x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ക്ര​മം; യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​കൃ​ഷ്ണ​ൻ പ​ള്ളി​ക്ക​ലി​ന് ജാ​മ്യം

വെബ് ഡെസ്‌ക്
Published: November 4, 2026 05:54 PM IST | Updated: November 4, 2026 05:54 PM IST

ജ​യ​കൃ​ഷ്ണ​ൻ പ​ള്ളി​ക്ക​ൽ‌

പ​ത്ത​നം​തി​ട്ട: അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ക്ര​മ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​കൃ​ഷ്ണ​ൻ പ​ള്ളി​ക്ക​ലി​ന് ജാ​മ്യം. മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജ​യ​കൃ​ഷ്ണ​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. മൂ​ന്നു​മാ​സ​ത്തി​നി​ടെ ഒ​രു നോ​ട്ടി​സ് പോ​ലും പൊ​ലി​സ് ന​ൽ​കി​യി​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

കേ​സി​ലെ ഒ​ന്നാം​പ്ര​തി ബി​ജു ഉ​ണ്ണി​ത്താ​ന് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച​തും പ്ര​ധാ​ന​വാ​ദ​മാ​യി പ്ര​തി​ഭാ​ഗം ഉ​യ​ർ​ത്തി. പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ക്ര​മ കേ​സി​ൽ കു​റ്റ​പ​ത്രം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. കേ​സി​ൽ ഫെ​നി നൈ​നാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​തി​യാ​കും. ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യെ​യും കേ​സി​ൽ പ്ര​തി​ചേ​ർ​ത്തേ​ക്കും. ക​ണ്ടാ​ല​റി​യാ​വു​ന്ന പ്ര​തി​ക​ളെ പൊ​ലി​സ് തി​രി​ച്ച​റി​ഞ്ഞു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

യൂ​ട്യൂ​ബ​ർ രാ​ജ​ൻ ജോ​സ​ഫ് അ​റ​സ്റ്റി​ലാ​യ ദി​വ​സ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ച​ർ​ച്ച​യാ​യ​തോ​ടെ​യാ​ണ് പൊ​ലി​സ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​ത്. മൂ​ന്നു​മാ​സം മു​ൻ​പെ​ടു​ത്ത എ​ഫ്ഐ​ആ​റി​ൽ ഇ​തു​വ​രെ തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ടു​ത്തി​രു​ന്നി​ല്ല.

Tags : Adoor JayakrishnanPallikkal YouthCongress NewsUpdate Headlines

Recent News

Corehub Up