കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് സുകുമാരൻ
സംസ്ഥാന വനംവകുപ്പിന്റെ അംബാസഡര്‍മാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
വന സംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് പ്രധാന ലക്ഷ്യം.
വനം വകുപ്പിന്റെ വിവിധ പദ്ധതികളും പൊതുജനസേവനങ്ങളും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി ബോധവത്കരണ പരിപാടികള്‍, സന്ദേശങ്ങള്‍, ഡിജിറ്റല്‍ പ്രചാരണങ്ങള്‍ എന്നിവയിലെല്ലാം ഇരുവരും പങ്കാളികളാകും.
വനംവകുപ്പ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്വകാര്യ സേവന അടിസ്ഥാനത്തിലാണ് ഇരുവരെയും അംബാസഡര്‍മാരായി നിയമിച്ചിരിക്കുന്നത്.
Tags : Forest Department Prithviraj Sukumaran Kunchacko Boban Forest Department Ambassadors Ambassadors