പ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിൽ ബസ് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനം. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷന്റെയും ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട് കോർപറേഷന്റെയും ബസുകളിലാണ് നിരക്ക് വർധന.
ബംഗളൂരുവിൽ ബസ് നിരക്കുകൾ 35 ശതമാനം വർധിക്കുമ്പോൾ കർണാടക സംസ്ഥാനത്തെ മറ്റിടങ്ങളിൽ 23 ശതമാനത്തോളം നിരക്ക് വർധിക്കും. നവംബർ അഞ്ച് മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. ബിഎംടിസി ബസുകളിൽ കുറഞ്ഞ നിരക്ക് ആറ് രൂപയിൽ നിന്ന് 10 രൂപയായി ഉയർന്നിട്ടുണ്ട്.
ഇതിന് പുറമെ കർണാടക സ്റ്റേറ്റ് ആർടിസി ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളിലും നിരക്കുകളിൽ വർധനവുണ്ടാകും. ഡീസൽ വില വർധനവും ഗതാഗത കോർപ്പറേഷനുകൾ നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യതകളുമാണ് നിരക്ക് വർധനവിന് കാരണമായി ഗതാഗത മന്ത്രി ബൈരതി സുരേഷ് ചൂണ്ടിക്കാണിച്ചത്.
Tags : Karnataka Bengaluru NewsUpdate Headlines DKShivakumar