മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: മെറ്റ എഐ സ്മാർട്ട് ഗ്ലാസ് ധരിച്ച ബിസിനസുകാരൻ തന്നെയും കാണാനെത്തിയെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ മെറ്റാ സ്മാർട്ട് ഗ്ലാസ് ധരിച്ചിരുന്ന ബിസിനസുകാരൻ തന്നെയും കാണാൻ എത്തി.
ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തനിക്കു ലഭിച്ചിട്ടുണ്ട്. കോണ്ഗ്രസ് മുഖ്യമന്ത്രിമാരായ ഡി.കെ. ശിവകുമാറിനെയും തന്നെയും കാണാൻ വന്നപ്പോൾ മാത്രം ഈ ബിസിനസുകാരൻ എന്തിനാണ് സ്മാർട്ട് ഗ്ലാസ് ധരിച്ചതെന്ന് വ്യക്തമാകുന്നില്ല.
എന്നാൽ, ഇതേ വ്യവസായി ബിജെപി നേതാക്കളെയും മറ്റു കേന്ദ്രമന്ത്രിമാരെയും കണ്ട ചിത്രങ്ങളിൽ ഈ കണ്ണട ധരിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സ്റ്റിങ് ഓപ്പറേഷനാണെന്ന ഡി.കെ. ശിവകുമാറിന്റെ വെളിപ്പെടുത്തലുകൾ മുഖ്യമന്ത്രി വി.ഡി. സതീശനും ശരിവച്ചു.
സംഭവവുമായി ബന്ധപ്പെട്ടു നിലവിൽ കർണാടക പൊലിസ് അന്വേഷണം നടത്തിവരുകയാണ്. ഇതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.
സംസ്ഥാന സർക്കാർ ഇതിനായി പ്രത്യേക അന്വേഷണം നടത്തില്ല. കർണാടക പൊലിസ് അന്വേഷണം തുടരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : Businessman Wearing AISmartGlasses VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash DKSivakumar