റെ മു​ന്നി​ലി​രു​ന്ന് ആ​ദ്യ രാ​ത്രി​യെ വ​ർ​ണി​ച്ച് ഒ​രു വ​രി പോ​ലും എ​ഴു​താ​ൻ എ​നി​ക്ക് ക​ഴി​യു​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ആ ​അ​വ​സ്ഥ​യി​ലും സം​ഗീ​ത​ത്തോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​നി​വേ​ശം എ​ന്നെ ഉ​ണ​ർ​ത്തി.

വി​ൻ​സെ​ന്‍റും രാ​ജ​കോ​കി​ല​യും ര​വി മേ​നോ​നും ഉ​ണ്ണി​മേ​രി​യു​മാ​ണ് ചി​ത്ര​ത്തി​ൽ യു​വ​മി​ഥു​ന​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ന​സ് പാ​ക​പ്പെ​ടു​ത്തി ഒ​രു നി​മി​ഷം ഞാ​ൻ വി​ൻ​സെ​ന്‍റോ ര​വി മേ​നോ​നോ ആ​യി. അ​ദ്ദേ​ഹം ഈ​ണം മൂ​ളാ​ൻ തു​ട​ങ്ങി. എ​ന്‍റെ തൂ​ലി​ക ച​ലി​ച്ചും തു​ട​ങ്ങി. അ​ല്പം നി​മി​ഷ​ത്തി​നു​ള്ളി​ൽ ഗാ​നം എ​ഴു​തി പൂ​ർ​ത്തി​യാ​ക്കി.​ആ ഗാ​ന​മാ​ണ് ‘മ​ന​സ് മ​ന​സി​ന്‍റെ കാ​തി​ൽ ര​ഹ​സ്യ​ങ്ങ​ൾ മ​ന്ത്രി​ക്ക് മ​ധു​വി​ധു രാ​ത്രി...'​ഈ​ണ​മി​ട്ട് റെ​ക്കോ​ർ​ഡിം​ഗ് തു​ട​ങ്ങി​യെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​തെ എ​ന്‍റെ ഉ​റ്റ ച​ങ്ങാ​തി ഈ ​ലോ​കം വി​ട്ട് യാ​ത്ര​യാ​യി. പി​ന്നീ​ട് ആ ​ജോ​ലി പൂ​ർ​ത്തി​യാ​ക്കി​യ​ത് അ​ർ​ജു​ന​ൻ മാ​ഷാ​ണ്.

ചെ​ണ്ട എ​ന്ന് സി​നി​മ​യി​ലെ പ​ഞ്ച​മി തി​രു​നാ​ൾ... എ​ന്ന ഗാ​നം എ​ഴു​തു​മ്പോ​ൾ ഭ​ര​ണി​ക്കാ​വി​ന് 21 വ​യ​സ് മാ​ത്ര​മാ​ണ് പ്രാ​യം. സം​ഗീ​ത ഇ​തി​ഹാ​സം ജി. ​ദേ​വ​രാ​ജ​ൻ ആ​ണ് യു​വ ഗാ​ന​ര​ച​യി​താ​വി​ന്‍റെ ആ​ദ്യ ഗാ​ന​ത്തി​ന് സം​ഗീ​തം ന​ൽ​കി​യ​ത് എ​ന്ന​തും ഒ​രു ച​രി​ത്ര​മാ​ണ്. സീ​മ​ന്ത​രേ​ഖ​യി​ൽ ച​ന്ദ​നം ചാ​ർ​ത്തി​യ.., ആ​ഷാ​ഢ​മാ​സം.., മ​ധു​രം തി​രു​മ​ധു​രം.., രാ​ഗാ​ർ​ദ്ര ഹം​സ​ങ്ങ​ളോ... തു​ട​ങ്ങി നി​ര​വ​ധി നി​ര​വ​ധി ഗാ​ന​ങ്ങ​ൾ ഭ​ര​ണി​ക്കാ​വ് മ​ല​യാ​ള സി​നി​മ​യ്ക്ക് സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്.

2007 ജ​നു​വ​രി​യി​ലാ​ണ് ഭ​ര​ണി​ക്കാ​വ് ശി​വ​കു​മാ​ർ ഭൂ​മി​യി​ൽ​നി​ന്നു വി​ട​വാ​ങ്ങു​ന്ന​ത്. 2007 ന​വം​ബ​റി​ൽ പു​റ​ത്തു​വ​ന്ന മ​ണി. എ​സ്. തി​രു​വ​ല്ല​യു​ടെ പു​സ്ത​ക​ത്തി​ലെ അ​ഭി​മു​ഖ​ക്കു​റി​പ്പ് ഭ​ര​ണി​ക്കാ​വി​നു​ള്ള ആ​ദ​രാ​ഞ്ജ​ലി​യാ​യി​ട്ടാ​ണ് ലേ​ഖ​ക​ൻ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Youth Special

മലയാളി ചേർത്തുപിടിച്ച എട്ടു പ്രണയജോഡികൾ... പ്രണയദിനത്തിൽ വായിക്കാം

ജീവിതം യൗവനതീക്ഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോൾ...' എന്നു തുടങ്ങുന്ന വരികൾ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ബഷീറിന്‍റെ, അല്ലല്ല, നമ്മുടെ സാറാമ്മയുടേയും കേശവൻ നായരുടേയും "പ്രേമലേഖനം' മുതൽ അടുത്തിടെ ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ അഖിൽ പി. ധർമജന്‍റെ നോവലിലെ റാമിന്‍റെയും ആനന്ദിയുടെയും സിനിമാറ്റിക് പ്രണയം വരെ മലയാള സാഹിത്യത്തിൽ എത്ര പ്രണയകഥകളാണ്! എത്ര പ്രണയികളാണ്!
താൻ വായനയിലൂടെ അനുഭവിച്ച ചില പ്രിയപ്പെട്ട പ്രണയങ്ങളെക്കുറിച്ചാണ് ഡോ.നിയതി ആർ. കൃഷ്ണ എഴുതുന്നു:

****

ബഷീറിൽനിന്നുതന്നെ തുടങ്ങാം. ബഷീർ കഥകളുടെ ലാളിത്യവും തമാശയും കുസൃതിയും ഒരുവിധം എല്ലാത്തരം വായനക്കാരെയും ആകർഷിക്കാൻ പോന്നതാണെങ്കിലും ആ ലാളിത്യത്തിന്‍റെ ഭാരം മനസിലാക്കിപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന്‍റെ പ്രണയകഥകളൊക്കെയും അവസാനിക്കുന്നത്. മതിലുകളിലെ നാരായണിയുടെ നെടുവീർപ്പും "സുഹ്റ മരിച്ചു പോയി' എന്ന വരികൾ ആശുപത്രിക്കിടക്കയിൽ കിടന്നു വായിക്കുന്ന "ബാല്യകാലസഖി'യിലെ മജീദും പൊള്ളിച്ചിട്ടില്ലാത്ത വായനക്കാരുണ്ടാകുമോ? എങ്കിലും എന്‍റെ പ്രിയപ്പെട്ട ബഷീർ പ്രണയകഥ "പ്രേമലേഖന'മാണ്. സാറമ്മയും കേശവൻ നായരും ജെൻ സീ ഭാഷയിൽ പൂക്കികൾ തന്നെയാണ്. ജാതിയും മതവും അപ്രസക്തമാണെന്നതു മാത്രമല്ല പ്രണയത്തിലും ജീവിതത്തിലും സൗഹൃദവും വ്യക്തിത്വവും ഇഷ്ടാനിഷ്ടങ്ങളും വളരെയധികം പ്രസക്തമാണെന്നു കൂടി അയത്നലളിതമായി ഈ കുഞ്ഞു കഥ പറഞ്ഞുവയ്ക്കുന്നു.

****

ലാളിത്യം കൊണ്ടും സാധാരണത്വം കൊണ്ടും വേദനിപ്പിക്കുന്ന മറ്റൊരു രചനയാണ് എൻ മോഹനന്‍റെ "ഒരിക്കൽ' എന്ന നോവൽ. പഴയ കാമുകിയെ ഒരുപാട് വർഷങ്ങൾക്കിപ്പുറം ആശുപത്രിക്കിടക്കയിൽ കണ്ടുമുട്ടുമ്പോൾ കാമുകൻ, "എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹം കൊണ്ട് പരിചരിച്ച പണ്ടത്തെ പെൺകുട്ടീ, നിനക്ക് എന്നും നല്ലത് വരട്ടെ' എന്ന് പ്രാർഥിക്കുന്നുണ്ട്. ഒരിക്കൽ ജീവിതത്തിന്‍റെ പ്രകാശമായിരുന്നവൾ, അവൾ എവിടെയായാലും, തന്നെ പിരിഞ്ഞു പോയാലും സുഖമായും സന്തോഷമായും ഇരിക്കട്ടെ എന്ന ആത്മാർഥമായ ആഗ്രഹം തന്നെയല്ലേ പ്രണയം!

****

ഇതിനു വിപരീതമായി, വിട്ടുകൊടുക്കാനാവാത്ത പ്രണയത്തെ കാത്തിരിപ്പെന്ന പ്രതീക്ഷയിൽ ചേർത്തു വയ്ക്കുന്ന കഥയാണ് എം.ടി. വാസുദേവൻ നായരുടെ ’മഞ്ഞ്’. ഒരിക്കൽ തന്‍റെ എല്ലാമായിരുന്ന സുധീർ കുമാർ മിശ്ര തിരികെയെത്തും എന്നു പ്രതീക്ഷിച്ചു മഞ്ഞു പോലെ ഘനീഭവിച്ച വിരഹ വേദനയുമായി, ആദ്യത്തെ സ്നേഹവും ആദ്യത്തെ പാപവും ആദ്യത്തെ വേദനയുമായ തന്‍റെ പ്രണയത്തിന്‍റെ ഓർമകളിൽ ജീവിക്കുന്ന വിമല. സുധീറിനെയാണോ അയാൾക്കൊപ്പമുണ്ടായിരുന്ന പഴയ തന്നെത്തന്നെ ആണോ അതോ ആ കാലത്തിനേയാണോ വിമലയുടെ കാത്തിരിപ്പു കൊതിക്കുന്നത്? ആർക്കറിയാം.

****

സാറാ ജോസഫിന്‍റെ ആളോഹരി ആനന്ദത്തിലെ അനുവും പോളും തമ്മിലുള്ള ബന്ധവും ഒരു വലിയ കാത്തിരിപ്പിന്‍റേതാണ്. തങ്ങൾക്കു വെവ്വേറെ കുടുംബങ്ങളുള്ളത് തകരാതിരിക്കാൻ മാറി നടന്നിട്ടും വർഷങ്ങൾക്കിപ്പുറം അവർ ഒരുമിക്കുന്നു. കപടതയുടെ എല്ലാ മതിൽക്കെട്ടുകളേയും പരിപാവനതയിൽ പൊതിഞ്ഞ പരിഹാസ്യമായ എല്ലാ കൊടുക്കൽ വാങ്ങലുകളേയും ഉപേക്ഷിച്ച് അനു പോളിലേക്കു തന്നെ വന്നു ചേരുന്നു.
"അനൂ, എന്തിനാണീ സാഹസം കാട്ടിയത്?' അയാൾ ചോദിച്ചു.
"ഒറ്റയ്ക്കാവരുത് എന്ന് തോന്നി.' അവൾ മറുപടി പറഞ്ഞു.

****

"പ്രണയം അനശ്വരമാണോ? എനിക്ക് അറിയില്ല" എന്ന് "മാധവിക്കുട്ടിയുടെ പ്രേമകഥകൾ' എന്ന പുസ്തകത്തിന് ആമുഖമായി കാണാം. തന്നോടുള്ള പ്രേമം കൊണ്ട് ദുർബലനായി തീർന്ന രാജാവിനെ ഉപേക്ഷിച്ചു പോയി അയാളെ പഴയ പ്രതാപശാലിയായിക്കാണാനാഗ്രഹിക്കുന്ന ഠരാജാവിന്‍റെ പ്രേമഭാജനടത്തിലെ പ്രണയിനി, ഭർത്താവുപേക്ഷിച്ചു പോയിട്ടും ഒരിക്കൽ അയാളാൽ പ്രണയിക്കപ്പെട്ടിരുന്നത് കൊണ്ട് അയാളെ കുറ്റപ്പെടുത്താനാവാത്ത "സ്നേഹിക്കപ്പെട്ട സ്ത്രീ'യിലെ ഭാര്യ, സ്വവർഗാനുരാഗത്തിന്റെ വേദനയും കയ്പ്പും പേറുന്ന "ചന്ദനമരങ്ങ'ളിലേയും "ചന്ദ്രരശ്മികളി'ലേയും കഥാപാത്രങ്ങൾ തുടങ്ങി ഓർമകളുടേയും നഷ്ടപ്രണയത്തിന്‍റെയും വീർപ്പുമുട്ടലിൽ മുങ്ങിത്താഴ്ത്തുന്നവയാണ് മാധവിക്കുട്ടിയുടെ രചനകളധികവും. "നഷ്ടപ്പെട്ട നീലാംബരി' എന്ന ചെറുകഥ ഞാൻ വായിക്കുന്നത് ഈ പുസ്തകത്തിൽനിന്നാണ്. സംഗീതം പഠിപ്പിച്ച ശാസ്ത്രികളെ ഭ്രാന്തമായി പ്രണയിക്കുന്ന സുഭദ്രാ ദേവിയുടെ കഥയാണെങ്കിലും ശാസ്ത്രികളോടുള്ള സ്നേഹം ഭ്രാന്തായി തീർന്ന്, അയാളെ സ്വന്തമാക്കിയിട്ടു പോലും മനസു കൈവിട്ടു പോയ ജ്ഞാനാംബാളും മരണം വരെ അവളെ ശുശ്രൂഷിച്ച് ജീവിക്കുവാനാണ് തന്‍റെ വിധിയെന്നു പൊരുത്തപ്പെട്ടു പോയ ശാസ്ത്രികളും ഒരു നോവായി മനസിൽ ശേഷിക്കും.

****

സ്നേഹവും ഭ്രാന്തും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? മലയാളത്തിലെ പല പ്രണയകഥകളിലും മാനസിക വിഭ്രാന്തിയുടെ അവസ്ഥാന്തരങ്ങൾ കാണാം. മലയാറ്റൂരിന്‍റെ യക്ഷി, കഥാനായകനായ (അതോ പ്രതിനായകനോ?) ശ്രീനിവാസന്‍റെ ചിന്തകളിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരപകടത്തിൽ മുഖം മുഴുവൻ പൊള്ളിപ്പോയ, സ്കീസോഫ്രീനിയ ബാധിച്ച അയാൾ തന്‍റെ ഭാര്യ രാഗിണി ഒരു യക്ഷിയാണെന്നും അവൾതന്നെ കൊല്ലുമെന്നും ഭയപ്പെടുന്നു. ആദ്യ വിവാഹത്തിൽ പീഡങ്ങൾക്കിരയായ, തന്‍റെ രണ്ടാം വിവാഹത്തിലെങ്കിലും ജീവിതം നന്നായി മുന്നോട്ടു പോകുമെന്നു പ്രതീക്ഷിച്ച, ശ്രീനിവാസനെ ജീവനു തുല്യം സ്നേഹിക്കുന്ന, അയാളുടെ മാനസിക വിഭ്രാന്തികളിലും വധശ്രമത്തിലും അന്ധാളിക്കുന്ന, എന്നാൽ അയാളെ വിട്ടു പോകാനാകാത്ത, നിസസഹായയായ ഒരു മനുഷ്യസ്ത്രീ മാത്രമായ രാഗിണി ഒടുവിൽ തന്‍റെ ഭർത്താവിന്‍റെ കൈകളാൽ തന്നെ കൊല്ലപ്പെടുന്നു. എന്നാൽ "യക്ഷി’ അവസാനിക്കുമ്പോൾ, കോടതിയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ശ്രീനിവാസൻ കാണുന്നതു താൻ നിരപരാധിയാണെന്ന വാദത്തെ അംഗീകരിക്കാൻ കയ്യുയർത്തുന്ന യക്ഷിയായ രാഗിണിയെയാണ്. രാഗിണിയോടുള്ള തന്‍റെ അടങ്ങാത്ത സ്നേഹം അരക്ഷിതാവസ്ഥ സൃഷ്ടിച്ച് അയാളെ ഒരു സംശയ രോഗിയാക്കുകയും തുടർന്ന് വിഭ്രമാവസ്ഥയിൽ എത്തിക്കുകയും ചെയ്തെങ്കിലും അയാളുടെ ഉപബോധ മനസിൽ രാഗിണിക്ക് അയാളോടുള്ള ഉപാധികളില്ലാത്ത സ്നേഹം അയാൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അപ്പോഴും അവൾ അയാൾക്കെത്തിപ്പിടിക്കാൻ സാധിക്കാത്ത യക്ഷിയാണെന്നു മാത്രം!

****

പ്രണയത്തിന്‍റെ ക്രൂരമായ മുഖം തുറന്നു കാട്ടുന്ന ചെറുകഥയാണ് കെ. രേഖയുടെ നാൽക്കാലി. അരക്കു താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ട പൂങ്കൊടി എന്ന ശ്രീലങ്കൻ പെൺകുട്ടിയുടെ, ആൾമാറാട്ടം നടത്തിയുള്ള ഓൺലൈൻ പ്രണയം, ആന്‍റോൺ എന്ന വിദേശി യുവാവിനെ പറ്റിക്കാനായിരുന്നില്ല. പകരം, താൻ കൊതിച്ചിരുന്ന മറ്റൊരു ജീവിതം, പ്രണയം, ഒക്കെ അവൾ വിർച്വൽ ലോകത്ത് വീണ്ടെടുത്ത് അനുഭവിക്കുകയായിരുന്നു. ആ ഒരു തെറ്റിന്‍റെ പേരിൽ ഒരു കുടുംബം മുഴുവൻ തകർന്നു പോകുന്നു. അപ്പോഴും, തനിക്കൊരു വീൽചെയർ വാങ്ങി നൽകാനുള്ള സന്നദ്ധതയറിയിച്ചു തന്നെ അപമാനിക്കരുതെന്ന് അവൾ ആന്റോണിനോട് ശക്തമായി ആവശ്യപ്പെടുന്നു. പൂങ്കൊടി എന്നെ വല്ലാതെ വേട്ടയാടിയ ഒരു പ്രണയിനിയാണ്.

****

പ്രണയത്തെ സ്വാംശീകരിക്കുന്നതിൽ എനിക്ക് ഏറ്റവും കൂടുതൽ താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞിട്ടുള്ള ഒരെഴുത്തുകാരി കെ. ആർ. മീരയാണ്. കാണാതായ ഭാര്യയെ തേടിയിറങ്ങുന്ന അന്ധനായ പ്രകാശന്‍റെ "നേത്രോന്മീലനം' മുതൽ ഒടുവിലിറങ്ങിയ 'കലാച്ചി’യിലെ ഫിദഇജാസിന്‍റെ ആത്മാന്വേഷണം വരെ, പ്രണയം സ്പർശിക്കാത്ത ഒരൊറ്റ എഴുത്തു പോലും മീരയുടേതായി ഇല്ല.

അത്, സന്യാസിയെ പ്രണയിച്ച കുടുംബിനിയുടെ 'കരിനീല’ ആകട്ടെ, ഒരൊറ്റ ദിവസം കണ്ടിഷ്ടപ്പെട്ട പുരുഷനെ പത്രത്തിലെ ചരമവാർത്തയിൽനിന്നു കണ്ടെടുക്കുന്ന ന്ധമോഹമഞ്ഞ’യാവട്ടെ, ഹൃദയം തകർത്തവനെ പകയോടെ പ്രണയിക്കുന്ന 'മീരാസാധു' ആവട്ടെ. എന്നാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്, ഖബറിലെ ഭാവനയുടെയും ഖയാലുദീൻ തങ്ങളിന്‍റെയും ബന്ധമാണ്. പ്രണയമാണോ തിരിച്ചറിയലാണോ ആരാധനയാണോ അതോ വെറും കൺകെട്ടാണോ എന്നു വേർതിരിച്ചറിയാനാവാത്ത ബന്ധം. തങ്ങൾ ഭാവനയോടു പറയുന്നുണ്ട്, 'നിങ്ങൾക്കു ബഹുമാനമാണ് വേണ്ടത്. നിങ്ങൾക്ക് ലഭിച്ചിട്ടില്ലാത്തതും അതാണെ'ന്ന്. പ്രണയത്തിലെന്നല്ല ഏതൊരു ബന്ധത്തിലും ഏറ്റവും പ്രധാനമാണ് പരസ്പര ബഹുമാനം. താങ്ങും തണലുമായല്ല, കൂടെ ചേർന്ന്, കൈപിടിച്ച്, തലയുയർത്തി ഒരു വഴി രണ്ടാളായി തന്നെ നടക്കുന്ന പ്രണയം എത്ര മനോഹരമായിരിക്കും!

Movies

ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​വു​മാ​യി ഭാ​വ​ന; അ​നോ​മി ട്രെ​യി​ല​ർ  

ഭാ​വ​ന അ​ഭി​ന​യി​ക്കു​ന്ന തൊ​ണ്ണൂ​റാ​മ​ത് ചി​ത്രം ‘അ​നോ​മി’​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഫോ​റ​ൻ​സി​ക് അ​ന​ലി​സ്റ്റാ​യ സാ​റ എ​ന്ന ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​മാ​യാ​ണ് ഭാ​വ​ന ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. ട്രെ​യി​ല​റി​ൽ ഉ​ട​നീ​ളം ഭാ​വ​ന​യു​ടെ അ​സാ​മാ​ന്യ സ്ക്രീ​ൻ പ്ര​സ​ൻ​സും സ്വാ​ഗും ദൃ​ശ്യ​മാ​ണ്.

ഒ​രു ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​റി​ന് വേ​ണ്ട എ​ല്ലാ നി​ഗൂ​ഢ​ത​ക​ളും ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും ട്രെ​യി​ല​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭാ​വ​ന​യ്ക്കൊ​പ്പം ന​ട​ൻ റ​ഹ്മാ​നും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

ന​വാ​ഗ​ത​നാ​യ റി​യാ​സ് മാ​രാ​ത്ത് ആ​ണ് അ​നോ​മി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഒ​രു സാ​ധാ​ര​ണ കു​റ്റാ​ന്വേ​ഷ​ണ സി​നി​മ എ​ന്ന​തി​ലു​പ​രി, പാ​ര​ല​ൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ ഏ​റ്റ​വും ക്രി​യേ​റ്റീ​വാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ സി​നി​മ കൂ​ടി​യാ​യി​രി​ക്കും ‘അ​നോ​മി’.

 

Movies

മാ​ളി​ക​പ്പു​റം ക​ണ്ട് മു​ൻ കാ​മു​കി വി​ളി​ച്ചു, ആ ​ഉ​ത്ത​രം ന​ൽ​കി​യ​തോ​ടെ ഫോ​ൺ ക​ട്ട് ചെ​യ്ത് പോ​യി: അ​ഭി​ലാ​ഷ് പി​ള്ള

മാ​ളി​ക​പ്പു​റം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ തി​ര​ക്ക​ഥാ​കൃ​ത്താ​ണ് അ​ഭി​ലാ​ഷ് പി​ള്ള. 2022-ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം വ​ൻ ഹി​റ്റാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് ശേ​ഷം സം​ഭ​വി​ച്ച ര​സ​ക​ര​മാ​യ ഒ​രു അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് അ​ഭി​ലാ​ഷ്.

മാ​ളി​ക​പ്പു​റം ക​ണ്ട​തി​ന് ശേ​ഷം ത​ന്‍റെ മു​ൻ കാ​മു​കി സി​നി​മ​യി​ൽ ഒ​രു അ​വ​സ​രം ചോ​ദി​ച്ച് വി​ളി​ച്ചു​വെ​ന്നും താ​ൻ ന​ൽ​കി​യ മ​റു​പ​ടി കേ​ട്ട് അ​വ​ർ ഫോ​ൺ ക​ട്ട് ചെ​യ്ത് പോ​യെ​ന്നും അ​ഭി​ലാ​ഷ് പി​ള്ള പ​റ​യു​ന്നു. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ഈ ​ക​ഥ പ​റ​ഞ്ഞ​ത്.

കോ​ളേ​ജി​ൽ പ​ഠി​ച്ചി​രു​ന്ന സ​മ​യ​ത്ത് ഒ​രാ​ളെ വ​ള​രെ സീ​രി​യ​സാ​യി ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​യാ​ളും തി​രി​ച്ച് അ​തേ​പോ​ലെ ത​ന്നെ ആ ​ഇ​ഷ്ടം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യി​രു​ന്നു​വെ​ങ്കി​ൽ ഞാ​ൻ ആ ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കു​മാ​യി​രു​ന്നു.

പ​ക്ഷേ ഒ​രു സ​മ​യ​ത്ത് തേ​പ്പെ​ന്ന് ഒ​ന്നും ഞാ​ൻ പ​റ​യു​ന്നി​ല്ല. ഓ​രോ​രു​ത്ത​രു​ടെ മാ​ന​സി​കാ​വ​സ്ഥ​യാ​ണ്. ചി​ല​പ്പോ​ൾ അ​വ​ർ​ക്ക് അ​ത് വ​ർ​ക്കാ​കാ​ത്ത​തു​കൊ​ണ്ടാ​കും പ്ര​ണ​യം ത​ക​ർ​ന്നു. അ​തി​ന്‍റെ കോ​മ​ഡി എ​ന്താ​ണെ​ന്ന് വെ​ച്ചാ​ൽ ആ ​ദേ​ഷ്യ​ത്തി​ന് ആ ​പെ​ൺ​കു​ട്ടി​യു​ടെ റൂം​മേ​റ്റി​നെ ത​ന്നെ പ്ര​ണ​യി​ച്ച് ഞാ​ൻ ക​ല്യാ​ണം ക​ഴി​ച്ചു.

ആ​റ് വ​ർ​ഷ​ത്തോ​ളം പ്ര​ണ​യി​ച്ച ശേ​ഷ​മാ​ണ് ക​ല്യാ​ണം ക​ഴി​ച്ച​ത്. വേ​റൊ​രു ര​സ​ക​ര​മാ​യ സം​ഭ​വ​വു​മു​ണ്ടാ​യി. മാ​ളി​ക​പ്പു​റം സി​നി​മ ഞാ​ൻ ചെ​യ്ത് ക​ഴി​ഞ്ഞ​പ്പോ​ൾ ആ ​പെ​ൺ​കു​ട്ടി എ​നി​ക്ക് മെ​സേ​ജ് അ​യ​ച്ചു. വേ​റൊ​രു സ്ഥ​ല​ത്താ​ണി​പ്പോ​ൾ ഇ​ന്ത‍്യ​യി​ലി​ല്ല. എ​ന്‍റെ ന​മ്പ​ർ ആ ​കു​ട്ടി വാ​ങ്ങി വി​ളി​ച്ചു.

മാ​ളി​ക​പ്പു​റം ക​ണ്ടു​വെ​ന്നും വ​ള​രെ ന​ന്നാ​യി​ട്ടു​ണ്ടെ​ന്നും ഭ​യ​ങ്ക​ര അ​ടി​പൊ​ളി സി​നി​മാ​ക്കാ​ര​നാ​യ​ല്ലേ എ​ന്നു​മൊ​ക്കെ പ​റ​ഞ്ഞു. ശേ​ഷം അ​ടു​ത്ത പ​ട​ത്തി​ൽ‌ അ​ഭി​ന​യി​ക്കാ​ൻ ഒ​രു വേ​ഷം ത​രു​മോ​യെ​ന്ന് ചോ​ദി​ച്ചു. അ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു എ​ന്‍റെ ജീ​വി​ത​ത്തി​ൽ ‍ഞാ​ൻ ഒ​രു വേ​ഷം മാ​റ്റി​വെ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു അ​തി​പ്പോ​ൾ ന​ന്നാ​യി​ട്ട് എ​ന്‍റെ വീ​ട്ടി​ലൊ​രാ​ൾ ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു. എ​ന്‍റെ മ​റു​പ​ടി കേ​ട്ട​തും അ​വ​ൾ വേ​ഗം കോ​ൾ ക​ട്ട് ചെ​യ്ത് പോ​യി, അ​ഭി​ലാ​ഷ് പി​ള്ള പ​റ​ഞ്ഞു.

 

Movies

ര​ണ്ടാം വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് ലെ​ന, മ​രു​മ​ക​നാ​യി കേ​ക്ക് ഉ​ണ്ടാ​ക്കി താ​ര​ത്തി​ന്‍റെ അ​മ്മ

ര​ണ്ടാം വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷ​മാ​ക്കി ന​ടി ലെ​ന​യും ഭ​ർ​ത്താ​വ് പ്ര​ശാ​ന്ത് ബാ​ല​കൃ​ഷ്ണ​നും. ലെ​ന​യു​ടെ അ​മ്മ ഉ​ണ്ടാ​ക്കി​യ കേ​ക്ക് മു​റി​ച്ചാ​ണ് ഇ​രു​വ​രും വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച​ത്.

കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കി​ടു​ന്ന വീ​ഡി​യോ ലെ​ന പു​റ​ത്തു​വി​ട്ടു. മ​ക​ള്‍​ക്കും മ​രു​മ​ക​നും വേ​ണ്ടി ഓ​റ​ഞ്ച് ഡാ​ര്‍​ക് ചോ​ക്ലേ​റ്റ് കേ​ക്കാ​ണ് താ​ര​ത്തി​ന്‍റെ അ​മ്മ ഉ​ണ്ടാ​ക്കി​യ​ത്. കേ​ക്ക് ബേ​ക്ക​റാ​ണ് ലെ​ന​യു​ടെ അ​മ്മ.

2024 ജ​നു​വ​രി 17-നാ​യി​രു​ന്നു ലെ​ന​യും പ്ര​ശാ​ന്ത് ബാ​ല​കൃ​ഷ്ണ​നും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​തെ​ങ്കി​ലും ഫെ​ബ്രു​വ​രി​യി​ലാ​ണ് ലെ​ന ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ബം​ഗ​ളൂ​രു​വി​ലെ മ​ല്ലേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം.

ക​ഴി​ഞ്ഞ 10 മാ​സ​ത്തോ​ളം ലെ​ന ഭ​ര്‍​ത്താ​വ് പ്ര​ശാ​ന്ത് ബാ​ല​കൃ​ഷ്ണ​നൊ​പ്പം അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു. വി​വാ​ഹ​ത്തി​ന് ശേ​ഷം ക​രി​യ​റി​ല്‍ നി​ന്ന് ബ്രേ​ക്ക് എ​ടു​ത്ത ലെ​ന ഇ​പ്പോ​ള്‍ ‘വ​ല​തു വ​ശ​ത്തെ ക​ള്ള​ന്‍’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തി​രി​ച്ചെ​ത്തു​ക​യാ​ണ്.

Movies

ശ്രു​തി ചേ​ർ​ന്ന് ദീ​പ​യും ജാ​ന​കി​യും

സി​നി​മ​യി​ലെ​ത്തി വ്യാ​ഴ​വ​ട്ടം പി​ന്നി​ടു​മ്പോ​ള്‍ അ​ഭി​ന​യ​ത്തി​ല്‍ സെ​ല​ക്ടീ​വാ​യി മു​ന്നേ​റു​ക​യാ​ണ് ശ്രു​തി രാ​മ​ച​ന്ദ്ര​ന്‍. മ​മ്മൂ​ട്ടി​ക്ക​മ്പ​നി​യു​ടെ "ക​ള​ങ്കാ​വ​ലി'​ല്‍ മു​ഖ​ഭാ​വ​ങ്ങ​ളി​ലും വ​ര്‍​ത്ത​മാ​ന​ങ്ങ​ളി​ലു​മൊ​ക്കെ വേ​റി​ട്ട പ്ര​ണ​യം അ​നു​ഭ​വി​പ്പി​ച്ച ദീ​പ എ​ന്ന നാ​യി​ക ക​ഥാ​പാ​ത്രം.

മ​രു​ന്നു മാ​ഫി​യ​യു​ടെ ഞെ​ട്ടി​ക്കു​ന്ന ര​ഹ​സ്യ​ങ്ങ​ള്‍ ചു​രു​ള​ഴി​യു​ന്ന ഹോ​ട്ട്‌​സ്റ്റാ​ര്‍ വെ​ബ്‌​സീ​രീ​സ് "ഫാ​ര്‍​മ'​യി​ല്‍ നി​വി​ന്‍​പോ​ളി​ക്കൊ​പ്പം ഡോ. ​ജാ​ന​കി​യെ​ന്ന ക​രു​ത്താ​ര്‍​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്രം. ഭ​ര്‍​ത്താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഫ്രാ​ന്‍​സി​സ് തോ​മ​സി​നൊ​പ്പം തി​ര​ക്ക​ഥ​യെ​ഴു​ത്തി​ലും സ​ജീ​വം. ശ്രു​തി രാ​മ​ച​ന്ദ്ര​ന്‍ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

"ക​ള​ങ്കാ​വ​ലി'​ലേ​ക്ക് അ​ടു​പ്പി​ച്ച​ത് മ​മ്മൂ​ട്ടി എ​ന്ന പേ​രു​ത​ന്നെ​യ​ല്ലേ..?

Movies

ക്രി​ക്ക​റ്റ് പൂ​ര​ത്തി​നൊ​രു​ങ്ങി സി​നി​മ മേ​ഖ​ല

സി​നി​മ, ടെ​ലി​വി​ഷ​ന്‍, മാ​ധ്യ​മ, പ​ര​സ്യ മേ​ഖ​ല​യി​ലെ കൂ​ട്ടാ​യ്മ​യാ​യ സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റേ​ഴ്‌​സ് ഫ്രെ​ട്ടേ​ണി​റ്റി (സി​സി​എ​ഫ്)​യു​ടെ ക്രി​ക്ക​റ്റ് പൂ​രം സി.​സി.​എ​ഫ് പ്രീ​മി​യ​ല്‍ ലീ​ഗ് ര​ണ്ടാം പ​തി​പ്പി​ന് തി​ര​ശീ​ല ഉ​യ​ര്‍​ന്നു.

എ​റ​ണാ​കു​ളം താ​ജ് ഗേ​റ്റ് വേ​യി​ല്‍ താ​ര​നി​ബി​ഡ​മാ​യ ച​ട​ങ്ങി​ല്‍ സി​സി​എ​ഫ് ഭാ​ര​വാ​ഹി​ക​ളും സെ​ലി​ബ്രി​റ്റി ഉ​ട​മ​ക​ളും ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍​മാ​രും ചേ​ര്‍​ന്ന് ര​ണ്ടാം പ​തി​പ്പ് ലോ​ഞ്ച് ചെ​യ്തു. സി​സി​എ​ഫ് അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ ക്രി​ക്ക​റ്റ് ഫോ​ര്‍​മാ​റ്റാ​യ സി​സി​എ​ഫ് 100 എ​ക്‌​സി​ന്‍റെ അ​വ​ത​ര​ണ​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു.

മ​ത്സ​രം കൂ​ടു​ത​ല്‍ ആ​വേ​ശ​വും ത്ര​സി​പ്പി​ക്കു​ന്ന​തു​മാ​ക്കു​ന്ന​താ​ണ് പു​തി​യ ഫോ​ര്‍​മാ​റ്റ് എ​ന്ന് സി​സി​എ​ഫ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ തോ​മ​സ്, സെ​ക്ര​ട്ട​റി ശ്യാം​ധ​ര്‍, ട്ര​ഷ​റ​ര്‍ സു​ധീ​പ് കാ​രാ​ട്ട് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. ഒ​രു ഓ​വ​റി​ല്‍ അ​ഞ്ച് ബോ​ള്‍ അ​ട​ങ്ങു​ന്ന സി​സി​എ​ഫ് 100 എ​ക്‌​സ് ഫോ​ര്‍​മാ​റ്റി​ല്‍ ബാ​റ്റ് ചെ​യ്യു​ന്ന ടീ​മി​നും ബൗ​ള്‍ ചെ​യ്യു​ന്ന ടീ​മി​നും പോ​യി​ന്‍റും റ​ണ്‍​സും ല​ഭി​ക്കും. കെ​സി​എ​ല്‍ ടീ​മാ​യ കേ​ര​ളാ സ്ട്രൈ​ക്കേ​ഴ്‌​സി​ന്‍റെ സി.​ഇ.​ഒ ബി​ന്ദു ദി​ജേ​ന്ദ്ര​നാ​ഥ് പു​തി​യ ഫോ​ര്‍​മാ​റ്റ് ലോ​ഞ്ച് ചെ​യ്തു.

പു​തു​താ​യി കൂ​ട്ടി​ച്ചേ​ര്‍​ത്ത ര​ണ്ട് ടീ​മു​ക​ള്‍ ഉ​ള്‍​പ്പ​ടെ 14 ടീ​മു​ക​ളാ​ണ് ഇ​ത്ത​വ​ണ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ടീ​മു​ക​ളു​ടെ അ​വ​ത​ര​ണ​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു. താ​ര​ലേ​ല​ത്തി​ല്‍ ഈ​ഗി​ള്‍ എ​മ്പ​യേ​ഴ്‌​സി​ന്‍റെ അ​രു​ണ്‍ മാ​ഞ്ഞാ​ലി, ഗോ​റി​ല്ല ഗ്ലൈ​ഡേ​ഴ്‌​സി​ന്‍റെ നോ​യ​ല്‍ ബെ​ന്‍ തു​ട​ങ്ങി​യ​വ​രെ വ​ന്‍ തു​ക​യ്ക്കാ​ണ് ടീ​മു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ഫെ​ബ്രു​വ​രി നാ​ല് മു​ത​ല്‍ 15 വ​രെ കാ​ക്ക​നാ​ട് രാ​ജ​ഗി​രി കോ​ള​ജ് ഗ്രൗ​ണ്ടി​ലാ​ണ് സി​സി​എ​ഫ് പ്രീ​മി​യ​ല്‍ ലീ​ഗ് മ​ത്സ​രം.

Movies

എ​ന്‍റ​മ്മേ, ഞാ​ൻ ഈ ​പ​ത്ര​ക്കാ​രെ​ക്കൊ​ണ്ട് തോ​റ്റു..! പേ​ടി​പ്പി​ച്ചും ചി​രി​പ്പി​ച്ചും നൊ​മ്പ​ര​പ്പെ​ടു​ത്തി​യും അ​ഞ്ഞൂ​റും ക​ട​ന്ന് ജ​നാ​ർ​ദ്ദ​ന​ൻ

ന​ട​ൻ ജ​നാ​ർ​ദ്ദ​ന​ന്‍റെ വീ​ട് പ​ണി ന​ട​ക്കു​ന്ന സ​മ​യം. പ​ണി​ക്കാ​ർ വീ​ടി​ന്‍റെ ഏ​തോ ഭാ​ഗം ശ​രി​യാ​യ രീ​തി​യി​ല​ല്ല പ​ണി​ത​ത്. പ​ണി എ​ങ്ങ​നെ ന​ട​ക്കു​ന്നു എ​ന്ന് നോ​ക്കാ​ൻ വ​ന്ന ജ​നാ​ർ​ദ്ദ​ന​ൻ പ​ണി ശ​രി​യാ​യി​ട്ടി​ല്ല എ​ന്ന് ക​ണ്ട​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ​ണി​ക്കാ​രോ​ട് ഇ​തെ​ന്തൊ​ക്കെ​യാ കാ​ണി​ച്ചു വ​ച്ചി​രി​ക്കു​ന്നേ… ഇ​ങ്ങ​നെ​യാ​ണോ പ്ലാ​നി​ൽ ഉ​ള്ള​ത് …

എ​ന്‍റെ കാ​ശ് ക​ള​യാ​ൻ വേ​ണ്ടി വ​ന്ന​താ​ണോ.. എ​ന്നൊ​ക്കെ ദേ​ഷ്യ​ത്തി​ൽ ചോ​ദി​ച്ചു. സ്ക്രീ​നി​ൽ മാ​ത്രം ക​ണ്ടി​ട്ടു​ള്ള ജ​നാ​ർ​ദ്ദ​ന​ൻ എ​ന്ന ന​ട​ൻ ത​ങ്ങ​ളു​ടെ മു​ന്നി​ൽ വ​ന്ന് ഇ​ങ്ങ​നെ ചൂ​ടാ​യ​പ്പോ​ൾ പ​ണി​ക്കാ​ർ​ക്ക് ചി​രി​യാ​ണ് വ​ന്ന​ത്. ന​ട​ൻ ശ്രീ​നി​വാ​സ​ൻ നാ​ടോ​ടി​ക്കാ​റ്റി​ൽ സീ​മ​യോ​ട് പ​റ​യു​ന്ന പോ​ലെ സി​നി​മ​യി​ൽ കാ​ണു​ന്ന പോ​ലെ ത​ന്നെ ഉ​ണ്ട് എ​ന്ന് പ​ണി​ക്കാ​ർ പ​ര​സ്പ​രം പ​റ​ഞ്ഞു. നി​ന്നെ​യൊ​ന്നും പ​റ​ഞ്ഞി​ട്ട് ഒ​രു കാ​ര്യ​വു​മി​ല്ല എ​ന്നും പ​റ​ഞ്ഞ് ജ​നാ​ർ​ദ്ദ​ന​ൻ പോ​യ​പ്പോ​ഴും ഒ​രു സി​നി​മ കാ​ണു​ന്ന ഫീ​ൽ ആ​യി​രു​ന്നു ആ ​പ​ണി​ക്കാ​ർ​ക്ക്.

അ​താ​ണ് ജ​നാ​ർ​ദ്ദ​ന​ൻ എ​ന്ന ന​ട​ൻ. വി​ല്ല​നാ​യി വ​ന്ന് എ​ല്ലാ​വ​രെ​യും പേ​ടി​പ്പി​ച്ച് പി​ന്നെ കോ​മ​ഡി​യി​ലൂ​ടെ എ​ല്ലാ​വ​രെ​യും ചി​രി​പ്പി​ച്ച് ന​ല്ല ക്യാ​ര​ക്ട​ർ റോ​ളു​ക​ളും ചെ​യ്ത് ഇ​പ്പോ​ഴും ഇ​നി​യും ഒ​രു​പാ​ട് അ​ങ്ക​ത്തി​ന് ബാ​ല്യ​മു​ണ്ട് എ​ന്ന് സ​ർ​വ്വം മാ​യ​യി​ലൂ​ടെ കാ​ണി​ച്ചു ത​രു​ന്ന ജ​നാ​ർ​ദ്ദ​ന​ൻ ചേ​ട്ട​ൻ എ​ന്ന് എ​ല്ലാ​വ​രും വി​ളി​ക്കു​ന്ന ജ​നാ​ർ​ദ്ദ​ന​ൻ.

മ​ല​യാ​ള സി​നി​മ​യി​ലെ കാ​ര​ണ​വ​ർ​സ്ഥാ​ന​ത്ത് ജ​നാ​ർ​ദ്ദ​ന​ൻ ഉ​ണ്ട്. ഒ​രു​കാ​ല​ത്തും സി​നി​മ​യി​ൽ നി​ന്ന് അ​ദ്ദേ​ഹം ഔ​ട്ട് ആ​യി​ട്ടി​ല്ല. കി​ട്ടു​ന്ന​ത് ഒ​രു ചെ​റി​യ വേ​ഷം ആ​ണെ​ങ്കി​ൽ പോ​ലും അ​തി​നെ ഏ​റ്റ​വും പെ​ർ​ഫെ​ക്റ്റ് ആ​ക്കു​ക എ​ന്ന​ത് ആ​രം​ഭ കാ​ലം മു​ത​ൽ അ​ദ്ദേ​ഹം പി​ന്തു​ട​രു​ന്ന ഒ​രു ശീ​ല​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ജ​നാ​ർ​ദ്ദ​ന​ന്‍റെ ഏ​തു ക​ഥാ​പാ​ത്രം എ​ടു​ത്താ​ലും അ​തി​ന് അ​തി​ന്‍റേ​താ​യ വ്യ​ക്തി​ത്വം ഉ​ണ്ട്. എ​ത്ര​യോ ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യും മ​ന്ത്രി​യാ​യും രാ​ഷ്‌​ട്രീ​യ​ക്കാ​ര​നാ​യും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യൊ​ന്നും ഒ​രേ ടൈ​പ്പ് ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ന​മു​ക്ക് ഒ​രി​ക്ക​ലും ഫീ​ൽ ചെ​യ്തി​ട്ടി​ല്ല.

എ​ത്ര ത​വ​ണ മ​ന്ത്രി​യാ​യാ​ലും ഒ​രി​ക്ക​ലും ആ​വ​ർ​ത്ത​ന വി​ര​സ​ത പ്രേ​ക്ഷ​ക​ന് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല. ജ​നാ​ർ​ദ്ദ​ന​നെ ഉ​ള്ളൂ ആ ​വേ​ഷം ചെ​യ്യാ​ൻ എ​ന്നാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് തോ​ന്നാ​റു​ള്ള​ത്.​സ​ർ​വ്വം മാ​യ​യി​ൽ നി​വി​ന്‍റെ വ​ല്യ​ച്ഛ​നാ​യി മു​ഴു​നീ​ള ക​ഥാ​പാ​ത്രം ത​ന്നെ​യാ​ണ് അ​ഖി​ൽ സ​ത്യ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തി​ന് അ​ഖി​ലി​നെ അ​ഭി​ന​ന്ദി​ക്കാ​തെ വ​യ്യ!!

ഡ​യ​ലോ​ഗ് ഡെ​ലി​വ​റി​യി​ൽ ജ​നാ​ർ​ദ്ദ​ന​ന്‍റെ വോ​യ്സ് വി​സ്മ​യി​പ്പി​ക്കു​ന്ന​താ​ണ്. മി​മി​ക്രി ക​ലാ​കാ​ര​ന്മാ​ർ ഏ​റ്റ​വും അ​ധി​കം അ​നു​ക​രി​ക്കു​ന്ന ശ​ബ്ദ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ന​ട​ൻ ജ​നാ​ർ​ദ്ദ​ന​ന്‍റേ​ത് എ​ന്നു​കൂ​ടി ഓ​ർ​ക്കു​ക. ആ ​പ​രു​ക്ക​ൻ ശ​ബ്ദ​ത്തി​ന് മാ​റ്റ​ങ്ങ​ളി​ല്ല.​ആ ശ​ബ്ദം വി​ല്ല​ന്‍റേ​താ​യാ​ലും ക്യാ​ര​ക്ട​ർ റോ​ളി​ൽ ആ​യാ​ലും ത​മാ​ശ ക​ഥാ​പാ​ത്ര​മാ​യാ​ലും അ​തി​നോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്നു എ​ന്ന​താ​ണ് ഏ​റെ അ​ത്ഭു​തം. സ​ർ​വ്വം മാ​യ​യി​ൽ സീ​രി​യ​സ് വോ​യ്സ് മോ​ഡു​ലേ​ഷ​നും ഹ്യൂ​മ​ർ വോ​യ്സ് മോ​ഡു​ലേ​ഷ​നും ഒ​രേ​പോ​ലെ ജ​നാ​ർ​ദ്ദ​ന​ൻ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ര​സ​ക​ര​മാ​യ അ​നു​ഭ​വ​മാ​ണ്.

ഇ​നി​യും മ​ല​യാ​ള സി​നി​മ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത ഒ​രു ന​ട​നാ​ണ് ഇ​തെ​ന്ന് സ​ർ​വ്വം മാ​യ ക​ണ്ടു ക​ഴി​യു​മ്പോ​ൾ തോ​ന്നും. ആ​ദ്യ​കാ​ല സി​നി​മ​ക​ളി​ൽ ഒ​രു​പാ​ട് വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട് ജ​നാ​ർ​ദ്ദ​ന​ൻ. സ്ക്രീ​നി​ൽ വ​ന്നാ​ൽ പ്രേ​ക്ഷ​ക​ർ​ക്ക് പേ​ടി തോ​ന്നു​ന്ന ഒ​രു ലു​ക്ക് അ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് രാ​ഷ്ട്രീ​യ​ക്കാ​ര​ൻ, അ​ബ്കാ​രി, മ​ന്ത്രി എം​എ​ൽ​എ പോ​ലീ​സു​കാ​ര​ൻ തു​ട​ങ്ങി​യ ഒ​രേ പോ​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യ​പ്പോ​ഴും ഒ​ന്നി​നോ​ടൊ​ന്ന് സാ​ദൃ​ശ്യം തോ​ന്നാ​ൻ അ​ദ്ദേ​ഹം അ​വ​സ​രം ന​ൽ​കി​യി​ല്ല.

ഫു​ൾ​കൈ ജു​ബ്ബ​യും ക​യ്യി​ൽ സ്വ​ർ​ണ ബ്രേ​സ്‌​ലേ​റ്റും ചു​ണ്ടി​ൽ സി​ഗ​ര​റ്റു​മാ​യി എ​ത്ര​യോ മു​ത​ലാ​ളി​മാ​രെ ജ​നാ​ർ​ദ്ദ​ന​ൻ മ​ല​യാ​ള​ത്തി​ന് ത​ന്നി​ട്ടു​ണ്ട്. കെ. ​മ​ധു​വി​ന്‍റെ ഒ​രു സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പി​ലെ ഔ​സേ​പ്പ​ച്ച​ൻ എ​ന്ന ക​ഥാ​പാ​ത്രം ജ​നാ​ർ​ദ്ദ​ന​നെ വി​ല്ല​ൻ വേ​ഷം മാ​ത്ര​മ​ല്ല ഏ​തു വേ​ഷ​വും ഏ​ൽ​പ്പി​ക്കാം എ​ന്ന് സം​വി​ധാ​യ​ക​ർ​ക്ക് ധൈ​ര്യം കൊ​ടു​ത്ത ചി​ത്ര​മാ​ണ്. രാ​ജ്യ​സേ​ന​ന്‍റെ സി​നി​മ​ക​ളി​ൽ ജ​നാ​ർ​ദ്ദ​ന​ൻ ന​മ്മെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ചു. സി​ഐ​ഡി ഉ​ണ്ണി​കൃ​ഷ്ണ​ൻ ബി​എ ബി​എ​ഡ്, മേ​ലേ​പ്പ​റ​മ്പി​ൽ ആ​ൺ​വീ​ട് തു​ട​ങ്ങി​യ​വ അ​തി​ൽ ചി​ല​തു​മാ​ത്രം.

ഷാ​ജി കൈ​ലാ​സ് – ര​ഞ്ജി പ​ണി​ക്ക​ർ – സു​രേ​ഷ് ഗോ​പി ടീ​മി​ന്‍റെ ഏ​ക​ല​വ്യ​നി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് സി.​കെ. കൃ​ഷ്ണ​നാ​യി ജ​നാ​ർ​ദ്ദ​ന​ൻ ജീ​വി​ക്കു​ക​യാ​യി​രു​ന്നു. ഡ​യ​ലോ​ഗു​ക​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള അ​തി​ലെ ചി​ല രം​ഗ​ങ്ങ​ളി​ൽ വി​സ്മ​യി​പ്പി​ക്കു​ന്ന ശ​ബ്ദ​ഗാം​ഭീ​ര​ത്തോ​ടെ വ​ള​രെ പ​വ​ർ​ഫു​ൾ ആ​യി ആ ​ക​ഥാ​പാ​ത്ര​ത്തെ അ​ദ്ദേ​ഹം കൊ​ണ്ടാ​ടി. ഇ​തേ ടീ​മി​ന്‍റെ മാ​ഫി​യ എ​ന്ന ചി​ത്ര​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി ജ​നാ​ർ​ദ്ദ​ന​ൻ വീ​ണ്ടും നി​റ​ഞ്ഞാ​ടി. ഇ​തി​ലെ ഒ​രു രം​ഗ​ത്തി​ൽ വ​ള​രെ ഇ​മോ​ഷ​ണ​ൽ ആ​യി സം​സാ​രി​ക്കു​ന്ന ജ​നാ​ർ​ദ്ദ​ന​ന്‍റെ പെ​ർ​ഫോ​മ​ൻ​സ് അ​ദ്ദേ​ഹ​ത്തി​ലെ മി​ക​ച്ച ന​ട​നെ ഒ​രി​ക്ക​ൽ കൂ​ടി വെ​ളി​വാ​ക്കു​ന്ന​താ​യി​രു​ന്നു.

അ​മ്മ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ ആ​ഗ്ര​ഹി​ച്ചേ​നെ മ​ക്ക​ളാ​രും പോ​ലീ​സ് ആ​ക​രു​തേ എ​ന്ന് – എ​ന്ന് സു​രേ​ഷ് ഗോ​പി​യോ​ടും വി​ക്ര​ത്തോ​ടും പ​റ​യു​ന്ന ആ ​സീ​ൻ മ​റ​ക്കാ​നാ​വി​ല്ല.​ഹാ​ഫ് ട്രൗ​സ​റു​മി​ട്ട് തോ​ക്കും പി​ടി​ച്ച് ഉ​ണ്ണി​കൃ​ഷ്ണ​നെ അ​ഭ്യാ​സ​ങ്ങ​ൾ പ​ഠി​പ്പി​ക്കാ​ൻ പോ​ലീ​സ് ക്യാ​മ്പി​ൽ നി​ന്ന് എ​ത്തു​ന്ന ക​ഥാ​പാ​ത്ര​മാ​യി സി​ഐ​ഡി ഉ​ണ്ണി​കൃ​ഷ്ണ​ൻ ബി.​എ, ബി.​എ​ഡ്. എ​ന്ന സി​നി​മ​യി​ൽ മ​ല​യാ​ള​ക്ക​ര​യെ ചി​രി​പ്പി​ച്ച് ഒ​രു വ​ഴി​ക്കാ​ക്കി ജ​നാ​ർ​ദ്ദ​ന​ൻ. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ക​ട്ട​യ്ക്ക് ക​ട്ട​യാ​യി നി​ന്ന് ന​മ്മെ വി​ട്ടു​പോ​യ ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നും കെ​പി​എ​സി ല​ളി​ത​യും ജ​നാ​ർ​ദ്ദ​ന​ന് പൂ​ർ​ണ്ണ പി​ന്തു​ണ കൊ​ടു​ത്ത​പ്പോ​ൾ മ​ല​യാ​ള​ത്തി​ലെ എ​വ​ർ​ഗ്രീ​ൻ കോ​മ​ഡി സി​നി​മ​ക​ളി​ൽ ഒ​ന്നാ​യി അ​തു മാ​റി. അ​ഭി​ന​യി​ച്ച സി​നി​മ​ക​ളി​ൽ എ​ല്ലാം ത​ന്നെ ഇ​ത്ത​ര​ത്തി​ൽ എ​ടു​ത്തു പ​റ​യേ​ണ്ട ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​ത്.

വേ​ണു നാ​ഗ​വ​ള്ളി സം​വി​ധാ​നം ചെ​യ്ത സു​ഖ​മോ​ദേ​വി എ​ന്ന സി​നി​മ​യി​ൽ ന​മു​ക്കെ​ല്ലാം പ​രി​ചി​ത​മാ​യ ഒ​രു അ​ച്ചാ​യ​ൻ ക​ഥാ​പാ​ത്ര​ത്തെ വ​ള​രെ ല​ളി​ത​വും സു​ന്ദ​ര​വു​മാ​യി ജ​നാ​ർ​ദ്ദ​ന​ൻ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ ന​ല്ല സം​വി​ധാ​യ​ക​രു​ടെ കൈ​യി​ൽ ഈ ​ന​ട​ന്‍റെ മാ​റ്റു​കൂ​ടു​മെ​ന്ന് ത​റ​പ്പി​ച്ചു പ​റ​യാ​നാ​യി. സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ നാ​ടോ​ടി​ക്കാ​റ്റി​ൽ ക​രു​ണാ​നി​ധി​യോ​ട് രൂ​പ​സാ​ദൃ​ശ്യ​മു​ള്ള കോ​വൈ വെ​ങ്കി​ടേ​ശ​ന്‍ എ​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി ജ​നാ​ർ​ദ്ദ​ന​ൻ എ​ത്തി​യ​പ്പോ​ൾ അ​തൊ​രു അ​ത്ഭു​ത​മാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളി​ലും ജ​നാ​ർ​ദ്ദ​ന​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് എ​ന്ന​താ​ണ് മ​റ്റൊ​രു സ​വി​ശേ​ഷ​ത.

ഷാ​ജി കൈ​ലാ​സ് ചി​ത്ര​ങ്ങ​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ് അ​ദ്ദേ​ഹം. ഐ.​വി. ശ​ശി​ക്കും, ജോ​ഷി​ക്കും, കെ. ​മ​ധു​വി​നും ഒ​ക്കെ ഏ​റെ പ്രി​യ​പ്പെ​ട്ട​വ​നാ​ണ് ജ​നാ​ർ​ദ്ദ​ന​ൻ. സ​ത്യ​ൻ അ​ന്തി​ക്കാ​ടി​നും, രാ​ജ​സേ​ന​നും ഇ​ഷ്ട​പ്പെ​ട്ട ന​ട​ൻ. ഈ ​സം​വി​ധാ​യ​ക​രെ​ല്ലാം ചി​ല ടൈ​പ്പ് സി​നി​മ​ക​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​വ​ർ ആ​ണെ​ങ്കി​ലും അ​വ​രെ​ല്ലാം ഈ ​ന​ട​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി എ​ന്ന​താ​ണ് ചി​ന്തി​ക്കേ​ണ്ട​ത്.

ജ​നാ​ർ​ദ്ദ​ന​ൻ എ​ന്ന ന​ട​ന്‍റെ പ​രു​ക്ക​ൻ ശ​ബ്ദ​ത്തെ ക​ഥാ​നാ​യ​ക​ൻ എ​ന്ന സി​നി​മ​യി​ലൂ​ടെ പാ​ടി​ക്കേ​ൾ​പ്പി​ച്ച​പ്പോ​ൾ അ​തി​നു​മു​ണ്ടാ​യി​രു​ന്നു ഒ​രു സു​ഖം. ന​ന്ദി പ​റ​യാം രാ​ജ​സേ​ന​ൻ എ​ന്ന സം​വി​ധാ​യ​ക​ന്‍റെ മി​ടു​ക്കി​ന്. വാ​ർ​ധ​ക്യ പു​രാ​ണ​വും, മാ​ന്നാ​ർ മ​ത്താ​യി സ്പീ​ക്കിം​ഗും കാ​ണു​മ്പോ​ൾ ജ​നാ​ർ​ദ്ദ​ന​ന്‍റെ രം​ഗ​ങ്ങ​ളി​ൽ ചി​രി​ക്കാ​ത്ത​വ​രു​ണ്ടോ. വാ​ഴു​ന്നോ​ർ എ​ന്ന സി​നി​മ​യി​ലെ തേ​വ​ക്കാ​ട്ടി​ൽ അ​വ​റാ​ച്ച​ൻ ജ​നാ​ർ​ദ്ദ​ന​ന്‍റെ പ​വ​ർ​ഫു​ൾ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

രൗ​ദ്ര​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​ക്ക് കേ​ര​ളം ഭ​രി​ച്ച ഒ​രു മു​ഖ്യ​മ​ന്ത്രി​യു​മാ​യി സാ​മ്യം തോ​ന്നി​യെ​ങ്കി​ൽ അ​ത് ജ​നാ​ർ​ദ്ദ​ന​ന്‍റെ അ​ഭി​ന​യ മി​ക​വാ​ണ്. 80 ന്‍റെ നി​റ​വി​ലാ​ണ് ഈ ​മ​ഹാ​ന​ട​ൻ. പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ൾ അ​ഭി​ന​യ​മി​ക​വി​നെ തൊ​ട്ടു തീ​ണ്ടി​യി​ട്ടി​ല്ല. എ​നി​ക്കെ​ന്നെ വ​ലി​യ ഇ​ഷ്ട​മാ​ണ് എ​ന്നൊ​രു ഡ​യ​ലോ​ഗ് സ​ർ​വ്വം മാ​യ​യി​ൽ ജ​നാ​ർ​ദ്ദ​ന​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന വ​ല്യ​ച്ഛ​ൻ ക​ഥാ​പാ​ത്രം നി​വി​ൻ പോ​ളി​യു​ടെ പ്ര​ഭേ​ന്ദു​വി​നോ​ട് പ​റ​യു​ന്നു​ണ്ട്. അ​തി​നു തു​ട​ർ​ച്ച​യാ​യി മ​ല​യാ​ളി​ക​ളും പ​റ​യു​ന്നു – ഞ​ങ്ങ​ൾ​ക്കും ഒ​രു​പാ​ടൊ​രു​പാ​ട് ഇ​ഷ്ട​മാ​ണ്.

 

Movies

പാ​ൻ ഇ​ന്ത്യ​ൻ ത്രി​ല്ല​റു​മാ​യി മ​ല​യാ​ള​ത്തി​ലേ​ക്ക് പു​തി​യൊ​രു ക​മ്പ​നി; പ്ര​സാ​ദ് യാ​ദ​വ് സം​വി​ധാ​യ​ക​ൻ  

പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യു​മാ​യി മ​ല​യാ​ള​ത്തി​ലേ​ക്ക് പു​തി​യൊ​രു പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി കൂ​ടി വ​രി​ക​യാ​ണ്. വി​ദേ​ശ മ​ല​യാ​ളി​യാ​യ മ​നോ​ജ് കെ.​ജി. നാ​യ​രാ​ണ് അ​മ്മാ​ളൂ ക്രി​യേ​ഷ​ൻ​സ് എ​ന്ന ബാ​ന​റു​മാ​യി ഒ​രു ത്രി​ല്ല​ർ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മു​ൻ​നി​ര സം​വി​ധാ​യ​ക​രു​ടെ ചീ​ഫ് അ​സോ​സി​യേ​റ്റാ​യി പ്ര​വ​ർ​ത്തി​ച്ച പ്ര​സാ​ദ് യാ​ദ​വാ​ണ് ഇ​വ​രു​ടെ ആ​ദ്യ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലാ​യി​ട്ടാ​ണ് ആ​ദ്യ ചി​ത്രം അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ അ​നൗ​ൺ​സ്മെ​ന്‍റ് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. മ​ല​യാ​ള​ത്തി​ൽ നി​ന്നും ത​മി​ഴി​ൽ നി​ന്നു​മു​ള്ള മു​ൻ​നി​ര താ​ര​ങ്ങ​ളാ​ണ് സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പേ​രും പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വി​ടും.

അ​നൗ​ൺ​സ്മെ​ന്‍റ് പോ​സ്റ്റ​ർ സൂ​ചി​പ്പി​ക്കു​ന്ന​ത് കാ​ടും മ​നു​ഷ്യ​നും വ​ന്യ​മൃ​ഗ​ങ്ങ​ളു​മെ​ല്ലാ​മു​ള്ള ഒ​രു സ​ർ​വൈ​വ​ൽ ത്രി​ല്ല​റാ​യി​രി​ക്കും ഈ ​ചി​ത്രം എ​ന്നാ​ണ്. ചു​വ​പ്പു പ​ട​ർ​ന്ന കാ​ടി​ന്‍റെ ഉ​ള്ളി​ൽ നി​ന്നും നോ​ക്കു​ന്ന കൊ​മ്പ​നെ ന​മു​ക്ക് പോ​സ്റ്റ​റി​ൽ കാ​ണാം.

ബി​ജു വാ​സു​ദേ​വ​ൻ, ജോ​സി ജോ​ർ​ജ് എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പ​ള്ളി. ര​ഞ്ജ​ൻ എ​ബ്ര​ഹാ​മാ​ണ് എ​ഡി​റ്റ​ർ, ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് വ​രു​ൺ ഉ​ണ്ണി സം​ഗീ​തം ന​ൽ​കു​ന്നു.

പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ അ​പ്പു​ണ്ണി സാ​ജ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ‌​ട്രോ​ള​ർ- മോ​ഹ​ൻ അ​മൃ​ത, ക​ലാ​സം​വി​ധാ​നം- സി​ബി​ൻ വ​ർ​ഗീ​സ്, മേ​ക്ക​പ്പ്- പ്ര​ദീ​പ് രം​ഗ​ൻ, കോ​സ്റ്റ്യൂം- കു​മാ​ർ എ​ട​പ്പാ​ൾ, ആ​ക്ഷ​ൻ- സ്റ്റ​ണ്ട് സി​ൽ​വ, ഓ​ഡി​യോ​ഗ്രാ​ഹി- എം​ആ​ർ രാ​ജാ​കൃ​ഷ്ണ​ൻ, സൗ​ണ്ട് ഡി​സൈ​ൻ- അ​രു​ൺ രാ​മ​വ​ർ​മ്മ, വി​എ​ഫ്എ​ക്സ്- കെ.​എ​സ് ര​ഘൂ​റാം, പ്രൊ​ജ​ക്ട് ഹെ​ഡ്- സി​ദ്ധി​ഖ്, സ്റ്റി​ൽ​സ്- വി​ഷ്ണു ആ​ർ. ഗോ​വി​ന്ദ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- വി​ജി​ത്ത്, സ​നി​ത ദാ​സ​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​കു​ട്ടീ​വ്- ജ​ബ്ബാ​ർ മ​തി​ല​കം, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ-​ക്രി​യേ​റ്റീ​വ് മ​ങ്കി. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

SUNDAY DEEPIKA

ലൈ​വ് മ​ല​യാ​ളം

കാ​ൽ​നൂ​റ്റാ​ണ്ടി​ലെ മാ​റ്റ​ങ്ങ​ൾ ക​ണ​ക്കെ​ടു​ത്ത് രാം​മോ​ഹ​ൻ പാ​ലി​യ​ത്ത് ത​യാ​റാ​ക്കി​യ ലേ​ഖ​ന​ത്തി​ന്‍റെ അ​വ​സാ​ന​ഭാ​ഗം...

17. ആ​ണ്‍-​പെ​ണ്‍ സൗ​ഹൃ​ദ​ങ്ങ​ള്‍

പ​ണ്ടു​കാ​ല​ങ്ങ​ളി​ല്‍ ക​ണ്ടി​ട്ടി​ല്ലാ​ത്ത​വി​ധം ഇ​ക്ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​നി​ടെ ആ​ണ്‍-​പെ​ണ്‍ സൗ​ഹൃ​ദ​ങ്ങ​ളു​ടെ ആ​ഴ​വും അ​ടു​പ്പ​വും കൂ​ടി എ​ന്ന​തു സ​ത്യ​മാ​ണ്. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും അ​ടു​പ്പം കൂ​ടു​ന്തോ​റും ച​തി​യും വെ​റു​പ്പും കൂ​ടി എ​ന്നൊ​രു ദു​ര്യോ​ഗം​കൂ​ടി സം​ഭ​വി​ച്ചു. കൂ​ട്ടു​കൂ​ട​ല്‍ എ​ളു​പ്പ​മാ​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍​ത​ന്നെ ച​തി​ക​ള്‍​ക്കും തെ​ളി​വു​ത​രു​ന്നു. ദു​ര​ഭി​മാ​ന​ക്കൊ​ല, പ്ര​ണ​യ​പ്പ​ക തു​ട​ങ്ങി​യ​വ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ടു ചെ​യ്യ​പ്പെ​ടു​ന്നു.

ബ​ന്ധ​ങ്ങ​ളു​ടെ ആ​യു​സ് കു​റ​ഞ്ഞ​തും ഇ​ക്കാ​ല​ത്തെ ഒ​രു വി​പ​ര്യ​യ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്. വി​വാ​ഹ​മോ​ച​ന​ങ്ങ​ളും പെ​രു​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ദു​രി​തം​നി​റ​ഞ്ഞ ടോ​ക്സി​ക് ബ​ന്ധ​ങ്ങ​ളി​ല്‍​നി​ന്ന് മോ​ച​നം​നേ​ടു​ക​യാ​ണ് കെ​ട്ടു​റ​പ്പു​ള്ള ദാ​മ്പ​ത്യ​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ നി​ന്നു​കൊ​ടു​ക്കു​ന്ന​തി​നേ​ക്കാ​ള്‍ പ്ര​ധാ​ന​മെ​ന്ന് ആ​ളു​ക​ള്‍ കൂ​ടു​ത​ലാ​യി തി​രി​ച്ച​റി​യു​ന്നു- വി​ശേ​ഷി​ച്ചും പു​തി​യ ത​ല​മു​റ. മാ​തൃ​കാ​ദ​മ്പ​തി​മാ​രാ​കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ മാ​തൃ​കാ ഡൈ​വോ​ഴ്സി​ക​ളെ​ങ്കി​ലും ആ​കൂ- അ​വ​ര്‍ പ​റ​യു​ന്നു.

18. വാ​യ​ന​യു​ടെ തി​രി​ച്ചു​വ​ര​വ്

വാ​യ​ന മ​രി​ച്ചോ എ​ന്ന ചോ​ദ്യം ഇ​ട​വി​ട്ട് ഉ​യ​രാ​റു​ണ്ടെ​ങ്കി​ലും വാ​യ​ന​യും പ​ബ്ലി​ഷിം​ഗ് വ്യ​വ​സാ​യ​വും കേ​ര​ള​ത്തി​ല്‍ വ​ന്‍​കു​തി​പ്പി​ലാ​ണ്. "റാം ​കെ​യ​റോ​ഫ് ആ​ന​ന്ദി' പോ​ലു​ള്ള ജ​ന​പ്രി​യ പു​സ്ത​ക​ങ്ങ​ള്‍ പു​തി​യ ത​ല​മു​റ​യി​ല്‍​പ്പെ​ട്ട​വ​രേ​യും വാ​യ​ന​യി​ലേ​ക്ക് ന​യി​ക്കു​ന്നു. പു​തി​യ ത​ല​മു​റ​യു​ടെ വാ​യ​ന അ​ധി​ക​വും ഇം​ഗ്ലീ​ഷി​ലാ​ണെ​ന്ന വ്യ​ത്യാ​സ​വു​മു​ണ്ട്.

കി​ന്‍​ഡി​ൽ, ഓ​ഡി​യോ ബു​ക്കു​ക​ള്‍, ടെ​ഡ് ടോ​ക്കു​ക​ള്‍, പോ​ഡ്കാ​സ്റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​യും വാ​യ​ന​യു​ടെ പു​തു​രൂ​പ​ങ്ങ​ളാ​യി പ്ര​ചാ​രം​നേ​ടു​ന്നു. അ​നു​ദി​ന​മെ​ന്നോ​ണം പെ​രു​കി​വ​രു​ന്ന സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ളും ഒ​രു സ​മീ​പ​കാ​ല ട്രെ​ന്‍​ഡാ​ണ്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക ഈ​ടു​വ​യ്പു​ക​ളി​ലൊ​ന്നാ​യ വാ​യ​ന​ശാ​ല​ക​ള്‍ മ​ര​ണ​ശ​യ്യ​യി​ലാ​ണെ​ന്ന​ത് വാ​യ​ന മു​ന്നേ​റു​ന്ന കാ​ല​ത്തെ വി​ധി​വൈ​പ​രീ​ത്യ​മാ​ണ്.

19. ശാ​സ്ത്ര​ബോ​ധം

ഇ​ന്‍റ​ര്‍​നെ​റ്റ് പോ​ലു​ള്ള നൂ​ത​ന സം​വി​ധാ​ന​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​ല്‍ അ​ന്ധ​വി​ശ്വാ​സി​ക​ളും ദു​ര്‍​മ​ന്ത്ര​വാ​ദി​ക​ളും പി​ന്നി​ല​ല്ലെ​ങ്കി​ലും മ​റു​വ​ശ​ത്ത് ആ​ത്മാ​ര്‍​ഥ​ത​യു​ള്ള ശാ​സ്ത്ര​ബോ​ധ പ്ര​ചാ​ര​ണ​ത്തി​ന് നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കേ​ര​ളം സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന കാ​ല​ഘ​ട്ടം കൂ​ടി​യാ​ണി​ത്.

20. മ​ല​യോ​ര​കൃ​ഷി​യു​ടെ ത​ക​ര്‍​ച്ച

മ​ല​യോ​ര​കൃ​ഷി​യു​ടെ ത​ക​ര്‍​ച്ച​യും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​വു​മാ​ണ് അ​ക്കാ​ര്യ​ങ്ങ​ളി​ല്‍ നേ​രി​ട്ട് അ​നു​ഭ​സ്ഥ​ന​ല്ലെ​ങ്കി​ലും വേ​ദ​നി​പ്പി​ക്കു​ന്ന ഒ​രു കാ​ല്‍​നൂ​റ്റാ​ണ്ട​ന്‍ വി​ഷാ​ദം. കൃ​ഷി ലാ​ഭ​ക​ര​മ​ല്ലാ​താ​കു​ന്ന​തും പു​തി​യ ത​ല​മു​റ​യു​ടെ കു​ടി​യേ​റ്റ​വും തൊ​ഴി​ലാ​ളി​ക്ഷാ​മ​വു​മെ​ല്ലാ​മാ​ണ് ഇ​തി​നു​ള്ള കാ​ര​ണ​ങ്ങ​ളാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്.

യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ഈ ​വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള ക്രി​യാ​ത്മ​ക പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പ​ക്കാ​ണ്ടേ​ത് ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ളു​ടേ​യും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ​യും മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി ക​ണ​ക്കാ​ക്കാ​തെ മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ പ​ല​പ്പോ​ഴും ഉ​ണ്ടാ​യി​ട്ടു​ള്ള​തു​പോ​ലെ സ​മു​ദാ​യ സ്ഥാ​പ​ന​ങ്ങ​ളും കൂ​ടു​ത​ൽ ശ​ക്ത​മാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ന്നോ​ട്ടു വ​രേ​ണ്ട​തു​ണ്ട്.

21. ആ​ഗോ​ള മ​ല​യാ​ളി ബി​സി​ന​സു​കാ​ർ

1999-2000ല്‍ ​യു​എ​ഇ​യി​ലെ ര​ണ്ടി​ട​ത്തു​മാ​ത്രം സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളും ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് സ്റ്റോ​റു​ക​ളു​മു​ള്ള ബ്രാ​ന്‍​ഡാ​യി​രു​ന്നു ലു​ലു. ഏ​താ​ണ്ട് ആ ​സ​മ​യ​ത്താ​ണ് ജോ​യ് ആ​ലു​ക്കാ​സും ദു​ബാ​യി​ല്‍ എ​ത്തി​യ​ത്. 1976ല്‍ ​ഒ​മാ​നി​ല്‍ ശോ​ഭാ ഗ്രൂ​പ്പി​ന് തു​ട​ക്ക​മി​ട്ട പി​എ​ന്‍​സി മേ​നോ​ന്‍റെ ഇ​ന്ത്യ​ന്‍ സം​രം​ഭ​വും 90ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെ ഇ​ന്ത്യ​യി​ലെ​ത്തി.

ഇ​ക്ക​ഴി​ഞ്ഞ 25 വ​ര്‍​ഷം ഈ ​ബ്രാ​ന്‍​ഡു​ക​ള്‍​ക്കും ഇ​തു​പോ​ലു​ള്ള ഒ​ട്ടേ​റെ മ​ല​യാ​ളി ബ്രാ​ന്‍​ഡു​ക​ള്‍​ക്കു​മു​ണ്ടാ​യ ആ​ഗോ​ള വ​ള​ര്‍​ച്ച അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണ്. മ​ല​യാ​ളി​ക​ളു​ടെ വി​ദേ​ശ കു​ടി​യേ​റ്റ​മാ​രം​ഭി​ച്ചി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. എ​ന്നാ​ല്‍ ബി​സി​ന​സ് രം​ഗ​ത്ത്, വി​ശേ​ഷി​ച്ചും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ സാ​ന്നി​ധ്യ​മു​ള്ള മി​ക​ച്ച ബ്രാ​ന്‍​ഡ് പ്ര​തി​ച്ഛാ​യ​യു​മാ​യി കേ​ര​ളീ​യ സം​രം​ഭ​ങ്ങ​ള്‍ ഇ​ങ്ങ​നെ വ​ന്‍​തോ​തി​ല്‍ വ​ള​ർ​ന്ന​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ്.

22. മാ​ന​സി​കാ​രോ​ഗ്യം

മാ​ന​സി​ക​രോ​ഗം ഏ​തു രോ​ഗ​ത്തേ​യും​പോ​ലെ മ​ന​സ് എ​ന്ന മ​റ്റൊ​രു അ​വ​യ​വ​ത്തെ ബാ​ധി​ക്കു​ന്ന രോ​ഗ​മാ​ണെ​ന്നും അ​തി​നു പ​ര​സ്യ​മാ​യി ചി​കി​ത്സ​തേ​ടാ​മെ​ന്നും ആ​ളു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞു​തു​ട​ങ്ങി​യ​തും ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഒ​രു ആ​ശ്വാ​സ​മാ​ണ്.

വി​ഷാ​ദം​പോ​ലു​ള്ള മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ മു​ന്‍​കാ​ല​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ള്‍ ഇ​ന്ന് സാ​ധാ​ര​ണ​മാ​ണ്. (അ​തോ പ​ല​പ്പോ​ഴും സ്വ​യം​പോ​ലും അ​റി​യാ​തെ​യും നി​ശ​ബ്ദം സ​ഹി​ച്ചി​രു​ന്ന​തു​മാ​യ കാ​ല​മാ​ണോ ആ ​മു​ന്‍​കാ​ലം?) ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മാ​ന​സി​കാ​രോ​ഗ്യം ഇ​ക്കാ​ല​ത്തി​ന്‍റെ ഒ​രു പ്ര​ധാ​ന വി​ഷ​യ​മാ​യി​ത്തീ​ര്‍​ന്നി​രി​ക്കു​ന്ന​ത്. മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​വേ​ണ്ടി പ്ര​ഫ​ഷ​ണ​ല്‍ സ​ഹാ​യം തേ​ടു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​യ ഒ​രു സം​ഗ​തി​യാ​ണെ​ന്ന് അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​ര്‍ മാ​ത്ര​മ​ല്ല മ​റ്റു​ള്ള​വ​രും തി​രി​ച്ച​റി​യാ​ന്‍​പോ​കു​ന്ന ഒ​രു കാ​ല്‍​നൂ​റ്റാ​ണ്ടാ​യി​രി​ക്കും ഇ​നി വ​രാ​ന്‍​പോ​കു​ന്ന​ത്.

23. ജെ​ൻ സീ​യു​ടെ ക​ക്ഷി​രാ​ഷ്ട്രീ​യ വി​മു​ഖ​ത

ജെ​ന്‍ സീ​ക്ക് രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് ആ​രും പ​റ​യി​ല്ല. വി​ശേ​ഷി​ച്ചും ഒ​രു​പാ​ട് നൂ​ത​ന​വി​ഷ​യ​ങ്ങ​ളി​ല്‍ പ​ഴ​യ ത​ല​മു​റ​യെ രാ​ഷ്ട്രീ​യം പ​ഠി​പ്പി​ക്കു​ന്ന​ത് ജെ​ന്‍ സീ​യാ​ണ്. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്, ഭ​ര​ണം തു​ട​ങ്ങി​യ ക​ക്ഷി​രാ​ഷ്ട്രീ​യ ത​ല​ങ്ങ​ളി​ല്‍ അ​വ​ര്‍​ക്ക് താ​ത്പ​ര്യ​മി​ല്ല.

കാ​ര​ണ​ങ്ങ​ള്‍ ഒ​രു​പാ​ടു​ണ്ട്. പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ എ​ന്തെ​ല്ലാ​മാ​യി​രി​ക്കും എ​ന്നോ​ര്‍​ത്താ​ണ് ബേ​ജാ​റു​ള്ള​ത്. 2036ല്‍ ​ന​മ്മ​ളെ ആ​രു ഭ​രി​ക്കും? ജെ​ന്‍ സീ​യു​ടെ സൂ​ക്ഷ്മ​ത​ല രാ​ഷ്ട്രീ​യ അ​വ​ബോ​ധം അ​പ്പോ​ഴേ​യ്ക്കും കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന പ്രാ​യോ​ഗി​ക ബു​ദ്ധി ആ​ര്‍​ജി​ച്ച് ക​ളം പി​ടി​ക്കു​മോ?

24. ദേ​ശീ​യ​മാ​കു​ന്ന സി​നി​മ

ചെ​റി​യ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മ​ല​യാ​ള സി​നി​മ വീ​ണ്ടും ദേ​ശീ​യ ശ്ര​ദ്ധ​നേ​ടി. വേ​റി​ട്ട ഫി​ലിം മേ​ക്കിം​ഗി​നും അ​ഭി​ന​യ മി​ക​വു​ക​ള്‍​ക്കു​മൊ​പ്പം ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ വി​വി​ധ ഭാ​ഷ​ക​ളി​ല്‍ സം​സാ​രി​ക്കാ​നാ​വു​ന്ന​തും ന​മ്മു​ടെ ന​ല്ല സി​നി​മ​യു​ടെ സാ​ധ്യ​ത​ക​ള്‍ വ​രും​നാ​ളു​ക​ളി​ല്‍ കൂ​ടു​ത​ല്‍ വി​ശാ​ല​മാ​ക്കു​ന്നു.

25. ലൈ​വ് വാ​ര്‍​ത്ത

ക​ര്‍​ണാ​ട​ക​യി​ലെ ഗം​ഗാ​വാ​ലി ന​ദി​യി​ല്‍ താ​ന്‍ ഓ​ടി​ച്ചി​രു​ന്ന ലോ​റി​യോ​ടൊ​പ്പം അ​ര്‍​ജു​ന്‍ എ​ന്ന മ​ല​യാ​ളി ചെ​റു​പ്പ​ക്കാ​ര​ന്‍ മു​ങ്ങി​പ്പോ​യ സം​ഭ​വ​ത്തി​ന്‍റെ ത​ത്സ​മ​യ ക​വ​റേ​ജ് മ​ല​യാ​ള​ത്തി​ലെ വാ​ര്‍​ത്താ സം​പ്രേ​ഷ​ണ​ത്തെ എ​ന്നെ​ന്നേ​ക്കു​മാ​യി മാ​റ്റി​യെ​ന്ന് മ​ല​യാ​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ വാ​ര്‍​ത്താ ചാ​ന​ലി​ലെ സീ​നി​യ​ര്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​ണ് പ​റ​ഞ്ഞ​ത്.

റേ​റ്റിം​ഗ് ഉ​യ​ര്‍​ത്താ​ന്‍​വേ​ണ്ടി ചാ​ന​ലു​ക​ള്‍ കാ​ട്ടു​ന്ന വി​ക്രി​യ​യാ​യി മാ​ത്രം അ​തി​നെ കാ​ണാ​നാ​കു​മോ? അ​നു​ദി​നം കൂ​ടു​ത​ല്‍ കൂ​ടു​ത​ല്‍ ക​ണ്‍​സ്യൂ​മ​റും ക​ണ്‍​സ്യൂ​മ​റി​സ്റ്റു​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ഴ്ച​ക്കാ​ര​ന്‍ മ​ല​യാ​ളി​ക്ക് അ​തി​ലൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലേ? അ​ല്ല, അ​യാ​ള്‍ മാ​ത്ര​മ​ല്ലേ അ​തി​നു​ത്ത​ര​വാ​ദി? പു​തി​യ ത​ല​മു​റ വാ​ര്‍​ത്ത​ക​ള​റി​യു​ന്ന​ത് ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി​യാ​ണെ​ന്ന​തി​ന് ഇ​വി​ടെ​യും അ​പ​വാ​ദ​മി​ല്ല. ഷോ​ര്‍​ട്ട് റീ​ലു​ക​ള്‍, പൂ​ര്‍​ണ​വാ​ര്‍​ത്ത​യു​ടെ ലി​ങ്കു​ക​ളി​ലേ​ക്ക് കൊ​ളു​ത്തി​വ​ലി​ക്കു​ന്ന ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ കാ​ര്‍​ഡു​ക​ള്‍...

ഇ​ന്‍​സ്റ്റാ വാ​ര്‍​ത്ത​ക​ളു​ടേ തേ​രോ​ട്ടം ഇ​വി​ടെ​യും പൂ​ര്‍​ണ​മാ​ണ്. ദേ​ശീ​യ ഇം​ഗ്ലീ​ഷ് വാ​രി​ക​ക​ള്‍ പ​ല​തും അ​പ്ര​സ​ക്ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴും കു​റ​ച്ചെ​ങ്കി​ലും പി​ടി​ച്ചു​നി​ല്‍​ക്കു​ന്ന ന​മ്മു​ടെ വി​ര​ലി​ലെ​ണ്ണാ​വു​ന്ന വാ​രി​ക​ക​ളേ​യും ഇ​വി​ടെ ഓ​ര്‍​ക്കാ​തെ വ​യ്യ.

Movies

വ​ണ്ടി മു​ഴു​വ​ൻ പോ​യി, പ​ക്ഷേ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി; ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​മാ​യി ആ​ന്‍റ​ണി പെ​പ്പെ

പു​തു​വ​ത്സ​രാ​ശം​സ​ക​ളും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി ന​ട​ൻ ആ​ന്‍റ​ണി പെ​പ്പെ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. വേ​ദ​ന​ക​ളും പ​രി​ക്കു​ക​ളും നി​റ​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നു 2025 എ​ന്നു പ​റ​ഞ്ഞ ആ​ന്‍റ​ണി ന​വം​ബ​റി​ൽ ന​ട​ന്ന അ​പ​ക​ട​ത്തെ​ക്കു​റി​ച്ചും കു​റി​പ്പി​ൽ പ​റ​യു​ന്നു​ണ്ട്.

ന​വം​ബ​ര്‍ മാ​സ​ത്തി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നും അ​തി​ൽ നി​ന്നും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടാ​തെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​ണ് കു​റി​പ്പി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​ഭാ​ഗം.

ആ​ന്‍റ​ണി​യു​ടെ കു​റി​പ്പ് വാ​യി​ക്കാം

‘‘കൊ​ല്ലാ​ത്ത​തൊ​ന്നും ന​മ്മ​ളെ ത​ള​ർ​ത്തി​ല്ല, ക​രു​ത്ത​രാ​ക്കു​ക​യേ​യു​ള്ളൂ എ​ന്ന് കേ​ട്ടി​ട്ടു​ണ്ട്. പ​ക്ഷേ 2025 ആ ​വാ​ച​കം അ​ൽ​പം ക​ട​ത്തി കൈ​യി​ലെ​ടു​ത്തു എ​ന്നാ​ണ് എ​ന്‍റെ​യൊ​രു തോ​ന്ന​ൽ. ജി​മ്മി​ലെ പ​രി​ക്ക്, ഷൂ​ട്ടി​നി​ട​യി​ലെ അ​പ​ക​ടം... അ​ങ്ങ​നെ വ​ർ​ഷ​ത്തി​ന്‍റെ മു​ക്കാ​ൽ ഭാ​ഗ​വും ആ​ശു​പ​ത്രി​ക​ൾ​ക്കും വേ​ദ​ന​ക​ൾ​ക്കും ഇ​ട​യി​ലാ​യി​രു​ന്നു.

അ​ങ്ങ​നെ പോ​കു​മ്പോ​ൾ ആ​ണ് 15 ന​വം​ബ​ർ 2025, വാ​ഗ​മ​ൺ വ​ച്ച് ഒ​രു അ​പ​ക​ടം കൂ​ടെ ബോ​ണ​സ് ആ​യി അ​ടി​ച്ചു കി​ട്ടി. അ​ത്യാ​വ​ശ്യം ത​ര​ക്കേ​ടി​ല്ലാ​ത്ത പ​രി​ക്കോ​ടു കൂ​ടി വ​ണ്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഞ​ങ്ങ​ൾ മൂ​ന്നു പേ​രും ര​ക്ഷ​പെ​ട്ടു.

എ​ന്‍റെ പ്രി​യ​പ്പെ​ട്ട ആ​ദ്യ​ത്തെ വ​ണ്ടി ‘ടോ​ട്ട​ൽ ലോ​സ്’ ആ​യി മാ​റി. പ​ക്ഷേ ത​ക​ർ​ന്നു​പോ​യ ആ ​വ​ണ്ടി ഞ​ങ്ങ​ളു​ടെ മൂ​ന്ന് പേ​രു​ടെ​യും ജീ​വ​ൻ കാ​ത്തു. വ​ണ്ടി​യു​ടെ ന​മ്പ​ർ 1818 എ​ന്നാ​യി​രു​ന്നു. ആ ​ന​മ്പ​റി​ലും മാ​ലാ​ഖ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലും ഞാ​ൻ എ​പ്പോ​ഴും വി​ശ്വ​സി​ച്ചി​രു​ന്നു. എ​ന്‍റെ ആ ​വി​ശ്വാ​സം തെ​റ്റി​യി​ല്ലെ​ന്ന് എ​നി​ക്ക് ബോ​ധ്യ​മാ​യി. വ​ണ്ടി പോ​ണേ​ൽ പോ​ട്ടെ...​ജീ​വ​നോ​ടെ ഉ​ണ്ട​ല്ലോ, അ​ത് മ​തി.

ഒ​രു വ​ശ​ത്ത്, ഇ​ത് എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ വ​ർ​ഷ​മാ​യി​രു​ന്നു. എ​ന്നാ​ൽ ആ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഒ​രു മാ​ന്ത്രി​ക​ത​യു​ണ്ടാ​യി​രു​ന്നു. 2025-ൽ ​എ​നി​ക്ക് ചി​ല ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നും സാ​ധി​ച്ചു. മു​റി​വു​ണ​ങ്ങാ​ത്ത നി​മി​ഷ​ങ്ങ​ളി​ൽ ഞാ​ൻ പു​തി​യ​വ സൃ​ഷ്ടി​ക്കു​ക​യും, ചി​ത്രീ​ക​രി​ക്കു​ക​യും, ഞാ​ൻ എ​ക്കാ​ല​വും സ്വ​പ്നം ക​ണ്ട ഭാ​വി​യി​ലേ​ക്ക് കാ​ലെ​ടു​ത്തു​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

അ​പ്പൊ എ​ല്ലാം പ​റ​ഞ്ഞ​പോ​ലെ...... പു​തി​യ പ​രി​പാ​ടി​ക​ളു​ടെ ആ​വേ​ശ​വു​മാ​യി 2026-ലേ​ക്ക് ക​ട​ക്കു​ന്നു. മു​റി​പ്പാ​ടു​ക​ളു​ണ്ട്, പ​ക്ഷേ മ​ന​സ് ത​ക​ർ​ന്നി​ട്ടി​ല്ല. പു​തി​യൊ​രു തു​ട​ക്ക​ത്തി​നാ​യി...

പു​തു​വ​ത്സ​രാ​ശം​സ​ക​ൾ, പ​റ​ക്കൂ, ഫു​ൾ ഓ​ണ്‍ ഫു​ൾ പ​വ​ർ.’’

Latest News

Corehub Up