കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി രാജീവ് രഞ്ജൻ സിംഗ്
ന്യൂഡൽഹി: ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ കൈപ്പറ്റാൻ ആധാർ കാർഡിനു പകരം വോട്ടർ ഐഡി കാർഡ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു.
ഒരു പൊതുപരിപാടിക്കിടെ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി രാജീവ് രഞ്ജൻ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇനിമുതൽ ആധാർ അടിസ്ഥാനമാക്കി പണം നൽകുന്ന രീതി അവസാനിപ്പിക്കുമെന്നും പകരം ഗുണഭോക്താക്കളുടെ ബയോമെട്രിക്സും വോട്ടർ ഐഡി നമ്പറും ഉപയോഗിച്ച് തുക വിതരണം ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags : VoterID Benefits Mandatory RajivRanjanSingh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash