ബൈറൻ ഡൊണാൾഡ്സ്
മയാമി: ഡെമോക്രാറ്റിക് പാർട്ടിയുടെ തേരോട്ടത്തിൽ അടിപതറാതെ ഫ്ലോറിഡ സംസ്ഥാനം. ഗവർണർ, സെനറ്റർ തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനം റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം നിന്നു. ഫ്ലോറിഡയ്ക്ക് ആദ്യ ആഫ്രിക്കൻ വംശജനായ ഗവർണറെ ലഭിച്ചുവെന്ന സവിശേഷതയുമുണ്ട്.
പ്രസിഡന്റ് ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച ബൈറൻ ഡൊണാൾഡ്സ് ആണ് ഫ്ലോറിഡയിൽ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു തവണ ഗവർണറായിരുന്ന റോൺ ഡി സാന്റിസിനു മത്സരിക്കാൻ തടസമുള്ളതിനാലാണ് ബൈറൻ സ്ഥാനാർഥിയായത്.
ഡെമോക്രാറ്റിക് സ്ഥാനാർഥി ഡേവിഡ് ജോളിയെയാണ് ബൈറൻ പരാജയപ്പെടുത്തിയത്.
ഇതോടൊപ്പം സെനറ്റർ മത്സരത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ആഷ്ലി മൂഡിയും വിജയിച്ചു. ഡെമോക്രാറ്റിക് സ്ഥാനാർഥി ആൻജി നിക്സണിനെയാണു തോൽപ്പി ച്ചത്.
Tags : Florida RepublicanParty ByronDonalds Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash