x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി​യ​റി​യാ​തെ ബാ​ർ: ഡ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ​മാ​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത് എ​ൽ​ഡി​എ​ഫ് കാ​ല​ത്തെ​ന്നു മു​ഖ്യ​മ​ന്ത്രി

വെബ്ഡെസ്ക്
Published: November 5, 2026 03:29 AM IST | Updated: November 5, 2026 03:29 AM IST

മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി​​​​യ​​​​റി​​​​യാ​​​​തെ ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​ക്കും ഡ​​​​പ്യൂ​​​​ട്ടി ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​ർ​​​​ക്കും ബാ​​​​ർ ലൈ​​​​സ​​​​ൻ​​​​സ് ന​​​​ൽ​​​​കാ​​​​നും പു​​​​തു​​​​ക്കാ​​​​നും അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത് മു​​​​ൻ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ കാ​​​​ല​​​​ത്താ​​​​ണെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യാ​​​​തെ ഒ​​​​രു ബാ​​​​റും കൊ​​​​ടു​​​​ക്കാ​​​​ൻ പാ​​​​ടി​​​​ല്ലാ​​​​ത്ത ത​​​​ര​​​​ത്തി​​​​ലു​​​​ള്ള നി​​​​യ​​​​മം കൊ​​​​ണ്ടു​​​​വ​​​​രും.

യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മ​​​​ദ്യ​​​​ന​​​​യം വൈ​​​​കാ​​​​തെ ത​​​​ന്നെ​​​​യു​​​​ണ്ടാ​​​​കും. ബാ​​​​റു​​​​ക​​​​ൾ​​​​ക്കു ലൈ​​​​സ​​​​ൻ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​തി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ ത​​​​ല​​​​ത്തി​​​​ൽ അ​​​​ഴി​​​​മ​​​​തി​​​​യു​​​​ണ്ടോ​​​​യെ​​​​ന്ന മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​ന് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ മു​​​​ൻ​​​​വി​​​​ധി​​​​യോ​​​​ടു കൂ​​​​ടി ഒ​​​​ന്നും പ​​​​റ​​​​യാ​​​​ൻ താ​​​​നി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി.

“അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി അ​നു​പാ​തം കു​റ​യ്ക്ക​ൽ സാ​ധ്യ​മല്ല”

നി​​​​ല​​​​വി​​​​ലെ ധ​​​​ന​​​​സ്ഥി​​​​തി അ​​​​നു​​​​സ​​​​രി​​​​ച്ചു സം​​​​സ്ഥാ​​​​ന​​​​ത്തെ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക-​​​​വി​​​​ദ്യാ​​​​ർ​​​​ഥി അ​​​​നു​​​​പാ​​​​തം കു​​​​റ​​​​യ്ക്ക​​​​ൽ സാ​​​​ധ്യ​​​​മ​​​​ല്ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​രെ അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ന്ന സ​​​​മീ​​​​പ​​​​ന​​​​മ​​​​ല്ല സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റേ​​​​ത്. എ​​​​ട്ടു​​​​ത​​​​വ​​​​ണ പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി സ​​​​മ​​​​ര​​​​ക്കാ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. ര​​​​ണ്ടു​​​​ത​​​​വ​​​​ണ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. മ​​​​ന്ത്രി​​​​യു​​​​ടെ സെ​​​​ക്ര​​​​ട്ട​​​​റി സ​​​​മ​​​​ര​​​​പ്പ​​​​ന്ത​​​​ലി​​​​ൽ പോ​​​​യി സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ച​​​​ർ​​​​ച്ച​​​​യ്ക്കു ക്ഷ​​​​ണി​​​​ച്ചു.

അ​​​​ഞ്ച് ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ലും സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. അ​​​​ധ്യാ​​​​പ​​​​ക-​​​​വി​​​​ദ്യാ​​​​ർ​​​​ഥി അ​​​​നു​​​​പാ​​​​തം മാ​​​​റ്റ​​​​ൽ ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തും ന​​​​ട​​​​ക്കി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​താ​​​​ണ്. ഇ​​​​പ്പോ​​​​ഴ​​​​ത്തെ ധ​​​​ന​​​​സ്ഥി​​​​തി അ​​​​നു​​​​സ​​​​രി​​​​ച്ച് എ​​​​ൽ​​​​പി​​​​എ​​​​സ്ടി അ​​​​നു​​​​പാ​​​​തം കു​​​​റ​​​​ച്ചാ​​​​ൽ പു​​​​തി​​​​യ ത​​​​സ്തി​​​​ക സൃ​​​​ഷ്ടി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും.

അ​​​​ങ്ങ​​​​നെ​​​​യെ​​​​ങ്കി​​​​ൽ ഹ​​​​യ​​​​ർ ​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വ​​​​രെ അ​​​​നു​​​​പാ​​​​തം മാ​​​​റ്റേ​​​​ണ്ടി​​​​വ​​​​രും. സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ അ​​​​നു​​​​പാ​​​​തം മാ​​​​റ്റി​​​​യാ​​​​ൽ എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ളും ഇ​​​​ത് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടും. അ​​​​വ​​​​ർ കോ​​​​ട​​​​തി​​​​യി​​​​ൽ പോ​​​​കും. അ​​​​വ​​​​ർ​​​​ക്കും അ​​​​നു​​​​വ​​​​ദി​​​​ക്കേ​​​​ണ്ടി​​​​വ​​​​രുമെന്നും അദ്ദേഹം പറഞ്ഞു.

ശാ​സ്ത്രാ​വ​ബോ​ധം വി​ശ്വാ​സ​ങ്ങ​ളെ ഹ​നി​ക്കു​ന്ന​ത​ല്ല: മു​ഖ്യ​മ​ന്ത്രി

ശാ​​​സ്ത്രാ​​​വ​​​ബോ​​​ധം വി​​​ശ്വാ​​​സ​​​ങ്ങ​​​ളെ ഹ​​​നി​​​ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് വി​​​മ​​​ൻ​​​സ് കോ​​​ള​​​ജി​​​ൽ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സെ​​​ന്‍റ​​​ർ ഫോ​​​ർ സ​​​യ​​​ന്‍റി​​​ഫി​​​ക് ടെ​​​ന്പ​​​ർ ആ​​​ദ്യ ഉ​​​പ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു പ്രസം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

Tags : BarLicense permission granted DeputyCommissioners LDFtenure Baropened Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up