പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്കും അനുവദിച്ച സമ്പൂര്‍ണ നിയമപരിരക്ഷ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ നോട്ടിസ് അയച്ച് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മിഷനോടും സുപ്രീംകോടതി വിശദീകരണം തേടി.
2023ലെ ചീഫ് ഇലക്ഷന് കമ്മിഷണര്‍ ആന്‍ഡ് അദര്‍ ഇലക്ഷന് കമ്മിഷണേഴ്സ് നിയമത്തിലെ സെക്ഷന്‍ 16 ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസ് നൽകിയത്.
ആര്‍ജെഡി എംപി മനോജ് ഝാ, അഭിഭാഷകന് അരുണ്‍ കുമാര്‍ അഗര്‍വാള്‍ എന്നിവരാണ് ഹർജിക്കാർ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിനിടെ ചെയ്ത പ്രവർത്തികളുമായി ബന്ധപ്പെട്ട് പദവിയിലിരിക്കുമ്പോഴും വിരമിച്ച ശേഷവും സിവില്‍-ക്രിമിനൽ നടപടികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതാണ് വ്യവസ്ഥ.
Tags : ElectionCommission SupremeCourt GyaneshKumar NewsUpdate Headlines