സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ
ബംഗളൂരു: വീടിന്റെ പ്രവേശന വാതിലിൽ കത്തിച്ചുവച്ചിരുന്ന നിലവിളക്കിൽ നിന്ന് ഗ്യാസ് സിലിണ്ടറിലേക്ക് തീപടർന്നു പിടിച്ചു. ബംഗളൂരു മല്ലേശ്വരത്താണ് സംഭവം നടന്നത്. സിലിണ്ടർ വിതരണം ചെയ്യാനെത്തിയ ജീവനക്കാരൻ അത്ഭുതകരി പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.
വീടിന് മുന്നിൽ സിലിണ്ടർ ഇറക്കിവയ്ക്കാനെത്തിയതായിരുന്നു ജീവനക്കാരൻ. എന്നാൽ വീടിന്റെ വാതിലിൽ വിളക്ക് കൊളുത്തി വച്ചിരുന്നത് ജീവനക്കാരൻ ശ്രദ്ധിച്ചിരുന്നില്ല.
ഭാരമുള്ള സിലിണ്ടർ തോളിൽ ചുമന്നെത്തിച്ച ജീവനക്കാരൻ കത്തുന്ന വിളക്കിന് സമീപം സിലിണ്ടർ വച്ചയുടൻ ചോർന്നൊഴുകിയ ഗ്യാസിലേക്ക് തീ പടരുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ സിലിണ്ടറിന് ചുറ്റും തീ ആളിപ്പടർന്നു. ഉടൻതന്നെ ജീവനക്കാരൻ പിന്നിലേക്ക് ചാടി രക്ഷപ്പെട്ടതുകൊണ്ട് മാത്രമാണ് ദുരന്തം ഒഴിവായത്.
വിവരമറിഞ്ഞ് പൊലിസും അഗ്നിശമന സേനയും ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Tags : Flames Lamp GasCylinder