ഗായിക ലതിക, ടി.എൻ. പ്രതാപൻ
തൃശൂർ: വയലാർ രാമവർമ ഫൗണ്ടേഷന്റെ 26 -ാമത് വയലാർ രാമവർമ പുരസ്കാരം (25,000 രൂപ) ഗായിക ലതികയ്ക്കും എഴുത്തുകാരനുള്ള പുരസ്കാരം (10,000 രൂപ) മുൻ എംപി ടി.എൻ. പ്രതാപനും സമ്മാനിക്കും. അദ്ദേഹത്തിന്റെ ‘ഈ നേരവും കടന്നുപോകും’ എന്ന കൃതിക്കാണു പുരസ്കാരം.
21നു വൈകുന്നേരം 5.30ന് ടൗണ്‍ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ. എം.പി. അബ്ദുസമദ് സമദാനി എംപി പുരസ്കാരം സമ്മാനിക്കും. തോമസ് ഉണ്ണിയാടൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകുന്നേരം ആറിന് ഗാനമേള അരങ്ങേറും. പത്രസമ്മേളനത്തിൽ അനിൽ ദാമോദർ, ഉണ്ണി വിയ്യൂർ, കണ്ണൻ പണിക്കർ എന്നിവർ പങ്കെടുത്തു.
Tags : Award Lathika TNPrathapan VayalarRamavarmaAward Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash