ചിത്രത്തിന്റെ പോസ്റ്റർ
ഈ കാലഘട്ടത്തിലെ സൗഹൃദങ്ങളുടെ അടിസ്ഥാനം ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും പോലുള്ള സോഷ്യൽ മീഡിയയും പലവിധ ഡേറ്റിംഗ് ആപ്പുകളുമാണ്. പരസ്പരം കാണുന്നതിനു മുമ്പേ സൗഹൃദത്തിൽ ആകുന്നവർ കണ്ടു കഴിയുമ്പോൾ അവരുടെ ബന്ധം ആഴത്തിലാകുന്നു.
അവസാനം വീട്ടുകാർ അറിയാതെയുള്ള വിവാഹം, ലിവിംഗ് ടുഗെതർ എന്നിങ്ങനെയുള്ള ബന്ധങ്ങളിലേക്ക് പോകുന്നു. ഒന്നിച്ചു താമസം തുടങ്ങി കഴിയുമ്പോഴാണ് കൂടെ കൂടിയവന്റെ തനിനിറം യുവതികൾ അറിയുന്നത്.
പിന്നീട് രക്ഷപ്പെടൽ എളുപ്പമല്ല. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ പെട്ടുപോയ അലീന എന്ന യുവതിയുടെ കഥയാണ് വെയ്റ്റിംഗ് ലിസ്റ്റ് ആൻ ആന്റിഡോട്ട് എന്ന സിനിമ.

“പീഡിപ്പിക്കപ്പെടുന്നത് ഇരയുടെ തെറ്റുകൊണ്ടല്ല. സമൂഹത്തിൽ തലയുയർത്തി നടക്കാൻ കഴിയുമ്പോഴാണ് ഇരയ്ക്ക് നീതി ലഭ്യമാവുന്നത്. ഇരയുടെ ജീവൻ വേട്ടക്കാരുടെ ഔദാര്യമല്ല. വേട്ടക്കാരെ ഉന്മൂലനം ചെയ്താലേ ഇരയ്ക്ക് ജീവിക്കാൻ സാധിക്കൂ എന്ന അവസ്ഥയാണെങ്കിൽ, അങ്ങനെ ചെയ്തിട്ടാണെങ്കിലും ഇരകൾക്ക് ജീവിക്കുവാൻ അവകാശമുണ്ട്.” എന്ന സന്ദേശം ഈ സിനിമ നൽകുന്നു.
അലീന എന്ന യുവതിയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ കഥയാണ് ഈ സിനിമ. ഇപ്പോൾ ഈ സിനിമ യൂട്യൂബിൽ ലഭ്യമാണ്.
Tags : Waiting List: An Antidote movie malayalam entertainment