x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ടി​ഞ്ഞാ​ണി​ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം; ഐ​ടി നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ ആ​ലോ​ച​ന

വെബ് ഡെസ്ക്
Published: November 5, 2026 10:14 AM IST | Updated: November 5, 2026 10:14 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ല്‍​ഹി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ മേ​ലു​ള്ള നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഐടി ആ​ക്ടി​ലെ 79-ാം വ​കു​പ്പി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന നി​യ​മ​പ​ര​മാ​യ സു​ര​ക്ഷ എ​ടു​ത്തു ക​ള​യാ​നാ​ണ് പു​തി​യ ആ​ലോ​ച​ന. എ​ക്‌​സ്, യൂ​ട്യൂ​ബ്, മെ​റ്റ തു​ട​ങ്ങി​യ പ്ര​മു​ഖ സോ​ഷ്യ​ല്‍ മീ​ഡി​യ ക​മ്പ​നി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​നീ​ക്കം.

നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം ഉ​പ​യോ​ക്താ​ക്ക​ള്‍ പോ​സ്റ്റ് ചെ​യ്യു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ള്‍​ക്ക് ക​മ്പ​നി​ക​ള്‍ നേ​രി​ട്ട് നി​യ​മ​പ​ര​മാ​യി ഉ​ത്ത​ര​വാ​ദി​ക​ളാ​കി​ല്ല. എ​ന്നാ​ല്‍ ഈ ​സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചാ​ല്‍, വി​വാ​ദ​പ​ര​മോ നി​യ​മ​വി​രു​ദ്ധ​മോ ആ​യ പോ​സ്റ്റു​ക​ളു​ടെ പേ​രി​ല്‍ ക​മ്പ​നി​ക​ള്‍​ക്കെ​തി​രെ നേ​രി​ട്ട് കേ​സെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് സാ​ധി​ക്കും.

സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളെ വെ​റും വി​വ​ര​ക്കൈ​മാ​റ്റ മാ​ധ്യ​മ​ങ്ങ​ളാ​യി ഇ​നി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം. അ​ല്‍​ഗോ​രി​ത​ങ്ങ​ള്‍ വ​ഴി ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ​ങ്കു​വ​യ്ക്കു​ന്ന​തി​നും സോ​ഷ്യ​ല്‍ മീ​ഡി​യ ക​മ്പ​നി​ക​ള്‍​ക്ക് കൃ​ത്യ​മാ​യ പ​ങ്കു​ണ്ട്. അ​തി​നാ​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ കാ​ണു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ എ​ന്താ​യി​രി​ക്ക​ണ​മെ​ന്ന് സ​ജീ​വ​മാ​യി തീ​രു​മാ​നി​ക്കു​ന്ന ഈ ​ക​മ്പ​നി​ക​ള്‍​ക്ക് നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന ദാ​താ​ക്ക​ള്‍, ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ള്‍, പി​യ​ര്‍-​ടു-​പി​യ​ര്‍ മെ​സേ​ജിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് മാ​ത്രം ഈ ​സം​ര​ക്ഷ​ണം പ​രി​മി​ത​പ്പെ​ടു​ത്താ​മോ എ​ന്നും സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍ നോ​ട്ടീ​സ് ന​ല്‍​കു​മ്പോ​ള്‍ പോ​സ്റ്റു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന രീ​തി​യാ​ണ് തു​ട​രു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി സ​ര്‍​ക്കാ​രും സോ​ഷ്യ​ല്‍ മീ​ഡി​യ ക​മ്പ​നി​ക​ളും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ രൂ​ക്ഷ​മാ​ണ്. ഇ​തി​നി​ടെ, വി​ദ്യാ​ര്‍​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​പ്‌​ലോ​ഡ് ചെ​യ്ത ഒ​രു വീ​ഡി​യോ ഫേ​സ്‌​ബു​ക്ക് ഇ​ന്ത്യ​യി​ല്‍ താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു. ഈ ​സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ജൂ​ലൈ മാ​സ​ത്തി​ല്‍ ഐ​ടി മ​ന്ത്രാ​ല​യം മെ​റ്റ​യു​ടെ ആ​ഗോ​ള ന​യ വി​ഭാ​ഗം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

Tags : SocialMedia ITAct Government

Recent News

Corehub Up