ആയുഷ്മാന്‍ ഖുറാന
നടന് ആയുഷ്മാന്‍ ഖുറാനയ്ക്ക് ഭീഷണി സന്ദേശം. കോടികള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. കുപ്രസിദ്ധ അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗമാണെന്നാണ് ഭീഷണി മുഴക്കിയ ആള് അവകാശപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ നിന്നും ഐടി പ്രൊഫഷണല്‍ ആയ 30 കാരനെ മുംബൈ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലിസ് സൂചിപ്പിച്ചു. അടുത്തിടെ നടന് തുഷാര്‍ കപൂറിനും സമാന ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
ബിഷ്ണോയിയുടെ കൂട്ടാളിയായ ഹാരി ബോക്സർ ആണെന്ന് അവകാശപ്പെട്ടയാൾ അഞ്ചുകോടി രൂപയാണ് തുഷാർ കപൂറിനോട് ആവശ്യപ്പെട്ടത്.
കഴിഞ്ഞ മാസം മുംബൈയിൽ നടൻ ടൈഗർ ഷ്റോഫിനു നേർക്കുണ്ടായ വെടിവെപ്പിന് പിന്നാലെയാണ് ബോളിവുഡ് താരങ്ങൾക്ക് നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്.
Tags : Ayushmann Khurrana Actor Ayushmann Khurrana IT Professional Arrest Threat Messages